shabd-logo

ഭാഗം -3

17 December 2023

0 കണ്ടു 0
മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)

പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും നിറഞ്ഞ ചില കറ്റുകിടാങ്ങളപ്പോൾ പിറ്റാടായും കുഴലുമായ് നടുവിൽ കളിക്കും



 കുറ്റക്കിടാവു കണി കാട്ടുക കൌതുകം മേ(31)

"ഉണ്ണിക്കാമുണ്ണണം” പോരിക കളികളിനിപ്പോരുമെന്നമ്മ ചെന്നി - ട്ടുണ്ണിക്കാവോടു ചൊന്നാളൊരുപൊഴുതതിലും പ്രീതിയപ്പോൾ കളിപ്പാൻ എന്നോമൽക്കാശയാമ്പോൾ വരിക മകനെയെന്നമ്മ പോകുന്ന നേരം പിന്നാലേ ചെന്നടുത്തിട്ടയി ജനനി! വിശക്കുന്നുവെന്നാൽ മുകുന്ദൻ!(32)

മാണിക്കക്കണ്ണുക്കൊണ്ടെനമടിയിലൊരുദിനം വന്നു മന്ദം പുഴറ്റി പ്രീണിപ്പിപ്പാനുപാസേ സൂചിരമുരസി നീ തന്നെയിന്നോരുപായം കാണുന്നേ നല്ലപൂമൈ കനകമണികളും കാഞ്ചിയും കാന്തിപൂരം പൂണുന്നോരോമനച്ചേവടിയുമയി വിഭോ! ദേഹി ദേഹി പ്രസാദം(33)



തേവാരിപ്പാനിരിപ്പാൻ തുനിയുമളവിലത്തേവർ ഞാനെന്നു ചൊല്ലി പ്പൂവെല്ലാം ചൂടുമപ്പോളരുതയി മകനേയെന്തിതെന്നാളെശോദാ ഭൂഭാരം തീർപ്പതിന്നായ് മഹിയിലവതരിച്ചോരു സച്ചിൽസ്വരൂപം വാ പാടിപ്പാരമോർത്തീടിന സുകൃതിനിമാർക്കമ്മമാർക്കേ തൊഴുന്നേൻ!(34)



നാരായണാ എന്നു ജപിക്ക കാവെ - ന്നാരോമലായിപ്പറയും യശോദാ നാണം കുണുങ്ങിട്ടു ചിരിക്കുമപ്പോൾ നാരായണൻ താനിതി വാസുദേവൻ!(35)




എന്തിക്കേൾക്കുന്നതെമ്പോറ്റിയൊടതു വെറുതേ കേൾപ്പനെൻ കൌതുകത്താ - ലേന്തും പാൽവെണ്ണ നോക്കിപ്പല പലകുകളും വെച്ചു കുന്തിച്ചിരുന്നാൻ വെന്തിങ്കൾക്കോമനത്വം കളയുമണിമുഖം തൃഷ്ണയോടങ്ങുയർത്തി ചെന്തൊണ്ടിക്കൽഭുതം തേടിനൊരധരപുടം കൊണ്ടു മോന്തീടിനാൻ പോൽ(36)



ബാലത്വം പൂണ്ടു മേവുന്നളവൊരു ദിനമങ്ങന്യഗോപാലരോടെ മോഹത്താൽ വെണ്മരിക്കിൻ കുസുമമതിനുതൻ മോതിരം വിറ്റുപോൽ നീ! സ്നേഹത്തിൻ ഭംഗഭീത്യാ ബത രമയുമതിന്നപ്രിയം ഭാവിയാതേ സേവിച്ചാളെന്ന ലോകോത്തരമധുരിമ ഞാൻ കണ്ടിതാവൂ കൃപാബ്ലേ!(37)



തമ്മിൽ കുളിച്ചു കലഹിച്ചു നിലത്തു വീണാർ ചെമ്മേ ചുവട്ടിൽ വശമായ് ബലഭദ്രനപ്പോൾ തന്മേൽക്കിടന്നു സുഖമേ മധുസൂദനൻ താ- ന്നമ്മയ്ക്കനന്തശയനം വെളിവാക്കിനാൻ പോൽ!(38)


മേഘശ്യാമമൊരേടമിന്ദുസദൃശം മറ്റേടമെന്നിങ്ങനേ തേജസ്സതമായ് ഭവിച്ചിതു ഭവാന്മാർ തമ്മിലന്യോന്യമായ് ഗാഢാശ്ലേഷമിയന്നനേരമതുകുണ്ടാശ്ചര്യമായ് നിന്നവ- ർക്കാകാശേ ബത വാമഗേഹനിലയാ! ശ്രീമൻ ! പരിത്രാഹി മാം(39)



അമ്മേ ഞാൻ മണ്ണുതിന്നീലതു മനസി നിനക്കില്ല വിശ്വാസമെങ്കിൽ ചെമ്മേ കാണെന്നു മെല്ലെച്ചെറിയ പവിഴവായ് കാട്ടിയമ്മക്കൊരുന്നാൾ; അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ ളമ്മേ! അമ്മിഞ്ഞ നൽകെന്നൊരു നിപുണത ഞാൻ കണ്ടിതാവൂ മുകുന്ദാ!(40)

ഊങ്കാ വിൽപതിനായൊരുത്തി തെരുവിൽ പോന്നങ്ങു വന്നീടിനാ - ളേകാന്തേ ഭഗവാനവൾക്കു കുതുകാൽ നെൽ കോരി നൽകീടിനാൻ മാഴ്കാതേ കനകം നിറഞ്ഞു സുഖമേ പാത്രത്തിലപ്പോളവൾ ക്കാകാശേ മരുവുന്ന ദിവ്യജനവും കണ്ടീടിനാരത്ഭുതം(41)
8
ലേഖനങ്ങൾ
ശ്രീകൃഷ്ണകർണാമൃതം
0.0
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവികളിൽ ഒരാളായിരുന്നു പൂന്താനം.അദ്ദേഹം ജനിച്ചതും ജീവിച്ചതും രാജ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റർ) പുന്നനം (പൂങ്കാവനം - പൂന്താവനം- പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്ന എന്ന വിശ്വസിക്കപ്പെടുന്നു.
1

ഭാഗം -1

17 December 2023
0
0
0

ശ്രീകൃഷ്ണകർണാമൃതംകർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളു

2

ഭാഗം -2

17 December 2023
0
0
0

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12

3

ഭാഗം -3

17 December 2023
0
0
0

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും ന

4

ഭാഗം -4

17 December 2023
0
0
0

ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ

5

ഭാഗം -5

19 December 2023
0
0
0

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്

6

ഭാഗം -6

19 December 2023
0
0
0

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമള

7

ഭാഗം -7

19 December 2023
0
0
0

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊ

8

ഭാഗം -8

19 December 2023
0
0
0

വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരന

---

ഒരു പുസ്തകം വായിക്കുക