shabd-logo

ചുവന്ന പാവാട-9

30 November 2023

0 കണ്ടു 0
അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടികൾ ഇറങ്ങി ചുവട്ടിലെത്തിയപ്പോൾ അവളെക്കണ്ട് അവിടെ നിന്നു.

നീലപ്പാവാടയുടുത്ത ഒരു ചെറിയ പെണ്ണ്. പക്ഷേ, ശരീരത്തിന് നല്ല വളർച്ചയൊക്കെയുണ്ട്. അവൾ വായ തുറന്നുകൊണ്ടാണ് ഉറങ്ങിയിരുന്നത്.

"എണീക്ക് പെണ്ണേ!" യജമാനത്തി ഉറക്കെ പറഞ്ഞു. എന്നിട്ട് അവർ കാൽവിരൽകൊണ്ട് ആ കുട്ടിയുടെ വയറ്റത്ത് ഒരിക്കൽ മാന്തി.

"നേരം വെളുത്തിട്ട് എത്ര നേരായി!" അവർ വീണ്ടും തുടർന്നു: "പെണ്ണിന് നല്ല ഉറക്കം. എണീക്ക് പെണ്ണേ. എണീറ്റുപോയി അടുപ്പില് തീകത്തിക്ക്."

വേലക്കാരി എഴുന്നേറ്റിരുന്നു. അവളുടെ തലമുടിയിൽ കെട്ടിയിരുന്ന കറുത്ത ചരട് അഴിഞ്ഞു ചുമലിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവൾ ഒരു നിമിഷത്തിന് സ്വബോധം നശിച്ചവളെപ്പോലെ ചുറ്റും പകച്ചു നോക്കി. എന്നിട്ട് എഴുന്നേറ്റ് ആടിക്കൊണ്ട് അടുക്കളയിലേക്കു പോയി.

യജമാനത്തി കോലായിൽ ചെന്നിരുന്നു പല്ലു തേയ്ക്കുവാൻ തുടങ്ങി. "ദിവസോം നെന്നെ ഒണർത്താനൊന്നും എന്നെക്കൊണ്ട് വയ്യ." അവർ പറഞ്ഞു: "നീയ്യാ ഇബടെ വേലക്കാരി, അതോ ഞാനോ?"


അവരുടെ മുഖത്തിന് ഒരു മഞ്ഞനിറമുണ്ടായിരുന്നു. കവിളുകൾ ചീർത്തിരുന്നു. എന്നാലും ആകപ്പാടെ ഒരു കൗതുകമൊക്കെയുണ്ട്. വേലക്കാരി അവരെ ഉറ്റുനോക്കിക്കൊണ്ട് അടുക്കളയുടെ ഇരുട്ടിൽ നിന്നു.

"നീയെന്താ അവിടെച്ചെയ്യണ്?'' യജമാനത്തി ചോദിച്ചു: "ഒരു ശബ്ദോം കേക്കാല്യലോ. ഈ ചേട്ടയ്ക്ക് എന്തു പറഞ്ഞാലും തലേക്കേറില്യാന്നോ? എത്ര തവണയായി ഞാൻ പറേന്നു, അടുപ്പില് തീ കത്തിച്ചിട്ടാവാം പാത്രം മോറലൊക്കേന്ന്."

വേലക്കാരി ഓല കത്തിച്ച് അടുപ്പിൽക്കിടന്ന വിറകിൻകഷണങ്ങൾക്കു മീതെ വച്ച് കുനിഞ്ഞുനിന്ന് ഊതിത്തുടങ്ങി. അവളുടെ കണ്ണുകളിൽ നിന്ന് അപ്പോഴും ഉറക്കത്തിന്റെ മൂടൽ നിശ്ശേഷം വിട്ടു കഴിഞ്ഞിരുന്നില്ല. "എങ്ങനെയാ ഞാൻ നിന്നെമാത്രം വച്ചു കഴിക്കാൻ

പോണത്? ഇയ്ക്കിശ്ശല്യ ഇപ്പൊക്കെ ഞാനൊപ്പിക്കും.

പക്ഷേ, ഇന്യേത്തെ മാസം.... പെറ്റ് ഇണീക്കണവരെ നല്ല

ചുറ്റലാവുലൊ ഇബടെ." യജമാനത്തി പറഞ്ഞു.

അടുക്കളയിൽനിന്ന് തീയ്യിൽ ശക്തിയോടെ ഊതുന്നതിന്റെ ശബ്ദം മാത്രം ഉയർന്നു.

"നെണക്ക് ചെവി കേക്കൂലേ പെണ്ണേ?" യജമാനത്തി ചോദിച്ചു. അപ്പോഴും മൗനം.

"എടീ, രാധേ!"



"ഞാൻ നീയ്യ് ചത്തുന്ന് വിചാരിച്ചുട്ടോ." യജമാനത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. വേലക്കാരിയും മെല്ലെയൊന്നു ചിരിച്ചു. ചിരിക്കുവാൻ ആ സന്ദർഭത്തിൽ തനിക്കും സ്വാതന്ത്ര്യമുണ്ടെന്ന് അവൾക്ക് മനസ്സിലായി.

അടുപ്പിൽ ചൂടുതട്ടിയപ്പോൾ ആളിക്കത്തി. അതിന്റെ അവളുടെ ഉറക്കം തീരെ
മാഞ്ഞുപോയി. അവൾ ഒരു പിച്ചളച്ചെമ്പും കാപ്പിക്കിണ്ടിയുമെടുത്ത് കിണറ്റിൻകരയിലേക്കു നടന്നു. കിണറ്റിന്റെ വക്കത്ത്, അവൾ തലേന്നാൾ വച്ച വെണ്ണീർ അങ്ങനെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അവൾ തലതാഴ്ത്തിയിരുന്ന് പാത്രം തേച്ചുതുടങ്ങി. അവളുടെയടുത്ത് ഒരു വാരയകലെ ഇരുന്നുകൊണ്ട്, തല അല്പം ചരിച്ചുപിടിച്ച് വളരെ ഗൗരവത്തോടെ ഒരു കാക്ക കരഞ്ഞു:

"II" വേലക്കാരിക്ക് ചിരിവന്നു. "വർത്തമാനം പറഞ്ഞോണ്ടിരിക്കാൻ നേരല്യാ, കാക്കച്ചാരേ...." അവൾ കാക്കയോട് താണ സ്വരത്തിൽ പറഞ്ഞു: കൊല്ലും." "ഇന്നേ

"ആരോടാ പെണ്ണേ, നീ സംസാരിക്കണ്?"

യജമാനത്തി ചോദിച്ചു.

"ആരോടുല്യ."

"ഇപ്പൊ ഞാൻ കേട്ടൂലൊ."

"ഞാനൊന്നും പറഞ്ഞില്യ."

“പിന്നെ ഞാൻ സൊപ്നം കണ്ടതാ? ഇന്നെ ശപിക്ക്യാവും. ഇയ്ക്കറിയാം നെൻ്റെ കള്ളത്തരൊക്കെ."

യജമാനത്തി പറഞ്ഞു. അവർ എഴുന്നേറ്റുനിന്ന് കിണ്ടിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം കാലിൽ ഒഴിച്ചു.

"കൃഷ്ണാ, ഗുരുവായൂരപ്പാ..." അവർ ഉറക്കെ വിളിച്ചു പറഞ്ഞു: "കൃഷ്ണാ, ഗുരുവായൂരപ്പാ..."

വേലക്കാരി കാപ്പിക്കിണ്ടിയിൽ വെള്ളം തിളപ്പിക്കുവാൻ വെച്ചു. പിച്ചളച്ചെമ്പിൽ കഞ്ഞിക്കുള്ള പൊടിയരി അരിച്ചു വൃത്തിയാക്കി വെള്ള മൊഴിച്ചുവച്ചു. എന്നിട്ട് ചൂലെടുത്ത് മുറ്റം അടിച്ചുവാരിത്തുടങ്ങി.


അടിച്ചുവാരുമ്പോൾ തൻ്റെ വലത്തെ കൈയിന്മേൽ കിടന്നിരുന്ന കുപ്പിവളകൾ ശബ്ദിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. വളകൾ സംസാരിക്കുകയാണെന്ന് അവൾക്കു തോന്നി. 
കിലും കിലും വളകൾ പറഞ്ഞു കിലും കിലും 
ശെരിയാ." വേലക്കാരി പറഞ്ഞു: "നിങ്ങള് പറഞ്ഞതാ ശരി. ഓണത്തിന് ചോന്ന ബ്ലൗസാ ഇയ്ക്ക് വേണ്ട്. ചോപ്പാ ഇയ്ക്ക് ചേർച്ച."

യജമാനത്തി മുകളിലേക്കുതന്നെ പ്രയാസപ്പെട്ടുചെന്ന് തന്റെ ഭർത്താവിനെ വിളിച്ചുണർത്തി: "എന്താ ഇന്നു പീടികേപ്പോണ്ടേ?" അവർ ചോദിച്ചു: "ഇബടെ കെടന്ന് കൂർക്കം വലിച്ചാ മതിയോ?"

അയാൾ ഉണർന്ന ഉടനെ ഒന്നു ചിരിച്ചു. രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും തൻ്റെ ചുമതലകളും മറ്റും അയാൾക്ക് ഓർമ്മവന്നു. അപ്പോൾ ആ പുഞ്ചിരി മുഖത്തുനിന്നു മായുകയും ചെയ്തു.

അയാൾ ഇരുനിറത്തിൽ മെലിഞ്ഞ ശരീരമുള്ള ഒരാളായിരുന്നു. തലയുടെ ഒത്തമുകളിൽ കഷണ്ടി തുടങ്ങിക്കഴിഞ്ഞിരുന്നു.

അയാൾ എഴുന്നേറ്റുനിന്ന് കൈയുകൾ മേല്പോട്ടുയർത്തി നിവർന്നു. വീണ്ടും അവ കീഴ്പ്‌പോട്ടിട്ടു. അയാളുടെ ഭാര്യ അയാളെത്തന്നെ നോക്കിക്കൊണ്ട് അടുത്തു നിന്നിരുന്നു. അവരുടെ മുഖത്ത് കഠിനമായ അസംതൃപ്തി നിഴലിച്ചിരുന്നു.

"ഉം? എന്തേപ്പൊണ്ടായത്?" അയാൾ ചോദിച്ചു: പൈക്കുട്ടി പാലു കുടിച്ചോ? വെറക് തീർന്നോ?

"അതൊന്നൂല്യ." അവർ പറഞ്ഞു: "ഇന്നെക്കൊണ്ട് വെയ്യാതെയായി, ഇതെന്നെപ്പൊണ്ടായത്. ആ ശവത്തിനെ ഇണീപ്പിച്ച് വല്ല ജോലീം ചിയ്യിക്കാൻ ഞാൻ പെടണ പാട്!


അരമണിക്കൂറ് വിളിക്കണം ഒണർത്താൻ. ഒന്നുംചിയ്യൂല്യ. ഒക്കെ പിന്നിലിന്ന് പറഞ്ഞോണ്ടിരിക്കണം. എളേതിന്റെ ജോലിയാ ഇയ്ക്ക് ഇതിലും ഭേദം ഒരു വാലിയക്കാരും ഇല്യാണ്ടിരിക്ക്യാ."



"ഒക്കെറ്റിനും നിങ്ങടെ സൂത്രം ഇതാ. ഒരു മൂളല് അതന്നെ. നിങ്ങക്കൊന്ന് വിളിച്ച് ചീത്ത പറഞ്ഞൂടെ? ഞാൻ പറേമ്പോ അവൾക്ക് വെലേല്യ അതൊക്കെ നിങ്ങടെ കുറ്റാ. രാധേ ഇബടെ വാ, രാധേ അവിടെപ്പോ... അങ്ങനെയല്ലേ ഒര് യജമാനൻ അവളെ വിളിക്കണത്!

പിന്നെ എങ്ങനെയാ അവള് ഇന്നെപ്പേടിക്ക്യാ?" "ഞാനെന്ത് ചെയ്യണംന്നാ ലെക്ഷ്മട്ടി പറേന്ന്?" അയാൾ ചോദിച്ചു.

"പറഞ്ഞപ്പഴയ്ക്കും ദേഷ്യം വന്നു: ഇന്നോട് എന്തിനാ എപ്പഴും ഇങ്ങനെ ദേഷ്യം? ബാക്കീള്ളോരൊടൊക്കെ വെല്യേ ദയ, രാധേ, ഇബടെ വാ... രാധേ...ഓ, ഇയ്ക്ക് ഇതൊന്നും സഹിക്ക്യാണ്ടായി. ഞാനായതോണ്ടാ ഇതൊക്കെ പൊറുത്തും ഇബടെ കഴിഞ്ഞുകൂടണ്!" "നെനക്ക് അവളെ വേണ്ടെങ്കിൽ അവളെ

അയച്ചൂടെ?"അയാൾ ചോദിച്ചു: "അപ്പോഴും പറേം നിയ്യ് ഞാൻ നെന്നെ കഷ്ടത്തിലാക്കീന്ന്. നെണക്ക് തന്നെ ചെയ്യാൻ കഴില്യലൊ ഈ ജോലിയൊക്കെ."

അയാൾ മുണ്ട് കുടഞ്ഞ് ചുറ്റി, ചുവട്ടിലേക്കു പോയി. പിന്നാലെ ഭാര്യയും കോണിപ്പടികൾ ഇറങ്ങി.

"ഞാൻ ആശുപത്രീല് കെടക്ക്മ്പൊ നിങ്ങളെങ്ങനെയാ ഇബടെ കഴിച്ചൂട്ടാ?" അവർ ചോദിച്ചു " പെണ്ണ് ചോറ് വച്ചുതന്നിട്ട് നിങ്ങള് ചോറുണ്ണുണ്ടാവില്യ. അത് തീർച്ചയാ. അവളെ രാവിലെ വിളിച്ചുണർത്താനും ഒക്കെ നിങ്ങളെക്കൊണ്ടാവോ?"

"നാല് ദിവസല്ലേ ലെക്ഷ്‌മുട്ടീ." അയാൾ പറഞ്ഞു: "അതൊക്കെ ശരിയാവും. അവൾക്ക് വയെങ്കിൽ ഞാൻ വയ്ക്കാലോ ചോറും കൊള്ളാത്തോനൊന്ന്വല്ല ഞാനും." കൂട്ടാനും ഒന്നിനും

"നിങ്ങള് ചോറും ചായേം ഒക്കെ ഇണ്ടാക്കി സ‌രിക്കും അല്ലേ? അവളെ വിളിച്ചിട്ട് "രാധേ ചായ കുടിച്ചോ”ന്ന് പറയും അല്ലേ?ഇയ്ക്കറിയാം, ഞാൻ ഇബുന്നങ്ങട്ട് പോയിക്കിട്ടാൻ കാത്തിരിക്ക്യാ നിങ്ങള്, ആ ചേട്ടയും."

അവരുടെ സ്വരത്തിൽ കരച്ചിൽ കലർന്നിരുന്നു. ഒരു വിറയലും. യജമാനൻ അതു കേട്ടില്ലയെന്ന് നടിച്ച് കോലായിൽ ചെന്നിരുന്ന് പല്ലു തേക്കാൻ തുടങ്ങി.

വേലക്കാരി അയാൾക്കുവേണ്ടി ഒരു വലിയ ഗ്ലാസ്സിൽ ചായ ഒഴിച്ച് തെക്കിനിയിൽ കൊണ്ടുചെന്നുവച്ചു. അവളുടെ നടത്തത്തിന്റെ അഴകു കണ്ടപ്പോൾ യജമാനത്തിയുടെ കോപം ഒന്നുകൂടി ആളിക്കത്തി.

"കഞ്ഞിയെന്തായി?" അവർ ചോദിച്ചു.

"കഞ്ഞി ചൂടാറാൻ വെച്ചെടുക്കാ..." അവൾ പറഞ്ഞു. യജമാനൻ അവരെ രണ്ടുപേരെയും നോക്കാതെ, ധൃതിയിൽ മുഖം തിരിച്ചുകൊണ്ട് തെക്കിനിയിലേക്കു നടന്നു. അയാളുടെ നടത്തവും യജമാനത്തിയെ സന്തോഷിപ്പിച്ചില്ല

"രാവിലെ എണീറ്റാ എത്രനേരം വെറും വയറായിട്ട് നില്ക്കണം?" അവർ പറഞ്ഞു: "കേടും കോട്ടോല്യാത്ത കുട്ടേ പെറാൻ കഴിഞ്ഞാ അതിൻ്റെ ഭാഗ്യം! ചിയ്യാൻ പാടില്ലാത്തതൊക്കെ ചിയ്‌യ്‌ണ്ട് ഇബടെ. കോണി കയറാ്, ഇറങ്ങാ.... പഷ്ണികെട്ക്കാ... ജോലിയെടുക്കാ... പക്ഷേ, ആർക്കാ ചേതം?"

വേലക്കാരി ഒരു പലക നിലത്തിട്ട്, അതിനു മുമ്പിൽ കഞ്ഞിപ്പിഞ്ഞാണവും പിലാവിലയും വച്ചു.


ഒരിലക്കഷണത്തിൽ കുറച്ചു ചമ്മന്തിയും. എന്നിട്ട്, കഞ്ഞിച്ചെമ്പുമായി തൻ്റെ യജമാനത്തി ഇരിക്കുവാൻ കാത്തുകൊണ്ടു ചുമരും ചാരി നിന്നു.

യജമാനത്തി ഉറങ്ങാൻ പോയപ്പോൾ, രാധ തന്റെ പായ ചുമരിനോടു ചേർത്തു വിരിച്ചു. ചെറിയ ചിമ്മിനിവിളക്ക് സ്വകാര്യമായി എടുത്തുകൊണ്ടുവന്ന് തൻ്റെ തലയ്ക്കലും വച്ചു. എന്നിട്ടും അവൾ ആ ഇടനാഴിയിൽ പ്രേതങ്ങളെ കണ്ടുകൊണ്ടിരുന്നു. തൻ്റെ മരിച്ചുപോയ അമ്മയും അമ്മമ്മയും ഒരു മുക്കിൽവന്ന് ഇരുന്ന് കൂമന്മാരെപ്പോലെ മൂളുന്നതായി അവൾക്കു തോന്നി. തറ തനിക്ക് ഒരു വയസ്സാവുന്നതിനു മുമ്പ്, ബദ്ധപ്പെട്ടു മരിച്ച്, ഇപ്പോൾ അമ്മ തന്നെ ഭയപ്പെടുത്തുവാനായി വന്നിരിക്കയാണ്!

അവൾ പൊട്ടിയ വളക്കഷ്ണങ്ങൾ വച്ച കൊട്ടയെടുത്ത് ആ കഷണങ്ങൾ നിലത്തു നിരത്തി. അവ ഒരു വൃത്തത്തിൽ അവൾ വച്ചു.

"ഇപ്പൊ സൂര്യനെപ്പോലേണ്ട്." അവൾ പറഞ്ഞു. ഇരുണ്ട മൂലയിൽ നിന്ന് അവളുടെ അമ്മ അപ്പോഴും മൂളി. രാധ പറഞ്ഞു: "ഇയ്ക്ക് ആരേം പേടില്യ." അവൾ വളക്കഷണങ്ങൾ കൊട്ടയിലാക്കി. ആ കൊട്ട ജനവാതിൽപ്പടിമേൽ കൊണ്ടുപോയി വച്ചു മുകളിൽനിന്നു തൻ്റെ യജമാനത്തി തേങ്ങിക്കരയുന്ന ശബ്ദം അപ്പോൾ അവൾ കേട്ടു അവൾ കുറച്ചുനേരം ആ കരച്ചിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇത്ര വലിയവരും ഇങ്ങനെ കരയുമോ? ആ വലിയ വയറ് വേദനിച്ചിട്ടാവും, അവൾ തന്നത്താൻ പറഞ്ഞു. എത്ര വേദന അനുഭവിക്കണം ഒരു പെണ്ണിന് ഒന്നു പെറാൻ! അവൾക്ക് അതെല്ലാം നല്ലപോലെ അറിയാം. നാണിയമ്മ പറഞ്ഞതൊക്കെ അവൾ ഓർമ്മിക്കുന്നുണ്ടല്ലോ. പെണ്ണായി ജനിച്ചാൽ നരകംതന്നെ. പെണ്ണായി ജനിക്കാതിരിക്കയാണ് ഭേദം..


അവൾ ചുമരിലേക്കു മുഖം തിരിച്ചുകൊണ്ടു കിടന്നു. താൻ ഉറങ്ങുന്നതുവരെ കത്തുവാനുള്ള എണ്ണ ആ വിളക്കിൽ ഉണ്ടാവുമെന്ന് അവൾ ആശിച്ചു.

പിറ്റേദിവസം അവൾ ഉണർന്നത് വയറ്റത്ത് കഠിനമായ ഒരു വേദനയോടെയാണ്. കണ്ണുകൾ മിഴിച്ചപ്പോൾ ഉയർത്തിയ കാലുകളുമായി യജമാനൻ നില്ക്കുന്നു.

"അയ്യോ ചവിട്ടേണ്ട."

യജമാനത്തി നീങ്ങിക്കൊണ്ടു പറഞ്ഞു. അയാളുടെ അടുത്തേക്ക്

"ഇനീം ചവിട്ടും. കൊല്ലണം ഈ ചേട്ടയെ." യജമാനൻ പറഞ്ഞു. എന്താണ് ഇതിനൊക്കെ കാരണം? രാധയ്ക്ക് ഒന്നും മനസ്സിലായില്ല. അവൾ പായിൽനിന്ന് എഴുന്നേറ്റ്, ചുമരിൽ ചാരിനിന്നുകൊണ്ട് തന്റെ നെഞ്ചും അടിവയറും ഉഴിഞ്ഞുകൊണ്ടിരുന്നു. അപ്പോഴും ആ വേദന നിലച്ചുകഴിഞ്ഞിരുന്നില്ല.

"പേടീല്യാ അല്ലേ?" അവളുടെ യജമാനൻ ചോദിച്ചു. "എന്തും ചീയ്യാംന്നായ്വോ?" അയാൾ അവളുടെ കവിളത്ത് ഊക്കോടെ അടിച്ചു. അവൾ കരഞ്ഞു തുടങ്ങി.

"കരയുന്നു....ശവം." അയാൾ കോലായിലക്കു പോയി. യജമാനത്തി അയാളെ അനുഗമിച്ചു.

വേലക്കാരി അടുക്കളയിൽച്ചെന്ന് ഓല കത്തിച്ച് അടുപ്പിൽ പൂട്ടുവാൻ തുടങ്ങി. അവളുടെ കവിളുകൾ നീറിപ്പുകയുന്നുണ്ടായിരുന്നു. പക്ഷേ, അവൾ കരഞ്ഞില്ല. ഇതൊക്കെ എന്തിനുവേണ്ടി? ആ ചോദ്യത്തിന് ഉത്തരം തിരയുകയായിരുന്നു അവളുടെ മനസ്സ്,

യജമാനത്തി അടുക്കളയിലേക്ക് വന്നുകൊണ്ട് ഒരു മൃദുസ്വരത്തിൽ ചോദിച്ചു: "രാധേ വെല്ലാണ്ട വേദനിക്ക്ണ്ടോ?''

അവൾ തലയാട്ടി.



സാരല്യ" അവൾ പറഞ്ഞു: "നെൻ്റെ കുറ്റംകൊണ്ടല്ലേ യജമാനൻനെന്നെ രക്ഷിക്കാനുള്ള ആളല്ലേ?" തല്ലേത്? ശിക്ഷിക്കാനും



യജമാനത്തിയുടെ വീർത്ത വയറും മഞ്ഞ മുഖവും അവളുടെ കണ്ണിൽപ്പെട്ടു. അവൾക്ക് അനുകമ്പ തോന്നി. പാവം സ്ത്രീ! അവൾക്കും ആ ദുഷ്ടൻ ഇത്തരം ചവിട്ടുകളും അടിയും കൊടുക്കാറുണ്ട്? തൻ്റെ യജമാനൻ്റെ ഈ പുതിയ വേഷപ്പകർച്ച അവളെ അതിശയിപ്പിച്ചു.

"നിയ്യ് നൊണ പറയരുത് ട്ടോ രാധേ!" യജമാനത്തി പറഞ്ഞു: "നൊണ പറേണ് കേട്ടാ വെല്യേ ദേഷ്യാ."



താനെന്തു നുണയാണ് പറഞ്ഞതെന്നു ചോദിക്കാൻ രാധയ്ക്കു തോന്നിയില്ല. അവൾ പാത്രം കഴുകാൻ കിണറ്റിൻകരയിലേക്കു നടന്നു.

അന്നും കാക്ക അവളെ കണ്ടപ്പോൾ മുഖം തിരിച്ചു കരഞ്ഞു.

"കാ... കാ..."പക്ഷേ, രാധ ഒന്നും പറഞ്ഞില്ല. അന്ന് യജമാനത്തി ഏകാദശിയുടെ കാരണവും പറഞ്ഞ് നേരത്തേ കുളിക്കുവാൻ അമ്പലക്കുളത്തിലേക്കു പോയി. യജമാനന്റെ ചായ തണുത്ത് പാടകെട്ടി തെക്കിനിയിലിരിക്കുന്നുണ്ടായിരുന്നു. രാധ അത് എടുത്ത് വീണ്ടും ചൂടാക്കി അല്പം സംശയിച്ചുകൊണ്ട് മുകളിലേക്കു ചെന്നു.

"ഇതാ ചായ...." അവൾ പറഞ്ഞു.

അയാൾ കമിഴ്ന്നു കിടക്കുകയായിരുന്നു. അയാളുടെ ചുമലുകൾ താഴുകയും ചെയ്തുകൊണ്ടിരുന്നു. ഒരു വിറയലോടെ. പൊങ്ങുകയും

"ചായ." രാധ പറഞ്ഞു.



അയാൾ പൊട്ടിക്കരയുകയാണെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്. അവൾ അത്ഭുതപ്പെട്ട് അയാളെ നോക്കിക്കൊണ്ടു നിന്നു.

"അതും കൊണ്ടുപൊ‌യ്ക്കോ രാധേ." അയാൾ പറഞ്ഞു: "ഇപ്പൊ മടങ്ങിവന്നിട്ട് ഓരോന്നു പറയാൻ തുടങ്ങും. അതു കേക്കാൻ എനിക്കു വയ്യ."

അയാളുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ എന്തുകൊണ്ടോ അവൾക്കു ധൈര്യം വീണ്ടുകിട്ടി. അവൾ ചായപ്പാത്രമെടുത്ത് കോണിപ്പടികൾ ഇറങ്ങി വീണ്ടും അടുക്കളയിലേക്കു പോയി. അവളുടെ

കുപ്പിവളകൾ കിലുങ്ങി. "കിലും -കിലും." "ശെരിയാ." അവൾ പറഞ്ഞു: "ഇയ്ക്ക് ചോന്ന പാവാടയാ ചേർച്ച ഇയ്ക്ക് ഓണത്തിന് ചോന്ന പാവാടയാ വേണ്ട്... ഇയ്ക്ക് അതാ ചേർച്ച."


18
ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ
0.0
ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇതിലേക്ക് വീണ്ടും ഉൾപ്പെടുത്തുകയുണ്ടായി. പല പ്രമുഖരെയും ഓരോ എഴുത്തുകാരനും എഴുത്തുകാരിക്കും താനെഴുതിയ എല്ലാ കഥകളും പ്രിയപ്പെട്ടവയായിരിക്കാം. ഏറ്റവും പ്രിയമുള്ളവ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുക്കുവാൻ സന്ദിഗ്ദ്ധതകൾ അതിനാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വ്യത്യസ്തങ്ങളും വൈയക്തികങ്ങളും കാരണങ്ങളാൽ തങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഏതാനും കഥകൾ ഓരോരുത്തർക്കും ഉണ്ടാകാം. ആസ്വാദകന്റെയോ നിരൂപകന്റെയോ അഭിപ്രായഗതികൾ ഒരുപക്ഷേ, പ്രിയപ്പെട്ട കഥകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയും ചെയ്തിരിക്കാം. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദന പഥങ്ങളും തമ്മിലുള്ള ഒരു നേർമുഖം ഈ കഥാവായനകളിലൂടെ സാദ്ധ്യമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി.
1

അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു-1

28 November 2023
0
0
0

പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓർമ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്ര

2

മതിലുകൾ-2

28 November 2023
0
0
0

രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്

3

കൂടുകൾ-3

28 November 2023
0
0
0

മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരു

4

മലഞ്ചെരിവുകളിൽ-4

28 November 2023
0
0
0

അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വ

5

കല്യാണി-5

29 November 2023
1
0
0

അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പ

6

തരിശുനിലം-6

29 November 2023
0
0
0

എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം

7

വേനലിന്റെ ഒഴിവ്-7

29 November 2023
0
0
0

മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു

8

പക്ഷിയുടെ മണം-8

29 November 2023
0
0
0

കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്. "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻചാർജ്ജായി ജ

9

ചുവന്ന പാവാട-9

30 November 2023
0
0
0

അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടിക

10

നെയ്പ്പായസം-10

30 November 2023
0
0
0

ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറി

11

പരുന്തുകൾ-11

30 November 2023
0
0
0

അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അ

12

തണുപ്പ്-12

30 November 2023
0
0
0

അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപ

13

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

14

സ്വയംവരം-14

1 December 2023
0
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

15

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

16

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

17

അവശിഷ്ടങ്ങൾ-17

2 December 2023
0
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

18

വെളുത്ത ബാബു-18

2 December 2023
0
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

---

ഒരു പുസ്തകം വായിക്കുക