shabd-logo

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023

0 കണ്ടു 0


വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:

“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!

കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേക്കു നോക്കും. ബാപ്പാ ഒന്നും പറകയില്ല. ഉമ്മാ തുടരും;

"ക്യാമം അടുത്തതിന്റെ അടയാളം കണ്ടോ?' ലോകം അവസാനിക്കാൻ പോകുന്നതിന്റെ അടയാളമാണ് ആയിഷായും അവളുടെ ബാപ്പായും ഉമ്മായും

"ആ പെമ്പറന്നോത്തി തലേ പൂ വെച്ചിരിക്കണ പൂ! ആയിഷയുടെ ഉമ്മാ മുടിക്കെട്ടിൽ പൂവു ചൂടിയിട്ടുണ്ട്. അത് ഇസ്ലാമിനു ചേർന്നതാണോ?

“പിന്നെ ആ പെങ്കൊച്ചിന്റെ കോലം കണ്ടോ, മുടിയേ രണ്ടു വാലാക്കി തോളേക്കൊട നെഞ്ചത്തിട്ടിരിക്കണ്

ആയിഷാ അവളുടെ മുടികൊണ്ടു പല കസറത്തുകളും കാണിക്കാറുണ്ട്. അവൾ മഹാ കിറുക്കിയാണ്. അവൾ ഓടും, ചാടും, തുള്ളും, ഡാൻസുചെയ്യും, പാട്ടു പാടും. ഒരു ദിവസം ആമ്പൽപൊയ്കയുടെ അടുത്തു നിന്ന് ഭക്തിപാരവശ്യത്തോടെ അവൾ ഒരു പാട്ടു പാടി. കുഞ്ഞുപാത്തുമ്മ വിചാരിച്ചത് പടച്ചോ നോട് എന്തോ അപേക്ഷിക്കുകയാണെന്നാണ്. പിന്നെ അവൾ വിചാരിച്ചു: വല്ല ബൈത്ത് ആയിരിക്കും. അതോ കെസ്സ് പാട്ടോ. എന്താണെന്നവൾക്കു മനസ്സിലായില്ല. അവളും ഭക്തിയോടുകൂടി രണ്ടു കൈയും ഉയർത്തി 'ആമീൻ' പിടിച്ചു. തീർന്നപ്പോൾ 'ആമീൻ' എന്നു പറകയും ചെയ്തു. ആയിഷ ചിരിച്ചില്ല, ചുമയ് ക്കുന്നതുപോലെ കാണിച്ചു. പക്ഷേ, അതു ചിരി അടക്കുകയാ യിരുന്നു എന്നു പിന്നീടവൾക്കു മനസ്സിലായി. അവൾ ചോദിച്ചു.

“അയെന്താണ്?'

ആയിഷ പറഞ്ഞു:

“എന്നോടു ചോദിക്കല്ലേ. ഞാൻ തികച്ചും അ. ആ മഹാൻ വരുമ്പോൾ ചോദിക്കൂ. അദ്ദേഹമാണ് ഇതിന്റെ കർത്താവ്. എന്തു ഭാഷയാണെന്ന് ആർക്കും ഒരു പിടിയില്ല. ഞങ്ങളുടെ കോളേജിലെ പെൺകുട്ടികൾക്കു ഘോഷയാത്രയിൽ ഉഗ്രമായി പാടി അലറാൻ അദ്ദേഹം നിർമിച്ചതാണ്. ഞങ്ങളിത് കോളേജിലെ ഘോഷയാത്രയിൽ പാടുകയും ചെയ്തു. തുട്ടാപ്പി പാടിയപ്പ ഞാനാ മീൻ പിടിച്ച്

"ഞാൻ കണ്ടു

"ആമീൻ പിടിച്ചതിന് ദോഷോണ്ടോ?'

“കള്ളബുദ്ദുസേ, ഗുണമല്ലാതെ യാതൊരു ദോഷവുമില്ല!'

“എന്നാ ഒന്ന്കൂട പാട്; നല്ല യകൊണ്ട്.

“എന്നാൽ ഭക്തിയോടെ ഇരുന്നോളൂ. മനസ്സിലുള്ള എല്ലാ

വിചാരങ്ങളും മാറ്റുക, മനസ്സു ശുദ്ധമാക്കണം. എന്നിട്ടു ശ്രദ്ധി ക്കുക! കൊടിയെല്ലാം പിടിച്ചുകൊണ്ട് കോളേജ് പെൺകുട്ടി കളുടെ ഒരു വലിയ ഘോഷയാത്രയിൽ അവർ എന്നുവെച്ചാൽ ഞങ്ങൾ ഗംഭീരമായി പാടിക്കൊണ്ടു പോകുകയാണെന്നു വിചാരിക്കൂ!

“ബിജാരിച്ച്,

"ശരി, കേൾക്കുക!' അവൾ പാടി

ഹോ...ഹോ...ഹോ....

ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ചിനി ബാലിക്ക ലുട്ടാപ് ഹാലിത്ത മാണിക്ക് ലിഞ്ചല്ലോ സങ്കര ബാ തൂലീപി ഹുഞ്ചിനി ഹീലത്ത ഹുത്താലോ ഫാനത്ത ലാക്കിടി ജിംബാലോ ...ഹ....ഹ!...ഹ

ഹോ...ഹോ...ഹോ...!'

എന്നിട്ട് ആയിഷാ തുടർന്നു പറഞ്ഞു:

"ഇതിപ്പോൾ എല്ലാം ശരിയാണെന്നെനിക്കു വിശ്വാസമില്ല. ചില വാക്കുകൾ വിട്ടുപോയിട്ടില്ലേ എന്നു ഞാൻ സംശയിക്കുന്നു. വല്ലതും വിട്ടുപോയിട്ടുണ്ടെങ്കിൽ അദ്ദേഹം നമ്മളെ തല്ലും!'

കുഞ്ഞുപാത്തുമ്മ ചോദിച്ചു:

തുട്ടാപ്പിന്റെ ഇയ്ക്കാക്കാ അറീണതെങ്ങനെ?' 'അറിയുന്നതെങ്ങനെ എന്നോ? കൊള്ളാം. അദ്ദേഹം വന്നാലുടനെ എന്നെ വിളിക്കും: ലുട്ടാപ്പി ഇവിടെ വരൂ. ഈ വരയ്ക്കകത്തു നില്ക്കു!' ഞാനാ വരയ്ക്കകത്തു നില്ക്കും. ഇയ്ക്കാക്കാ പറയും: "പാടു പാടിയില്ലെങ്കിൽ എന്നെ അറുത്തു രണ്ടായിരം കഷണമാക്കും. എന്നിട്ടു രണ്ടായിരം കിളികൾക്കു കൊടുക്കും. അതിനു ശേഷം ആ കിളികളെ എല്ലാം ഇയ്ക്കാക്കാ വെടിവച്ചു കൊല്ലും. എന്നിട്ട് അതിനെ എല്ലാം പൊരിച്ചു തിന്നും

“അറുത്ത് തിന്നണ്ടേ?' ബിസ്മി ചൊല്ലി അറുത്ത് ഹലാലാക്കി വേണമല്ലോ തിന്നാൻ?

'ബുദ്ദുസേ?' ആയിഷ പറഞ്ഞു, “എന്നെപ്പോലുള്ള ഒരു നല്ല പെണ്ണിനെ കൊന്നിട്ടുള്ള കാര്യമാണ് പറയുന്നത്. മുസ്ഹഫ് കക്കുന്നവന് ഒന്നു വേണമോ?'

വേദഗ്രന്ഥമായ ഖുർ ആൻ മോഷ്ടിക്കുന്നതിന് ദേഹശുദ്ധി ഉണ്ടായിരിക്കണമെന്നില്ലല്ലോ! ഇങ്ങനെ പലതും ആയിഷ പറയും. ചിലപ്പോൾ ചില പത്രങ്ങൾ കൊണ്ടുവന്നു പേടിപ്പെടുത്തുന്ന വാർത്തകൾ കുഞ്ഞുപാത്തുമ്മയെ വായിച്ചു കേൾപ്പിക്കും. ആ കടലാസ്സിൽ ആ ഭയങ്കര സംഭവം ഉണ്ടെന്ന് കുഞ്ഞുപാത്തു മ്മയ്ക്ക് വിശ്വസിക്കാൻ..... ആ വിധം അവൾ നില്ക്കും. ആയിഷ ആ സ്ഥലം ചൂണ്ടിക്കാണിച്ച് ഒരിക്കൽ കൂടി വായിച്ചു കേൾപ്പിക്കും. കുഞ്ഞുപാത്തുമ്മയ്ക്ക് അതൊരദ്ഭുതമാണ്. അവൾ അതു പറയുകയും ചെയ്യും. അങ്ങനെ ഒരു സന്ദർഭത്തിൽ ആയിഷ ചോദിച്ചു:

“ത്ത്ത്തായെ എന്താ എഴുത്തും വായനയും പഠിപ്പിക്കാ ഞ്ഞത്? ഒരുപാടു സ്വത്തുണ്ടായിരുന്നല്ലോ?'

ശരിയാണ്, ഒരുപാടു സ്വത്തുണ്ടായിരുന്നു. മുസ്ലിം എഴുത്തും വായനയും പഠിക്കേണ്ടതുമാണ്. ഒന്നിനും വിഷമം ഉണ്ടായിരു ന്നില്ല. അന്ന് എഴുത്തും വായനയും പഠിച്ചു തുടങ്ങിയിരുന്നെ ങ്കിൽ.. ഇന്ന് ആയിഷയെക്കാൾ അറിവുണ്ടാകുമായിരുന്നു...... എല്ലാറ്റിനും ഇന്നത്തേക്കാൾ മാറ്റം ഉണ്ടാകുമായിരുന്നു. ബാപ്പായും ഉമ്മായും എന്തുകൊണ്ടത് ചെയ്തില്ല? അവർ എന്തു കൊണ്ട് എഴുത്തും വായനയും പഠിച്ചില്ല? കൊമ്പനാനയുണ്ടാ യിരുന്ന ആനമക്കാർ എഴുതാനും വായിക്കാനും പഠിച്ചിരുന്നോ? പാമരരായ തലമുറകൾ

അന്നു രാത്രി അവൾ അത് ഓർത്തു; എന്തുകൊണ്ടവളെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചില്ല. കിടക്കപ്പായിൽ കിടന്നുകൊണ്ട് ഇരുളിലൂടെ അവൾ ബാപ്പായോടു ചോദിച്ചു:

“ന്താ ബാപ്പാ......എയിത്ത് പടിപ്പിക്കാഞ്ഞത്?'

ബാപ്പാ ഒരു ദീർഘനിശ്വാസം മാത്രം ചെയ്തു. ഉമ്മാ പറഞ്ഞു:

"നെയ്ത്ത് പടിപ്പിച്ചു നിന്നാ കാഫറാക്കാഞ്ഞത് എന്താണ ന്നാണോ നീ ശോയിക്കണത്?'

എഴുത്തും വായനയും പഠിച്ചാൽ അറിവുണ്ടായാൽ...
ഇസ്ലാമായി ജീവിക്കാൻ സാധ്യമല്ല! ശരിയാണോ ഇത്? വായിക്കുക! ഈ വാക്കത്രേ ഖുർ ആനിൽ ആദ്യമായി വന്നത്.

ചിന്തിക്കരുതല്ലോ! പിറേറ ദിവസം കുഞ്ഞുപാത്തുമ്മ ആയിഷയോടു ചോദിച്ചു. ആയിഷ ചിരിച്ചു. അറിവില്ലായ്മയുടെ ഒരു പോക്ക്...അറിവില്ലായ്മ വളരുകയാണ്. അറിവു വളരും പോലെ, വളർത്തിയാൽ വേണ്ടതും വേണ്ടാത്തതും വളരും ആയിഷ പറഞ്ഞു:

"നോക്ക്, ഇസ്ലാമിന് അറിവുണ്ടായിരിക്കണം. അറിവില്ലാ ത്തവർ ഹമീങ്ങളാണ്. ഇസ്ലാമ് ഹമുക്കാണോ?'

ഇസ്ലാമ് മണ്ടക്കഴുതയാണോ? അല്ലെന്ന് കുഞ്ഞുപാത്തു മ്മയ്ക്ക് നന്നായി അറിയാം. എങ്കിലും അവൾ ചോദിച്ചു:

'കാഫീങ്ങളോടു “മാറും കാണിക്കണ്ടേ? കാഫീങ്ങളോട് എതിരു കാണിക്കണം!

“നേരാണ്.' ആയിഷ പറഞ്ഞു. കാഫർ കാലുകൾ കൊണ്ടു നടക്കുമ്പോൾ ഇസ്ലാമ് തലകൊണ്ടു നടക്കണം. കാഫർ കുളി ക്കുകയും പല്ലുതേക്കുകയും ചെയ്യുന്നതുകൊണ്ട്, ഇസ്ലാമ് കുളി ക്കരുത്; പല്ലുതേക്കരുത്. കാഫർ വാകൊണ്ടു തിന്നുന്നതു കൊണ്ട് ഇസ്ലാമ.....

“ചുമ്മാ ഇരി തുട്ടാപ്പി കുഞ്ഞുപാത്തുമ്മ പരിഭവത്തോടെ പറഞ്ഞു: “ഇന്ന എന്തിനാ കളിപ്പിച്ചണത്?'

“ബുദൂസേ, കള്ളബുദൂസ്, അല്ലാഹവും മുഹമ്മദ് നബിയും കല്പിച്ചിട്ടുള്ളതിൽ ഈ “മാറുകാണിക്കൽ യാതൊന്നുമില്ല!'

കുഞ്ഞുപാത്തുമ്മ ചോദിച്ചു:

“ആദിമുന്നം അല്ലാഹ് പടച്ചതാരേണ്?'

“അറിഞ്ഞുകൂടാ.' ആയിഷാ പറഞ്ഞു: “മനുഷ്യരിലാണ ങ്കിൽ ആദം നബിയേയും ഹവ്വാ ബീബിയേയും.'

'മുഹമ്മദ് നബീന അല്ലേ??

"ഇതാരു പറഞ്ഞു ഖുർ ആനിൽ പറയുന്നത്, ആദംനബിയെ ആണെന്നാണ്. അതാണു നമ്മൾ വിശ്വസിക്കേണ്ടത്. കേട്ടു കേൾവിയിലും കെട്ടുകഥകളിലും വിശ്വസിക്കരുത്. മുസ്ലിമായി ജീവിക്കണം. നല്ല മനുഷ്യരായിരിക്കണം. വൃത്തിയുള്ളവ രായിരിക്കണം. ആരോഗ്യമുള്ളവരായിരിക്കണം. ജീവിതത്തിൽ സൗന്ദര്യം പാലിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കരുത്. പക, ക്രൂരത ഒഴിവാക്കണം. സത്യസന്ധത വേണം. പ്രപഞ്ചസ്രഷ്ടാ വായ അല്ലാഹുവിൽ വിശ്വാസം വേണം. അല്ലാഹുവിൻറ ദൂതനായ നബിയിൽ വിശ്വാസം വേണം. മനുഷ്യർക്ക് ആത്മാവു ണ്ടെന്നും മരണാനന്തരജീവിതമുണ്ടെന്നും ദൈവദൂതന്മാരു ണ്ടെന്നും...ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്. തിന്മയോടാണു 'മാറു കാണിക്കേണ്ടത്. ഇതൊക്കെ ചെയ്യുന്നവരാണ് മുസ്ലിമീങ്ങൾ. കാരുണ്യത്തിന്റെ മതമാണ് ഇസ്ലാം. ഇനിയും കള്ള ബുദ്ദൂസിനു സംശയം വല്ലതുമുണ്ടോ?'

"തുട്ടാപ്പി ഇസ്ലാമിനു പൂ

"തൊട്ടുപോകരുത്. കരിഞ്ഞുപോകും. കള്ളബുദൂസേ കണ്ണും മൂക്കും ഉള്ളവർക്കു വേണ്ടിയാണ് പൂക്കൾ. മുസ്ലിമിന് മണപ്പിക്കാം. തലയിൽ ചൂടാം. കൂടുതൽ ഇയ്ക്കാ പറഞ്ഞുതരും.'

പക്ഷേ, നിസാർ അഹ്മ്മദ് വന്ന ഉടനേ ബാപ്പാ നിസാർ അഹമ്മദിന്റെ കഴുത്തുവെട്ടാൻ വലിയ വാക്കത്തി എടുത്തു. അതിന് ഉമ്മാ ആയിരുന്നു കാരണം.

നിസാർ അഹ്മ്മദ് ഒരു വലിയ വനവുമായിട്ടാണു വന്നത്. അത് എവിടെനിന്ന് എങ്ങനെ കൊണ്ടുവന്നു എന്ന് കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. അധികവും പഴങ്ങളുണ്ടാകുന്ന ചെറു വൃക്ഷങ്ങളായിരുന്നു. പിന്നെ ധാരാളം തെങ്ങുംതൈകൾ. ചുമ്മാ കിടന്ന ആ വെളിമ്പറമ്പ് ഒരൊറ്റ ദിവസംകൊണ്ട്, ഒരു വനമായി മാറി; വൃക്ഷങ്ങളെല്ലാം വരിയൊപ്പിച്ച് അകലത്തിൽ.

അന്നവിടെ ഒരു ബഹളമായിരുന്നു. നിസാർ അഹമ്മദ്, അയാളുടെ ബാപ്പാ പിന്നെ ആയിഷ. ഇത്രയും പേർ ഒരുമിച്ച് ആ വെയിലത്തു വേല ചെയ്യുന്നതു കണ്ടപ്പോൾ കുഞ്ഞുപാത്തുമ്മ യ്ക്ക് അദ്ഭുതം തോന്നി.“ലേ കണ്ടോ ഉമ്മാ!' കുഞ്ഞുപാത്തുമ്മ ഉമ്മായെ വിളിച്ചു. ഉമ്മാ മെതിയടിപ്പുറത്തു കയറി ക്ടോപാണെന്നു വാതില്ക്കൽ വന്നു. ഉമ്മാ പറഞ്ഞു:

'ഓ, അവരിക്ക് പെരാന്ത്!' എന്നും പറഞ്ഞ് അകത്തേക്കു പോയി. അവർക്കു ഭ്രാന്താണെന്ന് കുഞ്ഞുപാത്തുമ്മയ്ക്ക തോന്നിയില്ല, അദ്ഭുതം തോന്നി എന്നു മാത്രം. ഭൂമിയിൽ വേല ചെയ്യുന്ന മുസ്ലിമീങ്ങളെ അവൾ കണ്ടിട്ടില്ല. ഇസ്ലാമിനു പറഞ്ഞി ട്ടുള്ളതു കച്ചവടമാണെന്നാണ് അവളുടെ വിശ്വാസം. പിന്നെ അത്യാവശ്യത്തിനു വല്ല വെട്ടുകയോ കിളയ്ക്കുകയോ അതൊക്കെ വേലക്കാർ ചെയ്യും. അല്ലാതെ സ്വന്തമായി മുസ്ലിം ചെയ്യുക...അതാദ്യമായി അവൾ കാണുകയാണ്.

അവൾക്കു മനസ്സിലൊരു വിഷമം. അവരുടെ പറമ്പു ചുമ്മാ കിടക്കുകയാണ്. പലതും വെച്ചു പിടിപ്പിക്കാൻ സ്ഥലമുണ്ട്. അവൾക്കൊരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ. പക്ഷേ, അവളെക്കൊണ്ട് ഒരു കഴിവുമില്ല. നിസാർ അഹമ്മദിന്റെ വരവു പ്രമാണിച്ച് കുഞ്ഞുപാത്തുമ്മ ചിലതെല്ലാം ചെയ്തിട്ടുണ്ടാ യിരുന്നു. പറമ്പിലുണ്ടായിരുന്ന ചപ്പുചവരെല്ലാം അടിച്ചുകൂട്ടി തീ ഇട്ടു. അടുക്കളവാതില്ക്കൽ കിടന്ന മീനിന്റെ ചെതുമ്പ ലെല്ലാം അടിച്ചുവാരിക്കളഞ്ഞു. പുരയ്ക്കകമെല്ലാം അടിച്ചുവാരി വൃത്തിയാക്കി. വീടിന്റെ മുൻവശത്തു തൂക്കിയിരുന്ന കീറപ്പഴ ന്തുണികളെല്ലാം എടുത്തു കത്തിച്ചുകളഞ്ഞു. ഇതിനൊക്കെ പുറമേ അവളേത്തന്നെ അവൾ ഭംഗിയാക്കി. ഈ കോലാഹല ങ്ങളെല്ലാം കണ്ടപ്പോൾ ഉമ്മാ പറഞ്ഞു:

“ന്താടി നെനക്കീ ഹാളക്കം?

"കൈയിലെ മുറിവുണങ്ങിയോ?' എന്നാണ് കുഞ്ഞുപാത്തു മ്മയെക്കണ്ടപ്പോൾ നിസാർ അഹമ്മദ് ആദ്യമായി ചോദിച്ചത്.

“ഒണങ്ങി' എന്ന് കുഞ്ഞുപാത്തുമ്മ പറഞ്ഞു. എന്നാലും ഇത്രകാലം അത് ഓർത്തിരുന്നല്ലോ! അദ്ഭുതമെന്നേ പറയേണ്ടു. കുഞ്ഞുപാത്തുമ്മയ്ക്ക് ഒരു പതർച്ചയും സംഭ്രമവും പിടിപെട്ടു.അത്, നിസാർ അഹമ്മദ് രണ്ടാമതു വന്നതിനു മുമ്പോ പിമ്പോ എന്നവൾക്കറിഞ്ഞുകൂടാ. അതുകൊണ്ട് നിസാർ അഹ്മ്മദ് “എപ്പോൾ പറഞ്ഞു എന്ന് ഓർക്കാൻ കഴിയുന്നില്ല. എന്തു പറഞ്ഞു എന്നു വ്യക്തമായി ഓർക്കാൻ കഴിയും. എന്തു ചെയ്തു എന്നും.

നിസാർ അഹ്മ്മദ് കുഞ്ഞുപാത്തുമ്മയുടെ വീട്ടിൽ ഒരു കക്കൂസുണ്ടാക്കി. പന്ത്രണ്ടടി നീളത്തിൽ നാലടി വീതിയിൽ ഒരു അരയാൾ താഴ്ചയിലുള്ള ഒരു കുഴി, അതു വെട്ടിയത് നിസാർ അഹ്മ്മദാണ്. എന്തു ചെയ്യണമെന്നറിയാത്തതുകൊണ്ട് ബാപ്പായ്ക്ക് ഒന്നും സഹായിക്കാൻ കഴിഞ്ഞില്ല. അതു വീട്ടിൽ നിന്നും ദൂരെ പറമ്പിന്റെ മൂലയിലായിരുന്നതുകൊണ്ട് നിസാർ അഹമ്മദും ബാപ്പായും പറഞ്ഞ വർത്തമാനങ്ങൾ അവൾക്കു കേൾക്കാൻ കഴിഞ്ഞില്ല. നിസാർ അഹ്മ്മദ് വെയിലത്തു നിന്നു വിയർത്തു പണി ചെയ്യുകയായിരുന്നു. അപ്പോൾ ബാപ്പാ വന്നു പറഞ്ഞു:

“മോളേ, ഉമ്മിണി വെള്ളോടെത്ത, അമനു കുടിക്കാനാ. കുഞ്ഞുപാത്തുമ്മ അകത്തു പോയി. ഒരു ചെറിയ കഷണം സോപ്പിട്ടു രണ്ടു പാത്രങ്ങൾ കഴുകി. എന്നിട്ടവൾ മണത്തു നോക്കി, വല്ല ചീത്ത മണവുമുണ്ടോ? ഒന്നുമില്ല. അവൾ വെള്ളം കൊണ്ടു വന്നു കൊടുത്തു. ബാപ്പാ അതു കൊണ്ടുപോയി. വെള്ളം കുടിക്കുന്നതിനു മുമ്പ് നിസാർ അഹ്മ്മദ് ആ പാത്രം സൂത്രത്തിൽ മണപ്പിച്ചു നോക്കിയിട്ടാണു കുടിച്ചത്. അങ്ങനെ ചെയ്തു എന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് സന്തോഷത്തോടെ സത്യം ചെയ്യാൻ കഴിയും.

കക്കൂസിന്റെ പണി പൂർത്തിയായപ്പോൾ കുഞ്ഞുപാത്തുമ്മ അതു ചെന്നു കണ്ടു. ഒരു ചെറിയ വേലിക്കകത്തുള്ള ഒരു ചെറിയ തോട്. അതിൽ രണ്ടു പാലം. മണ്ണെല്ലാം ഒരു വശത്തു കൂട്ടിയി ട്ടുണ്ട്. അതിൽ ഒരു ചിരട്ട, വെളിക്കിറങ്ങിക്കഴിഞ്ഞാൽ മണ്ണിട്ടു മൂടണം. അതിനാണു ചിരട്ട, ആയിഷ പറഞ്ഞു, കാലക്രമത്തിൽ ഈ കുഴി മൂടും. അപ്പോൾ വെറൊന്നുണ്ടാക്കണം.“ഇതു ഞമ്മക്കു നേരത്തെ തോന്നില്ല.' ബാപ്പാ പറഞ്ഞു:

"ഇങ്ങനെ എല്ലാ വീട്ടിലും ഒണ്ടാർന്നെങ്കി നാറാതെ നടക്കാർന്ന്. ആ സംഭവത്തിനു ശേഷം ബാപ്പായ്ക്ക് നിസാർ അഹ്മ്മദിനെ വളരെ ഇഷ്ടമായി. അതോടെ സംശയങ്ങളും വർദ്ധിച്ചു. ഒരു നൂറുകൂട്ടം ചോദ്യങ്ങളുണ്ട്. ക്യാമം അടുത്തടുത്തു വരുകയല്ലേ? ജനങ്ങൾ ഇത്ര അഹങ്കാരികളും ദുഷ്ടന്മാരുമായി ത്തീരാൻ കാരണമെന്ത്?

നിസാർ അഹ്മ്മദ് പറയും:

"എനിക്കറിഞ്ഞുകൂടാ, ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നു നമുക്കറിയാം. ഞാനും മരിക്കും. അവിടുന്നും മരിക്കും. എല്ലാവരും മരിക്കും. എല്ലാ ആത്മാക്കളും മരണത്തിന്റെ രുചി അറിയും എന്നാണ് ഖുർ ആനിലുള്ളത്. ഇതുപോലെ ഈ ലോകവും ഒരിക്കൽ നശിക്കും. അതുകൊണ്ടെന്താ? നശിക്കുമ്പോൾ നശിക്കട്ടെ. അതുവരെ സന്തോഷത്തോടെ ജീവിക്കണം. ജനങ്ങൾക്ക് ബോധമില്ലാത്തതുകൊണ്ടാണ് അഹങ്കാരികളും ദുഷ്ടന്മാരുമായിത്തീരുന്നത്. അസൂയയും പകയുമൊക്കെ എല്ലാവർക്കുമില്ലല്ലോ. നല്ലവഴിക്കു തിരിച്ചു വിടാൻ ആളു വേണം. പിന്നെ മറ്റുള്ളവർ ചീത്തയാണെന്നുള്ള വിചാരം കളഞ്ഞിട്ടു നന്നാക്കാൻ ശ്രമിക്കണം.'

അപ്പോൾ ബാപ്പായ്ക്ക് വേറൊരു സംശയം:

"മൂർക്കപ്പാമ്പിനെ നന്നാക്കാൻ ഒക്കുവോ?'

“അതെന്താ?'

'അമ്മാതിരി വെഷോള്ള മന്രൊണ്ട്. കുറുക്കൻ, കടുവ, കൊരങ്ങ് ഇതിന്റെ ഒക്കെ സാബാവ ഗൊണം ഒള്ളാരേം ഞമ്മളു കണ്ടിട്ടൊണ്ട്.

“അതിനെയൊക്കെ മെരുക്കി മനുഷ്യരുടെ ചൊടിക്കു നിർത്തുന്നില്ലേ?'

“എന്നാലും...?

അങ്ങനെ അവർ രണ്ടുപേരും മിണ്ടാതിരുന്ന് ആലോചിക്കും.
ഒരിക്കൽ ഉമ്മാ ചോദിച്ചു:

ക്കണത്?'

“അമ്മതേ, ആ കാടൊക്കെ എന്തിനാ വെച്ചു പിടിപ്പി കുഞ്ഞുപാത്തുമ്മ വാതിലിന്റെ മറവിൽ ഇരുന്നുകൊണ്ട് മനസ്സിൽ പറഞ്ഞു: "അയമ്മ തെന്നല്ല, നിസാർ അഹ്മ്മദ് എന്നാ

നിസാർ അഹ്മ്മദ് പറഞ്ഞു:

“അതൊന്നും കാടല്ല. രണ്ടുമൂന്നു കൊല്ലത്തിനുള്ളിൽ നിങ്ങൾക്കെല്ലാം നല്ല മാമ്പഴം, പേരയ്ക്ക്, കൈതച്ചക്ക, സപ്പോട്ട, കപ്പരയ്ക്ക് എല്ലാം തരാം.'

ഉമ്മാ ചോദിച്ചു:

"അയമ്മതിന്റെ ഉമ്മാ എന്താ ഇഞ്ഞാട്ടു വരാത്തത്?'

ആയിഷ പറഞ്ഞു: “ഉമ്മായ്ക്ക് പേടിയാണ്, ഇന്നാളത്തെ വഴക്കിനു ശേഷം. എല്ലാവരും ഓർത്തോർത്തു ചിരിച്ചു.

അത് നിസാർ അഹ്മ്മദ് വന്നതിന്റെ പിറേറ ദിവസമോ മറേറാ ആണ്. വന്നു എന്നറിഞ്ഞ ഉടനെ കുഞ്ഞുപാത്തുമ്മയ്ക്ക് ഭയവും സന്തോഷവും തോന്നി. മുമ്പു തോന്നിയിരുന്ന കരൾ വേദന അധികരിക്കയും ചെയ്തു. തന്നെയുമല്ല, ഊണിൽ രുചി കുറഞ്ഞു. അവൾ ക്ഷീണിക്കാനും തുടങ്ങി. ആധി... അങ്ങനെ ഇരിക്കുമ്പോൾ അതു സംഭവിച്ചു.

നിസാർ അഹ്മ്മദും ആയിഷയും കൂടി വൃക്ഷങ്ങൾക്കും

മറ്റും വെള്ളം ഒഴിക്കുകയായിരുന്നു. അതെല്ലാം നോക്കിക്കൊണ്ട് എന്നാൽ, അതൊന്നും ശ്രദ്ധി

ക്കയല്ല, മുറ്റത്തെ പുല്ലു പറിക്കയാണ് എന്ന ഭാവത്തിൽ കുഞ്ഞു പാത്തുമ്മ മുറ്റത്തിരിക്കയായിരുന്നു. സമയം എത്രയായി എന്നവൾക്ക് അറിഞ്ഞുകൂടാ. സൂര്യൻ പുളിമരത്തിന്റെ നേരെ മുകളിൽ വന്നിട്ടുണ്ടായിരുന്നു. പതിവുപോലെ വെളിക്കിറങ്ങിട്ടു ഉമ്മാ ചെറിയ തോട്ടിൽ നിന്നു കരയ്ക്കു കയറി.
നിസാർ അഹ്മ്മദ് വിളിച്ചു: “ഹോയി! ഒന്നു പറയട്ടെ!'

ഉമ്മാ ഹാലിളക്കത്തോടെ തിരിഞ്ഞുനിന്നു. നിസാർ അഹ്മ്മദ് കാര്യം പറഞ്ഞു: അവരുടെ മുമ്പിൽ

ചെന്നിരുന്നു കക്കൂസ് ചെയ്യുന്നതു ശരിയല്ല. നാറുകില്ലേ?

ഉമ്മാ ചോദിച്ചു:

“നീ ആരോടാ ശംകാരിക്കണതെന്നറിയാവോ?' കുഞ്ഞുപാത്തുമ്മ വിളിച്ചു.

'ഉമ്മാ ഞഞ്ഞാ പോര്

ഉമ്മാ നിസാർ അഹമ്മദിനോടു ചോദിച്ചു:

“നീ ഞങ്ങള് എന്തു ശെയ്യും?'

നിസാർ അഹമദ് ചിരിച്ചു. ഉമ്മാ വിറഞ്ഞുകൊണ്ടു പറഞ്ഞു:

'പെണ്ണ്ങ്ങട പൊറത്ത് മെക്കിട്ടു കേറാമ്പരണോ?'

ബാപ്പാ വന്നപ്പോൾ ഉമ്മാ പറഞ്ഞു:

"ന്താണ്?'

"ഉളിഞ്ഞ് നോക്കി ഞാനാ തോട്ടീര്പ്പ് ബന്ന് ഉളിഞ്ഞ്

നോക്കി! മയ്യദ്ദീനെ കെടത്ത് ലാ “ആര്?' ബാപ്പായുടെ കണ്ണുകൾ ചുവന്നു.

ഉമ്മാ പറഞ്ഞു:
അമൻ....
“എമൻ' ബാപ്പാ വാക്കത്തിയെടുത്തു മുററത്തേക്കിറങ്ങി "കയിത്ത് ഞാനെട്ടും; എമനാ?'

“അങ്ങേതി ബന്ന് താമസിക്കണ കൊങ്കൻ!' എന്നു പറഞ്ഞു തീരും മുമ്പ്, "അസ്സലാമു അലൈക്കും' എന്ന് സലാം ചൊല്ലി

ക്കൊണ്ട് നിസാർ അഹമ്മദ് മുറ്റത്തു വന്നു. ബാപ്പാ ആ ക്രോപ്പിലും വലതുവശംവെച്ച് ഉടുത്തിരിക്കുന്ന

മുണ്ടിലും നോക്കി. എങ്കിലും കഠിനമായ കോപത്തോടെ സലാം മടക്കി:"വ അലൈക്കുമുസ്സലാം! നിസാർ അഹ്മ്മദ് പറഞ്ഞു:

“ഞങ്ങൾ നിങ്ങളുടെ അയൽപക്കത്തു താമസിക്കുന്നവ രാണ്. ബാപ്പായും ഉമ്മായും എന്റെ സഹോദരിയും ഞാനു മുണ്ട്.

“നിങ്ങളിസ്ലാമാ?'

“അതെ

“മതസംബന്ധമായി നമുക്കു പിന്നെ വർത്തമാനം പറയാം. ഞങ്ങൾ ആരെങ്കിലുമാകട്ടെ: ഹിന്ദുക്കളാണെന്നു വിചാരിക്കൂ. അല്ലെങ്കിൽ ക്രിസ്ത്യാനികളാണെന്നു വിചാരിക്കൂ. എന്താണ് ങ്കിലും ഞങ്ങളുടെ മൂക്കിന്റെ അടുത്തുവന്നിരുന്ന്.....?'

"ഇര്ന്നാ ഒളിഞ്ഞു നോക്കുവോ?' "ബാപ്പാ, കുഞ്ഞുപാത്തുമ്മ അകത്തുനിന്നു വിളിച്ചു,

"ബാപ്പാ.

“എന്താ മകളോ

“ഉമ്മാ പറഞ്ഞത്' എന്ന് കുഞ്ഞുപാത്തുമ്മ പറഞ്ഞുതീരു മുമ്പേ ഉമ്മാ അവളുടെ വായ് പൊത്തിപ്പിടിച്ചു. “ഹറാമ്പ ന്നോളേ! നീ ന്റെ മാനം ലക്ഷീര് ഞാ നിന്റെ ഉമ്മായാ ആനമക്കാരിന്റെ പുന്നാരമോള്

കുഞ്ഞുപാത്തുമ്മ കൈ കുതറി വിടുവിച്ചു.

'ഉമ്മാ നൊണേ പറേണത്,' അവൾ ഉറച്ചു പറഞ്ഞു. "ഹറാമ്പറന്നതേ! മദ്ദീനേ! ഞാനിവളെ പെറ്റല്ലോ!

“എന്താ മകളേ?' ബാപ്പാ കയറിവന്നു.

'ഇനിക്ക് കള്ളസ്സാച്ചി പറേങ്കയ്യേല!' കുഞ്ഞുപാത്തുമ്മ പറഞ്ഞു. 'ഉമ്മാ നൊണേ പറേണത്!' 'കുഞ്ഞുപാത്തുമ്മാ ഉമ്മാ പറഞ്ഞു, “നിന്റപ്പാ

ക്കൊരാനേണ്ടാർന്ന്-ബല്യ ഒര് കൊമ്പനാനി “എന്നാലും ഇനിക്ക് കള്ളസ്സാച്ചി പറേങ്കയ്യേല !

“എന്താ മകളോ ബാപ്പാ ചോദിച്ചു:
കുഞ്ഞുപാത്തുമ്മ പറഞ്ഞു:

"ഉമ്മാ നൊ പറേണത്. അവിടെ ആ പറമ്പി നിന്നോണ്ട് "ഹോയി' എന്നു ബിളിച്ച്, അന്ന് ഞങ്ങട മൂക്കിൻറടുത്തു ബന്നിരുന്ന് വെളിക്കെറങ്ങണ ശരിയാണോന്നു ശോയിച്ച്. അതിന് ഉമ്മാ ബെഹണ്ട്. അത്രേ ഒണ്ടായൊള്ള്.

ഉമ്മാ പറഞ്ഞു:

"ഇനിക്കാരല്ല!

“കുഞ്ഞ് താച്ചുമ്മാ നിന്ന് ഞാൻ കരണം കരണമാക്കും! “എന്നേങ്ങാ കൊന്നേര് ന്നാ കയിത്ത് കണ്ടിച്ചോ! മയ്യദ്ദീനേ കയ്ത്ത് കണ്ടിച്ചോ! ബദരീങ്ങളേ കയ്ത്തു കണ്ടിച്ചോ! ഇനി ക്കാരല്ല!

ഉമ്മാ കരഞ്ഞുകൊണ്ടു താഴെയിരുന്നു. ബാപ്പാ വെളിയിൽ ഇറങ്ങിച്ചെന്നു. നിസാർ അഹ്മ്മദിനോട് വളരെ സൗമ്യതയിൽ പറഞ്ഞു:

“ഞങ്ങ പാവങ്ങളാ! ഇപ്പ എന്ത് യ്യും?

നിസാർ അഹ്മ്മദ് പറഞ്ഞു:

'

“ഞങ്ങളും പാവങ്ങളാണ്. ഞങ്ങൾക്കു സ്വന്തമായി സ്ഥല മൊന്നുമില്ല. പട്ടണത്തിൽ ഞങ്ങൾ താമസിക്കുന്നത്. വാടക യ്ക്കാണ്. ഇപ്പോൾ ഞങ്ങൾ സ്ഥലം വാങ്ങി, എനിക്കു കൃഷി യിലാണു താല്പര്യം.

ബാപ്പാ പറഞ്ഞു:

"ഞമ്മള് സാമതിക്കണം ഈ പെരേം പറമ്പും സൊന്തമാണ്. എന്നാലും ഞമ്മള് ഒര് വയിം കാണില്ല. നോക്ക്. പറമ്പില് വല്ല മറേം തൊറേം ഒണ്ടോ? ഇന്നാട്ടില് അതികമനസേരും സന്തിയ കയിഞ്ഞാ കക്കൂസി പോണേ. നാട്ടുവയൽ ഞമ്മട കെട്ടിയോളും മോളും കക്കൂസി പോണത്. പോണത് ന്താന്ന് വെച്ചാ ഞമ്മള് സിതിനിൽ കയിഞ്ഞവരാ, ഞമ്മള് കാണുമ്പ് എണീച്ചിരുന്നോര് ഇപ്പക്കാ എണീക്ക്ല! അവര്ക്ക് എടേ ഞമ്മട കെട്ടിയോളും മോളും ചെന്ന് നാട്ടുവയൽ ഇരിന്ന് ബെളിക്കെറങ്ങണ ശരിയാണോ?'
നിസാർ അഹമ്മദ് പറഞ്ഞു:

"നാട്ടുവഴി മനുഷ്യർക്കു മലമൂത്ര വിസർജനം ചെയ്യാനുള്ള തല്ലല്ലോ? നടക്കാനുള്ളതാണ്. വൃത്തികേടാക്കരുത്. നാറ്റരുത്.

“പിന്നെ ഞമ്മളെപ്പോലെത്ത മനുപേരെന്ത് ചെയ്യും?

"അതിന് വീടുകളിൽ കക്കൂസുണ്ടാക്കണം. വലിയ പണച്ചെലവൊന്നുമില്ല. ഒരാട്ടുമാല് ഓലയും ഒരഞ്ചാറു പത്തലും കുറേ കയറും വേണം. ഒരു മൺവെട്ടിയോ തൂമ്പായോ കൊണ്ട് ഒരു മണിക്കൂറു പണിയേയുള്ളു. ഒരു കൊല്ലത്തേക്ക് പിന്നെ ബുദ്ധിമുട്ടൊന്നുമില്ല. മനുഷ്യർ എന്തുകൊണ്ടാണിതു ചെയ്യാത്തത്? വലിയ നഗരങ്ങളിലാണെങ്കിൽ സ്ഥലമില്ലെന്നു വിചാരിക്കാം. ഇവിടെ അതല്ലല്ലോ നില. മനോഹരമായ ഗ്രാമം, നല്ല ശുദ്ധ തെളിനീർ നിറഞ്ഞ വിശാലമായ ആറ്. ഇവിടെ മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും ഒട്ടുമുക്കാൽ ജനവിഭാ ഗവും കക്കൂസിൽ പോകുന്നത് ആരുകിലാണ്. കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളം. ചിലർ അതിലേക്ക് വിസർജിക്കുന്നു. ഞാൻ കുറെ ചുറ്റിയ ആളാണ്. മനോഹര മായ കടൽത്തീരം. വിശാലമായ വെള്ള മണൽ നിറഞ്ഞ ബീച്ച്, കാലെടുത്തു കുത്താൻ സാധിക്കുകയില്ല. പെണ്ണും ആണും എല്ലാ ജാതിക്കാരും മലമൂത്ര വിസർജനം ചെയ്യുന്നത് അവിടെ യാണ്. ഭയങ്കരമായ നാസങ്കേതം! മനുഷ്യർ എന്തുകൊണ്ട് ഇങ്ങനെ ആകുന്നു? മറ്റുള്ളവർക്കു അസുഖവും ഉപദ്രവവും ഉണ്ടാക്കാതെ ജീവിക്കാൻ കഴിയുമല്ലോ. ഇടവഴികളിൽക്കൂടി നടക്കാൻ ഒക്കുമോ? കക്കൂസു ചെയ്യുന്നു. വേണ്ടുവോളം സ്ഥല മുണ്ട്. ഇവിടെ ഞാൻ പറയുന്നതുപോലെ ഒന്നു ചെയ്യാമോ? ഒരാട്ടു പത്തലും കുറെ കയറും ഒരു മൺവെട്ടിയും കുറച്ച് ഓലയും ഇത്രയും സാധനങ്ങൾ ഉണ്ടാക്കാമോ?

"അതിനൊന്നും വെശമമില്ല.

“എന്നാൽ, അതു കൊണ്ടുവന്നിട്ട് എന്നെ വിളിക്കൂ. നിസാർ അഹമ്മദ് താമസസ്ഥലത്തേക്ക് പോയി. ഉടനെ ബാപ്പാ സാധനങ്ങൾ കൊണ്ടുവരാൻ പോയി. അപ്പോൾ ഉമ്മാ

കുഞ്ഞുപാത്തുമ്മയോടു പറഞ്ഞു:

“നീന മോളല്ല!

കുഞ്ഞുപാത്തുമ്മ ഒന്നും മിണ്ടിയില്ല.

ഉമ്മാ പറഞ്ഞു:

"നിന്നെ ഞാനതല്ല.

കുഞ്ഞുപാത്തുമ്മ ഒന്നും മിണ്ടിയില്ല.

ഉമ്മാ പറഞ്ഞു:

“ഹറാറന്നതേ, നിന്റെ ബായിലെന്താ?'

കുഞ്ഞുപാത്തുമ്മ ഒന്നും മിണ്ടിയില്ല.

ഉമ്മാ ചോദിച്ചു: 'നെനക്കെന്നോട് മുണ്ടിയാലെന്താ, കയ്യേല ബ് ഊരി

പ്പോകുവോ?'

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

aio c mig ?

ഉമ്മാ ചോദിച്ചു:

"ന്നാലും നിന്റെ പൊന്നാര ഉമ്മായാണോ ബലത്, അമനോ?' കുഞ്ഞുപാത്തുമ്മ ഒന്നും മിണ്ടിയില്ല.

ഉമ്മാ പറഞ്ഞു:

"ഇപ്പ ചെമ്മീനടിമേട് മുച്ചക്കൊ എവിടെപ്പോയി? ഇപ്പ ണ്ടോ? അമൻ രണ്ട് പയക്കം കേട്ടപ്പ് ചെമ്മീനടിമ സുഹൃത്ത്

പാടി ഓലേം പത്തലും എന്തിനാ കബ്ര കെട്ടാനോ? മരിച്ചു കബറടക്കിയിട്ട്, അതിന്റെ മുകളിൽ ചെറിയ പുര

കെട്ടി ഒരു മാസം രണ്ടു പേർ ഇരുന്ന് രാവും പകലും ഖുർ ആൻ വായിക്കുന്നു. മരിച്ചുപോയ ആളുടെ ആത്മാവിനു മോക്ഷ ത്തിന്. അതിനാണോ ഓലയും പത്തലും കയറും?

കുഞ്ഞുപാത്തുമ്മ മിണ്ടിയില്ല.

ഉമ്മാ ചോദിച്ചു:

“നീ അമന് വേണ്ടി സാച്ചി പറഞ്ഞെന്തിനാ?'

കുഞ്ഞുപാത്തുമ്മ മിണ്ടിയില്ല.
“നിന്റെ പുന്നാര ഉമ്മാട് മാനം ലക്ഷിക്കാമ്പാടില്ലാർന്നോ?' കുഞ്ഞുപാത്തുമ്മ പറഞ്ഞു:

"ഇനിക്കു കള്ളസ്സാച്ചി പറേങ്കയ്യേല

“ന്താണടി പറഞ്ഞാല്; നിന്റെ കയിത്തല മാല ഊരി പ്പോകുവോ?'

"ന്റെ കയിൽ മാല ഇല്ല!

“പിന്നെ എന്താർന്നെടീ പറഞ്ഞാല്?

"ബാപ്പാ ബാക്കത്തികൊണ്ട് കയിത്ത് വെട്ടീര്ന്നെങ്കിലോ?' "ഞമ്മക്കെന്താ? അമൻ ചാകും!

"ബാപ്പാന പോലീസ്കാര് പിടിച്ചോണ്ടു പോയി തല്ലിക്കൊന്നിരുന്നെങ്കില്ലോ

ഉമ്മാ കുറെ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. കുറെ കഴിഞ്ഞ്, “പടച്ചോനേ നേരാർന്ന്!' എന്നും പറഞ്ഞ് കുഞ്ഞു പാത്തുമ്മയുടെ അരികത്തു ചെന്നു.

"ന്റെ പൊന്നാരമോള്! നീ ഞമ്മടെ കുടുംബം ലക്ഷിച്ച്... മോക്കെന്താ കൊറെ ദെവസായിട്ട് ചീണം?

“ന്റെ കരളില് വേതനേ ഉമ്മാ!

"പടച്ചോനേ, ബല്ല ഇീത്തോ ജിന്നോ ആ മോക്ക് കൂടിയോ?'

അദൃശ്യജീവികൾ മോഹിച്ചുകൂടാമല്ലോ!
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക