shabd-logo

ഭാഗം -1

12 December 2023

3 കണ്ടു 3

1

സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.

2

അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പുമായിതു.

3

രവി പോയി മറഞ്ഞതും സ്വയം ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും അവനീശ്വരിയോർത്തതില്ല, പോന്ന- വിടെത്താൻ തനിയേയിരിപ്പതും.

4

പുളകങ്ങൾ കയത്തിലാമ്പലാൽ തെളിയിക്കും തമസാസമീരനിൽ ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.

5 വനമുല്ലയിൽ നിന്നു വായുവിൻ - ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ ഘനവേണി വഹിച്ചു കൂന്തലിൽ പതിയും തൈജസകീടപംക്തിയെ

6

പരിശോഭകലർന്നിതപ്പൊഴാ- പ്പുരിവാർകുന്തളരാജി രാത്രിയിൽ തരുവാടിയിലൂടെ കണ്ടിട്ടു- ന്നൊരു താരാപഥഭാഗമെന്ന പോൽ.

7

ഉടൽമൂടിയിരുന്നു ദേവി, ത- ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ വിടപങ്ങളൊടൊത്ത കൈകൾതൻ തുടമേൽവെച്ചുമിരുന്നു സുന്ദരി.

8

ഒരു നോട്ടവുമെന്നി നിന്നിതേ വിരിയാതല്പമടഞ്ഞ കണ്ണുകൾ, പരുഷാളകപംക്തി കാറ്റിലാ- ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ,

9

അലസാംഗി നിവർന്നിരുന്നു, മെ- യ്യലയാതാനതമേനിയെങ്കിലും, അയവാർന്നിടയിൽ ശ്വാസിച്ചു ഹാ! നിയമം വിട്ടൊരു തെന്നൽ മാതിരി.

10

നിലയെന്നിയെ ദേവിയാൾക്കക- ത്തലതല്ലുന്നൊരു ചിന്തയാം കടൽ പലഭാവമണച്ചു മെല്ലെ നിർ-
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.

11

ഉഴലും മനതാരടുക്കുവാൻ വഴികാണാതെ വിചാരഭാഷയിൽ അഴലാർന്നരുൾചെയ്തിതന്തരാ- മൊഴിയോരോന്നു മഹാമനസ്വിനി.

12

“ഒരു നിശ്ചയമില്ലയൊന്നിനും വരുമോരൊ ദശ വന്നപോലെ പോം വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ

13

തിരിയും രസബിന്ദുപോലെയും പൊരിയും നെന്മണിയെന്നപോലെയും, ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ,

14

ഭുവനത്തിനു മോടികൂട്ടുമ- സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ അവ ദുർവിധിതന്റെ ധൂർത്തെഴും മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.

15

അഴലേകിയ വേനൽ പോമുടൻ മഴയാം ഭൂമിയിലാണ്ടുതോറുമേ പൊഴിയും തരുപത്രമാകവേ, വഴിയേ പല്ലവമാർന്നു പൂത്തിടും...
9
ലേഖനങ്ങൾ
ചിന്തവിഷ്ട്ടായായ സീത
0.0
കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1

ഭാഗം -1

12 December 2023
1
0
0

1സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.2അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പു

2

ഭാഗം -1

12 December 2023
0
0
0

16അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിര

3

ഭാഗം -1

12 December 2023
0
0
0

40 നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.41 അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവ

4

ഭാഗം -2

12 December 2023
0
0
0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽതിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.52 പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറ

5

ഭാഗം മൂന്ന്-3

12 December 2023
0
0
0

101തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?102ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേത

6

ഭാഗം - മൂന്ന്

14 December 2023
0
0
0

135 ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.136വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും

7

നാലാം ഭാഗം

14 December 2023
0
0
0

151അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.152 ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്ത

8

നാലാം ഭാഗം

14 December 2023
0
0
0

164 നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലുംഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.165 അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ!

9

ഭാഗം നാല്

14 December 2023
0
0
0

178 ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.179 മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത

---

ഒരു പുസ്തകം വായിക്കുക