shabd-logo

അഞ്ച്

1 September 2023

1 കണ്ടു 1
അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!

ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റെ കടയിൽ വിള ക്കില്ല. എന്തിനു വെറുതെ ഒരു വിളക്ക് തൊട്ടടുത്താണ് അബ്ദുൽ ഖാദറിന്റെ തകരക്കട. അവിടെ പെട്രോമാക്സ് വിളക്കുകൾ പത്തോ പന്ത്രണ്ടോ ഉണ്ട്. ഗ്രാമഫോണുണ്ട്. (ഈയുള്ളവന്റേത് ഉമ്മായെ ക്കൊണ്ടു കരഞ്ഞു വാങ്ങിച്ച് എടുത്തുവെച്ചിരിക്കയാണ്.) വിളക്കു കളും ഗ്രാമഫോണും വാടകയ്ക്കു കൊടുക്കാനാണ്. സന്ധ്യയ്ക്കു പണിയുണ്ടെങ്കിൽ ഹനീഫാ അബുവിനെ വിളിച്ചു പറയും

“ആ വിളക്ക് ഇത്തിരി ഇങ്ങോട്ടു നീക്കിവെച്ചേ അങ്ങനെ കിട്ടുന്ന വെളിച്ചത്തിലാണ് ഹനീഫാ തയ്ക്കുന്നത്. അതു പോരേ? വെളിച്ചം കിട്ടുന്നുണ്ട്. ഞാനങ്ങനെ ഇരിക്കുമ്പോൾ അബ്ദുൽഖാദറിന്റെ പഴയ കഥ

ഓർത്തു.

അവനെപ്പോഴും തീയുടെ അടുത്താണിരിക്കുന്നത്. കൊല്ലന്റെ

ഉലയുണ്ട്. ആ കടയിൽ. സദാ അദ്ധ്വാനമാണ്. അവന്റെ തല നരച്ചു

പോയിരിക്കുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവനെ കണ്ട്

എന്റെ ജ്യേഷ്ഠനാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട്.

അവൻ ഏറ്റവും ചങ്കുറപ്പുള്ള പണി ചെയ്തവനാണ്. ഞങ്ങൾ ഒരുമിച്ചു മലയാളം നാലാംക്ളാസ്സുവരെ പഠിച്ചു. എന്നിട്ടു ഞാൻ നാലഞ്ചുമൈൽ അകലെ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ചേർന്നു. അബ്ദുൽഖാദർ മലയാളം ഏഴാംക്ലാസ് പാസ്സായപ്പോൾ ഞാൻ കണ്ണൂരു ജയിലിൽ, കഠിനതടവിനു ശിക്ഷ അനുഭവിക്കയായിരുന്നു എന്നു തോന്നുന്നു. ആ കഥ ഓർമക്കുറിപ്പ്' എന്ന പുസ്തകത്തി ലുണ്ട്. ഞാനതെല്ലാം കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ എന്റെ കുടുംബ സ്വത്തു മുഴുവനും കടത്തിൽ മൂടിക്കിടക്കയാണ്. വീട്ടിൽ നേരാംവണ്ണം ഒന്നും തിന്നാനില്ല. അബ്ദുൽ ഖാദർ, പുതുശ്ശേരി നാരായണപിള്ള സാർ ഞങ്ങളെ “അ, ആ പഠിപ്പിച്ച സ്കൂളിൽ ഒരധ്യാപകനാണ്.
ഞാൻ ഒരു പത്രം നടത്താൻ കൊച്ചിക്കു പോയി കുറേക്കാലം കഴിഞ്ഞ് ഞാൻ നാട്ടിൽ വരുമ്പോൾ അബ്ദുൽഖാദർ അധ്യാപക ജോലി ഉപേക്ഷിച്ചു ബീഡിതെറുപ്പുകാരനായി ഒരു കടയിൽ കൂടിയി രിക്കയാണ്.

മുറത്തിൽ ഇലയും സുക്കയും കത്രികയുമായി അങ്ങനെ അവൻ ബീഡി തെറുക്കുന്നു. രണ്ടായിരം ബീഡിവരെ തെറുക്കും. ഒന്നൊന്ന രൂപാ കിട്ടും.

പിന്നീടു ഞാൻ വരുമ്പോൾ അവൻ ബീഡിതെറുപ്പ് ഉപേക്ഷി ച്ചിരിക്കുന്നു. ചന്തയിൽ ഒരു ചെറിയ മുറിയിൽ കൊല്ലന്റെ ഉലയും ഒക്കെ വെച്ചു തകരപ്പണിക്കാരനായി അങ്ങനെ ജോലി നോക്കുന്നു. തകരംകൊണ്ട് അവൻ എന്തും ഉണ്ടാക്കും. ഇതൊന്നും ആരും അവനെ പഠിപ്പിച്ചതല്ല. സ്വന്തം ബുദ്ധി, സ്വന്തം പ്രയത്നം. ബുദ്ധികൊണ്ട് ആലോചിച്ചു കണ്ടുപിടിച്ച സ്വതന്ത്രമായ ജോലി. സ്വന്തമായി ആലോ ചിച്ചാൽ മറ്റുള്ളവരെ ആശ്രയിക്കാതെ എന്തെങ്കിലുമൊക്കെ കണ്ടു പിടിച്ച് അധ്വാനിച്ച് ഒരുവിധം സുഖമായി ജീവിക്കാൻ ചിലപ്പോൾ കഴിഞ്ഞേക്കും.

ഞാൻ ആ കാലത്തു സാഹിത്യകാരനായി എറണാകുളത്തു താമസിക്കയാണ് 1936, 37. ധാരാളം എഴുതും. പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. പ്രതിഫലം ചോദിക്കാനും വാങ്ങാനും പാടില്ലായി രുന്നു. സാഹിത്യസേവനം! സാഹിതീ ക്ഷേത്രത്തിലെ നിത്യപൂജ പക്ഷേ, ഒന്നും തിന്നാനുണ്ടായിരുന്നില്ല. എങ്കിലും എഴുതും. പ്രത ങ്ങളിൽ പ്രസിദ്ധപ്പെടുത്തും. എന്നിട്ടതെല്ലാം പത്രങ്ങളിൽനിന്നു കീറി അടുക്കി ഭദ്രമാക്കി വെക്കും. അങ്ങനെ ഞാൻ ഫുൾടൈം സാഹിത്യ കാരനായി പട്ടിണിയും പാടുമായി ജീവിച്ചുവരുമ്പോൾ അബ്ദുൽ ഖാദർ: ഇരുമ്പുവടിയും കുത്തിപ്പിടിച്ചു തടിയനായ ഒരു ഫൗണ്ടൻ പേനയുമായി എന്റെ അടുത്തു വന്നു. ചുമ്മാ വന്നതല്ല. കാര്യമുണ്ട് “ഇയ്ക്കാക്കാ എന്താണ് ഈ പത്രങ്ങളിലെല്ലാം പ്രസിദ്ധപ്പെടു ത്തിയിരിക്കുന്നത്? ഇങ്ങടുക്കൂ. ഞാനതെല്ലാം ഒന്നു വായിച്ചു നോക്കട്ടെ.

അഭിമാനത്തോടുകൂടി ഞാൻ എന്റെ സാഹിത്യസൃഷ്ടികളെല്ലാം എടുത്ത് അവന്റെ കൈയിൽ കൊടുത്തു. എന്നിട്ട് രണ്ട് അവനോട് ഇരന്നു വാങ്ങിച്ചു ചായ കുടിക്കാൻ പോയി. ഞാൻ കുറേസമയം ചുറ്റി നടന്നു. അവൻ വായിച്ചു രസിക്കട്ടെ. അവനോടു നാലണ കൂടി കടം വാങ്ങിക്കാം. ആ വിശ്വോത്തര സൃഷ്ടികളുടെ കർത്താവായ അവന്റെ ജ്യേഷ്ഠനല്ലേ ചോദിക്കുന്നത്, അവൻ തരും. എന്നെല്ലാം വിചാരിച്ചു തിരികെ മുറിയിൽ വന്നു. ഞാൻ നോക്കുമ്പോൾ അവൻ വായിച്ച എല്ലാ കടലാസിലും അവന്റെ തടിയൻ പേനാകൊണ്ടു വരയിട്ടിട്ടുണ്ട്. എന്തിനാണാ വാ ഞാൻ ഒരു ബീഡി കത്തിച്ചു. കസേരയിൽ ഇരുന്നപ്പോൾ അവൻ വിളിച്ചു. "നയ്ക്കാക്കാ, ഇങ്ങോട്ടു വരു എന്തോ അത്യാവശ്യകാര്യം ആയിരിക്കണം. ഞാൻ എണീറ്റു

ചെന്ന് അവന്റെ അടുത്തു പായിൽ ഇരുന്നു. അവൻ ഏറ്റവും

അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട് ഒരു വാക്യം വായിച്ചു.

സ്റ്റൈലൻ വാക്യമാണ്. പക്ഷേ, അവൻ ചോദിച്ചു.

ഇതിലെ ആഖ്യാദം എവിടെ?' 'എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാനം

അവൻ ഒരു കൊച്ചു വിദ്യാർത്ഥിയോടെന്നവണ്ണം എന്നോടു കുറെ സംസാരിച്ചു. അതിൽ ആഖ്യ, ആഖ്യാദം, അമ്പയം, കൊട്ട്, ലൊടുക്ക് മുതലായ വ്യാകരണസംബന്ധിയായ ചാച്ചി ചർച്ചകളാണ്. മാട്ട്, ലൊടുക്ക് എന്നൊന്നും അവൻ പറഞ്ഞില്ല. അര മണിക്കൂർ നേരത്തെ വർത്തമാനത്തിൽ അവൻ എന്നെ ഒരു അജ്ഞനാക്കിവെച്ചു. എന്നിട്ടു പറഞ്ഞു.

'ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!'

തന്നെയുമല്ല, കുറെ വ്യാകരണപ്പുസ്തകങ്ങളുടെ പേരുകളും അവൻ ഉപദേശിച്ചു തന്നു. എനിക്കങ്ങു ദേഷ്യം വന്നു. കിലുകിലാ വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു:

“പോടാ, എന്നീറ്റ്, അവന്റെ ഒരു ലാഡുക്കൂസ് ആല്യ. ഏതാ നീ അല്ലേ നെയ് കട്ടു തിന്നു ദിനമാണെന്നു പറഞ്ഞു നടന്ന പെരുങ്ക ള്ളൻ എടാ, ഇതെല്ലാം ഞാൻ വർത്തമാനം പറയുന്ന മാതിരിതന്നെ യാണ് എഴുതിവെച്ചിരിക്കുന്നത്. ഇതിൽ നിന്റെ ഒരു ചട്ടുകാലന ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പസൻ വ്യാകരണം!
ചേട്ടൻ!!'

അവൻ പറഞ്ഞു

“ഇയ്ക്കാം എന്നെ എന്തു ചീത്ത വേണമെങ്കിലും പറഞ്ഞോളൂ. എനിക്കു വിരോധമില്ല. ഒരു സംഗതി മാത്രമുണ്ട്. ഇയ്ക്കാക്കാ ഒരു കൊല്ലം ഞാൻ പറഞ്ഞ പുസ്തകങ്ങളെല്ലാം വായിച്ചു ശരിക്ക് എഴുത്തും വായനയും പഠിച്ചിട്ടെഴുതു. ഇയ്ക്കാക്കാ യ്ക്കു് മലയാളത്തിൽ എത്ര അക്ഷരങ്ങളുണ്ടെന്നറിയാമോ? അതു പറ

“പോടാ നിന്റെ പാട്ടിന് കാലു മടക്കി അടിക്കാൻ വിചാരിച്ച താണ്. സംസ്ക്കാരം കൊണ്ട് അടിച്ചില്ല. ഞാൻ പറഞ്ഞു: “ഞാൻ വീട്ടിൽ എല്ലാവരേയും ചോദിച്ചതായി പറയണം-പ്രത്യേകിച്ചു ബാപ്പായേം ഉമ്മായേം, എനിക്കു കാശൊന്നും കിട്ടിത്തുടങ്ങിട്ടില്ലെന്നും പറഞ്ഞേക്ക്. അതാണ് ഒന്നും അയയ്ക്കാത്തത്. '
അവനോടു കാലണകൂടി കടം ചോദിച്ചില്ല. ചോദിക്കാനുള്ള മനക്കരുത്തുണ്ടായില്ല. അവന്റെ പുതുക്രൂസ് വ്യാകരണം മലയാള ത്തിലെ അക്ഷരങ്ങൾ!!

ആ കാലമെല്ലാം പോയി. ഇപ്പോൾ എന്റെ പുസ്തകങ്ങൾ വ ആർത്തിയോടെ അവൻ വായിക്കും. ഞങ്ങളുടെ ബന്ധുക്കളെപ്പ ചില കഥകളെഴുതാൻ ആവശ്യപ്പെടുകയും ചെയ്യും. കഥ പറഞ്ഞു കേൾപ്പിക്കും. “അതിാക്കാ ഇങ്ങെഴുതിത്തന്നാൽ മതി. ഞാൻ അച്ചടിപ്പിച്ചു.

വിറ്റോളാം. കാശ് അവൻ എടുക്കും. പെരുങ്കള്ളാ

പിറ്റേദിവസം എന്റെ ചാമ്പമരത്തെ നോക്കി പെൺപിള്ളേർ കൊതിച്ച് വായിൽ വെള്ളം ഊറിച്ചുകൊണ്ടുപോകുമ്പോൾ പാത്തുമ്മാ വന്ന് ആടിനേയും കുട്ടിയേയും അവളുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ ഒരുങ്ങി. കാരണം? “ഇവിടെ ആരും ഇതിനെ നോക്ക്ല വല്യയ്ക്കാക്കാ. അബൂ

ഓടിക്കും, പിന്നെ നാളെമുതൽ കറന്ന് പാല് വിക്കണം. ഒരു ചായക്കടേ പാല് കൊടുക്കാന്ന് പറഞ്ഞിട്ടൊണ്ട്. പാത്തുമ്മാ ആടിനേയും കുട്ടിയേയും കൊണ്ടുപോയി. കുട്ടിയെ അരുമയോടെ പാത്തുമ്മാ എടുത്തിരിക്കുന്നു. പിന്നീട് ആടും കുട്ടിയും

അതാണല്ലേ. കാരണം

ആഘോഷത്തോടെ വരുന്നതു പത്തുമണിക്കാണ്. കുട്ടി ഉഷാറായി

ഓടിച്ചാടി നടക്കും. എന്റെ കിടക്കയിൽ കയറും. പിള്ളേരുടെ കൂടെ

തിന്നും, തള്ളയാട് വളരെ കൊതിച്ചിയായിത്തീർന്നു. അതു പിള്ള

രുടെ കൂടെ ചോറുണ്ണും. ഒച്ചയും ബഹളവും ഓട്ടവും. അങ്ങനെ, ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിൽ ചിരിയും ബഹളവും. ആകെ വലിയ കുശി. അബി, പാത്തുക്കുട്ടി, സൈദു മുഹമ്മദ്, ലൈലാ, ആരിഫാ മുതൽപേർ പാൽചായ കുടിക്കുന്നു. അതിനെന്തിനീ ബഹളവും ചിരിയും? ഞാൻ അപ്പുറത്തേക്കു ചെന്നു. രണ്ട് ആനുമ്മാമാരും, ഉമ്മായും, ഐശോമ്മയും കപ്പപ്പുട്ടിന്റെ കൂടെ പാൽചായ കുടിക്കുന്നു! എല്ലാവരും ചിരിക്കുന്നുണ്ട്.

“എന്താ ഉമ്മാ ഈ ചിരിയും ബഹളവും “ഒന്നൂല്ലടാ.' ഉമ്മാ ചിരിച്ചുകൊണ്ടു പറഞ്ഞു.

“വല്യ നയ്ക്കാക്കാ പറയരുത്. ഞങ്ങൾ കുട്ടിയെ പിടിച്ചുകെട്ടി “എന്നിട്ട്

“വല്യ ഇയാക്കാ പറയുമോ? “സംഗതി എന്ത്?'

അബ്ദുൽഖാദറിന്റെ കെട്ടിയോൾ ഇടയ്ക്കുകയറി പറഞ്ഞു:

ഞങ്ങൾ പാത്തുത്താത്താടെ ആടിനകറന്ന് പാത്തുമ്മയുടെ ആടിനെ കട്ടു കറന്നു?'


“എന്താ ഉമ്മാ ഈ കേൾക്കുന്നത്? നിങ്ങളെന്തിനു പാത്തുമ്മാ യുടെ ആടിനെ കട്ടു കറന്നു?

ഉമ്മാ പറഞ്ഞു. “അല്ലെങ്കി അവളത് ഓർക്കണ്ടേ?'

ആനുമ്മാ പറഞ്ഞു.

"വല്യ ഇയ്ക്കാക്കാ പറയല്ലേ. ഞങ്ങൾക്കെല്ലാം വലിയ കുറച്ചി

കുറച്ചിലാവട്ടെ. എന്റെ കൺമുമ്പിൽ വെച്ച് ഈ ഉഗ്രൻ കളവു നടത്താൻ ഞാൻ എങ്ങനെ അനുവദിക്കും?

പാത്തുമ്മാ വന്നപ്പോൾ ഞാൻ പറഞ്ഞു.

'പാത്തുമ്മാ നീ സൂക്ഷിക്ക്. നിന്റെ ആടിനെ ഇവരെല്ലാം കൂടി

കറന്നു പാലെടുത്തു ചായ കുടിച്ചു. കുട്ടിയെ നേരത്തെ പിടിച്ചുകെട്ടി യിരുന്നു. പാത്തുമ്മായ്ക്കങ്ങു ഹാലിളകി.

“അവർക്ക് കണ്ണിച്ചോരേണ്ട അവര് കൊച്ചങ്ങളെ പിടിച്ചുകെട്ടി ഭൂവോ? ഞാനൊന്നു ചോദിക്കട്ടെ!

പാത്തുമ്മാ അപ്പുറത്തേക്ക് ഓടി. അപ്പോൾ അവിടെ ഉമ്മായും രണ്ട് ആനുമ്മമാരും ഐശോമ്മയും പാത്തുക്കുട്ടിയും അബിയും

ലായും ആരിഫായും മറ്റും തയ്യാറായി നില്പുണ്ടായിരുന്നു.

എല്ലാവരും കൂടി പറഞ്ഞു.

“നന്നായിപ്പോയി! നന്നായിപ്പോയി. ഞങ്ങളത് ചെയ്തതാ ഇനീം ചെയ്യും. ആടും കുട്ടീം ഇവിടെ വളരണതി ഞങ്ങൾ കപ്പ് പുട്ടും, ഞങ്ങട ലാലോ, ഞങ്ങട കഞ്ഞോളോം, ഞങ്ങട പുള്ള ചോറും തിന്നാ അത് തടിച്ചു കൊ് പാല് തരുന്നത്. തിരിഞ്ഞോ?'

പാത്തുമ്മാ അവരെ ഭിന്നിപ്പിക്കാൻ നാക്കി “എടീ ആനുമ്മാ, നീ എന്റെ കൊച്ചനുശത്തിയല്ലേ, നെനക്ക് ഞാൻ

ഒരാട് തന്നില്ലേ, ഉമ്മാ, ഉമ്മാ എന്റെ ഉമ്മായല്ലേ. ഈ കണ്ണിച്ചോരയി ല്ലാത്ത നാത്തുമ്മാരെക്കൊണ്ട് എന്താ ഈ ചെയ്യിച്ചത്? ഉമ്മാ പറഞ്ഞു:

'മതിയെടീ, മതി, നിന്റെ നാത്തുമ്മാരും നിന്റെ ഉമ്മായും, നിന്റെ അനുശത്തീം എല്ലാരും കോടയാ കറന്നത്. എന്നിട്ടു ഞങ്ങളെല്ലാരും കൊടചായ കുടിച്ചു. നല്ല രുശിയൊണ്ടാർന്ന് പാത്തുമ്മാ പറഞ്ഞു:

"ഇഞ്ഞി ഞാനീ വീട്ടി കാലെടുത്ത് കുത്തുകേല!'
പാത്തുമ്മാ ആട്ടിൻകുട്ടിയെ വാരിയെടുത്തു ചുംബിച്ചു. പൊന്നേ, നെനക്കൊള്ള പാല് അവര് കട്ട് കുടിച്ച് കളഞ്ഞ് പച്ചവെള്ളം തരാം. വാ

പാത്തുമ്മാ ആട്ടിൻകുട്ടിയുമായി എന്റെ അടുത്തു വന്നു.

“ഞാൻ പോകാ വല്യ ഇക്കാക്കാ. ടി ഇവര് എന്റെ ആടിനെക്കറന്ന് പാല് കുടിക്കണതൊന്നു കാണാവല്ലോ? എനിക്കു

പാത്തുമ്മാ ആട്ടിൻകുട്ടിയെ എടുത്തുകൊണ്ടു പോയി. സന്തോഷമായി. കുട്ടി ഇല്ലാതെ ഇനി ഇവര് ആടിനെക്കറന്ന് പാലു

കുടിക്കുന്നത്. ഒന്നു കാണാമല്ലോ? ഹമ്പി പക്ഷേ, ആടു ചുരത്താൻ കുട്ടി വേണമെന്നുണ്ടോ? മഹിളാരത്നങ്ങൾക്കറിഞ്ഞുകൂടേ? ശ്രദ്ധിക്കണമല്ലോ!
7
ലേഖനങ്ങൾ
പാത്തുമ്മയുടെ ആട്
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
1

ഒന്ന് (part 1)

26 August 2023
1
1
0

പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോല

2

ഒന്ന് (അവസാനഭാഗം)

27 August 2023
0
1
0

കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പി

3

ഭാഗം 2

28 August 2023
0
1
0

പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്

4

മൂന്ന്

31 August 2023
0
0
0

അപ്പോൾ പാത്തുമ്മായുടെ ആട് നേരായി പ്രസവിക്കാൻ പോകയാണ്. നല്ല കാര്യം. പ്രസവിക്കട്ടെ. എനിക്കു സന്തോഷമായി. എപ്പോഴാണ്?പ്രസവംആനുമ്മാ എന്റെ മുറി അടിച്ചുവാരി കിടക്ക തട്ടിക്കുട് വെയിലത്തിട്ടു വന്നപ്പോൾ ഞാൻ ചോദി

5

നാല്

31 August 2023
0
0
0

ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു ക

6

അഞ്ച്

1 September 2023
0
0
0

അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റ

7

ആറ്

1 September 2023
0
1
0

കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ

---

ഒരു പുസ്തകം വായിക്കുക