shabd-logo

ഭാഗം നാല്

14 December 2023

0 കണ്ടു 0
178 
ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.

179 
മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.

180 
അതുമല്ലയി! സാനുഭൂവിലെ- പ്പുതുരത്നാവലി ധാതുരാശിയും കുതുകം തരുമെന്നുമല്ലഹോ! പൊതുവിൽ സർവ്വമതെന്റെയായിടും!

181 
സസുഖം ഭവദങ്കശയ്യമേൽ വസുധേ,യങ്ങനെ ഞാൻ രമിച്ചിടും സുസുഷുപ്തിയിൽ-അല്ലയല്ലയെൻ- പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും!.

182
 തടിനീജലബിംബിതാംഗിയായ് ക്ഷമയെക്കുമ്പിടുവോരു താരപോൽ സ്ഫുടമായ് ഭവദംഘ്രിലീന ഞാ- നമലേ ദ്യോവിലുയർന്ന ദീപമാം.

183
 പ്രിയരാഘവ! വന്ദനം ഭവാ- നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ ഭയമറ്റു പറന്നു പോയിടാം സ്വയമിദ്യോവിലൊരാശ്രയം വിനാ.

184

കനമാർന്നെഴുമണ്ഡമണ്ഡലം മനയും മണ്ണിവിടില്ല താഴെയാം; ദിനരാത്രികളറ്റു ശാന്തമാ- മനഘസ്ഥാനമിതാദിധാമമാം.

185

രുജയാൽ പരിപക്വസത്ത്വനായ് നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ് അജപൌത്ര! ഭവാനുമെത്തുമേ നൈകവിഭാവ്യമിപ്പദം!

186

ഉടനൊന്നു നടുങ്ങിയാശു പൂ- വുടലുത്ക്കമ്പമിയന്നു ജാനകി സ്ഫുടമിങ്ങനെയോതി സംഭ്രമം തടവിശ്ശബ്ദ വിചാരമിശ്രമായ്-

187

“അരുതെന്തയി! വീണ്ടുമെത്തി ഞാൻ തിരുമുമ്പിൽ തെളിവേകി ദേവിയായ് മരുവിടണമെന്നു മന്നവൻ മരുതുന്നോ? ശരി! പാവയോയിവൾ?

188 അനഘാശയ! ഹാ! ക്ഷമിക്ക! എൻ- മനവും ചേതനയും വഴങ്ങിടാ, നിനയായ്ക മരിച്ചു. പോന്നിടാം വിനയത്തിന്നു വിധേയമാമുടൽ."

189
 സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയിൽ പടരും ചിന്തകളാൽ തുടിച്ചിതേ പുടവയ്ക്കു പിടിച്ച തീ ചുഴ ന്നുടൽ കത്തുന്നൊരു ബാലപോലവൾ.

190 
"അന്തിക്കു പൊങ്ങിവിലസീടിന താരജാലം പന്തിക്കു പശ്ചിമ പയോധിയണഞ്ഞു മുങ്ങി പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങൾ, സീതേ! എന്തിങ്ങിതെ"ന്നൊരു തപസ്വനിയോടിവന്നാൾ.

191
പലവുരുവവർ തീർത്ഥപ്രോക്ഷണം ചെയ്തു താങ്ങി- ചലമിഴിയെയകായിൽ കൊണ്ടുപോയിക്കിടത്തി: പുലർസമയമടുത്തൂ കോസലത്തിങ്കൽ നിന്ന ക്കുലപതിയുമണഞ്ഞു രാമസന്ദേശമോടും.

192
വേണ്ടാ ഖേദമെടോ, സുതേ! വരികയെന്നോതും മുനീന്ദ്രൻന്റെ കാൽ- ത്തണ്ടാർ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയിൽ മിണ്ടാതന്തികമെത്തി,യൊന്നനുശയക്ലാന്താസ്യനാം കാന്തനെ- ക്കണ്ടാൾ പൗരസമക്ഷ, മന്നിലയിലിലോകം വെടിഞ്ഞാൾ സതി.
9
ലേഖനങ്ങൾ
ചിന്തവിഷ്ട്ടായായ സീത
0.0
കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1

ഭാഗം -1

12 December 2023
1
0
0

1സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.2അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പു

2

ഭാഗം -1

12 December 2023
0
0
0

16അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിര

3

ഭാഗം -1

12 December 2023
0
0
0

40 നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.41 അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവ

4

ഭാഗം -2

12 December 2023
0
0
0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽതിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.52 പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറ

5

ഭാഗം മൂന്ന്-3

12 December 2023
0
0
0

101തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?102ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേത

6

ഭാഗം - മൂന്ന്

14 December 2023
0
0
0

135 ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.136വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും

7

നാലാം ഭാഗം

14 December 2023
0
0
0

151അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.152 ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്ത

8

നാലാം ഭാഗം

14 December 2023
0
0
0

164 നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലുംഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.165 അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ!

9

ഭാഗം നാല്

14 December 2023
0
0
0

178 ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.179 മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത

---

ഒരു പുസ്തകം വായിക്കുക