shabd-logo

ഭാഗം -2

17 December 2023

0 കണ്ടു 0
മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12)

നാളീകലോചനനുറക്കുവരാഞ്ഞെശോദാ നാരായണന്റെ ചരിതം കഥ ചൊല്ലുമപ്പോൾ സീതാം ഹരിച്ചു ദശകുന്തരനെന്നു കേട്ടി - ട്ടാലോകനാഥ "നയി ലക്ഷ്മണ" യെന്നുരച്ചു(13)



പച്ചക്കല്ലൊത്ത പൂമൈനിറവുമണികഴൽപ്പല്ലവം മെല്ലെമെല്ലേ വെച്ചീടുമ്പോൾ വിറച്ചീടിന മധുരിമയും പിച്ചയും വിശ്വമൂർത്തേ! മച്ചിത്തേ പോന്നുദിച്ചീടണമതിനു വിശേഷിച്ചു വിജ്ഞാപയേഹം സച്ചിൽക്കല്ലോലമേ! നീ കൃപ തരിക സദാ കൃഷ്ണ! കാരുണ്യസിഡോ! (14)

ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാൺ കിഴിഞ്ഞി - ട്ടുണ്ണിക്കൈകൊണ്ടൊരുണ്ണിപ്പലകയുടനെടുത്തൊട്ടു വീഞ്ഞും നടന്നും ഉണ്ണികൃഷ്ണൻ വരുമ്പോൾ തിരുവയർ നിറയെപ്പാലുമുണ്ടാ പ്രസാദം കണ്ണിൽക്കാണായ് വരേണം രഹസി മ്മ കിനാവെങ്കിലും പങ്കജാക്ഷാ! (15)

ഉണ്ണിക്കാൽ കൊണ്ടു നൃത്തങ്ങളുമരനിറയെക്കിങ്ങിണിപ്പൊന്നരഞ്ഞാ - ളുണ്ണിക്കൈകൊണ്ടു താളങ്ങളുമണിമുടിയിൽ പിഞ്ചവും കൊഞ്ചൽ വായ്പും ഉണ്ണിക്കണ്ണന്റെ പൂമൈ കുഴൽ വിളിയുമടുത്തുള്ള ചിൽപിള്ളരും മേ കണ്ണിൽക്കാണുന്നപോലെ മനതളിരിലുദിക്കേണമോർക്കുമ്പൊഴെല്ലാം(16)



ഏലസ്സു പൊൻമണി ചിലമ്പുകൾ പൊന്നരഞ്ഞാൺ മേളിച്ച കൈവളകൾ മോതിരവും ഗളാന്തേ മൌലിക്കണിഞ്ഞ മലർമാലകൾ പീലിയും തേ ബാലത്വവും വദനപങ്കജവും തൊഴുന്നേൻ(17)



ഒന്നിച്ചരിക്കുമ്പൊഴടുത്തു കണ്ണൻ പിന്നൂടെ കേശങ്ങളഴിച്ചുകൊണ്ടാൻ വന്നിട്ടു മുറ്റത്തിറവെള്ളമേറ്റാ - നമ്മയ്ക്കുമച്ഛന്നുമൊരാവതില്ലേ!(18)

മായത്തിനാൽ മാനുഷനായ നാഥൻ മോഹത്തിനാൽ വെണ്ണ ലഭിപ്പതിന്നായ് മാനിച്ചു മാതാവൊടു ചേർന്നു നന്നായ് മാറത്തു തൈർത്തുള്ളിയുമേറ്റിരുന്നാൻ(19)

ബാലത്വേന കളിച്ച നാലനുജനോടൊന്നിച്ചു കാണുന്നവ - ർക്കാലസ്യം വരുമക്ഷികൾക്കു തിരുമൈരണ്ടും ജഗന്മോഹനം നീലക്കല്ലു തമാലമഞ്ജനകളായാഭം ഹരേ! ശ്യാമളം ബാലത്തിങ്കളുദിച്ചപോലെ ഭവതോപ്യാനന്ദനീലാംബരം(20)

ഓടക്കുഴൽക്കു പുതുവെണ്ണ ലഭിപതിന്നാ യാടിക്കുഴഞ്ഞു കുഴലൂതിന വാസുദേവൻ കാനക്കുറുഞ്ഞിയെ വിളിച്ചതു കേട്ട നേരം പൂനക്കുറുഞ്ഞികളടുത്തതു കാണ്മനോ ഞാൻ(21)

കണ്ണൻ കളിച്ചേട്ടനുമായൊരുന്നാൾ സ്വർണ്ണാദികൾക്കല്ല മഹത്വമയ്യോ കണ്ണഞ്ചിരട്ടക്കു പടുത്വമേറും കുന്നിക്കുരുക്കൾക്കുമിതെന്നു തീർന്നു!(22)

ദ്വേഷിച്ചോർക്കാത്ത സൌഖ്യം പലവഴിയിൽ വരുത്തുന്ന ലീലാവിലാസം ഘോഷിച്ചോരോന്നു കേൾക്കാമതിലുമതിശയം പിന്നെയും തോന്നുമസ്മിൻ ഊഴിക്കീരേഴിനും നായകനൊരു പശുപപ്പിള്ളരും താനുമായി പ്പുഴിച്ചോറാടുമക്കോപ്പൊരുപൊഴുതിഹ കണ്ടാവു വൈകുണ്ഠവാസിൻ(23)

അമ്പാടിക്കൊരു ഭൂഷണം രിപുസമൂഹത്തിന്നഹോ ഭീഷണം പൈമ്പാൽ വെണ്ണ തയിർക്കു മോഷണമതിക്രൂരാത്മനാം പേഷണം വൻ പാപത്തിനു ശോഷണം വനിതമാർക്കാനന്ദസംപോഷണം നിന്‌പാദം മതിദൂഷണം ഹരതു മേ മഞ്ജീരസംഘോഷണം(25)

വെണ്മത്തിനും മരതകത്തിനുമാർത്തി നൽകും പൊന്മേനി രണ്ടുമൊരുമിച്ചു ചമഞ്ഞു നന്നായ് നിർമായമേവ ഹൃദയത്തിലുദിപ്പതിന്നും ജന്മാന്തരേ സുകൃതമുള്ളൊരു ജീവനോവാൻ!(26)



വെണ്ണയ്ക്കിരുന്നു വഴിയേ മണിയും കിലുക്കി കുഞ്ഞിക്കരങ്ങളുമുയർത്തി നടന്ന നേരം കണ്ണിൽത്തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നിന്നോ - രുണ്ണിക്കിടാവു ചിരിപൂണ്ടിതു കണ്ടിതാവ(26)

എന്നോമലിങ്ങു വരികെന്നു യശോദ മെല്ലെ - ച്ചൊന്നാൾ മകന്നു പുതുവെണ്ണ കൊടുപ്പതിന്നായ് അന്നേരമാർത്തിയൊടോടി വിയർത്തുവീണ കണ്ണന്റെ കാതരത കാണ്മതു കൌതുകം മേ(27)


കണ്ണാടിയിൽ കണ്ടു കളായ രമ്യം കണ്ണിൽ തെളിഞ്ഞോരു മുഖാരവിന്ദം ചങ്ങാതിയെന്നിട്ടു ചിരിച്ചു കണ്ണൻ കണ്ണാടി പൂണുന്നതു കണ്ടിതാവൂ(28)



ഏലസ്സം മഷിയും ചിലമ്പു തളയും കോലാഹലത്തോടെയാ - മേളത്തിൽ ൽ കളിയും ചിരിച്ച രിച്ച മുഖവും തൃക്കൈകളിൾ താളവും കാലിക്കാൽപ്പൊടിയും കള ബാലകൃഷ്ണനടുത്തു വന്നൊ കളായനിറവും കാലുഷ്യവായ്പും തഥാ വന്നൊരുദിനം കണ്ടാവു കൺകൊണ്ടു ഞാൻ(29)




8
ലേഖനങ്ങൾ
ശ്രീകൃഷ്ണകർണാമൃതം
0.0
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവികളിൽ ഒരാളായിരുന്നു പൂന്താനം.അദ്ദേഹം ജനിച്ചതും ജീവിച്ചതും രാജ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റർ) പുന്നനം (പൂങ്കാവനം - പൂന്താവനം- പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്ന എന്ന വിശ്വസിക്കപ്പെടുന്നു.
1

ഭാഗം -1

17 December 2023
0
0
0

ശ്രീകൃഷ്ണകർണാമൃതംകർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളു

2

ഭാഗം -2

17 December 2023
0
0
0

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12

3

ഭാഗം -3

17 December 2023
0
0
0

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും ന

4

ഭാഗം -4

17 December 2023
0
0
0

ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ

5

ഭാഗം -5

19 December 2023
0
0
0

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്

6

ഭാഗം -6

19 December 2023
0
0
0

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമള

7

ഭാഗം -7

19 December 2023
0
0
0

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊ

8

ഭാഗം -8

19 December 2023
0
0
0

വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരന

---

ഒരു പുസ്തകം വായിക്കുക