shabd-logo

ഭാഗം -4

17 December 2023

0 കണ്ടു 0
ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ !(42)

അമ്മയ്ക്കപ്പാൽ തികക്കുന്നതിലവശതപൂണ്ടേന്നെ നീക്കി മുലക്കെ - ന്നമ്മയ്ക്കും പ്രീതിയാകെന്നരിശുമൊടു തയിർപാത്രമെല്ലാം തകർത്താൻ; നിർമ്മര്യാദത്തിനൊന്നെറ്റണമതിനുമുതിർന്നമ്മ നോക്കീടുമപ്പോ - ളമ്മായപ്പൈതലെത്താനുരൽമുകളിൽ മുദാ കണ്ടതും കൈതൊഴുന്നേൻ! (43)



ശ്രീമേവീടുന്ന പൂമൈയുരലൊടു കയർ കൊണ്ടമ്മ ബന്ധിച്ച നേരം നാമം മറ്റൊന്നു ദാമോദരാ! ജയ നിതരാമെന്നു വിണ്ണോർ പുകഴ്വാർ! പ്രേമാവേശേന മന്ദം മരുതുകളിലിടെപ്പാഞ്ഞു മംഗല്യമേകി ശ്രീമാന്മാർക്കംബുജാക്ഷൻ ധനപതിതനയന്മാർക്കുതും കൈതൊഴുന്നേൻ(44)



നാശം പാരം നമുക്കെന്നവിടമവർ ബൃഹൽകാനനം കൈവെടിഞ്ഞി - ട്ടാശാന്തേ ചെന്നു വൃന്ദാവനമതിൽ മരുവീടേണമെന്നാരൊരു നാൾ കൂശാന്തേ കാനനാന്തേ ശകടനിരകളോടിത്തുടങ്ങി തദാനീം

കൈശോരം പൂണ്ടു ധാത്രിമടികളിൽ മരുവും രാമകൃഷ്ണൗ തൊഴുന്നേൻ (45)

വൃന്ദാവനം പോലെ മരുപ്രദേശം കുന്നായ ഗോവർദ്ധനവും വിശേഷാൽ വൃന്ദാവനം കണ്ടു തെളിഞ്ഞു പോറ്റി സന്താപമെന്നുള്ളതു നീക്കി നീ മേ(46)



പശുക്കിടാവായൊരു പാപി വന്നു ശിശുക്കൾ കൂട്ടത്തിലടുത്ത നേരം വശത്തുവെച്ചങ്ങു വധിച്ചു കണ്ണൻ നശിക്കുമല്ലായ്കിലീ വിശ്വമെല്ലാം(47)



കാളിന്ദീതീരമാർഗ്ഗേ വനഭുവി പശുപന്മാരുമൊന്നിച്ചു മെല്ലേ ഗോവൃന്ദം മേച്ചു മേവീടിന ഭുവനപതേ! കൃഷ്ണ! കാരുണ്യസിഡോ! ആകുന്നേനല്ല തൃക്കാലടിയൊടണവതന്നാശു ഞാനെന്തു ചെയ മോഹം നീങ്ങും പ്രകാരം വഴി തരിക വിഭോ! വാമഗേഹാധിവാസിൻ (48)

ആക്കം കലർന്ന തിരുമേനി വിഴുങ്ങുവാനായ് കൊക്കും പിളർന്നു വലിയോരു ബകും വരുമ്പോൾ ചിക്കെന്നവന്നു ഗതി നൽകി വിനോദമോടേ ശക്രന്നു മോദമരുളീടിന തേ നമോസ്തു(49)



പീലിക്കാർമുടി കാൽത്തളിർ പൊടിയുമേറ്റൊട്ടൊട്ടഴിഞ്ഞങ്ങിനേ താലത്തിൽ കുഴലും കുബേരനടയും ഗോപാലരും ഗോക്കളും ബാലസ്ത്രീകളുഴന്നുവന്നു വഴിയിൽ പാർക്കുന്ന സൌഭാഗ്യവും മേളത്തോടെഴുന്നള്ളീടുന്നൊരു ദിനം കണ്ടാവു കൺകൊണ്ടു ഞാൻ(50)

കണ്ണൻ കൂടാതെ വണ്ണം പെരുകിനൊരു പെരും പാമ്പിനുള്ളിൽ കടന്നാ രെണ്ണം കൂടാതെ ഗോപാലരുമതിനിടയിൽ ഗോക്കളും ചേർന്നൊരുന്നാൾ അന്നേരം താനുമുൾപ്പുക്കവനു ഗതികൊടുത്താശു മൂർച്ഛിച്ചവർക്കും

ദണ്ഡം കൂടാതെ പോന്നാനതുപൊഴുതസുരൻ ചെന്നു സായൂജ്യമാർന്നാൻ(51)

തൃക്കയ്യിൽ കബളാന്നവും വിരൽകളിൽ സാരോപദംശങ്ങളും പോത്തും കൊമ്പുമുദാരപത്രവുമിടം കക്ഷേ വഹൻ കൌതുകാൽ വസ്ത്രാന്തേ മടിയിൽ ധരിച്ചു മുരളീം ഗോപാലരും താനുമായ് സ്വർഗ്ഗത്തുള്ളവർ നോക്കിനിൽക്കെ യജനാധ്യക്ഷൻ ഭുജിച്ചീടിനാൻ(52)

ഉണ്ണിക്കരങ്ങളിലുരുട്ടിയ ചോറുമായി - ട്ടുണ്ണിക്കിടാങ്ങളൊരുപോലെ ചമഞ്ഞ സംഖ്യം ഒന്നിച്ചിരുന്നുരുളയുണ്ടതു കണ്ടുമുണ്ടും വെണ്ണക്കിരന്നവനതിൽ നടുവേ നിരന്നു(53)



8
ലേഖനങ്ങൾ
ശ്രീകൃഷ്ണകർണാമൃതം
0.0
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവികളിൽ ഒരാളായിരുന്നു പൂന്താനം.അദ്ദേഹം ജനിച്ചതും ജീവിച്ചതും രാജ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റർ) പുന്നനം (പൂങ്കാവനം - പൂന്താവനം- പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്ന എന്ന വിശ്വസിക്കപ്പെടുന്നു.
1

ഭാഗം -1

17 December 2023
0
0
0

ശ്രീകൃഷ്ണകർണാമൃതംകർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളു

2

ഭാഗം -2

17 December 2023
0
0
0

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12

3

ഭാഗം -3

17 December 2023
0
0
0

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും ന

4

ഭാഗം -4

17 December 2023
0
0
0

ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ

5

ഭാഗം -5

19 December 2023
0
0
0

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്

6

ഭാഗം -6

19 December 2023
0
0
0

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമള

7

ഭാഗം -7

19 December 2023
0
0
0

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊ

8

ഭാഗം -8

19 December 2023
0
0
0

വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരന

---

ഒരു പുസ്തകം വായിക്കുക