shabd-logo

മതിലുകൾ-2

28 November 2023

0 കണ്ടു 0
രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"

അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നുമില്ല. വെറുതെ പറഞ്ഞുവെന്നുമാത്രം. ഒരു ശീലം.

കാറിൽ കയറിയിരുന്ന് അയാൾ വീണ്ടും തന്റെ കുടുംബത്തെ നോക്കി. ഭാര്യ മകളുടെ ചെറിയ കുട്ടിയുടെ കൈനഖങ്ങൾ മുറിക്കുന്നു. മകൾ തോട്ടക്കാരനെ ശകാരിക്കുന്നു. മൂത്തമകൻ്റെ ഭാര്യ തന്റെ നേർത്ത കൈവിരലുകൾകൊണ്ട് മേശമേൽ കിടക്കുന്ന ഒരു സിനിമാ മാസികയുടെ ഏടുകൾ മറിക്കുന്നു. രണ്ടാമത്തെ മകൻ റേഡിയോവിലെ ക്രിക്കറ്റ് മത്സരവിവരണം ശ്രദ്ധിക്കുന്നു....

കാറു പുറപ്പെട്ടു. രണ്ടുഭാഗത്തും ഗോളവിളക്കുകൾ പിടിപ്പിച്ച പടിവാതിൽ കടന്ന്, റോഡിലേക്ക് തിരിഞ്ഞു. തവണയായി ഞാൻ പറയുന്നു. വെള്ളറോസിന്റെ തലപ്പ് വെട്ടണമെന്ന്! എത്ര പറഞ്ഞാലും..." "നൗ കംസ് മൻകാഡ്..."

അയാൾ ഒരു സിഗരറ്റു കൊളുത്തി, സീറ്റിൽ ചാഞ്ഞുകിടന്ന്, തൻ്റെ കുടുംബത്തെപ്പറ്റി ആലോചിച്ചു തനിക്ക് എന്താണ് അവരോരോരുത്തരുമായി കാരണമില്ലാത്ത ഈ അകൽച്ച തോന്നുവാൻ? പലപ്പോഴും
അവരുടെയിടയിൽ ഇരിക്കുമ്പോഴാവും തനിക്കു തോന്നുന്നത്: ഞാനെന്തിനാണ് ഇവരുടെയിടയിൽ ഇരിക്കുന്നത്? എങ്ങോ വഴിതെറ്റിച്ചെന്നെത്തിയപോലെ, ചെവിക്കു മുകളിൽ നരച്ചുതുടങ്ങിയ ആ തടിച്ച സ്ത്രീ ചോദിക്കുകയാവും: "തയിരിനു പുളി പാകമല്ലേ?"

പരുക്കൻ സ്വരമുള്ള ആ ചെറുപ്പക്കാരി വെപ്പുകാരനെ ശകാരിക്കുന്നുണ്ടാവും: "ഞാൻ എത്ര തവണയായി പറയുന്നു. മാംസക്കറിയിൽ വെള്ളുള്ളി ഇടരുതെന്ന്! എത്ര പറഞ്ഞാലും..." മേശയുടെ കാല്ക്കൽ ഇരിക്കുന്ന, തലമുടി ചുരുണ്ട, സ്ത്രീത്വം തോന്നിക്കുന്ന, ചെറുപ്പക്കാരൻ വിളിച്ചു പറയുന്നു: "രാമാ, വെള്ളം."

ഇടത്തുഭാഗത്ത് ഇരിക്കുന്ന വിളർത്തു മെലിഞ്ഞ ചെറുപ്പക്കാരി നഖച്ചായമിട്ട കൈവിരലുകൾകൊണ്ട് ചോറു നുള്ളിത്തിന്നുകയാവും...

അയാൾക്ക് പെട്ടെന്ന് വീണ്ടും ആ ഏകാന്തത

അനുഭവപ്പെടും. താനെന്തിന് ഇവരുടെയിടയിൽ മേശയുടെ തലയ്ക്കൽ ഇരിക്കുന്നു? എന്തോ ശ്വാസംമുട്ടിക്കുന്ന സ്വരച്ചേർച്ചയില്ലായ്മ. പിക്കാസോവിന്റെറെ കഠിനങ്ങളായ വരകളും കോണുകളും നിറഞ്ഞ 63000 പശ്ചാത്തലത്തിനെതിരെ പഴയ രവിവർമ്മയുടെ ഒരു സുന്ദരസൃഷ്ടിയെ കൊണ്ടുനിർത്തിയിരിക്കയാണ്. ഇടത്തുഭാഗത്തിരിക്കുന്ന മദ്ധ്യവയസ്ക പിന്നെയും ചോദിക്കുന്നു: "തയിരിന് പുളി പാകത്തിനല്ലേ ഉള്ളൂ?”



മിണ്ടാതിരുന്നാൽ പോരല്ലോ. ഇതു തന്റെ കുടുംബമാണ്, തൻ്റെ ജീവിതത്തിൻ്റെ നേട്ടം. കൊല്ലങ്ങൾ ചെല്ലുന്തോറും മുഴപ്പുകൾ തട്ടി നീക്കി, മിനുപ്പു വരുത്തി, പുതുക്കി, പരിഷ്കരിച്ചു. പണ്ടത്തേതെന്നു തിരിച്ചറിയാൻ തെന്നും വയ്യാതാക്കിയ കുടുംബം. ഈ മാറ്റങ്ങളിൽ താൻ അഭിമാനിക്കേണ്ടതായിരിക്കാം. കുറെയൊക്കെ
അഭിമാനിച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോൾ എന്താണ് ആ അഭിമാനം പെട്ടെന്ന് നിറം മങ്ങിപ്പോവുന്നത്.

അഭിമാനമില്ലെങ്കിലും, ഇതു തൻറെ കുടുംബമാണ്. വെണ്ണസി സാരിയുടുത്ത്, കാതിൽ വൈരക്കമ്മലിട്ട്, തൻ്റെ മക്കളോടും പേ മക്കളോടും പേരക്കുട്ടിയോടും ഇടയ്ക്കിടയ്ക്ക് അന്യഭാഷകളിൽ സംസാരിക്കുന്ന മദ്ധ്യവയസ്കയായ ഈ സ്ത്രീ കുറഞ്ഞ മുപ്പതു കൊല്ലത്തിനുള്ളിലും പുറത്തു മാറിക്കഴിഞ്ഞിരിക്കുന്നുവെങ്കിലും, താൻ കല്യാണം കഴിച്ച് ആദ്യമായി വണ്ടിയിൽ കയറ്റിയ മാധവിക്കുട്ടിയാണ്. താനെന്തുകൊണ്ട് ഇപ്പോൾ അത് ഓർക്കുന്നില്ല? അന്നു കഴിഞ്ഞ ഓരോ ചെറിയ ദിവസങ്ങളും ഓരോ ചെറിയ വാക്കുകളും. ഉയരാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെയും ഭാര്യയുടെയും അറ്റമില്ലാത്ത പ്രതീക്ഷകൾ.

"നോക്കൂ, നമുക്ക് ഇവന് ഭാസ്കരൻ എന്നു പേരിട്ടാലോ?

എന്താ, പിടിക്യോ?" തട്ടിന്മേലുള്ള പിച്ചളക്കണ്ണിമേൽ

തൂക്കിയ തുണിത്തൊട്ടിൽ പതുക്കെ ആട്ടിക്കൊണ്ട്

ചെറുപ്പക്കാരിയായ മാധവിക്കുട്ടി ചോദിക്കുകയാണ്. "ഛേ, അതൊന്നും അവനു വേണ്ട. മനോഹർ എന്നാണ് പേരിടാൻ നിശ്ചയിച്ചിരിക്കുന്നത്."

"എന്താ?"

"മനോഹർ."

"ആ, അതും നല്ല പേരാ."

അതൊക്കെ നടന്നത് ഇരുപത്തെട്ടു കൊല്ലം മുമ്പാണ്.

ഇന്നലെയെന്നു തോന്നുന്നുവെങ്കിലും.

"ലില്ലീ, മനോഹർ വന്നില്ലേ? എട്ടരമണിയായല്ലോ."

"ഇല്ല 

"വൈകുമെന്നു പറഞ്ഞിട്ടുണ്ടോ?"

ഇല്ല 

"ഉം 



മനോഹർ ആഴ്ചയിൽ നാലു ദിവസമെങ്കിലും വൈകിയേ വരുന്നുള്ളു ഈയിടെയായി; പ്രത്യേകിച്ചും വില്ലനവകുപ്പിന്റെ മാനേജരായി കൊല്ലം ഉദ്യോഗക്കയറ്റും കിട്ടിയതുമുതല്ക്ക്, മനോഹറിന്റെ ആഫീസിൽ മോട്ടോർകാർ വ്യവസായത്തിൻ്റെ ഉലച്ചിൽ കാരണം കൊല്ലത്തിൻ്റെ തുടക്കത്തിൽ വളരെ ആളുകളെ പിരിച്ചയ‌ക്കേണ്ടിവന്നു. അവർക്ക് ഗ്രാറ്റ്‌വിറ്റിയായും മറ്റും പണം കൊടുത്തുകഴിഞ്ഞപ്പോൾ അവശേഷിച്ച ഉദ്യോഗസ്ഥന്മാർക്ക് ശമ്പളങ്ങൾ ചുരുക്കേണ്ടതായിവന്നു. തൊഴിലാളികളെ വല്ലാതെ ലാളിച്ചു തുടങ്ങിയിരിക്കുന്നു ഇന്ത്യയിൽ എന്ന് മനോഹർ പറഞ്ഞു താനും അങ്ങനെതന്നെ വിശ്വസിക്കുന്നു. പക്ഷേ, ഇത്ര ചെറുപ്പക്കാരനായ മനോഹറിൻ്റെ വായിൽനിന്ന് അത് വന്നപ്പോൾ തനിക്ക് വ്യസനം തോന്നി. മുതലാളിത്തമനഃസ്ഥിതി ഇത്ര ചെറുപ്പത്തിലേ അവനു വരേണ്ടിയിരുന്നില്ല. മുതലാളിത്തമനഃസ്ഥിതിക്കാരെ പ്രായമായ ക്ഷമിക്കാം. അവർ മായുന്ന ഒരു വർഗ്ഗമാണല്ലോ. പക്ഷേ, ഭാവിയിൽ മനോഹറിനെ ഈ രാജ്യം എങ്ങനെ സഹിക്കും?

ഒരുപക്ഷേ...

കാറു നിന്നു. മഴ പെയ്യുന്നുവെന്ന് അപ്പോഴാണ് അയാൾ അറിഞ്ഞത്. ശിപായി കുടയും കൊണ്ടുവന്നു. താൻ മുപ്പതു കൊല്ലത്തിലധികം ജോലിയെടുത്ത ആ ഊക്കൻ കെട്ടിടത്തിലേക്ക് അയാൾ തലകുനിച്ച് നടന്നു പോയി.

അകത്ത്, ഹാളിൽ ആരും എത്തിയിട്ടില്ല. ക്ലാർക്ക് പിള്ള മാത്രം തലകുനിച്ച് ഇരുന്ന് എന്തോ എഴുതുന്നു. പിള്ള തനിക്കുശേഷം അധികം കൊല്ലങ്ങൾ ഈ ബാങ്കിൽ ജോലിയെടുത്ത ആളാണ്. ഒരിക്കൽ ഏതാണ്ട് ഒരേ സ്ഥിതിയിൽ അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന മേശകളിൽ ഇരുന്ന് രണ്ടാളും ജോലിയെടുത്തിട്ടുണ്ട്  അന്നെല്ലാം താൻ പിള്ളച്ചേട്ടൻ എന്നാണ് അയാളെ വിളിച്ചിരുന്നത്. പതുക്കെപ്പതുക്കെ താൻ ഹാൾ വിട്ട് അകത്തേക്കു നീങ്ങി. പിള്ളച്ചേട്ടൻ എന്ന വിളിയും പോയി. ഓരോ പടിയായി, ശ്രമംകൊ ശ്രമംകൊണ്ടും കുറെയൊക്കെ ഭാഗ്യംകൊണ്ടും താൻ ഈ ബാങ്കിൻ്റെ മാനേജരായി. ഉറുപ്പികയ്ക്ക് പതിനൊന്നണ ആദായ നികുതി കൊടുക്കുമ്പോഴും, പിള്ള തന്റെ തടിക്കാത്ത ശമ്പളലക്കോട്ടും കീശയിലിട്ടു വീട്ടിലേക്കു മടങ്ങും. അയാളുടെ കുനിഞ്ഞ ত্তোর കഷണ്ടിത്തലയും അലക്കിയലക്കി തേഞ്ഞുതുടങ്ങിയ ഖദർസൂട്ടും കാണുമ്പോൾ പലപ്പോഴും തനിക്ക് തോന്നാറുണ്ട്. പിള്ളയ്ക്ക് വല്ല ഗുണവും ചെയ്യണമെന്ന്. പക്ഷേ, ധൈര്യമില്ല. പിള്ളയുടെ ജോലി എന്നും മൂന്നാംതരമാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ ഇരുമ്പുവളയത്തിൽക്കൂടി ഓടിച്ചാടുന്ന സർക്കസ്സ് നായപോലെ മാറ്റമില്ലാതെ, മടുപ്പില്ലാതെ, നന്നാവാൻ ശ്രമിക്കാതെ, പിള്ള ബാങ്കിൻ്റെ ഹാളിൽ തൻ്റെ പഴയ മേശയ്ക്കരികിൽ ഇരിക്കുന്നു. മിടുക്കന്മാരായ ചെറുപ്പക്കാർ പൊന്തിവന്ന്, പിള്ളയെ കവച്ചുവച്ച് അസിസ്റ്റന്റ്റ് മാനേജരും മറ്റുമാവുന്നു. താനെങ്ങനെയാണ് പിള്ളയെ സഹായിക്കുക? മലയാളിയായതുകൊണ്ടും പണ്ട് താൻ പിള്ളച്ചേട്ടൻ എന്നു വിളിച്ചിരുന്നതുകൊണ്ടും മാത്രം?

അയാൾ മുറിയിൽ കടന്നു കോട്ടെടുത്ത് ചുമരിൽ തൂക്കി. മേശപ്പുറത്ത് അന്നത്തെ വർത്തമാനക്കടലാസുകൾ അടുക്കിവെച്ചിരിക്കുന്നു പ്രധാന വർത്തമാനങ്ങൾ-പ്രത്യേകിച്ചും ബാങ്കുകളെപ്പറ്റി ചുവന്ന പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിവച്ചിരിക്കുന്നു. അസിസ്റ്റന്റ്റ് മാനേജർ രാമചന്ദ്രന്റെ ജോലിയാണ് അത്. ഈയിടെയാണ് ഉയർന്നത് രാമചന്ദ്രൻ ഉദ്യോഗത്തിൽ ഇത്ര ചെറുപ്പത്തിൽ അത് ഒരു അത്ഭുതമാവേണ്ടതാണ്. പക്ഷേ, രാമചന്ദ്രൻ തികച്ചും അത് അർഹിക്കുന്നു. കഠിനമായ അദ്ധ്വാനം, വേണ്ടിടത്തൊക്കെ പുറത്തിറക്കുന്ന ആ പുഞ്ചിരി, സദാ ശാന്തനായുള്ള സ്വഭാവം... രാമചന്ദ്രൻ വാസ്തവത്തിൽ ആശാകേന്ദ്രമായിക്കഴിഞ്ഞിരുന്നു. മൃദുശബ്ദമുള്ള വരുമ്പോഴും, ബാങ്കിന്റെ എങ്കിലും ചെറുപ്പക്കാരൻ മുറിയിലേക്കു അയാളുടെ ചുറ്റും ഒഴുകുന്ന ആത്മവിശ്വാസം കാണുമ്പോഴും തനിക്ക് ഒരസുഖം തോന്നാറുണ്ട്... ജനലുകളിന്മേൽ ഊക്കോടെ വന്നടിച്ചു. അയാൾ അവ തുറന്നിട്ട് കസാലയിൽ വന്നിരുന്നു. പുറത്തു കടുംപച്ചയിലകളിൽ കനമുള്ള മഴത്തുള്ളികൾ തുള്ളുന്നു. അയാളുടെ മനസ്സ് പെട്ടെന്നു കൊല്ലങ്ങൾ ചാടിക്കടന്ന് പാലക്കാട്ടുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കെത്തി. ഓലയിട്ട യിട്ട ഒരു വീടിന്റെ തട്ട് ചോർന്നൊലിക്കുകയാണ്. തെക്കിനിയിൽ പാത്രങ്ങൾ നിറഞ്ഞു. ഓരോന്നിലും മഴത്തുള്ളികൾ വീണ് നനുത്ത സ്വരങ്ങളുണ്ടാക്കി.

"നാരായണൻകുട്ടി എന്താ മിഴിച്ചുനോക്കുന്നത്? ഇവിടെ വന്നിരുന്ന് പാഠം ചൊല്ല്."

"നാരായണൻകുട്ടീ," അതൊരു പഴയ വിളിയാണ്. ആ വെള്ളമൊലിച്ചു വീണിരുന്ന ഓലപ്പുരയുടെയും മഴയിൽ തലയിട്ടടിച്ചിരുന്ന മാവിൻ തയ്യുകളുടെയും ആദ്യത്തെ ഇംഗ്ലീഷ് പാഠപുസ്തകത്തിൻ്റെയും കാലത്തിൽനിന്നു വന്ന ഒരു വിളി അത് ഇന്ന് എവിടെപ്പോയാലും കേൾക്കില്ല. തലമുടി ചെരിച്ചു കെട്ടിവച്ചു മെലിഞ്ഞ് ഇരുനിറമുള്ള ഒരു അമ്മ അവ അവരുടെ മകനെ 3 മകനെ വിളിക്കുകയായിരുന്നു. ഇനി പെട്ടെന്ന് വാതിൽ തുറന്ന് രാമചന്ദ്രൻ അകത്തേക്കു വന്നു: "ക്ഷമിക്കണം, പക്ഷേ, എനിക്ക് ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്."


രാമചന്ദ്രൻ ജനലുകൾ വീണ്ടും അടച്ച് നിലത്തുവീണുകിടക്കുന്ന വെള്ളം നോക്കി

ശിപായിയെപ്പറ്റി പിറുപിറുത്തു. "ഞാൻ തുറന്നിട്ടതാണ്, ഉം-? എന്താണ് പറയാനുള്ളത്? ഇന്നത്തെ മീറ്റിങ്ങിനെപ്പറ്റിയാണോ?"

രാമചന്ദ്രനു പറയാനുള്ളത് മീറ്റിങ്ങിനെക്കുറിച്ചുതന്നെയായിരുന്നു. കഴിഞ്ഞ ആഴ്ച കടംചോദിച്ച ഇരുമ്പുകമ്പനി എങ്ങാണ്ടോ രണ്ടുമൂന്ന് പശ്ചാത്തലമില്ലാത്ത അരപ്പണക്കാർ തുടങ്ങിയ ഒന്നാണ്. മുങ്ങിച്ചാകാറായ ഒരു കമ്പനി താൻ അന്വേഷിച്ച് വിവരമറിഞ്ഞു. കടം കൊടുക്കുന്നത്, ബുദ്ധിപൂർവ്വം ആലോചിക്കുമ്പോൾ വേണ്ടെന്നാണ് തന്റെ അഭിപ്രായം...

"ഉം ഞാൻ ഓർമ്മവെക്കാം. ഇനി എന്തെങ്കിലുമുണ്ടോ?" രാമചന്ദ്രന് പിന്നെയും പറയാനുണ്ട്. ഈ കൊല്ലത്തെ ഉദ്യോഗക്കയറ്റത്തിൻ്റെ ലിസ്റ്റ് വായിച്ചു കേൾപ്പിക്കണം. അതിൽ മാറ്റങ്ങളും വരുത്തണമെങ്കിൽ.... ഉണ്ടാവില്ല. താൻ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തവരാണ്....

"വായിക്കൂ."

ഇല്ല, പിള്ളയുടെ പേര് ഇക്കുറിയും ഇല്ല. "പിള്ളയുടെ പേരും എഴുതിക്കോളൂ ഈ കുറി."

"അയ്യോ, ക്ലാർക്ക് കിഴവൻ പിള്ളയോ! അതു തീരെ അനാവശ്യമാണ്. അയാൾ ജോലിയിൽ മഹാമോശം. താൻ എന്നും വിചാരിക്കും, പിള്ളയോട് രാജി വെക്കാൻ പറയാൻകൂടി. അയാൾ തീരെ മോശമാണ് " അങ്ങനെ

പലതും രാമചന്ദ്രനു പറയാനുണ്ടായിരുന്നു. "അല്ല, പിള്ള തീർച്ചയായും ഈ കുറിയത്തെ ലിസ്റ്റിൽ വരണം."

അങ്ങനെയാണെങ്കിൽ ശരി, പിന്നെ തനിക്കൊന്നും പറയാനില്ല.



രാമചന്ദ്രൻ തലതാഴ്ത്തി മടങ്ങിപ്പോയി. വാതിൽ ശബ്ദമില്ലാതെ അടഞ്ഞു വീണ്ടും അയാൾ ആലോചനകളുടെ ഒന്നിച്ചു തനിച്ചായി മനശ്ശല്യങ്ങൾ കെട്ടുപിണഞ്ഞുകിടക്കുകയാണ്. മീറ്റിങ്ങുകൾക്കു മുമ്പു ഓഹരിക്കാരുടെ താൻ എന്നും ലാഭനഷ്ടക്കണക്കുകൾ തയ്യാറാക്കാറുള്ളപോലെ, ഇന്നു താനെന്താണ് തൻ്റെ ജീവിതത്തിന്റെ കൊല്ലങ്ങളെ ലാഭങ്ങൾക്കും നഷ്ടങ്ങൾക്കുംവേണ്ടി പരിശോധിക്കുന്നത്? എന്തോ! ഒരുപക്ഷേ, തനിക്കു പ്രായമായിത്തുടങ്ങിയിരിക്കണം. കഴിഞ്ഞുപോയ ഏതോ ഒരു നിറമില്ലാത്ത കാലത്തുനിന്നും സന്തോഷം പൊക്കിയെടുക്കാൻ ഈയിടെയായി താൻ ശ്രമം തുടങ്ങിയിരിക്കുന്നു. ഇല്ലെങ്കിൽ തൻ്റെ കുട്ടിക്കാലത്ത് ഇപ്പോഴുള്ളതെക്കാൾ എങ്ങനെയാണ് സന്തോഷം ഉണ്ടായിരിക്കുക? കാലത്തിൻ്റെ ഓട്ടത്തിൽ ദുഃഖങ്ങളുടെ നിറം മങ്ങുന്നു. പക്ഷേ, സുഖങ്ങൾ മാത്രം ഓർമ്മയിൽ നില്ക്കുന്നു. തൂക്കം തെറ്റുന്നു. ചെയ്യാൻ മറന്ന ഗുണങ്ങളും வெ കുറ്റങ്ങളും മനസ്സിനെ അലട്ടുന്നു. താനെവിടെയാണ് തെറ്റുകാരൻ? എന്തുകൊണ്ട് പലവിധത്തിലുള്ള നേട്ടങ്ങളും സുഖങ്ങളും ഉണ്ടായിട്ടും തനിക്ക് ഈ കരണ്ടുതിന്നുന്ന അത്യപ്തി തോന്നുന്നു?

മനുഷ്യൻ എന്നും തനിച്ചാണ് നില്ക്കുന്നത്. അവന്റേതായ അച്ചുതണ്ടിന്മേൽ അവൻ തനിച്ചു തിരിയുന്നു. താൻ തനിച്ചാണെന്നുള്ള ഈ വിചാരം, ഈ ഏകാന്തത, മനുഷ്യനുമാത്രമല്ല, പ്രായമായിത്തുടങ്ങുന്ന എല്ലാ മനുഷ്യർക്കും അനുഭവപ്പെടുന്നു. മനുഷ്യർക്കിടയിൽ എന്നുമെന്നും ചെറിയ മതിലുകൾ ഉയർന്നുവരുന്നു. പണത്തിന്റെ നിറവ്യത്യാസത്തിൻ്റെ, അഭിപ്രായവ്യത്യാസത്തിന്റെ അങ്ങനെ നൂറുനൂറു ചെറിയ മതിലുകൾ, അവ നീക്കാനോ, സ്നേഹത്തിൻ്റെ വഴിയിൽ തെറ്റുപറ്റാതെ

പോവാനോ, ജീവിതത്തിൻ്റെ ലക്ഷ്യമായ ആനന്ദം നേടാനോ വഴികളുണ്ടായിരിക്കണം. പക്ഷേ, ഓരോരുത്തനും അവനവൻ്റെ പ്രശ്നത്തിൽ അവൻ്റേതായ ഒരു ഉത്തരം കിട്ടാറുണ്ട്. ഒരുപക്ഷേ, അതാവാം ശരിയായ ഉത്തരം.

അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അയാൾ പറഞ്ഞു: ആലോധവിക്കുട്ടിക്കാണാൻ ഉദ്യോഗം രാജിവെക്കാൻ

"ഉം? വിശേഷിച്ച്?"

"ഒന്നുമില്ല. ഇനി കുറച്ചുകാലം നാട്ടിപ്പോയി താമസിക്കാൻ ഒരു മോഹം. നമുക്ക് രണ്ടാൾക്കും കുറച്ചു പ്രായമായല്ലോ."

ഭാര്യ ഒന്നും മിണ്ടിയില്ല. ജനലുകൾ പെട്ടെന്നു കാറ്റിൽ കൊട്ടിയടഞ്ഞു.

പുറത്ത് വലിയ ഒരു മഴ പുറപ്പെട്ടുവേരുകയാണ്.. 
18
ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ
0.0
ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇതിലേക്ക് വീണ്ടും ഉൾപ്പെടുത്തുകയുണ്ടായി. പല പ്രമുഖരെയും ഓരോ എഴുത്തുകാരനും എഴുത്തുകാരിക്കും താനെഴുതിയ എല്ലാ കഥകളും പ്രിയപ്പെട്ടവയായിരിക്കാം. ഏറ്റവും പ്രിയമുള്ളവ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുക്കുവാൻ സന്ദിഗ്ദ്ധതകൾ അതിനാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വ്യത്യസ്തങ്ങളും വൈയക്തികങ്ങളും കാരണങ്ങളാൽ തങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഏതാനും കഥകൾ ഓരോരുത്തർക്കും ഉണ്ടാകാം. ആസ്വാദകന്റെയോ നിരൂപകന്റെയോ അഭിപ്രായഗതികൾ ഒരുപക്ഷേ, പ്രിയപ്പെട്ട കഥകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയും ചെയ്തിരിക്കാം. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദന പഥങ്ങളും തമ്മിലുള്ള ഒരു നേർമുഖം ഈ കഥാവായനകളിലൂടെ സാദ്ധ്യമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി.
1

അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു-1

28 November 2023
0
0
0

പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓർമ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്ര

2

മതിലുകൾ-2

28 November 2023
0
0
0

രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്

3

കൂടുകൾ-3

28 November 2023
0
0
0

മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരു

4

മലഞ്ചെരിവുകളിൽ-4

28 November 2023
0
0
0

അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വ

5

കല്യാണി-5

29 November 2023
1
0
0

അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പ

6

തരിശുനിലം-6

29 November 2023
0
0
0

എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം

7

വേനലിന്റെ ഒഴിവ്-7

29 November 2023
0
0
0

മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു

8

പക്ഷിയുടെ മണം-8

29 November 2023
0
0
0

കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്. "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻചാർജ്ജായി ജ

9

ചുവന്ന പാവാട-9

30 November 2023
0
0
0

അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടിക

10

നെയ്പ്പായസം-10

30 November 2023
0
0
0

ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറി

11

പരുന്തുകൾ-11

30 November 2023
0
0
0

അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അ

12

തണുപ്പ്-12

30 November 2023
0
0
0

അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപ

13

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

14

സ്വയംവരം-14

1 December 2023
0
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

15

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

16

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

17

അവശിഷ്ടങ്ങൾ-17

2 December 2023
0
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

18

വെളുത്ത ബാബു-18

2 December 2023
0
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

---

ഒരു പുസ്തകം വായിക്കുക