shabd-logo

"ന്റെ കരളില് വേതന!'

19 September 2023

0 കണ്ടു 0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒരു മുസല്യാരുടെ വക ഒരു നുണുങ്ങു കൂട്ടുകേസുമാതിരി ഒരു ഏലസും അവളുടെ കഴുത്തിൽ തൂങ്ങുന്നുണ്ട്. അവളിൽ കൂടിയിരിക്കുന്ന "ഇഫ്രീത്ത്' എന്നിട്ടും പോകുന്നില്ല. ഒരു ദിവസം ആയിഷ വന്നു പറഞ്ഞു: നിസാർ അഹ്മ്മദ് പറഞ്ഞതായിട്ടാണ്. അപ്പോൾ കുഞ്ഞുപാത്തുമ്മയ്ക്ക് വളരെ കാര്യമായിട്ടു തോന്നി. അവളുടെ ഓരോ അണുവും ശ്രദ്ധിച്ചു. പക്ഷേ, ആയിഷാ പറഞ്ഞതു കേട്ടപ്പോൾ അവളെ കളിയാക്കുകയാണെന്ന് കുഞ്ഞു പാത്തുമ്മയ്ക്ക് മനസ്സിലായി. അവൾ പറഞ്ഞു:

“പോ തുട്ടാപ്പി!' ആയിഷ പറഞ്ഞു:

“ഏതു പൈത്താനും പോകും; ജിന്നും പോകും. പിന്നെ ഇഫ്രീത്തിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല! ചുമ്മാ അതു കഴുത്തിൽ കെട്ടിത്തൂക്കിക്കൊണ്ടു നടന്നാൽ മതി. ഇയ്ക്കാക്കാ യുടെ ആ വലിയ തുകൽപ്പെട്ടിയിലാണ്, എന്താ കൊണ്ടുവരട്ടെ?'

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

"കള്ളബുദ്ദുസേ, ചുമ്മായിരി!
ഉടനെ അവൾക്കു ദുഃഖവും ഉണ്ടായി. ആയിഷ കാര്യമായിട്ടു ചോദിച്ചു: “ത്തായ്ക്ക് എന്തു പറ്റി? "ന്റെ കരളില് വേതന

ചുളുകുളാ ഉള്ളതല്ല; നിറഞ്ഞു മുറിയുള്ള വിങ്ങലാണ്. ചുമ്മായിരുന്നു കരയാൻ തോന്നും; ഉടനെ ചിരിക്കാനും. കരച്ചിലിനേക്കാൾ അധികം അവൾക്കിഷ്ടം ചിരിയാണ്. ഉച്ചത്തി ലല്ല. ഓർത്തു മന്ദഹസിക്കുക. അപ്പോൾ വിങ്ങിപ്പൊട്ടി കരയാനും തോന്നും. നിസാർ അഹ്മ്മദിനെ കാണുമ്പോൾ അവളുടെ കവിളുകൾ പൊരുപൊരുക്കുകയും മാറിടങ്ങൾ ഘനമായി വിങ്ങുകയും ചെയ്യും. നിസാർ അഹമ്മദിനോടു പരിഭവത്തിൽ ഇന്നെന്തിനാ നോക്കണത്?' എന്നു ചോദിച്ചാൽ കൊള്ളാ മെന്നുണ്ട്. പക്ഷേ, പിന്നെ നിസാർ അഹ്മ്മദ് നോക്കില്ലെ ങ്കിലോ? അങ്ങനെ നോക്കീട്ടില്ല. അവളെ നോക്കണമെന്നുണ്ട്. കാണാൻ പറ്റിയ സ്ഥലത്ത് അവൾ ചെന്നു നില്ക്കും. "ഞാൻ ചുള്ളി വിറകു പെറുക്കാൻ വന്ന് നിക്കുകേല്ലേ?' എന്നവൾ തന്നെത്താൻ പറയും. എന്തെങ്കിലും കാരണമുണ്ടാക്കി അവൾ അടുത്ത വീട്ടിൽ ചെല്ലും. 'തീ' ഒരു പ്രധാന കാരണമാണ്. അതല്ലെങ്കിൽ “ഉപ്പ്,' അതുമല്ലെങ്കിൽ ആയിഷ. അവൾ ഏതു കാരണം പറഞ്ഞു ചെന്നാലും സൗകര്യത്തിന് നിസാർ അഹ്മ്മദിനെ കാണാറില്ല. ഒന്നുകിൽ മുറം നന്നാക്കുന്നു. അല്ലെങ്കിൽ വൃക്ഷങ്ങൾക്കു വെള്ളം ഒഴിക്കുന്നു. മുറം ഇതിന്നു മാത്രം നന്നാക്കാൻ എന്താണുള്ളത്? നിറയെ തങ്കമണൽ വിരിച്ച താണ്. അതിന്റെ ചുറ്റിനും പൂച്ചെടികൾ നിറഞ്ഞു കഴിഞ്ഞു. അതല്ലെങ്കിൽ വായന! "ന്താണ് ഇത് ബായിച്ചണത്?' അവൾ തന്നെത്താൻ ചോദിക്കും.

അന്നൊരു ദിവസം കുഞ്ഞുപാത്തുമ്മ നോക്കുമ്പോൾ ഒരു മരച്ചുവട്ടിൽ നിസാർ അഹമ്മദ് കിടക്കുകയാണ്; ചാരു കസേരയിൽ. മടിയിൽ ഒരു പുസ്തകമുണ്ട്. ചുമ്മാ കിടക്കുന്നു.
അവളുടെ ഹൃദയം സുഖകരമായ ചൂടോടെ ഉരുകി ത്തുടങ്ങി. നിസാർ അഹ്മ്മദിന്റെ കണ്ണുകൾ ആകാശത്താണ്. പല വർണങ്ങളിലുള്ള മേഘങ്ങൾ പടിഞ്ഞാറെ ചരുവിൽ. പറന്നുപോകുന്ന പക്ഷികളുടെ പുറങ്ങളിൽ തിളങ്ങുന്ന ചുമപ്പു പ്രതിഫലിക്കുന്നു.

അവൾക്കു കൃതിയായി. അന്നവൾ വെള്ള വസ്ത്രങ്ങൾ ധരിച്ചു. വളരെ നാൾ ഉപയോഗിക്കാതിരുന്നതുകൊണ്ട് ആ വെളുത്ത കുപ്പായം ദേഹത്ത് ഇറുങ്ങിപ്പിടിച്ചു കിടന്നു. തലയിൽ നേർമയുള്ള തട്ടം. അങ്ങനെ ഉടുത്തൊരുങ്ങിയത് എന്തിനെന്ന വൾക്കറിഞ്ഞുകൂടാ. കണ്ണാടിയിൽ അവൾ അവളെത്തന്നെ വളരെനേരം കണ്ടു. കൺപോളകൾക്കു നേരിയ ഒരു നീലിമ യുണ്ട്. കവിളിലെ കറുത്ത മറുക് അഞ്ജനപ്പൊട്ടുപോലെ ജ്വലിക്കുന്നു. തെളിവേറിയ വലിയ മിഴികളാൽ അവൾ അവളെ നോക്കി. അവൾ മന്ദഹസിച്ചു. അവൾക്കു കരച്ചിൽ വന്നു. അവൾ ചിരിച്ചു.

മുഖം സാധാരണ മട്ടിൽ ആക്കിയിട്ട് അവൾ അയൽപക്ക ത്തേക്കു നടന്നു. ഹൃദയം നന്നായി തുടിക്കുന്നുണ്ടായിരുന്നു. നിസാർ അഹ്മ്മദിന്റെ നോട്ടം അവളിൽ പതിഞ്ഞു, സന്തോഷകരമായ ഒരു നോട്ടം!

അവൾ തീ വാങ്ങി. ആയിഷയോടോ അവളുടെ ഉമ്മായോടോ വർത്തമാനം പറയാൻ കുഞ്ഞുപാത്തുമ്മ നിന്നില്ല. വേഗം തിരിച്ചു വരുന്ന വഴിക്ക് നിസാർ അഹമ്മദ് വിളിച്ചു:
ഓയി...
ആ വിളി അവളുടെ ആത്മാവിലൂടെ ഒരു മിന്നൽ പായിച്ചു. മുന്നോട്ട് ഒരടിപോലും വെക്കാൻ കഴിയാതെ അവൾ നിന്നു പോയി. അവൾക്കു പുകച്ചിൽ തോന്നി. അവൾക്കു ഭയം തോന്നി. അവൾക്കു പരിഭ്രമം തോന്നി, അവൾക്കു സന്തോഷം തോന്നി .....ഈ എല്ലാ വികാരങ്ങളോടെ അവൾ നോക്കി.

നിസാർ അഹ്മ്മദ് എണീറ്റു ചെന്നു.“എനിക്കു ശകലം തീ വേണം' എന്നും പറഞ്ഞ് തീക്കൊള്ളി അങ്ങു വാങ്ങി. എന്നിട്ട് ഒരു സിഗററ്റു കത്തിച്ചു.

“കുഞ്ഞുപാത്തുമ്മാ, നിസാർ അഹമ്മദ് പറഞ്ഞു: "നമ്മുടെ ആ കുരുവിയില്ലെ, അത് എന്റെ അടുത്തു വന്ന് കുഞ്ഞുപാത്തു മ്മയ്ക്ക് സുഖമാണോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു: 'ഏതോ ഇഫ്രീത്തിനെ ഓടിക്കാൻ അവളൊരു സൂട്ട്കേസ് കഴുത്തിൽ കെട്ടിത്തൂക്കിക്കൊണ്ടു നടക്കുകയാണ്!
തീ താ
“കുഞ്ഞുപാത്തുമ്മാ

ഓ.

"നിനക്കെന്തുപറ്റി?' “ന്റെ കരളില് വേതന

"അതിന് അതു കഴുത്തിൽ കെട്ടിയാൽ മാറുമോ?'
തീ തായോ
“നീ എഴുത്തു പഠിച്ചിട്ടില്ലേ?'

"ന്ന് പഠിപ്പിച്ചില്ല.

"നാളെമുതൽ ആയിഷയോടു

പറയുമോ?'

"ന്ന കുട്ടാപ്പി കളിപ്പിച്ചും

പഠിപ്പിക്കാൻ പറയൂ.

ലുട്ടാപ്പി നിന്നെ കളിപ്പിക്ക്യാണെങ്കിൽ, ഞാൻ അവളെ രണ്ടായിരം കഷണമാക്കി........

“മേണ്ട; തുട്ടാപ്പിന് ഒന്നും ചെയ്യണ്ട. തീ താ

ലുട്ടാപ്പിയോടു ഞാൻ പറയാം, കേട്ടോ? ഒരു കണക്കിൽ അവൾ തീ വാങ്ങി. ഓടണമെന്നു തോന്നി.

അവൾ പതുക്കെ നടന്നുപോയി. ലോകം ഒരു പുതുവെളിച്ച ത്തിൽ കുളിച്ചു നിൽക്കുകയാണ്. എല്ലാറ്റിനും ഭംഗി അധികരി ച്ചതുപോലെ. അവൾക്കെല്ലാറ്റിനോടും കൂടുതൽ കൂടുതൽ സ്നേഹം. ഒരു എറുമ്പ് അവളെ കടിച്ചപ്പോൾ വേദനയോടെ എറുമ്പിനോട് കുഞ്ഞുപാത്തുമ്മ പറഞ്ഞു:
"ന്ന് കടിച്ചും പോലെ നീ എല്ലാരേം കടിച്ചല്ലേ!' അവളതിനെ നുള്ളിയെടുത്തു താഴെ വച്ചു. അവൾക്കു രാത്രി ഏറ്റവും മനോ ഹരമായി തോന്നി. ഉമ്മായും, ബാപ്പായും കൂർക്കം വലിച്ചുറങ്ങിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. അവൾ നിസാർ അഹ്മ്മദിനെ ഓർത്തു മന്ദഹസിച്ചു. പരിഭവം പറഞ്ഞു. തലയണയിൽ നുള്ളി. “നൊന്തോ?' ആ ചോദ്യത്തോടെ അവളുടെ കണ്ണുകളും നിറഞ്ഞു. ഉടനെ മന്ദഹസിക്കുകയും ചെയ്തു. അങ്ങനെയങ്ങനെ അവൾ ഉറങ്ങി. നിസാർ അഹ്മ്മദിനെ സ്വപ്നം കണ്ടു. അവർ ഒരുമിച്ചു നടക്കുകയാണ്.

പിറേറ ദിവസം ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് അങ്ങനെ മുറ്റത്തു നിൽക്കുമ്പോൾ ആയിഷ കൈയിൽ വലിയ ഒരു പത്തലും കക്ഷത്തിൽ ഒന്നുരണ്ടു പുസ്തകങ്ങളുമായി വന്ന് ഗൗരവത്തിൽ കുഞ്ഞുപാത്തുമ്മയെ വിളിച്ചു. എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല. പുളിഞ്ചുവട്ടിൽ കുട്ടിക്കൊണ്ടുപോയി പത്തലുകൊണ്ട് ആയിഷ വട്ടത്തിൽ ഒരു വര വരച്ചു.

“ഒത്ത നടുക്കായി നിൽക്കൂ!' അവൾ ആജ്ഞാപിച്ചു. "ന്തിനാ തുട്ടാപ്പി?' എന്നു ചോദിച്ചിട്ട് കുഞ്ഞുപാത്തുമ്മ അതിൽ കയറി നിന്നു. .

“വലതു കൈ നീട്ടു!' ആയിഷ വീണ്ടും ആജ്ഞാപിച്ചു

"ന്ന തല്ലാനാ?'

കുഞ്ഞുപാത്തുമ്മ കൈ നീട്ടി. ആയിഷ ആ കൈയിൽ ഒരു പെൻസിലും ഒരു നോട്ടുബുക്കും ഒരു ബാലപാഠവും വെച്ചു കൊടുത്തു.

“ഞാൻ ഇന്നു മുതൽ ഗുരുനാഥയാണ്. 'ആയിഷ പറഞ്ഞു.

കുഞ്ഞുപാത്തുമ്മ ചിരിച്ചു.

ആയിഷ പറഞ്ഞു:

"ഞാൻ അറിയാത്ത ഒരു രഹസ്യവും എന്റെ ശിഷ്യ ണ്ടായിരിക്കരുത്! എല്ലാം തുറന്നു പറഞ്ഞോളൂ. അതിനു ശേഷമാണ് പഠിപ്പിക്കൽ എന്റെ സഹോദരനെന്നു പറയുന്ന ആ മഹാനും ഭവതിയുമായി......എന്താണ്?'

“ചുമ്മാ ഇരി, തുട്ടാപ്പി

"തുറന്നു പറയുന്നോ, അടി കിട്ടണമോ? കള്ളബുദൂസിനെ ഞാൻ അറുത്ത് നാലായിരം കഷണമാക്കും. പറയൂ.'

“ന്താണ്?

"എന്റെ ഇയ്ക്കാക്കായും കായുമായി എന്താണു

ബന്ധം?

കുഞ്ഞുപാത്തുമ്മയെ നോവിക്കാൻ പോകുന്നതുപോലെ അവൾ പറഞ്ഞു:

“ചുമ്മാതിരി തുട്ടാപ്പി,

ആയിഷ കുറെ സമയം മിണ്ടാതിരുന്നു. എന്നിട്ടു ചോദിച്ചു:

"കായ്ക്ക് ഡാൻസ് ചെയ്യാൻ അറിയാമോ?

അതെന്താണെന്നവൾക്കറിഞ്ഞുകൂടാ.

“ച്ചറിയാമ്പാടില്ല.' അവൾ പറഞ്ഞു.

"ക്ഷൗരം, അലക്ക്, പാചകവിദ്യ, ചിത്രമെഴുത്ത്..... ഇതു വല്ലതും അറിയാമോ?'

“ചുമ്മാ ഇരി തുട്ടാപ്പി! ച്ചറിയാമ്പാടല്ല. തുട്ടാപ്പിക്ക് ന പടിപ്പിച്ചാലെന്താ?'

“എന്നാൽ, കേട്ടോളൂ. പുരുഷന്മാരെപ്പോലെ കള്ളബുദ്ദു സ്കൂൾ ഈ ദുനിയാവിൽ വരെ ഇല്ല.

“ചുമ്മാ ഇരി തുട്ടാപ്പി. അങ്ങനെ പല്ലേ!' കുഞ്ഞു പാത്തുമ്മയ്ക്ക് ആയിഷായുടെ ശ്രദ്ധയെ തിരിച്ചുവിടാൻ ഒരു വിഷയം കിട്ടി. രണ്ടു മൂന്ന് എറുമ്പുകൾ കൂടി ചത്ത ഒരീച്ചയെ പുല്ലിന്റെ പുറത്തുകൂടി വലിച്ചുകൊണ്ടു പോകുന്നു. കുഞ്ഞുപാത്തുമ്മ പറഞ്ഞു:

തുട്ടാപ്പി, ഇപ്പ ഷജ്റത്തുൽ മുന്തഹാടെ ഒര് കൊച്ചെല വീണുകാണും, നോയിക്കേ ആയിഷ പറഞ്ഞു:

"ഗൗരവമുള്ള വിഷയത്തെപ്പറ്റിയാണ് ഇപ്പോൾ സംസാരി

“പടിച്ചണം!

പറയൂ. എന്റെ ഇയ്ക്കാക്കാതെ എപ്പോൾ പരിചയപ്പെട്ടു?'

ക്കുന്നത്. കായ്ക്ക് എഴുത്തു പഠിക്കണമോ?' “ശരി, എന്നാൽ ചോദിക്കുന്നതിന് ശരിയായ സമാധാനം

“ന്ന എയിത്ത് പടിപ്പീരു തുട്ടാപ്പി!'

“താ ഞാനുമായല്ലേ ആദ്യമായി ഇഷ്ടമായത്

"ഹല്ല തുട്ടാപ്പി, കുഞ്ഞുപാത്തുമ്മ പറഞ്ഞു. “എന്ത്? ആയിഷ അദ്ഭുതത്തോടെ ചോദിച്ചു: "ഞാനു

മായല്ലെന്നോ?'

"അതു പറയൂ.'

"ഞാ കുളിച്ചാമ്പന്നതു നിഞ്ഞ് കിണററുകരെന്ന്. തുട്ടാപ്പിം മറ ബരണതിനു മുമ്പ്. ഒരു ദെവസം കെട്ടിയോടുരുവി കെട്ടി യോളുകുരുവിന കൊത്തിക്കൊല്ലാമ്പോയി. അപ്പ കൊട്ടിയോളു കുരുവി തോട്ടി വീണ്. അയിന് നോക്കാമ്പോയ ഞാനും തോട്ടി വീണ്. ഈ കയീം മറ കുത്തിക്കീറി ഒത്തിരി ചോര വന്ന്. ഞാങ്കൊറച്ച് ചോര കെട്ടിയോളു കുരുവിക്കു കൊടുത്ത്. അയിന്റെ വയറ്റി രണ്ട് മൊട്ടേണ്ടാർന്ന്. അപ്പ തുട്ടാപ്പിൻറ ഇക്ക്കാക്ക
ഇക്ക്കാക്ക?

തുട്ടാപ്പി, അവടെ ഒണ്ടാർന്ന്. അന്നിട്ട് തോട്ടി എറങ്ങി വന്ന്, ഈ കൈ വെച്ചുകെട്ടി. ന്ന തോട്ടീന്ന് കരേക്കേറി. കുളിച്ചു നനക്കരുതെന്നു പറഞ്ഞ്.

“എന്നിട്ടു കുരുവിയോ?'

പറന്ന് അതിന്റെ വീട്ടി പോയി.

“ഓ, ഇതാണല്ലേ?' ആയിഷ തന്നത്താൻ പറഞ്ഞു: 'ഓ ഇതാണല്ലേ കുഞ്ഞുപാത്തുമ്മ ചെയ്ത അദ്ഭുതകൃത്യം “ന്താണ് തുട്ടാപ്പി 
“ഓ, ഒന്നുമില്ല!' ആയിഷ പറഞ്ഞു: “ആണുങ്ങൾ എന്നു പറയുന്ന കള്ള ബസുകളെപ്പറ്റി

“ചുമ്മായിരി തുട്ടാപ്പി? അങ്ങനെ പറയാവോ?'

"ഇനി എന്റെ മോൾ എന്നെ തല്ലിത്തുടങ്ങും. അതിനും എനിക്കു വിധിയുണ്ടെന്നാണു തോന്നുന്നത്. “അപ്പോഴും ആയിഷാ ബീവി സുസ്മേരവദനയായി കാണപ്പെട്ടു!' എന്ന് ലോകം പറയും!

“ന്താണ് തുട്ടാപ്പി

"ഞാൻ പഠിപ്പിക്കാൻ പോകുന്നു. ശ്രദ്ധിക്കുക! ആയിഷ നിലത്ത് 'ബ' എന്നൊരക്ഷരമെഴുതി.

"സൂക്ഷിച്ചു നോക്കൂ; ഈ ജാതി ആ ബുക്കിലുണ്ടോ എന്നു നോക്ക്!' എന്നും പറഞ്ഞ് അവൾ പുൽത്തകിടിയിൽ മലർന്നു കിടന്നു.

കുഞ്ഞുപാത്തുമ്മ പുസ്തകത്തിലെങ്ങും നോക്കി. കാണു ന്നില്ല! ഒടുവിൽ അവളത് പുസ്തകത്തിന്റെ പുറത്തുനിന്നു തന്നെ കണ്ടുപിടിച്ചു. ആയിഷ എണീറ്റു.

“അവൻറ പേരാകുന്നു. 'ബ', ആ അക്ഷരത്തിന്റെ

പേരെന്ത്?

കുഞ്ഞുപാത്തുമ്മ പറഞ്ഞു:
'ബ'കൊണ്ടു തുടങ്ങുന്ന ഒരു വാക്കു പറയൂ.
ബയി
ബുദ്ദുസേ! കള്ളബുദ്ദുസേ 'വഴി'യെന്നു പറയണം.'

"വഴി

“അപ്പോൾ അതിൽ ബായുണ്ടോ?'

"ഹില്ല.

“എന്നാൽ ഒന്ന് ആലോചിച്ചു പറയൂ.' "ബയിതനങ്ങാ
"വഴുതനങ്ങാ എന്നു പറയൂ.

കുഞ്ഞുപാത്തുമ്മ അങ്ങനെ എഴുത്തു പഠിക്കാൻ തുടങ്ങി. രാവും പകലും അവൾ അദ്ധ്വാനിച്ചു. ഉമ്മായെയും ബാപ്പാ യേയും അവൾ അതറിയിച്ചില്ല. ഉമ്മാ കണ്ടാൽ ചീത്ത പറയു മെന്നവൾക്കറിയാം. ഉമ്മായാണെങ്കിൽ പെട്ടെന്നു നിസ്കാരവും തുടങ്ങി! വലിയ പ്രാർത്ഥനയാണ്. നിസ്കാരപ്പായിൽ നിന്നെണീ ക്കാറില്ല. അവിടെ ഇരുന്നുകൊണ്ടാണ് വീട്ടുകാര്യങ്ങളൊക്കെ അന്വേഷിക്കുന്നത്. കുഞ്ഞുപാത്തുമ്മ അടുക്കളയിലിരുന്നും കിടക്കപ്പായിലിരുന്നും പഠിച്ചുതുടങ്ങി. അവൾക്കപ്പോഴും സംശയമുണ്ടാകും. അവൾ അയൽപക്കത്തേക്കു ചെല്ലും. അവൾ ആകെ മധുരിമയോടെ ജ്വലിക്കും. ഒരു ദിവസം ആയിഷയുടെ ഉമ്മാ എന്തോ ഒരു കുരുവിയെപ്പറ്റി ചോദിച്ചു.

അവൾ ആകെ ചുമന്നുപോയി! "ചുമക്കുന്നതു കണ്ടോ?' ആയിഷ പറഞ്ഞു.

അപ്പോൾ അവൾക്കു കരച്ചിൽ വന്നു. ആയിഷയുടെ ഉമ്മാ ചിരിച്ചുകൊണ്ട് കുഞ്ഞുപാത്തുമ്മയുടെ തല തടവി. “നീ മുടി ചീകാറില്ലേ?' ആയിഷയുടെ ഉമ്മാ ചോദിച്ചു.

കുഞ്ഞുപാത്തുമ്മ പറഞ്ഞു:

"ഉമ്മാ പറേണത് അങ്ങനെ മുടി കോതിയാ കാഫ്രിച്ചി യായിപ്പോകുവെന്ന്

ആയിഷയുടെ ഉമ്മാ ചിരിച്ചു. അവർ ഒരു ചീർപ്പെടുത്ത് കുഞ്ഞുപാത്തുമ്മയുടെ മുടി നടുവേ വകഞ്ഞു ചികി. അവളുടെ മുഖം ജ്വലിച്ചു. ആയിഷയുടെ ഉമ്മാ അവളുടെ മുടി ഭംഗിയായി കെട്ടിക്കൊടുത്തു.

ആയിഷ മുല്ലപ്പൂക്കൾ പെറുക്കി കൊണ്ടുവന്ന് കുഞ്ഞു പാത്തുമ്മയുടെ മുടിക്കെട്ടിൽ തിരുകി.

"തലേ ഇബ്ലീസ് കേറുവോ. കുഞ്ഞുപാത്തുമ്മ ചോദിച്ചു

ചെന്നു കുരുവിയോടു ചോദിക്കൂ!'
പോ തുട്ടാപ്പി 
അവൾ നാണിച്ചും സന്തോഷിച്ചും വീട്ടിലേക്കു ചെന്നു. ഉമ്മാ എടുത്തവായിക്കു ചോദിച്ചു:

“എന്താടീ ഹറാമ്പറന്നോളേ, ഈ കാട്ടിയേ? നിന്റെ

തലേലെന്താ?'

കുഞ്ഞുപാത്തുമ്മ മിണ്ടിയില്ല.

ഉമ്മാ എണീറ്റ് അവളുടെ മുടി പിടിച്ചഴിച്ച് പൂക്കളെല്ലാം ഞെക്കി വലിച്ചെറിഞ്ഞു.

“അവര് കാണിക്കണപോലെ നീ കാണിക്കണ്ട. ആ പെങ്കൊ ച്ചിന്റെ ഉപ്പൂപ്പായ കാളേവണ്ടിക്കാരനാർന്ന്. തിരിഞ്ഞോ? നീ ആനമക്കാരിന്റെ പുന്നാരമോട പുന്നാരമോളാ നിൻറുപ്പൂപ്പാ ക്കൊരാനേണ്ടാർന്ന് - ബല്യ ഒര് കൊമ്പനാന

കുഞ്ഞുപാത്തുമ്മ ഒന്നും പറഞ്ഞില്ല. അന്നുതന്നെ അവൾ വേറൊരു വാർത്തയും അറിഞ്ഞു. അവളുടെ കല്യാണം ഉടനെ നടക്കും! ബാപ്പാ ചെറുക്കനെ അന്വേഷിക്കുന്നുണ്ട്.

അവൾ നടുങ്ങി, അവളുടെ വായിൽ വെള്ളമില്ലാതായി. അവൾ വിളറി അങ്ങനെ നിന്നു.

ഉമ്മാ പറഞ്ഞു:

“ൻ അനുവാസം കൂടാതെ ഈ അതിർഹത്ത് നീ

ബെളീപ്പോ ഹരത് അവളുടെ കണ്ണും ചെവിയും കൊട്ടിയടച്ചു. യാ റബ്ബൽ ആലമീൻ' എന്നു പറഞ്ഞ് അവൾ ബോധം കെട്ടു വീണു.

“മയ്യദ്ദീനേ! മൂത്ത്നബിയേ! എന്റെ പുന്നാര മകക്ക് എന്ത് പെണഞ്ഞ്?' ഉമ്മാ ചാടി എണീറ്റു. ബാപ്പാ വന്നു. വെള്ളം തളി വീശൽ ആകെക്കൂടി ബഹളം!

കുഞ്ഞുപാത്തുമ്മ കണ്ണു തുറന്നു എണീറ്റിരുന്നു. ഉമ്മാ ബാപ്പാമാരെ അവൾ തുറിച്ചുനോക്കി. അവളോടു ചോദിക്കാതെ, അവളുടെ അഭിപ്രായം അറിയാതെ അവൾക്കൊരു ഭർത്താവിനെ ഉണ്ടാക്കിയിരിക്കുന്നു.

“മകളേ, കുഞ്ഞുപാത്തുമ്മാ ബാപ്പാ വിളിച്ചു.
അവൾ മിണ്ടിയില്ല.

ഉമ്മാ ചോദിച്ചു:

“ന്റെ പുന്നാരമകക്ക് ഹെന്ത് പെണ്?

കുഞ്ഞുപാത്തുമ്മ മിണ്ടിയില്ല. “മയ്യദ്ദീനേ, വല്ലത്താനും കൂടിയാരിക്കും!'ഉമ്മാ പറഞ്ഞു. കുഞ്ഞുപാത്തുമ്മ പൊട്ടിച്ചിരിച്ചു; നിർത്താതെ അവൾ ചിരിച്ചു. പിന്നെ അവൾ കരഞ്ഞു; നിർത്താതെ ഹൃദയം നൊന്ത് അവൾ കരഞ്ഞു. രാത്രി വളരെ അതിക്രമിച്ചിട്ടും, ലോക മെല്ലാം ഉറങ്ങിയിട്ടും അവൾ കരച്ചിൽ നിർത്തിയില്ല. അവൾ കിടന്നുകൊണ്ട് ജാലകത്തിലൂടെ നോക്കി.

ഭീമാകാരമായ കറുത്ത എട്ടുകാലി വലയിൽ കുടുങ്ങിക്കിട ക്കുന്ന പ്രകാശബിന്ദുക്കളാണോ നക്ഷത്രകോടികൾ?
11
ലേഖനങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
1.0
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
1

പാക്യ മർഗ്

16 September 2023
0
1
0

അനേകായിരം വർഷങ്ങൾക്കു മുമ്പു നടന്നതുപോലെയാണ്. എന്താണെന്നു വച്ചാൽ, ചെറുപ്പകാലം വളരെ ദൂരത്താണല്ലോ. അവിടം മുതൽ പലതും സംഭവിച്ചു. അതൊക്കെ ഒരു തമാശമട്ടിലേ കുഞ്ഞുപാത്തുമ്മയ്ക്ക് ഓർമിക്കാൻ കഴിയൂ. പച്ചയായ ജീവി

2

"ഇബ്ലീസ് എന്ന പഹയൻ!

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഉഷാ റായി അങ്ങനെ നടന്നുവരുന്ന കാലത്ത് അവൾ രണ്ടു വാർത്ത കൾ കേട്ടു.ഉപ്പൂപ്പായുടെ ആ വലിയ കൊമ്പനാനആറുപേരെകൊന്നിട്ടുണ്ട്. അതിലവൾക്കു സങ്കടം തോന്നി. ആനയോടുദേഷ്യ

3

"ഞാൻ...ഞാൻ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?'

17 September 2023
0
0
0

കുഞ്ഞുപാത്തുമ്മ ചമഞ്ഞൊരുങ്ങി ഇരിക്കയാണ്. കൈയിലും കാലിലും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച് കണ്ണുകളിൽ സുറമയിട്ടു കറുപ്പിച്ച് അദ്ഭുതകരമായ ഒരു പ്രതീക്ഷയിൽ അങ്ങനെ കഴിഞ്ഞുവരുന്നു."ആരാണു വരുന്നത്. ആദ്യമാദ്യം കല്യാ

4

പഴയ രണ്ടു മെതിയടികൾ

17 September 2023
0
1
0

കുഞ്ഞുപാത്തുമ്മയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്. പ്രതികാരമോ പ്രതിഷേധമോ നിറഞ്ഞ സന്തോഷം. സംഭവിച്ചിരിക്കുന്നതു വലിയ ഒരാപത്താണ്. എന്നാലും ജന ങ്ങളെ കാണാം, ശുദ്ധവായു ശ്വസിക്കാം, സൂര്യപ്രകാശത്തിൽ

5

കാറ്റു വീശി-ഇല വീണില്ല

17 September 2023
0
1
0

മനുഷ്യർ ഇങ്ങനെ ആയിത്തീരുന്നത് എന്തുകൊണ്ടാണ്? എത്ര ആലോചിച്ചിട്ടും കുഞ്ഞുപാത്തുമ്മയ്ക്ക് പിടികിട്ടുന്നില്ല. കുറേ അങ്ങു വയസ്സാകുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ കണ്ടുകൂടാതെ വരുന്നതെന്തുകൊണ്ടാണ്? എല്ലാ ഉമ്

6

ഒരു കുരുവിയുടെ കരച്ചിൽ

18 September 2023
0
1
0

കുഞ്ഞുപാത്തുമ്മ മുററത്തുവെച്ചുതന്നെ ഒരു കുരുവിയുടെ കരച്ചിൽ കേട്ടു. കുറെ അങ്ങു ചെന്നപ്പോൾ അവൾ കാണുകയും ചെയ്തു: രണ്ടു കുരുവികൾ തമ്മിൽ കൊത്തുപിടിക്കുന്നു. അതിൽ ഒന്നു വല്ലാതെ നിലവിളിക്കുകയാണ്അവരെന്തിനാണു

7

കള്ളബുദ്ദൂസ്

18 September 2023
0
0
0

ഒരു ദിവസം ഉച്ചയ്ക്ക് അയൽപക്കത്തെ പത്രാസുകാരിയായ കൊച്ചു കാഫ്രിച്ചി ആമ്പൽപ്പൊയ്കയുടെ അടുത്തുനിന്നു സാരിയും ബ്ലൗസും അഴിച്ചുവയ്ക്കുന്നത് കുഞ്ഞുപാത്തുമ്മ കണ്ടു.ആ ചെറുപ്പക്കാരി ബോഡീസും പാവാടയുമായി നില്ക്കു

8

കളളസ്ലാച്ചി പറേങ്കയ്യേല്ല

18 September 2023
0
0
0

വലിയ കൊമ്പനാനയുണ്ടായിരുന്ന ആനമക്കാരിന്റെ പുന്നാര മകളായ കുഞ്ഞുതാച്ചുമ്മ തീർത്തുതന്നെ പറഞ്ഞു:“അവര് ഇസ്ലാമീങ്ങളല്ല! ആനമക്കാരിന്റെ പുന്നാരമോളാ പറേണത്-അവര് ഇസ്ലാമീങ്ങളല്ല!കുഞ്ഞുപാത്തുമ്മ ബാപ്പായുടെ മുഖത്തേ

9

"ന്റെ കരളില് വേതന!'

19 September 2023
0
1
0

"ന്റെ കരളില് വേതന!'കുഞ്ഞുപാത്തുമ്മയ്ക്ക് എന്താണു പിണഞ്ഞതെന്ന് അവൾക്കു തന്നെ അറിഞ്ഞുകൂടാ. പള്ളിയിലെ ഖത്തീബിനെക്കൊണ്ട് ബാപ്പാ ഒരു ചരട് മന്തിരിപ്പിച്ച് കൊണ്ടുവന്ന് അവളുടെ കഴുത്തിൽ കെട്ടി. അതിനും പുറമേ ഒര

10

കിനാവുകളുടെ കാലം

19 September 2023
0
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

11

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
0
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

---

ഒരു പുസ്തകം വായിക്കുക