shabd-logo

ആറ്

1 September 2023

0 കണ്ടു 0
കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ ചെയ്യുന്നുണ്ട്. കപ്പപ്പുട്ടി തിന്നുന്നുണ്ട്. കടുഞ്ചായ കുടിക്കുന്നുണ്ട്. ആടിനു കഞ്ഞിവെള്ളം കൊടുക്കുന്നുണ്ട്.

കൊച്ചുണ്ണി വന്നപ്പോൾ ഞാൻ പാലുമോഷണത്തെപ്പറ്റി പറഞ്ഞു. കൊച്ചുണ്ണി പറഞ്ഞു.

"ഞാനതു പറഞ്ഞതാ, കുറച്ച് പാല് കൊടുത്തേക്കാൻ പാത്തുമ്മാ പോയി എന്തു ചെയ്തെന്നോ? നാലു വിട്ടിൽ പാല് കൊടുക്കാ മെന്നേറ്റിട്ടുണ്ട്. ഒരു ചായക്കടയിൽ ഞാനും ഏറ്റിട്ടുണ്ട്. എനിക്കും ഖദീജയ്ക്കും കലം ചായയ്ക്കു പാല് തരുന്നില്ല.

അങ്ങനെയാണല്ലേ! അപ്പോൾ കൊച്ചുണ്ണിയും ഖദീജായും വേണ മെങ്കിൽ ശകലം പാലു കക്കാൻ മടിക്കയില്ല. ഞാൻ പാത്തുമ്മായോടു ചോദിച്ചു.

“നീ എന്താ ആ കൊച്ചുണ്ണിക്കും ഖദീജായ്ക്കും ശകലം പാല കൊടുക്കാത്തത്?

പാത്തുമ്മാ പറഞ്ഞു:

"പാല് വിറ്റു കിട്ടുന്ന കാശ് ഖദീജായുടെ ബാപ്പായല്ലേ മേടി ക്കണത്? പിന്നെ എല്ലാവരും പാലില്ലാതെയല്ലേ ഇത്രനാളും പായ കുടിച്ചത്? ഇപ്പോ ഇത് ഒരു കൊതി ഞാങ്കുടിക്കണൊണ്ടോ?

'നീ മഹാ അറുക്കീസായിപ്പോയല്ലോ?' 'ഖദീജാ ബാപ്പാ കുറികൂടിട്ടൊണ്ട്. അതിനെക്കാൻ കാശ് വേണ്ടേ?'

അതും ശരി, എന്നെല്ലാം വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ സുലൈമാൻ മൂന്നു കൈതച്ചക്ക കൊണ്ടുവന്ന് എനിക്കു തന്നിട്ടു പറഞ്ഞു:

'കപ്പ്ശീമച്ചക്കയാണിയ്ക്കാക്കാ, നന്നായിരിക്കും.'

ഞാനതിലൊന്നു ചെത്തി പിള്ളേർക്കെല്ലാം ഓരോ കഷണം കൊടുത്തിട്ടു തിന്നുകൊണ്ടിരിക്കുമ്പോൾ അബു അവന്റെ സർവ പ്രൗഢിതയോടെ കയറിവന്നു.

“ആ. പണക്കാരായാൽ ഇങ്ങനെ ഇരിക്കും! അവൻ പറഞ്ഞു കൈതച്ചക്ക തരാൻ എനിക്കാരുമില്ല. ഇന്നു വല്യ ഇക്കാക്കായ ഒരു സദ്യ തരാൻ ഒരുക്കം കൂട്ടുന്നുണ്ട്! 'എന്തു സദ്യ

'നീയും എന്റെ കൂടെ പോര്

“എന്നെ ആരും വിളിച്ചിട്ടില്ല. വല്യ ഇയ്ക്കാക്കാ ഒരു സംഗതി അറിഞ്ഞോ? അറിക്കീസായ വല്യ ഇത്താത്താ കൊച്ചിക്കായ്ക്കും ഹനീഫായ്ക്കായ്ക്കും ഇന്നലെ പാലൊഴിച്ച ചായ കൊടുത്തയച്ചു. 'പാലൊഴിച്ച ചായയോ?

'നിനക്കു തന്നില്ലേ?

"ഞാനവരുടെ കിഴിയുടെ അടുത്തല്ലേ ഇരിക്കുന്നത്? അതു കൊണ്ട് ഒരു സിങ്കിൾ എനിക്കും കിട്ടി.

അത്ഭുതം തന്നെ, പാത്തുമ്മാ അബ്ദുൽഖാദറിനും ഹനീഫാ യ്ക്കും ചട്ടത്തിൽ അനുവിനും പാൽ ചായ കൊടുത്തയച്ചിരിക്കുന്നു.

ഇതിലെന്തെങ്കിലും രഹസ്യം കാണും.

പാത്തുമ്മാ ഈ പാൽചായ കൊടുത്തയയ്ക്കാൻ കാരണമെന്ത്

"വല്യ ഇത്താത്തായുടെ കുപ്പായം, ഖദീജായുടെ ബ്ലൗസ്, പിന്നെ കീറത്തുണികൾ ഇതെല്ലാം തേച്ചു കൊടുക്കുന്നത് ഹനീഫാ ഇയ്ക്കാക്കായാണ്. മിനിയാന്നോ മറ്റോ എന്തോ തെപ്പിക്കാൻ ഖദീജാ വന്നപ്പോൾ മനസ്സില്ല തൈച്ചുകൊടുക്കാനെന്നു പറഞ്ഞയച്ചു. മേലിൽ അങ്ങനെ പറയാതിരിക്കാനുള്ള കൈക്കൂലിയാണ് ആ ഒരു സിങ്കിൾ

പാൽചായ “അബ്ദുൽഖാദറിനു കൊടുത്തതോ?'

"അത് വല്യച്ചാൽ കൊച്ചിയ്ക്കാക്കായ്ക്ക് കുറെ രൂപാ കൊടുക്കാനുണ്ട്. കൊച്ചിത്താത്താന് കണ്ടപ്പോൾ കൊച്ചിയ്ക്കാ പറഞ്ഞു, രൂപാ ഒടനെ തിരിച്ചു കൊടുത്തില്ലെങ്കിൽ കേസ് കൊടുക്കും. ഒന്നാം പ്രതി വല്യമച്ചാൻ, രണ്ടാം പ്രതി വല്യ ഇത്താത്ത, മൂന്നാം പ്രതി ഖദീജാ, അതും പോരെങ്കിൽ ആടിനെ ജപ്തിചെയ്യിക്കും. അങ്ങനെ ഒന്നും ചെയ്യാതിരിക്കാനാണ് ഒരു സിങ്കിൾ ചായ!

ഇങ്ങനെ കൈക്കൂലി കൊടുക്കാനും പാത്തുമ്മായുടെ ആടിന്റെ പാലുപയോഗിക്കുന്നുണ്ട്. അബു പറഞ്ഞു.

"കുട്ടമ്പിള്ള വരുന്നുണ്ട്.'

നേരുതന്നെ. പോസ്റ്റ്മാൻ കുട്ടൻപിള്ള പടി കടന്നുവന്ന്, ഒരു പാർസൽ തന്നു. ഞാൻ ഒപ്പുവെച്ചു കൊടുത്തു. കുട്ടൻപിള്ള പോയിട്ടും ഞാൻ പാർസൽ അടിച്ചുനോക്കിയില്ല. ഉമ്മാ ചോദിച്ചു.

ഞാൻ പറഞ്ഞു.

“എന്റെ പുതിയ പുസ്തകത്തിന്റെ പത്തു കോപ്പികളാണ്. പ്രസാ ധകന്മാർ എനിക്കു പാരിതോഷികമായി അയച്ചു തന്നതാണ്. മതിയോ?

അപ്പോൾ ഉമ്മായ്ക്കറിയണം.

“നിങ്ങടെ പാട്ടിനൊന്നു പോകാവോ അപ്പുറത്ത് കാശ്, കാശ്,

കാ

എന്റെ പക്കലാണെങ്കിൽ അപ്പോൾ ദമ്പടിപോലുമില്ല. എന്റെ മനസ്സിൽ ഒരു ഉശിരൻ ചിന്ത ഉദിച്ചു. ഉമ്മാ പോയപ്പോൾ ഞാൻ അബു വിനെ ഹസ്യമായി വിളിച്ചു.

“നിനക്കീ പുസ്തകങ്ങൾ ചന്തയിലെങ്ങാനും കൊണ്ടുപോയി വിൽക്കാമോ?'

അവൻ എടുത്ത വായിക്കു ചോദിക്കുകയാണ്? "എന്ത് കമ്മീഷൻ തരും?'

“അതൊക്കെ തരാമെടാ' എന്നും പറഞ്ഞു പാർസൽ അഴിച്ച് ഒമ്പതു പുസ്തകം ഒരു കടലാസിൽ പൊതിഞ്ഞ് അബുവിന്റെ പക്കൽ കൊടുത്തയച്ചിട്ടു കാത്തിരിപ്പായി. സ്വന്തം നാട്. ഞാനെഴുതിയ പുസ്തകം. വല്ലവരും കാശു

കൊടുത്തു വായിക്കുമോ?

ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞു. അബു വന്നു. ഭാഗ്യം. പുസ്തകങ്ങളെല്ലാം വിറ്റിരിക്കുന്നു. ഒരു പുസ്തകത്തിന്റെ വില മുഴു വനും അബുവിനു കൊടുത്തു. ബാക്കി കാണിക്കൊണ്ടിരിക്കു മ്പോൾ “എന്തു കിട്ടിയെടാ?' എന്നും ചോദിച്ച് ഉമ്മാ വന്നു. അവരാ കാശു കണ്ടതിൽ എനിക്കു കലശലായ ദേഷ്യം തോന്നി. എന്റെ അടുത്തിരുന്ന ഒരു ഗ്ലാസ് എടുത്ത് സർവശക്തിയും ഉപയോഗിച്ച് കൊടുത്തു ഒരേ ചുമരിന് ഒരു പതിനായിരം കഷണങ്ങളായി ഗ്ലാസ് നുറുങ്ങി 'കീ' എന്നു വീണു. വീടു നിശ്ശബ്ദമായി. എനിക്ക് വലിയ ആശ്വാസം തോന്നി. ഉമ്മാ ഒന്നും മിണ്ടാതെ അതെല്ലാം തൂത്തു പെറുക്കി ഒരു കടലാസിൽ പൊതിഞ്ഞു കൊണ്ടുപോയി കളഞ്ഞു. എന്നിട്ടു വന്ന് ഒന്നും മിണ്ടാതെ എന്റെ നേരെ മുമ്പിൽ പടിഞ്ഞാട്ടു നോക്കി ഇരിപ്പായി. എന്താ ഒന്നും മിണ്ടാത്തത്

ഞാൻ ബാക്കിയുണ്ടായിരുന്ന 'വിശ്വവിഖ്യാതമായ മൂക്ക് എടുത്തു പാത്തുമ്മായുടെ ആടിനു വെച്ചു നീട്ടി. അത് ആർത്തിയോടെ അടുത്തു വന്നു.ഇതെന്താ വലിയ ഇക്കാ?' അബു ചോദിച്ചു. ഞാ പറഞ്ഞു.

'പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ എന്നിവ രുചിയോടെ തിന്നതാണ്. അപ്പോൾ ഇനിയും പുസ്തകങ്ങളുണ്ട്. കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. വിശ്വവിഖ്യാതമായ മൂക്ക് അതു തിന്നുനോക്കട്ടെ.

'അതിനെത്തീട്ടുണ്ട്. അബു പറഞ്ഞു. ഞാൻ പുസ്തകം കൊണ്ടു

പോയി പെട്ടിക്കകത്തു വെച്ചു. അബു പോയപ്പോൾ കിട്ടിയ കാശിന്റെ നേർപകുതി ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ ചോദിച്ചു. “എടാ ആ പൊസ്തകത്തിന് ഒന്നിന് എന്ത് വെലേണ്ടാർന്ന്? ഞാൻ സത്യം പറഞ്ഞു. കുറേക്കഴിഞ്ഞ് അബ്ദുൽഖാദർ ഉണ്ണാൻ

വന്നപ്പോൾ എന്റെ പക്കൽ ബാക്കിയുണ്ടായിരുന്ന പുസ്തകം അങ്ങു

വാങ്ങിച്ചു.

“ഒരു വലിയ കെട്ടായിരുന്നല്ലോ?'

"പത്തു കോപ്പിയുണ്ടായിരുന്നു. ഒമ്പതെണ്ണം അബൂനെക്കൊണ്ടു

"കാശെവിടെ?'

'ഒന്നിന്റെ വില അബൂനു കൊടുത്തു. ബാക്കിയുണ്ടായിരുന്ന തിന്റെ പകുതി ഉമ്മായ്ക്ക് കൊടുത്തു.

'എനിക്കൊന്നുമില്ലേ?'

“നീ ആ പുസ്തകം വിറ്റു കാശെടുത്താ

“ഉമ്മാ!' എന്നു വിളിച്ചിട്ട് അവൻ അകത്തേക്കു പോയി. അവിടെ

ചില കശപിശകൾ കേട്ടു. "ഞാനാ ഇവിടെ ചിലവിനന്വേഷിക്കുന്നത്. നിങ്ങളല്ല!' അബ്ദുൽ ഖാദർ പറയുന്നതു കേട്ടു. കുറേക്കഴിഞ്ഞു സന്തോഷത്തോടെ അവൻ പോയി. ഉമ്മായുടെ മുഖഭാവം കണ്ടപ്പോൾ ഉമ്മായുടെ പക്കൽ ഉണ്ടാ

യിരുന്ന ചില്ലറ അബ്ദുൽഖാദർ കൊണ്ടുപോയതായി തോന്നി. നാലുമണിയോടുകൂടി കൊച്ചുണ്ണിയും ഖദീജായും കൂടി വന്ന് എന്നെ ക്ഷണിച്ചു. അബുവിനേയും കൂട്ടി ഞാൻ പോയി.

കൊച്ചുണ്ണിയുടെ വീട്ടിൽ കൊച്ചുണ്ണിയുടെ ബാപ്പായും ഉമ്മായും പെങ്ങളുമുണ്ട്. പാത്തുമ്മായും കൊച്ചുണ്ണിക്കും ഖദീജായ്ക്കും പാത്തുമ്മായുടെ ആടിനും കുട്ടിക്കും കോഴികൾക്കും കൂടി മായി താമസിക്കാൻ ഒരു ചെറ്റക്കുടിലുണ്ടെന്ന് അബു പറഞ്ഞു. “അതിന്റെ കാര്യം വലിയ ഇയ്ക്കാക്കാ അറിയരുതെന്ന് വല്യ ഇത്താത്താ പറഞ്ഞിട്ടുണ്ട്. വല്യ ഇയ്ക്കാക്കാ അതൊന്നു കാണണം എന്ന് അബു രഹസ്യമായി എന്നോടു പറഞ്ഞു.

പത്തിരി ചുട്ടതും കരൾ വെച്ചതും വയർ നിറച്ചു ഞങ്ങൾ അടിച്ചു പാൽചായയും കുടിച്ചു. പാത്തുമ്മായുടെ വീടു ഞങ്ങൾ കണ്ടു. 'വല്യ ഇയ്ക്കാക്കാ എന്തിനാ ഇങ്ങോട്ടു വന്നത്?' എന്നു ദിഖ ത്തോടെ പാത്തുമ്മാ ചോദിച്ചു. പാത്തുമ്മായുടെ വീട് ദയനീയമായ ഒന്നാണ്. മണ്ണു കുഴച്ചുവെച്ച് പനയോല മേഞ്ഞ ഒരു ചെറിയ മുറി

അതിന്റെ കതക് പുരാതനമായ ഏതോ വീടിന്റേതാണ്. അതു കയറു

കൊണ്ടു കെട്ടിവച്ചിരിക്കയാണ്. അതിനു പൂട്ടൊന്നുമില്ല. “വല്യ കൊറച്ചിലായി, പാത്തുമ്മാ പറഞ്ഞു. "ഇഞ്ഞി ഞാൻ ജീവിച്ചിട്ടെന്താ കാര്യം?

ഞാൻ പറഞ്ഞു. 'നീ ചുമ്മാതിരി. അതിന്റെ കതക് നന്നാക്കാനുള്ള രൂപാ ഞാൻ

“വേണ്ട വല്യ ഇക്കാക്കാ. ഞാൻ എന്റെ ആട്ടിന്റെ പാല് വിറ്റ്

“വേണ്ട, ഞാൻ തരാം.

അന്നു രാത്രി ഊണും കഴിഞ്ഞു ഞാൻ വീട്ടിൽ കസേരയിൽ ത്തന്നെ പടിഞ്ഞാട്ടു തിരിഞ്ഞിരിക്കയാണ്. കൊച്ചുണ്ണിയുണ്ട്. സുലൈ

ജനുണ്ട്. പാത്തുമ്മായുണ്ട്. എല്ലാവരുമുണ്ട്. അബ്ദുൽഖാദർ ഹനീഫായോടു പറഞ്ഞു. 'എടാ, നമുക്കു വെളുപ്പിനെ പോകണം. കച്ചേരി തുറന്നാൽ

ഉടനെ നമ്മുടെ കേസ് ഫയൽ ചെയ്യിച്ചു നമുക്കിങ്ങു പോരാം.

ഞാൻ ചോദിച്ചു. എന്തു കേസ്?'

“ഒരു സിവിൽ കേസ്, ഒരു ജപ്തിയുമുണ്ട്. ഈ കേസ് ഞാൻ നീട്ടിവെച്ചിരുന്നതാണ്. പക്ഷേ, ചില സംഭവവികാസങ്ങളുണ്ടായി.

ഇനി താമസിപ്പിക്കാൻ തരമില്ല. 'എന്തു സംഭവവികാസങ്ങൾ

"പത്തിരി ചുട്ടത്, തേങ്ങാപ്പാലിൽ മുക്കി പിഞ്ഞാണത്തിൽ അടുക്കിവെച്ചു കൊടുത്തപ്പോൾ ഞങ്ങളെ ഓർത്തില്ല. കരൾ വെച്ചതു കുഴിയമ്പിഞ്ഞാണത്തിൽ നിറയെ കോരിയിട്ടു കൊടുത്തപ്പോൾ ഞങ്ങളെ ഓർത്തില്ല. ഞങ്ങൾക്ക് ഓരോ ശിങ്കിള് ചായ വേറെ ആൾക്കാർക്ക് പത്തിരിയും കാലം ആനുമ്മാ പറഞ്ഞു:

“ഞാനും ഉമ്മായും നാത്തൂന്മാരും പല്ലിലെ വെള്ളം കുടിച്ചുകൊണ്ട്

ഈ വീട്ടിൽ ഇരുപ്പുണ്ടായിരുന്നു. ഞങ്ങളേയും ഓർത്തില്ല

സുലൈമാൻ പറഞ്ഞു.
“അപ്പ് ഞാനോ?'

“അബ്ദുൽഖാദർ പറഞ്ഞു:

"സുലൈമാനേ, നീ ഒന്നാം സാക്ഷി, പാത്തുമ്മാ പറഞ്ഞു:

“ഞാൻ ആരേല്ലാം പേടിക്കണം? ഉമ്മാന പേടിക്കണം, നാത്തൂ ന്മാരേം എന്റെ അനുശത്തിനേം പേടിക്കണം. കൊച്ചിക്കാന് പേടി ക്കണം. ഹനീഫാന പേടിക്കണം. അബൂന പേടിക്കണം. എന്റെ കെട്ടി

യോന പേടിക്കണം. ഇപ്പം സുലൈമാനേം പേടിക്കണം. “എന്ന ആരും പേടിക്കണ്ട!' അബു അവന്റെ തൊള്ള തുറന്നു.

ഞാൻ പറഞ്ഞു:

“മതിയെടാ.

പാത്തുമ്മാ പറഞ്ഞു:

"കൊച്ചിക്കാക്കാ, ഞാൻ എല്ലാരിക്കും കരളു വെച്ചതും ഒറോട്ടിം ചായേം തരാം. കൊറച്ചു ദെവസം ക്ഷമിച്ചാ മതി.

“എത്ര ദിവസം?' അവൻ ചോദിച്ചു.

“അതു ഞാൻ പറയാം കൊച്ചിക്കാക്കാ. എടാ ഹനീഫാ അന്നാലും നീ അതു ചെയ്തല്ലോ. ഖദീജാടെ നീ അതു തയിക്കാതെ കൊടുത്തയച്ചില്ലേ?"

ഹനീഫ് പറഞ്ഞു. "ഞാൻ സക്കാത്തിൽ തയിച്ചങ്ങനെ ഇരുന്നാൽ മതിയല്ലോ.

അബൂനു ദിവസവും ഷർട്ട് തയ്ക്കണം. ഈ വീട്ടിലുള്ള എല്ലാവർക്കും

തയ്ക്കണം. വല്ലവരും കൂലി തരുന്നുണ്ടോ?

അബ്ദുൽഖാദർ പറഞ്ഞു: “നിന്റെ കെട്ടിയോളുടെ കുപ്പായം തന്നതിനു ഞാൻ കാ തരണം. ലൈലായുടെ പാവാടയും ബ്ലൗസും തയ്ക്കുന്നതിനു ഞാൻ കാൾ തരം അബിയുടെ കോട്ടും ട്രൗസറും തയ്ക്കുന്നതിനു ഞാൻ കാശ് തരണം. കൊള്ളാമല്ലോടാ?

ഹനീഫാ പിണങ്ങി

"ആരും എനിക്കൊന്നും തരണ്ടാ. ഞാൻ പട്ടാളത്തിൽ പൊയ്ക്കോളാം. ഈ രാത്രി പൊയ്ക്കോളാം! അപ്പോഴാണ് എനിക്കൊരു സംഭവം ഓർമ വന്നത്. ഞാൻ

പറഞ്ഞു:

“എടാ, ഒരരമണിക്കൂർ കഴിഞ്ഞു പോകാം പട്ടാളത്തിൽ നീ പല പ്പോഴും പട്ടാളത്തിൽനിന്ന് അവധിക്കു വന്നിട്ടു തിരികെ പോകുമ്പോൾ എറണാകുളത്ത് എന്റെ അടുത്തു വന്നിട്ടില്ലേ? അപ്പോഴൊക്കെ നീ എന്നോട് അഞ്ചും പത്തും കടം വാങ്ങിച്ചുകൊണ്ടു പോയിട്ടുണ്ട്. ഉണ്ടായിരുന്നതെല്ലാം ഉമ്മാ വാങ്ങി, അബ്ദുൽ ഖാദർ വാങ്ങി എന്നാണു നീ പറഞ്ഞിട്ടുള്ളത്. ആ രൂപാ ഒന്നും നീ എനിക്കയച്ചു. തന്നിട്ടില്ല. അതെല്ലാം ഇങ്ങടുക്ക് ഹനീഫാ ഉടനെ ഐശോമ്മായെ വിളിച്ചു.

ഇറങ്ങേടി, കൊച്ചുങ്ങളേം എടുത്തോ. ഈ വീട്ടിൽ ഇനി താമസി രണ്ട്. ആളുകളുടെ മെക്കിട്ടും. നമുക്കവിടെപ്പോയി വല്ല മല

ക്കീറും ചാരി താമസിക്കാം. വാ. എണീരെടാ അബി. ഞാൻ ചോദിച്ചു:

'എടാ, നീ എനിക്കു രൂപാ തരാനുണ്ടോ?' അവൻ പറഞ്ഞു.

'അതൊക്കെ അന്നല്ലെ വല്യ ഇയ്ക്കാം. അതെല്ലാം ഇപ്പോ

“ഏതായാലും തരാനുണ്ടെന്നു തെളിഞ്ഞല്ലോ. സന്തോഷം ഞാൻ പോയി കിടന്നു. വെളുപ്പിനേ നാലുമണിക്ക് പാത്തു മായും കൊച്ചുണ്ണിയും ഖദീജായും പോകുന്ന ഹരം കേട്ടുണർന്നു.

ഞാനങ്ങനെ കിടക്കുകയാണ്.

ഉമ്മാ ചോദിച്ചു. “നീ എണീച്ചിരിക്ക്കേണോ?'

ഞാൻ പറഞ്ഞു.

“ഞാൻ കിടക്കുകയാണ്. എന്താ ഉമ്മാ പറഞ്ഞു.

“നിന്റെ കാശൊണ്ട് ഒര് രൂപ എനിക്കു താ. ആരും അറിയണ്ട. “ഇന്നലെത്തന്നില്ലേ ഞാൻ

“അതൊക്കെ അബ്ദുൽ ഖാദർ മേടിച്ച്, അവനല്ലേ വീടു നോക്ക ണത്. എണ്ണത്തിനു ചെലവിനു കൊടുക്കണം. ദെവസം എ രൂപാ വേണോന്ന് നീ ഒന്നാലോചിച്ചേ.

“നിങ്ങളുടെ പാട്ടിനു പോ, മിണ്ടിപ്പോയാൽ ഞാൻ ഇപ്പോൾ ഇവടന്നു പൊളിയും

ഉമ്മാ മിണ്ടിയില്ല. ഞാൻ കമ്മാതെ കിടന്നു. കുറേനാൾ മുമ്പു ഞാൻ വന്നപ്പോഴുണ്ടായ ഒരു സംഭവം ഓർത്തു. അന്നു ഞാൻ താമസിച്ചിരുന്നത്, ഞാൻ സാധാരണ താമസി ക്കാറുള്ള ചെറിയ വീട്ടിലാണ്.

വന്നത് ഒരു സ്പെഷ്യൽ കാറിലായിരുന്നു. കാറ് വന്നു കെട്ടിട ത്തിന്റെ മുമ്പിൽ നിന്നപ്പോൾ കുറെ ആളുകൾ കൂടി. ഞാൻ ടാക്സി ഡവർക്കു നോട്ടെണ്ണി കൊടുക്കുന്നത് എല്ലാവരും കണ്ടു.

അന്നു രാത്രി ഊണും കഴിഞ്ഞു ഞാൻ കിടക്കാൻ ഭാവിക്കു മ്പോൾ അബ്ദുൽഖാദറും ഉമ്മായും ഹനീഫായും കൂടി വന്നു. വന്ന ഉടനെ അബ്ദുൽഖാദർ പറഞ്ഞു.

“ഇയ്ക്കാക്കാ രൂപാ വല്ലതും ഉണ്ടെങ്കിൽ ഇവിടെ വെച്ചേക്കണ്ട. ഇടുക്ക്, വല്ല കള്ളന്മാരും വരും. വന്നു തല്ലിക്കൊല്ലും!' ഞാൻ അഞ്ഞൂറു രൂപാ ഉമ്മാ കാൺകെ എണ്ണി അവന്റെ കൈ

യിൽ കൊടുത്തു. കള്ളന്മാർ വന്നു തല്ലിക്കൊന്നോട്ടെ, കാശു പോകു കയില്ലല്ലോ. എല്ലാവരും തൃപ്തിയോടെ പോയി. ഞാൻ സമാധാന ചിത്തനായി അങ്ങനെ കിടന്ന് ഒരു ബീഡി കത്തിച്ചു. അപ്പോൾ ആരോ ഒരാൾ ഇരുളിൽ പുരയ്ക്കകത്തിരിക്കുന്നതായി എനിക്കു തോന്നി. കഠാരിയുമായി എന്നെ വധിച്ചിട്ടു പണം തട്ടിക്കൊണ്ടു പോകാൻ വന്ന മോഷണത്തൊഴിലാളിയാണോ? ഒരു ലേശം പേടിയോടെ ഞാൻ

ചോദിച്ചു:

"ഞാനാടാ,' ഉമ്മാ പതുക്കെ പറഞ്ഞു. “ആരും കാണാതെ ഞാൻ

വന്നതാ'

“എന്താണാവോ വിശേഷം? "എടാ, ചെവിക്കുചെവി ആരും അറിയണ്ടാ.' ഉമ്മാ പറഞ്ഞു: “നീ ഇനിക്ക് ഒരിരുപത്തഞ്ചു രൂപാ തരണം. ആരും അറിയരുത്.'

ഉമ്മായല്ലേ, പെറ്റു മുല തന്നു വളർത്തി എന്നു പറയുന്ന തള്ള യല്ലേ, ഞാൻ ഇരുപത്തഞ്ചു രൂപാ അപ്പോൾതന്നെ അങ്ങ് എടുത്തു കൊടുത്തു. അങ്ങനെ ഞാൻ സമാധാനചിത്തനായി ഉറങ്ങി. പിറ്റേ ദിവസംമുതൽ കടംവാങ്ങലുകാരുടെ ഒരു വരവായി. അധികവും സ്ത്രീകളാണ്. എല്ലാവരും മുസ്ലിം സമുദായക്കാരല്ല. എന്നാൽ, എല്ലാവരുടേയും മുല ഞാൻ കുടിച്ചിട്ടുണ്ട്. “അതു പുള്ള മറന്നു പോയോ? ഒരു രണ്ടു രൂപാ എനിക്കു താ.

ഞാനിങ്ങനെ രണ്ടും നാലും അഞ്ചും കൊടുത്തു തുടങ്ങി. നൂറു രൂപയോടടുത്തപ്പോൾ 'ഇല്ല, ഞാൻ ആരുടേയും മൂല കുടിച്ചിട്ടില്ല. എന്ന ഉശിരൻ പ്രസ്താവനയുമായി ഇരിപ്പായി. ഇതിനിടയിൽ ഒരു തമാശ നടക്കുന്നുണ്ടായിരുന്നു. ഉമ്മാ അബിയേയും പാത്തുക്കുട്ടി യേയും കൊണ്ടുവരും.

“വല്ലതും കൊടെടാ ഈ കൊച്ചുങ്ങക്ക്. ചെമ്പൊന്നും കൊടു

തന്നെയുമല്ല.

'എടാ, നീ ഇപ്പ ഇവിടെ താമസിക്കാൻ വന്ന് നിക്കാണാൻ നിന്റെ കൂട്ടുകാര് വരിയമല്ലേ? ഞമ്മളവർക്കു ചോറെന്തിൽ കൊടുക്കും?'

'ഇലയിൽ

"അതു പോക്കണെടാ. ഞമ്മക്ക് കൊറെ സാനും വസ്സീം കുഴിയമ്പിഞ്ഞാണോം കളാസും വേണം.

“എന്റെ കാശില്ല.

“എന്നാ ഞാനാ ആനാപ്പറമ്പിലെ പീടിയോക്കായി നീ പറഞ്ഞി ഒന്നും പറഞ്ഞ് മേടിക്കും?' മുപ്പത്തി അങ്ങനെ ചെയ്തുകളയും! ആനാപ്പറമ്പിൽ വർക്കി കുഞ്ഞിന് വലിയ സ്റ്റേഷനറിക്കടയുണ്ട്. മേല്പടിയാൻ എന്റെ ഹിതനുമാണ്. അവിടെ ഉമ്മാ ചെല്ലുകയാണെങ്കിൽ ആ കടയി ലിതു മുഴുവനും കൊണ്ടുപോരാൻ മടിക്കയുമില്ല. ഞാൻ പറഞ്ഞു.

“ഉമ്മാ പോണ്ട് ഞാൻ ചെന്നു വാങ്ങിച്ചു കൊണ്ടുവരാം. ഞാൻ ചെന്നു വലിയ ഒരു ചുമടു പാത്രങ്ങൾ ഒരാളെക്കൊണ്ട് എടുപ്പിച്ചു കൊണ്ടുവന്നു കൊടുത്തു. അങ്ങനെ സമാധാനത്തോടെ താമസിച്ചുവരുമ്പോൾ ഉമ്മാ പറഞ്ഞു. “എടാ ഇപ്പ നി ഏതായാലും ഇവിടെ താമസിക്കാൻ വന്ന്. നിന്റെ

കൂട്ടുകാര് വന്നാ എവിടെ ഒറങ്ങും? നീ കൊറെ മെത്തപ്പായും തല

"നിങ്ങള് ചുമ്മാ പോ

എന്തിന് ശല്യം തീരാൻ വേണ്ടി ഞാൻ അതും വാങ്ങിച്ചു കൊടുത്തു. അപ്പോൾ ഉമ്മായ്ക്ക് ഒരു ചെമ്പുകലം വേണം: വല്ല നെല്ലും കിട്ടിയാൽ പുഴുങ്ങാം. കുളിക്കാൻ വെള്ളം കോരിയിടാം. ന്യായമാണല്ലോ?

ഞാൻ വിചാരിച്ചു. ചെമ്പുകലം കഴിഞ്ഞാൽ പിന്നെ കാളവണ്ടി! അതും കഴിഞ്ഞാൽ മോട്ടോർ കാർ ങ്ഹും! പെട്ടിയും കിടക്കയും എടുത്തു ഞാൻ ഒരൊറ്റ പോക്കു

കൊടുത്തു. വർക്കല കടന്ന്, മദ്രാസ് എല്ലാം ചുറ്റിവന്നു. പിന്നെയും പോയി. പിന്നെയും വന്നു. അങ്ങനെയാണ് ഈ വരവ്. ഹനീഫാ പട്ടാളത്തിൽ പോകുമെന്നു പറയുമ്പോലെയല്ല; ഞാൻ പോകുമെന്നു പറഞ്ഞാൽ ഞാൻ പോകും. അതുകൊണ്ട് ഉമ്മാ അനങ്ങാതെ, മിണ്ടാതെ കിടക്കുകയാണ്. ഞാൻ എണീറ്റു ചെന്ന് പെട്ടി തുറന്നു ബാക്കിയുണ്ടായിരുന്ന കാശു മുഴുവനും എടുത്തുകൊടുത്തു. ഞാൻ പറഞ്ഞു.

'ഇനി പേടിക്കേണ്ട. ഞാൻ പോകുമെന്നു പറഞ്ഞാൽ പോകാൻ സാധിക്കയില്ല. വഴിച്ചെലവിനു കാശില്ല. ഇനിയങ്ങ് എന്നെ പോറ്റിക്കോ.

ഓർമകൾ അങ്ങനെ പോയി.

ദിവസങ്ങൾ കുറെ നീങ്ങി.

അപ്പോൾ ഒരു അത്ഭുത സംഭവമുണ്ടായി. മഹിളാരത്നങ്ങളുടെ സുന്ദരവിക്രിയകൾ, പാത്തുമ്മായുടെ ആടിനെ രണ്ട് ആമ്മാമാരും ഐശോമ്മായും ഉമ്മായും കൂടി വീണ്ടും കറന്നു പാലെടുത്തു ചായ കുടിച്ചു. കുട്ടിയില്ലാതെയാണ്. ഒരു തവണയല്ല. ദിവസവും പാൽമോഷണം! കുട്ടിയില്ലാതെ ആട് ചുരത്തുകയില്ലെന്നുള്ള വിശുദ്ധ വിശ്വാസത്തിൽ സുഖത്തോടും സമാധാനത്തോടും ജീവിക്കുകയാണ്

ചുമ്മാ ഒരു രസത്തിന് അബിയേയും പാത്തുക്കുട്ടിയേയും ആട്ടിൻകുട്ടിയാക്കാൻ ശ്രമിച്ചിട്ടു പറ്റിയില്ല. ഒടുവിൽ സുബൈദയും റഷീദും ആട്ടിൻകുട്ടികളായി, ആടിന്റെ മുലകൾ ചപ്പിക്കുടിച്ചു. ചുമ്മാ ആട്ടിൻ കുട്ടികൾ ഈ അത്ഭുതസംഭവമാണ് പാത്തുമ്മാ കേട്ടത്. പാത്തുമ്മാ നെഞ്ചത്തടിച്ചു കരഞ്ഞു.

“നിങ്ങള് മനുഷ്യരാണോ? നിങ്ങളിങ്ങനെ ചെയ്തല്ലോ. വേണ്ട,

ഞാൻ നിങ്ങക്കു പാല് തരാം! പിറ്റേദിവസം മുതൽ പാത്തുമ്മായുടെ വക അരക്കുപ്പി പാൽ വീട്ടിൽ റെഡിയായി വന്നുതുടങ്ങി. സുബൈദ, റഷീദ്, അബി, ആരിഫ്, ലൈലാ, പാത്തുക്കുട്ടി

എല്ലാവർക്കും കുശാൽ ആനുമ്മാമാർക്കും ഐശോമായ്ക്കും

ഉമ്മായ്ക്കും പാൽചായതന്നെ!!

ഇപ്പോൾ ആടിന്റെകൂടെ കുട്ടിയും വരുന്നുണ്ട്. കൂട്ടത്തിൽ

അരക്കുപ്പി വെള്ളം ചേർക്കാത്ത ശുദ്ധപാലുമായി ഖദീജായും ഇങ്ങനെ രണ്ടു ജാതി പാൽ വീട്ടിൽ കിട്ടുന്നു. ഒന്നു സുന്ദരമായി കക്കുന്നത്. ഒന്നു സത്യസന്ധതയോടെ, പരോപകാരാർത്ഥം പാത്തുമ്മാ കൊടുക്കുന്നത്. പാവം പാത്തുമ്മാ എന്തു ചെയ്യും? ഒരു രഹസ്യം മാത്രം ഇനിയും അറിയാൻ കഴിഞ്ഞില്ല. ഈ

ബുദ്ധിയൊക്കെ പെണ്ണുങ്ങളിൽ ആർക്കാണ് ആദ്യം തോന്നിയത്.

ശുഭം!
7
ലേഖനങ്ങൾ
പാത്തുമ്മയുടെ ആട്
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
1

ഒന്ന് (part 1)

26 August 2023
1
1
0

പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോല

2

ഒന്ന് (അവസാനഭാഗം)

27 August 2023
0
1
0

കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പി

3

ഭാഗം 2

28 August 2023
0
1
0

പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്

4

മൂന്ന്

31 August 2023
0
0
0

അപ്പോൾ പാത്തുമ്മായുടെ ആട് നേരായി പ്രസവിക്കാൻ പോകയാണ്. നല്ല കാര്യം. പ്രസവിക്കട്ടെ. എനിക്കു സന്തോഷമായി. എപ്പോഴാണ്?പ്രസവംആനുമ്മാ എന്റെ മുറി അടിച്ചുവാരി കിടക്ക തട്ടിക്കുട് വെയിലത്തിട്ടു വന്നപ്പോൾ ഞാൻ ചോദി

5

നാല്

31 August 2023
0
0
0

ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു ക

6

അഞ്ച്

1 September 2023
0
0
0

അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റ

7

ആറ്

1 September 2023
0
1
0

കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ

---

ഒരു പുസ്തകം വായിക്കുക