shabd-logo

കിനാവുകളുടെ കാലം

19 September 2023

0 കണ്ടു 0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങുക യാണോ? ആയിഷയോ മറേറാ എന്തോ ചോദിച്ചു. ആവർത്തി ച്ചാവർത്തിച്ചു ചോദിച്ചു. അവളതിനു സമാധാനം പറയുന്നുണ്ടാ യിരുന്നു. പിന്നീടും അതേ ചോദ്യം. അവളതിന് ഹൃദയം നൊന്ത് ഉച്ചത്തിൽ പറഞ്ഞു:

“കുട്ടാപ്പി, ന്ന കെട്ടിച്ചാമ്പോണ്

പിന്നീടു കണ്ണീരാണ്. കണ്ണീരിൻ കടൽ അവളതിൽ പൊങ്ങിക്കിടക്കയാണ്. ഇരുണ്ട ലോകത്തിന്റെ എത്തിയ അറ്റത്തു നിന്നു ചെന്തീ പൊന്തുന്നു. അത് സൂര്യോദയമാണ്. പക്ഷേ, കാക്കകൾ കരഞ്ഞില്ല. കിളികൾ ചിലച്ചില്ല. ആളുകൾ സംസാരിക്കുന്നുണ്ട്. ഉമ്മായും ബാപ്പായുമാണ്. പിന്നെയും ആരോ ഉണ്ട്. അതു സൂര്യോദയമല്ല. മുറ്റത്തുള്ള കുഴിയിൽ കനൽക്കട്ടകൾ, അതിന്റെ ചുറ്റിനും മൺചട്ടികളിൽ ചെറുതിരി കൾ കത്തുന്നു. കുഞ്ഞുപാത്തുമ്മയെ ഒരു പലകയിൽ അതിന ടുത്തായി ഇരുത്തിയിരിക്കയാണ്. സമീപത്തുതന്നെ കൈയിൽ ചൂരലുമായി ഒരാൺ പിറന്നോനുമുണ്ട്.

ഷൈത്താൻ ഒയിക്കുന്ന' മുസ്ലിയാരാണ് കുഞ്ഞുപാത്തുമ്മയ്ക്ക് ജീവിതത്തിൽ ആദ്യമായി ദേഷ്യം വന്നു; ഉഗ്രമായ ദേഷ്യം, അവൾക്കൊരാനയെപ്പോലെ അമറ മെന്നു തോന്നി. ഒരു കടുവായെപ്പോലെ കടുവായെപ്പോലെ അലറണമെന്നു തോന്നി; ചാടിയെണീറ്റ് എല്ലാറ്റിനേയും കടിച്ചുകീറുക

അവൾ അങ്ങനെ ഇരുന്നു. നല്ലൊരു വാസന മുസ്ലിയാർ അവളുടെ തലയ്ക്കുഴിഞ്ഞ് എന്തെല്ലാമോ തീയിലിടുന്നു. കൂട്ട ത്തിൽ കുന്തിരിക്കവും ചന്ദനവുമുണ്ട്. മുസ്ലിയാർ സുഹ്, ഫല, ഹല എന്നൊക്കെ മന്തിരിക്കയാണ്. ഷൈത്താൻ ഒഴിക്കുന്നു. ഇഫ്രീത്ത്, ജിന്ന്, റൂഹാനി അങ്ങനെ പലേ ഷൈത്താനേയും ഒഴിപ്പിച്ച് സുപ്രസിദ്ധമായ ചൂരലാണത്.

അതുകൊണ്ടവളെ അടിക്കും. മുടിക്കു കുത്തിപ്പിടിച്ച് അവളുടെ പുറത്തും തുടയിലുമൊക്കെ അടിക്കും. അങ്ങനെ യാണ് ഷൈത്താൻ ഒഴിപ്പിക്കുന്നത്. അതുകൊണ്ടും ഷൈത്താൻ ഒഴിഞ്ഞില്ലെങ്കിൽ മുളകരച്ചു കണ്ണിൽ തേക്കും. തീക്കനൽ കൈവെള്ളയിൽ വെക്കും. അപ്പോൾ ശ് എന്നു തൊലി കരിയും. തലച്ചോറുമുതൽ ഉള്ളം കാലുവരെ വേദനിക്കും. ഓ വേദനി ക്കട്ടെ. ഉമ്മായും ബാപ്പായും വേദനിപ്പിക്കാൻ അനുവദിച്ചി രിക്കുന്നു.

"ബാപ്പാ, ന്ന തല്ലണ്ടെന്നു പറ

മുസ്ലിയാർ ഒന്നും പറഞ്ഞില്ല. ബാപ്പായും ഒന്നും പറഞ്ഞില്ല. ഉമ്മായും ഒന്നും പറഞ്ഞില്ല.

തുട്ടാപ്പി,ന്ന തല്ലാമ്പോണെന്നു പറ. അങ്ങനെ അവളുടെ മനസ്സിൽ പറഞ്ഞു. ആരോടു പറയാനാണ് ആയിഷയോടും പറയുന്നത്?'

“ആരാണെന്നു പറ?' മുസ്ലിയാർ ആജ്ഞാപിച്ചു: 'കൂടീരി ക്കണത് ആരാണെന്നു പറ.

കുടിട്ടുണ്ടെങ്കിൽ ആരാണെന്നു പറയാം. വല്ലവരും കൂടീട്ടുണ്ടോ?

മുസ്ലിയാർ വീണ്ടും ചോദിച്ചു. മൂന്നാമത്തെ തവണ ചൂരലാണ് ചോദിച്ചത്. പിന്നെ അവൾക്ക് നല്ല ഓർമയില്ല. മുസ്ലിയാർ പത്തോ പന്ത്രണ്ടോ അടിച്ചു. അവൾ കരഞ്ഞു. വാവിട്ടു കരഞ്ഞു. ചൂരൽ പിടിച്ചു പറിച്ച് അവൾ ഒടിച്ചു. അവളതു തീയിലിട്ടു. എങ്ങോട്ടെ ങ്കിലും ഓടിപ്പോകണമെന്നു തോന്നി. അവൾ ഓടിയില്ല. തീജ്ജ്വാല യുടെ വൃത്തത്തിനടുത്ത് നിസാർ അഹ്മ്മദ് നില്ക്കുന്നു.

നിസാർ അഹമ്മദ് അവളെ വാരിയെടുത്തതാണോ? അതോ, നിസാർ അഹമ്മദിന്റെ അടുത്തേക്ക് അവൾ ഓടിച്ചെ ന്നതാണോ?

നിസാർ അഹ്മ്മദാണ് അവളെ താങ്ങിയെടുത്തു വരാന്ത യിൽ കയറി പുരയ്ക്കകത്തു പായിൽ കിടത്തിയത്. പിന്നെ കണ്ണു തുറന്നപ്പോൾ നല്ല പകലാണ്.

പായ്ക്കടുത്ത് ആയിഷ ഇരിപ്പുണ്ട്. ആയിഷയുടെ ഉമ്മാ

യുമുണ്ട്.

കുഞ്ഞുപാത്തുമ്മയുടെ ഉമ്മാ എന്തോ അരച്ചുകൊണ്ടു

വന്ന് അവളുടെ നെറ്റിയിൽ പുരട്ടി. അതിനു നല്ല തണുപ്പുണ്ട്. അവളുടെ മൂക്കിലൂടെ പുറത്തേക്കു വരുന്ന കാറ്റിനു നല്ല ചൂടുണ്ട്. തീയാണോ?

അവളുടെ ബാപ്പാ. ആ മുറിയിലേക്കു കയറിവന്നു. ആയിഷയും അവളുടെ ഉമ്മായും എണിറ്റു മാറി. ബാപ്പാ ചോദിച്ചു:

'മകളേ, കഞ്ഞി വേണോ?'

ഒന്നും വേണ്ട; വിശപ്പും ദാഹവുമില്ല.

“എന്റെ മകളെത്ര ദെവസോയെന്നോ വല്ലതും കഴിച്ചിട്ട് ബാപ്പാ ദുഃഖത്തോടെ പറയുകയാണ്. ഓ... എന്തിനു ദുഃഖി ക്കണം? അവൾ മരിക്കാൻ പോകുകയാണ്. കാറ്റു വീശിത്തു ടങ്ങി! കാറ്റു വീശിത്തുടങ്ങി.... ഇല ഇപ്പോൾ വീഴും? സത്യമായ കാറ്റു വീശുന്നുണ്ട്. ഇലകൾ പാറുന്നു. മരങ്ങൾ കൂട്ടിമുട്ടുന്നു. മരണത്തിന്റെ കാറ്റായിരിക്കാം. മരണത്തിന്റെ ദൂതൻ വന്നു കഴിഞ്ഞോ? ലോകം അവസാനിക്കാൻ പോകയാണ്.ഇസ്രാഫീൽ എന്ന മലക് സൂർ എന്ന കുഴൽ ഊതിത്തുടങ്ങിയി രിക്കാം. ഒടുവുനാൾ അടുത്തിരിക്കുന്നു. വൃക്ഷങ്ങൾ കടപറിഞ്ഞു വീഴുകയും പർവതങ്ങൾ കുലുങ്ങിത്തകർന്നു പൊടിയായി..... ഭൂഗോളം ശൂന്യമാകാൻ പോകുകയാണോ?

മഴ പെയ്യുന്നുണ്ട്. പുതുമണ്ണിന്റെ മണം. ആളുകൾ വർത്തമാനം പറഞ്ഞു ചിരിച്ചുകൊണ്ടു പോകുന്നു. പകലാണ്. പരുന്തിന്റെ കരച്ചിൽ കേൾക്കുന്നു. അതിനെ കാണാൻ വയ്യ. എങ്കിലും അത് ആകാശത്തങ്ങനെ വിതത്തിപ്പിടിച്ച ചിറകുകൾ അനക്കാതെ പറക്കുകയാണ്. മുറിയിൽ രാവുമല്ല, പകലുമല്ല. അവൾക്കനങ്ങാൻ വയ്യ. സർവാംഗം വേദനിക്കുന്നു. ആരോ അവളെ വെട്ടിനുറുക്കുന്നതുപോലെ. പതിനായിരം കൊച്ചു കഷണങ്ങളാക്കി നുറുക്കുകയാണ്. കിളികൾക്കു വിതറി ഇട്ടുകൊടുക്കാനായിരിക്കും. കിളികൾ അങ്ങനെ കൊത്തി വിഴു ങ്ങി കെകെളയായി പറന്നുപോകും. പിന്നെ.........?

“കുഞ്ഞുപാത്തുമ്മാ ആരോ വിളിക്കുന്നു. ആരാണത്? അവൾ കണ്ണു തുറന്നു. അവളുടെ ഉള്ള് ആളിപ്പോയി. നിസാർ അഹ്മ്മദിന്റെ ബാപ്പാ. മുറിയിൽ വന്നു നില്ക്കുകയാണ്. അദ്ദേഹം പറഞ്ഞു:

"ഇതിൽ കാറ്റും വെളിച്ചവും കടക്കണം. ആ ജനൽ അടച്ചിട്ടിരിക്കുന്നതെന്തിന്?'

അദ്ദേഹം ജനൽ തുറന്നു. കാറും വെളിച്ചവും അകത്തു കടക്കുകയാണ്. വെളിച്ചത്തിന് എന്തൊരു വെളിച്ചം

“കുഞ്ഞുപാത്തുമ്മാ!' അദ്ദേഹം വീണ്ടും വിളിച്ചു. “ഓ എന്നവൾ വിളികേട്ടു. പക്ഷേ, ശബ്ദം പൊന്തിയോ എന്തോ. അദ്ദേഹം ഇറയത്തിറങ്ങി ബാപ്പായോടെന്തൊക്കെയോ പറയുക യാണ്. എന്താണത്? വയ്യ; കണ്ണു തുറന്നങ്ങനെ കിടക്കാൻ വയ്യ. ഉണർന്നിരിക്കുന്നതിനേക്കാൾ നല്ലത് ഉറക്കമാണ്. ഉറക്കം കറുത്ത കടലാണ്. അവൾ അതിൽ അലിഞ്ഞു ചേരുകയാണ്. അതും വയ്യ. വെളിച്ചം എവിടെയെങ്കിലും ഒരു പിടുത്തം വേണം.
ആലംബമില്ലാതെ ജീവിക്ക സാദ്ധ്യമല്ല. അവളൊരു വൃക്ഷമാണ്. ഭൂമിയിൽ കുത്തനെ നില്ക്കുകയാണ്. മുടിയെല്ലാം വേരുകളാണ്. കൈകാലുകൾ എല്ലാം വൃക്ഷത്തിന്റെ ശിഖരങ്ങളാണ്. ധാരാളം ഇലകളും പൂക്കളും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. രണ്ടു പക്ഷികൾ കൂടുകൂട്ടാൻ പോകുന്നു. അത് എന്തു പക്ഷികളാണ്?

'കുഞ്ഞുപാത്തുമ്മാ!' ആരോ അവളെ കുലുക്കി വിളി ക്കുന്നു. ആരാണത്? എവിടെവെച്ചോ പണ്ടു കേട്ടിട്ടുള്ള ശബ്ദം. ആലസ്യത്തോടെ അവൾ കണ്ണു തുറന്നു. ആരാണത്? ഓ.... നിസാർ അഹമ്മദ്

“കുഞ്ഞുപാത്തുമ്മാ!' നിസാർ അഹ്മ്മദ് വിളിച്ചു. എന്നിട്ടു പറഞ്ഞു:

“നീ എണീറ്റിരുന്ന് ഇതങ്ങു കുടിക്ക്. കൈപ്പുള്ളതാണ്.

എന്നാലും മധുരമുണ്ടെന്നു വിചാരിച്ചോളൂ. രുചിച്ചുനോക്കണ്ട. മരുന്നു വേണ്ടെന്നു പറയണമെന്ന് അവൾക്കു തോന്നി. അതിനു മുമ്പ് നിസാർ അഹമ്മദ് അവളെ താങ്ങി എണീപ്പി ച്ചിരുത്തി. വെള്ള കുഴിയൻ പിഞ്ഞാണത്തിൽ എന്തോ കറുത്ത ദ്രാവകം അവളെക്കൊണ്ടു കുടിപ്പിച്ചു. എന്നിട്ടെന്തെല്ലാമോ പറഞ്ഞു. അവളതിനു സമാധാനം പറയാൻ ഭാവിച്ചപ്പോൾ നിസാർ അഹമ്മദിനെ കണ്ടില്ല. ഉമ്മാ പൊടിയരിക്കഞ്ഞി അവളെ ക്കൊണ്ടു കുടിപ്പിക്കുകയാണ്. ഉമ്മാ ചോദിച്ചു:

'നെനക്ക് ആയിഷാന്റെ ഉമ്മാ മുടികെട്ടണപോലെ മുടി കെട്ടണോ

കുഞ്ഞുപാത്തുമ്മാ പറഞ്ഞു.

"ഞാമ്മരിച്ചാമ്പോണ്.

ഉമ്മാ പറഞ്ഞു:

"ന്റെ പുന്നാരമോളങ്ങനെ പല്ലേ. നിന്റെ കല്യാണ

ക്കാരോക്കെ നിശ്ചയിച്ചുകഴിഞ്ഞ്.

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

"ന്ന് ഇപ്പ കെട്ടിച്ചുണ്ട്. ഞാമ്മരിച്ചാമ്പോണ് “ഞാൻ മരിക്കാൻ പോകുന്നു എന്നു പറയണം,' എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ആയിഷ ചോദിച്ചു: കടന്നു വന്നു. അവൾ

“മരുന്നിനു മധുരമുണ്ടായിരുന്നോ?'

“പോ തുട്ടാപ്പി!'

“കള്ളബുദുസിന് ഒരാള് മരുന്നു കൊടുത്താലേ കുടിക്കു “ചുമ്മായിരി തുട്ടാപ്പി!' അവളങ്ങനെ കിടന്നു. ഹൃദയത്തിൽ തേനാണ്. അവൾ ആകെ മധുരമായി മാറിയിരിക്കുന്നു. അവൾക്കു രുചിയുണ്ടായി. വിശപ്പും ദാഹവുമുണ്ടായി. ആരുടേയും

സഹായം കൂടാതെ എണീറ്റിരിക്കാം. പതുക്കെ നടക്കുകയും

ചെയ്യാം. അങ്ങനെ വരുമ്പോൾ ഒരു ദിവസം ആയിഷ പറഞ്ഞു: “കള്ളബുദൂസിനെ കെട്ടിക്കാൻ പോണത് ആരെക്കൊണ്ടാ ണെന്നറിയാമോ?

"ചുമ്മായിരി തുട്ടാപ്പി!'

“നോക്കൂ! ആരാണെന്നറിയാമോ?
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക