shabd-logo

ഭാഗം -1

17 December 2023

0 കണ്ടു 0
ശ്രീകൃഷ്ണകർണാമൃതം

കർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം  (1)

ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളും ചിങ്ങമാസേ മുഴുമതിയുമുദിക്കുന്ന മുഖ്യ മുഹൂർത്തേ തൃക്കയ്യിൽ ശംഖചക്രാംബുജഗദകൾ ധരിച്ചോരു ബാലസ്വരൂപം തക്കത്തിൽ ദേവകിക്കും കണവനുമണയെദ്ദർശിതം കൈതൊഴുന്നേൻ(2)




അച്ഛന്റേ ഹസ്തപത്മത്തിനു മധുകരമായ് നിന്നുപോവാൻ മുതിർന്നു തൽക്കാലേ മുഷ്ക തേടീടിന കനകകവാടങ്ങൾ താനേ തുറന്നു ചക്രീശൻ ഛത്രമാർന്നു നിറപുഴയുമുഴറ്റോടു നീർ വാങ്ങി നിന്നു ചിക്കെന്നമ്പാടിചേർന്നു ജനകനവിടെയക്കന്യയെക്കൊണ്ടു പോന്നു (3)

അറ്റം കൂടാതെ കൌതൂഹലപരവശനായ് നന്ദഗോപൻ തദാനീ മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകർമ്മം കഴിപ്പാൻ ചുറ്റിക്ഖണ്ഡിച്ച പൊക്കിൾക്കൊടി തിരുവുദരത്താണ്ടു ഭാഗ്യം കിടന്നോ - രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാർ പോൽ(4)

ദൃഷ്ടയ്ക്കപ്പുതനയ്ക്കും പുഴൽവലിയ കൊടുങ്കാറ്റിനും ചാട്ടിനും നീ കുട്ടിക്കാവായ്ക്കിടക്കും പൊഴുതു ഗതിവരുത്തീടിനാനശ്രമേണ തൃഷ്ട്യാ പോയ് ചെന്നു ഗർഗ്ഗൻതിരുവടി തിരുനാമങ്ങളിട്ടോരു ശേഷം പുഷ്യാ മേവീടുമമ്പാടിയിലനുദിവസം ജ്യേഷ്ഠനോടേ വളർന്നാൻ (5)




ഏന്തുന്ന കാരണജലത്തിലൊരുണ്ണിയായ് പോയ് നീന്തീടുവാൻ കഴിവരാതവനന്നുപോലും നന്ദന്റെ കൊട്ടിൽ നടുമുറ്റമിവറ്റിലെല്ലാം നീന്തിത്തുടങ്ങുന്ന കിടാവിനു കൈതൊഴുന്നേൻ(6)

അച്ഛൻ ചെന്നച്യുതൻ്റെ തിരുമുഖകമലം കണ്ടുകൊണ്ടാടുമപ്പോ - ഉച്ചന്റേ ഹസ്തപത്മത്തിലൊരതിശയസമ്മാനമിഛാനുകൂലം കച്ചേലുംവാണി വിശ്വേശ്വരജനനി മുദാകൈപകർന്നാളെശോദാ വിശ്വാസത്തോടു നൽകി വരമതിലുമൊരമ്മാനമമ്മയ്ക്കുമയ്യാ!(7)

ചാഞ്ചേറീടുന്ന പിച്ചക്കളി കവിണുകിടന്നോമനക്കയ്യുയർത്തീ - ട്ടഞ്ചും വെവ്വേറെ തൃക്കൈവിരലുകൾ മലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ കുഞ്ഞിപ്പൂമൈ മറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും കുഞ്ഞിക്കൈ രണ്ടുമായ്ക്കാട്ടിന ഭുവനപതേ! നിന്നെ ഞാൻ കൈതൊഴുന്നേൻ(8)

മൈക്കണ്ണിമാർ പലരുമുണ്ണിയിനിക്കിനിക്കെ അൽക്കണ്ഠയാ കളികൾ കാട്ടി വിളിക്കുമപ്പോൾ ഒക്കത്തിരുന്നു മറിയുന്ന ദയാംബുരാശേ തൃക്കാൽ തൊഴാനരുളു നീ കരുണാകടാക്ഷം(9)



മാനത്തമ്മാമനെക്കണ്ടമൃതു പൊഴിയുമക്കണ്ണനുണ്ണിക്കു ചിത്തേ മാനത്തെക്കൈവളർത്താനമൃതുകിരണനും മെല്ലെ മേലീന്നിറങ്ങി മാനിച്ചമ്മയ്ക്കുകാട്ടി പ്രമദപരവശാൽ രണ്ടു കൈകൊണ്ടു മന്ദം മാനത്തേയ്ക്കുങ്ങടിച്ചീടിന തൊഴിലൊരുനാളാസ്ഥയാ കാണ്മനോ ഞാൻ! (10)

കുഞ്ഞിക്കാലും കുരത്താർ കുളിർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും കിഞ്ചിൽ പോന്നങ്കരിക്കും ദശനമുകുളവും കൃഷ്ണ ചെഞ്ചോരിവായും പഞ്ചത്വം വന്നടുക്കുമ്പൊഴുതു മതിമറന്നങ്ങു വീണീടുമപ്പോ- ളഞ്ചിത്തേ പോന്നുദിച്ചീടുക തവ തിരുമെയ്ക്കുള്ള കോപ്പും മുരാരേ!(11)



8
ലേഖനങ്ങൾ
ശ്രീകൃഷ്ണകർണാമൃതം
0.0
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവികളിൽ ഒരാളായിരുന്നു പൂന്താനം.അദ്ദേഹം ജനിച്ചതും ജീവിച്ചതും രാജ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റർ) പുന്നനം (പൂങ്കാവനം - പൂന്താവനം- പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്ന എന്ന വിശ്വസിക്കപ്പെടുന്നു.
1

ഭാഗം -1

17 December 2023
0
0
0

ശ്രീകൃഷ്ണകർണാമൃതംകർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളു

2

ഭാഗം -2

17 December 2023
0
0
0

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻപൂക്കളിത്യാദിയും ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചാലയിൽ പൂഴിയും ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ(12

3

ഭാഗം -3

17 December 2023
0
0
0

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും ന

4

ഭാഗം -4

17 December 2023
0
0
0

ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ

5

ഭാഗം -5

19 December 2023
0
0
0

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്

6

ഭാഗം -6

19 December 2023
0
0
0

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമള

7

ഭാഗം -7

19 December 2023
0
0
0

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊ

8

ഭാഗം -8

19 December 2023
0
0
0

വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരന

---

ഒരു പുസ്തകം വായിക്കുക