shabd-logo

ഭാഗം -6

19 December 2023

0 കണ്ടു 0
ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)

തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമളം ചൊരിയുന്ന നേരം കാർവണ്ണനക്കുഴലെടുത്തു വിളിച്ച നേരം നീർക്കണ്ണിമാരുഴറിവന്നതു കാണ്മതോ ഞാൻ(67)


അംഗഭംഗികണ്ടു കണ്ടനംഗമാൽ പിണഞ്ഞു മേവു - മംഗനാജനത്തൊടേ മനം കലർന്ന മാധവൻ രംഗനാഥനെന്നുപേർ പുകഴ്ന്ന നാഥനിന്നെനിക്കു സംഗനാശമെന്നുചൊന്ന മംഗലം തരേണമേ(68)



ചെന്താമലർപ്പുമലർ മാല മൌലൌ ചെന്താമരക്കണ്ണനണിഞ്ഞു നന്നായ് വൃന്ദാവനത്തിൽക്കുഴലൂതുമക്കോ - പ്പെന്നാകിലും ചേതസി കണ്ടിതാവൂ(69)



വൃന്ദാവനത്തിലെഴുനെള്ളീ വിലാസമോടെ മന്ദാരമാല കുഴൽ പീലികൾ പൂണ്ടു നന്നായ് പെണ്ണുങ്ങളോടുമിടചേർന്നു നിലാവു തോറും കണ്ണൻ കളിച്ച കളിയമ്പൊടു കാണ്മനോ ഞാൻ(70)



ഗോപസ്ത്രീകൾ മറഞ്ഞുപോയ തിരുമൈ കണ്ടിട്ടു കൌതൂഹലാൽ മാറത്തും മുലമേലുമാസ്യകമലം തന്മേലുമാശ്ലേഷിതം ശ്രീമൽ ചേവടി മൂവ്വടിക്കു ഭുവനം വെന്നീടുമോജസ്സൊടെ ചേതസ്സിങ്കലുദിപ്പതിന്നു സുകൃതം പോരാഞ്ഞിരുന്നീടിനേൻ(71)



വട്ടപ്പോർ കൊങ്കമൊട്ടും തടവി മുരഹരൻ മെല്ലെ വട്ടക്കളിക്കായ് മട്ടോലും വാണിമാർ തന്നിടയിൽ മരതകം പോലെ ചേർന്നും വിളങ്ങീ വാട്ടം തട്ടാതെ താളം തരിവള കടകം നൂപുരത്തോടിണങ്ങി പുഷ്ടാനന്ദേന നിൽക്കും മുഴുമതിയതിലാമ്മാറു ഗീതങ്ങൾ പൊങ്ങി(72)



പീലിക്കാർമുടി ചാഞ്ഞതും തിരുമുഖം മെല്ലേ വിയർക്കുന്നതും ചാലക്കണ്മിഴികൊണ്ടു കാമിനികളെക്കാമിച്ച നൈപുണ്യവും നീലക്കാർമുകിൽ വർണ്ണവും തിരുവുടൽക്കുള്ളോരു സൌരഭ്യവും ബാലക്കാമിനിമാർ മയങ്ങിയതുമെൻ കൺകൊണ്ടു കണ്ടാവു ഞാൻ(73)



ഏകാന്തേ ദേവയാത്രാവിധിയിലധികമാമംബികാകാനനത്തിൽ പൂകുന്നോർ യാദവന്മാരതിലൊരഹിവരൻ നന്ദനെ ചെന്നു തിന്നാൻ വേഗം തൃക്കാലുകൊണ്ടേ ഗതിയരുളിയവൻ പണ്ടു വിധ്യാധരമ്പോൽ ശോകം നീക്കീടവണ്ണം മനസി മധുരിപോ! മംഗളം ദേഹി മഹ്യം(74)



അംഗനാജനത്തേയും പിടിച്ചുകൊണ്ടു മണ്ടിനോരു ശംഖചൂഡനെപ്പിടിച്ചവൻ്റെ മൌലിരത്നവും തങ്കലാക്കി മെല്ലവേ ഹലായുധന്നു നൽകിനോരു പങ്കജാക്ഷ! നിൻ കൃപയ്ക്കു പാത്രമാക്കുകെന്നെയും(75)



അരിഷ്ടനെന്നുള്ളൊരു ദുഷ്ടനാലു - ള്ളരിഷ്ടമന്നാട്ടിനു തട്ടിയപ്പോൾ ഗിരിഷ്ഠനാം നീ കൊലചെയ്ത ശേഷം വരിഷ്ഠമായുള്ള പദം ലഭിച്ചാൻ(76)


ചാലെക്കാണായ നീലക്കുതിര വിരുതനാം കേശി നാശം വരുത്താൻ നീലക്കാർവർണ്ണ! നിന്നോടരിശമൊടുമുതിർന്നൊന്നു നേരിട്ടു പാഞ്ഞാൻ ബാലക്കൈ വായിലാക്കീട്ടരിമരനിമിഷം കൊണ്ടു കൊന്നാൻ ത്രിലോകേ മാലാകെത്തീർത്തു മായാവിയെ മയസുതനെക്കൊന്നതും കൈതൊഴുന്നേൻ(77)


നാളേക്കു നാളെ മഥുരാപുരിയിന്നു കാണാം നാളീകനേത്ര! തവ മാതുലനിഗ്രഹം മേ കേളെന്നു നാരദമുനി സ്തുതി ചെയ്തു നീ താൻ പാലിച്ചുകൊൾക പരമേശ്വര പത്മനാഭ!(78)


അക്രൂരൻ മിക്കതും മേൽ വരുവതു വഴിയെന്നുള്ളിലോർത്തോർത്തു വന്നാൻ വ്യഗ്രം കൈവിട്ടു തൃക്കാൽപ്പൊടിയിലവശനായ് ഹന്ത! വീണങ്ങുരുണ്ടാൻ നിൽക്കുന്നൂ പൈ കുറുക്കുന്നതുമഴകൊടുകണ്ടത്ഭുതന്മാർ ഭവാന്മാ - രഗ്രേ താനോർത്തതെല്ലാമവശമനുഭവിച്ചാനഹോ ഭാഗ്യശാലി(79)



8
ലേഖനങ്ങൾ
ശ്രീകൃഷ്ണകർണാമൃതം
0.0
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവികളിൽ ഒരാളായിരുന്നു പൂന്താനം.അദ്ദേഹം ജനിച്ചതും ജീവിച്ചതും രാജ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റർ) പുന്നനം (പൂങ്കാവനം - പൂന്താവനം- പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്ന എന്ന വിശ്വസിക്കപ്പെടുന്നു.
1

ഭാഗം -1

17 December 2023
0
0
0

ശ്രീകൃഷ്ണകർണാമൃതംകർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളു

2

ഭാഗം -2

17 December 2023
0
0
0

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12

3

ഭാഗം -3

17 December 2023
0
0
0

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും ന

4

ഭാഗം -4

17 December 2023
0
0
0

ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ

5

ഭാഗം -5

19 December 2023
0
0
0

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്

6

ഭാഗം -6

19 December 2023
0
0
0

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമള

7

ഭാഗം -7

19 December 2023
0
0
0

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊ

8

ഭാഗം -8

19 December 2023
0
0
0

വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരന

---

ഒരു പുസ്തകം വായിക്കുക