shabd-logo

കള്ളബുദ്ദൂസ്

18 September 2023

0 കണ്ടു 0
ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.

ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു കയാണ്.

“ഓ, കുപ്പായത്തിൻടി പററുകുപ്പായം. മുണ്ടിൻറടി... ഹോ! എന്ന് കുഞ്ഞുപാത്തുമ്മ മനസ്സിൽ വിചാരിച്ചു. ഉടൻ അവൾക്കൊരു പുകച്ചിലുണ്ടായി.

പടച്ചോനെ, ആ കൊച്ചുകാഫ്രിച്ചി കുളിച്ചാമ്പോകേണ് കന്നട്ട കടിച്ചു കൊല്ലും!

കുഞ്ഞുപാത്തുമ്മ ഇറങ്ങി ഓടി. അവളുടെ മുടി അഴിഞ്ഞുപോയി. എങ്കിലും അവൾ ഓടി കുളിച്ചല്ലേ! കുളിച്ചല്ലേ!' എന്നും പറഞ്ഞു കിതച്ചുകൊണ്ട് ആ ചെറുപ്പക്കാരിയുടെ അരികത്ത് അവൾ ചെന്നു.

ആ കൊച്ചുകാഫ്രിച്ചി യാതൊരു ക്ഷോഭവും കാണിക്കാതെ കുഞ്ഞുപാത്തുമ്മയോടു പറഞ്ഞു:

"ബുദ്ദു!...കുളിക്കല്ലേ, കുളിക്കല്ലേ എന്നു പറയണം! കുഞ്ഞുപാത്തുമ്മ ഒന്നും പറഞ്ഞില്ല. ഹമ്പടി! എന്നാൽ,കന്നട്ട കടിച്ചു കൊല്ലട്ടെ! ഹൊ... കുളിക്കല്ലേ, കുളിക്കല്ലേ' എന്നു പറയണം. കുളിച്ചല്ലേ, കുളിച്ചല്ലേ'ന്നു പറഞ്ഞാലെന്താ? അവളുടെ ഒരു നാമൂസ് കണ്ടോ? കുഞ്ഞുപാത്തുമ്മ വിചാരിച്ചു. കാഫ്രിച്ചികളെല്ലാം ഇങ്ങനെയായിരിക്കും. പത്രാസ്. പക്ഷേ, പഴയ ഓർമകൾ അവളിലുണ്ടായി. പണ്ട് കൊച്ചുന്നാളിൽ ബാപ്പാ അവളെ ചമയിപ്പിച്ചു നദിയിൽ കുളിപ്പിക്കാൻ കൊണ്ടുപോകുന്ന രംഗം. അന്നൊക്കെ ആ മിസ്ട്രസ് കാഫ്രിച്ചികളെല്ലാം വളരെ സ്നേഹത്തോടെയാണു പെരുമാറിയിട്ടുള്ളത്. ഇവളും അവരെ പ്പോലെ സംസാരിക്കയാണെങ്കിലും... അവരേക്കാൾ പത്രാസു കാരിയാണ്. കുഞ്ഞുപാത്തുമ്മ വരാലിനെ നോക്കാനായി ആമ്പൽ പൊയ്കയുടെ വക്കത്തേക്കു നീങ്ങി.

"ഹോ...എത്ര നല്ല മുടി!' പത്രാസുകാരി പറയുകയാണ്. “ഓ, കറുത്ത മറുകും സുന്ദരിയാണേ!' എന്നും പറഞ്ഞ് പത്രാസു കാരി ബ്ലൗസു ധരിച്ച്, സാരി ചുറ്റി കുഞ്ഞുപാത്തുമ്മയുടെ അരികത്തു ചെന്നു. എന്നിട്ടു ഗൗരവത്തിൽ ചോദിച്ചു:

“സുന്ദരി! ഈ ആമ്പൽ പൊയ്കയിൽ കുളിക്കുന്ന കാര്യ ത്തിൽ പൊതുജനങ്ങളുടെമേൽ വല്ല നിരോധന ഉത്തരവു മുണ്ടോ?

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

"ന്റെ പേര് തുന്നരീന്നല്ല.

“തുന്നരിയോ!' ആ പത്രാസുകാരി ചിരിച്ചു: “ബുദു, സുന്ദരി എന്നു പറയണം. ആട്ടെ, പേരെന്താ?'

'കുഞ്ഞുപാത്തുമ്മ.

“ഹാ, മനോഹരമായ പേര് മുഹമ്മദ് നബി സെല്ലല്ലാഹു അലൈഹിസല്ലം അവർകളുടെ മകൾ ഫാത്തിമയുടെ അതിരി ക്കട്ടെ, ഈ ആമ്പൽ പൊയ്കയിൽ കുളിച്ചാലെന്താ?'

'കന്നട്ട കടിച്ചും

"സ്ത്രീയട്ടയോ പുരുഷനട്ടയോ?'

'കെട്ടിയോനും കെട്ടിയോളും ഒണ്ടാർന്ന്. ഒന്നെന്നെ കടിച്ച് ചോര മുനും കുടിച്ച് കളഞ്ഞ് കുഞ്ഞുപാത്തുമ്മ തുടർന്നു: 'ന്റെ ചോര മുനും കുടിച്ച് ബീർത്ത കന്നട്ടേന ബരാല് ബെട്ടിമുങ്ങി! ഇതിലി നീർക്കോലിം കാരാമേം ഒണ്ട്. അതിനു ശേഷം കുഞ്ഞുപാത്തുമ്മയെ കന്നട്ട കടിച്ച സംഭവം സ്തോഭ ത്തോടെ അവൾ വർണിച്ചു. വീർത്ത അട്ട തുടയിൽ തൂങ്ങിക്കിടന്ന ഭാഗം വന്നപ്പോൾ പത്രാസുകാരി വിറയ്ക്കുകയും കണ്ണു തുറിക്കു കയും ചെയ്തു. “ബാ!' എന്നു കുഞ്ഞാന് അമറുന്നതുപോലെ ശബ്ദമുണ്ടാക്കി. "ഞാനായിരുന്നുവെങ്കിൽ, പത്രാസുകാരി പറഞ്ഞു: 'നിലവിളിച്ച് സർവ മനുഷ്യരെയും ഇവിടെ വരുത്തു മായിരുന്നു. ഒടുവിൽ ബോധംകെട്ടു വീഴുകയും ചെയ്യുമാ യിരുന്നു!!

കുഞ്ഞുപാത്തുമ്മ നിലവിളിച്ചില്ലല്ലോ! ബോധം കെട്ടു വീണുമില്ല! അതിൽ അവൾക്കു വലിയ അന്തസ്സു തോന്നി. അവൾ പുളിയുടെ ചുവട്ടിലേക്കു നടന്നു. ഒരു പഴുത്ത വാളമ്പുളി കിട ക്കുന്നതു കണ്ടു. അവളതെടുത്തു. തൊലി പൊട്ടിച്ച്, കുറേ എടുത്തു വായിലിട്ടു.

പത്രാസുകാരി അവളുടെ അടുത്തുചെന്ന്, എന്താ വാളമ്പു ളിയാണോ തിന്നുന്നത്?' എന്നു ചോദിച്ചു.

“ഹതെ, പുളി എല്ലാ പെണ്ണുങ്ങൾക്കും ഇഷ്ടമായിരി ക്കുമോ? കുഞ്ഞുപാത്തുമ്മയ്ക്കു സംശയമാണ്. എങ്കിലും അവൾ ചോദിച്ചു:

'ബേണോ?'

'ഒരു നുണങ്ങ് കഷണം തരൂ!' എന്നു പത്രാസുകാരി പറഞ്ഞപ്പോൾ അവളുടെ വായിൽ വെള്ളം നിറഞ്ഞുനില്ക്കുന്നു ണ്ടെന്ന് കുഞ്ഞുപാത്തുമ്മയ്ക്കു തോന്നി! കുഞ്ഞുപാത്തുമ്മ വലിയ ഒരു കഷണം കൊടുത്തു. പത്രാസുകാരി അതു വാങ്ങി തിന്നു. സാധാരണ പെണ്ണുങ്ങൾ വാളമ്പുളി തിന്നുന്ന രീതിയിലല്ല. കണ്ണുകൾ കുഞ്ഞാക്കുകയോ മുഖത്തു സ്തോഭങ്ങൾ വരുത്തു കയോ ചെയ്തില്ല. പത്രാസുകാരി കാഫ്രിച്ചി കുരുവോടെ അതു കിട്ടിയപാടെ വിഴുങ്ങിക്കളഞ്ഞു.കുഞ്ഞുപാത്തുമ്മ അദ്ഭുതത്തോടെ പറഞ്ഞു:

'മുണ്ാമ്പാടില്ല!

"വിഴുങ്ങിയാലെന്താ?'

'ബയറ്റിക്കെടന്ന് കിളുക്കും ബല്യ മരവാകും!'

പത്രാസുകാരി പറഞ്ഞു:

"എന്റെ വയറിൽ കരിങ്കല്ലിട്ടാലും ദഹിച്ചുപോകും എൻറ

പ്രായത്തിന്റേതാണെന്നാണ് പൊതുജനസംസാരം

കുഞ്ഞുപാത്തുമ്മ ഒരു വലിയ കഷണം കൂടി കൊടുത്തിട്ടു

ചോദിച്ചു:
എത്ര ബൈസയിണ്ട്?

'പതിനേഴ്.'

'ഇനിക്ക്,' കുഞ്ഞുപാത്തുമ്മ പറഞ്ഞു: “ഉമ്മാ പറേണത്
ഇരുപത്തി രണ്ട്
"ബാപ്പാ പറയുന്നതോ??

കുഞ്ഞുപാത്തുമ്മ ഒന്നും മിണ്ടിയില്ല.

“എന്താ ബുദ്ദു ഒന്നും മിണ്ടാത്തത്?'

ന്നെന്തിനാ ബുദ്ദുസേന്നു ബിളിച്ചാണോ?'

“ബുദൂസേ, അങ്ങനെയല്ല. “എന്നെ എന്തിനാ ബുദൂസ എന്നു വിളിക്കുന്നത്?' എന്നു ചോദിക്കണം. എന്തിനാണെന്നോ ബുദ്ദു എന്നു വിളിക്കുന്നത്? എനിക്കറിഞ്ഞുകൂടാ. മഹിളാ രത്നങ്ങളായ എല്ലാ മഹിളാരത്നങ്ങളേയും കബുദ്ദസ് എന്നു വിളിക്കാം. അതുകൊണ്ട് എന്റെ ഇയ്ക്കാക്കാ എന്നെ കള്ള ബുദ്ദൂസ്' എന്നാണു വിളിക്കുന്നത്

ഇയ്ക്കാക്കാ. നബി(സ.അ.)...കാഫ്രിച്ചി എന്താ ഇങ്ങനെ

യൊക്കെ പറയുന്നത്? “അങ്ങനെ ഞാൻ മനസ്സിലാക്കിയത്, പെണ്ണിന്റെ പര്യായ

മാണ് കള്ളബുദ്ദൂസ്. പിന്നെ എന്റെ ഇയ്ക്കാക്കാ എന്നെ

ലുട്ടാപ്പി എന്നും വിളിക്കും. "ഇക്കാൻറ പേരെന്താ?'
“നിസാർ അഹ്മ്മദ്?

നിസാർ അഹ്മ്മദ്...പെണ്ണിന്റെ പേരെന്താ?'

പവ്വറുകാരി പറഞ്ഞു:

“ആയിഷാ

“നിഞ്ഞ് എന്ത് ജാതിയാ

പവ്വറുകാരി സാരിക്കാരി പറഞ്ഞു:

'മുസ്ലിം'

യാറബ്ബൽ ആലമീൻ കുഞ്ഞുപാത്തുമ്മ ചോദിച്ചു: "ഞങ്ങട മാതിരിയാ?'

“അല്ല; ഞങ്ങൾ ശരിയായ ഇസ്ലാമീങ്ങളാണ്!

ശരിയായ ഇസ്ലാമീങ്ങൾ... കാതു രണ്ടും കുത്തി അലിക്ക ത്തിട്ടിട്ടില്ല! തട്ടുകാതിൽ പൊന്നിന്റെ രണ്ടു പൂവുണ്ട് ഉടുത്തിരി ക്കുന്നത് സാരിയാണ് ഇട്ടിരിക്കുന്നതു ബ്ലൗസ് എന്ന കുപ്പായ മാണ്. അതിന്റെ അടിയിൽ ഒരു നുണുങ്ങ് പറ്റുകുപ്പാ യവുമുണ്ട്.

“പേരെന്താ പറഞ്ഞേ?

“ആയിഷാ. വേണമെങ്കിൽ ആയിഷാബീബി എന്നോ, ബീഗം ആയിഷാ എന്നോ വിളിക്കാം. ആയിഷാ ബാനു എന്നും വിളിക്കാം കോളജിൽ എന്നെ ആയിഷാബീബി എന്നാണു വിളിക്കുന്നത്. വീട്ടിൽ എന്റെ ബാപ്പായും ഉമ്മായും ആയിഷാ എന്നു വിളിക്കും. ഞാൻ പറഞ്ഞില്ലേ ഇയ്ക്കാക്കാ എന്നെ വിളിക്കുന്നത് ലുട്ടാപ്പി എന്നാണ്. “കള്ളബുദൂസ്' എന്നും വിളിക്കും.'

ആയിഷ മുഹമ്മദുനബിയുടെ വീടരുടെ പേരാണ്. റബ്ബ കുഞ്ഞുപാത്തുമ്മ അമ്പരപ്പോടെ നോക്കി. ഇതെന്തൊരി സ്ലാമീങ്ങളാണ് കുഞ്ഞുപാത്തുമ്മ ചോദിച്ചു:

“ആ മൊകത്ത് മൂടില്ലാത്ത തല മുടിയൊള്ള ആമ്പറന്നോൻ

ആയിഷ പറഞ്ഞു. പറഞ്ഞത് കുഞ്ഞുപാത്തുമ്മയെ കളിയാ ക്കുന്ന മാതിരി
"ന്റെ ബാപ്പ... പിന്നെ, ആ സാരിക്കാരിൻ ഉമ്മാ.' അതിനു

ശേഷം ആയിഷ ചോദിച്ചു:

“ആ പൊക്കക്കാരൻ തായുടെ ബാപ്പായാണോ?'

ഹതെ

'രാവും പകലും കലപലാ ശബ്ദം ഉണ്ടാക്കുന്നത്?'

"ഉമ്മാ.

ആയിഷാ ചോദിച്ചു:

“അതെന്തിനാ ഇത്രയധികം ഉച്ചത്തിൽ വർത്തമാനം പറയു ന്നത്? അയൽപക്കക്കാർക്കു കിടന്നുറങ്ങാൻ സാധിക്കയില്ലല്ലോ! മുസ്ലിംസ്ത്രീകൾ അടക്കവും ഒതുക്കവുമില്ലാതെ ഇങ്ങനെ പൊതു

ശല്യക്കാരി ആകുന്നതു നല്ലതാണോ?' കുഞ്ഞുപാത്തുമ്മ ഒന്നും പറഞ്ഞില്ല.

ആയിഷ ചോദിച്ചു:

“ത്തായുടെ ഉമ്മാ എന്തിനാ ഞങ്ങളുടെ മുമ്പിലുള്ള വെള്ളമില്ലാത്ത ആ ചെറിയ തോട്ടിൽ വന്നു വെളിക്കിരിക്കുന്നത്?' “അത് ഞങ്ങ ലാത്തി നാട്ടുവയീ ഇരിക്കും. പകലായിട്ടാ

“അതു കൊള്ളാം. മനുഷ്യർക്കു നടക്കാനുള്ള നാട്ടുവഴി യിൽ കക്കൂസു ചെയ്യുന്നതു കൊള്ളാം. ഈ നാട്ടിൽ എല്ലാവരും

നാട്ടുവഴിയിലാണോ... കുഞ്ഞുപാത്തുമ്മ പറഞ്ഞു:
ഹതേ
വീടുകളിൽ കക്കൂസുണ്ടാക്കിയാലെന്താ?' കുഞ്ഞുപാത്തുമ്മ ഒന്നും പറഞ്ഞില്ല.

ആയിഷ പറഞ്ഞു:

“പിന്നെ...ലാത്തി എന്നു പറയരുത്. രാത്രി എന്നു പറയൂ.'

കുഞ്ഞുപാത്തുമ്മ പറഞ്ഞു:
രാത്ത്...രി
“ഹോ, അങ്ങനെയല്ല. തിട്ടോഷ് എന്ന വാക്കില്ലേ, അതിലെ
തീ പറയൂ, രാത്രി.
'രാത്രി' എന്നു പറഞ്ഞിട്ട് കുഞ്ഞുപാത്തുമ്മ ചോദിച്ചു:
നിങ്ങടെബീട് എബിടെയാണ്
 
“നിങ്ങളുടെ വീടെവിടെയാണ്? എന്നു ചോദിക്കൂ. ശരി. അങ്ങനെ ചോദിച്ചു എന്നുതന്നെ ഇരിക്കട്ടെ. അപ്പോൾ എന്താ പറയുക? സത്യം വേണമല്ലോ പറയാൻ ഞങ്ങൾക്കു സ്വന്തമായി വീടില്ല. എന്നാൽ പട്ടണത്തിൽ ഒരു വീടുണ്ടുതാനും. അതു ഞങ്ങൾ നടപ്പുപണയമാണ്. ഞങ്ങൾ അതിൽ ദേഹണ്ണിച്ചിട്ടു മുണ്ട്. അവിടെ പല വിധത്തിലുള്ള ഒട്ടുമാവുകൾ, ഒട്ടുപേരകൾ, സപ്പോട്ട, ജാതി, കപ്പര, ചാമ്പ, മുല്ല, റോസ് എന്നുവേണ്ട കായുണ്ടാകുന്നതും പൂവുണ്ടാകുന്നതുമായി അനേകം വൃക്ഷ ങ്ങൾ, ചെടികൾ, വല്ലികൾ,

അതു കഴിഞ്ഞ് വീടിന്റെ വർണനയാണ്: "ഓടു മേഞ്ഞ ഒരു രണ്ടുനില മാളിക. അതിന്റെ ചുററും മഞ്ഞ മതിൽക്കെട്ടുണ്ട്. വീടിന്റെ ഗേറ്റ് നീലച്ചായമിട്ടതാണ്. വീട്ടിലെ ഓരോ മുറിയിലും ഇലക്ട്രിക് വിളക്കുകളുണ്ട്. പിന്നെ ഞങ്ങൾക്ക് റേഡിയോ യുമുണ്ട്.

“അദെന്താ?' എന്ന് കുഞ്ഞുപാത്തുമ്മ ചോദിച്ചു. ബാക്കി എല്ലാം അവൾക്കു മനസ്സിലായി. ഞെക്കിയാൽ തെളിയുന്ന "എൽട്ടിക്കിന്റെ ബെളക്ക് അവൾ കണ്ടിട്ടുണ്ട്. റേഡിയോ എന്താ ണെന്ന് അവൾക്കു മനസ്സിലായില്ല. ആയിഷ പറഞ്ഞു:

“അതൊരു പെട്ടിയാണ്. അതിലൂടെ ഒരുപാട് ഒരുപാടു രാജ്യങ്ങളിലെ പാട്ടുകളും വർത്തമാനങ്ങളും കേൾക്കാം.

“മക്കത്ത്് കോവോ?

ആയിഷ പറഞ്ഞു:

'അറേബ്യ, ടർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ, ആഫ്രിക്ക, മദ്രാസ്, ജർമനി, അമേരിക്ക, സിങ്കപ്പൂർ, ഡൽഹി, കറാച്ചി, ലാഹൂർ, മൈസൂർ, ഇംഗ്ലണ്ട്, കൈറോ, ആലിയ, കൽക്കട്ട, സിലോൺ എന്നുവേണ്ടാ, ലോകത്തിലെ മിക്ക സ്ഥല ങ്ങളിൽനിന്നും കേൾക്കാം.
കുഞ്ഞുപാത്തുമ്മയ്ക്ക് അതെന്താണെന്നു ശരിക്കു മനസ്സിലായില്ല. എന്താണെങ്കിലും പവറും കുറേ കൂടിപ്പോയി. അവൾ ഒരു തകർപ്പൻ ചോദ്യം ചോദിച്ചു:

“നിഞ്ഞട ബീട്ടി ബാളമ്പുളി ഒണ്ടോ?'

"ഇല്ല!

പിന്നെന്താ വാളമ്പുളിയല്ലേ പ്രധാനം. കുഞ്ഞുപാത്തുമ്മ ചോദിച്ചു:
കള്ള ബുദ്ധൂസേ നിനക്ക് ആനയെണ്ടാർന്നോ......
'ഇല്ല!'

കുഞ്ഞുപാത്തുമ്മ അഭിമാനത്തോടെ പറഞ്ഞു:

ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്-ബല്യ ഒര് കൊമ്പനാന' ആയിഷ അഭിമാനത്തോടെ പറഞ്ഞു: എന്റെ ഉപ്പുപ്പായ്ക്ക് ഒരു കാളവണ്ടിയുണ്ടായിരുന്നു. അതിലദ്ദേഹം സാമാനങ്ങൾ കൂലിക്കു കയറ്റിക്കൊണ്ടു പോയി

കടകളിലും വീടുകളിലും കൊടുക്കുമായിരുന്നു. ആ വണ്ടി

കൊണ്ട് എന്റെ ബാപ്പായെ അദ്ദേഹം എം.എ. വരെ പഠിപ്പിച്ചു...

എന്നിട്ടിത്താ, നിങ്ങളുടെ ആ വലിയ കൊമ്പനാന എവിടെ?'

“അദ് ചത്ത് മരിച്ചുപോയി!' ഇസ്ലാമിന്റെ ആനയായതു കൊണ്ട് മരിച്ചുപോയി എന്നോ മൗത്തായിപ്പോയി എന്നോ വേണം പറയാൻ. ഇസ്ലാമ് മരിക്കുമ്പോൾ മരിച്ചു' എന്നും കാഫിർ മരിക്കുമ്പോൾ 'ചത്തു' എന്നും വേണം പറയാൻ.

ആയിഷ ചോദിച്ചു:

“അതു ചത്തുപോയോ?'

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

“മരിച്ച്പോയി. അദ് നാലു കാഫ്രീങ്ങളെ കൊന്ന്

“വെറും നാലെണ്ണത്തിനെയോ? ഇസ്ലാമിനെ എത്ര കൊന്നു?' “ഒറ്റ ഒന്നാം കൊന്നില്ല. അദ് അലാള്ള ആനേർന്ന് "അങ്ങനെയാണു സത്യമെങ്കിൽ 'ആയിഷ ചിരിച്ചു കൊണ്ടു പറഞ്ഞു, “സ്വർഗത്തിൽ ആ കൊമ്പനാനയ്ക്ക് കൽ, കരട്, മുത്ത്, മാണിക്കത്താലുള്ള നാലു മാളികകൾ കിട്ടുമല്ലോ?'
എന്താണെന്നുവച്ചാൽ ഇഹത്തിൽ പുണ്യം ചെയ്തവർക്ക് പരത്തിൽ പലേ സുഖസൗകര്യങ്ങളും ലഭിക്കും. ഐതിഹ്യ പ്രകാരം കാഫിനെ കാച്ചുന്നതും ഒരു പുണ്യകർമമാണ്.

കുഞ്ഞുപാത്തുമ്മ പറഞ്ഞു: 'ഞങ്ങക്കൊത്തിരി മൊതലാണ്ടാർന്ന്

“എന്നിട്ടതെല്ലാം എവിടെ?'

“പോയി' എന്നു മാത്രമേ അവൾക്കറിയൂ. ആയിഷ ചോദിച്ചു: "ബാപ്പായ്ക്ക് എന്തു ജോലി?'

കച്ചോടം.

“എന്തു കച്ചോടം?

'കണ്ടതും കടിയതും.

"ബാപ്പായുടെ പേരെന്ത്?

"വട്ടനടിമ

"ഉമ്മായുടെ പേര്?
കുഞ്ഞ്താച്ചുമ്മ
ആയിഷ പറഞ്ഞു:

“എന്റെ ബാപ്പാ കോളേജ് പ്രഫറാണ്. പേര് സൈനുൽ ആബിദീൻ. ഉമ്മായുടെ പേര് ഹാജറാബീവി. ഇയ്ക്കാക്കായുടെ പേര് നിസാർ അഹ്മ്മദ്, അദ്ദേഹം കവിയാണ്. അദ്ദേഹം കവിത എഴുതുന്നത് ഭൂമിയിലാണ്. മരങ്ങളും പൂക്കളും കായ്കളും കിഴങ്ങുകളുമായിത്തീരും അദ്ദേഹത്തിന്റെ കവിതകൾ! ആയി ഷായ്ക്ക് അങ്ങനെ നിസാർ അഹ്മ്മദിനെപ്പറ്റി വളരെ പറയാ നുണ്ട്. അവൾ തുടർന്നു: അദ്ദേഹം പ്രപഞ്ചങ്ങളേയും അതിലെ ഈ ഭൂമിയേയും ഇതിലുള്ളതും ഉണ്ടാക്കാവുന്നതുമായ എല്ലാറ്റി നേയും സ്നേഹിക്കുന്നു. വലിയ വൃത്തിയും മെനയുമുള്ള ഒരു... ഭയങ്കര മനുഷ്യനാണ്.

കുഞ്ഞുപാത്തുമ്മായ്ക്ക് അതിലൊന്നിലും അത്ര വലിയ രസം തോന്നിയില്ല. വിശേഷിച്ച് ആ പേരുകൾ. സൈനുൽ ആബിദീൻ, നിസാർ അഹമ്മദ്... അത്തരമൊന്നും ഇസ്ലാമി ന്റേതായി അവൾ കേട്ടിട്ടില്ല. മക്കാര്, അടിമ, അന്തു, കൊച്ച്പരോ, കുട്ടി, കൊച്ചുണ്ണി, കുട്ടിയാലി, ബാവാ, കുഞ്ഞാലു, പക്കറു കുഞ്ഞ്, മൈതിൻ, അവറാൻ, പരീത്, പരീക്കുട്ടി, ബാവക്കണ്ണ്, സൈദാലി, ചേക്കു, മയിൽ, ബീരാൻ, കുഞ്ഞിക്കൊച്ച്, അദ്ദില് എന്നെല്ലാം അവൾ കേട്ടിട്ടുണ്ട്. പക്ഷേ, നിസാർ അഹ്മ്മദ്... ചുവന്നു തുറിച്ച് ചോരക്കണ്ണുകളും, പിരിച്ചുമുറുക്കിയ കൊമ്പൻ മീശയും, നെഞ്ചു നിറയെ കറുത്ത രോമങ്ങളുമുള്ള ഭയങ്കര പിടലി വണ്ണക്കാരനായ ഒരു നെടു നെടുങ്കനെ അവൾ മനസ്സിൽ കണ്ടു. അവൾ ചോദിച്ചു:

“തുട്ടാപ്പിന്റെ ഇയ്ക്കാക്കാ എന്നു വരും?'

"നാളെയോ മറ്റന്നാളോ ഏതായാലും അത്തായുടെ ഉമ്മായോടു നേരത്തെ പറഞ്ഞത്, ഞങ്ങളുടെ മൂക്കിന്റെ തൊട്ടടുത്തു വന്നിരുന്ന് വെളിക്കിറങ്ങരുതെന്ന്. നാറുകില്ലേ? ഇയ്ക്കാക്കാ വന്നാൽ വലിയ വഴക്കുണ്ടാകും!

കുഞ്ഞുപാത്തുമ്മ നടുങ്ങി. ഉമ്മായോടെങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും. അവൾ പതുക്കെ മനസ്സിൽ പ്രാർത്ഥിച്ചു: “പടച്ചോനെ, തുട്ടാപ്പിന്റെ ഇക്കാന് വരുത്തല്ലേ, വന്നാ വയക്കൊണ്ടാകും!

ആ ഭയങ്കര മനുഷ്യൻ

ആയിഷ ചോദിച്ചു:

“ത്ത്ത്തായുടെ വിവാഹം കഴിഞ്ഞോ?

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

" ബിബാഗം കയിഞ്ഞില്ല. തുട്ടാപ്പിൻറത് കയിഞ്ഞോ?'

"കള്ളബുദൂസേ...മുട്ടാപ്പി എന്നു പറയണം. എൻറ വിവാഹം കഴിഞ്ഞിട്ടില്ല. ബി.എ. പാസ്സായിട്ടു കഴിക്കും. എന്നാൽ തന്നെയും എന്റെ ഇയ്ക്കാക്കായുടെ കല്യാണത്തിനു ശേഷമേ ഉണ്ടാകൂ. ആ മഹാനു പറ്റിയ പെണ്ണിനെ ഇതുവരെ കണ്ടുകി ട്ടിയില്ല. വളരെ ആലോചനകൾ വന്നു. ഞാൻ പറഞ്ഞില്ലേ അദ്ദേഹം വലിയ മെനക്കാരനാണ്. പെണ്ണിനു മാത്രമല്ല, വീടിനും മെന വേണം. അദ്ദേഹത്തിനു കെട്ടുപറഞ്ഞ് ഒരു ബി.എ. ക്കാരിയുടെ വീട്ടിൽ അദ്ദേഹം ചെന്നിരുന്നു. ഒരിക്കൽ. അദ്ദേഹ ത്തിനു കുടിക്കാൻ വെള്ളം കൊടുത്ത ഗ്ലാസിനു മീൻ നാ മുണ്ടായിരുന്നു. അതുകൊണ്ട് ആ വിവാഹാലോചന തകർന്നു പോയി.

കുഞ്ഞുപാത്തുമ്മ ചോദിച്ചു;

“തുട്ടാപ്പിന്റെ ഇയ്ക്കാക്കാ മീൻ കൂട്ടുകേലേ?'

“അദ്ദേഹം പൊതുവേ പച്ചക്കറിക്കാരനാണ്. ഇറച്ചിയും മീനും ചിലപ്പോൾ കൂട്ടും. കൈയും മറ്റും സോപ്പിട്ടു കഴുകും. അതിന്റെ ഉളുമ്പുനാറ്റം വീട്ടിൽ പാടില്ലെന്നാണ് അദ്ദേഹ ത്തിന്റെ കല്പന. പറഞ്ഞില്ലേ, വലിയ മെനക്കാരൻ; മുസ്ലിം എന്നാൽ, വൃത്തിയുള്ള എന്നും കൂടി അർത്ഥമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തന്നെയുമല്ല, അദ്ദേഹം കല്യാണം കഴി ക്കുന്ന പെണ്ണിനു ചില ഗുണവിശേഷങ്ങൾ ഉണ്ടായിരിക്കണം. അവൾ ക്ഷൗരം ചെയ്യാൻ പഠിച്ചിരിക്കണം. ഡാൻസു ചെയ്യാൻ അറിയണം. അലക്ക്, സംഗീതം, ചിത്രമെഴുത്ത്, സാഹിത്യം, ശിശുപരിചരണം ഇതിലെല്ലാം നിപുണയായിരിക്കണം. പിന്നെ പാചകനൈപുണ്യം എന്നു പറഞ്ഞാൽ, ബിരിയാനി, പത്തരിയും ഇറച്ചിയും, നൈച്ചോറ്, പൊറോട്ടാ, ഇഷ്ട, സാമ്പാറ്, ഓലൻ, അവിയൽ, കാളൻ, മെഴുക്കുപുരട്ടി, പായസം എന്നുവേണ്ട ദുനിയാവിലുള്ള സർവവിധ തീറ്റിക്കുടി സാധനങ്ങൾ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം. ഇതിനും പുറമേ കിള വേലികെട്ട്, മണ്ണുചുമട്, ചെടികൾക്കും വൃക്ഷങ്ങൾക്കും മറ്റും വേണ്ട വളം പാകപ്പെടുത്തൽ ഇതും അറിഞ്ഞിരിക്കണം. ഇങ്ങനെ എല്ലാവിധ ഗുണങ്ങളുമുള്ള അദ്ഭുതപ്പെണ്ണിനെ കണ്ടുപിടിച്ചു വിവാഹം ചെയ്തുകൊള്ളാൻ ഉമ്മായും ബാപ്പായും പറഞ്ഞിട്ടു മുണ്ട്

ഇത്രയും കേട്ടപ്പോൾ കുഞ്ഞുപാത്തുമ്മയുടെ ഭാവനയിൽ നിസാർ അഹമ്മദ് ഒന്നുകൂടി ഭയങ്കരനായി, അയാളോടു ദേഷ്യവും തോന്നി. ആയിഷയോടും ദേഷ്യം തോന്നി. ഇയ്ക്കാക്കാ അതു പറഞ്ഞു; ഇയ്ക്കാക്കാ ഇതു പറഞ്ഞു...ഓ, ഒരിയ്ക്കാക്കാ ആയിഷാ തുടർന്നു:

"എന്റെ ഇയ്ക്കാക്കായെപ്പോലെ ഒരാളെ കേൾക്കണോ? ഒരു ദിവസം രാത്രി ഇയ്ക്കാക്കാ ചാരുകസേരയിൽ വായിച്ചു കൊണ്ടു കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ മേശവലി പ്പിന്റെ ഒരു വശത്തിരുന്നതു ഞാൻ കണ്ടില്ല. ഞാനതു വലിച്ച ടച്ചു. എന്തോ ഞെരിഞ്ഞതായി ഞാൻ കേട്ടു. ഞാൻ നോക്കിയ പ്പോൾ എനിക്കു ബോധക്കേടുണ്ടായി: ഇയ്ക്കാക്കായുടെ ഇടതുകൈയുടെ ചെറുവിരൽ ഞെരിഞ്ഞുപോയിരുന്നു!'

കുഞ്ഞുപാത്തുമ്മ ഞെട്ടിപ്പോയി. എന്നുതന്നെയല്ല, അവൾ വിളറുകയും ചെയ്തു. അവൾ ചോദിച്ചു:

'ഹെന്നിട്ട്

ആയിഷ പറഞ്ഞു:

“ഇയ്ക്കാക്കാ അനങ്ങിയില്ല. എന്നോടു പറഞ്ഞു. മീശ വെട്ടുന്ന ചെറിയ കത്രിക എടുത്തുകൊണ്ടു വരാൻ. ഞാനതു കൊണ്ടു ചെന്നു. ഇയ്ക്കാക്കാ ആ കത്രികകൊണ്ടു ചതഞ്ഞു പോയ വിരൽ മുറിച്ചുകളഞ്ഞു!' ഇത്രയും പറഞ്ഞിട്ട് ആയിഷ പറഞ്ഞു:

"ഞാൻ പോകുന്നു. ഞങ്ങൾ താമസിക്കുന്നിടത്ത് വരുന്നോ?'

കുഞ്ഞുപാത്തുമ്മ അതു കേട്ടില്ല. അവൾ അങ്ങനെ തരിച്ചു

നിന്നു.

ആയിഷ വീണ്ടും ചോദിച്ചു:

“വരുന്നോ?'
എവിടെയാ 
“കള്ളബുദുസെ, ഞങ്ങൾ താമസിക്കുന്നിടത്ത്,

"ഞാ ഉമ്മാട് ചോയിച്ചിട്ടു ബരാം.' അവൾ വീട്ടിൽ ചെന്ന് ഉമായോടു പറഞ്ഞു:
ഉമ്മാ, അവിടെ താമസിക്കണവരെ ഇസ്ലാമീങ്ങളാ ഞാൻ അവിടേന്നു പോട്ടെ?

“പോടീ, ഹറാമ്പറന്നോളേ!' ഉമ്മാ പറഞ്ഞു: ഇസ്ലാമിങ്ങള്

അവര് കാീങ്ങളാ. “അല്ലുമ്മ. അവൾ പറഞ്ഞു, 'ഇസ്ലാമീങ്ങളാ, നോയിക്കേ അവിടത്തെ ആയിഷാ ഞമ്മടെ പുളിഞ്ചോട്ടി നിപ്പൊണ്ട്

ഉമ്മാ നോക്കി. ഉമ്മാ കണ്ടു സാരിക്കാരി കാതു കുത്തീട്ടില്ല.

ഉമ്മാ പറഞ്ഞു: “മയ്യദ്ദീനേ, ബദരീങ്ങളേ, അതിസ്ലാമാ?'

“അതേ ഉമ്മാ, പത്ക്കപ്പറ, ഞാനൊന്ന് പോട്ടെ അവര് താമസിക്കണടത്ത്

“നീ ഞമ്മട അകത്തൂന്ന് ബെളി പോയാ നീ ഇൻറ്റെ മോളല്ല. അദ്യയ് പൊയ്ക്കോണം!'

കുഞ്ഞുപാത്തുമ്മ ഇറങ്ങിച്ചെന്ന് ആയിഷായോടു പറഞ്ഞു:
ഞാന് നാളെ വരാം 
“ഇന്നെന്താ?'

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

“ഉമ്മിണി ജോലിയാണ്ട്. വെള്ളം കോരിടണം. നാള ഞാമ്പരുമ്പ് പയിൽ ബാളമ്പുളീം കൊണ്ടു ബരാം.'

ആയിഷ പോയി.

അന്നു രാത്രി വളരെ കഴിഞ്ഞിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് ഉറക്കം വന്നില്ല. ആയിഷായുടെ ഇയ്ക്കാക്കായെ വരുത്തരുതെന്ന് അവൾ നേരത്തേ പടച്ചവനോടു പ്രാർത്ഥിച്ചതാണ്. ഇപ്പോൾ മറിച്ചെങ്ങനെ പറയും?

ഒടുവിൽ അവൾ മനസ്സു നൊന്തു പ്രാർത്ഥിച്ചു:

"ന്റെ പടച്ചോനെ, തുട്ടാപ്പിന്റെ ഇയ്ക്കാക്കാ...
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക