shabd-logo

ഭാഗം മൂന്ന്-3

12 December 2023

0 കണ്ടു 0

101

തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?

102

ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേതമാദിയായ്.

103

നരലോകമിതിൽ പെടാവതാം നരകം സർവ്വമടുത്തറിഞ്ഞ ഞാൻ പരമാർത്ഥമതോരിലഞ്ചുവാൻ തരമില്ലെന്തിനൊളിച്ചു മന്നവൻ?

104

പതിചിത്തവിരുദ്ധവൃത്തിയാം മതിയുണ്ടോ കലരുന്നു ജാനകി? കുതികൊണ്ടിടുമോ മഹോദധി- ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?

105

അപകീർത്തി ഭയാന്ധനീവിധം സ്വപരിക്ഷാളൻ തല്പരൻ നൃപൻ കൃപണോചിതവൃത്തിമൂലമെ- ന്നപവാദം ദൃഢമാക്കിയില്ലയോ?

106

അപരാധിയെ ദണ്ഡിയാതെയാം കൃപയാൽ സംശയമാർന്ന ധാർമ്മികൻ അപകല്മഷ ശിക്ഷയേറ്റു ഞാൻ: നൃപനിപ്പാപമൊഴിച്ചതെങ്ങനേ?

107

അതിവത്സല ഞാനുരച്ചിതെൻ കൊതി വിശ്വാസമൊടന്നു ഗർഭിണി അതിലേ പദമൂന്നിയല്ലിയി ച്ചതിചെയ്തു! നൃപനോർക്കവയ്യ താൻ

108

ജനകാജ്ഞ വഹിച്ചുചെയ്ത തൻ- വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ! അനയൻ പ്രിയനെന്നെയേകയായ് തനതാജ്ഞക്കിരയാക്കി കാടിതിൽ!

109

ഇതരേതര ഭേദമറ്റ ഹൃദ്- ഗതമാം സ്നേഹമതങ്ങു നിൽക്കുക. ശ്രുതമായ കൃതജ്ഞഭാവവും ഹതമാക്കി നൃപനീ ഹതാശയിൽ

110

രുജയാർന്നുമകം കനിഞ്ഞു തൻ- പ്രജയേപ്പോറ്റുമുറുമ്പുപോലുമേ സുജനാഗ്രണി കാട്ടിലെൻ പ്രിയൻ നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.



111

ശ്വശുരൻ ബഹുയജ്ഞദീക്ഷയാ- ലശുഭം നീക്കി ലഭിച്ച നന്ദൻ പിശുനോക്തികൾ കേട്ടു പുണ്യമാം ശിശുലാഭോത്സവമുന്മഥിച്ചിതേ!

112

അരുതോർക്കിൽ, നൃപൻ വധിച്ചു നി- ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ നിരുപിക്കിൽ മയക്കി ഭൂപനെ- ത്തരുണീപാദജഗർഹിണീ ശ്രുതി!

113

സഹജാർദ്രത ധർമ്മമാദിയാം മഹനിയാത്മഗുണങ്ങൾ ഭൂപനെ സഹധർമ്മിണിയാൾക്കു മുമ്പ് ഹാ! സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.

114

വനഭൂവിൽ നിജാശ്രമത്തിലെ- ഘനഗർഭാതുരയെൻ മൃഗാംഗന തനതക്ഷിപഥത്തിൽ നിൽക്കവേ നനയും മല്ലിയനാശു കണ്മുന.

115

അതികോമളമാകുമമ്മന:- സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം ക്ഷിതിപാലകപട്ടബദ്ധമാം മതിയോ ചർമ്മകഠോരമെന്നുമാം.

116

നിയതം വനവാസ വേളയിൽ പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ സ്വയമിങ്ങു വിഭുത്വമേറിയാൽ ക്ഷയമേലാം പരമാർത്ഥസൌഹൃദം

117
 നിയമങ്ങൾ കഴിഞ്ഞു നിത്യമാ- പ്രിയഗോദാവരി തൻ തടങ്ങളിൽ പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ പ്രിയയായും പ്രിയശിഷ്യയായുമേ

118

ഒരു ദമ്പതിമാരു മൂഴിയിൽ കരുതാത്തോരു വിവിക്ത ലീലയിൽ മരുവി ഗതഗർവ്വർ ഞങ്ങള- ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.

119

നളിനങ്ങളറുത്തു നീന്തിയും കുളിരേലും കയമാർന്നു മുങ്ങിയും പുളിനങ്ങളിലെന്നൊടോടിയും കളിയോടും പ്രിയനന്നു കുട്ടിപോൽ.

120

പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ കുറവില്ലാത്ത മൃഗങ്ങൾ പോലെയും നിറവേറ്റി സുഖം വനങ്ങളിൽ, ചിറകില്ലാത്ത ഖഗങ്ങൾ പോലെയും

121

സഹജാമലരാഗമേ! മനോ- ഗുഹയേലും സ്ഫുടരത്നമാണു നീ മഹനിയമതാണു മാറിലു- മഹമാത്മാവണിയുന്ന ഭൂഷണം.

122

പുരുഷന്നു പുമർത്ഥ ഹേതു നീ തരുണിക്കത്തരുണീ ഗുണങ്ങൾ നീ നിരുപിക്കുകിൽ നീ ചമയ്പു ഹാ! മരുഭൂ മോഹനപുഷ്പവാടിയായ്.

123

നയമാർഗ്ഗചരർക്കു ദീപമാ- യുയരും നിൻപ്രഭ നാകമേറുവാൻ നിയതം നരകം നയിപ്പു നി- ന്നയഥായോഗമസജ്ജനങ്ങളെ.

124

മൃതിയും സ്വയമിങ്ങു രാഗമേ! ക്ഷതിയേകില്ല നിനക്കു വാഴ്സു നി; സ്മൃതിയാം പിതൃലോക സീമയിൽ പതിവായശ്രുനിവാപമുണ്ടുമേ.

125

ചതിയറ്റൊരമർഷമല്ല നിൻ പ്രതിമല്ലൻ പ്രിയതേ, പരസ്പരം രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.

126 സമദൃഷ്ടി, സമാർത്ഥചിന്തനം ക്ഷമ, യന്യോന്യ ഗുണാനുരാഗിത ക്രമമായിവയെക്കണ്ടിടാം ശ്രമമറ്റാന്തരഗർവ്വമൂഷികൻ.

127

വിഭവോന്നതി, കൃത്യവൈഭവം, ശുഭവിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ. പ്രഭവിഷ്ണുതയെന്നിവറ്റയാൽ പ്രഭവിക്കാം ദുരഹന്തയാർക്കുമേ.

128

അതിമാനിതയായ വായുവിൻ ഹതിയാൽ പ്രേമവിളക്കു പോയ് മനം സ്തുതിതന്നൊലി കേട്ടു ചെന്നഹോ! പതിയാംസാഹസദുർഗ്ഗമങ്ങളിൽ

129

സ്ഥിതിയിങ്ങനെയല്ലയെങ്കിലി- ശ്രുതിദോഷത്തിൽ വിരക്തയെന്നിയേ ക്ഷിതി വാണിടുമോ സഗർഭയാം സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?

130

നിഹതാരികൾ ഭൂ ഭരിക്കുവാൻ സഹജന്മാർ നൃപനില്ലി യോഗ്യരായ്? സഹധർമ്മിണിയൊത്തുവാഴുവാൻ ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?

131

പരിശുദ്ധ വനാശ്രമം നൃപൻ പരിശീലിച്ചറിവുള്ളതല്ലയോ? തിരിയുന്നവയല്ലയോ നൃപ- ന്നരിയോരാത്മ വിചാരശൈലികൾ?

132

പറവാൻ പണി - തൻ പ്രിയസ്സൊരാൾ കുറചൊന്നാൽ സഹിയാ കശീലനും, കറയെന്നിലുരപ്പതുത്തമൻ മറപോലെങ്ങനെ കേട്ടു മന്നവൻ?

133

ഒരു കാക്കയൊടും കയർത്തതും പെരുതാമാശരവംശകാനനം മരുവാക്കിയതും നിനയ്ക്കില- പുരുഷ വ്യാഘ്രനിതും വരാവതോ?

134

അഥവാ നിജനീതിരീതിയിൽ കഥയോരാം പലതൊറ്റിനാൽ നൃപൻ പ്രഥമാനയശോധനൻ പരം വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.


9
ലേഖനങ്ങൾ
ചിന്തവിഷ്ട്ടായായ സീത
0.0
കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1

ഭാഗം -1

12 December 2023
1
0
0

1സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.2അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പു

2

ഭാഗം -1

12 December 2023
0
0
0

16അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിര

3

ഭാഗം -1

12 December 2023
0
0
0

40 നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.41 അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവ

4

ഭാഗം -2

12 December 2023
0
0
0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽതിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.52 പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറ

5

ഭാഗം മൂന്ന്-3

12 December 2023
0
0
0

101തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?102ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേത

6

ഭാഗം - മൂന്ന്

14 December 2023
0
0
0

135 ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.136വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും

7

നാലാം ഭാഗം

14 December 2023
0
0
0

151അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.152 ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്ത

8

നാലാം ഭാഗം

14 December 2023
0
0
0

164 നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലുംഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.165 അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ!

9

ഭാഗം നാല്

14 December 2023
0
0
0

178 ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.179 മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത

---

ഒരു പുസ്തകം വായിക്കുക