shabd-logo

ഒന്ന് (അവസാനഭാഗം)

27 August 2023

0 കണ്ടു 0
കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പിൽ കെട്ടി കുപ്പായ ത്തിന്റെ ഉള്ളിലാക്കി. എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഇരുന്നു.

ഞാൻ ചോദിച്ചു: “പിന്നെ എന്തൊക്കെയാണു വിശേഷങ്ങൾ?

ഉമ്മാ പറഞ്ഞു.

"എടാ, ഇനിക്കിപ്പ് ഇതം വയസ്സായി. എപ്പളാ മരിക്കുന്നതേ ന്നറിയാവോ? ഇനിക്കൊരു മോഹോണ്ട്, നീ ഒരു പെണ്ണു കെട്ടിട്ട് നിന്റെ കൂടെ ഇനിക്കു താമസിക്കണം,

ഞാൻ ഒച്ചയെടുത്തു.

“എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ഇരിക്കാമെന്നുവച്ചാൽ ഇവര് സമ്മതിക്കുമോ! പാത്തുമ്മാ ആനുമ്മാ ഓടിവാ എന്റെ പെട്ടിയും കിടക്കയും എടുക്ക്. ഒരു ചുമട്ടുകാരനെ വിളി!'

അവർ രണ്ടുപേരും ഓടിവന്നു. “എന്താ ഉമ്മാ ഇത്?' എന്ന് ആനുമ്മാ ചോദിച്ചു.

പാത്തുമ്മാ പറഞ്ഞു.

“വല്യയ്ക്കാക്കാട് ഉമ്മാ കാശ് ചോദിച്ചിരിക്കും?'

ഞാൻ ഉടനെ പറഞ്ഞു:

"അതൊന്നുമല്ല! ഉമ്മാ എണീറ്റ് അപ്പുറത്തേക്കു പോയി. “എന്താണുമ്മാ?' എന്നും

ചോദിച്ച് പാത്തുമ്മായും ആനുമ്മായും ഉമ്മായുടെ പിറകേ പോയി. ഞാനങ്ങനെ അല്പം സമാധാനത്തോടെ ഇരുന്നു. വീണ്ടും ആനുമ്മായെക്കൊണ്ട് ഒരു ചായ വരുത്തിച്ചു കുടിച്ചു. എന്നിട്ട് ഒരു ബീഡി വലിച്ചു.

അപ്പോൾ പാത്തുമ്മായുടെ ആട് മുറ്റത്തു നിന്നുകൊണ്ട്, വരാന്ത യിൽ എന്റെ തൊട്ടടുത്തിരിക്കുന്ന തീപ്പെട്ടി നാക്കു നീട്ടി ഏന്തിച്ച ടുത്തു ഭക്ഷിക്കാൻ പണിപ്പെടുന്നതു കണ്ടു. ഞാനതെടുത്തു കൊള്ളി കൾ മാറ്റി കാലിത്തീപ്പെട്ടി അതിനു കൊടുത്തു.

പാത്തുമ്മായുടെ ആട് രുചിയോടെ കാലിത്തീപ്പെട്ടി തിന്നു. അതു പോകാതെ നില്ക്കുന്നതു കണ്ട് ഞാൻ പറഞ്ഞു:

"അജസുന്ദരി, കൊള്ളികൾ എനിക്കു വേണം. വേറെ കാലി ത്തിപ്പെട്ടിയുണ്ട്'.

ആ സമയത്ത് പാത്തുമ്മാ കുറെ കാടിവെള്ളം കൊണ്ടുവന്ന്

അതിനു കൊടുത്തു. ഞാൻ പാത്തുമ്മായോടു പറഞ്ഞു.
പാത്തുമ്മ നിന്റെ ആട് എന്റെ രണ്ടു പുസ്തകങ്ങൾ തിന്നിട്ടുണ്ട് ഞാനേതോ ഭയങ്കര ദ്രോഹം പറഞ്ഞമാതിരി പാത്തുമ്മാ

പറഞ്ഞു.

'അങ്ങനെ പറയല്ലേ വല്യ ഇയ്ക്കാക്കാ എന്റെ ആട് അതൊന്നും

ചെയ്യേല' എന്നിട്ട് വളരെപ്പതുക്കി, "കമ്മലിന്റെ കാര്യം?

ഞാനും പതുക്കെപ്പറഞ്ഞു.
'ഓർമ്മയുണ്ട്'!

വളരെ പതുക്കെ “ആരും അറിയണ്ട' എന്നും പറഞ്ഞു പാത്ര വുമായി പാത്തുമ്മാ അപ്പുറത്തേക്കു പോയി.

റഷീദും സുബൈദായും കരയുന്നുണ്ട്. ഒരു അനുഭാവക്കരച്ചി ലെന്നവണ്ണം ആരിഫായും സൈദുമുഹമ്മദും ലൈലായും തുടങ്ങി ടി. ഇടയ്ക്കിടയ്ക്ക് മഖലാ, 'അമ്മച്ചീന കൊണ്ടുപോല എന്നും പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ അബു ഒരു കത്തുമായി വന്നു. കത്തു തന്നിട്ട് ഒരു വടിയുമായി 'എന്താണിത്. എന്ന് ഒച്ചയെടുത്തുകൊണ്ട് അപ്പുറത്തേക്കു പോയി. ഉടനെ എല്ലാ വരും കരച്ചിൽ നിർത്തി. വീടു നിര

ഞാൻ കത്തു പൊളിച്ചു വായിച്ചു. വിദൂരമായ മദിരാശി നഗരിയിൽ നിന്നാണ് രാജശ്രീ എം. ഗോവിന്ദന്റെ ഭാര്യ ഡോക്ടർ പത്മാവതി അമ്മ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. തള്ളയ്ക്കും കുഞ്ഞിനും സുഖം.

അമ്മയ്ക്കും മകനും സൗഖ്യം നേർന്നുകൊണ്ടു ഞാൻ ഉടനെ ഒരു മറുപടി എഴുതി. ബാലയ്ക്ക് ഒരനിയൻ ഉണ്ടായതിൽ അവളെ അഭിനന്ദിച്ചു. അവളുടെ പക്കലുള്ള സ്വത്തായ രണ്ടര രൂപാ ബാങ്കിൽ നിക്ഷേപിക്കാൻ പറയാൻ ഞാൻ അച്ഛനെ ഉപദേശിച്ചു. ശ്രീ എം. ഗോവിന്ദൻ മഹനീയമായ രണ്ടാം വട്ടം പിതാവായതിൽ അദ്ദേഹത്തെ സ്തുതിച്ചു. കൂട്ടത്തിൽ എ. നാരായണൻ നമ്പ്യാർ എം.എ. കെ.സി.എസ്. പണിക്കർ, ഡേവിഡ് ജോർജ്, ജാനമ്മ, പാറുക്കുട്ടി അമ്മ, കെ.എ. കൊടുങ്ങല്ലൂർ, കെ.പി.ജി. പണിക്കർ (ഗോപകുമാർ), ശരത്കുമാർ, രാംജി ആർ. എം. മാണിക്കകത്ത് മുതലായ മദിരാശി സുഹൃത്തുക്കളെ കണ്ടെങ്കിൽ ഞാൻ, എന്നെ പെറ്റുവളർത്തിയ എന്റെ ഉമ്മായുടെ കൂടെയാണു താമസിക്കുന്ന മരുന്നു വാർത്ത അറിയിക്കാനും, എല്ലാവർക്കും സൗഖ്യമല്ലേ എന്നു ഞാൻ ചോദിച്ചതായി പറയാനും എഴുതി അച്ഛനും മക്കൾക്കും അമ്മയ്ക്കും ഒരിക്കൽ കൂടി മംഗളം നേർന്നുകൊണ്ട് എഴുത്തു പൂർത്തിയാക്കി കവറിലിട്ട് നല്ലവണ്ണം ഒട്ടിച്ച് അഡ്രസ്സ് എഴുതി അബുവിനെ വിളിച്ചുകൊടുത്തിട്ട് കൊണ്ടുപോയി വേഗം പോസ്റ്റ് ചെയ്യടാ” എന്ന് ആജ്ഞാപിച്ചപ്പോൾ ഒരു കാര്യം ഓർമ്മവന്നു. “നിൽക്കെടാ.' ഞാൻ പറഞ്ഞു: 'നിന്നെപ്പറ്റി വലിയ പരാതികൾ കേശിക്കുന്നുണ്ട്. നീ അബ്ദുൽഖാദറിന്റെ കടയിലുള്ള രൂപാ എല്ലാം വാരി കണ്ടവർക്കു കടം കൊടുക്കുന്നു. കണ്ട് മാസികകൾക്കെല്ലാം നീ ഏജൻസി എടുത്തിരിക്കുന്നു. നീ ആരെയും അനുസരിക്കുന്നില്ല. ശരിയാണോ?

എല്ലാറ്റിനും ഉത്തരമായി അവൻ പറഞ്ഞു. 'എന്നെ ആർക്കും കണ്ടുകൂടാ

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് അവൻ പറഞ്ഞു: "വല്യ ഇയ്ക്കാക്കാ വന്നപ്പക്കണ്ടോ! ചേട്ടത്തിമാരും കൊച്ചി ത്തായും വല്യ ഇത്താത്തായും ഉമ്മായും കൂടി ഈ മുറ്റവും പറമ്പു മെല്ലാം അടിച്ചു തൂത്തു കുപ്പയിട്ടു കത്തിച്ചു ക്ലീനാക്കി ഇട്ടിരിക്കുന്നതു കണ്ടോ? മൂന്നം ഞാൻ പറഞ്ഞതാ ആരും കൂട്ടാക്കില്ല. ഞാൻ തന്നെ അടിക്കാൻ എല്ലാരും പറഞ്ഞു. ഇപ്പഴെന്താ? ഇതെല്ലാം വല്യ ഇയ്ക്കാ ക്കാട് കാശ് തട്ടാനുള്ള വേലയാ. പണക്കാരൻ വന്നപ്പോൾ സന്തോഷി പ്പിക്കാൻ അവരിതെല്ലാം ചെയ്തു. ഞാൻ പണക്കാരനാണോ? എന്റെ കാശൊണ്ടോ? വല്യയ്ക്കാക്കാ, നമുക്ക് ഈ മുറ്റം കെട്ടിക്കണം. പെരേട കൂടു മാറ്റി ഓടിടീക്കണം.

ഞാൻ ചോദിച്ചു.

"നമുക്കെന്നു പറഞ്ഞാൽ?

"വല്യ ഇയ്ക്കാക്കാ രൂപാ മൊടക്കണം. എന്റേലെവിടന്നാ കാശ്?' അവൻ ഊണും കഴിഞ്ഞ് എഴുത്തുമായി പോയി. അവൻ ചെന്നിട്ടു വേണം അബ്ദുൽഖാദറിനു വരാൻ. അവൻ പോയവാലെ ഹനീഫ വന്നു.

ഹനീഫാ പട്ടാളക്കാരനായിരുന്നു. അതു കഴിഞ്ഞു തയ്യൽക്കട തുടങ്ങി; കൂട്ടത്തിൽ സൈക്കിൾ ഷോപ്പും. സാധാരണ ഹനീഫാ ഒരു പരിഷ്കാരിയാണ്. ഡബിളും ജുബ്ബായും ചീകി മിനുക്കിയ മുടിയും ക്ലീൻ ഷേവും. ഇപ്പോൾ ഒരു മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളൂ. എന്തോ ഹസ്യമുണ്ട്. ഞാൻ മിണ്ടിയില്ല. വല്ലതും മിണ്ടിപ്പോയാൽ.... അവൻ പറഞ്ഞു:

"വല്യ ഇയ്ക്കാക്കാ, ഞാൻ എന്റെ സ്ഥലം വില്ക്കാൻ വിചാരി ക്കുന്നു. വല്യ ഇയ്ക്കാായ്ക്ക് വില കുറച്ചു തരാം.' “അതിപ്പോൾ എന്തിനു വില്ക്കുന്നെടാ?'

“കാശില്ല. ഉണ്ടെങ്കിൽ ഒരു ഷർട്ട് തുന്നി ഇടുകില്ലേ?' സ്ഥലത്തിന് എന്തു വില കിട്ടണം'വല്യ ഇയ്ക്കാക്കായ്ക്കായതുകൊണ്ട് വില കുറച്ചു തരാം. പതി നായിരം രൂപ തന്നത്. പതിനായിരം രൂപാ. ഹനീഫാ അതെന്തു വിലയ്ക്കു വാങ്ങി ച്ചൊന്നെനിക്കറിയാം ഞാൻ വിഷയം മാറ്റി ഞാൻ ചോദിച്ച

“നീ ഇപ്പോൾ ഈ വീട്ടിൽ എന്തു കൊടുക്കുന്നുണ്ട്?' രണ്ടുമൂന്നു കൊല്ലത്തിനു മുമ്പ്, ഹനീഫാ വീട്ടിൽ കൊടുത്തിരു ന്നതു ദിവസത്തിൽ രണ്ടണിയായിരുന്നു. അവനും അവന്റെ കെട്ടി യോൾക്കും രണ്ടു പിള്ളേർക്കും തീറ്റിക്കും കുടിക്കും. കിടക്കയൊന്നും അവൻ വാങ്ങിച്ചിരുന്നില്ല. എണ്ണയും സോപ്പും അവൻ വാങ്ങിച്ചിരു ന്നില്ല. അതൊക്കെ രണ്ടണയിൽ പെടും. അബ്ദുൽഖാദർ അവനെ ചീത്ത പറയും, അവനു യാതൊരു നാണവുമില്ല. മുറുകിപ്പറഞ്ഞാൽ ഉടനെ അവൻ പറയും:

“ഞാൻ പട്ടാളത്തിൽ പൊയ്ക്കോളാം. സർക്കാരിന് എന്നെ ആവശ്യമുണ്ട്.'

എങ്കിലും അന്ന് എന്റെ മദ്ധ്യസ്ഥതയിൽ ചില ഒത്തുതീർപ്പു കളെല്ലാം ഉണ്ടായി. രണ്ട് ഞാൻ നാലണയാക്കി. ക്രമേണ അതു പന്ത്രണ്ടണയിൽ എത്തിച്ചു. ഞാൻ പോയ ഉടനെ ഹനീഫാ അതു വെട്ടിക്കുറച്ചു. ഒടുവിൽ പഴയ രണ്ടണതന്നെയാക്കിയെന്നോ മറ്റോ കേട്ടതായ ഓർമ്മയുണ്ട്. ഹനീഫായ്ക്ക് ഒരു കുട്ടികൂടിയുണ്ടായിട്ടുണ്ട്. അവനെക്കൊണ്ടു കാശു കൂടുതൽ കൊടുപ്പിക്കാൻ ഒരു ന്യായവു മായി. പക്ഷേ, എന്റെ ചോദ്യത്തിനല്ല അവൻ സമാധാനം പറഞ്ഞത്. അവൻ പറഞ്ഞു.

"കോച്ചിയാക്കാട് മേടുകൊണ്ടു ജീവിക്കാൻ വയ്യ “അബ്ദുൽഖാദറിന്റെ എന്തു മേട്?'

"ഒരുകെട്ടു നോട്ടുമായിട്ട് എന്റെ കടയിൽ കയറി വന്നു. ഒരുപാടു യോഗ്യന്മാർ ഇരിപ്പുണ്ടായിരുന്നു. എന്നിട്ട്, നോക്കെടാ എന്നും പറഞ്ഞ് ആ നോട്ടുകെട്ടുകൊണ്ട് എന്റെ മുഖത്തടിച്ചു. എന്നിട്ടു പറയുകയാണ്, "പണംകൊണ്ടറിഞ്ഞാൽ പണത്തിൽ തന്നെ കൊള്ളുമെടാ' എന്നിട്ടു ചട്ടിച്ചട്ടി അങ്ങിറങ്ങിപ്പോയി. ഞാൻ നാണിച്ചുപോയി. ഞാൻ വല്യ ഇയ്ക്കാക്കായ്ക്ക് ദിവസവും ബീഡി മേടിച്ചു തരുന്നില്ലേ? ദിവസവും തീപ്പെട്ടി മേടിച്ചു തരുന്നില്ലേ? എന്റെ പണം കൊണ്ടെറിഞ്ഞിട്ടെന്താ പണത്തിൽ തന്നെ കൊള്ളാത്തത്?

ന്യായം.

എങ്കിലും അതിനല്ല. ഞാൻ സമാധാനം പറഞ്ഞത്. ഞാൻ
പറഞ്ഞു.
റഷീദുകൂടി ഉണ്ടല്ലോടാ ഇപ്പോൾ, റേഷൻ വാങ്ങാൻ നീ എന്തു കൊടുക്കുന്നുണ്ട്

അവൻ എടുത്തവായ്ക്കു പറഞ്ഞു: "ഞാൻ പട്ടാളത്തിൽ പൊയ്ക്കോളാം. സർക്കാരിന് എന്നെ ആവ ശ്യമുണ്ട്.

അവൻ കെറുവിച്ച് അകത്തു കയറി ഊണും കഴിച്ച് നേരെ തയ്യൽ

കടയിലേക്കു പോയി.

ഞാൻ ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ പാത്തുമ്മായുടെ ആട് വരാന്തയിൽ കയറി വന്ന് എന്റെ കൂടെ ഒരു മിശ്രഭോജനത്തിന് ഒരുമ്പെട്ടു. ഞാൻ ഒച്ചയെടുത്തു.

"പാത്തുമ്മാ ഓടിവാ

പാത്തുമ്മാ ഓടി വന്ന് അതിനെ മുറ്റത്തേക്കു വിളിച്ചു കൊണ്ടു

പോയി.

ഞാൻ പറഞ്ഞു.

“അതിനെ കയറിട്ട് കെട്ടിനിർത്തണം.

പാത്തുമ്മാ പറഞ്ഞു:

'കയറിടന്നത്. ഇതിന് ഇഷ്ടമല്ല, വല്യ ഇയ്ക്കാക്കാ, സന്ധ്യയോടെ കൊച്ചുണ്ണി വന്നു. ചിലപ്പോൾ വീട്ടിൽ കിടക്കും. എന്റെ അടുത്തുതന്നെ, എന്റെ ഇപ്പുറത്ത് ഉമ്മാ, കൊച്ചുണ്ണിയുടെ അപ്പുറത്ത് അബൂ ഹനീഫാ അവന്റെ കുടുംബത്തിന്റെ കൂടെ, മറ്റേ മുറിയിൽ അബ്ദുൽഖാദർ അവന്റെ കുടുംബത്തിന്റെ കൂടെ പുരക്കകത്ത്. വരാന്തയിൽ ചാക്കുവിരികളുടെ ഉള്ളിൽ സുലൈമാനും കുടുംബവും കൊച്ചുണ്ണി വീട്ടിൽ കിടക്കാത്തപ്പോൾ കുടുംബസമേതം പോകും. ചൂട്ടും കത്തിച്ചു മുമ്പേ കൊച്ചുണ്ണി. ആ വെളിച്ചത്തിൽ പിറകെ പാത്തുമ്മാ, വാലുപോലെ പാത്തുമ്മായുടെ തൊട്ടു പിറകിൽ പത്തു വയസ്സായ ഖദീജാ, ഖദീജായുടെ തൊട്ടു പിറകിൽ ആട്.
7
ലേഖനങ്ങൾ
പാത്തുമ്മയുടെ ആട്
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
1

ഒന്ന് (part 1)

26 August 2023
1
1
0

പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോല

2

ഒന്ന് (അവസാനഭാഗം)

27 August 2023
0
1
0

കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പി

3

ഭാഗം 2

28 August 2023
0
1
0

പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്

4

മൂന്ന്

31 August 2023
0
0
0

അപ്പോൾ പാത്തുമ്മായുടെ ആട് നേരായി പ്രസവിക്കാൻ പോകയാണ്. നല്ല കാര്യം. പ്രസവിക്കട്ടെ. എനിക്കു സന്തോഷമായി. എപ്പോഴാണ്?പ്രസവംആനുമ്മാ എന്റെ മുറി അടിച്ചുവാരി കിടക്ക തട്ടിക്കുട് വെയിലത്തിട്ടു വന്നപ്പോൾ ഞാൻ ചോദി

5

നാല്

31 August 2023
0
0
0

ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു ക

6

അഞ്ച്

1 September 2023
0
0
0

അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റ

7

ആറ്

1 September 2023
0
1
0

കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ

---

ഒരു പുസ്തകം വായിക്കുക