shabd-logo

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023

0 കണ്ടു 0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായി

നിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. നാട്ടിലെ മിക്ക വീടുകളിലും കല്യാണക്കാര്യം അറിയിച്ചെങ്കിലും ആരെയും ക്ഷണിക്കയുണ്ടായില്ല. സദ്യവട്ടങ്ങളോ ആഘോഷമോ ഒന്നും ഇല്ലായിരുന്നു. ഒന്നും വേണ്ടെന്നാണ് നിസാർ അഹ്മ്മദിൻറ ബാപ്പാഉമ്മാമാർ പറഞ്ഞത്. വാശിയിൽ വലിയ സദ്യകൾ നടത്തി ധനം പാഴാക്കി പാപ്പരായ മുസ്ലിം കുടുംബങ്ങൾ ധാരാള മായി എവിടെയുമുണ്ട്. അതോർക്കുന്നതു നന്ന്. അഞ്ചെട്ടു പേർക്ക് നച്ചോർ തയ്യാറാക്കുന്നുണ്ടായിരുന്നു. പുതിയ പെണ്ണിനുള്ള ഉടുപുടവകളും അവർതന്നെ വാങ്ങിച്ചിട്ടുണ്ടാ യിരുന്നു. എന്തെല്ലാമാണതെന്ന് കുഞ്ഞുപാത്തുമ്മയ്ക്കറി വുണ്ടായിരുന്നില്ല. കുളിച്ചു പിടിച്ച് അങ്ങോട്ടു ചെല്ലാൻ ആയിഷ പറഞ്ഞു. കുളി കഴിഞ്ഞപ്പോൾ ആയിഷ വന്ന് അവളെ കൂട്ടി ക്കൊണ്ടു പോയി.

അങ്ങോട്ടു ചെന്ന കുഞ്ഞുപാത്തുമ്മയല്ല പുറത്തേക്കു വന്നത്. അവൾ പാവാട ഉടുത്തിരുന്നു. ബോഡീസ് ഇട്ടിരുന്നു. ബ്ലൗസ് ധരിച്ചിരുന്നു. പച്ചസാരിയും ചുറ്റിയിരുന്നു. മുടി ഭംഗിയായി കെട്ടിവെച്ച് പൂവും ചൂടിയിരുന്നു. സാരിയുടെ ഒരു തുമ്പുകൊണ്ടു തല മറച്ചിരുന്നു. അതിനും പുറമേ അവൾ ചെരിപ്പുകളും ഇട്ടിരുന്നു. ഒരു നൂറുകുറി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചു. നടപ്പു പഠിപ്പിച്ചിട്ടാണ് കുഞ്ഞുപാത്തുമ്മയെ വീട്ടിലേക്കു വിട്ടത്.

നിസാർ അഹമ്മദ് പറഞ്ഞു:

"കുനിയരുത്. ശരിക്കു നിവർന്ന്, ധീരതയോടെ നടന്നു പോകൂ.അങ്ങനെ കുഞ്ഞുപാത്തുമ്മ വീട്ടിലേക്കു വന്നു.

അവൾ ആകെ ജ്വലിച്ചു. ആ കറുത്ത മറുകു മിന്നി, ആ അദ്ഭുതകാഴ്ച കാണാൻ വഴിയിൽ ഒരുപാടു പിള്ളേരു കൂടി യിരുന്നു. ഉമ്മാ മെതിയടിപ്പുറത്തു മുറ്റത്തു നില്പ്പുണ്ടായിരുന്നു. ഒരു ചെറിയ ബഹളത്തിന്റെ മട്ടും അവൾ കണ്ടു. എന്തൊ ക്കെയോ വർത്തമാനങ്ങൾ നടക്കുന്നുണ്ട്. ഒന്നും അവൾ വ്യക്ത മായി കേട്ടില്ല.

ഉമ്മാ പിള്ളേരോടു ചോദിച്ചു:

“എന്താ ബകന്തകളേ!' വകന്തകളായ കുഞ്ഞുപാത്തുമ്മാമാരും, കുഞ്ഞുതാച്ചുമ്മാ

മാരും അടിമകളും മക്കാരുകളും പറഞ്ഞു:

ഉമ്മാ പുതിയ തലമുറയോടു ചോദിച്ചു:

പിള്ളേരു പറഞ്ഞു:
ല്ലൂല്ലൂലൂ 
ഉമ്മായ്ക്ക് കുറേ ഹാലിളക്കം തുടങ്ങി, ഉമ്മാ പറഞ്ഞു: “നിങ്ങളെ കാലപാമ്പു കടിക്കും!

'പന്നികളേ

ഉമ്മാ പറഞ്ഞു:

"ഞാ ഒലക്കേടുത്തടിക്കും!
കുഞ്ഞുപാത്തുമ്മ ദൂരെ വെച്ചേ പറഞ്ഞു:

“ഉമ്മാ ചുമ്മായിരി. ഉമ്മാ വല്ലതും പറഞ്ഞാൽ അവരുടെ ബാപ്പാമാരു വഴക്കിനു വരും!'

'ബരട്ടടി!' ഉമ്മാ ഉച്ചത്തിൽ നാടൊട്ടുക്കും കേൾക്കത്തക്ക വിധത്തിൽ പറഞ്ഞു: 'നിന്ന് അവര്ക്ക് ഒന്ന് കാണട്ടെ! ആന മക്കാരിന്റെ പുന്നാരമോട പുന്നാരമോള് അവര്ക്ക് ഒന്ന് കാണട്ടെ നിൻറുപ്പൂപ്പാക്കേ ഒരാനേണ്ടാർന്ന് -ബല്യ ഒര് കൊമ്പനാന.

“അദ് കുയ്യാനേർന്ന്, മൂക്കട്ട ഒലിക്കുന്ന മുഖത്തോടും ചൊറിപിടിച്ച കൈകളോടും കൂടിയ കറുത്ത ഒരു മുഴം പൊക്ക മുള്ള ഒരു അടിമ പറഞ്ഞു: 'കുയ്യാന! കുയ്യാന!'

കുഞ്ഞുതാച്ചുമ്മായ്ക്ക് സഹിക്കാൻ കഴിയുമോ? മഹാ പ്രതാപത്തിന്റെ ചരിത്രസൗധം തകർന്നിരിക്കുന്നു! ശൂരപരാ ക്രമി ആയിരുന്ന സാക്ഷാൽ ആനമക്കാർ സാഹിബ്ബിൻറ ഉഗ്രനും നാലു കാഫീങ്ങളെ കൊന്നവനും അസലുള്ളവനുമായ ആ വലിയ കൊമ്പനാന... മുറ്റത്തെ ചുമരുകളുടെ വക്കിൽ പൊടിമണ്ണിൽ വട്ടക്കുഴികളുടെ നടുക്ക് പൂണ്ടുകിടക്കുന്ന കറുത്ത മൂട്ടകളെപ്പോലുള്ള ചെറിയ കുഴിയാന ആയിരുന്നുവെന്ന്

“പടച്ചോനേ!' കുഞ്ഞുതാച്ചുമ്മ നെഞ്ചത്തടിച്ചപേക്ഷിച്ചു. 'കുരുത്തംകെട്ട ഈ വകന്തകൾ തല തെറിപ്പിര

അദ്ഭുതമെന്നേ പറയേണ്ടു. കുഞ്ഞുങ്ങളുടെ തല തെറി

ച്ചില്ല. ഇടിത്തീ വീണില്ല. കാലപാമ്പും കടിച്ചില്ല. ഒന്നും സംഭവിച്ചില്ല. അവർ ഒന്നടങ്കം ആഹ്ലാദത്തോടെ ആർത്തുവിളിച്ചു. “ആനമക്കാരിന്റെ ബല്യ കൊമ്പനാന... കുയ്യാനേർന്ന്... കുയ്യാന!

കുഞ്ഞുതാച്ചുമ്മയ്ക്ക് തലതിരിച്ചിൽ തോന്നി. ശ്വാസം കഴിക്കാൻ വിഷമം നേരിട്ടു. ഞൊടിയിടകൊണ്ടു ജീവിതം മുഴുവനും അവരുടെ മുമ്പിൽ കൂടി കടന്നുപോയി. എല്ലാ പ്രതാപങ്ങളും രണ്ടു കൈയും തലയിൽ വെച്ചുകൊണ്ട് അവർ താഴെ ഇരുന്നു.കുഞ്ഞുപാത്തുമ്മ ഉമ്മായുടെ അരികത്തു വന്നു. ങ്ങളോടു ചോദിച്ചു: കുഞ്ഞു

“എന്താ കുഞ്ഞുങ്ങളേ?'

കുഞ്ഞുങ്ങൾ പറഞ്ഞു:
ഞുളു ഞുളു 
“എന്താ?'
പെപ്പെ..
“എന്താണ്?

കുഞ്ഞുങ്ങൾ പറഞ്ഞു:

'കുയ്യാന! കുയ്യാന!

“എന്തു കുയ്യാന! കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സി ലായില്ല. അവൾ വിചാരിച്ചു: വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മായുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവൾ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു:

“എന്താണുമ്മാ?

ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ്? പുരാതന ചരിത്രങ്ങൾ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരി ക്കുന്നോ......... ഇനി എന്തിനുവേണ്ടി ജീവിക്കണം?

കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. പരമസുന്ദരിയായി നിൽക്കുന്ന കുഞ്ഞുപാത്തുമ്മയെ നോക്കി. യോഗ്യനായ നിസാർ അഹമ്മദിനെ ഓർത്തു. ശോഭനമായ ഭാവിയിലേക്കു ദൈവാനുഗ്രഹത്തോടെ കാലെടുത്തു വെച്ചിട്ടേയുള്ളു. റബ്ബൽ ആലമീനായ തമ്പുരാൻ എല്ലാം നേരെയാക്കും. ചരിത്രം ചരിത്രം തന്നെയാണ്... ഉമ്മാ ഒടുവിൽ കണ്ണീരോടെ, ഗദ്ഗദത്തോടെ കുഞ്ഞുപാത്തുമ്മയോടു പറഞ്ഞു:

"നിനപ്പുപ്പാട... ബല്യ കൊമ്പനാന. കുയ്യാനേർന്നന്ന്

കുയ്യാന!

മംഗളം
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക