shabd-logo

ഭാഗം -8

19 December 2023

0 കണ്ടു 0
വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)

പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരനിരുദ്ധരാധികളുമെല്ലാർക്കും നമിക്കുന്നു ഞാൻ പ്രത്യേകം ഗുണകർമ്മമോർത്തു പറവാനാളല്ല ബാണാസുരൻ ഹസ്തഛേദനമൊന്നു ഹസ്തിനപുരീനിര്യാണമിത്യാദികൾ(95)



സമ്മോദംപൂണ്ടു വേൾപ്പാനഭിരുചി പെരുതസ്സത്യഭാമയ്ക്കലെന്നോ കാണ്മാനോ ജാംബവാനെ പ്രണയനിധിയെ നീ ദുര്യശസ്സൊന്നു തീർത്തു കാണ്മായത്തെപ്പുകഴ്ത്തീടരുതു തവ പരബ്രഹ്മമേ മന്ദമന്ദം പെണ്മാണിക്യങ്ങളെണ്മർക്കുമൊരനുഭവമായ് തീർന്ന നിന്നെത്തൊഴുന്നേൻ(96)



മൈക്കണ്ണീമാർകൾ പതിനാറുസഹസ്രമൊന്നി - ചൂൽക്കണ്ഠയാ തദനു ഭൌമഗൃഹേ ലഭിച്ചാൻ അക്കൌശലങ്ങളറിയാഞ്ഞു മുനീന്ദ്രനും പോയ് ചക്രം തിരിഞ്ഞു ഭവനങ്ങളിലെന്നു കേൾപ്പൂ(97)



ദ്വാർവത്യാം ഭവനേഷു തേഷു പതിനാറാമായിരം മൂർത്തിയായ് ശീഭർത്താവിനെ നിന്നെ നിർമ്മലഗുണാൻ വെവ്വേരെ കൈകൂപ്പിനേൻ സാപത്ന്യം തടവും മഹേന്ദ്രനെയുടൻ ജിത്വാ ഹരിച്ചങ്ങഹോ സാമർത്ഥ്യത്തൊടു സത്യഭാമയുടനേ പൂങ്കാവു കൽപദ്രുമം(98)



എന്താവൂ വിപ്രശാപാൽ ദൃഗനവശതയാ പണ്ടു പണ്ടേ കിടന്നാ - നോന്തായിട്ടപ്രദേശേ നിഭൃതമതു ബലാൽ ബാലകന്മാർ പറഞ്ഞാർ സന്താപം തീർത്തെടുത്തങ്ങവനനവധിചെയ്യോരു ദാനങ്ങലെല്ലാം ബന്ധുക്കൾക്കുള്ളിലാക്കീട്ടവനു ഗതി കൊടുത്തോരു തുഭ്യം നമോസ്തു(99)



വാവായെന്നു വിളിച്ചു കേളിപരനായ് ലീലയ്ക്കു കാളിന്ദിയെ ഭാവാലൊന്നു പകർന്ന മത്തത കലർന്നെന്തേതു പോകുന്നിതോ കോപാലക്കരികൊണ്ടു നേരെ കുഴിയെത്തോണ്ടീടിനാൻ ഭവാൻ താപാകർഷണമെന്നതെങ്കലരുളീടാനന്ദനീലാംബര(100)




തന്നെസ്നേഹമിയന്നവർക്കു നിമിഷം ദ്വേഷിച്ചവർക്കും ബലാൽ തന്നെപ്പോലെ ചമഞ്ഞവർക്കുമരുളി കൈവല്യമല്ലേ വിഭോ! തന്നെത്താനറിയാഞ്ഞു ഖിന്നമതിയായ് നിന്നോടിരന്നീടിനോ - രെന്നെക്കാണവശം കൃപാലയ! ജയ! ശ്രീവാമഗേഹാലയ!(101)

തൃക്കയ്യാൽ മരണം വരേണമതിനായ് പണ്ടേയിരിക്കുന്നവൻ ചൊൽകൊള്ളും വിവിദൻ മുദാ മുസലി താനമ്പാടിയിൽ ചെന്ന നാൾ മൈക്കണ്ണൻ പലരോടുമായ് മധുമദം പൂരിച്ചു മേവുന്നവൻ തൃക്കയ്യാൽ മരണം ലഭിച്ചു പരലോകേ പോയ് സുഖിച്ചീടിനാൻ(102)

പുത്രന്മാർ പത്നിമാരെന്നിവരൊടു സുഖമേ നിത്യവും ദ്വാരവത്യാം പൃത്ഥ്വീഭാജാം ഗൃഹസ്ഥാശ്രമവിധിയുപദേശിച്ചുകൊണ്ടച്യുതൻ താൻ നിത്യാത്മാ നിത്യദാനാദികൾ നിയതമൊരുക്കുന്നതും തന്മേലേ പോ - യാസ്ഥാനേ ചേർന്നു ധർമ്മാദികൾ വിരവിൽ വിചാരിപ്പതും കൈതൊഴുന്നേൻ(103)



കൂകീ കോഴി വനാന്തരേ വിറകുമായ് നിന്നന്നു രാവേ തഥാ കൂകീ കോകിലവാണിമാർ കുചതടേ മേവീടുമന്നാളിലും കൂകും കോഴികൾ തമ്മിലുള്ള സുകൃതം ശൌരേ പറഞ്ഞീടുവാ - നാകുന്നീല ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം(104)

104

കാരാഗ്രഹത്തിൽ നരപാലർ പറഞ്ഞ വാക്കും ശ്രീനാരദോക്തിയുമതിൽ കരണീയമാദൌ ശ്രീമാനൊടുദ്ധവരൊടെങ്ങിനെയെന്നനേകം പ്രേമാതുരം തിരുമുഖം തവ കാണ്മനോ ഞാൻ(105)



ഇന്ദ്രപ്രസ്ഥത്തിലിന്ദുപ്രിയസുതനെ നിനച്ചുള്ളൊരൌത്സുഖ്യവേഗാൽ വന്നിട്ടബ്ദീമനാലെ മഗധപതിയെയും കൊന്നു നാടും ജയിച്ചാൻ ധന്യാത്മാ രാജസൂയം നരപതി ബത സാധിച്ചതും ധർമ്മജൻ താ - നൊന്നായി ചൈദ്യനപ്പോൾ മധുമഥന! ഭവാനോടതും കൈതൊഴുന്നേൻ(106)



സാലൻ വന്നച്ഛനെക്കൊന്നൊരു മറിവു കുറഞ്ഞോന്നതംഗീകരിച്ചി - ട്ടെല്ലാം പോയ് ചെന്നു വന്നീടിന ഗതിയവനും നൽകിനാനേകഭാവം കല്യാണങ്ങൾക്കു മൂലം തവ പദകമലം സേവ ചെയ്താവതെല്ലാം നിർലജ്ജം കീർത്തനം ചെയ്വതു കിമപി ചെവിക്കൊൾക വാതാലയേശ!(107)





8
ലേഖനങ്ങൾ
ശ്രീകൃഷ്ണകർണാമൃതം
0.0
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവികളിൽ ഒരാളായിരുന്നു പൂന്താനം.അദ്ദേഹം ജനിച്ചതും ജീവിച്ചതും രാജ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റർ) പുന്നനം (പൂങ്കാവനം - പൂന്താവനം- പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്ന എന്ന വിശ്വസിക്കപ്പെടുന്നു.
1

ഭാഗം -1

17 December 2023
0
0
0

ശ്രീകൃഷ്ണകർണാമൃതംകർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളു

2

ഭാഗം -2

17 December 2023
0
0
0

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12

3

ഭാഗം -3

17 December 2023
0
0
0

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും ന

4

ഭാഗം -4

17 December 2023
0
0
0

ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ

5

ഭാഗം -5

19 December 2023
0
0
0

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്

6

ഭാഗം -6

19 December 2023
0
0
0

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമള

7

ഭാഗം -7

19 December 2023
0
0
0

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊ

8

ഭാഗം -8

19 December 2023
0
0
0

വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരന

---

ഒരു പുസ്തകം വായിക്കുക