shabd-logo

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023

0 കണ്ടു 0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.

ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാന

ആറുപേരെ

കൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടു

ദേഷ്യവും ഉണ്ടായി.

'കുരുത്തംകെട്ട ആനേ!' എന്നവൾ പറകയും ചെയ്തു. എന്നാൽ ദേഷ്യം അധികദിവസം നീണ്ടുനിന്നില്ല. ആന കൊന്ന ആറുപേരും കാഫ്രീങ്ങളായ ആനക്കാരായിരുന്നു. അത് ഒരൊറ മുസ്ലിമിനെയെങ്കിലും കൊന്നിട്ടില്ല. ഇസ്ലാമായ ആനക്കാർ അതിനുണ്ടായിരുന്നോ എന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് അറിഞ്ഞു കൂടാ. ഉമ്മാ പറഞ്ഞു:

“അത് അലൊള്ള ആനേർന്ന്

എന്താണെന്നുവെച്ചാൽ ഉപ്പുപ്പായുടെ കൈയിൽ നിന്നു പഴവും ശർക്കരയും അതു വാങ്ങിച്ചു തിന്നും. ഉമ്മാ പറഞ്ഞു: "നിന്റെ ബാപ്പാ എന്ന കെട്ടാമ്പന്നത് അയിന്റെ പൊറത്ത് കേറിയാ!

അദ്ഭുതം! കുഞ്ഞുപാത്തുമ്മ വിചാരിച്ചു. അവളെ കെട്ടാൻ വരുന്ന ചെറുക്കൻ.....ഏതെങ്കിലും ആനപ്പുറത്തായിരിക്കുമോ വരുന്നത്?
അവളെ ആർക്ക്.....എന്തിന്.....കെട്ടിക്കുന്നു? അങ്ങനെ ഒന്നും കുഞ്ഞുപാത്തുമ്മ വിചാരിച്ചില്ല. അവളെ കെട്ടിച്ച ഉടനെ ബാപ്പാ മക്കത്ത് ഹജ്ജിനു പോകും. അത് അറേബ്യയിലാണ്. അവിടെ, മതം എന്ന പുണ്യസ്ഥലത്താണ് മുഹമ്മദ് നബി ജനിച്ചത്. അവിടെ കഅ്ബ എന്ന പുണ്യ ആരാധനാലയമുണ്ട്. ഈ ലോകത്തിലെ ആദ്യത്തെ പള്ളിയാണിത്. പണ്ടു പണ്ട ഉള്ളതാണ്. ഇബ്രാഹിം നബിയാണ് അതു പുതുക്കിപ്പണിയിച്ചത്. കുഞ്ഞുപാത്തുമ്മയുടെ ബാപ്പാ പള്ളിയൊന്നും പണിയിച്ചിട്ടില്ല. ഹജ്ജ് എന്ന പുണ്യകർമം ചെയ്തുകഴിഞ്ഞു വന്നാൽ പിന്നെ ബാപ്പായെ ഹാജി വട്ടനടിമയെന്നോ, വട്ടനടിമ ഹാജി എന്നോ വിളിക്കും. കുഞ്ഞുപാത്തുമ്മ ചോദിച്ചു:

"ഉമ്മാ പോണണ്ടോ?

ഉമ്മാ ചോദിച്ചു:
എവട

“ഹജ്ജിന്? '

ഉമ്മാ പറഞ്ഞു:
പൊണൊണ്ട്

അതൊരു പുതിയ വാർത്തയാണ്. കുഞ്ഞുപാത്തുമ്മ

പറഞ്ഞു:

"അപ്പൂ......എന്നേം കൊണ്ടുപോണം

ഉമ്മാ ചിരിച്ചു. ഉമ്മാ പറഞ്ഞു:

“അതൊക്കെ നിന്റെ കെട്ടിയോനോട് പറ അവളങ്ങ് നാണിച്ചുപോയി. അവളൊന്നും മിണ്ടിയില്ല. പക്ഷേ, അവളെ കെട്ടാൻ വരുന്നത് ആരാണ്? ചെറുപ്പക്കാരനോ വയസ്സനോ? കറുത്തതോ വെളുത്തതോ? ഒന്നും അവൾക്കറി ഞ്ഞുകൂടാ. ആരോ ഒരാൾ വരുന്നുണ്ട്. ആര്?

പെണ്ണായി പിറന്നാൽ ഏതെങ്കിലും ഒരാണിന് കല്യാണം കഴിച്ചുകൊടുക്കും. മുഹമ്മദ് നബിയുടേയും അസ്ഹാബിമാരു ടേയും കാലം മുതൽ ഉള്ള പതിവാണ്. അവർക്കു മുമ്പും ഇതായിരുന്നിരിക്കണം പതിവ്. പണ്ട്.....പണ്ട്...... മാനുഷകുല ത്തിന്റെ ആരംഭത്തിൽ ആദംനബി ഹവ്വാ ബീബിയെ കെട്ടി. ആദംനബിക്കും ഹവ്വാബീബിക്കും ബാപ്പായും ഉമ്മായും ഉണ്ടായി രുന്നില്ല. ആയതിനാൽ അവരുടെ വിവാഹം നടത്തിക്കൊടുത്തത് റബ്ബൽ ആലമീനായ തമ്പുരാനാണ്. ആദംനബിയും ഹവ്വാ ബീബിയുമാണ് ഇന്നു ലോകത്തിലുള്ളവരുടെയും മരിച്ചുപോയ വരുടെയും...... ആദ്യത്തെ ഉമ്മായും ബാപ്പായും, അവർക്കു മുമ്പ് ഭൂമിയിൽ മനുഷ്യരുണ്ടായിരുന്നില്ല. ആദം നബിയും ഹവ്വാ ബീബിയും എത്ര കോടി വർഷങ്ങൾക്കു മുമ്പാണ് ഈ ഭൂമി യിൽ ജീവിച്ചിരുന്നതെന്ന് കുഞ്ഞുപാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ആദം നബിക്കു ശേഷം ഈ ലോകത്തിൽ കോടിക്കണക്കിനു നബിമാരുണ്ടായി..... അവരിൽ ഇരുപത്തി അഞ്ചോളം പ്രവാചക ന്മാരുടെ പേരുകളേ ഖുർ ആനിലുള്ളു. ഭൂഗോളത്തിലുണ്ടായ ജനവിഭാഗങ്ങളുടെ അടുത്തേക്കെല്ലാം ഓരോ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഉപദേഷ്ടാക്കൾ: നൂഹ്, ഇബ്രാഹിം, ദാവൂദ്, മൂസ, ഈസാ, മുഹമ്മദ്......

മുഹമ്മദ്നബി ഒടുവിലത്തെ പ്രവാചകനാണ്. ഇനി നബിമാരാരും ഉണ്ടാവുന്നതല്ല. മുഹമ്മദ്നബിയോടുകൂടി എല്ലാം നിറവടി ആയിരിക്കുന്നു.

മുഹമ്മദ്നബിയുടെ മൂത്ത മകളുടെ പേര് ഫാത്തിമ എന്നാ യിരുന്നു. പാത്തുമ്മ എന്നും ആളുകൾ പറയും. ഫാത്തിമാ ബീവിയെ ഖലീഫാ അലിക്കാണ് മുഹമ്മദ് നബി കല്യാണം കഴിച്ചുകൊടുത്തത്.

അലി വലിയ ധീര വീരശൂരപരാക്രമിയായിരുന്നു. ദുൽഫ ക്കാർ എന്ന ലങ്കുന്ന ഒരു വാളുണ്ടായിരുന്നു അലിക്ക്. റബ്ബൽ ആലമീനായ തമ്പുരാന്റെ ആജ്ഞപ്രകാരം അലി ആ വാൾ കടലിൽ എറിഞ്ഞു. എല്ലാ മത്സ്യങ്ങളുടേയും കഴുത്ത് അത് അറുത്തു. അതാണ് മീനിന്റെ എല്ലാം കഴുത്ത് രണ്ടു വശത്തും അറുത്തതായി കാണുന്നത്. അന്നു മുതലാണ് മീൻ ഇസ്ലാമിന് 'ഹലാൽ ആയത്. ഖലീഫാ അലിക്കു മുമ്പ് ഭൂമിയിലെ ജലാശ യങ്ങളിൽ ചെകളയുള്ള മീൻ ഉണ്ടായിരുന്നില്ലേ? കടലിലേക്കു വാൾ എറിയാൻ ദൈവം പറഞ്ഞതായിട്ടാണല്ലോ പറയുന്നത്. ദൈവം പറയുമോ? ഐതിഹ്യമായി വരാം. സത്യമേത്, പൊയ് ഏത്? കുഞ്ഞുപാത്തുമ്മയ്ക്ക് അറിഞ്ഞുകൂടാ. പള്ളിയിൽ വെച്ചുള്ള മുസ്ലിയാക്കന്മാരുടെ "വ അസ്' എന്ന രാപ്രസംഗങ്ങ ളിൽ കേട്ടതാണ്. അതൊക്കെ ശരിയാണെന്ന് ഉമ്മാ പറഞ്ഞിട്ടുണ്ട്.

കുഞ്ഞുപാത്തുമ്മാ വിചാരിച്ചു. അവളെ കെട്ടാൻ വരുന്ന ചെറുക്കൻ വലിയ ശുജാഇ' ആയിരിക്കുമോ? ഒന്നും അറിഞ്ഞു കൂടാ. ആരോടു ചോദിക്കും? പിന്നെ ഒന്നുള്ളത്.... പറയുന്നതു ചെയ്യുക. കൊടുത്തതു സ്വീകരിക്കുക-ഇതാണ് ഒരു മുസ്ലിം യുവതിയുടെ കടമ. ഇത് കുഞ്ഞുപാത്തുമ്മാ മനസ്സിലാക്കി യിട്ടുണ്ട്. ഇതു സംബന്ധമായി റബ്ബൽ ആലമീനായ തമ്പുരാനും അവന്റെ റസൂലായ മുഹമ്മദ് നബിയും എന്തു കല്പിച്ചിട്ടുണ്ട്? അർത്ഥം അറിഞ്ഞുകൂടെങ്കിലും അവൾ ഖുർ ആൻ ഓതീട്ടുണ്ട്. അവളുടെ ബാപ്പായും ഉമ്മായും ഓതീട്ടുണ്ട്. അവളുടെ ഉപ്പുപ്പാ ആയ ആനമക്കാരും ഖുർ ആൻ ഓതീട്ടുണ്ട്. എന്താണ് അതിൽ പറയുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ. ലോകത്തിലെ മരങ്ങ ളെല്ലാം പേനയാക്കി, ലോകത്തിലെ സമുദ്രങ്ങളെല്ലാം മഷി യാക്കി ഖുർ ആന്റെ അർത്ഥം എഴുതുകയാണെങ്കിൽ ഒരധ്യായത്തിന്റെ അർത്ഥം എഴുതിത്തീരും മുമ്പ് മാമരങ്ങൾ തീർന്നു പോകും. സമുദ്രമെല്ലാം വറ്റിപ്പോകും. ഖുർ ആൻ പരിശുദ്ധഗ്രന്ഥമാണ്. അതിൽ എല്ലാമുണ്ട്. അത് ആരും എഴുതിയതല്ല. റബ്ബൽ ആലമീനായ തമ്പുരാൻ ദൈവദൂതനായ ജിബ്രീൽ എന്ന മലക് വഴി മുഹമ്മദ് നബിക്ക് കുറേശ്ശെ ഇറക്കി കൊടുത്തതാണ്. നബിക്കു നാല്പതു വയസ്സായപ്പോൾ, മക്കത്തിനടുത്തുള്ള കുന്നിലെ ഹീറാ ഗുഹയിൽ ധ്യാനത്തിൽ ഇരുന്നപ്പോഴാണ് ആദ്യമായി ജിബ്രീൽ എന്ന ദൈവദൂതൻ വന്നു പറഞ്ഞു കൊടുത്തത്. വായിക്കുക, എഴുത്തും വായനയും പഠിക്കുക. അതാണു ദിവ്യവെളിപാടുകളായ ഖുർ ആനിന്റെ തുടക്കം. നബിക്ക് എഴുത്തും വായനയും അറിഞ്ഞുകൂടാ യിരുന്നു. എങ്കിലും നബിയുടെ മാതൃഭാഷയിലാണ് ഖുർ ആൻ അത് അറബാണ്. നബി അനുയായികൾക്കു പറഞ്ഞുകൊടുത്ത് ഒട്ടകത്തിന്റെ എല്ലായ വെളുത്ത കൈപ്പത്തിയിലും ഈന്തപ്പന യുടെ ഓലത്തണ്ടിലും തുകലിലും മറ്റും എഴുതിച്ചുവെച്ചു. അറേബ്യ എന്നൊരു രാജ്യമുണ്ടെന്ന് കുഞ്ഞുപാത്തുമ്മ കേട്ടി ട്ടുണ്ട്. അവിടെ മക്കം, മദീനം എന്ന രണ്ടു പുണ്യസ്ഥലങ്ങളുണ്ട്. മക്കത്ത് മുഹമ്മദ് നബി ജനിച്ചു; മരണപ്പെട്ടതും അടങ്ങി യിരിക്കുന്നതും മദീനത്താണ്. അവിടെ മുഹമ്മദ് നബിയുടെ കബറിടമുണ്ട്. ഹജ്ജിനു പോകുന്നവർ കബറിടം സന്ദർശിക്കും.

ബാപ്പായും ഉമ്മായും ഹജ്ജിനു പോകുമ്പോൾ മദീനത്തും പോകും. അവരുടെ കൂടെ പോകാൻ കുഞ്ഞുപാത്തുമ്മയെ കെട്ടുന്ന ആൾ സമ്മതിക്കുമോ? ഇങ്ങനെ അവൾ ചിന്തിച്ചു. രാവും പകലും കുഞ്ഞുപാത്തുമ്മ ഇതുതന്നെ ഓർക്കും. അങ്ങ നെയിരിക്കെ ഒരു ദിവസം ബാപ്പാ വളരെ ക്ഷോഭിച്ചതായി അവൾ കണ്ടു. ബാപ്പായുടെ കണ്ണുകൾ ചുവന്നു. ബാപ്പാ ചിരിച്ചു.

“കളി പടിക്കണവര്!' ബാപ്പാ പറഞ്ഞു: "വട്ടനടിമേട് കളി പടിക്കണവര് പടശ്ശാം മുത്ത് നബീനം നേർച്ചക്കാരീടേം ഒദവി ഒണ്ടായിട്ടു വട്ടനടിമേട് അവരു കളി പടിക്കും!

എന്തു കളിയാണെന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് അപ്പോൾ മനസ്സിലായില്ല. ഒരു പുതിയ കേസ്സുകൂടി ബാപ്പായുടെ പേരിൽ കൊടുത്തിട്ടുണ്ട്. പള്ളിക്കൈത്താനക്കാര്യത്തിനാണ്. സമുദായ ത്തിന്റെ നേതാവാകണം! അതാണു പ്രശ്നം. പള്ളിയുടെ ഭരണ കാര്യങ്ങൾ ബാപ്പായ്ക്കു നോക്കാൻ അവകാശമില്ലത്രേ!

അവകാശം പിന്നെ ആർക്കാണ്? നാട്ടിലെ പ്രമാണിയാണ് എവിടേയും എന്നും "പള്ളിക്കൈത്താനക്കാരൻ, പ്രമാണിയാക ണമെങ്കിൽ എപ്പോഴും പണം വേണം. കുഞ്ഞുപാത്തുമ്മയുടെ ബാപ്പായാണ് നാട്ടിലെ ഏറ്റവും മുന്തിയ പണക്കാരൻ, ഒന്നിലധികം പണക്കാരുണ്ടെങ്കിൽ "പള്ളിക്കത്താനത്തിന് എപ്പോഴും വഴക്കുണ്ടാവും. അടിപിടിയും കൊലപാതകവും ഉണ്ടാവും. പിന്നെ കേസായി. അങ്ങനെ നടക്കും. പള്ളി ഉള്ളിട ത്തെല്ലാം മിക്കപ്പോഴും കേസുമുണ്ട്. അതെല്ലാം ഇബ്ലീസ് എന്ന പഹയൻ പണിയാണെന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് റിയാം. ഇബ്ലീസ് ഇല്ലായിരുന്നെങ്കിൽ ലോകത്തിൽ യാതൊരു കുഴപ്പവും ഉണ്ടാവുകയില്ലായിരുന്നു. ആരാണ് ഇബ്ലീസ് എന്ന പഹയൻ?

ഇബ്ലീസ് എന്ന പഹയനെപ്പറ്റി കുഞ്ഞുപാത്തുമ്മ ആദ്യ മായി കേൾക്കുന്നത് പള്ളിയിൽ വച്ചാണ്. അന്നവൾ പള്ളിയിൽ a നിസ്കരിക്കാൻ പോയതല്ല. മുസ്ലിം സ്ത്രീക്ക് പുരുഷന്മാരോ ടൊപ്പം പള്ളിയിൽ പോയി നിസ്കരിക്കാൻ പാടില്ലത്രേ! അന്ന വൾ പള്ളിയിൽ പോയത് പതിവുപോലെ "വ അസ്' എന്നു പറയുന്ന രാപ്രസംഗം കേൾക്കാനാണ്. ഒരു മുസല്യാര് വ അസ് പറയുന്നുണ്ടായിരുന്നു. പള്ളിയുടെ മുമ്പിൽ ഒരു വശത്ത് ഒരു പന്തൽ ഇട്ടിട്ടുണ്ടായിരുന്നു. സ്ത്രീകൾക്കിരിക്കാനാണ്. അവിടെ ഇരുന്നാൽ ഒന്നും കാണാൻ വയ്യായിരുന്നു. ആ പന്തലിൽ ഇരുന്നാണ് കുഞ്ഞുപാത്തുമ്മ ഷൈത്താനായ ഇബ്ലീസ് എന്ന പഹയനെപ്പറ്റി കേട്ടത്. മുസ്ല്യാക്കന്മാരുടെ പള്ളിയിൽ വെച്ചുള്ള രാപ്രസംഗങ്ങളിൽ നിന്നാണ് മുസ്ലിം സമുദായം മതകാര്യങ്ങൾ മിക്കപ്പോഴും പഠിക്കുന്നത്. മുസല്യാർ ഉച്ചത്തിൽ ഈണക്കത്തോടെ ഇബ്ലീസിനെപ്പറ്റി പറഞ്ഞു.

അതു മുഴുവനും കുഞ്ഞുപാത്തുമ്മായ്ക്ക് നല്ല ഓർമയുണ്ട്. ഇബ്ലീസ് എന്ന പഹയൻ ആരംഭത്തിൽ അതിപ്രധാനി യായ ഒരു മലക് ആയിരുന്നു. ദൈവദൂതൻ. റബ്ബൽ ആലമീനായ തമ്പുരാൻ തിരുസന്നിധിയിൽ സ്വർഗത്തിലങ്ങനെ കഴിഞ്ഞു വരുന്ന കാലത്ത് ഒരു സംഭവമുണ്ടായി.

ഭൂമിയുടെയും മറ്റും സൃഷ്ടിക്കു മുമ്പാണ്. ഐതിഹ്യം ഇങ്ങനെ പോകുന്നു: എല്ലാറ്റിലും മുമ്പ് അല്ലാഹു മുഹമ്മദ് നബിയുടെ ഒളിവിനെ സൃഷ്ടിച്ചു. ഈ അറിവ് എവിടെനിന്നു കിട്ടി? ഖുർ ആനിൽ ഉള്ളതല്ല. മുസ്ലിയാക്കന്മാരോട് ആരും ചോദിച്ചിരുന്നില്ല. കേട്ടതു വിശ്വസിക്കും. ഏതായാലും ഒളിവി ൻറ സൃഷ്ടിക്കു ശേഷം അനന്തകോടി യുഗങ്ങൾ കഴിഞ്ഞു പോയി. പിന്നീട് ഭൂമിയേയും നക്ഷത്രങ്ങളേയും സൂര്യചന്ദ്ര താരേയും സൃഷ്ടിച്ചു. എല്ലാ പ്രപഞ്ചങ്ങളേയും മുഹമ്മദ് നബി യുടെ ഒളിവിന്റെ മൂന്നു തുള്ളി വിയർപ്പിൽ നിന്ന് മറു ജീവജാലങ്ങളെ സൃഷ്ടിച്ചു. അതിൽ ആദ്യത്തെ മനുഷ്യനായത്. ആദം നബിയാണ്!

മുഹമ്മദ്നബിയുടെ ഒളിവ് ആദംനബിവഴി കോടിക്കണ ക്കിനു പ്രവാചകന്മാർ വഴി നൂഹ്, ഇബ്രാഹിം, മുസ്, ഈസാ എന്നീ നബിമാരിലൂടെ അബ്ദുല്ലയുടെ മുതുകിൽ എത്തി. അബ്ദുല്ലയുടെയും ആമീനയുടെയും മകനായി മുഹമ്മദ് ജനിച്ചു എന്നാണ് ഐതിഹ്യം. ഈ ഐതിഹ്യം എങ്ങനെ ഉണ്ടായി? മുഹമ്മദ് നബിക്ക് എന്തു പ്രത്യേകത? ഭൂഗോളത്തിൽ മനുഷ്യ രാശി ഉണ്ടായതിനുശേഷം, പറഞ്ഞില്ലേ കോടിക്കണക്കിനു പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അവരിൽ ഒരാൾ മാത്രമാണ് മുഹമ്മദ് നബി. ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്ര മാണ് എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. പ്രത്യേകത ഒന്നുമില്ല. അപ്പോൾ ഈ ആദിസൃഷ്ടിയുടെ ഐതിഹ്യം? ആരോടു ചോദിക്കാനാണ്? മുസ്ലിം ജനതയിൽ കുറെ അധികം പേർ വിശ്വസിക്കുന്നു. അങ്ങനെ പോകും. ചോദ്യമില്ല. കേട്ടതെല്ലാം വിശ്വസിക്കും. ബാപ്പായും ഉമ്മായും കുഞ്ഞുപാത്തുമ്മായും വിശ്വസിക്കുന്നു.

ആദമിനെ സൃഷ്ടിച്ചിട്ട് മറെറല്ലാ ജീവജാലങ്ങളോടും കൂട്ടത്തിൽ മലക്, ജിന്ന് എന്നിവരോടും ആദമിനെ വണങ്ങാൻ പറഞ്ഞു. അതിൽ ആ പ്രധാനിയായ മലക് മാത്രം വണങ്ങിയില്ല. കാരണം, മലക്കുകളെ സൃഷ്ടിച്ചിരിക്കുന്നത്. തിയ്യാലാണ്. മനുഷ്യനായ ആദമിന്റെ സൃഷ്ടി മണ്ണുകൊണ്ടുമാണ്. മണ്ണുകൊണ്ടു സൃഷ്ടിച്ചതിനെ തിച്ചുകൊണ്ടു സൃഷ്ടി ച്ചത് വണങ്ങുന്നതു ശരിയാണോ? ഇതാണ് ആ മലക് പ്രധാനി പറഞ്ഞ ന്യായം. ഏതായാലും അനുസരണക്കേടിന് റൽ ആലമീനായ തമ്പുരാൻ ആ മലക്കിനെ ശിക്ഷിച്ചു. സ്വർഗ ത്തിൽനിന്നു ബഹിഷ്കൃതനായി.

അവനാണ് ഷൈത്താനായ ഇബ്ലീസ് എന്ന പഹയൻ.

കുഞ്ഞുപാത്തുമ്മയ്ക്ക് ഇബ്ലീസിനെപ്പറ്റി വേറെയും ചിലതറിയാം.

മുൻ വൈരാഗ്യം വെച്ചുകൊണ്ട് അവൻ ആദി മാതാ പിതാക്കളായ ആദം നബിയേയും ഹവ്വാ ബീബിയേയും ഭൂമിയിൽ വെച്ചു വഴി തെറ്റിക്കാൻ ശ്രമിച്ചു. അതിനു ശേഷം എല്ലാ ജീവജാലങ്ങളേയും, വിശേഷിച്ച് മുസ്ലിം ജനതയെ വഴിതെറ്റിച്ച് കാഫിറാക്കി നരകപാപികളാക്കാൻ പാടുപെട്ടുകൊണ്ടിരിക്ക യാണ്. അവൻ പലേ വേഷത്തിലും നടക്കും. എല്ലാ ഭാഷകളും സംസാരിക്കും. ഏതു രൂപവും അവൻ കൈക്കൊള്ളും. അവൻറ ഭാഗത്ത് ആളുകളുണ്ടാവണം. അതാണവന്റെ ഉദ്ദേശ്യം. അതിനും ഒരു കാരണമുണ്ട്.

ഇത് കുഞ്ഞുപാത്തുമ്മയുടെ ബാപ്പാ പറഞ്ഞു കേട്ടിട്ടുള്ള താണ്. ഇസ്ലാമിന് ഒരു പ്രത്യേക വേഷമുണ്ടല്ലോ? ആണാണ ങ്കിൽ മുണ്ടുടുക്കുന്നവർ ഇടതുവശം വെച്ചു മുണ്ടുടുക്കണം. തല മൊട്ടയാക്കണം. പാടത്തിന് വരമ്പു വെച്ചമാതിരി താടി അപ്പുറവും ഇപ്പുറവും കത്തികൊണ്ടു വടിച്ചു നിർത്തണം. പെണ്ണാണെങ്കിൽ കാതുകുത്തി അലിക്കത്തിടണം. കുപ്പായം ഇടണം. തലയിൽ തട്ടവും ഇടണം. മുടി ചീകാം. പക്ഷേ, വകഞ്ഞുവെക്കരുത്.

ഇതിനെതിരായി ആയിടെ ഒരു മുസ്ലിം യുവാവ് പ്രവർ ത്തിച്ചു. അയാൾ മുടി വളർത്തി, കോപ്പു ചെയ്തു. അതു വകഞ്ഞും വെച്ചു

ബാപ്പാ ആ ചെറുപ്പക്കാരനെ വിളിപ്പിച്ച് ഒസ്സാനെക്കൊണ്ട് മുടി വടിപ്പിച്ചു കളഞ്ഞു. എന്തിന്? മുടി ആരു സൃഷ്ടിച്ചു? എന്തിനു സൃഷ്ടിച്ചു? ആരും ചോദിക്കുകയില്ല. മുടി വടിപ്പി ച്ചുകളഞ്ഞിട്ട് വട്ടനടിമ പറഞ്ഞു:

"വട്ടനടിമോൻ റൂഹ് ഒള്ളടത്തോളം കാലം പടശ്ശോൻറം മുത്ത് നബീന്റേം ഒക്കോണ്ടായിട്ട് ഇസ്ലാം ദീദിനെ പൊളി ക്കാൻ വട്ടനടിമ സമ്മതിക്കുകേല

എന്താണെന്നുവെച്ചാൽ മുടി വളർത്തി കോപ്പു ചെയ്യി ക്കുന്നത് ഇബ്ലീസിന്റെ കൂട്ടരാണ് കാീങ്ങൾ! അതുകൊണ്ട് സൂക്ഷിക്കണം. അവൻ തലയിൽ കയറിയിരിക്കും. അതിനാണു തൊപ്പി. തൊപ്പിയില്ലെങ്കിൽ തലയിൽ കെട്ടിയാലും മതി. ഒന്നുമി ല്ലെങ്കിലും തലയിൽ കെട്ടുന്നത് ഒരന്തസ്സാണ്. യോഗ്യത

എന്നാൽ, ബാപ്പാ തൊപ്പി ഇടുകയോ തലയിൽ കെട്ടുകയോ ചെയ്യാറില്ല. നിസ്കരിക്കുമ്പോൾ മാത്രം ബാപ്പാ തല മറയ്ക്കും. ഇടയ്ക്കുള്ള സമയത്ത് ഇബ്ലീസ് ബാപ്പായുടെ തലയിൽ കയറി ഇരിക്കുമോ? അങ്ങനെയുള്ള സംശയത്തിനു വകയില്ല.

വട്ടനടിമയുടെ അടുത്തു വരാൻ ഇബ്ലീസ് ധൈര്യപ്പെ ടുമോ?

എന്തായാലും കുഞ്ഞുപാത്തുമ്മാ എപ്പോഴും തല മറയ്ക്കും. ഉമ്മായും തല മറയ്ക്കും. മുടി ചീകാറുണ്ടെങ്കിലും അത് കാഫ്രിച്ചി കളെപ്പോലെ വകഞ്ഞുവെക്കാറില്ല.

എല്ലാം മുസ്ലിയാക്കന്മാർ രാപ്രസംഗങ്ങളിൽ പറഞ്ഞു കൊടു അതുപോലെ "നുണ്ണി ഫത്തിൽ ജീവിച്ചുവരുന്നു. ആർക്കും ഒരറിവുമില്ല. എഴുത്തും വായനയുമറിഞ്ഞുകൂടാ. ഗ്രന്ഥങ്ങളുണ്ട്. അത് അറബിഭാഷയിലാണ്. അറബി ഭാഷ പഠിച്ചവരാണ് മുസ്ലിയാക്കന്മാർ. അവർ പറയുന്നതു വിശ്വസിക്കുക. അവരെ അനുസരിക്കുക. അവർ പറഞ്ഞുതരും. അവർ പറഞ്ഞുകൊടുത്ത ഒരു സംഗതി ബാപ്പാ പറഞ്ഞു. അതു വിശപ്പിനെപ്പറ്റിയാണ്. ബാപ്പാ പറഞ്ഞു:

ആദിയിൽ സൃഷ്ടിക്കു ശേഷം എല്ലാ ജീവജാലങ്ങളുടെയും ആത്മാക്കളോട് അല്ലാഹ് ചോദിച്ചു:“നിങ്ങളുടെ സ്രഷ്ടാവാര്?

എല്ലാം പറഞ്ഞു:

“ഞങ്ങൾക്കു സ്രഷ്ടാവില്ല!

“അല്ലാഹ് എല്ലാറ്റിനേയും ശിക്ഷിച്ചു. അനേക വിധത്തിൽ

ശിക്ഷിച്ചു. അനേക കാലം ശിക്ഷിച്ചു. എന്നിട്ടും ആരും സമ്മതിച്ചില്ല.

ഒടുവിൽ എല്ലാറ്റിനും റബ്ബൽ ആലമീനായ തമ്പുരാൻ വിശപ്പിന്റെ കഠിന ശിക്ഷ കൊടുത്തു. അങ്ങനെ അന്നു മുതല് ക്കാണ് വിശപ്പുണ്ടായത്. അന്നു വിശപ്പിന്റെ ശിക്ഷ കൊടുത്ത യുടനെ എല്ലാം സമ്മതിച്ചു.

“അല്ലാഹുവാണു ഞങ്ങളുടെ സ്രഷ്ടാവ് അന്നത്തെ ആ സമ്മതപത്രം ഒരു കല്ലിന്റെ ഉള്ളിലാക്കി. ഇനി ആ കല്ല് ക്യാമം എന്നു പറയുന്ന അവസാനനാളിൽ ആത്മാക്കളെ വിസ്തരിക്കുമ്പോൾ സാക്ഷിയായി എടുക്കപ്പെടും. ആ കല്ലിന്റെ പേരാണ് ഹജറുൽ അസ്വദ്. ആ കറുത്ത കല്ല് മക്കത്തുള്ള കഅ്ബയിലുണ്ട്. അത് കഅ് ബ പ്രദക്ഷിണം വെക്കുമ്പോൾ എത്ര പ്രാവശ്യമായി എന്നറിയാൻ അടയാള ത്തിനു വേണ്ടി മാത്രം വെച്ച വെറുമൊരു കറുത്ത കല്ലാണെന്നും പറയുന്നു. ഏതായാലും ഹജ്ജ് ചെയ്യാൻ പോകുന്നവർ അതു തൊട്ടു മൊത്തുന്നുണ്ട്. ബാപ്പായും ഉമ്മായും അതു തൊട്ട് മൊത്താതിരിക്കയില്ല. കുഞ്ഞുപാത്തുമ്മയ്ക്ക് ഹജ്ജിന് പോകാനും ആ കല്ല് തൊട്ട് മൊത്താനും സാധിക്കുമോ? എന്തെങ്കിലും കുഴപ്പം വരുകയാണെങ്കിൽ അത് ഇബ്ലീസ് എന്ന പഹയൻ പണിയായിരിക്കും. ദൈവത്തിനു മഹാ ശക്തനായ ഒരു എതിരാളി അവൻ മാനുഷകുലത്തെ ദുർമാർഗ ത്തിലേക്കു നയിക്കുന്നു. നാശത്തിലേക്ക്...... അവൻ കുഴപ്പം അടിക്കടി ഉണ്ടാക്കുകയും ചെയ്തു.

“റബ്ബൽ ആലമീനായ തമ്പുരാനേ!' കുഞ്ഞുപാത്തുമ്മ പ്രാർത്ഥിക്കും: "ഇബ്ലീസ് എന്ന പഹയൻ ശർറിൽ നിന്നും ഞങ്ങളെ ഒഴിവാക്കണേ!
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക