shabd-logo

ഒന്ന് (part 1)

26 August 2023

3 കണ്ടു 3


പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.

അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോലപ്പറമ്പിലുള്ള എന്റെ വീട്ടിൽ താമസിക്കാൻ ചെന്നു. സ്റ്റലൻ സ്വീകരണം! എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാനിരുന്നു പുകഞ്ഞു. എന്റെ വീട്...ഞാൻ ആരെ പഴിക്കണം?

പത്തുപതിനഞ്ചു കൊല്ലമായിട്ടു ഞാൻ എന്റെ വീട്ടിൽ അങ്ങനെ താമസിച്ചിട്ടില്ല. വല്ലപ്പോഴുമൊക്കെ ചില രാത്രികൾ കഴിച്ചുകൂട്ടിയതായ ഓർമയേ ഉള്ളു. എനിക്കു താമസിക്കുവാനായി മാത്രം വീടിനെതിരെ പബ്ലിക്ക് റോഡിന്റെ വക്കിൽ ഓടിട്ട ഒരു ചെറിയ കെട്ടിടമുണ്ട്. അതു പണിയുമ്പോൾ ഞാൻ കല്ലും മണ്ണും ചുമന്നിട്ടുണ്ട്. വളരെ അദ്ധ്വാനിച്ചിട്ടുണ്ട്. ശാന്തതയ്ക്കും ഭംഗിക്കും വേണ്ടി പലതും ചെയ്തു. ഉയരത്തിൽ കല്ലു കെട്ടിച്ചു വെള്ളമണൽ വിരിച്ച മുറ്റത്തിനു ചുററും ഭംഗിയുള്ള ചെടികളുണ്ട്. പൂപ്പരുത്തിയിൽ മുല്ലയും പിച്ചിയും പടർത്തീട്ടുണ്ട്. മുറ്റത്തിന്റെ മൂലകളിൽ പേര നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവിടെ രണ്ടു കുളങ്ങളുണ്ട്. കുടിക്കാനൊന്ന്, കുളിക്കാനൊന്ന്, എനിക്കായി മാത്രം സ്പെഷ്യൽ കക്കൂസ്. പറമ്പു നിറയെ തെങ്ങുകളും വാഴയും. കൂടാതെ പല വൃക്ഷങ്ങളും ഞാൻ നട്ടുപിടിപ്പിച്ചു; കൂട്ടത്തിൽ നല്ല മാവുകളും. റോഡിന്റെ വക്കിനും അതിരിലുമെല്ലാം ഭംഗിയിൽ ശീമക്കെതകൾ, പറമ്പിനു ചുറ്റും ആറടി പൊക്കത്തിൽ ഓലയും മുള്ളും പൊതിഞ്ഞ വേലി, മുൻവശത്ത് അഴികളിട്ടതും സദാ പൂട്ടിക്കിട ക്കുന്നതുമായ ഗേറ്. അതിലേ നോക്കിയാൽ വഴിയേ പോകുന്നവർക്കു ചെടികളും പുഷ്പങ്ങളും എല്ലാം നല്ല ഭംഗിയിൽ കാണാം.

ഞാൻ ആ ചെറിയ വീട്ടിലാണ് ഏകാന്തമായി വസിച്ചിരുന്നത്. ചായയും പലഹാരവും ഊണും എന്റെ ഉമ്മ, അതായത് അമ്മ, ഗേറ്റിന്റെ മുകളിൽക്കൂടി അകത്തേക്കു തരും. അങ്ങനെ ആരെയും അകത്തേക്കു കയറാറുണ്ടായിരുന്നില്ല. സൗഖ്യത്തോടെ ഇരുന്ന് എഴുതും; അല്ലെങ്കിൽ എന്തെങ്കിലും വായിക്കും. അതുമല്ലെങ്കിൽ ചെടികളെയും വൃക്ഷങ്ങളെയും ശുശ്രൂഷിച്ചുകൊണ്ട് അവിടെയൊക്കെ നടക്കും. അങ്ങനെയിരിക്കുമ്പോൾ ഞാനൊന്നു ചുറ്റാൻ പോയി. വർക്കലയിലെ ശിവഗിരി, മദിരാശി, എറണാകുളം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലായി മൂന്നു കൊല്ലം താമസിച്ചു. എന്നിട്ടു സുഖമില്ലാതെ പ്രശാന്തത തേടി തിരിച്ചുവരുമ്പോഴുണ്ട്, ഞാൻ താമസിക്കുന്ന ചെറിയ കെട്ടിടം എന്റെ നേരെ ഇളയവൻ, അബ്ദുൽ ഖാദർ, വാടകയ്ക്ക് കൊടുത്തിരിക്കുന്നു! എക്സൈസ് ഇൻസ്പെക്ടർ ശ്രീമാൻ രാമൻകുട്ടി, അരിവയ്പുകാരനുമായി അവിടെ സുഖമായി താമസിക്കുകയാണ്. മൂപ്പർക്കു വീടു നന്നായി പിടിച്ചു. എങ്കിലും മാറിത്തരാം. പക്ഷേ, ആ വലിയ ഗ്രാമത്തിൽ വേറെ വീടു കിട്ടാൻ ഒരു വഴിയുമില്ല. എന്തു ചെയ്യും?

ങ്ഹും! അങ്ങനെ ഞാൻ വീട്ടിൽ താമസമാക്കി. നിശ്ശബ്ദത, ശാന്തത, പിന്നെ പരിപൂർണ വിശ്രമവുമാണ് എനിക്കാവശ്യം. ആരോഗ്യം വീണ്ടെടുക്കണം. മനസ്സിനു വിഷമമുണ്ടാക്കുന്ന ശല്യങ്ങളോ ഒച്ചകളോ ഒന്നും ഉണ്ടാവരുത്. പക്ഷേ, ഞാൻ ശല്യങ്ങളുടെയും ബഹളങ്ങളുടെയും ഒച്ചകളുടെയും നടുവിലായി ഒത്ത നടുവിൽ

ഓല മേഞ്ഞ ഒരു ചെറിയ, രണ്ടു മുറികളും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള കെട്ടിടമാണ് എന്റെ വീട്. അതിൽ ആരെ ല്ലാമാണെന്നോ താമസക്കാർ?

എന്റെ ഉമ്മ, എന്റെ നേരെ ഇളയവനായ അബ്ദുൽഖാദർ, അവന്റെ കെട്ടിയോളായ കുഞ്ഞാനമ്മ, അവരുടെ ഓമന സന്താനങ്ങ ളായ പാത്തുക്കുട്ടി, ആരീഫ്, സുബൈദ്, അബ്ദുൽഖാദറിന്റെ ഇളയവനായ മുഹമ്മദ് ഹനീഫാ, അവന്റെ കെട്ടിയോളായ ഐശോമ്മ, അവരുടെ ഓമന സന്താനങ്ങളായ ഹബീബു മുഹമ്മദ്, ലൈലാ, മുഹമ്മദ് റഷീദ്; ഹനീഫായുടെ ഇളയതായ ആനുമ്മ അവളുടെ കെട്ടിയോനായ സുലൈമാൻ, അവരുടെ ഓമന സന്താനമായ സൈദുമുഹമ്മദ്, പിന്നെ എന്റെ എല്ലാറ്റിലും ഇളയ അനുജൻ അബുബക്കർ എന്ന അബു.

ഇത്രയുമാണു മനുഷ്യർ. ഇവരെക്കൂടാതെയുമുണ്ട് സംഭവങ്ങൾ. എവിടുന്നോ വന്നു കുടിയേറി ഉമ്മായുടെ അഭയാർത്ഥികളായിപ്പാർക്കുന്ന കുറെ പൂച്ചകൾ; അവരെ പേടിച്ചു മച്ചും പുറത്തു സദാ ഓടിനടക്കുന്ന കാക്കത്തൊള്ളായിരം എലികൾ. പുരപ്പുറത്തിരുന്നു കരഞ്ഞു ബഹളം കൂട്ടുന്ന കുറെ ഏറെ കാക്കകൾ. ഇതിനെല്ലാറ്റിനും പുറമേ എന്റെ ഉമ്മാ യുടെ സ്വന്തം വകയും വീടു ഭരിക്കുന്നവരുമായ പത്തുനൂറു കോഴികൾ. അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങൾ. ഇവരെ റാഞ്ചിക്കൊണ്ടു പോയി തിന്നു ജീവിക്കുന്ന എറിയനും പരുന്തും വൃക്ഷങ്ങളിൽ

വീട്ടിൽ എപ്പോഴും നല്ല ഹരമാണ്. ചന്തകൂടിയ ബഹളം. റഷീദും സുബൈദയും നീന്തി നടക്കാൻ തുടങ്ങിയിട്ടില്ല. മുലകുടിക്കാത്ത സമയങ്ങളിൽ അവരങ്ങനെ നിർത്താതെ കരയും. നടന്നുതുടങ്ങിയ ആരിഫയും ഒരു കരച്ചിൽ യജ്ഞക്കാരിയാണ്. അവളെക്കാൾ ശകലം പ്രായം കൂടിയ ലൈലയും സൈദുമുഹമ്മദും നല്ല ഒന്നാംതരം കരച്ചിൽ കാരുതന്നെ. അബിയും പാത്തുക്കുട്ടിയും (ങ്ഹാ, ഹബീബുമുഹമ്മദ് എന്നുള്ള പേര് സ്കൂളിൽ മാത്രമേയുള്ളു. വീട്ടിൽ വിളിക്കുന്നത് അബി, തന്നത്താൻ അവൻ പറയുന്നത് “നമ്പി'. അവനും പാത്തുക്കുട്ടിയും ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. രണ്ടുപേരും ഉശിരൻ കരച്ചിലുകാരാണ്. ശാഠ്യക്കാരുമാണ്. കുട്ടികൾ, പൂച്ചകൾ, കോഴികൾ, പെണ്ണുങ്ങൾ, പരുന്തുകൾ, എലികൾ, കാക്കകൾ മേളമാണു സൃഷ്ടിക്കുന്നത്. എല്ലാവരും കൂടി നല്ലൊരു

ഈ പറയപ്പെട്ട ബഹളത്തിൽ ഞാൻ നോക്കുമ്പോൾ വന്നിരിക്കുന്നു ഒരാട്!!!

പെണ്ണുതന്നെ. തവിട്ടുനിറം. നല്ല ചുറുചുറുപ്പുണ്ട്. അത്, വെളുപ്പിനേ എന്റെ വീട്ടിൽ വന്ന് അടുക്കളയിൽ കയറി വല്ലതും പ്രാതൽ കഴിക്കും. എന്നിട്ടു പുരയ്ക്കകത്തു കടന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ ദേഹത്തു ചവിട്ടി അവരെ ഉണർത്തി, മുറ്റത്തിറങ്ങി രാത്രി വീണ പ്ലാവില വളരെ ധൃതിയോടെ തിന്നുതുടങ്ങും.

മുറ്റത്തിന്റെ അരികിലുള്ള പ്ലാവ്. വൃദ്ധദശ കടന്നതാണ്. എങ്കിലും ചക്കകളുണ്ട്. എത്ര ആടുകൾക്കു വേണമെങ്കിലും കൊടുക്കാൻ പ്ലാവിലയുമുണ്ട്. ആടു പ്ലാവിലയെല്ലാം വേഗം തിന്നുതീർത്തിട്ട്,  മുറ്റത്തിന്റെ അരികിലുള്ള ചാമ്പമരത്തിന്റെ ചുവട്ടിലേക്കു ചെല്ലും. അവിടെ വീണുകിടക്കുന്ന ചാമ്പങ്ങ എല്ലാം തിന്നും. എന്നിട്ടു മുകളിലേക്കു നോക്കും. ഇളം ചുവപ്പിൽ മുങ്ങിയ വലിയ മഞ്ഞുതുള്ളി കപോലെ പച്ചിലകളുടെ ഇടയിൽ ചാമ്പങ്ങ ഇറിഞ്ഞിലുപോലെ കിടപ്പുണ്ട്. എന്തു ചെയ്യും? ആട് രണ്ടു പിൻകാലുകളിൽ ഉയർന്നുനിന്ന് താഴ്ന്ന കൊമ്പിലുള്ള ചാമ്പങ്ങ തിന്നാൻ നോക്കും. എത്തുന്നില്ല. ആരാണീ ചാമ്പമരത്തിന്റെ താഴ്ന്ന കൊമ്പുകൾ മുകളിലേക്കു വലിച്ചു കെട്ടിയത്?

അങ്ങനെ ഓർത്തു നില്ക്കുമ്പോൾ പഴുത്ത ഒരു പ്ലാവില വീഴും. ആട് മൂന്നത്തേക്കോടിച്ചെന്ന് അതു നക്കിയെടുത്തു, രുചിയോടെ ചവച്ചുതിന്നും. അപ്പോഴേക്കും ഉമ്മായോ കുഞ്ഞാനുമ്മായോ ഐശോമ്മായോ ആനുമായോ മുറ്റമടിക്കാൻ ചൂലുമായി വരും. ആട് ഓടി പുരയ്ക്കകത്തു കയറി അവിടെയൊക്കെ അങ്ങനെ പരതി നടക്കും. ഇതാരുടെ ആട് എന്തൊരു സ്വാതന്ത്ര്യമാണു കാണിക്കുന്നത്?

എവിടെല്ലാം കയറുന്നു! എന്തെല്ലാം ചെയ്യുന്നു. എന്നിട്ട് ആരും ഒന്നും മിണ്ടുന്നില്ല. കോർപ്പോരും കേൾവിയുമില്ലാത്ത ഒരു വീട് ചാരുകസേരയിൽ ഞാൻ മുൻവശത്തെ വരാന്തയിൽ ഇരിക്കു മ്പോൾ മുറിയിൽ ആരോ കടലാസു വലിച്ചു കീറുന്ന ശബ്ദം കേട്ടു.

ഞാൻ ചെറുവാതിലിലൂടെ ഉള്ളിലേക്കു നോക്കി, അത്ഭുതം. ആ ആട്

എന്റെ കിടക്കയിൽ കയറിനിന്നുകൊണ്ട് പുസ്തകം തിന്നുകയാണ്.

പെട്ടിപ്പുറത്ത് ബാല്യകാലസഖി, ശബ്ദങ്ങൾ എന്നീ രണ്ടു പുസ്തകങ്ങളുടെ പുതിയ പതിപ്പിന്റെ ഓരോ കോപ്പി ഇരിപ്പുണ്ടായിരുന്നു. അതിൽ ബാല്യകാലസഖിയാണ് ഇപ്പോൾ അതു സാപ്പിടുന്നത്. മുൻകാലുകൊണ്ടു ചവിട്ടിയിട്ട് രണ്ടും മൂന്നും പേജുകളായി നക്കിനക്കി വായിലാക്കി സ്റ്റൈലായി ചവച്ചു തിന്നുകയാണ്. തിന്നട്ടെ. നല്ല ആടുതന്നെ.. ശബ്ദങ്ങൾ ഇരിപ്പുണ്ടല്ലോ. ഘോരഘോരമായ വിമർശന പീരങ്കിഉണ്ടകൾ എന്ന ചെറുപുസ്തകമാണ്. എങ്കിലും സംഗതി ഭീകരം. ആ പുസ്തകം തിന്നാൻ ഈ ആ ധൈര്യപ്പെടുമോ?

യാതൊരു സങ്കോചവുമില്ല. 'ബാല്യകാലസഖി' അകത്തായി. ഉടനെ ശബ്ദങ്ങൾ' തുടങ്ങി. രണ്ടു മിനിട്ടുകൊണ്ട് മുഴുവനും സാപ്പിട്ടു. എന്നിട്ട് ആട് എന്റെ പുതപ്പു തിന്നാൻ തുടങ്ങി. ഉടനെ ഞാൻ ചാടിയിറങ്ങി, ഓടിച്ചെന്നു.
“ഹേ അജസുന്ദരീ! വതി ആ പുതപ്പു തിന്നരുത്. അതിനു നൂറു രൂപാ വിലയുണ്ട്. അതിന്റെ കോപ്പി എന്റെ പക്കൽ വേറെയില്ല. എന്റെ പുസ്തകങ്ങൾ ഇനി വേറെയുമുണ്ട്. വതിക്കതെല്ലാം വരുത്തി സൗജന്യമായി തരാം. എന്നിട്ട് ആടിനെ ഓടിച്ചു പുറത്തിറക്കി. അതു പ്ലാവിൻ ചുവട്ടിലേക്കോടി. അവിടെ രണ്ടുമൂന്ന് ഇലകൾ വീണുകിടപ്പുണ്ട്. മൂപ്പത്തി

അതെല്ലാം തിന്നുകയാണ്.

ഞാൻ ഉമ്മയെ വിളിച്ചു ചോദിച്ചു.

'ആരതാണുമ്മാ ഈ ആട്

ഉമ്മാ പറഞ്ഞു:

"ഞമ്മടെ പാത്തുമ്മാട് ആടാ.'

'അതാണല്ലേ ഇതിനിത്ര സ്വാതന്ത്ര്യം

പാത്തുമ്മായുടെ ആടാണ്... സംഗതി വ്യക്തമായി. നേരം വെളുക്കുന്നതിനു മുമ്പ് പാത്തുമ്മാ അതിനെ അഴിച്ചുവിടും. 'അവരു മുറോടിച്ച് ആ ലാവെല മുഴുവനും കറ്റേണതിനുമുമ്പ് ചെന്നു തിന്നു വയറു നെ പുറന്റെ പൊന്നാടേ, എന്നുപദേശിക്കും. ആട് നേരേ ചൊവ്വേ പബ്ലിക് റോഡിലൂടെ വീട്ടിലേക്കു വരും, എന്നിട്ടാണല്ലേ.

മേട് കുശാൽ,

ഈ ആടുകാരി പാത്തുമ്മ എന്റെ സഹോദരിയാണ്.

അബ്ദുൽ ഖാദറിന്റെ നേരെ ഇളയൽ - താമസിക്കുന്നത് ഒന്നര ഫർലോംഗ് അകലെ ചന്തയുടെ പിന്നിലാണ്. ഭർത്താവായ കൊച്ചുണ്ണിക്ക് കാലത്തെ ചായയും പലഹാരവും ഉണ്ടാക്കിക്കൊടുത്ത്, കൊച്ചുണ്ണിയെ കച്ചവടത്തിനു പറഞ്ഞയയ്ക്കും. മൂപ്പർ പല കച്ചവടവും ചെയ്യുനോക്കി. എന്നിട്ടു കയർ കച്ചവടത്തിലേർപ്പെട്ടിരിക്കുകയാണ്. സന്ധ്യ യിലേക്ക് മടങ്ങി വരൂ.കൊച്ചുണ്ണി പോയിക്കഴിഞ്ഞാൽ പാത്രങ്ങളെല്ലാം കഴുകി കമിഴ്ത്തിവെച്ച് തന്റെ കൊച്ചുമകൾ ഖദീജയുമായി പാത്തുമ്മാ നേര ചൊവ്വേ വീട്ടിലേക്കു വരും. വരുന്നത്. ഒരു ലിലാണ്. വാലുപോലെ പിറകിൽ ഖദീജ. സ്വപ്നത്തിലെന്നവണ്ണമാണ് പാത്തുമ്മായുടെ നടപ്പ്. വീട്ടിലെത്തിയാൽ വിധം മാറും. പാത്തുമ്മായുടെയും ഒച്ച പൊന്തും. അതിനാവശ്യവുമുണ്ടല്ലോ അവളാണ് ഉമ്മായുടെ മൂത്ത മകൾ. അതുകൊണ്ട് വീട്ടിൽ ലേശം അധികാരമൊക്കെ കൂടുതലുണ്ടാകുമല്ലോ?

പാത്തുമ്മാ വന്നു കയറിയപ്പോൾ ഞാൻ ശകലം ശ്രദ്ധിച്ചു. പാത്തുമ്മായുടെ ആടുണ്ട്. ഉമ്മായുണ്ട്. അനിയത്തിയുണ്ട്. രണ്ടു നാത്തൂന്മാരുണ്ട്. എന്താണുണ്ടാവുക?

പാത്തുമ്മാ അകത്തു കടന്ന് അനിയത്തിയോടും ഉമ്മായോടും നായന്മാരോടുമായി ഒരല്പം അധികാരത്തോടെ ചോദിച്ചു. “വല്ലവരും എന്റെ ആടിനു കത്തോളം കൊടുത്തോ?

ഉമ്മാ പറഞ്ഞു: "നൂറുകൂട്ടം പണിയൊണ്ട്. നിന്റെ ഒരാട്

പാത്തുമ്മാ നാത്തൂന്മാരോട് എന്തൊക്കെയോ ചോദിച്ചു.

അനിയത്തിയെ അല്പം ശാസിച്ചു.

“ഇനിക്കു നിന്ന നന്നായിട്ടറിയാമെടീ അതിന് ആനുമ്മാ എന്തു പറഞ്ഞെന്നറിഞ്ഞുകൂടാ. പാത്തുമ്മ,

ഉമ്മയോടു തന്റെ ജീവിതക്ലേശങ്ങളെപ്പറ്റി പറഞ്ഞു. ഒട്ടുവളരെ

സങ്കടങ്ങൾ. എന്നിട്ട് ഒരു വെച്ചിരുത്തലോടെ പ്രസ്താവിച്ചു. “നിങ്ങളാരും ഒന്നും ചെയ്യണ്ട്. എന്റെ ആടു പോട്ടെ, അപ്പൊക്കാണാം.

പാത്തുമ്മായുടെ ആട് പ്രസവിക്കുമ്പോൾ പാത്തുമ്മാ എന്താണ മാലോകരോടു കാണിക്കാൻ പോകുന്നത്?

ചാമ്പമരം കായ്കളാൽ മന്ദഹസിക്കയാണ്. ഞാനതിൽ നോക്കി ചാരുകസേരയിൽ പടിഞ്ഞാട്ടു തിരിഞ്ഞു കിടക്കുമ്പോൾ മ്യാവൂ മ്യാവൂ എന്നുള്ള വൃത്തികെട്ട ശബ്ദങ്ങളോടെ അഭയാർത്ഥിപ്പൂച്ചകൾ എൻറ അടുത്തു വന്നു. അതിൽ ഒന്ന് ഉശിരോടെ ചാടിക്കയറി എന്റെ മടിയിൽ ഇരിപ്പായി. വലിയ വൃത്തിയുള്ളതല്ല ഈ പൂച്ച.

എന്തിനെന്റെ മടിയിൽ കയറി ഇരിക്കുന്നു? തമ്മിൽ യാതൊരു പരിചയവുമില്ല. എങ്കിലും കണ്ടപ്പോൾ എന്നോട് ഇഷ്ടം തോന്നി യിരിക്കാം. ഓ, ഇരിക്കട്ടെ...അങ്ങനെ റോഡിലേക്കു നോക്കുമ്പോൾ കുറ ഏറെ പെൺകുട്ടികൾ പോകുന്നു. ഹൈസ്ക്കൂളിൽ പഠിക്കുന്നവരാണ്. എല്ലാവരും എന്നെ നോക്കുന്നുണ്ട്. സുന്ദരികൾ തീക്ഷ്ണമായ നോട്ടം!

എന്താ കാരണം?

പാത്തുമ്മായുടെ ആടിന്റെ പുറത്ത് ഒരു കാക്ക വന്നിരുന്നു. കാക്കയേയും വഹിച്ചുകൊണ്ട് ആട് എന്റെ അടുത്തു മുമ്പിൽ വന്നു.കണ്ട ഓർമ തോന്നുന്നില്ലല്ലോ' എന്ന മട്ടിൽ കാക്ക എന്നെ ഒന്നു ചെരിഞ്ഞു നോക്കി. എന്റെ അടുത്തു സിമൻറുതിണ്ണയിൽനിന്നു കുറെ കോഴികൾ

എന്തെല്ലാമോ കൊത്തിപ്പെറുക്കുന്നുണ്ട്. ആ കൂട്ടത്തിന്റെ അറ്റത്തു കാക്ക പറന്നുവന്നിരുന്നു. "ഇതിനെന്തിവിടെ അവകാശം?' എന്ന മട്ടിൽ കോഴികൾ നോക്കി. കാക്ക യാതൊരു കൂസലും കാണിച്ചില്ല. “ഞാനാണ് ഇവിടത്തെ

അവകാശി എന്ന മട്ടിൽ കാക്ക കൊത്തിപ്പെറുക്കിത്തുടങ്ങി. ആ സദസ്സിലേക്ക് ഒരു വെള്ളപ്പൂച്ച വന്നു. കൂട്ടത്തിൽ വലിയ കരിങ്കോഴിക്ക് അതിൽ പിടിച്ചില്ല. അതു പൂച്ചയുടെ തലയ്ക്കു കൊടുത്തു ഒരു കൊത്ത് പൂച്ച ഒന്നു ചീറ്റി. എന്നിട്ടു വാലും പൊക്കി രോമങ്ങളെല്ലാം എടുത്തു പിടിച്ചുകൊണ്ട് ഞങ്ങൾക്കീ വീട്ടിൽ അവകാശം വല്ലതും ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ കാണിച്ചുതരാം. ചുണയുണ്ടെങ്കിൽ നീ ഒന്നുകൂടി കാത്ത!" എന്ന മി നില്പായി.

“ഉമ്മാ, ഇതു കണ്ടോ?' എന്നുള്ള പരുക്കൻ ഒച്ചയോടെ ആ സദസ്സിലേക്ക് എന്റെ ഏറ്റവും ഇളയ അനുജൻ അബുബക്കർ, അലക്കിത്തേച്ച വസ്വങ്ങളും ചീകിമിനുക്കിയ മുടിയും, കരയുന്ന ചെരിപ്പുകളുമായി വന്നു. അവൻ വെറും അബു' ആയി നടക്കുകയാണ്. മൂപ്പർ ഒരു ലെഫ്ടിന്റാണെന്നു സംസാരമുണ്ട്. ദിവസത്തിൽ രണ്ടു അവ ഡ് മാറും. അവന് അറുപതു ജോടി ചെരിപ്പുകളുണ്ടെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. നൂലുപോലെയാണവൻ എങ്കിലും മഹാ ഒച്ചക്കാരനാണ്. വലിയ മെനക്കാരനും. ഞാൻ വന്നയുടനെ അവനെ കുടിയിറക്കി. വീട്ടിലുള്ള എന്റെ സ്വന്തം മുറിയിൽ സർവാധിപതിയായി അവൻ വാഴുകയായിരുന്നു. ആ മുറി എനിക്കും അബ്ദുൽഖാദറിനും ഇരുന്നു പഠിക്കാനായി ബാപ്പ പണ്ട് വീടിനോടു ചേർത്തു പണിയിച്ചതാണ്. ആ കാലത്തുതന്നെ അബ്ദുൽഖാദറിനെ ആ മുറിയിൽ നിന്നു ഞാൻ കുടിയിറക്കി. അവൻ പിന്നെ ഉമ്മായുടെ കൂടെയായി കിടപ്പ്. അത് ഖാദറിന്റെ തല ഇപ്പോൾ നരച്ചു കഴിഞ്ഞു. കണ്ടാൽ എന്റെ ജ്യേഷ്ഠനാണെന്ന തോന്നു. അവൻ പണ്ടത്തെ എന്റെ മുറിയുടെ ഇണപോലെ വേറൊന്ന് ഇപ്പോൾ വീടിന്റെ ഇങ്ങേവശത്തു പണിയിച്ചിട്ടുണ്ട്. അതിലാണ് ഹനീഫായും കെട്ടിയോളും മക്കളും രാത്രി കഴിച്ചുകൂട്ടുന്നത്. അബുവിനെ ഞാൻ കുടിയിറക്കിയപ്പോൾ, തൻറെ
പെട്ടികളും പുസ്തകങ്ങളും വിളക്കും കിടക്കയുമായി അവൻ ഹനീഫായുടെ മുറിയിലേക്കു മാറി.

അബുവിന്റെ ഒച്ച കേട്ടയുടനെ പൂച്ചകൾ ഓടി, കാക്ക പറന്നു. കോഴികൾ പരക്കം പാഞ്ഞു, പാത്തുമ്മായുടെ ആട് അപ്പുറത്തു പെണ്ണുങ്ങളുടെ അടുത്തേക്കോടി, പിള്ളേര് കരച്ചിൽ നിർത്തി പരുന്തുകളും എറിയനും നിശ്ശബ്ദരായി എങ്ങോ ഒളിച്ചു. സ്ത്രീകളുടെയും വർത്തമാനം നിലച്ചു. വീടു നിശ്ശബ്ദമായി.

അബുവിന്റെ ഒച്ച പൊന്തി

“വല്യ ഇയ്ക്കാക്കാ ഇതെല്ലാം അനുവദിക്കുന്നല്ലോ? പൂച്ച പിള്ളേര്, കോഴി, കാക്ക, ആടി ആടിനെ തീറ്റി വളർത്താൻ കണ്ട ഒരു സ്ഥലം! എല്ലാത്തിനേം ഞാൻ പാകമാക്കാം - ഉമ്മാ, ആ വടിയും തൊലിയും എടുത്തോണ്ടു വന്നു

പാത്തുമ്മാ ഉടനെ സങ്കടത്തോടെ പറയുന്നതു കേട്ടു. "ഖദീജാ, ഞമ്മടെ ആടിനെ വിളി. ഞമ്മക്ക് വീട്ടിൽ അവകാശമൊന്നുമില്ലെന്നു തെളിഞ്ഞു കഴിഞ്ഞ് വാ, പോകാം പൊന്നമ്മാ ഞങ്ങള് പോണ്

അബു ഒച്ചയിട്ടു. “എനിക്ക് വീട്ടിൽ വല്ല അവകാശവും ഉണ്ടോ എന്നു ഞാ

ഒന്നു നോക്കട്ടെ. ഇന്നു ഞാൻ ഹനീഫാം കെട്ടിയോളേം പുഷാരം കുടിയിറക്കും!

ഞാനും ഒച്ചയിട്ടു. വലിയ ഒച്ച

“എടാ, ഈ വീട്ടിൽ നിന്റെ ഒച്ച കേട്ടുപോകരുത്. നിന്റെ എല്ലു ഞാൻ തകർത്തുകളയും. നൂലുപോലെയാണ്. അവൻ ഒരു തൊള്ള എടാ അബു, അപ്പോൾ ഹനീഫായും മറ്റും എവിടെപ്പോയി താമസിക്കും?' അഞ്ചു പതുക്കെ പറഞ്ഞു. 'ഹനീഫായ്ക്കാട് എസ്റേററിൽ ഒരു വീടുണ്ടാക്കി

താമസിക്കട്ടെ.'

അതു ശരി. അങ്ങനെ ഒരു വർത്തമാനമുണ്ട്. വീടുണ്ടാക്കുന്ന കാര്യത്തെപ്പറ്റി ഹനീഫാ എന്നോടു പറഞ്ഞിട്ടുള്ളതുമാണ്. രണ്ടു മൈൽ ദൂരെ കുന്നിൻ ചെരുവിലായി റോഡിനടുത്ത് ഒരു എൺപതു സെന്റ് നല്ല ഭൂമി അവൻ വാങ്ങിയിട്ടുണ്ട്. അതിലിപ്പോൾ ഏത്തവാഴയും കപ്പയും മാവും വെച്ചിരിക്കയാണ്. അതിലൊരു വീടുവെക്കണം. അതിനു വേണ്ട സഹായസഹകരണങ്ങൾ എന്നിൽ നിന്നാണ് അവൻ പ്രതീക്ഷിക്കുന്നത്. അവന്റെ പക്കൽ പണമൊന്നുമില്ലെന്നും പറഞ്ഞിട്ടുണ്ട് അവൻ വെളുപ്പിനെ നാലു മണിക്ക് എണിറ്റു നടന്നു ചെന്ന്, വാഴിക്കും മറ്റും വെള്ളമൊഴിച്ചിട്ട് ഏഴു മണിക്ക് വീട്ടിൽ വരും. എന്നിട്ടവൻ അബിയെയും ലൈലായെയും കൂട്ടി നദിയിൽ കുളിക്കാൻ പോകും. ബാപ്പയും മക്കളും വലിയ കൂട്ടുകെട്ടിലാണ്. അവരുടെ സ്ഥലത്തു വീടു വെക്കുമ്പോൾ എന്നെ കൊണ്ടുപോകാമെന്ന് ലൈലായും അബിയും പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ സൈദു മുഹമ്മദും പറഞ്ഞിട്ടുണ്ട്. അവനും അവന്റെ ഉമ്മയായ ആനുമ്മായ്ക്കും ബാപ്പയായ സുലൈമാനും കൂടി താമസിക്കാൻ വീടിന്റെ തൊട്ടടുത്തുള്ള പുരയിടത്തിൽ ഒരു വീടുവെക്കുന്നുണ്ട്. അതിനുള്ള മരപ്പണികളെല്ലാം കഴിഞ്ഞിട്ടുണ്ട്. കല്ലിറക്കി വെച്ചിരിക്കുന്നു. ഈ പറഞ്ഞതൊന്നും ഹനീഫാ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞു:

“എടാ അബു, ഹനീഫായുടെ കൈയിൽ കാശില്ലെന്നാണു

തോന്നുന്നത്.

അബു പതുക്കെ  പറഞ്ഞു.:

ഹനീഫാ ഇയ്ക്കാക്കാ മഹാ അറക്കീസാണ്. ഒരുപാടു രൂപയൊണ്ട്.

"പോടാ. അവൻ റബ്ബർതൊലി എടുത്തു കുറെ ഉരുളൻകല്ലുകളുമായി

പക്ഷികളെ തെറ്റി വീഴിക്കാൻ പോയി.

“വാ ആടേ, അവനൊന്നും ചെയ്യേലാ എന്നാശ്വസിപ്പിച്ചുകൊണ്ട് ആടുമായി പാത്തുമ്മാ ഇപ്പുറത്തു വന്നു. അടുത്തുള്ള പറമ്പിൽ അബു നില്ക്കുന്നതു കണ്ട് പാത്തുമ്മാ വിളിച്ചു പറഞ്ഞു.

“എടാ അമ്പു, നീ അടങ്ങിയൊതുങ്ങി ജീവിച്ചാ മതി! വലിയ ഇയ്ക്കാക്കാ വന്നതറിഞ്ഞില്ലേ നീ

“എന്നെ എടാ അഞ്ചു" എന്നു വല്യ ഇത്താത്താ വിളിച്ചതു കേട്ടോ ഇയ്ക്കാക്കാ വല്യ ഇയ്ക്കാക്കാ വന്നിട്ടുള്ള മുച്ചാണ്. ബീഹും

അബുവിന്റെ മൂത്തതിന്റെ മൂത്തതിന്റെ മൂത്തതാണ് പാത്തുമ്മാ അവൾ അവനെ "എടാ അബു' എന്നു വിളിച്ചതു വളരെ കുറച്ചിലായിപ്പോയി! ഞാൻ പറഞ്ഞു: “എന്നാ നിന്നെ "അബുസാർ" എന്നു വിളിക്കാമെടാ പോട് പാത്തുമ്മാ എന്റെ അടുത്തു വന്നു. എന്നിട്ട്, തിക്കും പൊക്കും നോക്കി. ആരുമില്ല. പാത്തുമ്മാ രഹസ്യമായി പറഞ്ഞു: 'വല്യ ഇക്കാക്കാ, ആരും അറിയണ്ട. ആനുമ്മാ അറിഞ്ഞു

വഴക്കിടും. ഇഞ്ഞി ഇനിക്കു വല്യ ഇയാക്കാ രൂപ ആയിട്ടൊന്നും രണ്ട്. ഖദീജായ്ക്കു രണ്ടു കല് പണിച്ചുകൊടുത്താ മതി ഹനീഫായും അറിയണ്ട, കൊച്ചിക്കായും അറിയണ്ട, അബും അറിയണ്ട, ഉമ്മായും അറിയണ്ട.

ഞാൻ പതുക്കെ ചോദിച്ചു:

"കമ്മല വെള്ളിയുടെതോ പൊന്നിതോ?'

പാത്തുമ്മാ തിക്കും പൊക്കും നോക്കിയിട്ടു പതുക്കെ പറഞ്ഞു:

പറയുവോ?

"പൊന്നിൻതു വേണം. വല്യ ഇക്കാ വല്ലോരോടും “ഹേയി!' ഞാൻ പറഞ്ഞു: “പരമരഹസ്യമാക്കി വയ്ക്കും.

അങ്ങനെ പാത്തുമ്മായുമായി ഒരു രഹസ്യക്കരാറിൽ ഞാൻ

ഏർപ്പെട്ടു.

"കമ്മല് ഉടനെ വേണം!' പാത്തുമ്മാ പറഞ്ഞു.

ഞാൻ പറഞ്ഞു: 'നോക്കട്ടെ.' ഈ കമ്മൽ ഒരടിയന്തിരപ്രശ്നമായിത്തീരാൻ ഒരു ചെറിയ കാരണമുണ്ട്. ഞാൻ വന്ന ഉടനെ മൂന്നു ചെറിയ കുടകൾ എറണാകുളത്തു നിന്നു വരുത്തിച്ച് അബ്ദുൽ ഖാദറിന്റെ മകൾ പാത്തുക്കുട്ടി, ഹനീഫായുടെ മകൻ അബി, ആനുമ്മായുടെ മകൻ സൈദു മുഹമ്മദ് എന്നിവർക്കു കൊടുത്തു. പാത്തുമ്മായുടെ മകൾ ഖദീജായ്ക്ക് കൂട കൊടുത്തില്ല! പാത്തുക്കുട്ടിയും അബിയും സൈദുമുഹമ്മദും ഖദീജയും ഏതാണ്ട് ഒരേ പ്രായക്കാരാണ്. ശീമത്തരവും ഒച്ചയും സമം. കരച്ചിലും അതുപോലെതന്നെ. എന്നാൽ ഖദീജാ കുട കൊടുത്തില്ല! എന്താ കാരണം? സത്യം പറഞ്ഞാൽ ഞാനാക്കാര്യം മറന്നുപോയി. സാരമില്ല; പൊന്നിൻ കമ്മൽ രണ്ടെണ്ണം അവൾക്കു ഡി

പാത്തുമ്മാ അപ്പുറത്തു പോയി എന്തോ വീട്ടുജോലിയിൽ ഏർപ്പെട്ട തക്കത്തിന് ആനുമ്മാ പതുക്കെ എന്റെ അടുത്തു വന്നു. അവൾക്കു ഗർഭമുണ്ട്. പാത്തുമ്മാ സ്കൂളിൽ പോയിട്ടില്ല. ആനക്കാ സ്കൂളിൽ പോയിട്ടുണ്ട്. അതുകൊണ്ടു വർത്തമാനം പാത്തുമ്മായുടെ മാതിരിയല്ല. ആന്നു പതുക്കെ പറഞ്ഞു. "വല്യ ഇയ്യാക്ക് രൂപയായിട്ട് ഇനി എനിക്കൊന്നും രണ്ട പാത്രങ്ങൾ വാങ്ങിച്ചു തന്നാൽ മതി. അതും ഇപ്പോൾ വേണ്ട. ഞങ്ങൾ മാറിത്താമസിക്കുമ്പോൾ മതി. ഈ വിവരം ഇത്താത്തായോടു പറയരുത്. അതായത്, പാത്തുമ്മാ വഴിയരുതെന്നു ചുരുക്കം അറിഞ്ഞാൽ

പറയും:

“മതിയെടി, മതിയെടി നിന്റെ കള്ളത്തരം നീ ഒരു പഠിത്തക്കാരി ഞാനില്ലാത്തപ്പ നീ വല്യയ്ക്കാക്കാടെല്ലാം മേടിച്ചില്ലേ?

അതുകൊണ്ടാണ് ഈ പാത്രങ്ങളുടെ സ്യം ചെവിക്കു ചെവി അറിയണ്ടാത്തത്. ആനുമ്മായ വീട്ടുപാത്രങ്ങൾ വാങ്ങിച്ചുകൊടുത്തു കൊള്ളാമെന്നും, അതു രഹസ്യമായിത്തന്നെ വയ്ക്കുന്നതാണെന്നുമുള്ള കരാറിൽ ഞാൻ ഒപ്പുവെച്ചു. അങ്ങനെ സമാധാനത്തോടെ ഇരിക്കുമ്പോൾ സാമാന്യം ഭേദപ്പെട്ട ഒരു ബഹളം;

"ഉള്ളാടത്തിപ്പാറൂ, ഉള്ളാടത്തിപ്പാറു. ഞാകൊണ്ട് പോകുകേലാ! ലൈലായുടെ ഒച്ചയാണ്. അവൾ ആരെയാണ് ഉള്ളാടത്തിപ്പാറു

എന്നു വിളിക്കുന്നത്. അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. അപമാനം

സഹിക്കവയ്യാതെ, കലങ്ങിയ കണ്ണുകളോടെ അനി ആൺകുട്ടിയായ സൈദുമുഹമ്മദ് എന്റെ മുമ്പിൽ വന്നു.

അവൻ പരിപൂർണ്ണ നഗ്നനാണ്.

അവൻ വേവലാതിയോടെ പറഞ്ഞു: 'വല്യമാമാ, ലൈലാക്കാ എന്ന ഉള്ളാടത്തിപ്പാറുന്നു വിളിച്ച്

ഒരാണിനെ ഉള്ളാടത്തിപ്പാറു എന്നു വിളിക്കുകയോ? അതും ഒരു പീക്രിപ്പെണ്ണ്! 'വടി എടുത്തു കൊണ്ടുവാടാ!

സൈദു മുഹമ്മദ് ശീലം വടിക്കു പോയി.

ഞാൻ വിളിച്ചു.

“എടീ, ലൈലാ ഇവിടെ വരു അവൾ വന്നു. പരിപൂർണ്ണ നഗ്നതന്നെ. സൈദു മുഹമ്മദ്

കൊണ്ടുവരുന്ന വടി കണ്ട് അവൾ പറഞ്ഞു: 'വല്യമൂത്താപ്പനെ കൊണ്ടുപോല

“വേണ്ടടീ!' എന്നും പറഞ്ഞ് സൈദുമുഹമ്മദിന്റെ പക്കൽ നിന്നും വടി ഞാൻ കൈയിൽ വാങ്ങിച്ചു. ലൈല അയ്യോ പൊത്തോന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി.

പാത്തുമ്മായുടെ ആട്

“അമ്മച്ചി, അമ്മച്ചീ

ലൈലാ അവളുടെ ഉമ്മായെ വിളിക്കുന്നത് അമ്മച്ചി എന്നാണ്. ഞാൻ പറഞ്ഞു:

“നീ നിന്റെ അമ്മച്ചിയെ വിളിക്ക് നിന്റെ ബാപ്പായെ വിളിക്ക് നിന്റെ ഉപ്പുപ്പായെ വിളിക്ക് എല്ലാവരെയും ഞാൻ തല്ലും!

ഉപ്പുപ്പാ എന്നു പറഞ്ഞാൽ അപ്പൂപ്പൻ, ലൈലായുടെ ഉമ്മായുടെ ബാപ്പയാണ്. മേപ്പടിയാൻ താമസിക്കുന്നത് പനിയുടെ കൃഷിത്തോട്ട ത്തിന്റെ അടുത്താണ്. ആ ഭാഗത്ത് എവിടെയോ ഒരു റെയിൽവേസ്റ്റേ ഷൻ വരാൻ പോകുന്നുണ്ട്. അപ്പോൾ സ്ഥലത്തിനു പറയുന്ന വില കിട്ടും. തന്നെയുമല്ല, ആ ഭാഗം തെളിയും. ഇതെല്ലാം കാലേകൂട്ടി ആലോചിച്ചിട്ടുതന്നെ ലൈലായുടെ ഉപ്പുപ്പാ ഹനീഫായെക്കൊണ്ട് ആ സ്ഥലം വാങ്ങിപ്പിച്ചതാണ്. ലൈലാ പറഞ്ഞു: “അമ്മച്ചിനെ തല്ലണ്ട ബാപ്പാനെ തല്ലണ്ട. ഉപ്പുപ്പാനേം തല്ലണ്ട

“എന്നാൽ നീ മേലിൽ ഉള്ളാടത്തിപ്പാറൂ എന്ന് ആൺപിള്ളേരെ വിളിക്കരുത്". "ഇല്ല".“നിന്റെ ബാപ്പാ പുരിയ്ക്കുമ്പോൾ, അവിടെ സൈദു മുഹമ്മദിനെ കൊണ്ടുപോകുമോ? വലിയ മൂത്താപ്പായെ

കൊണ്ടുപോകുമോ?'

അവൾ കണ്ണീരോടെ പറഞ്ഞു: “എല്ലാരേം കൊണ്ടുപോകാം.

ഹാവൂ, അങ്ങനെ ആ കേസ്സു തീർത്തു. നഷ്ടപരിഹാരാർത്ഥം മാ മുഫിനു രണ്ടു മിഠായിയും ഒരു ഞാലിപ്പൂവൻ പഴം കൊടുത്തു. എന്റെ പക്കലാണെങ്കിൽ ഏത്തപ്പഴം, ടൊമാറോ കണ്ണൻ പഴം, കൈതച്ചക്ക, ഞാലിപ്പൂവൻ, മിഠായി - ഇതൊക്കെ സ്റ്റോറാക്കുണ്ട്. മിഠായി മാത്രമാണ് ഞാൻ കാശു കൊടുത്തു വാങ്ങിച്ചിട്ടുള്ളത്. പിള്ളേരുടെ കരച്ചിൽ മാറാൻ, ബാക്കി എല്ലാം എന്റെ അനുജന്മാരും കൊച്ചുണ്ണിയും സുലൈമാനും വാങ്ങിച്ചു തന്നതാണ്. പഴങ്ങൾ ധാരാളം തിന്നേണ്ട ആവശ്യവുമുണ്ടെനിക്ക്. അതെല്ലാം മേശപ്പുറത്തു വച്ചിരുന്നു. പെട്ടിപ്പുറത്തു കയറിനിന്നു സൈദു മുഹമ്മ പഴങ്ങൾ കട്ടുതിന്നുന്നതു ഞാൻ നേരിൽ കണ്ടതാണ്. ഞാൻ കണ്ടു എന്നുള്ളത് അവനും കണ്ടതാണ്. എന്റെ മുമ്പിൽ അവൻ വലിയ കള്ളനായിത്തീർന്നതിൽ അവനു വലിയ സങ്കടം തോന്നി. അവൻ കരഞ്ഞു. മേലിൽ അവനു കരച്ചിലിന് ഇടംകൊടുക്കാതിരിക്കാനായി പഴങ്ങൾ എല്ലാം പെട്ടിക്കകത്തു ഭദ്രമാക്കി വെച്ചിരിക്കയാണ്. സൈദു മഹി മിഠായിയും പരന്നും തിന്നുന്നതു കണ്ടപ്പോൾ ലൈലയ്ക്കു വലിയ കരച്ചിൽ വന്നു. അവൾക്കും രണ്ടു മിഠായിയും ഒരു പഴവും കൊടുത്തു. മണം പിടിച്ചറിഞ്ഞു വന്ന ആരിഫായ്ക്കും അതേ തോതിൽ കൊടുത്തു. ഈരണ്ടു മിഠായി വീതം സുബൈദായം റഷീദിനും കൊടുത്തയച്ചു. എന്നിട്ട് ആശ്വാസത്തോടെ ആനുമ്മായെക്കൊണ്ട് ഒരു ചായ വരുത്തിച്ച് ഒരു ബീഡിയും കത്തിച്ച് ഒരു പുസ്തകവുമായി ചാരുകസേരയിൽ മലർന്നു. എല്ലാം ശാന്തം.

അങ്ങനെ കിടക്കുമ്പോൾ എന്നെ സ്റ്റലായി പെറ്റ എന്റെ ഉമ്മാ അടുത്തു വന്നു. മൂപ്പത്തിക്ക് അറുപത്തിയേഴോ എഴുപത്തിയേഴോ എൺപത്തിയേഴോ വയസ്സുണ്ട്. പല്ലു പോയിട്ടില്ല. വെളുപ്പിനെ നാലു മണിക്കെണീക്കും. എന്നിട്ടു തോടുകളിൽ കുതിർക്കാൻ ഇട്ടിരിക്കുന്ന തെങ്ങോല വലിച്ചു കൊണ്ടുവന്നു മെടയും. അതു കഴിഞ്ഞ് അതെല്ലാം പറമ്പിൽ നിരത്തിയിടും നേരം ഉദിച്ചുതുടങ്ങുമ്പോൾ മുതൽ ഉണങ്ങട്ടെ. അതുകഴിഞ്ഞു വീട്ടാവശ്യത്തിനുള്ള വെള്ളം കോരി നിറയ്ക്കും. രണ്ടു കൈയിലും ഓരോ വലിയ കുടം തൂക്കിക്കൊണ്ടു വരും. പാത്തുമ്മാ ആനുമ്മാ ഐശോമ്മാ, കുഞ്ഞാനുമ്മാ എന്നിവരെ ശാസിക്കും ഒച്ചയിടും; വലിയ വീട്ടുവേലതന്നെ, രാത്രി പത്തുമണിവരെ. പാത്തുമ്മാ എല്ലാ രാത്രികളിലും വീട്ടിലുണ്ടാവാറില്ല. എങ്കിലും, റൊക്കം മൂന്നു പെണ്ണുങ്ങളുണ്ട്. ഉമ്മാ എന്തിനു വേല ചെയ്യുന്നു? ചുമ്മാ അടങ്ങി ഒതുങ്ങി ഇരുന്നുകൂടെ? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉമ്മായുടെ പക്കൽ ഒന്നാംതരം സാധാനമുണ്ട്. 'അവളുമാർക്ക് ഒന്നും അറിഞ്ഞുകൂടാ, വീടു നോക്കാൻ ശീലിച്ചിട്ടില്ല.' ശരി, അവരെല്ലാം പഠിക്കട്ടെ. ഉമ്മാ ഈ ഭരണമ വിട്ടുകൊടുക്ക്. അപ്പോഴുമുണ്ടു സമാധാനം: “നിനക്കു വീടിനെപ്പറ്റി എന്തറിയാം? ഒറാന്തടി, മുച്ചാം വയറ്. ഇതുകൊണ്ടും ഞാൻ തോറ്റില്ലെങ്കിൽ പറയും;

“അവരിക്കെല്ലാം കൊച്ചങ്ങളില്ലേ? അവരേക്ക് നോക്കണതാരാ?' ഞാൻ പറയും:

“ഒരുത്തി കൊച്ചുങ്ങളെ നോക്കണം. ബാക്കിയുള്ളവർ ജോലി ചെയ്യണം."'നെനക്കങ്ങനേക്ക് പറയാം. ഒറാന്തടി, മുച്ചാം വയറ് നീ എനിക്കു കൊറച്ച് രൂപാ താ.

ഞങ്ങളുടെ സംഭാഷണം എപ്പോഴും വന്നു നില്ക്കുന്നത് ഈ രൂപായിലാണ്. അതെന്റെ ആരോഗ്യത്തിന് അത് പറ്റിയതുമല്ല. അതുകൊണ്ട് ഉമ്മാ എന്തു ചുമന്നാലും എന്തു വലിച്ചുകൊണ്ടു പോകുന്നത് കണ്ടാലും ഞാൻ മിണ്ടാതിരിക്കും. എന്തിനു ചുമ്മാ ഉമ്മായെക്കൊണ്ടു രൂപാ ചോദിപ്പിക്കുന്നു

ഉമ്മാ വന്നപാടേ പതുക്കെപ്പറഞ്ഞു:

“എടാ, ഒരു പത്തുരൂപാ ഇനിക്ക് താ

അതിനു ഞാനിപ്പോൾ ഇക്കായോ പിച്ചു എന്ന മട്ടിൽ

ഞാൻ നോക്കി.

ഉമ്മാ പതുക്കെത്തുടർന്നു.

"അദുൽകാതിര് അറിയര്ത്ത്. ഹനീഫാ അറിയത്. ആനുമ്മായും പാത്തുമ്മായും അറിയര്ത്

ഞാൻ വളരെ രഹസ്യമായിത്തന്നെ ചോദിച്ചു. 'കുഞ്ഞാനുമ്മായും ഐശോമ്മായും

അറിയുന്നതിൽ വല്ല

വിരോധവുമുണ്ടോ?

ഉമ്മാ കെറുവിച്ചു.

“മതി തരണൊണ്ടേ താ. ആരും അറിയണ്ട. ഞാനും ലേശം കെറുവിച്ചു. ഞാൻ ചോദിച്ചു.

"ഞാൻ വന്നതിനുശേഷം എത്ര രൂപാ തന്നിട്ടുണ്ട് ഈ വീട്ടിൽ പരസ്യമായും രഹസ്യമായും നിങ്ങൾ തന്നെ എത്ര രൂപാ വാങ്ങിച്ചിട്ടുണ്ട്?

ഉമ്മാ രഹസ്യമായി പറഞ്ഞു:

“നീ ഒന്നും തന്നിട്ടില്ലെന്നല്ല ഈ പറേണത്, ഇനിക്കിപ്പ് പത്തു രൂപായ്ക്ക് ആവശ്യോണ്ട്."

“ഞാൻ തന്നതെല്ലാം എവിടെ? വളരെ ദിവസങ്ങളൊന്നും

ആയില്ലല്ലോ? എവിടെ ആ രൂപയെല്ലാം? '

ഉമ്മാ വളരെ പതുക്കെ പറഞ്ഞു:

“പത് പറി എല്ലാം അദുൽകാതിര് മേടിച്ച് “അവനു ഞാൻ വേറെ രൂപാ കൊടുത്തിട്ടുണ്ടല്ലോ? ചട്ടൻ!

അവനിങ്ങു വരട്ടെ. ചെറുപ്പത്തിലേ അവന്റെ കഴുത്തിനു കീഴ്പ്പോട്ടു തളർന്നു പോയതാണ്. ബാപ്പാ അനേകായിരം രൂപാ ചെലവാക്കി ചികിത്സിപ്പിച്ചു. ഒടുവിൽ വലത്തെ കാലിൽ ഒരു മുടന്ത് അവശേഷിച്ചു. വലതുകാലിനു വളരെ വണ്ണക്കുറവുണ്ട്. ബാക്കിയെല്ലാം അവൻ ഫയൽവാനാണ്. ഇതുവഴിയും കുത്തിപ്പിടിച്ചാണു നടപ്പി

ഉമ്മാ പതുക്കെ പറഞ്ഞു:

"അവനോടൊന്നും പറേണ്ട. ഈ പണ്ടപ്പേര് പരാതീനങ്ങളെ എല്ലാം ലക്ഷിക്കണതിനല്ലേ? അവനില്ലാർന്നെങ്കി കാണാർന്ന്, നീ റാന്തടി മുച്ചാം വയറുമായി നടന്ന്, നീ കണ്ടടുത്തെക്ക് താമസിച്ച് എത്ര രൂപയാ ചെലവാക്കിയത്?

'അതിനുള്ള പിഴ ഞാൻ അടച്ചുകഴിഞ്ഞു. ഒരുപാടു രൂപാ ഞാനും ഇവിടെ ചെലവാക്കി.

"പത്ക്കപ്പുറ ഇല്ലന്നാരും പറഞ്ഞില്ല. ആരും അറിയാതെ ഇപ്പ

എനിക്കു പത്തു രൂപാ നീ താ.

“ഇതിനുമുമ്പ് ആരും അറിയാതെ ഞാൻ ഉമ്മായ്ക്കു തന്ന രൂപാ

എല്ലാം അബ്ദുൽ ഖാദർ മേടിച്ചതെങ്ങനെയാണ്? അവൻ ഈ രഹസ്യം

എങ്ങനെ അറിഞ്ഞു

"പത്ക്കപ്പറ! അബീം പാത്തുക്കുട്ടീം ചെന്നു പറഞ്ഞുകൊടുത്ത്

ഞാൻ വളരെ പതുക്കെ പറഞ്ഞു: “ഉമ്മായോട് ഒരു രഹസ്യം ഞാൻ പറയാം. വേറെ ആരോടും പറയരുത്. എന്റെ പക്കൽ ആകെക്കൂടി ഇനി അഞ്ചു രൂപായുടെ ഒരു നോട്ടുണ്ട്. വേറെ ദമ്പിടിക്കാശില്ല!

ഉമ്മാ ഉടനെ പറഞ്ഞു: “അതിഞ്ഞാ എട്!

ഞാൻ തിക്കും പൊക്കും നോക്കിയിട്ടു മുറിക്കകത്തു ചെന്ന് നോട്ടും ഒരു ഏത്തപ്പഴവും എടുത്തുകൊണ്ടു വന്നു. ഏത്തപ്പഴത്തിന്റെ മണംപിടിച്ച് പാത്തുമ്മായുടെ ആട് മുമ്പിൽ ഹാജരായി. പഴം ഞാൻ തൊലി ഉരിച്ചു തിന്നു. എന്തോ തിന്നുന്നതു കണ്ട് ഉമ്മായുടെ അഭയാർത്ഥികളായ പൂച്ചകൾ വന്നു. ഉമ്മായുടെ മേൽനോട്ടത്തിൽ വിഹരിക്കുന്ന കോഴികളും വന്നു. ഞാൻ പഴത്തൊലി പാത്തുമ്മായുടെ ആടിനു കൊടുത്തു. ആടി പിന്നെയും പ്രതീക്ഷിച്ചങ്ങനെ നില്ക്കുകയാണ്. ഞാൻ തിക്കും പൊക്കും നോക്കി. ആരുമില്ല. മാനും മനുഷ്യരുമില്ല.
7
ലേഖനങ്ങൾ
പാത്തുമ്മയുടെ ആട്
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
1

ഒന്ന് (part 1)

26 August 2023
1
1
0

പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോല

2

ഒന്ന് (അവസാനഭാഗം)

27 August 2023
0
1
0

കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പി

3

ഭാഗം 2

28 August 2023
0
1
0

പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്

4

മൂന്ന്

31 August 2023
0
0
0

അപ്പോൾ പാത്തുമ്മായുടെ ആട് നേരായി പ്രസവിക്കാൻ പോകയാണ്. നല്ല കാര്യം. പ്രസവിക്കട്ടെ. എനിക്കു സന്തോഷമായി. എപ്പോഴാണ്?പ്രസവംആനുമ്മാ എന്റെ മുറി അടിച്ചുവാരി കിടക്ക തട്ടിക്കുട് വെയിലത്തിട്ടു വന്നപ്പോൾ ഞാൻ ചോദി

5

നാല്

31 August 2023
0
0
0

ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു ക

6

അഞ്ച്

1 September 2023
0
0
0

അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റ

7

ആറ്

1 September 2023
0
1
0

കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ

---

ഒരു പുസ്തകം വായിക്കുക