shabd-logo

ഭാഗം -2

12 December 2023

0 കണ്ടു 0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽ
തിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.

52 
പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറിഞ്ഞിരുന്നിവൾ.

53 
മുനികാട്ടിടുമെൻ കിടാങ്ങളെ ക്കനിവാൽ നീ സ്വയമാഞ്ഞു പുൽകിടാം അനസൂയ വിശുദ്ധമിന്നു നിൻ- മനമാനന്ദസരിത്തിൽ നീന്തിടാം.

54
 വിടുകെൻ കഥ: വത്സ വാഴ്ച നീ നെടുനാളഗ്രകജനേകബന്ധുവായ് ഇടരെന്നിയെയഗ്ഗുണോൽക്കരം തടവും ബന്ധുജനങ്ങളോടുമേ.

55 
അറിവറ്റു മുറയെഴാതെയും മറയായ് മൂടിയുമിന്ദ്രിയങ്ങളെ മുറിയും കരളിൽ കഴമ്പു പോ- ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ.

56 
മൃതിതൻ മകളെന്നു തോന്നുമാ- സ്ഥിതിയിൽ ദേഹികൾ പേടി തേടിലും മതികാഞ്ഞു ഞെരങ്ങുവോർക്കതി- ങ്ങതി മാത്രം സുഖമേകിടുന്നു താൻ.

57 
പ്രിയനിൽ പക തോന്നിടാതെയും ഭയവും നാണവുമോർമ്മിയാതെയും
സ്വയമങ്ങനെയത്തമസ്സതൻ- കയമാർന്നെൻ മതി താണു നിന്നിതേ.

58

മലർമെത്തയിൽ മേനി നോവുമെ- ന്നലസാംഗം ഘനഗർഭദുർവ്വഹം അലയാതെ ശയിച്ചു കണ്ടകാ- കുലമായ് കിടമിയന്ന ഭൂവതിൽ.

59

പെരുമാരിയിൽ മുങ്ങി മാഴ്ത്തിട്ടു ന്നൊരു ഭൂമിക്കു ശരത്തുപോലവേ പരമെന്നരികത്തിലെത്തിയ- പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.

60

“നികടത്തിൽ മദിയമാശ്രമം മകളേ പോരി,കതോർക്കു നിൻഗൃഹം." അകളങ്കമിവണ്ണമോതിയെ ന്നകമൊട്ടാറ്റി പിതൃപ്രിയൻ മുനി.

61

മതിമേൽ മൃഗതൃഷ്ണപോൽ ജഗൽ- സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ ഗതിയെന്നുമലിഞ്ഞു ബുദ്ധിയിൽ- പതിയും മട്ടരുൾചെയ്തു മാമുനി.

62

എരിയുന്ന മഹാവനങ്ങൾത- ന്നരികിൽ ശീതളനീർത്തടാകമോ? തിരതല്ലിയെഴുന്ന സിന്ധുവിൻ- കരയോ? ശാന്തികരം തപോവനം.

63

സ്വകപോലവെളിച്ചമീർഷ്യയാം പുകമൂടാത്ത മുനീന്ദ്രയോഷമാർ
ഇടരെന്നി ലസിക്ക! സൗമ്യമാ- മുടജത്തിന്റെ കെടാവിളക്കുകൾ.

64

തരുപക്ഷി മൃഗങ്ങളോടു മി- ന്നരരോടും സുരരോടുമെന്നുമേ ഒരു മട്ടിവരുള്ളിലേന്തുമ- സ്സരളസ്നേഹരസം നിനച്ചു ഞാൻ

65

അനലാർക്കവിധുക്കളാ വിധം വനശൈലാദികൾ വേദമെന്നതിൽ മനതാരലയാതവർക്കെഴും ഘനമാമാസ്തിക ബുദ്ധിയോർപ്പു ഞാൻ

66

മഹിയിൽ ശ്രുതിപോലെ മാന്യമാർ, പ്രയതാത്മാക്കള്യഷിപ്രസൂതിമാർ, വിഹിതാവിഹിതങ്ങൾ കാട്ടുവോർ സ്വയമാചാരനിദർശനങ്ങളാൽ.

67

ഇതിഹാസപുരാണസൽക്കഥാ- സ്രുതിയാൽ ജീവിതഭൂ നനച്ചിവർ ചിതമായരുളുന്നു ചേതനാ- ലതയിൽ പുഷ്പഫലങ്ങളാർക്കുമേ.

68

വ്രതിയാം കണവൻ സേവ നിർ വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാർ പതിദേവതമാർ ജയിക്ക, യുൾ- ക്കൊതിയോരാത്തവർ ഭോഗമായയിൽ

69

സ്മൃതി വിസ്മൃതമാകിലും സ്വയം ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവനശീലമോലുമി- സ്പതിമാർ വാണീടുമൂഴി ധന്യമാം.

70 
കനിവിന്നുറവായ് വിളങ്ങുമീ- വനിതാമൌലികളോടു വേഴ്ചയാൽ അനിവാര്യ വിരക്തി രൂക്ഷരാം മുനിമാരാർദ്രതയാർന്നിടുന്നതാം.

71 
ഗുണചിന്തകളാൽ ജഗത്രയം തൃണമാക്കും മതിമാൻ മഹാകവി ഇണചേർന്നു മരിച്ച കൊറ്റിയിൽ ഘണ തേടാനിതുതാൻ നിമിത്തമാം

72 
ഇടപെട്ടിവരൊത്തുമേവുവാ- നിടയാക്കീടിന ദുർവിധിക്കഹോ! പടുശല്യഭിഷക്കിനെന്ന പോ- ലൊടുവിൽത്താണബദ്ധയായി ഞാൻ

73 
പരിതൃപ്തിയെഴാത്ത രാഗമാ- മെരിതീക്കിന്ധമായി നാരിമാർ പുരിയിൽ സ്വയമാത്മജീവിതം കരിയും ചാമ്പലുമാക്കിടുന്നിതേ.

74 
പരപുച്ഛവുമഭ്യസൂയയും ദുരയും ദുർവ്യതിയാനസക്തിയും കരളിൽ കുടിവെച്ചു ഹാ! പര- മ്പരയായ് പൌരികൾ കെട്ടുപോയിതേ.

75 
നിജദോഷ നിദർശനാന്ധമാർ സുജനാചാരമവിശ്വസിക്കുവോർ
രുജതേടി മരിപ്പു കല്മഷ വ്രജമാം കാമലബാധയാലിവർ

76 
ചെളിമൂടിയ രത്നമെന്നപോ- ലൊളിപോയ് ചിത്തഗുഹാന്തകീടമായ് വെളിവറ്റൊരഴുക്കു കുണ്ടിൽ വി- ണളിവു ദുർജ്ജന പാപചേതന.

77 
വിഷയസ്പഹയായ നാഗമുൾ- ആഷപൂണ്ടഗൃഹതൻ മുഖം വഴി വിഷവഹ്നി വമിക്കവേ പരം വിഷമിക്കുന്നു സമീപവർത്തികൾ.

78 
വിലയാർന്ന വിശിഷ്ടവസ്തുവും വിലസും പൊന്മണിഭൂഷണങ്ങളും ഖലരാം വനകൂപപങ്ക്തിമേൽ കലരും പുഷ്പലതാവിതാനമാം.

79

വിധുകാന്തിയെ വെന്ന ഹാസവും മധുതോൽക്കും മധുരാക്ഷരങ്ങളും അതിഭീഷണപൌരഹൃത്തിലെ ച്ചതിരക്ഷോവരചാരരെന്നുമേ.

80

കൊടി തേർ പട കോട്ട കൊത്തളം കൊടിയോരായുധമെന്നുമെന്നിയേ നൊടിയിൽ ഖലജിഹ്വ കൊള്ളിപോ- ലടിയേ വൈരിവനം ദഹിക്കുമേ.

81 
നൃപഗാഢവിചിന്തനം കഴി- ഞ്ഞപരോക്ഷികൃതമായ കൃത്യവും
അപഥം വഴി സത്വരം കട- ന്നുപജാപം തലകീഴൂറിക്കുമേ.

82

സുപരീക്ഷിതമായ രാഗവും കൃപയും കൂടി മറന്നു കേവലം കൃപണോക്തികൾ കേട്ടു ബുദ്ധികെ- ട്ടപകൃത്യത്തിനു ചാടുമേ നൃപർ.

83

മുടിയിൽ കൊതിചേർത്തു പുത്രനെ- ജ്ജടിയാക്കും ചിലർ; തൽകുമാരരോ മടിവിട്ടു മഹാവനത്തിലും വെടിയും ദോഹദമാർന്ന പത്നിയെ.

84

അഹഹ! സ്മൃതിവായു ഹൃത്തിലെ ദ്ദഹനജ്വാല വളർത്തി വീണ്ടുമേ സഹസാ പുടപാകരീതിയായ് നിഹനിപ്പൂ ഹതമെന്റെ ജീവിതം.

85

ശ്രുതികേട്ട മഹീശർ തന്നെയി വ്യതിയാനം സ്വയമേ തുടങ്ങുകിൽ ക്ഷതി ധർമ്മഗതിക്കു പറ്റിതാൻ ക്ഷിതി ശിഷ്ടർക്കനിവാസ്യമായി താൻ.

86

തെളിയിച്ചു വിരക്തിയെന്നില ന്നോളിവായ് ലങ്കയിൽ വച്ചു. പിന്നെയും ചെളിയിൽ പദമൂന്നിയെന്തിനോ വെളിവായിക്കഴുകുന്നു രാഘവൻ?

87

പെരുകും പ്രണയാനുബന്ധമാ- മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ- പ്പുരുഷന്മാരുടെ ധീരമാനിത!

88

ഇതരേതരസക്തരാം ഗൃഹ- വ്രതബന്ധുക്കളെ ജീവനോടുമേ സതതം പിടിപെട്ടെരിക്കുമ- ച്ചിയതാം ശങ്കുമനുഷ്യനുള്ളതാം.

89

അതിപാവനമാം വിവാഹമേ! ശ്രുതി മന്ദാര മനോജ്ഞപുഷ്പമായ് ക്ഷിതിയിൽ സുഖമേകി നിന്ന നിൻ ഗതികാൺകെത്രയധഃപതിച്ചു നീ!

90

ഗുണമാണു വിധിക്കു ലാക്കതിൽ പിണയാം പൂരുഷദോഷമീവിധം ക്ഷണമോ വിപരീതവൃത്തിയാൽ തുണയെന്യേ ശ്രുതിയപ്രമാണമാം.

91

നെടുനാൾ വിപിനത്തിൽ വാഴുവാ- നിടയായ് ഞങ്ങളതെന്റെ കുറ്റമോ? പടുരാക്ഷസചക്രവർത്തിയെ- ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?

92

ശരി. ഭൂപതി സമ്മതിക്കണം ചരിതവ്യത്തിൽ നിജപ്രജാമതം പിരിയാം പലകക്ഷിയായ് ജനം പരിശോധിച്ചറിയേണ്ടയോ നൃപൻ?

93

തനതക്ഷികളോടു തന്നെയും ഘനമേറും ഖലജിഹ്വമല്ലിടാം
ജനവാദമപാർത്ഥമെന്നതി- ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ.

94

കരതാരിലണഞ്ഞ ലക്ഷ്മിയെ ത്വരയിൽ തട്ടിയെറിഞ്ഞു നിഷ്കുപം ഭരതന്റെ സവിത്രി, അപ്പൊഴും നരനാഥൻ ജനചിത്തമോർത്തിതോ?

95

അതു സത്യപരായണത്വമാ- മിതുധർമ്മവ്യസനിത്വമെന്നുമാം; പൊതുവിൽ ഗുണമാക്കിടാം ജനം ചതുരന്മാരുടെ ചാപലങ്ങളും.

96

ജനമെന്നെ വരിച്ചു മുമ്പുതാ- നനുമോദത്തൊടു സാർവ്വഭൗമിയായ് പുനരെങ്ങനെ നിന്ദ്യയായി ഞാൻ മനുവംശാങ്കുരഗർഭമാർന്ന നാൾ?

97

നയമായ് ചിരവന്ധ്യയെന്നു താൻ പ്രിയമെന്നില്ലെടുമഭ്യസൂയകൾ സ്വയമേയപവാദശസ്തമാർ ന്നുയരാമെന്നതു വന്നുകൂടയോ?

98

ഭരതൻ വനമെത്തിയപ്പൊഴും പരശങ്കാവിലമായ മാനസം നരകൽമഷ ചിന്ത തീണ്ടുവാൻ തരമെന്യേ ധവളിഭവിച്ചിതോ?

99

പതിയാം പരദേവതയ്ക്കഹോ മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ ചതിയോർക്കിലുമെന്നൊടോതിയാൽ ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപൻ?

100

ഇടനെഞ്ചിളകിസ്തൃതിക്കിതി- ന്നിടയിൽ കണ്ണുകൾ പെയ്തു നീർക്കണം പുടഭേദകമായ തെന്നലേ- റ്റിടറും ഗുലദലങ്ങളെന്നപോൽ
9
ലേഖനങ്ങൾ
ചിന്തവിഷ്ട്ടായായ സീത
0.0
കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1

ഭാഗം -1

12 December 2023
1
0
0

1സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.2അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പു

2

ഭാഗം -1

12 December 2023
0
0
0

16അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിര

3

ഭാഗം -1

12 December 2023
0
0
0

40 നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.41 അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവ

4

ഭാഗം -2

12 December 2023
0
0
0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽതിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.52 പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറ

5

ഭാഗം മൂന്ന്-3

12 December 2023
0
0
0

101തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?102ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേത

6

ഭാഗം - മൂന്ന്

14 December 2023
0
0
0

135 ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.136വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും

7

നാലാം ഭാഗം

14 December 2023
0
0
0

151അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.152 ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്ത

8

നാലാം ഭാഗം

14 December 2023
0
0
0

164 നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലുംഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.165 അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ!

9

ഭാഗം നാല്

14 December 2023
0
0
0

178 ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.179 മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത

---

ഒരു പുസ്തകം വായിക്കുക