shabd-logo

കാറ്റു വീശി-ഇല വീണില്ല

17 September 2023

0 കണ്ടു 0


മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്മാ ബാപ്പാമാരും ഇങ്ങനെയാണോ? തമ്മിൽ കടിച്ചുകീറാൻ പോകുന്നതുപോലെ. സൗമ്യമായ വാക്കുകളില്ല. വാക്കുകൾ ഘനപ്പിച്ചു വൈരാഗ്യത്തോടെ ക്രൂരത. തീരെ സ്നേഹമില്ല. അതു നോക്കിയിരിക്കുമ്പോൾ...... ചിലപ്പോൾ കുഞ്ഞു പാത്തുമ്മയ്ക്ക് ചിരി വരും. പക്ഷേ, അവൾ ചിരിക്കാറില്ല. ജീവിതം ആകെക്കൂടി താറുമാറായിരിക്കുന്നു. ആരാണുത്തര വാദി? എന്താണു കാരണം? ആരോടു ചോദിക്കും? നേരാംവണ്ണം ആഹാരം കഴിക്കാനൊന്നുമില്ല, വസ്ത്രങ്ങളുടെ കാര്യമാ ണെങ്കിൽ പറയേണ്ട. ഇട്ടിരിക്കുന്നതുതന്നെ ഇട്ടിട്ട്..... അതുതന്നെ കഴുകിക്കഴുകി......എല്ലാം നരച്ചതുപോലെ ആയിത്തീർന്നിരി ക്കുന്നു. ഇതിനെല്ലാം ആരെയാണു കുറ്റപ്പെടുത്തേണ്ടത്?

ഏറ്റവും രസമുള്ളത്, അവർക്കു സഹായികളാരുമില്ല. ആരും ശ്രദ്ധിക്കാത്ത മൂന്നു ജീവികൾ! പ്രതാപത്തിന്റെ ആ പഴയ കാലത്ത് എത്ര ആൾക്കാരുണ്ടായിരുന്നു. നാട്ടിലുള്ള ഏതു പീറയും അവരോടു രക്തബന്ധം ഭാവിച്ചിരുന്നു.“ബകേലൊരു മാമായാ അല്ലെങ്കിൽ ബലാരു കൊച്ചാപ്പയാ.'

ദാ ഒടുവിൽ, ബകേൽ ആരുമില്ല. ഈ മഹാപ്രപഞ്ചത്തിൽ, അവർ മൂന്നുപേരും മാത്രമേയുള്ളൂ. എന്നാലീ മൂന്നു പേര്.... ബാപ്പാനെ ഉമ്മായ്ക്ക് കണ്ടുകൂടാ. തൊട്ടതിനെല്ലാം കുറ്റം പറയും, ശകാരിക്കുകയും ചെയ്യും. അതു പതുക്കെയൊന്നുമല്ല. നാട്ടുവഴിയെ പോകുന്നവർ കേൾക്കെയാണ്. നാടൊട്ടുക്ക് ജനങ്ങൾ പരിഹസിക്കും, ചിരിക്കും. എന്താ ചെയ്ക? ബാപ്പായ്ക്ക് ഓരോ പുതിയ പരിഹാസപ്പേരു കണ്ടുപിടിക്കാനാണ് ഉമ്മായുടെ ശ്രമം. അങ്ങനെ ചെമ്മീനടിമ' എന്ന പേര് ബാപ്പായ്ക്ക് ഉമ്മാ ഇട്ടു.

ബാപ്പാ ചെമ്മീൻ കച്ചവടം ചെയ്തിട്ടില്ല. അധികം പണം മുടക്കില്ലാത്ത തൊഴിലുകളാണ് ബാപ്പാ ചെയ്തുനോക്കുന്നത്. ഇടയ്ക്കൊരിക്കൽ ഉണക്കമീൻ കച്ചവടത്തിൽ ഏർപ്പെട്ടു. ബാപ്പായ്ക്കതിഷ്ടമായിട്ടല്ല. ആളെ നാറും, പരിസരവും നാറും. ഉണക്കപ്പുരവാ, സ്രാവ്, ഐല, ചാള എന്ന മത്തി ഇങ്ങനെ ചിലത്. അതെല്ലാം കുട്ടയിലാക്കി ബാപ്പാ തലയിൽ വെച്ചുകൊണ്ടു പോയി ദൂരെയെങ്ങാണ്ടോ ഉള്ള ചന്തയിൽ വില്ക്കും. പ്രതാപ ശാലിയായിരുന്ന വട്ടനടിമ. രാജകീയ ഭാവം..... തിരികെ വരുമ്പോൾ അരിക്കും മറ്റും പുറമെ കൂട്ടാത്തിനുള്ള പച്ചമീനും കൊണ്ടുപോരും. പണ്ടൊക്കെ കുഞ്ഞുപാത്തുമ്മ മീനും കൂട്ടിയി രുന്നു; ഇറച്ചിയും കൂട്ടിയിരുന്നു. പിന്നെപ്പിന്നെ ആയപ്പോൾ രണ്ടും കൂട്ടാതെയായി. തനി പച്ചക്കറി.

ആമ്പൽ പൊയ്കയിലെ വരാൽ, കട്ടയെ വെട്ടി വിഴുങ്ങിയതിനു ശേഷമാണ് മീൻ കൂട്ടാതായത്. ബാപ്പാ മീൻകച്ചവടം മതിയാക്കി ആടിപ്പു തുടങ്ങിയപ്പോൾ അവൾ ഇറച്ചിയും കൂട്ടാതായി. അറുത്തു മാറ്റിവെച്ചിരിക്കുന്ന ആട്ടുന്തല യിലെ അടയാത്ത ആ കണ്ണുകൾ... അതിലൊന്നുമുണ്ടായിട്ടില്ല. എന്നാലും അതു മനസ്സിൽ വലിയ വിഷമം ഉണ്ടാക്കുന്നു. മീനോ ഇറച്ചിയോ വെച്ചു വേവിച്ചു ശരിപ്പെടുത്തി കൊടുക്കുന്നതിന് അവൾക്കു വിരോധമില്ല. പക്ഷേ, അവൾ ഉപ്പു നോക്കുകില്ലെന്നു മാത്രം. വല്ല പ്രകാരത്തിലും വെച്ചുവിളമ്പിക്കൊടുക്കാൻ അവൾ വശമാക്കിക്കഴിഞ്ഞു. ബാപ്പാ വെളുപ്പിനെ എണീറ്റു പല്ലും തേച്ച് പ്രഭാതപ്രാർത്ഥനയായ സുബഹ് നിസ്കരിച്ചു കഴിയു മ്പോൾ അവൾ ഒരു പാത്രം കടുംചായ തയ്യാറാക്കിയിട്ടുണ്ടാവും. ബാപ്പാ അതും കുടിച്ച് 'ബിസ്മിം' ചൊല്ലി ദൈവാനുഗ്രഹ ത്തോടെ നീണ്ടു നിവർന്നങ്ങു നടന്നുപോകും. കൈയിൽ കുറെ രൂപായുടെ കാശും ഉണ്ടാകും. ദൂരെ എങ്ങാണ്ടോ ഉള്ള ആ ചന്ത യിൽച്ചെന്നു വല്ല വാഴക്കുലയോ കിഴങ്ങോ ചേനയോ അടയ് ക്കായോ തേങ്ങായോ എന്തെങ്കിലും വാങ്ങിച്ചു വില്ക്കാനാണ്.

"ചെമ്മീനടിമ പവമ്മാറാൻ പോയോടീ?' എന്നു ചോദിച്ചു കൊണ്ടാണ് ഉമ്മാ എണീക്കുന്നത്. പവൻ..പണ്ട് അത് ഒരുപാടു കണ്ടിട്ടുള്ളതാണ്...... അപ്പോഴത്തേക്കും കാക്കയെല്ലാം കരഞ്ഞ് നേരമൊക്കെ വെളുത്ത് വെയിലെങ്ങും വീണിരിക്കും. ഉമ്മായ്ക്കു പടച്ചവനോടും പിണക്കമാണ്. നിസ്കാരമൊന്നുമില്ല. എന്തിനു പ്രാർത്ഥിക്കുന്നു?

“ഓ....ഒത്തിരി നിസ്കരിച്ചതാ. അന്ന്....എടീ ഹറാമ്പറ ന്നോളെ, കൂടുവെള്ളം അനത്തിയോ?'

വെള്ളം ചൂടാക്കി ഇട്ടിട്ടുണ്ടായിരിക്കും. കുഞ്ഞുപാത്തുമ്മാ പറയും:

"ടുവെള്ളം അനത്തീട്ടൊണ്ടുമ്മാ

ചൂടുവെള്ളമില്ലെങ്കിൽ ഉമ്മാ കുളിക്കുകയില്ല. പണ്ട് പ്രതാപ ത്തിന്റെ കാലത്തു ചൂടുവെള്ളത്തിലാണല്ലോ കുളിച്ചിരുന്നത്. അതുകൊണ്ട് ദിവസവും കുഞ്ഞുപാത്തുമ്മ വെള്ളം ചൂടാക്കി ഇട്ടേക്കും. എന്നാൽ, അതിനുമുണ്ട്. കുറ്റം. ഒന്നുകിൽ ചൂട് അധികമായിപ്പോയി; അല്ലെങ്കിൽ ചൂടു കുറവ്. കുളി കഴിഞ്ഞാൽ ഉമ്മായ്ക്ക് അലക്കിയ വസ്ത്രം ധരിക്കണം; ധാരാളം പാലും പഞ്ചസാരയും ചേർത്ത് കുറുകൻ ചായയും, നെയ്യു പുരട്ടിയ തടിയൻ പത്തിരിയും വേണം. വസ്ത്രങ്ങൾ ഉള്ളത്, ബാപ്പാ യുടേയും ഉമ്മായുടേയും അവളുടേതും സന്ധ്യയ്ക്ക് മുമ്പേ കുത്തിത്തിരുമ്പി തോരയ്ക്കിട്ടിട്ടുണ്ടായിരിക്കും. കുളി കഴിഞ്ഞാൽ ഉമ്മായ്ക്ക് ഉമ്മായുടേത് എടുത്തു കൊടുക്കും. പിന്നെ ചായയുടേയും പലഹാരത്തിന്റെയും കാര്യമാ ണെങ്കിൽ...... പനഞ്ചക്കര ചേർത്ത കടുംചായയായിരിക്കും. ചായ യിൽ മധുരത്തിനു പകരം ഉപ്പു ചേർത്തു കുടിക്കാമെന്നുള്ളത് കുഞ്ഞുപാത്തുമ്മയുടെ കണ്ടുപിടിത്തമാണ്. ഉമ്മായ്ക്ക് അതൊന്നും ഇഷ്ടമല്ല. വേറെ കിട്ടാൻ വഴിയില്ലാത്തതുകൊണ്ട്, 'ഹറാമ്പറന്നോളേ, നീ ഒണ്ടാകാമ്പോയ കാരണോ!' എന്നും പറഞ്ഞ് അതു വലിച്ചു കുടിക്കും. ആദ്യമാദ്യം ചട്ടി നിലത്തടിച്ചു പൊട്ടിക്കുമായിരുന്നു. ദിവസവും മൺചട്ടി വാങ്ങാൻ പണം വേണ്ടേ? ബാപ്പാ ഒരിക്കൽ പറഞ്ഞു:

"ഇഞ്ഞി അവക്ക് ശെരട്ടേക്കൊട്ത്താ മതി. ഉമ്മാ അന്നു വാവിട്ടു കരഞ്ഞുപോയി. ഉമ്മാ പറഞ്ഞു:

“മയ്യദ്ദീനേ, നേർച്ചക്കാരേ, കേക്കണൊണ്ടോ? മുത്ത് നബിയേ, കേക്കണൊണ്ടോ? ആനമക്കാരിന്റെ പുന്നാരമോക്ക് രട്ടേ കൊട്ത്താ മതീന്ന്

അതിനും കുഞ്ഞുപാത്തുമ്മയെ ഉമ്മാ ചീത്ത പറയും:

“നീ പാക്യദോഷിയാ; നിന്റെയാ മർഗ് പാക്യക്കേടിൻറതാ അവളുടെ കവിളിലുള്ള ആ കറുത്ത മറുകു നുള്ളിപ്പറിച്ചു കളയാൻ സാധിക്കുമോ?

ബാപ്പായുടെ കണ്ണുകൾ ചുമക്കും. കഠിനമായ ദേഷ്യ ത്തോടെ ബാപ്പാ പതുക്കെ, “എടീ കുഞ്ഞുതാച്ചുമ്മാ' എന്നു വിളിക്കും. ആ ശബ്ദത്തിൽ ഒരു ഭീഷണിയുണ്ട്. ഉമ്മാ മിണ്ടാ തിരിക്കും. ബാപ്പാ പുറത്തേക്കിറങ്ങിയാൽ പിന്നെ ഉമ്മാ തുടങ്ങു കയായി

'ഹറാമ്പറന്നോളേ! എമ്പോക്ക്! അവരാതി നിന്ന കാല

പാമ്പ് കടിക്കും. നിന്റെ തലവെട്ടം കണ്ടപ്പളാ.... ഈ വിധമാണു പറച്ചിൽ. പെറ്റതള്ളയാണ്.....വഴിയേ പോകുന്ന പിള്ളേര് കൂക്കിവിളിക്കും. കുഞ്ഞുപാത്തുമ്മ പറയും:
"ഉമ്മാ ഒന്ന് പദക്ക്പ്പ

“ഒറക്കപ്പറേവടി ഇനിക്ക് ലെയിനാണ്ടടി ഒറക്കപ്പറേൻ' അങ്ങനെ ഉമ്മാ എന്തോ ഒരു ദിവസം ഉറക്കെപ്പറയുക യായിരുന്നു. അതു കേട്ടു വന്ന ബാപ്പാ ചുമ്മാ ഇരിക്കാൻ പറഞ്ഞു. ഉമ്മാ കൂട്ടാക്കിയില്ല. ബാപ്പാ വീണ്ടും പറഞ്ഞു. എന്നിട്ട് കണ്ണും ചുമപ്പിച്ച് ബാപ്പാ എണീറ്റു ചെന്നു......

അതു കണ്ട് ഉമ്മാ പരിഹാസത്തോടെ ചിരിച്ചു. ഉമ്മാ ഈണക്കത്തിൽ പറഞ്ഞു:

ചെമ്മിനടിമ ആനമക്കാരിന്റെ പുന്നാരമോള് പേടിപ്പിച്ചാൻ ബന്ന്!' എന്നു പറഞ്ഞു തീർന്നില്ല, അതിനു മുമ്പ് ഒരു ഭയങ്കര സംഭവം നടന്നു

ബാപ്പായുടെ വലതുകൈ ഉമ്മായുടെ ഹാക്കിനു പിടിച്ചു. തൊണ്ടയിലെ ആ പിടിത്തം ശക്തിയോടെ മുറുകി. ഉമ്മാ കണ്ണു തുറിച്ചു. പല്ലു ഞെരിച്ചുകൊണ്ട് ബാപ്പാ പതുക്കെ പറഞ്ഞു: “നീ മരി!!...ഭാര്യയും ഭർത്താവും

ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം ഉമ്മായെ ബാപ്പാ ഒറ്റക്കൈകൊണ്ട് കഴുത്തിനു പിടിച്ചു പൊക്കി. എന്നിട്ട് താഴെ ഇട്ടു. ഉമ്മായുടെ മെതിയടി രണ്ടും ചവുട്ടി വെളിയിലിട്ടു. ഉമ്മാ അനക്കമില്ലാതെ കിടക്കുന്നു.

ഇത്രയും ഞൊടിയിടകൊണ്ടു സംഭവിച്ചു. കുഞ്ഞു പാത്തുമ്മ സ്തംഭിച്ചു നിന്നുപോയി. ലോകമെല്ലാം ഇരുണ്ടതു പോലെയും ആഴമേറിയ ഒരു കുഴിയിലേക്കവൾ വീണുപോയതു പോലെയും....ഉമ്മായെ ബാപ്പാ ദാ കൊന്നിട്ടിരിക്കുന്നു. അവൾക്കു നാവു പൊന്തിയില്ല. ശബ്ദമില്ലാതെ അവൾ നിന്നു കരഞ്ഞു.

ബാപ്പാ പറഞ്ഞു:
മകളെ കരയണ്ട

കുഞ്ഞുപാത്തുമ്മയ്ക്കപ്പോൾ രാജ്യത്തില്ലാത്ത കരച്ചി ലൊക്കെ വന്നു. അവൾ നിന്നു കരഞ്ഞു. ഹൃദയം പൊട്ടി ക്കരഞ്ഞു. റബ്ബൽ ആലമീൻ പ്രപഞ്ചങ്ങളുടെ എല്ലാം സ്രഷ്ടാവേ എന്തൊക്കെയാണു സംഭവിക്കാൻ പോകുന്നത്?
അടിക്കടി വിപത്ത്. ആരും സഹായമില്ല. തനിച്ചായിരി ക്കുന്നു. ഉമ്മാ പോയി....ഉടനെ ബാപ്പായെയും കൈ വിലങ്ങുവെച്ച് പോലീസുകാർ കൊണ്ടുപോകും!

കുഞ്ഞുപാത്തുമ്മയ്ക്ക് ഇനി ആരുമില്ല. ഉമ്മായുടെ മയ്യത്ത്..... ആരെങ്കിലുമൊക്കെ വന്നു കുളിപ്പിച്ച് പുതുവസ്ത ത്തിൽ 'ഖഫൻ' പൊതിഞ്ഞ് മയ്യത്തുകട്ടിലായ സന്തോക്കിൽ വെച്ച് “ലാ ഇലാഹ ഇല്ലല്ലാഹ്! ലാ ഇലാഹ ഇല്ലല്ലാഹ്!' എന്നു കൂട്ടം ചേർന്നു മന്ത്രിച്ചുകൊണ്ട് ചുമന്നുകൊണ്ടു പോയി പള്ളി യിലെ മയ്യത്തുപറമ്പിൽ കബറടക്കം ചെയ്യും.....പിന്നെ..... അവൾ തനിച്ച്, ഒന്നും ചിന്തിക്കാൻ വയ്യ. കുഞ്ഞുപാത്തുമ്മയുടെ കണ്ണു കൾ കാണാതായി. അവൾ വാവിട്ടു കരഞ്ഞു. യാ ഇലാഹി! ദൈവമേ!

“അന്നാലും ബാപ്പാ ഇതു ചെയ്തല്ലോ!'

“മകളേ, ബാപ്പാ പറഞ്ഞു: “കരയാതെ നീ എറാത്തു പോയിരി.

കുഞ്ഞുപാത്തുമ്മ ഒരു കണക്കിൽ ഇറയത്തു ചെന്നു തൂണും പിടിച്ചു നിന്നു. ഒച്ചയുണ്ടാക്കാതെ പിന്നെയും അവൾ വളരെ കരഞ്ഞു. ഒരു സമാധാനവും വന്നില്ല. അങ്ങനെ നില്ക്കു മ്പോൾ അവൾ ഷജ്റത്തുൽ മുൻതഹാ'യെപ്പറ്റി ഓർത്തു.

അതു സ്വർഗത്തിലാണ്. ഷജ്റത്തുൽ മുൻതഹാ എന്ന് ആ മഹാവൃക്ഷത്തിന്റെ പേര്. ആ മഹാവൃക്ഷത്തിൻറ ചുവട്ടിൽ നിന്ന് മൂന്നു നദികൾ പുറപ്പെടുന്നുണ്ട്. സ്വർഗ ത്തിൽ നിന്നുള്ള നദികൾ, നൈൽ, ടൈഗ്രീസ്, യൂഫ്രട്ടീസ്. ഇതൊക്കെ പറഞ്ഞിട്ടെന്തു ഫലം ? പത്തുൽ മുൻതഹാ പോലുള്ള സുന്ദരങ്ങളായ ഐതിഹ്യങ്ങൾ ഓർക്കാൻ രസമുണ്ട്. എല്ലാ മതങ്ങളിലുമുണ്ട്. ഇത്തരം ഐതിഹ്യങ്ങൾ ഭക്തജനം വിശ്വസിക്കുന്നു. ഇതെല്ലാം അവൾ പള്ളിയിൽനിന്നു കേട്ട 'വ അസ്' എന്ന ഒരു രാപ്രസംഗത്തിൽ നിന്നു മനസ്സിലാക്കിയ താണ്. ആ വൃക്ഷത്തിലെ ഇലകളിൽ എല്ലാ ജീവജാലങ്ങളുടെയും പേരുകളുണ്ട്. കാറ്റടിക്കുമ്പോൾ ആ ഇലകളിൽ ചിലതു വീഴും. വീഴുന്ന ഇലയിൽ പേരെഴുതിയിട്ടുള്ള ജീവി മരിക്കും. ചില ഇല കാലമായി പഴുത്തുതന്നെയായിരിക്കും വീഴുന്നത്. ചിലതു പച്ചയ്ക്കും, ചിലതു കുരുന്നിലെയും വീഴും. ഉമ്മായുടെ പേരെഴുതിയ ഇല്ല.....എന്നവൾ ഓർത്തപ്പോൾ അകത്തുനിന്ന് ഉമ്മായുടെ ശബ്ദം കേട്ടു:

“പടച്ചോനേ!' ഉമ്മാ പറയുകയാണ്: "എനിക്കാരുല്ല മയ്യദ്ദീനോ ഇനിക്കാരുല്ല!'

കുഞ്ഞുപാത്തുമ്മയുടെ സങ്കടമെല്ലാം പോയി. അവൾ ഓർത്തു:

കാറ്റു വീശി-ഇല വീണില്ല!

കുഞ്ഞുപാത്തുമ്മ അകത്തേക്കു ചെന്നു. ഉമ്മാ എണീ റിരിക്കയാണ്. അവളെ കണ്ടപ്പോൾ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി.

“ഉമ്മാ ചുമ്മാ ഇരി!' എന്നും പറഞ്ഞ് കുഞ്ഞുപാത്തുമ്മ അടുത്തു ചെന്നു.

അപ്പോൾ ഉമ്മാ ഈണക്കത്തോടെ പറഞ്ഞുതുടങ്ങി. അതൊരു പാട്ടുപോലെയാണ്. ഉമ്മാ പറഞ്ഞു: "തടകടിയോ തടക മയ്യദ്ദീനേ തടക്, മുത്തുനബിയേ തടക്

തടകടിയോ തടക

പ്രവാചകനായ മുഹമ്മദ് നബിയാണ്, മുത്തു നബി,

എവിടെ തടകാനാണെന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് മനസ്സി ലായില്ല. അവൾ ചോദിച്ചു: “എവിടേണുമ്മാ?'
ഉമ്മാ ഈണക്കത്തോടെ തുടങ്ങി “കൈത്തല്, കാല്, കയ്യേല്.

“നീ മാറിക്കേ! ബാപ്പാ അടുത്തു ചെന്ന് ഉമ്മായെ തടകി. ബാപ്പാ പറഞ്ഞു:

"കുഞ്ഞുപാത്തുമ്മാ, നീ എറാത്ത് പോയിരി. അവൾ ഇറയത്തേക്കു പോന്നു.

അകത്തുനിന്ന് വന്നക്കം പറച്ചിലും മറ്റും കേട്ടു. ഇടയ്ക്ക് ഉമ്മാ ചോദിക്കുന്നു.

“എന്നെക്കൊന്നിട്ടു വേറെ കെട്ടാനാണല്ലേ?'

അതിന് ബാപ്പാ എന്തു പറഞ്ഞുവെന്ന് കുഞ്ഞുപാത്തുമ്മ ശ്രദ്ധിച്ചില്ല. അവൾ മുറ്റത്തിറങ്ങി ചുമ്മാ അങ്ങുമിങ്ങും നടന്നു. അപ്പോൾ കുറെ ഉച്ചത്തിൽ ബാപ്പാ പറയുന്നതു കേട്ടു:

"ഞമ്മക്കെല്ലാരിക്കും ഇന്നു തൗബ ചെയ്യണം.

ചെയ്തുപോയ തെറ്റിന് റബ്ബൽ ആലമീനായ തമ്പുരാ നോടു പൊറുതിക്കപേക്ഷിക്കുക. മേലിൽ തെറ്റു ചെയ്യാതി രിക്കുക. അതു നല്ല കാര്യമാണ്. പക്ഷേ, ആ വീട്ടിൽ തൗബ ഇല്ല, മിക്ക എല്ലാ മുസ്ലിം വീടുകളിലും അതുണ്ടായിരിക്കും. അറബിയിലാണ് അത്. അറബി മലയാളത്തിൽ മുസല്യാക്കന്മാർ എഴുതി അച്ചടിച്ചു വിട്ടിട്ടുണ്ട്. ഏതെങ്കിലും വീട്ടിൽ നിന്നു ബാപ്പാ അതു വാങ്ങിച്ചുകൊണ്ടു വരും.

കുഞ്ഞുപാത്തുമ്മ അങ്ങനെ നടക്കുമ്പോൾ ഉമ്മായും ബാപ്പായും കൂടി വരാന്തയിലേക്കു വന്നു. ഉമ്മാ പറയുകയാണ്.

“എണ്ണം, കൊയമ്പും ഇഞ്ചം മേണം.

ബാപ്പാ അതു മൂളിക്കേട്ടുകൊണ്ട് കുഞ്ഞുപാത്തുമ്മ

യോടു പറഞ്ഞു: “മോളേ, ഉമ്മാക്കു കുളിക്കാൻ നീ ഉമ്മിണി വെള്ളം കോരി

ചൂടാക്ക്,

ബാപ്പാ എന്നിട്ടു വെളിയിൽ ഇറങ്ങിപ്പോയി.

കുഞ്ഞുപാത്തുമ്മ വെള്ളം കോരിയൊഴിച്ചു ചൂടാക്കി ക്കൊണ്ടിരിക്കുമ്പോൾ ബാപ്പാ എവിടെനിന്നോ എണ്ണയും കുഴമ്പും ഇഞ്ചയുമായി വന്നു. ഉമ്മാ എണ്ണയും കുഴമ്പും മറ്റും പുരട്ടി കുളിക്കാൻ തുടങ്ങുമ്പോൾ ബാപ്പാ പോയി. കുഞ്ഞു പാത്തുമ്മ ചോദിച്ചു:

"ഉമ്മാ, ചെന്നൊന്നു കുളിക്കട്ടെ?'

ഉമ്മാ സമ്മതിച്ചു. അവൾ തോർത്തും കുളി കഴിഞ്ഞാൽ മാറാനുള്ള വസ്ത്രങ്ങളും പാളയും കയറുമായി ഇറങ്ങി.

ആ ഇറക്കം അവളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ പോകുന്നു എന്നൊന്നും കുഞ്ഞുപാത്തുമ്മ അറി ഞ്ഞില്ല. ഉമ്മാ പറഞ്ഞു:

"അധികം താമസിക്ക്ത്, കേട്ടോ?

അവൾ പറഞ്ഞു:

"ഇല്ല, ഞാ ഇപ്പം ബരാം.

അവൾ നടന്നു. അപ്പോഴും? അവൾ വിചാരിച്ചു; കാറ വീശിയപ്പോൾ ഇല വീണുപോയിരുന്നെങ്കിൽ.....

അവൾ ഉള്ളു നൊന്തു പ്രാർത്ഥിച്ചു:

“റബ്ബൽ ആലമീനായ തമ്പുരാനേ! കാറ്റു വീശിയാലും ഞങ്ങട ആരിടേം എല ബീയിക്കല്ലേ!'
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക