shabd-logo

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023

0 കണ്ടു 0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്

അവരെന്തിനാണു വഴക്കിടുന്നത്? കുഞ്ഞുപാത്തുമ്മ "ഷ്!' 'ഭൂ!' "ധൂർർ!' എന്നെല്ലാം ഒച്ചയുണ്ടാക്കി. അപ്പോൾ അതു രണ്ടും പറന്നു ദൂരെപ്പോയി.

ആനപൊയ്കയുടെ അടുത്തുകൂടി അടുത്ത പുരയിട ത്തിലേക്കുള്ള വലിയ തെങ്ങിൻ പാലത്തിൽ അവൾ കയറിയ പ്പോൾ കുരുവികൾ രണ്ടും പുളിമരത്തിലിരുന്നു വീണ്ടും കൊത്തുപിടിക്കുന്നതു കണ്ടു. തന്നെയുമല്ല, ഒന്നു കരയു കയും ചെയ്യുന്നുണ്ട്. പരുന്തു റാഞ്ചിക്കൊണ്ടു പോകുന്ന കോഴിക്കു ഞ്ഞിനെപ്പോലെ, സഹായത്തിനഭ്യർത്ഥിക്കുകയാണ് അവൾക്കു വലിയ വിഷമം തോന്നി. അവൾ പാളയും കയറും താഴെ ഇട്ടിട്ട് ഓടിച്ചെന്നു:

"ന്തിനാ വയക്കിടണത് ? ചുമ്മായിരി!' എന്ന് അവൾ വളരെ സാധ്യതയോടെ പറഞ്ഞുനോക്കി. കുരുവികൾ കൂട്ടാക്കുന്നില്ല. രൗദ്രതയോടെ ഒന്നു മറെറാന്നിനെ കൊത്തുകയാണ്. വളരെ ചെറിയ പക്ഷികളാണെങ്കിലും എന്തൊരു വലിയ മു സ്വതന്ത്രമായ പക്ഷികൾ തമ്മിൽ വഴക്കിടുന്നത് ആദ്യമായിട്ടല്ല അവൾ കാണുന്നത്. പരുന്തുകൾ, കാക്കകൾ, മൈനകൾ എന്നിവ രുടെ കൊത്തുപിടിയും വഴക്കും കണ്ടിട്ടുണ്ട്. ഭാര്യാഭർത്ത വഴക്കാണോ? കോഴികൾ തമ്മിൽ കൊത്തുപിടിക്കുമ്പോൾ ഏതെങ്കിലും ഒന്നിനെ ആരെങ്കിലും പിടിച്ചുമാററും. അങ്ങനെ ചെയ്തില്ലെങ്കിൽ കൊത്തിക്കൊത്തി ഒന്നിനെ കൊല്ലും. കുഞ്ഞുപാത്തുമ്മ വീണ്ടും പറഞ്ഞു:

"പറഞ്ഞാ കേക്ക്? ചുമ്മായിരി! ന്തിനാ അയിന കൊത്തണത്?'

ആ വഴക്കിൽ ഒരണ്ണാനും ഇടപെടുന്നുണ്ടായിരുന്നു. അതാ പുളിയുടെ തടിയിൽ പറ്റിയിരുന്ന് "ദുസ് ദുസ്' എന്നു വിലക്കു ന്നുണ്ടായിരുന്നു.

അണ്ണാനോട് കുഞ്ഞുപാത്തുമ്മ പറഞ്ഞു:

“പറഞ്ഞാ കേക്ക്കേല

പക്ഷികളുടെ കാര്യത്തിൽ പക്ഷികളല്ലാത്തവർ ഇടപെടു ന്നതു ശരിയല്ല എന്നൊരു പരുഷമായ ഉപദേശമെന്നോണം ഒരു മരംകൊത്തി ഒന്നു ചിലച്ചു. എന്നിട്ടൊരു തെങ്ങിൻ പള്ളയ്ക്ക് ഒരു ചെമ്പട്ടുണ്ടപോലെ ഇരുന്നു. കടു, കടു എന്നു കൊത്തിത്തുളച്ചു തുടങ്ങി. കുരുവികൾ പറന്നു മറെറാരു വൃക്ഷത്തിലിരുന്നു വഴക്കാരംഭിച്ചു. കൊത്തു കൊണ്ടത് ദയനീയമായ നിലവിളിയോടെ വീണും പറന്നും താഴത്ത് ഉണക്കിലകൾ നിറഞ്ഞ അഗാധമായ കാട്ടുതോട്ടിൽ ചെന്നു വീണും രണ്ടു കൈയും വിടർത്തി ഭൂമിയെ അവസാനമായി അവശനായി ആലിംഗനം ചെയ്യുന്ന ഒരു മനുഷ്യജീവിയെ പ്പോലെ, ആ പാവപ്പെട്ട കുരുവി അതിന്റെ രണ്ടു ചിറകുകളും വിരുത്തി കമിഴ്ന്നു കിടക്കുകയാണ്.

'നോയി!'കുഞ്ഞുപാത്തുമ്മ ഹൃദയം നൊന്തു പറഞ്ഞു: “എന്തൊരു കാണിക്കലാണീ കാട്ടിയേ!'

അവൾ തോടിന്റെ വക്കിൽ ചെന്നു. താഴത്തേക്കിറങ്ങി ച്ചെന്നു നോക്കാൻ ഒരു വഴിയുമില്ല. അതിന്റെ ജീവൻ പോയിക്കാണുമോ? അതിന്റെ വായിൽ ഒരു തുള്ളി വെള്ളം ഇറ്റിച്ചു കൊടുത്താൽ അതൊരു പക്ഷേ, ജീവിക്കുമായിരിക്കാം. എന്നാൽ, അതിന്റെ പേരെഴുതിയ ഷജ്റത്തുൽ മുൻ തഹായുടെ കൊച്ച് ഇല വീണുകാണുമോ! ആ വൃക്ഷം എത്ര വലുതായിരിക്കണം. എന്തുമാത്രം ഇലകളായിരിക്കും അതിലുള്ളത്. എല്ലാ ഇലകളും ഒരുപോലെ ആയിരിക്കയില്ല. എറുമ്പിന്റെ പേരെഴുതിയത് കുഞ്ഞിലയായിരിക്കും. അതിനേക്കാൾ വലുതായിരിക്കും കുരുവിയുടെ പേരെഴുതിയത്. ആനയുടെ പേരെഴുതിയിട്ടുള്ള തായിരിക്കും വലിയ ഇല. കുഞ്ഞുപാത്തുമ്മ കടലു കണ്ടിട്ടില്ല. അതുകൊണ്ടാണ് ആനയെക്കാൾ വലിയ ജീവിയായ തിമിംഗല ത്തിന്റെ കാര്യം ഓർക്കാഞ്ഞത്. അവളുടെ ഉപ്പുപ്പായുടെ ആനയുടെ പേരെഴുതിയ ഇല ഉണങ്ങി ഷ്റത്തുൽ മുൻതഹാ യുടെ ചുവട്ടിൽ തന്നെ വീണുകിടപ്പുണ്ടായിരിക്കണം. അതൊരു പക്ഷേ, പൊടിഞ്ഞ് സ്വർഗത്തിലെ മണ്ണിൽ ചേർന്നുകാണുമോ? സ്വർഗത്തിൽ മണ്ണാണോ ഉള്ളതെന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് റിഞ്ഞുകൂടാ. അവൾ തോട്ടിന്റെ വക്കിലുള്ള ഒരു പാണൽ ചെടിയിൽ പിടിച്ചുകൊണ്ട് പതുക്കെ താഴത്തേക്കിറങ്ങാൻ ഭാവിച്ചതും ചവിട്ടിയിരുന്ന കട്ടയും പിടിച്ചിരുന്ന പാണലും എല്ലാം കൂടി “കറുകു പൊതിനോന്ന് അവൾ മറിഞ്ഞു താഴ ത്തേക്കു വീണതും ഒരുമിച്ചുകഴിഞ്ഞു.

എന്റെ റബ്ബേ! എന്നും പറഞ്ഞാണ് അവൾ വീണത്. എവിടെല്ലാമോ തട്ടുകയും കീറുകയും മുട്ടുകയും ചെയ്തു. കീറിയത് ഇടത്തെ കൈയിലെ മുട്ടിനടിയിലാണ്. അവിടെനിന്നു നല്ലപോലെ ചോര വരുന്നുണ്ടായിരുന്നു. അതൊന്നും അപ്പോൾ അവൾ അറിഞ്ഞില്ല. അവൾക്കു പുകച്ചിലും ദാഹവും വിഷമവും, വീണപടി അവൾ ആ കുരുവിയെ എടുത്തു. അവൾ എണീറ്റി രുന്നു. അതിന്റെ ജീവൻ പോയിക്കഴിഞ്ഞു എന്നവൾക്കു തോന്നി. അതിനു ശകലം വെള്ളം കൊടുത്തു നോക്കിയാലോ? അപ്പോൾ അവൾ ചോര ഒലിക്കുന്നതു കണ്ടു. “നീ കാരണം കയ്യെല്ലാം കീറിപ്പോയി' എന്നും പറഞ്ഞ് ഇടതുകൈയുടെ വിരലുകൾ കൊണ്ട് അതിന്റെ ചുണ്ടുകൾ പതുക്കെ പിളർത്തി. വലതുകൈയുടെ ചൂണ്ടുവിരലിൽ ഒരു തുള്ളി ചോര എടുത്ത് അതിന്റെ വായിൽ ഇറ്റിച്ചുകൊടുത്തു. എന്നിട്ടതിന്റെ ചിറകുകൾ ശരിക്കുവെച്ചു. അതിനെ പതുക്കെ തിരിച്ച് അതിന്റെ വയർ കണ്ടപ്പോൾ “... കെട്ടിയോളാണ്. എന്നവൾ അന്തം വിട്ടു പറഞ്ഞുപോയി. ലേശം ചുമപ്പുള്ള കഞ്ഞിപ്പാടമാതിരിയാണ് അതിന്റെ വയറ്റിലെ തൊലി. പൂടക ളുടെ ഇടയിലൂടെ വ്യക്തമായി രണ്ടു ചെറുമുട്ടകൾ അവൾ കണ്ടു. ബാപ്പാ ഉമ്മായെ കഴുത്തിനു പിടിച്ചു ഞെക്കിക്കൊല്ലാൻ പോയപോലെ .......ഓ.......അവൾ ചോദിച്ചു:

“കെട്ടിയോൻ കുരുവി എന്തിനാ കെട്ടിയോളു കുരുവിന കൊത്തിക്കൊല്ലാപോയത്?

അപ്പോഴും അതിന്റെ ജീവൻ പോയിട്ടില്ല എന്നവൾക്കു മനസ്സിലായി. അതിന്റെ കണ്ണുകൾ തുറന്നുതന്നെയിരിക്കുന്നു. കണ്ണുകളിലൂടെ അതിന്റെ ജീവനെ അവൾ കണ്ടു. അവൾ സാവധാനം എണീറ്റു. അപ്പോൾ മുകളിൽ തോടിന്റെ വക്കത്ത് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് അവൾ കണ്ടില്ല. കരയ്ക്ക കയറാൻ മാർഗം കാണാതെ അവൾ പരിഭ്രമിച്ചു. തോട്ടിലൂടെ ഒരു കാൽ നാഴിക നടന്നാൽ പാടത്തു ചെന്ന് ഇറങ്ങാം. അങ്ങനെ വരുന്നതു ശരിയല്ല. നാട്ടുവഴിയേ വരേണ്ടിവരും. എന്താ വഴി? അങ്ങനെ നിൽക്കുമ്പോഴാണ് അവൾ ശബ്ദം കേട്ടത്. അവൾ പേടിച്ചില്ല. പുകഞ്ഞുപോയി! അപരിചിതനായ ഒരാണിന്റെ ചോദ്യം:

“കുരുവിക്കു ജീവനുണ്ടോ?'

ആരിത് ? അവൾ മിണ്ടിയില്ല.കേട്ടില്ലെന്നു വിചാരിച്ചോട്ടെ, എന്തൊരു പോക്കണംകേടാണ്. അവൾ മുഖം കുനിച്ച് നിലത്തു നോക്കിക്കൊണ്ടു നിന്നു. കരിയിലകളിൽ വീണുകിടക്കുന്ന അവളുടെ ചോരയുടെ ചുറ്റിനും ഒരു അഞ്ഞൂറ് എറുമ്പുകൾ കൂടീട്ടൊണ്ട്; ചോര കുടിക്കുകയാണ്.'കരയ്ക്കു കയറാൻ വയ്യേ?' വീണ്ടും മുകളിൽനിന്ന് ശബ്ദം. കരയ്ക്കു കയറാൻ വിഷമമുണ്ട്. എന്നാലും എന്താ പറയുക? അവൾ സത്യം പറഞ്ഞു:

'മെഷമം.

“വിഷമമാണോ?

“ഹതെ. അങ്ങനെ പറഞ്ഞതു ശരിയായോ? ലോകരറി ഞ്ഞാൽ എന്തു പറയും? കെട്ടിക്കാൻ പ്രായം കഴിഞ്ഞിരിക്കുന്ന ഒരു മുസ്ലിം പെണ്ണ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരാൺ പിറന്ന വനോടു വർത്തമാനം പറഞ്ഞു. അതോർത്തപ്പോൾ കുഞ്ഞു പാത്തുമ്മ ആകെ പുകഞ്ഞ് ഇല്ലാതായിപ്പോയി. അങ്ങനെ നിൽക്കുമ്പോൾ മറുവശത്തു ചില കട്ടകൾ അടർന്നു വീഴുന്നത്. അവൾ കണ്ടു. ഇറങ്ങി വരികയാണ്... വെളുത്ത മുണ്ടും വെളുത്ത ഷർട്ടും ധരിച്ച ഒരു യുവാവ്. ഇടത്തെ കൈത്തണ്ടിൽ പൊന്നിന്റെ ഒരു വാച്ചുണ്ട്. മുടി കോപ്പു ചെയ്തിരിക്കുന്നു.

അത്രയേ അവൾക്കു കാണാൻ കഴിയു. പാണൽ ചെടിക ളിൽ പിടിച്ച് പതുക്കെ ഇറങ്ങി വരികയാണ്. അവൾ വീണമാ തിരി വീഴില്ലേ? റബ്ബേ, സൂക്ഷിക്കണേ...അങ്ങനെ ഉൾപ്പതർ ച്ചയോടെ അവൾ നിന്നു.

“ഈ വയസ്സിനിടയ്ക്ക് നിന്നെപ്പോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അദ്ഭുതകരമായ പ്രവൃത്തി.....എന്താ കുരുവി യുടെ പേര്?' ഇത്രയും കിതച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു. പൊടിമീശയും ചിരിക്കുന്ന കണ്ണുകളുമുള്ള ഒരാളാണ്, അവളോളം വെളുത്തതല്ല. അവളുടെ പേരാണു ചോദിച്ച തെന്നുദ്ദേശിച്ച് അവൾ പറഞ്ഞു:

“കുഞ്ഞുപാത്തുമ്മ!

“കുഞ്ഞുപാത്തുമ്മ എന്നാണല്ലേ പേര്?

'ഹതെ.

“കൊള്ളാം,' ആ ചെറുപ്പക്കാരൻ പറഞ്ഞു: “കുഞ്ഞുപാത്തു മ്മയുടെ ചോരയാണല്ലേ ആ ഇലയിലെല്ലാം കിടക്കുന്നത്?
“ഹതെ' എന്നു പറഞ്ഞു കഴിഞ്ഞപ്പോൾ മുട്ടിന്റെ താഴെ വിങ്ങൽ തുടങ്ങി. അവൾ കൈ തിരിച്ചു നോക്കി, എന്തോ കല്ലോ കുറ്റിയോ കൊണ്ടു കീറിയതാണ്. ചോര ഒഴുകുന്നുമുണ്ട്. "നോക്കട്ടെ, ആ ചെറുപ്പക്കാരൻ പറഞ്ഞു: “കൈ മുകളി ലേക്കുയർത്തിപ്പിടിക്കൂ. ചോര പോകാതിരിക്കട്ടെ.

എന്നിട്ട് ആ ചെറുപ്പക്കാരൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തൂവാല എടുത്തു മൂന്നായി നീളത്തിൽ കീറിയിട്ട് എല്ലാം കൂടി ഏച്ചുകെട്ടി. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റുപെട്ടി എടുത്ത് അതിൽ നിന്ന് ഒരു സിഗററടുത്ത്, അതിൻറ കടലാസ് പൊളിച്ചു പുകയില മുഴുവനും ഉള്ളം കൈയിലിട്ടു.

“കയ്യല്പം താഴ്ന്നു' എന്നു പറഞ്ഞു. അവൾ കൈ അല്പം താഴ്ത്തി. അയാൾ മുറിവിൽ പുകയില വെച്ചു പതുക്കെ അമർത്തി. അവളുടെ മുലകൾ ആ ആൺപിറന്നവന്റെ ദേഹ ത്തെങ്ങാൻ തൊട്ടേക്കുമെന്നു ഭയന്ന് അവൾ അത് ഉള്ളിലേക്ക് “എക്ളിക്കാനെന്നവണ്ണം അല്പം വളഞ്ഞു. അപ്പോൾ ശകലം വിഷമത്തോടെ ഒരു സംഗതി അവൾ കണ്ടു. അതിൽ അവൾക്കു സങ്കടവും തോന്നി. ആ ചെറുപ്പക്കാരന്റെ ഇടതു കൈയിൽ ചെറുവിരലില്ല! അതു മുറിച്ചു കളഞ്ഞമാതിരി.....അതെങ്ങനെ പോയി.....അവൾ ചോദിച്ചില്ല.

അയാൾ ചോദിച്ചു:

“നിലുണ്ടോ?'

"ഹില്ല.
തീരെ

"ഉമ്മിണിശ്ശ

“ങ്ഹും, സാരമില്ല. കയ്യ് നനയ്ക്കരുത്. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ മുറിവു കരിഞ്ഞിരിക്കും' എന്നും പറഞ്ഞ് ആ ചെറുപ്പക്കാരൻ വരിഞ്ഞുകെട്ടി. അതിനുശേഷം ഒരു സിഗററ കത്തിച്ചു വലിച്ചുകൊണ്ടു ചോദിച്ചു. ചിരിച്ചുകൊണ്ടാണ്.

“കുഞ്ഞുപാത്തുമ്മ മുകളിലേക്കെങ്ങനെ കയറും?
കുഞ്ഞുപാത്തുമ്മ വഴി ഒന്നും കണ്ടില്ല. എങ്കിലും അവൾക്കു പരിഭ്രമമോ പേടിയോ തോന്നിയില്ല. നല്ല കുളിരുള്ളപ്പോൾ തീയുടെ അടുത്തു നില്ക്കുന്നതുപോലെ.... എന്തോ, അങ്ങനെ യാണ് അവൾക്കു തോന്നിയത്.

“കുരുവിയെ കാണട്ടെ.

അവൾ കൈ തുറന്നു. കുരുവി നന്ദിയോ സ്നേഹമോ എന്തോ പ്രകടിപ്പിക്കുന്ന ഒരു ചെറുശബ്ദത്തോടെ മുകളിലേക്കു പറന്നുപോയി!

"കുഞ്ഞുപാത്തുമ്മയ്ക്ക് പറക്കാൻ കഴിയുമോ?'
ഹില്ല 
“എന്നാൽ, നമുക്കു പിറകുണ്ടാക്കാം!' എന്നും പറഞ്ഞു കൊണ്ട് ആ ചെറുപ്പക്കാരൻ കുഞ്ഞുപാത്തുമ്മയുടെ വലതു കൈ പിടിച്ചുകൊണ്ട്, മാടിൽ കൂടി കയറി. ഭയപ്പെടേണ്ട, പോന്നോളൂ' എന്നെല്ലാം ഇടയ്ക്കു പറയുന്നുണ്ടായിരുന്നു. ഇത്രയ്ക്ക് വിഷമമില്ലാതെ എങ്ങനെ കയറാൻ കഴിഞ്ഞു എന്നവൾക്കറിഞ്ഞുകൂടാ. ഒരു പ്രകാരത്തിൽ അദ്ഭുതവുമാണ്. അവർ മുകളിൽ ചെന്നപ്പോൾ അയാൾ, എന്നാലിനി കുഞ്ഞു പാത്തുമ്മ പൊയ്ക്കോളൂ!' എന്നു പറഞ്ഞിട്ട് ചിരിച്ചുകൊണ്ടു തോട്ടിലേക്കു പതുക്കെ ചാടി ഓടി ഇറങ്ങി മറഞ്ഞു.

കുഞ്ഞുപാത്തുമ്മ പിന്നീടു പോകുന്നത്. കിനാവിലെന്ന മാതിരിയാണ്. അവളുടെ ഓരോ അണുവും സുഖകരമായ വെളിച്ചത്തോടെ പ്രകാശിക്കുന്നതായി അവൾക്കു തോന്നി; ഉള്ളു നിറയെ സന്തോഷവും.

അവൾ പാളയും കയറും വസ്ത്രങ്ങളും എടുത്തുകൊണ്ട് അടുത്ത പുരയിടത്തിൽ കയറി കിണറ്റുകരയിൽ ചെന്നു. കുളിക്കുന്നതിനു മുമ്പ് അവൾ കുറെ അധികം മുല്ലപ്പൂക്കൾ പെറുക്കിയെടുത്ത് ഒരിലയിൽ കൂട്ടി. അതിനുശേഷം കുപ്പായം ഊരി. തോർത്തുടുത്തു മുണ്ടും അഴിച്ചുവെച്ചു. കെട്ടിവച്ചിരുന്ന മുടി അഴിച്ചിട്ടു. എന്നിട്ട് കുഞ്ഞുപാത്തുമ്മ പാള കിണറ്റിലേക്കിറക്കി. അതു വെള്ളത്തിൽ തൊടാറായപ്പോൾ നേരത്തേ കണ്ട ആ ചെറുപ്പക്കാരനെ അവൾ ഓർത്തു. “കൈ നനയ്ക്കരുത്. എന്നുള്ള വാക്കുകളാണ്. അതിശയമെന്നേ പറയേണ്ടു. ആ സമയത്ത് അവൾ നാണിച്ചു പുകയുകയും പാളയും കയറും പരിഭ്രമത്തിനിടയ്ക്ക് കിണറ്റിലിട്ട് അവൾ വേഗത്തിൽ വസ്ത്ര ങ്ങൾ വലിച്ചുവാരിയെടുത്ത് മാറുകൾ മറച്ചുകൊണ്ടു കുനി ഞ്ഞിരിക്കുകയും ചെയ്തു. എന്തുകൊണ്ടെന്നാൽ ആൺപിറന്ന വൻ ആ പുരയുടെ വാതിൽ തുറന്നു മുറ്റത്തിറങ്ങി.

“ഓ.....കുഞ്ഞുപാത്തുമ്മ കുളിക്കയാണ്, അല്ലേ?' അയാൾ പറഞ്ഞു: “ഞാനിതറിഞ്ഞില്ല. എനിക്കു കുറച്ചു വെള്ളം വേണ്ടിയിരുന്നു. ഞാൻ ഇപ്പോത്തന്നെ പൊയ്ക്കൊള്ളാം. എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം.

കുഞ്ഞുപാത്തുമ്മ പതുക്കെ പറഞ്ഞു

“പാളേം കയറും കെണി പോയി!

“എന്ത്? പാളയും കയറും.....?'

“കെണററി പോയി.

അപ്പോൾ ആ ചെറുപ്പക്കാരൻ ചിരിച്ചുകൊണ്ടു കിണറി ലേക്കു നോക്കി.

“ഇനി എങ്ങനെ കുളിക്കും?' അയാൾ ചോദിച്ചു. കുഞ്ഞു പാത്തുമ്മ ഒന്നും പറഞ്ഞില്ല. പാളയും കയറുമില്ലാതെ വീട്ടിലേക്കു ചെന്നാൽ ഉമ്മ ചീത്തപറയുകയും ചെയ്യും.

ആ ആൺപിറന്നവൻ മുണ്ടു മടക്കിക്കുത്തി പതുക്കെ കിണറിന്റെ അരഞ്ഞാൺ വഴി ഇറങ്ങി പാളയും കയറും എടുത്തുകൊണ്ടു വന്നു. അയാൾ ഒരു പാത്രം കൊണ്ടുവന്നു വെള്ളം എടുത്തുകൊണ്ടു പോകുന്നവഴി പറഞ്ഞു:

"കുഞ്ഞുപാത്തുമ്മ കുളിച്ചോളൂ; ആ മുറിവ് നനയ്ക്കരുത് .

ആ ചെറുപ്പക്കാരൻ വീട്ടിൽ കയറി വാതിലടച്ചു. അവൾ കുപ്പായം ഇട്ടു മുണ്ടും ഉടുത്ത് പാളയും കയറും തോർത്തും എടുത്തു വീട്ടിലേക്കു പതുക്കെ നടന്നു. അവൾ വീട്ടിൽ ചെന്നുക്കിറക്കി.വെള്ളം കോരി ഒഴിച്ചു കുളിച്ചു. അവൾ ആ യുവാവിനെപ്പറ്റി ഓർത്തു. നാണം കൊണ്ടോ എന്തോ ദേഹവും മുഖവുമൊക്കെ പുകയുന്ന മാതിരി. ആ മനുഷ്യൻ ആര്? ആ വീട്ടിൽ എങ്ങനെ

അന്നു രാത്രി അവൾ ഉണ്ടില്ല. ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “ച്ച് ബേണ്ടാ!' ബാപ്പാ ചോദിച്ചപ്പോൾ അവൾ പറഞ്ഞു: "ന്റെ കരളില് വേതന

അങ്ങനെ എല്ലാവരും കൂടി രാത്രിയുടെ നിശ്ശബ്ദതയിൽ "തൗബാ ചെയ്യുന്നതിനിടയ്ക്കും കുഞ്ഞുപാത്തുമ്മ ആ അന്യനായ യുവാവിനെപ്പറ്റി വിചാരിച്ചു. തൗബാ ചെയ്യുമ്പോൾ രാത്രി കുറെ കടന്നിരുന്നു. മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്ന് കിത്താബു നോക്കി ബാപ്പായാണു തൗബാ ചൊല്ലിക്കൊടുത്തത്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളെയും സൃഷ്ടിച്ച ജീവജാല ങ്ങളായ എല്ലാ ജീവജാലങ്ങളുടെയും അധിനായകനായ രൂപ രഹിതനായ കരുണാമയനോട് മൂന്നു ജീവികൾ രാത്രിയുടെ നിശ്ശബ്ദതയിലിരുന്നു പ്രാർത്ഥിക്കുന്നു. ബാപ്പാ പറഞ്ഞത് ഉമ്മായും അവളും ഭക്തിയോടെ ഏറ്റുപറഞ്ഞു. ഓരോ വാക്യവും മൂന്നു ശബ്ദത്തിൽ, മൂന്നു പേരും ഉരുവിട്ടു. മൂന്നു ജീവികൾ റബ്ബൽ ആലമീനായ തമ്പുരാനോടു മാപ്പപേക്ഷിക്കുകയാണ്. ബാപ്പാ ഭക്തിയോടെ തുടങ്ങി

'ഞങ്ങളുടെ തമ്പുരാനേ......ഞങ്ങളെല്ലാവരും നിന്നോടു പൊറുക്കലിനെ തേടുന്നു തമ്പുരാനേ. എല്ലാ ചെറുദോശ ത്തിനെത്തൊട്ടും, എല്ലാ ബന്തോശത്തിനെത്തൊട്ടും, വെളിവിൽ ചെയ്ത ദോശത്തിനെത്തൊട്ടും, മറച്ചു ചെയ്ത ദോശത്തിനെ കൊട്ടും കേതിച്ച് പേടിച്ച് തൗബാ ചെയ്തു മടങ്ങുന്നെൻ തമ്പുരാനേ. അങ്ങനെ തുടങ്ങി, മേലിൽ തെറ്റുചെയ്യുകയി ല്ലെന്നും, "കൽബിന്റെ ഒസുവാസാക്കുന്ന ഇബ്ലീസ് എന്ന പഹയൻ ഉപദ്രവത്തിൽനിന്നു രക്ഷ നൽകണമെന്നഭ്യർ ത്ഥിച്ചും, എല്ലാവരേയും അവസാനം ഫിർദൗസ് എന്ന സ്വർഗത്തിൽ അകം കടത്തി,നിന്റെ തിരക്കായിച്ചനെയും ആദരവായ നബിതങ്ങടെ തൃക്കല്യാണത്തിനെയും ഞങ്ങളെ രണ്ടു കണ്ണു കൊണ്ടു കാണുവാനും അതിൽ കൂടുവാനും ഏറ്റമേററം ഉദവി ശെയ്യണം തമ്പുരാനേ!' എന്ന് ഭക്തിനിർഭരമായ 'ആമീൻ' പറച്ചി ലോടുകൂടെ അവസാനിപ്പിച്ചു.

അതിനുശേഷം കുറെ ദിവസത്തേക്ക് ഉമ്മാ വലിയ ബഹള മൊന്നും കൂട്ടിയില്ല. ആറ്റുനോറാണ്ടായ മകളാ' എന്നൊക്കെ സ്നേഹത്തോടെ പറഞ്ഞെങ്കിലും ഉമ്മായ്ക്ക് വീണ്ടും ഹാലി ളക്കം തുടങ്ങി. ചീത്തപറച്ചിലായി. വഴക്കായി. ബാപ്പായേയും തോന്നിയതു പറയും. ബാപ്പായെ ശുണ്ഠിപിടിപ്പിക്കാൻ ചീത്ത പറയുന്നത് കുഞ്ഞുപാത്തുമ്മയെയാണ്. അതിന് അവൾ എന്തെങ്കിലും പറഞ്ഞാൽ ഉടനെ തുടങ്ങും:

"അതാടീ നിന്നെ ആരും കെട്ടിക്കൊണ്ടു പോകാത്തത് നീ ഇരിന്ന് പൂപ്പലു പിടിക്കണതേ, നീ പാക്യതോഷി ആയിട്ടാ. എന്ന കെട്ടിച്ചതേ പതിന്നാലാമത്തെ വയസ്സിലാ. നിനക്കിപ്പം വയസ്സ് ഇര്പത്തിരണ്ടായി. ഇര്പത്തണ്ട്

ബാപ്പാ പറയും:

'നെനക്കൊന്നു ശുമ്മാ ഇരിക്കാവോ പടച്ചോൻ ബേണ്ട ഒണ്ടെങ്കി അവടെ കല്യാണം ഇക്കൊല്ലം തന്നെ നടക്കും.
ഞാൻ ചെറുക്കനെ നോക്കിണ്ട്
ഇബൊളെക്കെട്ടാനാര് വരാനാ
ഉമ്മായുടെ അഭിപ്രായത്തിൽ കുഞ്ഞുപാത്തുമ്മയെ കെട്ടാൻ ആരും വരികയില്ല.
എന്ത് കണ്ട്ട്ടാ ബരാൻ

ഒന്നുമില്ല. സ്ത്രീധനം കൊടുക്കാൻ വല്ലതുമുണ്ടോ? സ്വർണാഭരണങ്ങളോ വസ്ത്രങ്ങളോ വല്ലതുമുണ്ടോ?

ബാപ്പാ പറയും:

“ആരെങ്കിലും ബരും!

ആരാ വരുന്നത്? ഹൃദയം പുകയുന്ന ഒരു ചിന്തയാണത്. എന്നാലും ആരു വന്നാലെന്ത്? വീട്ടിൽ ഒരു സുഖവുമില്ല. എപ്പോഴും ശകാരമാണ്; ശാപമാണ്. ഉമ്മായ്ക്ക് എന്തിനും ഏതിനും ചാടിക്കയറി അഭിപ്രായം പറയണം. നാട്ടിൽ എന്തു നടക്കുന്നതിനും ഉമ്മായോടാലോചിക്കണം! പക്ഷേ, ആരും ആലോചിക്കാറില്ല. ഉമ്മാ ഇരുന്നു സർവരേയും ചീത്ത പറയും. വഴിയേ പോകുന്ന പിള്ളേര് ഉമ്മായെ കളിയാക്കും. പിന്നെ ബാപ്പാ അവരോടു വഴക്കിടണം. ഇല്ലെങ്കിൽ ഉമ്മാ ആ പഴയ മെതിയ ടിപ്പുറത്തിറങ്ങി ചെല്ലും. അവരുടെ ബാപ്പാ ഉപ്പുപ്പാമാരേയും എല്ലാറ്റിനേയും ചീത്ത പറയും. എല്ലാറ്റിനും ഉമ്മായ്ക്ക ലൈസൻസുണ്ട്. പള്ളിഭരണത്തിൽ ഉമ്മായ്ക്കും കൈ വേണം പള്ളിയിൽ ഖത്തീബി'നെയോ മുക്രി'യെയോ മാറ്റണമെങ്കിൽ ഉമ്മായോടു ചോദിച്ചിട്ടു വേണം. പക്ഷേ, ആരും ചോദിക്കാറില്ല ഉമ്മാ ഇരുന്ന് നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം ഓർത്ത് എല്ലാവ രേയും ചീത്ത പറയും.

ബാപ്പാ പറയും:

'നെനക്കൊന്നു മുണ്ടാതിരിക്കാവോ?'

"ഇര്ന്നില്ലേ ചെമ്മീനടിമ മുക്കി വലിച്ചു കേറുവോ?'

“എടീ!' ബാപ്പായുടെ ആ ശബ്ദവും നോട്ടവും. കുഞ്ഞുപാത്തുമ്മ ഇരുന്നു വിറയ്ക്കും: എന്താ

സംഭവിക്കാൻ പോകുന്നത്? അവൾ പതുക്കെ വിളിക്കും:

"ബാപ്പാ

ബാപ്പാ അവളെ ദുഃഖത്തോടെ നോക്കും. ഒന്നും മിണ്ടാതെ വെളിയിൽ ഇറങ്ങി നടക്കും. വീട്ടിൽ സ്വൈരം വേണമല്ലോ.ഉമ്മായും ബാപ്പായും തമ്മിൽ വീണ്ടും കണ്ടുകൂടാതായിരി ക്കുന്നു..... എന്താണിങ്ങനെ സംഭവിക്കുന്നത്? അവളങ്ങനെ ഇരിക്കും. ആ ചെറുപ്പക്കാരനെപ്പറ്റി ഓർക്കും. കാണുന്നില്ല. എവിടെ പൊയ്ക്കളഞ്ഞു? എവിടെനിന്നു വന്നു? പേരെന്ത്? എന്തു ജാതി? ഒന്നും അറിഞ്ഞുകൂടാ. ജീവിതത്തിൽ ഒരിക്കൽ കണ്ടുമുട്ടിയ നല്ല മനുഷ്യൻ. ആ മുഖം. ആ മന്ദഹാസം. നഷ്ടപ്പെട്ട വിരൽ.... എന്തുകൊണ്ടോ എന്തോ, പൊയ്പോയ ആ വിരലിനെപ്പറ്റി എപ്പോഴും അവൾ ഓർക്കും. ശൂന്യമായ ആ വീട്, കിണററുകരയിൽ നിറയെ പൂത്തുനില്ക്കുന്ന മുല്ല. ബാക്കി ആ വിശാലമായ പറമ്പിൽ ഒന്നുമില്ല. കരിഞ്ഞു നില്ക്കുന്ന പുല്ലു മാത്രം. അജ്ഞാതനായ ആ ചെറുപ്പക്കാരൻ കെട്ടിക്കൊ ടുത്തത് കുഞ്ഞുപാത്തുമ്മ അഴിച്ചുനോക്കി. എല്ലാം കരിഞ്ഞ് ഉണങ്ങിയിരിക്കുന്നു!

എല്ലാം പഴയ ചരിത്രത്തിന്റെ വെറും ഓർമപോലെയായി. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുവരുമ്പോൾ ആ പറമ്പും പുരയും ആരോ വിലയ്ക്കു വാങ്ങിയിരിക്കുന്നതായി കേട്ടു. ആരാണ്? പക്ഷേ, രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ വ്യസന ത്തോടെ അവൾ മനസ്സിലാക്കി. ദൂരെ എങ്ങാണ്ടത്തുകാരാരോ ആണ്. കുളിച്ചു താമസിക്കാൻ വന്നവരാണ്. മൂന്നു പേരുണ്ട്. കാഫീങ്ങളാണ്. ഒരു മുതിർന്ന ആണും ഒരു മുതിർന്ന പെണ്ണും. പിന്നെ പത്രാസുകാരിയായ ഒരു കൊച്ചു കാഫ്രിച്ചിയും

കുഞ്ഞുപാത്തുമ്മ ആകെ വേദനിച്ചു. ഒരു നിസ്സഹായത. ഭാഗ്യദോഷിയാണവൾ. കടുകടുക്കുന്ന ഹൃദയത്തോടെ അവൾ സ്രഷ്ടാവിനോടു പറയും:

“യാറബ്ബൽ ആലമീൻ!

പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടേയും സ്രഷ്ടാവ എന്നു മാത്രം. നിറഞ്ഞു മുറി വിങ്ങുന്ന ആകാംക്ഷകളോടെ അവൾ അങ്ങനെ നില്ക്കും.

എന്താണവളുടെ അഭിലാഷം?


ഭാവി എന്ത്?
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക