shabd-logo

ഭാഗം 2

28 August 2023

2 കണ്ടു 2
പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്ടു:

"ഉള്ളാടത്തിപ്പാറു. ഉള്ളാടത്തിപ്പാറൂ

"വാലേപ്പിടി! വാലേപ്പിടി!

“മുള്ളണത് കണ്ടില്ലാ. മുള്ളണത് കണ്ടില്ലാ

"കൊമ്പേപ്പിടി! കൊപ്പിടി

എന്താണു സംഗതി ഞാൻ ജനാലയിലൂടെ നോക്കി. വലിയ വിശേഷമൊന്നുമില്ല. പാത്തുമ്മായുടെ ആട് അബിയുടെ ഹാൗസ റിന്റെ മുൻവശം മുഴുവനും തിന്നുകഴിഞ്ഞു! ബാക്കിയുള്ളതിന് പിടികൂടിയിട്ടുണ്ട്. അബി ആടിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചിരിക്കുന്നു. പാത്തുക്കുട്ടി വാലിൽ പിടിച്ചു വലിക്കയാണ്. സൈദുമുഹമ്മദ് കൊമ്പിൽ പിടിച്ചിട്ടുണ്ട്. ആരിഫാ അന്തം വിട്ടുനില്ക്കുന്നു. റഷീദും സുബൈദയും മറ്റൊന്നിലും ശ്രദ്ധിക്കാതെ തള്ളവിരലുകൾ വായിലിട്ടു നുണഞ്ഞുകൊണ്ടു മുറ്റത്തിരിക്കയാണ്. ലൈലാ ആടിന്റെ പള്ളയ്ക്ക്

പിടിച്ചുകൊണ്ട് അതിനെ ചീത്ത പറയുന്നു. “ഉള്ളാടത്തിപ്പാറും ഉളളാടത്തിപ്പാറു

ഞാൻ തോർത്തു ചുറ്റി മുറിയിൽ നിന്നു വരാന്തയിൽ കയറി മുറ്റത്തിറങ്ങിച്ചെന്ന്, ആടിന്റെ ചെവിയിൽ പിടിച്ചിട്ട് അബിയെ വേർ പെടുത്തി. അബിയുടെ ട്രൗസറിന്റെ മുൻഭാഗം മാത്രമല്ല, ഒരു പോക്കറ്റും ആടു തിന്നുകളഞ്ഞു!

സംഗതി അറിഞ്ഞപ്പോൾ പാത്തുമ്മായുടെ ആട് കുറ്റക്കാരിയല്ല. അബിയുടെ ഹാൗസറിന്റെ പോക്കറ്റിൽ വെള്ളപ്പം ഉണ്ടായി രുന്നു. ഒന്നവൻ ആടിനു കുറെ കൊടുത്തു. ബാക്കി മുൻവശത്തു തിരുകിയിട്ട് ആടിന്റെ മുമ്പിൽ ചെന്നുനിന്ന് തിന്നാൻ പറഞ്ഞു. ആട് അപ്പവും ഹാൗസറിന്റെ മുൻവശവും തിന്നു. കീശയിലുള്ളത് കിശയോടെ തിന്നു. അബി പറഞ്ഞു.

"ബാപ്പാ തല്ലും!

“അതു നേരത്തെ ഓർക്കാൻ വയ്യായിരുന്നോ? തല്ലട്ടെ?' തെ കഴിഞ്ഞു ഞാൻ പറഞ്ഞു: "പേടിക്കാനില്ലെടാ. ആരും പറയുകയില്ല.പാത്തുക്കുട്ടി, ലൈലാ, സൈദുമുഹമ്മദ് എന്നിവരോടു രഹസ്യം പാലിക്കാൻ പറഞ്ഞു. ലൈലായോടു മേലിൽ ആരെയും ഉള്ളാടത്തി പാറു' എന്നു വിളിക്കരുതെന്നും ഉപദേശിച്ചു.

കസർത്തു മുഴുമിപ്പിച്ചിട്ടു ഞാൻ നദിയിൽ കുളിക്കാൻ പോകാൻ ഒരുങ്ങി. സൈദു മുഹമ്മദിനെയും പാത്തുക്കുട്ടിയെയും വിളിച്ചു. അപ്പോൾ അബിയും ലൈലായും കൂടി വന്നു. അവർ ബാപ്പായുടെ കൂടെ കുളിക്കാൻ പോയില്ല. എന്റെ കൂടെ കുളിക്കാൻ കാത്തു നില്ക്കുകയായിരുന്നു. വിശേഷകാരണമൊന്നുമില്ല. അബിയുടെ സ്റ്റേറ്റ് പെൻസിൽ ലൈലാ എടുത്തൊടിച്ചു ചെറിയ കഷണങ്ങളാക്കി. 208 ഈ കുറ്റത്തിന് അബിയെയും ലൈലായെയും ബാപ്പാ കുളിപ്പിക്കാൻ കൊണ്ടുപോയില്ല. പാത്തുക്കുട്ടിക്കും അബിക്കും സ്റ്റേറ്റ് പെൻസിൽ വാങ്ങിക്കാൻ ഹനീഫാ അയണ് കൊടുത്തിട്ടുണ്ട്.

ഞാൻ എല്ലാവരെയും മൂവാറ്റുപുഴ ആറ്റിൽ കൊണ്ടുപോയി കുളിപ്പിച്ച് കരയ്ക്കു നിർത്തി. എന്നിട്ട് മുങ്ങാങ്കുഴിയിട്ടും പതച്ചും അങ്ങനെ കുളിക്കുകയായിരുന്നു. അപ്പോൾ അബിയുടെ ഒരു വിളി കേട്ടു

“വല്യ മൂത്താപ്പാ

ഞാൻ തിരിഞ്ഞു നോക്കി. ആരും വെള്ളത്തിൽ ഇറങ്ങിപ്പോയി ട്ടില്ല. ഞാൻ നീന്തി കടവിൽ ചെന്നിട്ടു ചോദിച്ചു. "എന്താടാ?'

അബി പറഞ്ഞു.

“ഇനിക്കു ട്രൗസറില്ല!

അവൻ വ്യക്തമാക്കി. നാണം മറയ്ക്കാൻ അവനൊന്നുമില്ല. പരിപൂർണ്ണ നഗ്നനായി നാട്ടുവഴിയെക്കൂടി അവനെങ്ങനെ പോകും?

ഞാൻ ചോദിച്ചു. “നീ വന്നതിങ്ങനെയല്ലേ?'

അതെല്ലാം ശരി. അതൊക്കെ അപ്പോൾ, ഇപ്പോൾ അബി അവന്റെ സ്കൂളിൽ പഠിക്കുന്ന ഒരുവനെ കടുത്തുവഞ്ചിയിൽ കണ്ടു. അവൻ മുണ്ടുടുത്തിട്ടുണ്ട്.

അതുകൊണ്ട് അബിയുടെ നാണം മറയ്ക്കാൻ ഞാൻ ഒരു തോർത്തു കൊടുത്തു. അപ്പോൾ പാത്തുക്കുട്ടിക്കും നാണസംബന്ധി

യായ ആവശ്യം വന്നു. അവൾക്കും വേണം മുണ്ട് ഞാൻ കുളി കളിഞ്ഞ് എന്റെ മുണ്ടെടുത്തുടുത്ത്, തോർത്തുരി ഞ്ഞു നനച്ചു പിഴിഞ്ഞു തല തുവർത്തിയിട്ട്, തോർത്തു വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് പാത്തുക്കുട്ടിയെ ഉടുപ്പിച്ചു.
ലൈലായ്ക്കും സൈദുമുഹമ്മദിനും നാണം തോന്നിത്തുടങ്ങി യിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? എന്റെ പക്കൽ രണ്ടു തോർത്തെ ഉണ്ടായിരുന്നുള്ളൂ. വെള്ളമണൽ നിറഞ്ഞ റോഡി ലൂടെ ഞങ്ങൾ ചെന്നു.

ഞങ്ങൾ ചെല്ലുമ്പോൾ വീട്ടിൽ അബ്ദുൽഖാദറും ഹനീഫായും തമ്മിൽ ശണ്ഠകൂടുകയാണ്. ശണ്ഠയ്ക്കു കാരണം വിശേഷിച്ചൊ ന്നുമില്ല. ഇന്നലെ ഹനീഫാ വിട്ടിൽ റേഷൻ വാങ്ങാൻ ഒന്നും കൊടുത്തില്ലെന്ന് അബ്ദുൽ ഖാദർ അറിഞ്ഞു. അതു ഹനീഫാ യ്ക്കു പിടിച്ചില്ല. അതുകൊണ്ട് അവനും കുടുംബവും വീട്ടിൽ നിന്നു പോകാൻ പോവുകയാണ്.

“എറങ്ങടി ഐശോമ്മാ!' ഹനീഫാ വിളിച്ചു പറഞ്ഞു. “പുള്ളോം

വിളി

അവനും അവന്റെ കുടുംബവുംകൂടി അവരുടെ വാഴത്തോട്ട ത്തിൽ വല്ല ഓലക്കീറും കുത്തിച്ചാരി താമസിക്കാൻ പോകുകയാണ്. ഞാൻ നോക്കുമ്പോൾ അവൻ ഉടുത്തിരിക്കുന്ന മുണ്ട് എന്റേതാണ്. കട്ടതുതന്നെ. ഞാൻ അടുത്തു ചെന്നു ചോദിച്ചപ്പോൾ, “പറഞ്ഞു നിക്കാൻ സമയമില്ല. ഒത്തിരി ജോലിയുണ്ട്' എന്നും പറഞ്ഞ് അവൻ നടന്നു. പടിക്കൽ ചെന്ന് അവൻ പറഞ്ഞു.

'എനിക്ക് വീട്ടിൽ യാതൊരവകാശവും ഇല്ലാതായിത്തീർന്നി

ഹനീഫാ അവന്റെ തയ്യൽക്കടയിലേക്കു പോയി. ഞാൻ അബ്ദുൽഖാദറിനോടു ചോദിച്ചു. 'എടാ, നിനക്കെന്നെ ഈ ബഹളത്തിൽനിന്ന് ഒന്നു രക്ഷിക്കാൻ

പാടില്ലേ? ആ ഇൻസ്പെക്ടറോട് ഒന്നു മാറ്റിത്തരാൻ ഒരിക്കൽക്കൂടി നിനക്കൊന്നു പറയാൻ പാടില്ല
അബ്ദുൽഖാദർ പറഞ്ഞു.

"ഇവിടെ ഇക്കാന്താ പോരായുള്ളത്? എണ്ണ, നെയ്യ്, പാല്, ചായ ബീഡി, തീപ്പെട്ടി, ഏത്തപ്പഴം, ടൊമാറ്റൊ, കൈതച്ചക്ക, ഞാലി പൂവൻപഴം, ചുണ്ടില്ലാക്കണ്ണൻ പഴം, ചക്കപ്പഴം, ഊണ്, കൂട്ടുകിടക്കാൻ

ഉമ്മാ, ഞാൻ, അബു, കൊച്ചുണ്ണി ഇനിയെന്താ വേണ്ടത്? അബ്ദുൽഖാദർ ഒരു സ്കൂൾ മാസ്റ്ററായിരുന്നു; വലിയ വ്യാകരണ ക്കാരനും. പണ്ടൊരിക്കൽ ഇവൻ ഉമ്മായോടു പറഞ്ഞു:

"മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും.' അന്ന് ഉമ്മാ ചോറു വിളമ്പുന്ന വലിയ തവികൊണ്ടു തല്ലി, ബാപ്പാ അവനെ ആശ്വസിപ്പിച്ചു. “നീ അങ്ങനെ പറഞ്ഞാ മതിയെടാ, നീ എന്നെ എന്തെന്നു

വിളിക്കും?'
'പിതാവെന്ന്'.
അതു കേട്ടപ്പോൾ അവിക്കാണ്ട് ഉമ്മാ ഒന്നുകൂടി കൊടുത്തു. പിന്നെ അവൻ ഉമ്മായെന്നും ബാപ്പായെന്നുമേ വിളിച്ചിരുന്നുള്ളൂ.

الدوله

അവനെയും എന്നെയും ഒരുമിച്ച് ഒരു ദിവസമാണ് സ്കൂളിൽ

കൊണ്ടുപോയാക്കിയത്. അന്ന് അത് മുഹമ്മദൻ സ്കൂൾ' ആയി

രുന്നു. ഉമ്പിയണ്ണൻ എന്നു പേരായ ഒരു ഭക്തനാണ് ആ സ്കൂൾ പണിയിച്ചത്.

പുതുശ്ശേരി നാരായണപിള്ളസാർ ആയിരുന്നു അന്ന് ഒന്നാ ക്ലാസ്സിലെ വാദ്ധ്യാർ. അദ്ദേഹമാണ് എനിക്കും അബ്ദുൽഖാദറിനും 'ആ ആ' എഴുതിത്തന്നത്.

അബ്ദുൽഖാദർ സ്കൂളിലും വെളിയിലും പോക്കിരിയായിരുന്നു. വീട്ടിൽ ചെല്ലപ്പിള്ള. ഞാൻ സ്കൂളിൽ മര്യാദക്കാരനായിരുന്നു. നാരായണപിള്ളസാർ അവനെ വളരെ തല്ലിയിട്ടുണ്ട്.

അബ്ദുൽഖാദർ ഇടതുകാലിൽ നിന്നു വലത്തെ ചട്ടൻ കാ ചുറ്റും വീശി കറക്കിയായിരുന്നു പിൻ അടിച്ചിരുന്നത്. അങ്ങനെ എന്നേയും അടിച്ചിട്ടുണ്ട്. എന്നിട്ടവൻ വലതു കാലിന്റെ വെള്ള മൂക്കിനു നേരെ കൊണ്ടുവന്നിട്ടു ചോദിക്കും:

ഇങ്ങനെ കാണിക്കാമോ?

സാദ്ധ്യമല്ല. എങ്ങനെ സാധിക്കും? മറ്റുള്ളവരുടെ കാല് കുഴ കുഴാന്ന് കിടക്കുകയാണോ? മറ്റാർക്കും ഈ അഭ്യാസം സാദ്ധ്യമല്ല. 'എന്നാപ്പിന്നെ മന്നത്തിനോക്കി. അവന്റെ ചട്ടൻകാലിന്റെ വെള്ള മറ്റുള്ളവർ മണപ്പിച്ചു നോക്കണം. അല്ലെങ്കിൽ ഇടിക്കും. പിള്ളേർ ദൂരെ മാറി നിന്നാൽ അവൻ തന്നെത്താൻ നെഞ്ചത്തടിച്ചു കരയും. അവന്റെ ചട്ടൻകാലു കാരണം പൊതുജനങ്ങൾക്ക് അവന്റെ പേരിൽ ഒരു അനുകമ്പയുണ്ട്. അവനതു പരമാവധി ചൂഷണം ചെയ്യും. അവൻ എന്തു കാണിച്ചാലും മറ്റുള്ളവർക്കാണു കുറ്റം. പീര് അവന്റെ ഇടികൊള്ളാൻ നിന്നുകൊടുക്കും. ഞാനും നിന്നുകൊടുത്തിട്ടുണ്ട്. ഞാൻ കൊണ്ടിട്ടുള്ള ഇടിക്കു കണക്കൊന്നുമില്ല. അവന്റെ സ്ലേറ്റും പുസ്തകങ്ങളും ഞാൻ ചുമക്കണം. ഞാൻ മൂത്തവനല്ലേ? ന്യായത്തിന് അനിയന്മാരാണ് ചേട്ടന്മാരുടെ സ്ലേറ്റും പുസ്തകങ്ങളും ചുമക്കേണ്ടത്.

എന്നാൽ ഞാൻ അവന്റേതു ചുമക്കണം. അല്ലെങ്കിൽ ഇടി ഞാൻ ഇടി വളരെക്കൊണ്ടു. ഞാൻ സ്ലേറ്റും പുസ്തകങ്ങളും വളരെ ചുമന്നു. പ്രതിഷേധത്തിന്റെ മാറ്റ് വിലുണ്ട്. പക്ഷേ,എന്തു ചെയ്യും. അവൻ സ്റ്റേറ്റും പുസ്തകങ്ങളും റോഡിൽ വച്ചിട്ട് കയും ചുരുട്ടി എന്റെ അടുത്തുനിന്നു പതുക്കെ ചോദിക്കും.

"എന്റെ സെട്ടും പൊകാം എടുക്കുന്നൊണ്ടോ മനസ്സില്ലെന്നാണു ദിവസവും പറയുക. എന്നിട്ടു ന്യായവാദങ്ങൾ നടത്തും:

“എടാ, ഞാൻ നിന്റെ ഇക്കാക്കാ അല്ലേ?'

'എട്ക്കൊണ്ടോ, ഇല്ലേ?'

“ഇല്ല.

അപ്പോൾ ഒറ്റക്കാലിൽ നിന്നുകൊണ്ടു വലിച്ചു വീശി ഒരടി എന്റെ നെഞ്ചിന്റെ തുടുപ്പിനാണ്. ഞാൻ ലേശം ബോധക്ഷയത്തോടെ മറിഞ്ഞുവീണ് അങ്ങനെ കിടക്കും. അവൻ മാറി നിന്ന് ആജ്ഞാ പിക്കും:

"എണീച്ചെട് വാ, പോകാം. സാമതിച്ചു ചെന്നാ സാറടിക്കും!

ഞാൻ കിടന്നു സങ്കടത്തോടെ ആലോചിക്കും. ഇതെവിടത്തെ ന്യായമാണ്? അനിയൻ ഇടിക്കുക. ജ്യേഷ്ഠൻ കൊള്ളുക. എന്നിട്ട് പുസ്തകങ്ങളും സ്ലേറ്റും ചുമക്കുക. ഞാൻ അങ്ങനെ കിടക്കും. അവൻ എന്റെ നെഞ്ചത്തു കയറിയിരിക്കും. എന്നിട്ടു ചോദിക്കും;

“ഞ്ഞിടി വേണോ? ഞാൻ സത്യം പറയും

"വേണ്ട; ചൊമക്കാം.

.

അങ്ങനെ എണീറ്റ് അവന്റെയും മറ്റും പുസ്തകങ്ങളും മറ്റും ഞാൻ ചുമന്നുകൊണ്ടു പോകും. എത്ര ദിവസങ്ങൾ! എത്ര ഇടികൾ അങ്ങനെ വരുമ്പോൾ ഒരു ദിവസം എനിക്കു ബുദ്ധി ഉദിച്ചു. ബോധോദയം ഇടിക്കാനായി അവൻ കൈ വീശുന്നതിനു മുമ്പു

കൊടുത്തു ഞാൻ കാലുകൊണ്ടാരടി. അവന്റെ നല്ല കാലിൽ ദാ കിടക്കുന്നു അബ്ദുൽഖാദർ ചളുക്കോ പിളുക്കോന്ന് മലർന്ന്

ഞാൻ ഉടനെ അവന്റെ നെഞ്ചത്തു കയറിയിരുന്നു. ഞാൻ എന്തോ വലിയ അനീതി കാണിച്ച മാതിരി അവൻ വലിയ സങ്കട ത്തോടെ ചോദിച്ചു:

"ഇതെന്താ, ഞാങ്കൊച്ചല്ലേ? എന്റെ നെഞ്ചത്തു കേറി ഇരി ക്കാവോ?' അവനെ ഞാൻ ഇടിക്കാനായി കൈ ചുരുട്ടി, അവൻ കരഞ്ഞു തുടങ്ങി. കണ്ണുനീർ

“എന്നെ ഇടിക്കല്ലേ! താനിക്കാടെ അനുനാ അനുജൻ ഹമ്പി!!

"ഞ്ഞി ഞാനെന്നും ഓർക്കാം.'
“എടാ.” ഞാൻ ചോദിച്ചു: 'പട്ടീനെക്കാണുന്ന മൂന്നും എറി താരാ?
'ഇയ്ക്കആക്ക'

“പൊഴേ കുളിക്കുമ്പ് മുങ്ങാങ്കുഴിയിട്ടു മുന്നം അക്കരെച്ചെല്ലു
ന്നതാരാ?'
'ഇയ്ക്കാക്ക്.'

വീട്ടിന്നു വല്ലയും കക്കുമ്പ മൂന്നം നെനക്ക് തരുന്നതാരാ?' “ഇയ്ക്കാക്കാ.

"നാറാപുള്ളസാറിന്റെ മേശേന്ന് ചോക്ക് കട്ടെടുക്കുമ്പ് മുന്നം
നെനക്ക് തരുന്നതാരാ?'
'ഇയ്ക്കാക്ക.'
“പിന്നെന്താ?

അവൻ പറഞ്ഞു

“ഞാനിക്കാട് സെറേട്ടും പൊസ്സകോംകോട് ചൊമന്നോള്ളാം.'

ഞാൻ പറഞ്ഞു:

'നിന്റേത് നീ ചൊമ.'

“അപ്പപ്പിന്നെ മുന്നം നടക്കണതാരാ?'

ഞാൻ!
അങ്ങനെ അന്നുമുതൽ അബ്ദുൽഖാദർ അനുജനായി. അവനാ

"എടാ, ഞാൻ പറഞ്ഞു. “നിനക്കൊന്നു പറയാൻ പാടില്ലേ, ആ ഇൻസ്പെക്ടരോട് ഒന്നു മാറിത്തരാൻ ഞാനീ വീട്ടിലെ ബഹളത്തിൽ കിടന്നു വിങ്ങി വിക്ഷിക്കുകയാണ്. നിനക്കിതു മനസ്സിലാവുകയില്ല.

“ഇയ്ക്കാക്കാ, ആ മനുഷ്യൻ സ്ഥലം നോക്കുന്നുണ്ട്. എക്സൈ സുകാരും സ്ഥലം നോക്കുന്നുണ്ട്. കുറെ ദിവസംകൂടി ക്ഷമിച്ച് ഇവിടെ
താമസിക്ക് അവൻ ഇരുമ്പുവടി കുത്തിപ്പിടിച്ചു ചട്ടിച്ചട്ടി അവന്റെ കടയി ലേക്കു പോയി.

ഞാൻ ഒരു കൈതച്ചക്കയുടെ പകുതി മുറിച്ചു തൊലി ചെത്തി ക്കൊണ്ടിരിക്കുമ്പോൾ പാത്തുമ്മായുടെ ആട് ജനാലയുടെ അടുത്തും പിള്ളര് വാതില്ക്കലും ഹാജരായി. ഏത്തപ്പഴവും, ചുണ്ടില്ലാ ക്കണ്ണനും നെയ്യും എല്ലാം പുട്ടിൽ ചേർത്തു കുഴച്ച് പിള്ളേർക്ക് ഓരോ ഉരുള കൊടുക്കും. കൈതച്ചക്കയുടെ ഓരോ കഷണവും. അതു കിട്ടിയാൽ പിള്ളേര് ഒച്ചയുണ്ടാക്കാൻ പോകും. എന്നാൽ അബി, പാത്തുക്കുട്ടി, ലൈലാ, ആരിഫാം, ഖദീജാ മുതലായവരെ കാണാതെ ആനുമ്മായുടെ മകൻ സൈദുമുഹമ്മദ് എന്റെ മുമ്പാകെ, വന്നു വന്നില്ല, എന്ന മട്ടിൽ ചില ചിണുങ്ങൻ പാട്ടുകളുമായി തൂണിൽ പിടിച്ചുകൊണ്ടു നിന്നു മുഖം കാണിക്കും. അവന് ഒരു സ്പെഷ്യൽ ഉരുള കൊടുക്കും, പലഹാരം തിന്നിട്ട് പഴത്തൊലിയും മറ്റും പാത്തു മ്മായുടെ ആടിനു കൊടുക്കും. എന്നിട്ടു കൈ കഴുകി ചായയുമായി വരാന്തയിൽ കസേരയിൽ വന്നിരിക്കും. അപ്പോൾ സ്കൂൾ കുട്ടികൾ പോകുന്നുണ്ടായിരിക്കും. പതിവുപോലെ പെൺപിള്ളേർ വികാര ത്തോടെ, തിളങ്ങുന്ന കണ്ണുകളാൽ എന്നെ നോക്കുന്നുണ്ടായിരിക്കും. പെൺകുട്ടികളുടെ ആ സുന്ദരൻനോട്ടത്തിൽ ഒളിഞ്ഞുകിടന്ന

ദിവ്യരഹസ്യം പിന്നീടാണ് എനിക്കു മനസ്സിലാവുന്നത്. അതു വഴിയെ അന്ന് അബിയും പാത്തുക്കുട്ടിയും പതിവുപോലെ ലേക്കു പോയി. കുറെ കഴിഞ്ഞപ്പോൾ അബി, പാത്തു പതുങ്ങി

റോഡിൽനിന്ന് എന്നെ കൈ കാണിച്ചു വിളിച്ചു. എന്താണു സംഭവിച്ചത്?

ഞാൻ ഇറങ്ങിച്ചെന്നു. പാത്തുക്കുട്ടി ഒരു തെങ്ങിന്റെ ചുവട്ടിൽ പതുങ്ങി ഇരിപ്പുണ്ട്. ഞാൻ ചെന്നപാടെ അബി പറഞ്ഞു: "വല്യ മൂത്താപ്പാ, ബാപ്പ സെറേട്ട് പെനാല് മേടിക്കാന

അരണ

“അയ

"ട്രൗസറിന്റെ കിലൊണ്ടാർന്ന്' “നീ എന്താ പറയുന്നെടാ?

“ആട് തിന്ന കിലൊണ്ടാർന്ന്

“ങ്ഹും പാത്തുമ്മായുടെ ആട് അരയണയും ഹബ്ബിലാക്കി. പക്ഷേ, ആട് നാണയം തിന്നുമോ?'

ഞാൻ പറഞ്ഞു:

“നിങ്ങളിതാ തോടും പറയണ്ട; പരസ്യമാക്കി വച്ചു. അരയണ കിട്ടാൻ വഴിയുണ്ടോ എന്നു നോക്കട്ടെ.

അബി ഓർമ്മിപ്പിച്ചു.

“ഉമ്മാമ്മ കണ്ടാ തല്ലും! 'ഒളിച്ചു നിന്നോ

ഞാൻ വന്നു പാത്തുമ്മായോടു രണ്ട് കടം വാങ്ങിച്ച് അരയണ കൊണ്ടുപോയി അബിക്കും പാത്തുക്കുട്ടിക്കും കൊടുത്ത് അവരെ സ്കൂളിലേക്കയച്ചു.

പാത്തുമ്മായുടെ ആട് മുറ്റത്തു നില്പ്പുണ്ട്. ഏതു സമയത്തും രണ്ടു കാലണകൾ വീണേക്കാം. ഞാൻ കാത്തിരിപ്പായി. പക്ഷേ, കൊച്ചുകൊച്ച് ഉണ്ടകൾ വീഴുന്നുണ്ട്. വട്ടത്തിലുള്ളത് യാതൊന്നും തന്നെ വീഴുന്നില്ല. എന്താ കാരണം?
വീഴാതിരിക്കുമോ? എന്റെ കണ്ണുകൾ ആടിന്റെ പിറകെയുണ്ട്.

അങ്ങനെ ഇരിക്കുമ്പോൾ വലിയ ഉൽക്കണ്ഠയോടെ എന്നെ നോക്കിക്കൊണ്ട് പറ്റം പറ്റമായി വിദ്യാർത്ഥിനികൾ റോഡേ പോയി. സുന്ദരീമണികൾ! എനിക്കു സന്തോഷമായി. അവർക്കറിയാം, ഞാനാ രാണെന്ന്. അതുകൊണ്ടാണ് ഇങ്ങനെ നോക്കിയിട്ടു പോകുന്നത്. അവർ തമ്മിൽ തമ്മിൽ ഒരു സംവാദം നടക്കും. (ഇതു ഞാൻ സുന്ദര മായി ഭാവനചെയ്തതാണെന്നോർക്കണേ!) ചുരുളൻ മുടിക്കാരി. ആ ചാരുകസേരയിൽ മലർന്നു കിടക്കുന്നത്

ആരെന്നറിയാമോ?' മാനകണ്ണി, പിന്നറിഞ്ഞുകൂടെ സുപ്രസിദ്ധ സാഹിത്യകാര നായ വൈക്കം മുഹമ്മദ് ബഷീർ കോകിലവാണി: 'ഞാനെന്റെ ആട്ടോഗ്രാഫ് ബുക്കിൽ അദ്ദേഹ

തെക്കൊണ്ടെഴുതിക്കുമല്ലോ! പൂച്ചക്കണ്ണി: 'അയാളൊന്നുമല്ല. ആ ചെറ്റക്കുടിലു പോലത്തെ

വീടു കണ്ടില്ലേ!'

മധുവാണി “പോടീ, പൂച്ചക്കണ്ണീ! അദ്ദേഹമാണത്. കാണണോ ഇന്നെന്റെ ആട്ടോഗ്രാഫിൽ അദ്ദേഹത്തെക്കൊണ്ട് മുതി ക്കുന്നത്?'

പൂച്ചക്കണ്ണി: 'ഓടി. എന്നാലൊന്നു കാണാമല്ലോ!' അങ്ങനെ അന്ന് ഉച്ചയ്ക്ക് ഊണും കഴിഞ്ഞു സ്കൂളിലേക്കു

പോകുന്ന വഴി അവർ എന്റെ വീട്ടിലേക്കു വന്നു അപ്പോൾ വേറൊരു സംഭവം ഓർമിച്ചു. ഞാൻ മറ്റേക്കെട്ടിട

ത്തിലാണ് അന്നു താമസിക്കുന്നത്. ഞാൻ വന്ന വിവരം അറിഞ്ഞ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വന്നു പറഞ്ഞു, സ്കൂൾ വാർഷികമാണ്; ഞാനൊന്നു പ്രസംഗിക്കണം.

കുട്ടികൾക്കൊരു ഉപദേശം കൊടുത്താൽ മതി.

"ഞാൻ പ്രസംഗിക്കാറില്ല. ആ സമയത്തു ഞാനിവിടെ ഉണ്ടാവുക യുമില്ല.

അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ നോട്ടീസിൽ പോച്ചടിക്കും ഉണ്ടായെങ്കിൽ വന്നാൽ

മതി. നോട്ടീസടിച്ചു. പേരുമുണ്ട്. ഞാനെന്തു ചെയ്യും; മനസ്സമാധാന ത്തോടെ വല്ലതും എഴുതാൻ വന്ന ആളാണ്. ങ്ഹും

അങ്ങനെ ചെടികളുടെ ഇടയിൽ ഞാൻ നില്ക്കുമ്പോൾ ഗേറ്റിന്റെ അഴികളുടെ ഇടയിൽ രണ്ടു കണ്ണുകൾ ചുരുണ്ട മുടിയുള്ള ഒരു പെൺകുട്ടി. ഞാൻ വിചാരിച്ചു. വല്ല മുല്ലപ്പൂവിനോ പിച്ചിപ്പൂവിനോ ആയിരിക്കും.ഞാൻ ചോദിച്ചു.

“എന്താ? അവൾ പറഞ്ഞു

'നോട്ടീസിൽ പേടിച്ചിട്ടുണ്ട്. തങ്ങളോടു പ്രസംഗിക്കണം. വരാതിരിക്കരുത്. കേട്ടോ?

“അപ്പോഴുണ്ടെങ്കിൽ വരാം.

പിന്നെ ദിവസവും അവളും മറ്റു പെൺകുട്ടികളും കൂടി ഗേറ്റി നടുത്തു വന്നു വിളിച്ചുപറയും:

"വരാതിരിക്കരുത്, കേട്ടോ? '

എന്നാൽ ആനിവേഴ്സറിയുടെ തലേ ദിവസം ഞാൻ ഒറ്റ പോക്കു കൊടുത്തു. പെട്ടിയും കിടക്കയും ഒന്നും എടുക്കാതെയാണ്. ചുമ്മാ വെറുകൈയോടെ. ഉമ്മായോടു മാത്രം പറഞ്ഞു. എന്നിട്ടു വാർഷിക മഹോത്സവം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഞാൻ വന്നു. അന്നു തന്നെ ചുരുണ്ടമുടിക്കാരിയും മറ്റും വന്നു ചോദിച്ച

“എന്താണിക്കാണിച്ചത്

ഞാൻ പറഞ്ഞു.

“ഉണ്ടെങ്കിൽ വരാമെന്നല്ലേ പറഞ്ഞിരുന്നത്? 'നല്ല പുള്ളിയാ

അതങ്ങനെ പോയി

പടി കടന്നു വരുന്ന പെൺകുട്ടികളിൽ ആ ചുരുളൻ മുടിക്കാരിയു

ണ്ടോയെന്നു ഞാൻ നോക്കി. ഇല്ല, എല്ലാവരും വലുതായിപ്പോയി രിക്കണം. എത്ര വേഗമാണ് ഈ പെൺപിള്ളേരു വലുതാവുന്നത്. ഞാൻ അവരുടെ ആട്ടോഗ്രാഫിൽ എഴുതാനായി പേനയെടു ക്കാൻ വിചാരിച്ചു. ഉടനെ തോന്നി, വരട്ടെ; കുറെനേരം വന്നുനിൽക്കട്ടെ അവര്

അവർ വന്നു. എന്നെ നോക്കിയില്ല!!. അവർ നേരെ ചാമ്പ മര ത്തിന്റെ ചുവട്ടിൽ ചെന്ന് ഉമ്മായോട് എന്തോ പറഞ്ഞിട്ട് എന്തോ കൊടുത്തു. ഉമ്മാ തുണിത്തുമ്പിൽനിന്ന് ഒരുകുന്നു ചാമ്പങ്ങായെടുത്ത് അവർക്കു കൊടുത്തു. അവർ ഓരോന്ന് അവിടെ നിന്നു കടിച്ചു തിന്നുകൊണ്ട് ചാമ്പമരത്തിലേക്കു കൊതിയോടെ, വായിൽ വെള്ളം ഊരിച്ചുകൊണ്ട് നോക്കി. കൊതിച്ചിക്ക് കൾ ഉമ്മായുടെ വൃത്തി കെട്ട തുണിത്തുമ്പിൽ കെട്ടിയിരുന്ന ചാമ്പങ്ങായാണ് അവർ കൊതി യോടെ തിന്നുന്നത്? എന്നാൽ വൃത്തിയുള്ള എന്നെ നോക്കിക്കൂടേ? കഴുതക്കുമ്പാരങ്ങളേ

ഒരു ഞെട്ടലോടെ എനിക്കു രഹസ്യങ്ങളെല്ലാം വ്യക്തമായി. പെൺപിള്ളേരു നോക്കിയിരുന്നത് എന്നെയായിരുന്നില്ല. ചാമ്പങ്ങയെ ആയിരുന്നു!! കൊതിച്ചികൾ!!!പെൺകുട്ടികളെല്ലാം ചാമ്പങ്ങയുമായി പോയപ്പോൾ ഞാൻ

ഉമ്മാനോടു ചോദിച്ചു;

“അവരെന്താ ഉമ്മാ തന്നത്?

ഉമ്മാ പറഞ്ഞു. '606.'

ചാമ്പങ്ങൾ ആ പെൺപിള്ളേർക്കു വില്ക്കുകയായിരുന്നോ?'

“പിന്നല്ലാതെ!' 'രണയ്ക്ക് എത്ര കൊടുത്തു?'
ഇരുപത് 

കൊള്ളാം. ഞാൻ എത്രയെത്ര ഇരുപത്, പാത്തുമ്മായുടെ ആടിനെ തീറ്റിയിരിക്കുന്നു.

ആ പെൺപിള്ളര് എന്നെ നോക്കാത്തതിലുള്ള അനാസ്ഥ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. 'ആ ചാമ്പമരം ആരാ നട്ടു വളർത്തി യത്?' ഉമ്മായോടു ചോദിച്ചു. ഉമ്മാ പറഞ്ഞു:

"ഇതു നീ കളിയാക്കുന്നു കുരു കൊണ്ടുവന്നു നട്ടു പിടിപ്പിച്ചതാ തിരിഞ്ഞോ? തളിയാക്കൽ എന്ന ഒരു ജാക്കബിയറ്റ് ക്രിസ്ത്യാനി കുടുംബം അടുത്തുണ്ട്. അവിടെ തൊമ്മൻ, മത്തൻകുഞ്ഞ്, കുഞ്ഞ പ്പൻ എന്നീ ഇഷ്ടക്കാരുണ്ട്. അവിടുന്നു കൊണ്ടുവന്നു ഞാൻ. ഞാൻ, ഞാൻ നട്ടുവളർത്തിയതാണല്ലേ? കഴുതകൾ എന്നെ നോക്കിയില്ല. ഞാൻ ചാടി എണീറ്റ് ഉമ്മായോടു പറഞ്ഞു:

“ആ ഒരണ ഇങ്ങട്! ഉമ്മാ അത് ഉടനെ തന്നു. ഞാൻ പോയി ബീഡി വാങ്ങി. എന്നിട്ടു നദീവക്കത്തു പോയിരുന്നു. പഴയ നദിയെ നോക്കി, എന്നെ നോക്കി യിട്ടില്ലാത്ത ആ കൊതിച്ചിപ്പെൺകുട്ടികളെ ഓർത്തു പുകവിട്ടു. ഫ

പിന്നെ ദിവസവും പെൺപിള്ളേർ എന്റെ ചാമ്പമരത്തെ നോക്കും! അതിൽ ഇറിഞ്ഞിലുപോലെ ചാമ്പങ്ങൾ കിടപ്പുണ്ട്. ഞാൻ തന്നത്താൻ

പറയും: "കഴുതകളേ, നോക്കിക്കോ! എന്റെ ചാമ്പമരമാണ്. ഈ ഞാൻ നട്ടു വളർത്തിയതാണ്....കഴുതകൾ!

അവരോടെങ്ങനെ പ്രതികാരം ചെയ്യും? കസേരയിലങ്ങനെ കാത്തിരിപ്പായി. മുറിയിൽ പോയി കിടക്കാറൊന്നുമില്ല. അങ്ങനെ ഇരിക്കുമ്പോൾ അവർ വന്നു. ഞാൻ എണീറ്റു ചെന്നു വളരെ അവജ്ഞയോടെ ചോദിച്ചു:

“എന്തു വേണം?

"അരയണ ചാമ്പങ്ങ"

'കാശെട്'
കാശു വാങ്ങി ഒക്കടയിൽ തിരുകി. എന്നിട്ടു വളരെ ചെറുതു നോക്കി പത്തെണ്ണം കൊടുത്തു.

"ഇതെന്താ, എല്ലാം ചെറുതാണല്ലോ? ആ വല്യുമ്മയാണെങ്കിൽ

വലുതു തരുമല്ലോ?' ആ വല്യുമ്മായ്ക്ക് ഈ വൃക്ഷത്തിന്മേൽ വലിയ അവകാശ മൊന്നുമില്ല. അതുകൊണ്ടാണവരങ്ങനെ തന്നത്.

കഴുതകൾ “അന്നാപ്പിന്നെ ഒന്ന് കൊടുത്താ

'ഈ വൃക്ഷം അദ്ധ്വാനിച്ചു നട്ടു പിടിപ്പിച്ച ആൾക്ക് അതിഷ്ടമല്ല.

ഒരെണ്ണം പോലും ഞാൻ കൂടുതൽ കൊടുത്തില്ല.

“എന്തൊരു മനുഷ്യര്' എന്നും പറഞ്ഞ് ആ കൊതിച്ചികൾ പോയി. പെരുംവയറികൾ എന്നെ ഒന്നു നോക്കാൻ പാടില്ല. ലജ്ജ യില്ലാതെ എന്റെ ചാമ്പമരത്തേൽ നോക്കാം. ഇങ്ങനെ ഞാൻ ചാമ്പങ്ങ വില്ക്കുമ്പോൾ ഉമ്മാ വന്നു കാ

ചോദിക്കും. ഞാൻ ചോദിക്കും; "എന്തിന്? ഉമ്മായ്ക്ക് ഈ ചാമ്പവൃക്ഷത്തിന്മേൽ എന്തൊര വകാശമാണുള്ളത്? ഇത് എന്റെ അദ്ധ്വാനത്തിന്റെ ഫലമാണ്. എന്റെ ചോരയാണ് ഇതിൽ ചാമ്പങ്ങയായി കിടക്കുന്നത്. ഉമ്മാ ഇത് എത കൊല്ലങ്ങളായി വില്ക്കുന്നു. ആ പണമൊക്കെ എവിടെ

ഉമ്മാ തോറ്റവിടെ നിലിക്കുകയാണ്. ഞാൻ വിട്ടില്ല

എന്നിട്ട് തൊട്ടതിനൊക്കെ രൂപാ അതു വാങ്ങണം. ഇതു വാങ്ങണം. എത്ര രൂപാ. ങ്ഹും! ആരാ ഇരുമ്പൻപുളി നട്ടത്

മുറ്റത്തിന്റെ ഒരു വശത്തു വലിയ ഒരു ഇരുമ്പൻ പുളിയുണ്ട്. വേരുമുതൽ ഇറിഞ്ഞിലുപോലെതന്നെ പച്ചനിറത്തിൽ പുളികള ങ്ങനെ പൊതിഞ്ഞുകിടക്കുകയാണ്. അതും ഉമ്മാ പറിച്ചു വില്ക്കാ റുണ്ട്. അതും ഞാൻ നട്ടു പിടിപ്പിച്ചതല്ലേ?

ഉമ്മാ പറഞ്ഞു.

“അതു നിന്റെ ബാപ്പാ നട്ടുപിടിപ്പിച്ചതാ. ഞാൻ അരി വെള്ളം

കോരീട്ടുണ്ടതിന്. ' അപ്പോ അതിന്റെ ഉടമസ്ഥാവകാശം നമുക്കില്ല. പോട്ടെ!

ഉമ്മാ കെറുവിച്ച് അപ്പുറത്തേക്കു പോയി. ഞാൻ ആനുമ്മായെ വിളിച്ച് ഒരു ചായ കൊണ്ടുവരാൻ പറഞ്ഞു.

ആനുമ്മാ അടുത്ത വീട്ടിൽ ചെന്ന് ഒരു പയ്യനെ വിട്ടു ചായ കൊണ്ടു വരുവിച്ചുതന്നു. ഞാനതും കുടിച്ച് ഒരു ബീഡിയും വലിച്ച് അങ്ങനെ രസത്തിൽ ഇരിക്കുമ്പോൾ വരുന്നു, ഒരു അഞ്ജനക്കറുമ്പി പത്തു പതിനാറു വയസ്സു കാണും. ചാമ്പങ്ങയ്ക്കുതന്നെ. കാലണക്കാരിയോ? അരയണക്കാരിയോ? കഴുതയ്ക്ക് ചെറുതേ കൊടുക്കുകയുള്ളു.
പക്ഷേ, അവൾ ചാമ്പ നിൽക്കുന്ന ഭാഗത്തേക്കു നോക്കിയില്ല. അവ നേരെ എന്റടുത്തു വന്നു തൊഴുതു. എന്നിട്ടു പറഞ്ഞു

“ഞാൻ സാറിനെ അറിയും, സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. സാറു വന്നിട്ടുണ്ടെന്ന് എന്റെ അച്ഛൻ പറഞ്ഞു. അ വന്നത്. എന്റെ ആട്ടോഗ്രാഫ് ബുക്കിൽ എന്തെങ്കിലും ഒന്നെഴുതി

ഒപ്പിട്ടു തരണം, ഹാ! എന്റെ മാനം രക്ഷിക്കാൻ വന്ന സുന്ദരിയായ കറ നിനക്കു മംഗളം ആചന്ദ്രതാരം നീ സുഖമായി ജീവിക്കുക

“എന്താ, നിന്റെ പേര്?' ഞാൻ ചോദിച്ചു.

അവൾ പറഞ്ഞു:

"സുഹാസിനി".

“ഏതു ക്ലാസ്സിൽ പഠിക്കുന്നു?
'സിക്സ്ത്തിൽ.'

കുട്ടി ഏതാ?'

"ഞാൻ ചുമട്ടുകാരൻ മാധവന്റെ മകളാ തൊഴിലാളിയുടെ മകളാണല്ലേ? തൊഴിലാളികൾ ജയിക്കട്ടെ!

ഞാൻ മുറിയിൽ പോയി പേന എടുത്തുകൊണ്ടുവന്ന് സുഹാ സിനിയുടെ ആട്ടോഗ്രാഫ് ബുക്കിൽ "സുഹാസിനിക്കു സർവമംഗള ങ്ങളും നേരുന്നു' എന്നെഴുതി ഒപ്പിട്ടു കൊടുത്തു. എന്നിട്ട് സുഹാസിനി യോടു ചോദിച്ചു.

ചാമ്പങ്ങ തിന്നണോ?

"തിന്നിട്ടുണ്ട്,' അവൾ പറഞ്ഞു.

ഞാൻ ഒരു വലിയ കടലാസു കൊണ്ടുവന്നു ചാമ്പമരത്തിൽ കയറി ഒരമ്പതു മുഴുത്തതും ചുവന്നതും പറിച്ചു കെട്ടിക്കൊടുത്തിട്ടു പറഞ്ഞു:


"സുഹാസിനീ, ഈ ചാമ്പമരം ഞാൻ നട്ടുപിടിപ്പിച്ചതാണ്.
നേരോ?

 നേര്!'

അവൾ തൊഴുതിട്ടു പോയി. അന്നു രാത്രി ഒരു വിശേഷവർത്തമാനം കേട്ടു.

'പാത്തുമ്മാട് ആട് ഒടനേ പെറും!' ഗർഭമുണ്ടെന്നല്ല, ഉടനെ പ്രസവിക്കുമെന്ന് ഈ വിശേഷസംഭവം ഞാൻ എന്തുകൊണ്ടറി ഞ്ഞില്ല? അതിനു ഗർഭമുള്ളതായിപ്പോലും തോന്നിയില്ല. ചിലപ്പോൾ വയറു വീർത്തുകാണും, ചിലപ്പോൾ വയറു ചൊട്ടിക്കാണും. ഗർഭ ണ്ടെങ്കിൽ അങ്ങനെയിരിക്കുമോ? ഞാൻ ഉമ്മായോടു ചോദിച്ചു
ഉമ്മാ പറഞ്ഞു.

“അതു പെറാറായി.

എനിക്കു സംശയം, നേരോ? എനിക്കെന്തുകൊണ്ടു തോന്നിയില്ല സ്ത്രീജനങ്ങളെല്ലാവരും പറയുന്നതല്ലേ. സ്ത്രീകളാണല്ലോ പ്രസവങ്ങളുടെയെല്ലാം പരമാധികാരികൾ സുഖപ്രസവമായിരിക്കുമോ?
7
ലേഖനങ്ങൾ
പാത്തുമ്മയുടെ ആട്
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
1

ഒന്ന് (part 1)

26 August 2023
1
1
0

പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തി നടുത്ത് തലയോല

2

ഒന്ന് (അവസാനഭാഗം)

27 August 2023
0
1
0

കോഴികളും പാത്തുമ്മായുടെ ആടും പൂച്ചകളുമേയുള്ളൂ. ഞാൻ വളരെ രഹസ്യമായി അഞ്ചു രൂപായുടെ നോട്ട് ഉമ്മായുടെ മടിയിൽ ഇട്ടുകൊടുത്തു. ഉമ്മാ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരുമില്ല. ഉമ്മാ അതു മടക്കി തുണിത്തുമ്പി

3

ഭാഗം 2

28 August 2023
0
1
0

പാത്തുമ്മായുടെ ആടിന്റെ മേട് രാവിലെ തുടങ്ങി. ഏതാണ്ട് എട്ടു മണി ആയിക്കാണും. തലയിലും ദേഹത്തുമെല്ലാം എണ്ണ തേച്ചിട്ട് ലങ്കോട്ടി കെട്ടി ഞാൻ കസർത്തു ചെയ്കയായിരുന്നു. അപ്പോൾ മുറ്റത്ത് പിള്ളേരുടെ ഒരു ബഹളം കേട്

4

മൂന്ന്

31 August 2023
0
0
0

അപ്പോൾ പാത്തുമ്മായുടെ ആട് നേരായി പ്രസവിക്കാൻ പോകയാണ്. നല്ല കാര്യം. പ്രസവിക്കട്ടെ. എനിക്കു സന്തോഷമായി. എപ്പോഴാണ്?പ്രസവംആനുമ്മാ എന്റെ മുറി അടിച്ചുവാരി കിടക്ക തട്ടിക്കുട് വെയിലത്തിട്ടു വന്നപ്പോൾ ഞാൻ ചോദി

5

നാല്

31 August 2023
0
0
0

ഒരു ബഹളം കേട്ടു ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണ്. നടുവിൽ പാത്തുമ്മായുടെ ആട്. അതിനു തലയില്ല. എന്നു പറഞ്ഞാൽ അത് ആർത്തിയോടെ ഒരു ക

6

അഞ്ച്

1 September 2023
0
0
0

അന്നു സന്ധ്യയ്ക്ക് ഹനീഫായുടെ വക ചായ എനിക്കുണ്ടായി രുന്നു. സാധാരണ കാശു കൊടുക്കുന്നത്. അബ്ദുൽഖാദറാണ്. കുടിക്കുന്നതു ഹനീഫായുടെ കടയിലിരുന്നുതന്നെ. അന്ന് ഹനീഫാ കാശു കൊടുത്തു!ഹനീഫാ മഹാ അറുക്കീസാണല്ലോ? അവന്റ

7

ആറ്

1 September 2023
0
1
0

കൃത്യം പത്തുമണിക്ക് പാത്തുമ്മായുടെ ആടു വരും. കുറെ കഴിഞ്ഞ പാത്തുമ്മായും ഖദീജായും വരും. പാത്തുമ്മായക്ക് പിണക്ക മുണ്ടോ എന്തോ? നാത്തൂന്മാരോടും അനുജത്തിയോടും ഉമ്മാനോടും വർത്തമാനം പറയുന്നുണ്ട്. വീട്ടുവേലകൾ

---

ഒരു പുസ്തകം വായിക്കുക