shabd-logo

നാല്

31 August 2023

0 കണ്ടു 0
ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു കലത്തിൽ എങ്ങനെയോ തലയിട്ടു. പിന്നെ അത് എടുക്കാൻ വയ്യാതെ കലവുമായി നില്ക്കുക യാണ്. നില്ക്കുകയാണെന്നു പറഞ്ഞാൽ, പെണ്ണുങ്ങളെല്ലാവരും കൂടി അതിനെ പിടിച്ചിരിക്കുന്നു. കലം എങ്ങനെ എടുക്കും? അതാണ് പ്രധാന ചിന്താവിഷയം.

പാത്തുമ്മായുടെ ആടു കാണിച്ച ആ കൊള്ളരുതായ്മ ഞാൻ കണ്ടല്ലോ! പാത്തുമ്മായ്ക്ക് ലേശം മാനക്ഷയം വന്ന മാതിരി. 'ഇത് ഇങ്ങനേന്നും ചെയ്യണതല്ല ഇക്കാക്കാ എന്നു പറഞ്ഞു. കൂട്ടുകെട്ടിലുള്ള ദോഷമാവാം!

ഞാൻ ചെറിയ ഒരു കല്ലുകൊണ്ടു കലം പൊട്ടിച്ച് ആടിനെ

മോചിപ്പിച്ചു.

"ഇത് ഞങ്ങൾക്കറിയാവാർന്ന്, അമ്പടാ ഉമ്മാ പറഞ്ഞു:

“ഒരു പുസ്തി. നല്ല ഒരു കലാ നീ പൊട്ടിച്ചത്!

ഞാൻ അപമാനിതനായി വരാന്തയിൽ വന്നിരുന്നു. അപ്പോൾ അബ്ദുൽഖാദറിന്റെ മൂത്ത മകൾ പാത്തുക്കുട്ടി ഓടിവന്ന് 'വൃത്തപ്പാ എന്ന് എന്നെ വിളിച്ചു. അവളുടെ വായുടെ മേൽക്കൂരയിൽ കുറെ പല്ലുകളില്ല. അവൾ പറഞ്ഞു.

'അബി എന്നെ തല്ലി!'

അബി ഓടിവന്നു. അവൻ പറഞ്ഞു: 'ത്താത്ത,ബീനേന്തല്ലി' മേലിൽ വഴക്കിടരുതെന്നുള്ള ഒരു താക്കീതോടെ അയച്ചു.

അപ്പോഴുണ്ട് സൈദുമുഹമ്മദ് ഒരു കേസുമായി വരുന്നു. “മാമാ, അവൻ വിളിച്ചു. “ലൈലാ എന്ന ഉള്ളാടത്തിപ്പാറൂന്ന് വിളിച്ച്!' ഭയങ്കരം ! ഒരു ആണിനെക്കയറി ഒരു പെണ്ണ് വീണ്ടും

ഉള്ളാടത്തിപ്പാറു എന്നു വിളിക്കുക

"ലൈലാ!' ഞാൻ വിളിച്ചു. ലൈലാ വന്നു. കണ്ണു നിറച്ചുകൊണ്ടാണ്. വന്ന ഉടനെ പറഞ്ഞു:

“വല്യ മൂത്തപ്പാനെക്കൊണ്ട് പോല “വേണ്ടി വടി കൊണ്ടുവാടാ.

സൈദുമുഹമ്മദ് ഇരുമ്പൻ പുളിയുടെ തണ്ടുകൾ കൊണ്ടുവന്നു. അതു കാണിച്ചു ലൈലായെ പേടിപ്പിച്ചിട്ടു മേലിൽ ആരെയും ഉള്ളാടത്തിപ്പാറൂ എന്നു വിളിക്കരുതെന്നുള്ള താക്കീതോടെ അയച്ചു. കുറെ കോഴികൾ ഭയങ്കരമായി കരഞ്ഞുകൊണ്ട് ഓടിപ്പറന്ന് ചാരുകസേരയിൽക്കിടന്ന എന്റെ ദേഹത്തു വന്നുവീണു. പിറകെ ഓടിക്കൊണ്ടുതന്നെ പാത്തുമ്മായുടെ ആടും. വേറെ വിശേഷമൊ ന്നുമില്ല. പാത്തുമ്മായുടെ ആട് ഒരു കുഞ്ഞിക്കലം കൂടി പൊട്ടിച്ചിരി ക്കുന്നു. രണ്ട് ആനുമ്മാമാരുടേയും ഒരു ഐശോമ്മയുടേയും ഒച്ച. ഉമ്മായുടെ ശകാരം. കുട്ടികളുടെ ചിരി, പാത്തുമ്മായുടെ സങ്കടം പറച്ചിൽ. ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ പ്ലാവിൻ ചുവട്ടിൽ നില്ക്കുന്നു പാത്തുമ്മായുടെ ആട്,

നാലുമണിയായപ്പോൾ ഞാൻ ഒന്നു നടക്കാനിറങ്ങി. അങ്ങനെ ചന്തയിൽ ചെന്നു.

അപ്പോൾ ഒരു അത്ഭുതസംഭവം കണ്ടു. ഒരു ചെറിയ കുട്ട നിറയെ ചാമ്പങ്ങയുമായി അബിയും പാത്തുക്കുട്ടിയും പുരുഷാരത്തിനിടയിൽ ഇരിക്കുന്നു; അനേകായിരം ആനകളുടെ ഇടയിൽ രണ്ടലിക്കുഞ്ഞു ങ്ങളെപ്പോലെ, രണ്ടുപേരും വില്ക്കുകയാണ്. വില്പനക്കാരൻ അബിതന്നെ.

“നീട് ഒര്കെച്ച് കാലണ, നീട് രണ്ട് കൈച്ചും ഒന്നിനും കൊട രണ്ടു കാലണി

അതായത് അഞ്ചെണ്ണത്തിനു കാലണ, അരയണയ്ക്കൂ പതിനൊന്ന്. അബിയുടെ കൈയിൽ അഞ്ചു വിരലാണല്ലോ ഉള്ളത്. ഈ കച്ചവടരീതി ഞാൻ നോക്കിനിന്നു. അവർ ആണ് വിനു. ആറണയും ഞാൻ കൈയിൽ വാങ്ങി.

അന്നു രാത്രി ഉമ്മായുടെ കൈയിൽ ഞാൻ എട്ടണ കൊടുത്തു. ഉമ്മായ്ക്ക് സന്തോഷമായി. ഊണു കഴിഞ്ഞു കിടക്കുന്നതിനു മുമ്പ് ഞാൻ പിള്ളേരെ വളർത്തേണ്ട രീതിയെപ്പറ്റി അവിടെയുള്ള പിതാക്കന്മാരോടു സംസാരിച്ചു. തള്ളമാർക്ക് ശരിക്കു ചോറു കൊടുക്കേണ്ട കാര്യത്തെപ്പറ്റി സംസാരിച്ചു. കുഞ്ഞുങ്ങളെ ശുചിയോടെ വളർത്തേണ്ട രീതിയെപ്പതി. സംസാരിച്ചു. വീടും പരിസരവും വൃത്തിയാക്കിവെക്കേണ്ട ആവശ്യകതയെപ്പറ്റി സംസാരിച്ചു. എല്ലാറ്റിനും ഉത്തരമായി ഹനീഫാ പറഞ്ഞു.

'ഞാൻ പട്ടാളത്തിപ്പൊയ്ക്കോളാം.'

അബു പറഞ്ഞു.

"വല്യ ഇയ്ക്കാക്കാ ഒന്നു നോക്കിയാൽ മതി, കുറച്ചു കാശു ചെലവാക്കണം. നമുക്ക് ഇനി പൂരയുടെ മേൽക്കൂടു മാറിപ്പണിയിച്ച് ഓടിടിക്കണം. വല്യ ഇയ്ക്കാക്കാ വന്നതുകൊണ്ട് മുറ്റം ശരിയായി.

കാശുമുടക്കി നന്നാക്കിച്ചതു ഞാനാണ്. കല്ലിറക്കി കെട്ടിച്ചു. “അതെല്ലാം കളയൂ, അബ്ദുൽഖാദർ പറഞ്ഞു: “എല്ലാം ഇവിടെ

കുശാലാകും. പാത്തുമ്മായുടെ ആടൊന്നു പെറോട്ടെ!!

ദിവസങ്ങൾ കുറെ കഴിഞ്ഞു.

ഡും. പാത്തുമ്മായുടെ ആടു പെറ

ഉച്ചയ്ക്കാണെന്നു തോന്നുന്നു. ശുഭമുഹൂർത്തം, കുറേശ്ശേ ചാറ്റൽ മഴയുണ്ട്. വൃത്താന്തം കേട്ട ഉടനെ എനിക്കു പരിഭ്രമമായി, പലേ അപകടവും വരാമല്ലോ. പ്രസവത്തിൽ മരിച്ച പല സംഭവങ്ങളും ഓർമയിൽ വന്നു. എനിക്കു വല്ലാത്ത വിഷമമായി. ഉമ്മായെ ഒരു നൂറു കുറി വിളിച്ചു.

“അതിന്റെ അടുത്തുതന്നെ ഉമ്മാ നിൽക്കണേ!' എന്നു ഞാൻ അപേക്ഷിച്ചു. ഉമ്മാ ഒന്നും പറഞ്ഞില്ല. എനിക്കു പരിഭ്രമം അധികമായി. എന്താണു സംഭവിക്കാൻ പോകുന്നത് ? അവിടെ ചെന്നൊന്നു നോക്കിയാലോ? പക്ഷേ, അതിനുള്ള ചങ്കുറപ്പുണ്ടായില്ല. എങ്കിലും ഞാൻ ഒന്ന് എത്തിനോക്കി. ആടിനെ മാത്രം കണ്ടില്ല. ഒരു ജനക്കൂട്ടത്തെയാണു കണ്ടത്. ഉമ്മാ, രണ്ട് ആനുമ്മമാര്, ഐശോമ്മാ, പാത്തുക്കുട്ടി, അബി, ആരിഫാ, സൈദുമുഹമ്മദ്, റഷീദ്, സുബൈദ ഇവരെക്കൂടാതെ അയൽപക്കത്തെ പെണ്ണുങ്ങളും. വലിയ ആഘോഷം മാതിരിയാണ്. എല്ലാവർക്കും സന്തോഷം തന്നെ. വിളിച്ചു ചോദിച്ചു:

ആർക്കും ഒരുത്കണ്ഠ തോന്നാത്തതെന്ത്? ഞാൻ ഉമ്മായെ

'പാത്തുമ്മായ്ക്ക് ആളയച്ചോ?'

പാത്തുമ്മായാണല്ലോ അവിടെ ഉണ്ടാവേണ്ട പ്രധാനപ്പെട്ട ആൾ. പക്ഷേ, പാത്തുമ്മായ്ക്ക് ആളയച്ചിട്ടില്ല. ഉമ്മായ്ക്കും മനു പെണ്ണുങ്ങൾക്കും ഒരു 'ശു' എന്ന മട്ട്. അപ്പോഴാണു തോന്നിയത് അവർക്കാർക്കും ഇതൊന്നും വലിയ കാര്യമല്ല. അവരൊക്കെ ആളാം വീതം പെറ്റവരാണ്. ഉമ്മായാണെങ്കിൽ കുറെ പെറു, ഉമ്മായുടെ മക്കളായ പാത്തുമ്മായും ആനുമ്മായും പെറ്റവരാണ്; ഉമ്മായുടെ മക്കളുടെ ഭാര്യ മാരായ ആനുമ്മായും ഐശോമ്മായും വരുതന്നെ. ഈ പ്രസവമെന്നൊക്കെ കേട്ടാൽ അവർക്കൊരു വാർത്തയല്ല. എവിടെയെങ്കിലും പൊന്നു കേട്ടാൽ കൊച്ചാണോ പെണ്ണോ?' എന്നൊരൊഴുക്കൻ ചോദ്യമേ അവരിൽനിന്നു പുറപ്പെടു

പക്ഷേ, ഇതൊന്നും പരിചയമില്ലാത്ത ഞാൻ ശകലം അന്ധാളിക്കതന്നെ ചെയ്തു.

പടിഞ്ഞാപ്പുറത്തു കസേരയിൽ ഞാൻ തനിച്ചാണ്. ഒരു വിവരവും

അറിയുന്നില്ല. അപ്പുറത്തെന്താണു സംഭവിക്കുന്നത് ഞാൻ കുറെ അധികം ബീഡി വലിച്ചുതീർത്തു. കുറെ ഏറെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അങ്ങനെ നടക്കുമ്പോൾ അബിയും പാത്തുക്കുട്ടിയും കൂടി ഇപ്പുറത്തേക്കു വന്നു. അബി വീരവാദം പറയുകയാണ്.

"നിയാ മൂന്നം കണ്ടത്. പാത്തുക്കുട്ടി പറഞ്ഞു:

"അബി അല്ല. ഞാനാ കണ്ടത്. അപ്പോഴത്തേക്കും ലൈലായും സൈദു മുഹമ്മദും വന്നു.

സൈദുമുഹമ്മദ് പറഞ്ഞു:

“ഞാനാ മുന്നം കണ്ടത്. ലൈലാ പറഞ്ഞു:

“ഇയ്ക്കാക്കാന് കൊണ്ടുപോകല ഞാനാ മുന്നം കണ്ടത്. ഈ കുരുന്നു കുറുമൂസുകൾ എന്താണ് മുന്നം കണ്ടത്? ഞാൻ അബിയോടു ചോദിച്ചു.

78 “അതിന് മുയുമനും പെറണത്...മ്പിയാ മൂന്നം കണ്ടത്!! “ആടു പെറോ?' ഞാൻ ചോദിച്ചു. പാത്തുക്കുട്ടി പറഞ്ഞു:

“എന്താ നീ മുന്നം കണ്ടത്? അബി അഭിമാനത്തോടെ പറഞ്ഞു

"പെറ മുയുവനും പെറണത് വൃത്തപ്പാ ഞാനാ മുന്നം കണ്ടത്! ഹാവൂ, അതു ചെറു യാതൊരു കുഴപ്പവുമുണ്ടായില്ല. എനിക്കാശ്വാസമായി. ഞാൻ ചെന്നു നോക്കി. ഇളം തിണ്ണയിൽ തള്ളയും കുട്ടിയും വെളുത്ത ശാങ്കനാണ് കുട്ടി. അത് മഹാപ്രപഞ്ചത്തെ യാതൊരു കൂസലും കൂടാതെ നോക്കിക്കൊണ്ടു കിടക്കുകയാണ്.

തള്ളയെ ചൂടുവെള്ളത്തിൽ കുളിപ്പിക്കാനോ അതിനു പാലു കൊടുക്കാനോ ഒക്കെ പറയാൻ തോന്നി. പക്ഷേ, പാലവിടുന്ന ചൂടു വെള്ളമുണ്ട്. ഞാൻ വല്ലതും പറഞ്ഞാൽ പെണ്ണുങ്ങൾക്കു തമാശയാ യിത്തോന്നും. എങ്കിലും ഞാൻ ഉമ്മായോടു ചോദിച്ചു. “അതിനു വല്ലതും കൊടുത്തോ?'

ഒന്നും കൊടുത്തിട്ടില്ല. കുറെക്കഴിഞ്ഞ് തേരകത്തിന്റേയോ,

എന്തോ ഏതോ വിശേഷം ഇല കൊടുക്കും. അതാണ് പതിവ്

ഞാൻ പറഞ്ഞു.

“ആ കുട്ടിയെ ഒരു പായിൽ കിടത്തി. തണുത്ത വെറും തിണ്ണയിലല്ലേ അതു കിടക്കുന്നത്?'

പായയിൽ അവർ കിടത്തിയോ എന്തോ. ഞാൻ ഓടിച്ചെന്ന് ഒരു വലിയ നേന്ത്രപ്പഴം കൊണ്ടു വന്നു തള്ളയാടിനു കൊടുത്തു. അതു

കൃതജ്ഞതയോടെ തിന്നു. "ഇതെന്താ?' എന്നുള്ള മട്ടിൽ പെണ്ണുങ്ങളൊക്കെ നോക്കുന്നുണ്ടാ

യിരുന്നു. ഉമ്മാ മാത്രം ഇരുന്നു മന്ദഹസിച്ചു. സന്ധ്യ കഴിഞ്ഞു പാത്തുമ്മായും ഖദീജായും കൊച്ചുണ്ണിയും വന്നു. ആടു പെറ വാർത്ത അറിഞ്ഞിട്ട് അവരൊന്നും പറഞ്ഞുമില്ല. കിടക്കാൻ സമയത്തു ഞാൻ ചോദിച്ചു.

“ആട്ടിൻകുട്ടിയെ എവിടെ ഇട്ടിരിക്കുന്നു

അടുക്കളയിൽ ആരോ പറഞ്ഞു.

ഞാൻ ചോദിച്ചു. "കൊട്ടയിട്ടു മൂടിട്ടോണ്ട് കുട്ടയിട്ടു മൂടീട്ടൊണ്ട്.

"ആ നുമ്മാ, അതിനു ശ്വാസം മുട്ടുകില്ലേ? നിങ്ങളുടെ

ആരുടെയെങ്കിലും കൊച്ചിനെ ഇങ്ങനെ കുട്ടയിൽ മൂടിയിടുമോ?' എന്നു ഞാൻ ചോദിച്ചുപോയി.

“പിന്നെ അതിനെ എന്താ വേണ്ടത്? ഇങ്ങനെ മറുപടിയുണ്ടായി. ആരാണെന്നറിഞ്ഞില്ല. ഞാൻ മിണ്ടാതെ കിടന്നു. ഈ പേറുകാരികളുടെ ഇടയിൽ വെച്ച് ഞാൻ എന്തെങ്കിലും പറയുന്നത് ഒരു വകയാണ്. ഞാൻ ഇല്ലാത്തപ്പോൾ അവരതു പറഞ്ഞു കൂട്ടച്ചിരി ചിരിക്കും. ഒന്നാമത് ഞാൻ വിവാഹം ചെയ്തിട്ടില്ല. അപ്പോൾ അറിവില്ലാത്ത വിഷയത്തെപ്പറ്റി സംസാരിക്കാതിരിക്കുന്നതാണുത്തമം. ഞാൻ പുതപ്പിട്ടു മൂടി കൃമ്മാതെ കണ്ണുമടച്ചു കിടന്നു.

പിറേദിവസം കാലത്തെ എണീറ്റു കുളി മുതലായവ കഴിഞ്ഞ് ചായയും കുടിച്ചിരിക്കുമ്പോൾ ആനുമ്മായോടു ചോദിച്ചു:

“അതിനു വല്ലതും കൊടുത്തോ?'

അതിനെന്നു പറഞ്ഞാൽ ആനുമ്മായ്ക്കറിയാം. പാത്തുമ്മായുടെ

ആടിനുതന്നെ. 'പുല്ലു കൊടുത്തു' എന്ന് ആനുമ്മാ പറഞ്ഞു. ആനുമ്മായുടെ

ആടിനുള്ള പുല്ലുതന്നെ.

പാത്തുമ്മായുടെ ആടും കുട്ടിയും മുറത്തു പ്ലാവിന്റെ ചുവട്ടിൽത്തന്നെ നില്പുണ്ട്. കള്ള കൊച്ചിനെ കൊണ്ടുവന്നു. കാണിക്കയായിരിക്കും. എവിടന്നാണ് അവരുടെ ആഹാരം വരുന്നതെന്ന്. കുട്ടി വേച്ചുവേച്ചു വീഴുന്നുണ്ട്. നടക്കാനൊക്കെ ശകലം വിഷമം. അതിനെയൊന്നെടുത്തുമ്മവെച്ചാലോ എന്നു തോന്നി. അപ്പോഴുണ്ട് ഹനീഫാ എന്റെ മുമ്പിൽ. അവനൊരൊഴുക്കൻ മട്ടിലാണ്. മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളു. അവൻ പറഞ്ഞു:

“ഒരു പത്തുരൂപാ വേണം വല്യ ഇയ്ക്കാക്കാ. കൊച്ചിക്കാടു ചോദിച്ചാൽ എന്നെ ആട്ടും. അബു കൂടി ചേർന്ന് എന്നെ കളിയാക്കും. നോക്ക് എന്റെ കാശൊണ്ടെങ്കിൽ ഒരു ഷർട്ടിടുകില്ലേ?'

“നീ എന്റെ ഒരു ഡബിളും ഒരു ഷർട്ടും കുറെ ദിവസത്തിനു മുമ്പ്

എടുത്തതായി ഞാൻ ഓർമിക്കുന്നുണ്ടല്ലോ?'

"ഞാനോ?..ഒന്നും വേണ്ട, ഞാൻ പട്ടാളത്തിൽ പൊയ്ക്കോളാം. ഇവിടെ ആർക്കും എന്നെ ആവശ്യമില്ലെങ്കിൽ സർക്കാരിനെന്നെ ആവശ്യമുണ്ട്. അതോർത്താൽ മതി, വല്യ ഇയ്ക്കാക്കാ തന്ന ഡബിളും ഷർട്ടും ---' ഞാൻ ഇടയ്ക്കുകയറി പറഞ്ഞു:

"അല്പം നിൽക്കെടാ. ഞാനതു തന്നതല്ല. അലക്കിക്കൊണ്ടു വന്നപ്പഴേ എന്നോടു ചോദിക്കാതെ നീ അതങ്ങടുത്തു. എന്റെ പക്കൽ ഷർട്ടും മുണ്ടും കുറവായതുകൊണ്ട് എനിക്കെണ്ണമുണ്ടായിരുന്നു. കൂടുതലുണ്ടായിരുന്നപ്പോൾ, ഉമ്മാ കട്ടിട്ടുണ്ട്. അരിവാർ കട്ടിട്ടുണ്ട്. പാത്തുമ്മായും ആനുമായും കട്ടിട്ടുണ്ട്. നിന്റെ കെട്ടിയോൾ ഐശോമ്മായും അബ്ദുൽ ഖാദറിന്റെ കെട്ടിയോൾ ആനുമ്മായും കട്ടിട്ടില്ല.

ഹനീഫാ പറഞ്ഞു.

“എന്നാടാ ഡബിളും ഷർട്ടും അബു കൈയിൽ നിന്നു പിടിച്ചുപറിച്ചു മേടിച്ചുകളഞ്ഞു. വല്യ ഇയാക്കാ എന്റെ കോലം കണ്ടോ?' "നൂലുപോലുള്ള അബു തടിയനായ നിന്റെ കൈയിൽ നിന്ന് പിടിച്ചുപറിച്ചെന്നോ?' 'സംശയമുണ്ടേ അബിയോടു ചോദിര് വല്യ ഇയ്ക്കാക്കാ എടാ അബു!' അബി വന്നു. അവനാണ് ഹനീഫായുടെ എല്ലാറ്റിനുമുള്ള

ഏകസാക്ഷി. അവൻ വന്ന ഉടനെ പറഞ്ഞു: 'ബാപ്പാ പറയണത് , ബീ കണ്ട്!' ഇത്രയും ആയപ്പോൾ കുറെ തുറന്ന വാതിലിന്റെ ഇടയിൽ റഷീദിനെ ഒക്കത്തുവച്ചുകൊണ്ട് ഐശോമ്മാ വന്നു. ഐശോമ്മാ

പറഞ്ഞു:

"ബാപ്പായും മകനും പറേണത് പച്ച നൊണയാണ്. മകനെ പഠിപ്പിക്കാണത് ഞാൻ കേട്ടതാ. വല്യ ഇയ്ക്കാട ഡബ്ളും ഷർട്ടും അബീട വാപ്പാടു പെട്ടികൊണ്ട്

'എടാ കള്ളാ! പെരുങ്കള്ളാ! നീ എന്നേം അബ്ദുൽഖാദറിനേം കൊണ്ട് മടലുവാരിച്ച കഥ നീ ഓർക്കുന്നുണ്ടോ?' ഹനീഫാ പറഞ്ഞു:

“അതൊന്നും എനിക്കറിഞ്ഞുകൂടാ. എനിക്കു ജോലിയുണ്ട്. ഞാൻ ചോര വെള്ളമാക്കി വേല ചെയ്യുന്ന ഒരു തൊഴിലാളിയാണ്. '“അപ്പോ നിനക്ക് ഏത്തവാഴത്തോട്ടമുള്ളതോ?' അവൻ പറഞ്ഞു:

“ഞാനതു വല്യ ഇയ്ക്കാക്കാന്റെ തരാം. ഒരു പതിനയ്യായിരം രൂപ തന്നേച്ചാ മതി. ലേശം വില കൂടി അവൻ ഇതിന്റെ പത്തിലൊരു ഭാഗത്തിനു വാങ്ങിച്ചതാണെന്ന് ഊഹമുണ്ട് . പെരുങ്കള്ളൻ! 'ഞാൻ ഉമ്മായെ വിളിച്ചു. ഉമ്മാ വന്നപ്പോൾ ഞാൻ ചോദിച്ചു:

"പണ്ട് ഹനീഫാ കൊച്ചായിരുന്നപ്പോൾ അഞ്ചു രൂപാ ഇവൻ കട്ടെടുത്തില്ലേ. എന്നിട്ട് ഇവൻ മുതലാളിയായിരുന്നിട്ട് ഇവ ജ്യേഷ്ഠന്മാരായ എന്നേം അബ്ദുൽഖാദറിനേം കൊണ്ട് ഒരു കുന്നു മടല് ഉണക്കാൻ ഇടിച്ചു. ഇവൻ ഇട്ടില്ല. ഞങ്ങൾക്കു ദിവസം നന്നാലു ചക്രം തരുമായിരുന്നു. അങ്ങനെ അഞ്ചെട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ബാപ്പാ അറിഞ്ഞത്. ഞാനാ കട്ടതെന്നുദ്ദേശിച്ച് ബാപ്പാ എന്നെ തല്ലുകയും ചെയ്തു. അമ്മായ്ക്ക് ഓർമയുണ്ടോ?

ഉമ്മാ പറഞ്ഞു:

"നീഹാ കേട്ടത് ബാപ്പാടു പെട്ടീന്നല്ല. ആ കാലത്ത് എൻറ വെറവട്ടില് നറച്ച് വെള്ളിപ്പണമുണ്ട്. ഇവൻ കക്കുന്നതെങ്ങനെന്നോ? വേണ്ടാ. ഞാമ്പറേണില്ല. ഇവന്റെ കെട്ടിയോളും മക്കളും കേക്കും "പറയുമ്മാ കേൾക്കട്ടെ.

എന്താണെന്നുവച്ചാൽ ഉമ്മായുടെ വട്ടിയിൽ നിന്ന് വെള്ളിപ്പണം കക്കുക എന്റെ ഒരു കുടിൽവ്യവസായമായിരുന്നു. ഞാൻ ഉമ്മായുടെ കൂട്ടത്തിൽ ചെന്നു കിടക്കും. ഉമ്മാ ഒന്നു മയങ്ങി എന്നു കാണുമ്പോൾ മടിക്കുത്തിൽനിന്നു വട്ടി എടുത്ത് നാലു പണം എടുത്തിട്ട് ഉമ്മാ അറിയാതെ മടിയിൽ വച്ചിട്ട് എണീറ്റുപോകും. സുരക്ഷിതമായ മോഷണം!

ഉമ്മാ പറഞ്ഞു:

"ഹനീഫാ വലുതായിട്ടും മൊലകുടിക്കാൻ വരുമാർന്ന്. മൊല

കുടിച്ചുകൊണ്ടു നിക്കുമ്പോഴാണ് ഇവൻ വെട്ടി കട്ടു പണം എട്ക്കണത്. ഒരിക്ക് ഞാങ്കണ്ടുപിടിച്ച്. അന്നവനെ അടിച്ചോടിച്ചു മൊലകുടി നിർത്തി. 'പെരുങ്കള്ളൻ ! അബ്ദുൽഖാദർ കട്ടിട്ടില്ലേ? “അവനും കട്ടിട്ടൊണ്ട്. നീ മാത്രം കട്ടിട്ടില്ല

നല്ലവനായ ഞാൻ ഹാ, ലൻ ജീവിതമേ

“കണ്ടോടാ ഹനീഫാ, കണ്ടോടാ അബി, കണ്ടോടി ലൈലാ,

കണ്ടോടാ റഷീദേ

ഹനീഫാ പറഞ്ഞു: 'ഉമ്മ , എൻറെ പൊന്നുമ്മാ,ഉമ്മാക്കോർമയില്ലാഞ്ഞിട്ടാണ്. അല്ലെങ്കി ഐശോമ്മായും ആനുമ്മായും കൊച്ചിക്കാട് കെട്ടിയോളും കേൾക്കാൻ നുണ പറയുകയാണുമ്മാ. വല്യ ഇയാക്കായും ഉമ്മാട വഎററവട്ടീന്നു പണം കട്ടിട്ടൊണ്ട്! എനിക്കു നല്ല ഓർമയുണ്ടുമ്മാ. എന്നേം കൊച്ചിക്കാനം കൊണ്ടുപോയി വല്യ ഇക്കാ ചായ മേടിച്ചു തന്നിട്ടുണ്ട്. ഒത്തിരിത്തവണ, അന്നൊക്കെ കൊടുത്തിരുന്നത് പണമാണ്. വല്യ ഇയ്ക്കാക്കായ്ക്ക് അന്നെവിടന്നാ പണം? ഉമ്മാ പറ

പെട്ടെന്നു വിഷയമങ്ങു മാറാൻ ഞാൻ തീരുമാനിച്ചു.

“നീ എന്നോടു പലപ്പോഴായി രണ്ടും മൂന്നും, അഞ്ചും പത്തും വാങ്ങിയിട്ടുള്ളതു കൂടാതെ നീ എനിക്കു നൂറു രൂപയോളം തരാനുണ്ട്. അതിനു സാക്ഷികളായി ക്രിസ്ത്യാനികളും നായന്മാരും നീരുമായ നിന്റെ കൂട്ടുകാരില്ലേ അവരെ എല്ലാം ഞാൻ ഉമ്മായുടെ മുമ്പിൽ ഹാജരാക്കാം. എടടാ നൂറു രൂപാ

“എന്റെ പൊന്നുമ്മാ, എന്താണു വല്യ ഇയ്ക്കാക്കാ ഈ പറേ ണത് ? ഞാൻ രൂപാ കൊടുക്കാനുണ്ടെന്നോ? ഞാൻ വലിയ ഇയ്ക്കാായ്ക്ക് ഏത്തപ്പഴം മേടിച്ചുകൊടുത്തിട്ടുണ്ട്. കൈതച്ചക്ക മേടിച്ചുകൊടുത്തിട്ടുണ്ട്. ബീഡി ഹദ്ദം കണക്കുമില്ലാതെ മേടിച്ചു കൊടുത്തിട്ടുണ്ട്. വെണ്ടയ്ക്കാ പാവയ്ക്കാ ആടിന്റെ കരള്, താറാമുട്ട, മീൻ, ചക്കപ്പഴം ഇതിന്റെ എല്ലാം കണക്കിൽ ഇപ്പോ എനിക്ക് വല്യ ഇാക്കാട് കൈയിൽനിന്നു നാല്പതു രൂപാ വരും. അതിൽ നിന്നു പത്തുരൂപായാണ് ഞാൻ ഇപ്പോൾ ചോദിച്ചത്.

“നീ തന്നിട്ടുണ്ട്. നിന്റെ എറ്റിൽ ഒടിഞ്ഞു വീണ വാഴകളിലെ മൂക്കാത്ത കായ് വാട്ടി നിറം വരുത്തി നീ കൊണ്ടുവന്നു തന്നിട്ടുണ്ട്. ബാക്കി എല്ലാം അബ്ദുൽഖാദറും കൊച്ചുണ്ണിയും സുലൈമാനും കാശു കൊടുത്തു വാങ്ങി നിന്റെ കൈയിൽ തന്നിട്ടുള്ളതാണ്. നീ ഇങ്ങു പോരുമ്പോൾ നീ അതിങ്ങു കൊണ്ടുവന്നു. നീ വാങ്ങിച്ചതാണെന്ന ഭാവത്തിൽ നീ ഇവിടെ കൊടുക്കും. എട കള്ളാ! ഇതു കേട്ട ഉടനെ അവൻ വിളിച്ചു.

"വാടി ഐശോമ്മാ, പുള്ളരെടുക്ക്. നമുക്കിനി ഇവിടെ താമസിക്കണ്ടാ, നമ്മട സ്ഥലത്ത് വല്ല ഓലക്കീറും ചാരി താമസിക്കാം. ഇറങ്ങി!' ഞാൻ പറഞ്ഞു: “നില്ലെടാ. ആ നൂറു രൂപായുടെ തുമ്പുണ്ടാക്കീട്ടു നിനക്കു

പോകാം. ഉമ്മാ കേട്ടോളൂ. ഇവനു നാലു സൈക്കിളുള്ള കാലത്താണ്. വളരെ കൊല്ലങ്ങളൊന്നുമായിട്ടില്ലല്ലോ. അന്നു ഞാൻ വരുമ്പോൾ ഇവൻ സൈക്കിൾ ചിലപ്പോഴൊന്നെടുത്തു ചവിട്ടും. പത്തു മിനിട്ടു കഴിഞ്ഞു തിരികെ വച്ചാലും പറയും. രണ്ടു മണിക്കൂറായിട്ടുണ്ട്. ചുരുക്കത്തിൽ ഇവനു കൂലി കിട്ടണം. അന്നൊക്കെ ഇവൻ പണിയെന്താ ഇവന്റെ കൂട്ടുകാരായ നായന്മാർ, ക്രിസ്ത്യാനികൾ, ഇവർ ഇവരുമായി എറണാകുളത്ത് എന്റെ അടുത്തു വരും. അബിയെ ഇവൻ കള്ളസാക്ഷി പറയാൻ പഠിച്ചുവച്ചിരിക്കുന്ന മാതിരി അവരേയും ഇവൻ പഠിപ്പിച്ചുവച്ചിട്ടുണ്ട്. വന്നാലുടനെ ഹനീഫായുടെ കഷ്ടസ്ഥിതിയെപ്പറ്റിയാണ് അവരുടെ വർത്തമാനം. പാവം, ഹനീഫാ വളരെ കഷ്ടപ്പെടുന്നു, എന്നൊക്കെ. അതു കഴിഞ്ഞാണ് ഇവന്റെ കടം ചോദിക്കൽ, ഒടുവിൽ അഞ്ചുരൂപാ ചോദിക്കും. അതു പിള്ളേർക്കു വല്ലതും എന്റെ വകയായി വാങ്ങിച്ചുകൊണ്ടുവരാനാണ്. ഞാൻ മൂന്നുരൂപാ കൊടുക്കും. ഇവൻ അതിൽ നിന്ന് ഒരണയ്ക്ക് നാരങ്ങാമിഠായി വാങ്ങിച്ചു കൊണ്ടുവന്നു പിള്ളേർക്കു കൊടുക്കും. ആ കാലത്ത് ഞാൻ മുന്നൂറി ഇരുപത്തഞ്ചു രൂപാ കൊടുത്ത് ഒരു സൈക്കിൾ വാങ്ങിച്ചു, അതിവൻ എങ്ങനെയോ അറിഞ്ഞു. ഒരു ദിവസം ഇവന്റെ കൂട്ടുകാരുമായി വന്നു. ഇവനേയും കൂട്ടി നാലുപേരുണ്ട്. മൂന്നു സൈക്കിളിലാണു വന്നത്. വന്ന ഉടനെ ഒരു കുത്തിയിരിപ്പു സത്യാഗ്രഹം. ഹനീഫായ്ക്ക് എന്റെ സൈക്കിൾ വേണം. അതുണ്ടെങ്കിലേ ഇവൻ കൊടുക്കൂസ് സൈക്കിളെല്ലാം വാടകയ്ക്കു പോകൂ. ഞാൻ പറഞ്ഞു; സൈക്കിൾ എനിക്കത്യാവശ്യമുണ്ട്. അപ്പോൾ ഇവന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു: ഹനീഫാ വില തരും. എന്നു പറഞ്ഞു കഴിഞ്ഞില്ല. ഹനീഫാ ഒരു നോട്ടുകെട്ട് എടുത്ത് എന്റെ മടിയിൽ ഇട്ടു. ഞാൻ എണ്ണിനോക്കിയപ്പോൾ ഇരുന്നൂറ്റി നാല്പതു രൂപയുണ്ട്. ബാക്കി? ഓ, അതു വീട്ടിൽ ചെന്നാൽ ഉടനെ അയയ്ക്കും. കൂട്ടുകാർ പറഞ്ഞു, അവർ അയപ്പിക്കാം. അവർ ജാമ്യം നിന്നപ്പോഴേ എന്നിട്ട് അപ്പോൾത്തന്നെ ഹനീഫാ പത്തുരൂപാ എന്നോടു കടം വാങ്ങിച്ചു. മൂന്നു രൂപാ പിള്ളേർക്കു വല്ലതും വാങ്ങിച്ചു കൊടുക്കാനും. മാസം കുറെ കഴിഞ്ഞിട്ടും ബാക്കി രൂപ അയച്ചില്ല. ഞാൻ ഇവിടെ വന്നപ്പോൾ ഇവന്റെ കൂട്ടുകാർ എന്നെ

കണ്ടാൽ ഒളിച്ചുകളയും. എടാ ആ രൂപാ “ഞാൻ പട്ടാളത്തിൽ പൊയ്ക്കോളാം

അബി പറഞ്ഞു:

“മ്പി, പട്ടാളത്തിപ്പോണ്

ലൈലാ പറഞ്ഞു:

"ഞാനും പട്ടാളത്തിപ്പോണ്.

ഐശോമ്മാ പറഞ്ഞു:

'എന്നാപ്പിന്നെ റഷീദും ഞാനും കൂടെ വരാം. പട്ടാളത്തില്

സർക്കാരിനു കഞ്ഞീം കൂട്ടാനും വെച്ചുകൊടുക്കാം.

“മതിയെടീ, നീ സഭയിലൊക്കെ കയറി വർത്തമാനം പറയുന്നോ? വല്യ ഇയ്ക്കാക്കാ ഇരുന്നിട്ടാ, അല്ലേ നിന്നെ ഞാൻ പോ അപ്പുറത്ത്! ' എന്നും പറഞ്ഞു ചന്തയിലുള്ള അവന്റെ മിഷ്യൻ കടയിലേക്ക് അവൻ

പോയി.

കുറെ കഴിഞ്ഞപ്പോൾ റഷീദിനേയും സുബൈദയേയും എടുത്തുകൊണ്ട് ഇത്താ എന്റെ അടുത്തു വന്നു. 'ഞങ്ങളൊന്ന് കുളിക്കാമ്പോണ്. ഈ കൊച്ചുങ്ങളെ ഒന്നു നോക്കെടാ.

അവരെല്ലാവരും കുളിക്കാൻ പോയി. ഞാൻ കൊച്ചുങ്ങളെ നോക്കാൻ തുടങ്ങി, രണ്ടും കരച്ചിലു തുടങ്ങി. കരച്ചിലു മാറ്റാൻ ഞാൻ രണ്ടിന്റേയും ഇടയ്ക്ക് ആട്ടിൻ കുട്ടിയേയും കൊണ്ടുവന്നു.

രണ്ടു കൊച്ചുങ്ങൾ മുട്ടി. ആട്ടിൻകുട്ടി രണ്ടും ചെയ്തു. ആ സിലേക്കു മഹാവൃത്തിക്കാനായ അബു കയറിവന്നു. എന്നിട്ടു ചോദിച്ചു: 'ഇതെന്താണ്?' അബു കൊച്ചുങ്ങളുടെ കരച്ചിൽ മാറി. വിശേഷവിധിയായി അവൻ ഒന്നും ചെയ്തില്ല. കണ്ണുരുട്ടിക്കാണിച്ചു. വപ്പു കടിച്ചു. ഒച്ചയെടുത്തു. അവൻ പാത്തുമ്മായുടെ ആടിനെ തല്ലി ഓടിച്ചു. പൂച്ചകളെ തല്ലി. കോഴികളെ ഇട്ടോടിച്ചു ആ തക്കത്തിനു ഞാൻ ആട്ടിൻകുട്ടിയുടെ മലവും മൂത്രവും കോരിക്കളഞ്ഞു. അതിനെ എടുത്തു മുററത്തു നിർത്തി. “കണ്ടോ, ആടും കോഴിയും പൂച്ചയും പിടരും - എല്ലാവരും കൂടി മുറവും വരാന്തയും ചീത്തയാക്കി. വല്യ ഇയ്ക്കാക്കാ ഇതെല്ലാം അനുവദിക്കുന്നല്ലോ

"ഞാനെന്തു ചെയ്യണം? 'തല്ലണം!' നൂലുപോലെ ഇരിക്കുന്ന അബു തല്ലുകാരനും ഒച്ചക്കാരനുമാണ്. എല്ലാവർക്കും അവനെ പേടിയുമാണ്. അവന്റെ അടുത്തു കൊച്ചുങ്ങളെ ആക്കി പോകാൻ മാർക്കോ ഉമ്മായാ ചങ്കുറപ്പുണ്ടാകില്ല. “വല്യ ഇക്കാക്കാ, ഞാൻ വലയ്ക്കാക്കായുടെ ഒരു ഷർട്ടും

മുണ്ടും കട്ടിട്ടുണ്ടെന്ന് കൊച്ചിത്താത്ത പറഞ്ഞോ? ആനുമ്മാ പറഞ്ഞെന്നോ പറഞ്ഞിട്ടില്ലെന്നോ ഞാൻ പറഞ്ഞില്ല. അവനു ശുണ്ഠി വന്നു. അവൻ പറഞ്ഞു:

'ആളാംവീതം എല്ലാവരും കൂട്ടിട്ടുണ്ട്. ഞാനിന്നെയല്ലേ ഉണ്ടായും

കൊച്ചിത്താത്തായും ഓരോ മുണ്ടു കട്ടിട്ടുണ്ട്. അതു പറഞ്ഞോ?'

'നീ കട്ടിട്ടുണ്ടെന്ന് ആനുമ്മാ പറഞ്ഞില്ല. "ഞാനൊരു മുണ്ടും ഷർട്ടും കട്ടിട്ടുണ്ട്. ഇതു ഞാൻ ആരോടും

പറയാം. വല്യ ഇക്കാ എനിക്കെന്തു തന്നിട്ടുണ്ട്? “നീ കിടക്കുന്ന കട്ടില്. അതിനു നാല്പതു രൂപാ വില, കട്ടിലിൽ ഇട്ടിരിക്കുന്ന ജമുക്കാളം, കിടക്ക, തലയണകൾ, ബഡ്ഷീറ്. നീ പുതയ്ക്കുന്ന കാഷ്മീർ ഷാ. അതിനുമത്. അമ്പതു രൂപാ വിലയുണ്ട്. നീ കുത്തിക്കൊണ്ടു മുമ്പിൽ നടക്കുന്ന പാർക്കർ ഫൗണ്ടൻ പേന - അതിനു നാല്പത്തിരണ്ടു രൂപാ വില, പിന്നെ നീ വരുമ്പോഴെല്ലാം രൂപാ. അതിനൊന്നും കണക്കില്ല. "ഇതെല്ലാം പഴഞ്ചൻ സാധനങ്ങളല്ലേ? പുത്തൻ വല്ലതും തന്നിട്ടുണ്ടോ?' “തന്നപ്പോൾ പൂത്തനായിരുന്നു. “വല്യ ഇയ്ക്കാക്കാ എനിക്ക് ഒരു ഇരുപത്തഞ്ചു രൂപാ തരണം.' 'എന്താ ആവശ്യം “വേണമത്.

നീഹാ ചോദിച്ചു. അബു ചോദിച്ചു. ഇന്നെന്താണ് വിശേഷം

അബുവിനാണെങ്കിൽ കാശിനു വലിയ ആവശ്യമില്ല. പത്തിരുപതു ഷർട്ടും മുണ്ടും ബനിയനും അവനുണ്ട്. ഒരു പെട്ടി രിക്കും. അത് അറുപത്തെണ്ണമുണ്ടെന്നാണ് ഉമ്മാ പറഞ്ഞിട്ടുള്ളത്. കുളിക്കാൻ പോയ പെണ്ണുങ്ങൾ എല്ലാം വന്നപ്പോൾ ആണുങ്ങൾ

ഉണ്ണാൻ വന്നു. അബ്ദുൽ ഖാദർ വന്നപാടേ ചോദിച്ചു. "ഇക്കാ, ഒൻപതു രൂപാ വേണം; അത്യാവശ്യമാണ്.

'നിന്റെ പാട്ടിനു പോടാ. ഹനീഫാ ഒന്നുകൂടി ഓർമപ്പെടുത്തി.

"ഒരു പത്തു രൂപയാണു ഞാൻ ചോദിച്ചത്

ഞാനൊന്നും മിണ്ടിയില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രഹസ്യം മനസ്സിലായി. പോസ്റ്റ്മാൻ കുട്ടൻപിള്ള പടികടന്നു വന്നു പറഞ്ഞു. “സാറിന് ഒരു മണിയാർഡറുണ്ട്. നൂറു രൂപായുടെ

കുട്ടൻപിള്ളയുടെ ഒരു കവിളിനകത്ത് ഒരു മാമ്പഴം ഇട്ടിട്ടുള്ള

മാതിരി, ഒരു മുഴയുണ്ട്. അതിൽ നോക്കിക്കൊണ്ടു ഞാൻ ചോദിച്ചു:

'ഈ മണിയോർഡർകാര്യം വല്ലവരോടും പറഞ്ഞാ കുട്ടൻപിള്ള “സാറേ, ഞങ്ങളൊക്കെ ഈ നാട്ടിൽ ജീവിക്കുന്നവരാണ്.

അബ്ദുൽഖാദറിനേയും ഹനീഫായേയും കൊണ്ട് എനിക്കു പല ആവശ്യവുമുണ്ട്. അവരു പറഞ്ഞിട്ടുണ്ട് സാറേ, സാറിനു മണിയാർഡർ വരുമ്പോൾ അവരെ നേരത്തേ അറിയിക്കണമെന്ന്.'

“എന്നാൽ, എനിക്ക് മണിയോർഡർ വേണ്ട. കുട്ടൻപിള്ള

എടുത്തോ.

“അയ്യോ! അതെന്താ സാറേ?'

“അൻപതും ഇരുപത്തഞ്ചും പത്തും മൂന്നലും എത്രയായി? 'നൂറ്.' "അതാണതിന്റെ കണക്ക്.

ഞാൻ വ്യക്തമായി കുട്ടൻപിള്ളയോടു പറഞ്ഞു. കുട്ടൻപിള്ള

പറഞ്ഞു:

'അതെല്ലാം അങ്ങനെയാണു സാറേ.

ങ്ഹും! അതെല്ലാം അങ്ങനെയാണ്. എന്തൊരു ഭയങ്കര ഗൂഢാലോചന! എന്തൊരു കൊള്ള

കുട്ടൻപിള്ള, തന്റെ മകൾ സരസ്വതിയെ കോളേജിലയച്ചിരി ക്കുന്ന വൃത്താന്തങ്ങൾ പറയുന്നതിനിടയ്ക്ക് ഞാൻ ഒപ്പിട്ടുകൊടുത്തു. രൂപാ നൂറും നോട്ടുകളായി എന്റെ കൈയിൽ വെച്ചു. അപ്പോൾ ഉമ്മായും ആനുമ്മായും ചുമ്മാ, വെറും ചുമ്മാ, വരാന്തയിൽ വന്നിരുന്നു. ഒരു പത്തുരൂപായുടെ നോട്ട് ഞാൻ പാത്തുമ്മായുടെ ആടിനു

വെച്ചുനീട്ടി. കുട്ടപിള്ള ചോദിച്ചു. “ഇതെന്താ സാറേ?'

ഞാൻ പറഞ്ഞു:

“അതും തിന്നട്ടെ. പാത്തുമ്മായുടെ ആടാണ്. പ്രസവിച്ചിട്ട്

ഒന്നുരണ്ടു ദിവസമായി. ' കുട്ടൻപിള്ള ചിരിച്ചുകൊണ്ടു പോയ ഉടനെ ഉമ്മാ ചോദിച്ചു:

“എത്തറേണ്ടെടാ?'

“നിങ്ങൾക്കറിഞ്ഞുകൂടേ?'

എന്തു വേണ്ടൂ? അന്നത്തതോടുകൂടി അതു സാഫായി. നൂറു രൂപാ ചെറുസംഖ്യകളായി പിരിഞ്ഞു എന്നർത്ഥം. പാഴായിപ്പോയില്ല. ജീവിതത്തിൽ ചെലവുകളില്ലേ?
7
ലേഖനങ്ങൾ
പാത്തുമ്മയുടെ ആട്
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
1

ഒന്ന് (part 1)

26 August 2023
1
1
0

പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോല

2

ഒന്ന് (അവസാനഭാഗം)

27 August 2023
0
1
0

കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പി

3

ഭാഗം 2

28 August 2023
0
1
0

പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്

4

മൂന്ന്

31 August 2023
0
0
0

അപ്പോൾ പാത്തുമ്മായുടെ ആട് നേരായി പ്രസവിക്കാൻ പോകയാണ്. നല്ല കാര്യം. പ്രസവിക്കട്ടെ. എനിക്കു സന്തോഷമായി. എപ്പോഴാണ്?പ്രസവംആനുമ്മാ എന്റെ മുറി അടിച്ചുവാരി കിടക്ക തട്ടിക്കുട് വെയിലത്തിട്ടു വന്നപ്പോൾ ഞാൻ ചോദി

5

നാല്

31 August 2023
0
0
0

ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു ക

6

അഞ്ച്

1 September 2023
0
0
0

അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റ

7

ആറ്

1 September 2023
0
1
0

കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ

---

ഒരു പുസ്തകം വായിക്കുക