shabd-logo

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023

0 കണ്ടു 0



കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു.

"ആരാണു വരുന്നത്. ആദ്യമാദ്യം കല്യാണം ഒരു തമാശപോലെയാണ് അവൾക്കു തോന്നിയത്. വെറ്റില മുറുക്കി ചുണ്ടു ചുവപ്പിച്ച് കാര്യസ്ഥി യാകാം. കാതുകളിൽ പൊന്നലിക്കത്തിടാം. ഉമ്മാബാപ്പാമാരോടു കൂടി ഹജ്ജിനു പോകാം. പക്ഷേ...... അതിന്.....ആ വരുന്ന ആൺപിറന്നോൻ സമ്മതിക്കുമോ?

എന്നാൽ കെട്ടാൻ വരുന്ന ആൺപിറന്നോന്മാരൊന്നും ആനമക്കാരുടെ പ്രിയപ്പെട്ട മകളുടെ പ്രിയപ്പെട്ട മകൾക്കു ചേർന്നതല്ല. ചിലർക്കു പണം പോര; ചിലരുടെ കുലം അത മുന്തിയതല്ല.

അങ്ങനെ ദിവസങ്ങൾ നീങ്ങി. നീങ്ങിപ്പോകുന്നു. കുഞ്ഞു പാത്തുമ്മയ്ക്ക് പ്രായം കൂടിക്കൂടി വരികയാണ്. അപ്പോഴത്തേക്കും അവൾക്കു ചെറിയ ഒരാഗ്രഹം. അതങ്ങനെ വ്യക്തമായി ഒന്നുമില്ല. മനസ്സിലെന്തോ ഒരു വിഷമം പോലെ കെട്ടാൻ പോകുന്ന ആൺപിറ ന്നോനെ മുമ്പേ കൂട്ടി അവൾക്കൊന്നു കാണണം. കണ്ടാൽ മതി.
“ആഹാ.....ഇതെന്തൊരു ശബ്ദം?' എന്നവർ അദ്ഭുത പ്പെടും... അതാണ് അവസാനത്തിന്റെ സൂർ എന്ന കാഹളം! ഇസാഫിൽ എന്ന മലക് ആണ് ഈ ശബ്ദമുണ്ടാക്കുന്നത്. അതൊരു കുഴലിൽക്കൂടിയാണ്. ആ കുഴലിന് ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളുടെയും എണ്ണം അനുസരിച്ച് ദ്വാരങ്ങളുണ്ട്... ആ ശബ്ദങ്ങൾ കേട്ട മനുഷ്യർ നാനാ ഭാഗങ്ങളിൽനിന്നും ഓരോരോ സ്ഥലങ്ങളിൽ ഒരുമിച്ചുകൂടി പരിഭ്രമത്തോടെ
ചോദിക്കും 

"ഇതെവിടെനിന്നു വരുന്നു?

ആ ശബ്ദങ്ങൾ ക്രമേണ വർദ്ധിച്ചു വർദ്ധിച്ച് ഇടിവെട്ടും വണ്ണം കഠിനമായിത്തീരും. ജീവജാലങ്ങൾ പരിഭാന്തചിത്തരായി അലയും. ശബ്ദങ്ങൾ പിന്നെയും ഘോരഘോരമാവും. മനുഷ്യരും മറ്റു ജീവജാലങ്ങളും ഓരോന്നായും കൂട്ടത്തോ ടെയും മരിച്ചു വീഴുവാൻ തുടങ്ങും. ഭൂമി കുലുങ്ങും പൊട്ടിത്തെ റിക്കും. സമുദ്രങ്ങളെല്ലാം വെട്ടിപ്പതച്ച് രാജ്യങ്ങളിൽ കയറും. മലകളും പർവതങ്ങളും ലക്ഷം ലക്ഷം കഷണങ്ങളായി പൊട്ടി ത്തെറിക്കും. കൊടുങ്കാറുള വാകും. ലോകത്തിൽ നിന്നു തീ നിശ്ശേഷം അണഞ്ഞുപോകും. നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും തണുത്തു. തകർന്ന് കരിയായിപ്പോകും. എല്ലാം നശിക്കും. സൗരയൂഥങ്ങളും, അണ്ഡകടാഹവും. ഒന്നും അവശേഷിക്കില്ല. എല്ലാം തകർന്നു. പൊടിഞ്ഞു പാറിപ്പോകും. അനന്തമായ ശൂന്യത, ശൂന്യത..... ഒടുവിൽ ഒടുവിൽ റബ്ബൽ ആലമീനായ തമ്പുരാൻ മാത്രം അവശേഷിക്കും. അപ്പോൾ അവൻ പറയും. "ഞാൻ......ഞാനെന്നു പറഞ്ഞങ്കരിച്ച രാജാക്കന്മാരും

മറ്റും എവിടെ?'

ശൂന്യത, മഹാശൂന്യത.

ഈ വിധം കോടാനുകോടി യുഗങ്ങൾ അവൻ മാത്രമായി കഴിയും. പിന്നീടും ഭൂമിയെ സൃഷ്ടിക്കും. നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരുമുണ്ടാവും. എല്ലാ ആത്മാക്കളേയും വീണ്ടും ഉയർത്തപ്പെടും. പിന്നെ ശിക്ഷ, ര....എല്ലാം വിശദമായി കുഞ്ഞുപാത്തുമ്മാ പറഞ്ഞു കേൾപ്പിക്കും. അവൾക്കിതെല്ലാം

കാണാപ്പാഠംതന്നെയാണ്.

ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നതും അവളെ പരിശോ ധിക്കുന്നതും അവളെ കാണാൻ വരുന്നതും......മകനു വേണ്ടി; അല്ലെങ്കിൽ ആങ്ങളയ്ക്കു വേണ്ടി.

അവൾക്കും ഒരു കുഞ്ഞാങ്ങളയുണ്ടായിരുന്നെങ്കിൽ...... ഒരിക്കൽ അവൾക്കും ചില വീടുകളിൽ കയറിച്ചെന്നു ചില ചോദ്യങ്ങൾ ചോദിച്ച് വലിയ കാര്യസ്ഥി'യാവാമായിരുന്നു. ഒരു മുസ്ലിം വനിതയ്ക്ക് അറിയേണ്ടതെല്ലാം അവൾക്കറിയാം. ഈണക്കത്തോടെ അവൾ ഖുർ ആൻ ഓതും. ഖുർ ആൻ അല്ലാ ഹുവിന്റെ വചനങ്ങളാണല്ലോ. ഖുർ ആൻ തൊടണമെങ്കിൽ ദേഹം ശുദ്ധി വരുത്തണം. അതിന് ഒന്നുകിൽ കുളിക്കണം; അല്ലെങ്കിൽ ഒരു എടുക്കണം. അതിനു ചില അറബു വാക്യ ങ്ങൾ ഉച്ചരിച്ചുകൊണ്ട് കൈകൾ, വായ്, മൂക്ക്, മുഖം, ചെവികൾ, നീറുക, പാദങ്ങൾ ഇത്രയും മുമ്മൂന്നു പ്രാവശ്യം ശുദ്ധ ജലത്തിൽ കഴുകണം. പിന്നെ അവൾക്കു നിസ്കരിക്കാനറിയാം. സുബഹ്, ഹൻ, അസർ, മിബ്, ഇശാ ഇങ്ങനെ അഞ്ചു തവണ അദൃശ്യനായ സ്രഷ്ടാവിന്റെ മുമ്പിൽ നിന്നുള്ള പ്രാർത്ഥന. ഇതു കൂടാതെ 'ഇസ്ലാം കാര്യം,' 'ഈമാൻ കാര്യം' ഇതെല്ലാം അവൾക്കറിയാം. അവളെ തോല്പിക്കുവാൻ ആർക്കും സാധ്യ മല്ല. പെണ്ണു കാണാൻ വന്നവരിൽ ഒരു കാര്യസ്ഥി ചോദിച്ചു:
ആയിഷ ബീബി ആരായിരുന്നു 
കുഞ്ഞുപാത്തുമ്മ പറഞ്ഞു:

മുഹമ്മദ്നബിയുടെ ഭാര്യമാരിൽ ഒരാളായിരുന്നു ആയിഷാ ബീബി

“ആയിഷാബീബിന്റെ കാതു കുത്തിരുന്നോ?
കുത്തിയിരുന്നു
എത്രലക്കത്ത് ണ്ടെർന്ന്
കുഞ്ഞുപാത്തുമ്മ പറഞ്ഞു:


"സുബർക്കത്തീന്ന് ജിബ്രീൽ (അസ്സലാം) മുത്തു ക്കൊല കൊണ്ടുവന്ന് റസൂൽ സല്ലല്ലാഹു അലൈഹി വസല്ല മിന്റെ കയ്യി കൊടുത്ത്. മുത്ത്നബി അത് ആയിഷാബീബീട് കാതിലിട്ട്

അവളുടെ കാതുകളിൽ മുത്തുക്കൊലയല്ല ഇട്ടിരിക്കുന്നത്. രണ്ടിലും കൂടി ഇരുപത്തൊന്നു സ്വർണവളയങ്ങളുണ്ട്. അതിൽ ഓരോന്നിലും സ്വർണത്തിന്റെ ലോലമായ ചെറിയ ആലില മാതിരി ഇരുപത്തിയൊന്ന് അരിശലയും. അതെല്ലാം കാറ്റു തട്ടി യാൽ ചെറുശബ്ദത്തോടെ അനങ്ങും.

അവളുടെ തട്ടുകാതിൽ രണ്ടു പൊൻ തക്കകളുണ്ട്. അതിലുമുണ്ട് തൂങ്ങിക്കിടക്കുന്ന രണ്ടു പൊൻ അരിശലകൾ. കഴുത്തിൽ പൊൻ മാലകൾക്കു പുറമെ ഒരു തടിയൻ പൊൻ പീച്ചിങ്ങ ഉമ്മായുടെ കഴുത്തിലുള്ള മാതിരി താലിപ്പൂട്ടില്ല. അത് കല്യാണത്തിനുശേഷമേ ഇടൂ. അവളുടെ കൈകളിൽ പൊന്നിൻ കിലുങ്ങാമ്പള'കളുണ്ട്. വിരലിൽ മോതിരമുണ്ട്. അത് ബാപ്പാ ഇട്ടിരിക്കുന്ന മാതിരി തമ്പാക്കിന്റെയല്ല. ഇസ്ലാമായ ആൺ ന്നോന്മാർക്കു തനി സ്വർണം ഉപയോഗിക്കാൻ പാടില്ല.

കുഞ്ഞുപാത്തുമ്മയുടെ വിരലിലുള്ള മോതിരം കുട്ടിസാർ ണമാണ്. ആനക്കണ്ണൻ മോതിരമാണത്. അവളുടെ അരയിൽ പൊന്നിന്റെ തുടലുണ്ട്. അതിൽ ധാരാളം "ഏലസും കടുക്കം ഉണ്ട്. പിന്നെ അവളുടെ കാലുകളിൽ ഉള്ളു പൊള്ളയായ പൊന്തൻ പൊൻ "ശലമ്പുണ്ട്. അതിനകത്തുനിന്നാണ് നടന്നാൽ ശബ്ദങ്ങൾ അധികമായി കേൾക്കുന്നത്. അതിൻറ അകത്ത് എന്താണെന്ന് അവൾക്കറിഞ്ഞുകൂടാ. പൊൻ തരി കളോ, മൺതരികളോ...... എന്തോ ഉണ്ട്.

അതാണു നടക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നത്. അവൾ ചുമ്മാ ഇരിക്കും. വിശക്കാതെയാണ്. അവൾ ഉണ്ണുന്നത്. ഉറക്കം വരാതെയാണ് അവൾ കിടക്കുന്നത്.

അവൾ ആ വലിയ കെട്ടിടത്തിന്റെ നടുമുറ്റത്തു നിലാ വുള്ള രാത്രികളിൽ നില്ക്കും. മനസ്സിൽ നേരിയതായ ഒരു വിഷാദം. അതിനെന്താ കാരണം? കുഞ്ഞുപാത്തുമ്മയ്ക്ക് അറിഞ്ഞു കൂടാ അവൾ വിചാരിക്കും. ചുമ്മാ തോന്നലാണിത്. അവൾക്കു വേണ്ടതെല്ലാമുണ്ട്. എന്നിട്ടവൾ നക്ഷത്രങ്ങൾ നിറഞ്ഞ കാത്തു നോക്കി മന്ദഹസിക്കാൻ മുതിരും. ഉമ്മാ അകത്തേക്കു വിളിക്കും. അവിടെ അങ്ങനെ നില്ക്കാൻ പാടില്ല

ആരെങ്കിലും കാണുകില്ലേ? “ആഹാജത്ത് ആരാ ഉമ്മാ

ഉമ്മാ പറയും

"ഇഫ്തിത്തും ജിന്നും ഷൈത്താനും ആകാശത്തുകൂടി പറന്നു പോകുന്ന വല്ല അദൃശ്യ ജീവി

ം അവളെ കണ്ടെങ്കിലോ?

കാണുന്നതുപോലെ ആകാശം ശൂന്യമല്ല. മലക്, ജിന്ന്

ഇഫ്രീത്ത്, ഷൈത്താൻ കൂടാതെ ഇബ്ലീസെന്ന പഹയനും

ആകാശത്തുകൂടി പറന്നുപോകും. അങ്ങനെ പോകുന്ന പോക്കിൽ

കുഞ്ഞുപാത്തുമ്മയെ കാണുകയാണെങ്കിൽ ചിലർ മോഹിച്ച് മനുഷ്യരോ, മലകളോ, ജിന്നോ ആരെങ്കിലും അവളെ

അവളുടെ ദേഹത്തു കൂടു അവൾ അകത്തേക്കു പോരും.

കാണുന്നതിൽ അവൾക്കു വിരോധമില്ല. എന്നാലും അവളൊരു

മുസ്ലിം വനിതയല്ലേ?

അവളൊരു തടവുകാരിയാണ്. കാറ്റും വെളിച്ചവും അവൾക്കു പാടില്ല. അവൾ വിങ്ങിപ്പൊട്ടുന്നു. കുപ്പായങ്ങൾ പാകമല്ലാതെ വരുന്നു. അവൾ എന്തെല്ലാമോ കിനാവുകൾ കണ്ടുണരുന്നു. അതാരോടും പറയത്തക്കതല്ല. അവളുടെ ഓരോ അണുവിനേയും അതു ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ കിനാവുകളിലൂടെ കുഞ്ഞുപാത്തുമ്മ ഇരുപത്തിയൊന്നാമത്തെ വയസ്സിലെത്തി. അപ്പോഴത്തേക്കും അവളുടെ ജീവിതത്തിൽ വ്യക്തമായി ചിലതു സംഭവിക്കുകയാണ്.

അവളുടെ പൊൻപണ്ടങ്ങളെല്ലാം ബാപ്പാ അഴിച്ചു വാങ്ങിച്ചു. ഉമ്മായുടേതും എടുത്തു. എല്ലാം തൂക്കിവില് കേസ് നടത്തുകയാണ് കുഞ്ഞുപാത്തുമ്മയുടെ കാതുകളും കഴുത്തും അരയും കൈകാലുകളും ഒഴിഞ്ഞു. എന്നും ബാപ്പായും പരിവാരങ്ങളും കച്ചേരിയിലാണ്. കേസ് നടത്തുന്നു, ഒടുവിൽ ഒരു നടുക്ക് ത്തിന്റെ വക്കിലായി. കേസ് ബാപ്പായ്ക്ക് ദോഷമായി വിധിച്ചു. അപമാനവും പരാജയവും. അങ്ങനെ അവർ പോകേണ്ടി

വന്നിരിക്കുന്നു. എങ്ങോട്ട്

ഒരു സന്ധ്യ. അന്ന് നേരത്തേ നിലാവും ഉദിച്ചു പൊന്തി ജനിച്ചു വളർന്ന വീടിനോട് കുഞ്ഞുപാത്തുമ്മ അവസാന യാത്രയും പറഞ്ഞു. അവർ ഇറങ്ങി. നീണ്ടു നിവർന്ന് ബാപ്പാ മുമ്പ്, മുഖവും കുനിച്ച് കണ്ണീരോടെ ഉമ്മാ പിറകെ. യാതൊരു വികാരവും കൂടാതെ കുഞ്ഞുപാത്തുമ്മ എല്ലാററിലും പിറകെ. ജനങ്ങൾ കാൺകെ പൊതുനിരത്തിൽ അവർ ഇറങ്ങി. പള്ളി യുടെ അടുത്തുകൂടി അവർ നദിവക്കത്തെത്തി.

ലോകത്തിനൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ....അവരുടെ

ഭൂതം, വർത്തമാനം, ഭാവി.....എല്ലാം തകർന്നുപോയിരിക്കുന്നു.

എന്നാലും. നിലാവെളിച്ചത്തിൽ നദിയും മണൽപ്പുറവും തെളിഞ്ഞുകിടക്കുന്നു. വെള്ളത്തിൽ ആളുകൾ കുളിക്കുന്നു. മണൽപ്പുറത്ത് ചിലർ കൂടിയിരുന്ന് ചിരിച്ചുല്ലസിച്ചു വെടി പറയുന്നു......ലോകത്തിനൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, വട്ടനടിമയുടെയും ഭാര്യയുടെയും മകളുടെയും ജീവിതം ആകെ തകർന്ന മട്ടിലായി.

ലോകത്തിനൊന്നും സംഭവിച്ചിട്ടില്ല. കുഞ്ഞുപാത്തുമ്മ ഉമ്മാബാപ്പാമാരുടെ പിറകെ എങ്ങോട്ടെ ന്നറിയാതെ നടന്നുപോയി. അവളുടെ കാലുകൾ കുഴഞ്ഞു ദേഹം തളർന്നു. എങ്കിലും അദ്ഭുതങ്ങൾ നിറഞ്ഞ ലോകം. ജനശൂന്യമായ പെരുവഴി

നിലാവിലൂടെ അവൾ പിറകെ നടന്നു. ലക്ഷ്യം എവിടെ യാണ്? ഈ രാത്രി അവസാനിക്കുകയില്ലേ?
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക