shabd-logo

പഴയ രണ്ടു മെതിയടികൾ

17 September 2023

0 കണ്ടു 0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ നില്ക്കാം, നിലാവെളിച്ചത്തിൽ മുങ്ങാം, ഓടാം പാടാം, പാട്ടു പാടാം. പാട്ടൊന്നും അറിഞ്ഞുകൂടെങ്കിലും എന്തിനും അവൾക്കു സ്വാത

ന്ത്ര്യമുണ്ട്. മലക്, ജിന്ന്, ഇഫ്രീത്ത്, ഇൻസ് ആരും വരട്ടെ! അദ്ഭുതമെന്നേ പറയേണ്ടൂ. ആരും വന്നില്ല. പണമില്ലാ ത്തവരെ ആർക്കു വേണം?

ആ വിശ്വാസത്തിൽ കുഞ്ഞുപാത്തുമ്മയ്ക്ക് അടിയുറച്ചു നില്ക്കാൻ കഴിഞ്ഞില്ല. പണമില്ലെങ്കിലും അവളിൽ യുവത്വമുണ്ട്, സൗന്ദര്യമുണ്ട്. ചില പുരുഷന്മാർ അവളിൽ താല്പര്യം കാണിച്ചു തുടങ്ങി. ചിലര് അവളെ നോക്കി കണ്ണിറുക്കും. ചിലര് നാണയ ങ്ങൾ കാണിക്കും.

അതൊന്നും നല്ലതിനല്ലെന്ന് അവൾക്കറിയാം. നാശത്തിലേ ക്കുള്ള വിളി! അവരോടെന്താ ചെയ്യുക? അവൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുളിമരച്ചുവട്ടിൽ വന്നിരിക്കും. അതു മല്ലെങ്കിൽ ആമ്പൽപ്പൊയ്കക്കടുത്ത്.

അതൊരു കടുംനീല, ഇരുണ്ട ജലപ്പരപ്പാണ്. നിറയെ വെള്ളയും ചുവപ്പുമായ ആമ്പൽപ്പൂക്കൾ. ജലത്തോടു പറ്റി ച്ചേർന്നു കിടക്കുന്ന പച്ചനിറമാർന്ന മിനുപ്പും വൃത്തവുമുള്ള ഇലകൾ, വിരിഞ്ഞു നിരന്ന പൂക്കളെ തഴുകി വരുന്ന കുളൂർ യുള്ള ഇളങ്കാവ്.

അവളങ്ങനെ ഇരിക്കും. അനന്തമായ ആകാശം. വലിയ ലോകം.

വീടു തൊട്ടടുത്തുതന്നെ, അത് വീടാണെന്ന് കുഞ്ഞു പാത്തുമ്മയ്ക്കു തോന്നിത്തുടങ്ങീട്ടില്ല. തൊലി പൊളിച്ച മാതിരി, വെറും ചെങ്കല്ലുകൊണ്ടുള്ള പഴയ ഒരു ചെറുവീട്. രണ്ടു മുറിയും ഒരടുക്കളയുമുണ്ട്. വൈക്കോൽ മേഞ്ഞതാണ്. അതിൻറ പുറത്ത് നെല്ലുകൾ ഇടയ്ക്കിടെ കിളിർത്തു പച്ചയായി നില്പുണ്ട്.

വീടിനുള്ളിൽ സാമാനങ്ങൾ അധികമില്ല. രണ്ടുമൂന്നു പായും തലയണകളും. എല്ലാവരുടേയും വസ്ത്രങ്ങൾ വെക്കാ നുള്ള ഒരു പെട്ടി. പിന്നെ രണ്ടുമൂന്നു മണ്ണെണ്ണവിളക്ക്.

അടുക്കളയിൽ രണ്ടുമൂന്നു മൺകലങ്ങളും ചില കൂട്ടാൻ ചട്ടികളും; ഉണ്ണാനോ കഞ്ഞി കുടിക്കാനോ ഉള്ള തൊപ്പിച്ചട്ടി കളുമുണ്ട്.

കൂടിക്കാനും തിന്നാനും നന്നെ ഞെരുക്കമാണ്. പഴയ വീട്ടിൽനിന്ന് ഒന്നും കൊണ്ടുപോന്നിട്ടില്ല. വെറുകൈ യോടെയല്ലേ പോന്നത്? എന്നാൽ ഉപ്പുപ്പായുടെ ആ വലിയ കൊമ്പനാനയുടെ കൊമ്പിന്റെ കുടയുള്ള ഉമ്മായുടെ പഴയ രണ്ടു മെതിയടികൾ ഉമ്മാ എങ്ങനെയോ കൊണ്ടുപോന്നു. പോരുമ്പോൾ ഉമ്മായുടെ കൈയിലുണ്ടായിരുന്നോ എന്ന് കുഞ്ഞുപാത്തുമ്മയ്ക്കറിഞ്ഞുകൂടാ.

ആ മെതിയടിപ്പുറത്താണ് ഉമ്മായുടെ നടപ്പ്. എപ്പോഴും കലപലാ എന്തെങ്കിലും പറയണം. വായ് നിറയെ മുറുക്കാനും ഉണ്ടായിരിക്കണം.

ബാപ്പാ മുറുക്കാതായി, പെട്ടെന്നു നരയ്ക്കുകയും ചെയ്തു. അധികം വർത്തമാനവും പറയാറില്ല. എങ്ങുമല്ലാതെ ഏതോ 
അദൃശ്യലക്ഷ്യത്തിൽ നോക്കിക്കൊണ്ടിരിക്കും. ഓർക്കാൻ പലതു മുണ്ടല്ലോ, മഹാസാമ്രാജ്യം പോയമാതിരി സംഭവങ്ങൾ,

“അതൊക്കെ പടശ്ശോൻറം, മുത്ത് നബീൻറം, നേർച്ചക്കാ രിടേം വിതി. ബാപ്പാ പറയും: “ഒര് നേരത്തെ നിസ്കാരം ഞാൻ ഒയിച്ചിട്ടില്ല. ഒറ്റ നോയിമ്പെങ്കിലും ബിട്ടിട്ടില്ല.

പിന്നെ ഇങ്ങനെ സംഭവിച്ചതെന്താ? കുഞ്ഞുപാത്തു മ്മയ്ക്കു മനസ്സിലായി. ഒന്നും സംഭവിച്ചിട്ടില്ല. അല്ലെങ്കിൽ സംഭവ ത്തിന്റെ കുറ്റം ആരിലാണ്? ബാപ്പായെ കുറ്റപ്പെടുത്താൻ അവൾക്കു മനസ്സുവരുന്നില്ല. ഉമ്മായും മാമിമാരും മാമാമാരും കുറ്റക്കാരായി അവൾ കണക്കാക്കുന്നില്ല. വിശുദ്ധ ഖുർ ആൻ തൊട്ടുള്ള കള്ളസാക്ഷി പറഞ്ഞ പ്രമാണികളെയും എങ്ങ നെയാണു കുറ്റക്കാരാക്കുക? മനുഷ്യരിൽ ആരിലും തന്നെ കുഞ്ഞുപാത്തുമ്മ കുറ്റം കണ്ടില്ല. യഥാർത്ഥ കുറ്റവാളി ഷൈത്താനായ ഇബ്ലീസ് എന്ന പഹയനാണ്!

കുഞ്ഞുപാത്തുമ്മ എന്നും പ്രാർത്ഥിക്കും.

“റബ്ബൽ ആലമീനായ തമ്പുരാനേ, ഇഞ്ഞിയെങ്കിലും ഞങ്ങളെ ഇബ്ലീസ് എന്ന പഹയൻ ഉപദ്രവത്തിന്ന് ലക്ഷിക്കണേ!

അല്ലാതെ എന്തു ചെയ്യും? അവനെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നു. ആ പഹയൻ ചെയ്തത് ഇതാണ്.

കുഞ്ഞുപാത്തുമ്മയുടെ ബാപ്പാ കൈവശം വെച്ച് അനുഭ വിച്ചുകൊണ്ടിരുന്ന തെങ്ങിൻ തോപ്പുകളും നെല്പാടങ്ങളും ബാപ്പായുടെ സ്വന്തമായിരുന്നില്ല. ആ വലിയ വീടും എല്ലാംതന്നെ ബാപ്പായ്ക്കും ബാപ്പായുടെ ഏഴു സഹോദരികൾക്കും കൂടി ഉള്ളതായിരുന്നു.

"രാക്ക് രായ്മാനം ഉമ്മാന കാളവണ്ടിക്കേറി കച്ചേരി കൊണ്ടുപോയി ഞങ്ങട ആങ്ങള വട്ടനടിമ ഞങ്ങൾക്കും കൊട ഒള്ളത് തന്നത്താൻ എയ്തി മേടിച്ച്!' എന്ന് ഏഴു മാമിമാരും ചേർന്ന് ബാപ്പായുടെ പേരിൽ കേസ്സു കൊടുത്തു.
"അദിനിക്കെൻറ പുന്നാര ഉമ്മാ എയിതിത്തന്നതാ!' എന്ന് കുഞ്ഞുപാത്തുമ്മയുടെ ബാപ്പാ വാദിച്ചു. കേസ്സു വളരെ കൊല്ലങ്ങൾ നീണ്ടുനിന്നു. രണ്ടു ഭാഗത്തുനിന്നും പണം വളരെ അധികം ഇറങ്ങി. കെങ്കേമന്മാരായ വക്കീലന്മാർ കേസ്സു വാദിച്ചു. രണ്ടു കൂട്ടരും ജയിക്കാൻ വേണ്ടി പള്ളിയായ പള്ളികളിൽ എല്ലാം നേർച്ച നേർന്നു. പുണ്ണിയവാളന്മാരുടെ കബറുകൾക്കടുത്തു ചെന്നു പ്രാർത്ഥിച്ചു. പണം കൊടുത്തു. പള്ളികളിൽ കൊടി കുത്തും ചന്ദനക്കുടവും നടത്തി. അതിനും പുറമെ രണ്ടു ഭാഗത്തും വലിയ യോഗ്യന്മാർ കള്ളസാക്ഷികളായി വന്നു. കേസ ങ്ങനെ വട്ടനടിമയ്ക്ക് ഗുണമായി വരികയായിരുന്നു. അപ്പോ ഴാണ് ഒരു കുഴപ്പം പൊന്തിവന്നത്.

വട്ടനടിമയുടെ ഉമ്മാന്റെ ഭ്രാന്തുണ്ടായിരുന്നു! സ്ഥിര ബുദ്ധിയോടെ അല്ല എഴുതിക്കൊടുത്തത്. എന്നാൽ, മരിച്ചു മണ്ണടിഞ്ഞുപോയ ആ സ്ത്രീയെ വിളിച്ചുകൊണ്ടുവന്നു കൂട്ടിൽ കയറി വിസ്തരിക്കാൻ സാധിക്കുമോ? സാക്ഷികൾ വന്നു. "വട്ടനടിമേൻ ഉമ്മാക്ക് പെരാന്തൊണ്ടാർന്ന

അവർ അങ്ങനെ പറഞ്ഞു. ഉണ്ടായിരുന്നെങ്കിലും ഇല്ലായി രുന്നെങ്കിലും വട്ടനടിമയുടെ ഉമ്മായുടെ സ്വത്തിന് വട്ടനടിമയുടെ സഹോദരികൾക്കും അവകാശമില്ലേ? കുഴഞ്ഞുമറിഞ്ഞ ആ കേസ്സിനെപ്പറ്റി കുഞ്ഞുപാത്തുമ്മയ്ക്കു വലിയ പിടിപാ ടൊന്നുമില്ല. എല്ലാം ഷൈത്താനായ ഇബ്ലീസ് എന്ന പഹയൻറ പണിയാണെന്നു മാത്രമേ അവൾക്കറിയൂ. എങ്ങനെയായാലും കേസ്സു ബാപ്പായ്ക്കു ദോഷമായി വിധിച്ചു. പള്ളിക്കെത്താന ക്കേസ്സിനും പിരാന്ത് കേസ്സിനും മറ്റുമായി വളരെയധികം സ്ഥല ങ്ങൾ കടത്തിൽ പോയി. ബാപ്പായ്ക്ക് അവസാനം കിട്ടിയതു വഴിവക്കിലുള്ള ആ കീററുപുരയിടമാണ്.

അതിൽ ആ ചെറിയ വൈക്കോൽ മേഞ്ഞ വീടും നാലട യ്ക്കാമരവും ഒൻപതു തെങ്ങും ഒരു കിണറും ഒരു വാളമ്പുളി മരവും അതിരിൽ ഒരു വലിയ ആമ്പൽപ്പൊയ്കയുമാണുള്ളത്. അത് ആദ്യം കണ്ടപ്പോൾ കുഞ്ഞുപാത്തുമ്മയ്ക്കു വളരെ സന്തോഷം തോന്നി. ഒരാമ്പൽ പൊയ്ക അവൾ ആദ്യമായി കാണുകയാണ്. വെള്ളയും ചുവപ്പുമായി വളരെ പൂക്കൾ. അവൾ അതെല്ലാം എണ്ണി നോക്കും. ഒരറ്റം മുതൽ എണ്ണിവരുമ്പോൾ ഉമ്മായോ ബാപ്പായോ ആരെങ്കിലും എന്തിനെങ്കിലും വിളിക്കും. എങ്ങനെയും അതെണ്ണിത്തീർക്കാൻ സാധിച്ചിട്ടില്ല. എങ്കിലും മനോഹരമായ കാഴ്ചയാണ്. എന്നാൽ, അതിന്റെ ഭംഗിയിൽ ഒരു ഭയങ്കരത...ഒരു അറപ്പ്...... ഇതൊന്നും വ്യക്തമല്ല.

അവിടെ ഒരു സംഭവമുണ്ടായി. അതിനുശേഷം അവൾ കുളിക്കാൻ പോകുന്നത് അടുത്ത പുരയിടത്തിലുള്ള കിണറി നടുത്താണ്. അവിടെ ഒരു കെട്ടിടമുണ്ട്. അതിലങ്ങനെ ആൾതാമ സമില്ല. കുളിച്ചു താമസിക്കാൻ വരുന്നവർ വല്ലപ്പോഴുമേ താമസിച്ചു. അപ്പോൾ അവൾ അങ്ങോട്ടു പോകുകില്ല. അവിട ത്തെ കിണറ്റിലെ വെള്ളത്തിനു നല്ല തണുപ്പുണ്ട്. അതിന്റെ അടുത്ത് ഒരു പുപ്പരുത്തിയിൽ മുല്ല പടർന്നു കിടപ്പുണ്ട്. അതിൽ നിറയെ സുഗന്ധമുള്ള വെളുത്ത പൂക്കളാണ്. അവൾ അത് ഒരു കുന്നു പെറുക്കിയെടുക്കും. തലയിൽ ചൂടാറില്ല. ഇസ്ലാമായ പെൺപിറന്നോന്മാർക്ക് പൂവു ചൂടാമോ എന്നവൾക്കറി ഞ്ഞുകൂടാ. എന്നാലും അവൾക്കു മുല്ലപ്പൂ ഇഷ്ടമാണ്. ചുമ്മാ അവിടെ ഇരുന്ന് അവളതു വാഴവള്ളിയിൽ മാല കോർക്കും. അവിടെ ഇരിക്കാനും ഒരു സുഖമുണ്ട്. ഒരനക്കവുമില്ല. ആരുമില്ല. മുൻവശത്ത്, താഴ്ചയിലാണു റോഡ്. അതിനപ്പുറത്ത് നെൽ പാടങ്ങളാണ്. അതിനപ്പുറത്തെങ്ങാണ്ടാണു നദി. അവിടെ പോയി കുളിക്കണമെങ്കിൽ നാട്ടുവഴിയെ പോകണം. കെട്ടിക്കാൻ പ്രായം കഴിഞ്ഞിരിക്കുന്ന മുസ്ലിം പെണ്ണെങ്ങനെ നാട്ടുവഴിയെ പോകും? പിന്നെ താമസിക്കുന്നിടത്തെ കിണറ്റിലാണെങ്കിൽ അവിടെ മറയും തൊറയുമില്ല.

അതുകൊണ്ട് ഒരു ദിവസം കുഞ്ഞുപാത്തുമ്മ വിചാരിച്ചു. ആമ്പൽപൊയ്കയിൽ ഒന്നു കുളിക്കാം. ആരും കാണുകയുമില്ല. അതൊരു ഉച്ചതിരിഞ്ഞ സമയമാണ്. നല്ല ഒന്നാം നമ്പരു വെയിലുണ്ടായിരുന്നു. അവൾ വൃത്തിയുള്ള തോർത്തു മായിച്ചെന്ന് കുപ്പായം ഒരുകണക്കിൽ ഊരി പുൽത്തകിടിയിലിട്ടു. എന്നിട്ട് തോർത്തു ചുറ്റി മുണ്ടഴിച്ചു കുപ്പായത്തിന്റെ പുറത്തിട്ടു.

സാവധാനത്തിൽ വെള്ളത്തിലിറങ്ങി. മുലനീരായപ്പോൾ അവൾ മുങ്ങി. തുടർന്ന് രണ്ടുമൂന്നു മുങ്ങിയിട്ട് ദേഹമെല്ലാം തേക്കാൻ തുടങ്ങി. യാദൃച്ഛികമായി വെള്ളത്തിൽ നോക്കിയ പ്പോൾ ചുരുങ്ങിയും നീണ്ടും വണ്ണം കുറഞ്ഞ ഒരു കറുത്ത സാധനം അവളുടെ സമീപത്തേക്കു കൃതിയായി വരുന്നു.

"പടശ്ശോനെ, കന്നട്ട

കുഞ്ഞുപാത്തുമ്മ വേഗത്തിൽ കരയ്ക്കു കയറി തോർത്തി. തുടയിലെന്തോ കറുത്തത്....നോക്കിയപ്പോൾ അവൾ ആകെ കുഴങ്ങി. അറച്ചു വിറച്ചുപോയി. ഒരട്ട അവളുടെ തുടയിൽ കടിച്ചിരിക്കുന്നു. രണ്ടു തലകൊണ്ടും

“ഉമ്മായേ! ബാപ്പായേ! ഓടിവായോ! എന്ന കടിച്ച് കൊല്ലണേ! ഓടിവായോ! എല്ലാരും ഓടിവായോ!' എന്നു മുറവിളി കൂട്ടണമെന്ന് കുഞ്ഞുപാത്തുമ്മയ്ക്കു തോന്നി. പക്ഷേ, അവൾ കുപ്പായം ഇട്ടിട്ടില്ല. മുണ്ടും ഉടുത്തിട്ടില്ല. എന്തു ചെയ്യും?

അവൾ പുകഞ്ഞു വെന്ത് അറച്ചു വിറച്ച് അങ്ങനെ നിന്നു. അട്ട വീർത്തു വരികയാണ്. അത് ഒരറ്റം വിട്ടു തടിയനായി തൂങ്ങിക്കിടന്നപ്പോൾ വിഷമം അധികരിച്ചു. അനങ്ങുമ്പോൾ അത് നഗ്നമായ തുടയിൽ മിനുസമായി ഉരസും. ഹോ അവൾ പല്ലും കടിച്ച് അങ്ങനെ നിന്നു. അട്ട ഒരു ഉണ്ടയായി താഴെ വീണപ്പോൾ അവൾ നിന്നു തുള്ളിപ്പോയി

തുടയിൽ ചോര പറ്റിയിരിക്കുന്നു, കിനിയുന്നുമുണ്ട്. അവൾ ഒരുകൈ വെള്ളം കോരി തുടയിലെ ചോര കഴുകി കളഞ്ഞു.

കന്നട്ടയെ എന്താ ചെയ്യുക?

അവൾക്കു ദേഷ്യവും അറപ്പുമുണ്ട്. അതിനെ ഒരു പാടു ചീത്ത പറയണമെന്നുണ്ട്. എന്തു ചീത്തയാണു പറയുക "ഇബ്ലീസേ, ന ചോര നീ മുയുവനും കുടിച്ച്' എന്നു

പറഞ്ഞിട്ട് അവൾ അതിനെ കൊല്ലാൻ വിചാരിച്ചു. പക്ഷേ,സാധ്യമല്ല. അട്ടയ്ക്ക് ഉമ്മായും ബാപ്പായും കാണും. പെണ്ണട്ടയോ ആണട്ടയോ എന്നറിഞ്ഞുകൂടാ, മക്കളും കാണും. അല്ലാഹ് സൃഷ്ടിച്ചതാണ്. കുഞ്ഞുപാത്തുമ്മയേയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അപ്പോഴോ? കൊല്ലാൻ പാടില്ല. പാപമാണ്. ദോഷം. ഹിംസ അരുത്.

എന്തായാലും പൊയ്ക്കോട്ടെ. അതിന്റെ വീട്ടിലേക്കു വിട്ടേക്കാം. രക്ഷപ്പെടട്ടെ. പോ.

“അട്ടേ, നീ ഞ്ഞി ആരേങ്കടിച്ച് ചോര കുടിച്ച്ത്, കേട്ടോ? ചോര കുടിച്ചാലേ നീ മരിച്ച് ചെല്ലുന്ന പടച്ചോൻ നിന്നെ നരക ത്തീടും, കേട്ടോ!' എന്നും പറഞ്ഞ് അവൾ ആ സൽപ്രവൃത്തിക്കു മുതിർന്നു. അവളൊരു കമ്പെടുത്ത് അതിനെ നോവിക്കാതെ, പതുക്കെ തോണ്ടി വെള്ളത്തിലിട്ടു. അതു വീഴാൻ കാത്തു നിന്നതുപോലെ, കപ്!' എന്നൊരു ശബ്ദത്തോടെ വലിയ വരാൽ മൽസ്യം അതിനെ വെട്ടിയങ്ങു വിഴുങ്ങിക്കളഞ്ഞു!

കുഞ്ഞുപാത്തുമ്മ നോക്കുമ്പോൾ ഒന്നല്ല, രണ്ടെണ്ണമുണ്ട്. കെട്ടിയോനും കെട്ടിയോളും തന്നെയുമല്ല, പുള്ളേരും ഒണ്ട്! ചുവന്ന പൊടിക്കുഞ്ഞുങ്ങൾ, നീല ജലത്തിൽ മിന്നുന്ന ചുവന്ന മഷിത്തരികൾപോലെ.

“നീ എന്തിനാ വരാലേ അതിനെ വെട്ടിമുണിങ്ങിയേത്? ദോഷോല്ലേ?

അതിനെ പിടിച്ചു. മനുഷ്യർ തിന്നുന്നതു ദോഷമായി കുഞ്ഞുപാത്തുമ്മയ്ക്കു തോന്നിയില്ല. അവളാ വരാൽ കുടുംബത്തെ നോക്കിനിന്നു. തീരെ സ്നേഹമില്ലാത്ത കണ്ണുകൾ. രണ്ടിന്റേയും ചികിളവഴി വെള്ളം പോകുന്നുണ്ട്. അത് “അലിയാർ തങ്ങട ദുല്ക്കാർ എന്ന ബാള് കൊണ്ടതാ

അതിലെ ആ തടിയൻ വരാൽ അവളെ നോക്കുന്നു. കുഞ്ഞു പാത്തുമ്മയെ കിട്ടിയാലും ‘കപ്' എന്നു വെട്ടി വിഴുങ്ങിക്കളയും അവൾ മുടി ചിക്കി ഉടക്കു തീർത്ത് ഉണക്കിക്കൊണ്ട് ആമ്പൽ പൊയ്കയെ ആകമാനം ഒന്നു നോക്കി.

പൂക്കളെല്ലാം പണ്ടേപ്പടി വെള്ളയും ചുവപ്പും തന്നെ... പക്ഷേ, അതിന്റെ അടിയിൽ മനുഷ്യരുടെ ചോര കുടിക്കുന്ന അട്ടകളും അട്ടകളെ വെട്ടിവിഴുങ്ങുന്ന വരാലുകളും ഉള്ളപ്പോൾ ആമ്പൽപ്പൂക്കൾ യാതൊരു ക്ഷോഭവും കൂടാതെ, അതെല്ലാം അവളെ നോക്കി മന്ദഹസിച്ചുകൊണ്ടു കോക്രി കാട്ടുന്നതു പോലെ...അങ്ങനെ അവൾ നില്ക്കുമ്പോൾ വരുന്നു, ആമ്പൽ പ്പൊയ്കയിലെ മറെറാരു താമസക്കാരൻ.

ഒരു വലിയ നീർക്കോലിപ്പാമ്പാണ്! അതോ പുളവനോ? അടിവശം വെള്ള, ഒരാമ്പലിലയിൽ നുരച്ചു കയറി തല വെള്ളത്തി ലാക്കി കിടക്കുന്നു. പെട്ടെന്ന് ഉളി ചാണ്ടുന്ന മാതിരി എന്തി നേയോ അതു പിടിച്ചുകൊണ്ടു തല പൊന്തിച്ചു. പാവപ്പെട്ട ഒരു പരൽമീനാണ്. അതു കരഞ്ഞില്ല; മിണ്ടിയില്ല. അതു വളയുകയും വാലു വിറപ്പിക്കുകയും ചെയ്യുന്നു. അതിനെ യാതൊരു ക്ഷോഭവും കൂടാതെ വിഴുങ്ങിയിട്ട് നീർക്കോലി മുമ്പത്തെ മാതിരി സൂത്രത്തിൽ കിടക്കുകയാണ്. അടുത്തതെവിടെ?

കുഞ്ഞുപാത്തുമ്മ സൂക്ഷിച്ചു നോക്കിയപ്പോൾ വേറെയു മുണ്ടു താമസക്കാർ: ആമ, പള്ളത്തി, കരിമീൻ, തവള എന്തെല്ലാം തരം ജീവികളാണ്

ആമ്പൽപ്പൂക്കൾ ചുമ്മാ മന്ദഹസിക്കുന്നു. ആകെക്കൂടി വല്ലാത്ത ഒരു സൗന്ദര്യവും ഒരു ഭീകരതയുമുണ്ട്, ആ പൊകയ്ക്ക് 

ആ കണ്ടുപിടിത്തത്തിനു ശേഷം കുഞ്ഞുപാത്തുമ്മ ആമ്പൽപ്പൊയ്കയുടെ അടുത്തു പോകുന്നത് തന്നെ സ്നേഹി ക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സഖിയുടെ അടുത്തെത്തുന്ന മാതിരിയാണ്.

അവൾക്കു ജോലി ഒന്നുമില്ല, പിടിപ്പതു ജോലിയുണ്ടെങ്കിലും ചെയ്യാൻ അറിഞ്ഞുകൂടാ. മുമ്പില്ലാത്ത സ്വാതന്ത്ര്യം അവൾക്കുണ്ട്. എന്നാൽ, ഈ സ്വാതന്ത്ര്യം എന്തിനു കൊള്ളാം. അവൾക്ക് ആഹാരം പാകപ്പെടുത്താൻ പോയിട്ട്, തീ പിടിപ്പിക്കാൻ പോലും അറിഞ്ഞുകൂടാ. ഉമ്മായ്ക്കും അതിൽ വലിയ വശമില്ല.

ബാപ്പാ വളരെ ബുദ്ധിമുട്ടി ആഹാരത്തിനു കൊണ്ടു വരണം. അതു പാകപ്പെടുത്തുകയും വേണം."പെണ്ണായി പെറന്നാ തീ പിടിപ്പിക്കാനെങ്കിലും അറീണം, ബാപ്പാ പറയും.

അതു കേൾക്കുമ്പോൾ കുഞ്ഞുപാത്തുമ്മ നാണിച്ചു ചൂളിപ്പോകും. പക്ഷേ, ബാപ്പാ പറയുന്നത് ഉമ്മായോടാണ്. ഉമ്മാ ആ പഴയ മെതിയടിപ്പുറത്ത് 'ക്ടോ, പാ നടന്നുകൊണ്ടു പറയും:

"ഞാ ആനമക്കാരിന്റെ പുന്നാരമോളാ.

ബാപ്പാ ഒന്നും പറകയില്ല.

ഉമ്മായുടെ കൈയ്ക്കു വെള്ളം ഒഴിച്ചുകൊടുത്തില്ലെങ്കിൽ ഉമ്മാ ഉണ്ണുകില്ല. അങ്ങനെ ഇരിക്കും.

ബാപ്പാ ദേഷ്യത്തോടെ നോക്കും. കുഞ്ഞുപാത്തുമ്മ ഉമ്മായുടെ കൈയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കും. ഉമ്മാ പറയും: "നിന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്; ബല്യ ഒര് കൊമ്പനാന ബാപ്പാ ഒന്നും പറയുകയില്ല; ഉമ്മായുടെ വർത്തമാനം അധികമാകുമ്പോൾ കൊടുങ്കാറ്റ് ഉള്ളിൽ അടക്കിക്കൊണ്ടെന്ന

വണ്ണം ബാപ്പാ പതുക്കെ പറയും: "എടീ നിന്റെ നാവൊന്നടക്ക്!

ഉമ്മാ ചോദിക്കും:

"ഇല്ലേല് മുക്കി വലിച്ചു കേറുവോ? ഞാ ആനമക്കാരിന്റെ പുന്നാരമോളാ; ഇനിക്കു ലെയിനാണ്ട്.

ഉമ്മായ്ക്ക് എന്തു പറയാനും ലൈസൻസുണ്ട്! " പൊന്നുമ്മാ ഒന്നു ചുമ്മാ ഇരി, കുഞ്ഞുപാത്തുമ്മ പറയും, 'ഹറാമ്പറന്നോളേ, ഉമ്മാ പറയും: “നീ ഒണ്ടാകാമ്പോയ

കാരണോ!'

അപ്പോൾ പാവപ്പെട്ട ഇബ്ലീസല്ല കുറ്റവാളി കുഞ്ഞുപാത്തുമ്മാ ഓർത്തു വിഷാദത്തോടെ മന്ദഹസിക്കും. എന്നാൽ, അധികകാലം അവൾക്കു മന്ദഹസിക്കാൻ കഴിഞ്ഞില്ല. ഭീതി അവളുടെ ഉള്ളിൽ കടന്നു കഴിഞ്ഞു; ബാപ്പാ എപ്പോഴാണ് ഉമ്മായെ കൊല്ലുക
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക