shabd-logo

ഭാഗം -1

12 December 2023

0 കണ്ടു 0
16

അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.

17

പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിരന്നു ഞാനിനി.

18

മുനിചെയ്ത മനോജ്ഞകാവ്യമ- മ്മനുവംശാധിപനിന്നു കേട്ടുടൻ അനുതാപമിയന്നിരിക്കണം! തനയന്മാരെയറിഞ്ഞിരിക്കണം.

19

സ്വയമേ പതിരാഗജങ്ങളാം പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും അവ ചിന്തയിലൂന്നിടാതെയായ് ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.

20

ക്ഷണമാത്രവിയോഗമുൾത്തടം വ്രണമാക്കുംപടി വാച്ചതെങ്കിലും പ്രണയം, തലപൊക്കിടാതെയി- ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.

21

സ്വയമിന്ദ്രിയമോദഹേതുവാം ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ ദയ തോന്നിടുമാറു മാനസം നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ


22

ഉദയാസ്തമയങ്ങളെന്നി,യെൻ- ഹൃദയാകാമതിങ്കലെപ്പൊഴും കതിർവീശി വിളങ്ങിനിന്ന വെൺ- മതിതാനും സ്മൃതിദർപ്പണത്തിലായ്.

23

പഴകി വ്രതചര്യ, ശാന്തമായ്- ക്കഴിവൂ കാലമിതാത്മവിദ്യയാൽ അഴൽപോയ്-അപമാനശല്യമേ- യൊഴിയാതുള്ള വിവേക ശക്തിയാൽ.

24

സ്വയമന്നുടൽ വിട്ടിടാതെ ഞാൻ ദയയാൽ ഗർഭഭരം ചുമക്കയാൽ പ്രിയചേഷ്ടകളാലെനിക്കു നിഷ്- ക്രിയയായ് കൗതുകമേകിയുണ്ണിമാർ.

25

കരളിന്നിരുൾ നീക്കുമുള്ളലി- ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ നരജീവിതമായ വേദന- യൊരുമട്ടർഭകരൗഷധങ്ങൾ താൻ.

26

സ്ഫുടതാരകൾ കൂരിരുട്ടിലു- ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ ഇടർ തീർപ്പതിനേകഹേതു വ- ന്നിടയാമേതു മഹാവിപത്തിലും.

27

പരമിന്നതുപാർക്കിലില്ല താൻ സ്ഥിരവൈരം നിയതിക്കു ജന്തുവിൽ ഒരു കൈ പ്രഹരിക്കവേ പിടി- ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.


28 

ഒഴിയാതെയതല്ലി ജീവി പോം വഴിയെല്ലാം വിഷമങ്ങളാമതും അഴലും സുഖവും സ്ഫുരിപ്പതും നിഴലും ദീപവുമെന്നപോലവേ

29 

അതുമല്ല സുഖാസുഖങ്ങളായ്- സ്ഥിതിമാറീടുവതൊക്കെയേകമാം അതുതാനിളകാത്തതാം മഹാ- മതിമത്തുക്കളിവറ്റ രണ്ടിലും.

30 
വിനയാർന്ന സുഖം കൊതിക്കയി ല്ലിനിമേൽ ഞാൻ - അസുഖം വരിക്കുവൻ; മനമല്ലൽകൊതിച്ചു ചെല്ലുകിൽ തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.

31 

ഒരുവേള പഴക്കമേറിയാ- ലിരുളും മെല്ലെ വെളിച്ചമായ് വരാം ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പുതാനുമേ.

32
 പിരിയാത്ത ശുഭാശുഭങ്ങളാർ- ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം തിരിയാം ഭുവനത്തിൽ നിത്യമി- ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ

33
 നിലയറ്റ സുഖാസുഖങ്ങളാ- മലയിൽ താണുമുയർന്നുമാർത്തനായ് പലനാൾ കഴിയുമ്പൊൾ മോഹമാം ജലധിക്കക്കരെ ജീവിയേറിടാം.


34 
അഥവാ സുഖദുർഗ്ഗമേറ്റുവാൻ സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ വ്യഥയാം വഴിയൂടെയമ്പിനാൽ വിരവോടുന്തിവിടുന്നു തന്നെയാം.

35 മനമിങ്ങു ഗുണംവരുമ്പൊഴും വിനയെന്നോർത്തു വൃഥാ ഭയപ്പെടും കനിവാർന്നു പിടിച്ചിണക്കുവാൻ തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.

36 

സ്ഫുടമാക്കിയിതെന്നെ മന്നവൻ വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ ഉടനേയിരുളാണ്ടു ലോകമ- ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.

37

 മൃതിവേണ്ടുകിലും സ്വഹത്യയാൽ പതിയാതായ് മതി ഗർഭചിന്തയാൽ അതി വിഹ്വലയായി, വീണ്ടുമീ- ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ

38 

ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ - മതിയുന്മാദവുമാർന്നതില്ല! ഞാൻ അതിനാലഴലിന്റെ കെട്ടഴി- ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും

39 

ഒരുവേളയിരട്ടിയാർത്തിതാൻ തരുമാ വ്യാധി വരാഞ്ഞതാം ഗുണം കരണക്ഷതിയാർന്നു വാഴ്വിലും മരണം നല്ല മനുഷ്യനോർക്കുകിൽ
9
ലേഖനങ്ങൾ
ചിന്തവിഷ്ട്ടായായ സീത
0.0
കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1

ഭാഗം -1

12 December 2023
1
0
0

1സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.2അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പു

2

ഭാഗം -1

12 December 2023
0
0
0

16അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിര

3

ഭാഗം -1

12 December 2023
0
0
0

40 നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.41 അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവ

4

ഭാഗം -2

12 December 2023
0
0
0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽതിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.52 പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറ

5

ഭാഗം മൂന്ന്-3

12 December 2023
0
0
0

101തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?102ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേത

6

ഭാഗം - മൂന്ന്

14 December 2023
0
0
0

135 ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.136വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും

7

നാലാം ഭാഗം

14 December 2023
0
0
0

151അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.152 ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്ത

8

നാലാം ഭാഗം

14 December 2023
0
0
0

164 നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലുംഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.165 അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ!

9

ഭാഗം നാല്

14 December 2023
0
0
0

178 ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.179 മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത

---

ഒരു പുസ്തകം വായിക്കുക