shabd-logo

ഭാഗം -17

17 January 2024

0 കണ്ടു 0
ശുദ്ധഗതിക്കാരനായ കുട്ടിച്ചേട്ടൻ നൂറുശതമാനം വിശ്വസിച്ചിരിക്കുകയാണ്, അ ന്താനിയെക്കൊണ്ടു കുഞ്ഞമ്മയെ കെട്ടിക്കാമെന്ന്. ഏഴരയേക്കർ ഒന്നാംക്ലാസ്സ് ഭൂമിയാണ് അവനു സ്ത്രീധനമായി കൊടുക്കാൻ പോകുന്നത്. അന്തോനിയുടെ സമ്മതം ഇക്കാര്യത്തിൽ ആവശ്യമാണെന്നുപോലും അയാൾ ചിന്തിച്ചില്ല. കുഞ്ഞമ്മയും അന്തോനിയെ തൻ്റെ ഭാവി മണവാളനായിട്ടു വിചാരിച്ചുതുടങ്ങി. വാസ്തവമായും അവൾ അവനെ സ്നേഹിച്ചു. അവരുടെ വിവാഹത്തിന്റെ ദിവസത്തിനായി അവൾ കാത്തിരിക്കുകയാണ്. പൊൻകിനാവുകൾകൊണ്ട് മാലകോർത്ത് അവൾ പകലുംരാത്രിയും കഴിച്ചുകൂട്ടുന്നു. അന്തോനിയെ തന്റെ പ്രിയപ്പെട്ട അളിയനായിട്ടേ കുര്യാക്കോയ്ക്കു കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ കുര്യാക്കോയുടെ ഉള്ളിൻ്റെ ഉള്ളിൽ ഒരഭിലാഷം അവൻ ഒളിച്ചുവച്ചിരുപ്പുണ്ട്. അ ന്താനിയുടെ പെങ്ങൾ അമ്മിണിയുടെ കാര്യം. അന്നു പെരുന്നാൾ കൂടാൻ അവൻ നാട്ടിൽപ്പോയപ്പോൾ അന്തോനിയുടെ വീട്ടിലാണല്ലോ താമസിച്ചത്. അന്ന് അവൻ അമ്മിണിയെക്കണ്ടു; പൈങ്കിളിപോലത്തെ ആ പെൺകുട്ടി! അവളെപ്പോലൊരു സുന്ദരിയെ അവൻ സ്വപ്‌നത്തിൽപ്പോലും കണ്ടിട്ടില്ല. അക്കാര്യം അവൻ കുട്ടിച്ചേട്ടനോട് ഒരിക്കൽ പതുക്കെ ഒന്നു സൂചിപ്പിക്കുകയുണ്ടായി. കൂട്ടിച്ചേട്ടൻ പതുക്കെ ഒന്നു മൂളുകയും ചെയ്തിട്ടുണ്ട്.

ആ അമ്മിണിപ്പെണ്ണിനെ കുട്ടിച്ചേട്ടൻ ശരിക്ക് ഓർക്കുന്നില്ല. ഏതായാലും അയാൾ നാട്ടിലേക്ക് ഒന്നു പോകണമെന്നു വിചാരിച്ചിരിക്കുകയാണ്. പറ്റുമെങ്കിൽ ഒരുവെടിക്ക് രണ്ടുപക്ഷി, പക്ഷേ, കുട്ടിച്ചേട്ടൻ്റെ ആശയത്തെ അന്തോനി തീരെ അനുകൂലിക്കുന്നില്ല. എന്നാൽ, 'എനിക്കു മനസ്സില്ല.' എന്ന് അവൻ പറഞ്ഞിട്ടുമില്ല. അവരെ പിണക്കാതെ എങ്ങനെയെങ്കിലും അവിടെ കുറെനാൾ കഴിച്ചുകൂട്ടണമെന്നേയുള്ളൂ. കൂലിക്കൂടുതലിനെയോ മറ്റെന്തെങ്കിലും ഗുണത്തെയോ ഉദ്ദേശിച്ചല്ല അവൻ ഈ കാട്ടാളന്മാരുടെ നാട്ടിലേക്കു വന്നത്. അവനറിയും, പട്ടിണിയും ദാരിദ്ര്യവുമാണെങ്കിലും, അവന്റെ സ്വന്തം മാതാപിതാക്കന്മാരുടെയും കൂടപ്പിറപ്പുകളുടെയുംകൂടെ ജീവിക്കുന്നതാണ് നല്ലതെന്ന്. ലില്ലിക്കുട്ടിയുടെ കൊഞ്ചലും, പുഞ്ചിരിയും, അമ്മിണിയുടെ ച്ചാച്ചാ എന്ന വിളിയും; അമ്മയുടെ വാത്സല്യംനിറഞ്ഞ ചോറുവിളമ്പലും, സ്നേഹധനനായ അപ്പൻറെ ഒട്ടിയ വയറും, പാപ്പന്റെ പുസ്ത‌കംവായനയും, എല്ലാം വിദൂരതയിൽനിന്ന് അവനെ മാടിവിളിക്കുന്നതുപോലെ തോന്നി. അവൻ കുര്യാക്കോയുടെകൂടെ തൂമ്പായും വെട്ടുകത്തിയുമായി കാടിനോടും മലയോടും പടവെട്ടി; ഒരു യന്ത്രംപോലെ പകലും രാത്രിയും
മറിഞ്ഞുകൊണ്ടിരുന്നു. അവൻ ചിലപ്പോൾ ഏകനായി പാറപ്പുറത്തുകയറി അനങ്ങാതെയിരിക്കും; പലനിറത്തിലുള്ള മേഘങ്ങളോടുകൂടിയ സന്ധ്യാകാശം അവന്റെ മുമ്പിൽവന്നുനില്ക്കും; പട്ടുസാരിയണിഞ്ഞ് അവന്റെ റാഹേൽ ആകാശത്തിലൂടെ അവനെ തിരക്കി വരുകയാണെന്നു തോന്നും. നീലവാനിൽ വട്ടമിടുന്ന ചക്കിപ്പരുന്ത് അവൻ്റെ നാട്ടിൽനിന്നു വരുന്നതായിരിക്കാം. താഴ്വരയിൽക്കൂടി ഒഴുകുന്ന കാട്ടരുവിയുടെ മർമ്മരത്തിൽ റാഹേലിന്റെ അഴകേറിയ സ്വരമല്ലേ പ്രതിദ്ധ്വനിക്കുന്നത്?

വല്ലവിധത്തിലും നാടുപറ്റിയാൽമതി. എന്തുകാരണം പറഞ്ഞാണ് തിര്യപ്പോകുക? അന്തോനി വിഷമിച്ചു. അപ്പുറത്തുനിന്നു ചുള്ളിപെറുക്കുകയും അവനെ കടക്കണ്ണുകൊണ്ടു നോക്കുകയും ചെയ്യുന്ന കുഞ്ഞമ്മയോട് അവന് അനുകമ്പതോന്നി. കാര്യം നേരേ തുറന്നുപറഞ്ഞാലോ? പറഞ്ഞാൽ പാവം പെൺകുട്ടി നിരാശകൊണ്ടു നീറിപ്പോകും.

റാക്ക് കുടിക്കുന്നത് അന്തോനിക്കു തീരെ ഇഷ്‌ടമില്ലായിരുന്നു. പക്ഷേ, കുട്ടിച്ചേട്ടന്റെയും കുര്യാക്കോയുടെയും നിർബന്ധത്തിന് അവൻ ചിലപ്പോഴെല്ലാം വഴങ്ങാതെ ഗത്യന്തരമില്ലെന്നായി. അങ്ങനെ കുടിച്ച ഒരു രാത്രിയിലാണ് റൗഡിവറീത് ആ വഴി വന്ന് കുര്യാക്കോയെ ചീത്ത പറഞ്ഞതും വെല്ലുവിളിച്ചതും. പണക്കാരൻ ചട്ടമ്പിയായാൽ അയല്ക്കാരുടെ മാനമല്ലേ വെള്ളത്തിലാകുന്നത്.

"എന്നാൽ അവനെ ഒന്നു കണ്ടിട്ടേയുള്ളൂ." അന്തോനി ചാടിയിറങ്ങിക്കഴിഞ്ഞു... കുര്യാക്കോയും കുഞ്ഞമ്മയും കുട്ടിച്ചേട്ടനും പേടിച്ചു വിറച്ചുപോയി.

ഒരു വീഴ്ച്ചയുടെ ശബ്ദം.

അയ്യോ എന്ന നിലവിളി.

കുര്യാക്കോയും കുട്ടിച്ചേട്ടനും പുറകെ ഓടിയെത്തി.

"അയ്യോ എന്റച്ചാച്ചോ!" എന്നു കുഞ്ഞമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു. “കുഞ്ഞമ്മോ, റാന്തലുവിളക്കിങ്ങെടുത്തോണ്ടുവാ. ഓടിവാ." ഇരുട്ടത്തെന്താണു സംഭവിച്ചതെന്ന് ആർക്കും ഒരു രൂപവുമില്ല.

“എന്നെ കൊല്ലരുത്! ദൈവത്തെയോർത്ത്...." ആരുടെയോ ആർത്തനാദം. കുഞ്ഞമ്മ റാന്തൽ വിളക്കുംകൊണ്ടുവന്നു.

റൗഡിവറീതിനെ അന്തോനി കോതുകാലിട്ടു നിലത്തു വീഴ്ത്തിയിരിക്കുന്നു. അടിപെട്ടുകിടക്കുന്ന വറിതിൻ്റെ തൊണ്ണയ്ക്ക് അന്തോനി കൈ മുറുക്കുന്നു; വറീതിൻ്റെ മൂക്ക് ഒരു വശത്തേക്ക് കോടിയിട്ടുണ്ട്; വായിൽനിന്നു കുമുകുമെ രക്ത‌ം ഒഴുകുന്നു. കുഞ്ഞമ്മ കണ്ണുപൊത്തി; അവളുടെ തല ചുറ്റുന്നതുപോലെ തോന്നി; അവൾ നിലത്തു മറിഞ്ഞുവീണുപോയി.

"മേലാൽ ഈവഴി വന്നുപോകരുത്. റാസ്‌കൽ, ഞാൻ നിന്നെ കൊല്ലുന്നില്ല, പൊയ്ക്കോ. പോക്രി, നാട്ടിൽ പെമ്പിള്ളേർക്കു ജീവിക്കാൻ പാടില്ലെന്നോ?

തെമ്മാടീ!" അന്തോനി ശക്‌തിയായി അണയ്ക്കുന്നുണ്ടായിരുന്നു. കുട്ടിച്ചേട്ടനും കുര്യാക്കോയുംകൂടി വറീതിനെ താങ്ങിയെണീപ്പിച്ചു. "എൻ്റെ പൊന്നു കുട്ടിച്ചേട്ടാ, എന്നെ അവമാനിക്കരുത്. ഞാൻ

പൊയ്ക്കൊള്ളാം." വറീത് അപേക്ഷിച്ചു. "നിനക്ക് എവിടാടാ മാനം ഇരിക്കുന്നെ?" കുര്യാക്കോ ചോദിച്ചു. മേലാൽ ആവഴി നടക്കുകയോ ചീത്തപറയുകയോ ചെയ്യുകയില്ലെന്നു ശപഥം

ചെയ്യിച്ചതിനുശേഷമാണ് അവർ റൗഡി വറീതിനെ വിട്ടയച്ചത്. അന്തോനിയുടെ നെറ്റിയിലെ മുറിവ് സാരമില്ലായിരുന്നു. അങ്ങനെ ഭയങ്കരനായ

ഒരു ശത്രുവിൽനിന്നു തങ്ങളെ രക്ഷിച്ച അന്തോനിയെ ആ കുടിയേറ്റക്കാർ അവരുടെ രക്ഷിതാവിനെപ്പോലെ ആദരിച്ചു.

കരിയും ചാണകവുംകൊണ്ടു മെഴുകിയ ചുവരുപോലെ കിഴക്കേ ആകാശം കാണപ്പെട്ടു. ആകാശച്ചുവരിൽ പ്രത്യക്ഷപ്പെട്ട മഴവില്ല് "വരുന്നു, മഴക്കാലം" എന്ന നോട്ടീസുപോലെ തോന്നി.

മഴപെയ്താൽ കൂട്ടിച്ചേട്ടൻ്റെ പുര ചോരും. പുരകെട്ടാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. പനയോല വാങ്ങണം. പത്തിരുപതു നാഴിക അകലെച്ചെന്നെങ്കിലേ പനയോല കിട്ടൂ. കുട്ടിച്ചേട്ടൻ രൂപായും കൊടുത്തു കുര്യാക്കോയെ അയച്ചു. അവൻ ഓല കൊണ്ടുവരുംമുമ്പ് മഴ പെ യ്യാതിരുന്നെങ്കിൽ!

അന്നു രാത്രിയിൽ എല്ലാവരും നല്ല ഉറക്കം പിടിച്ചപ്പോൾ മഴപെയ്യുകതന്നെ ചെയ്തു‌. കറുത്ത ആകാശത്തിൽ മിന്നലുകൾ ഓടിനടന്നു. കാറ്റ് അതിശക്തിയായി വീശിക്കൊണ്ടിരുന്നു. എന്നിട്ടും കുട്ടിച്ചേട്ടൻ കൂർക്കം വലിച്ചു കിടന്നുറക്കമാണ്. ആകാശം ഇടിഞ്ഞുവീണാലും അയാളെ ഉറക്കത്തിൽനിന്ന് ഉണർത്തുക വിഷമം. കുര്യാക്കോ അടുത്തദിവസം ഒരുസമയത്തേ തിരിച്ചെത്തുകയുള്ളൂ. അന്തോനിയുടെ മുറി പെട്ടെന്നു തുറക്കപ്പെട്ടു. മുറിയിലേക്കു വെള്ളത്തുള്ളികൾ പാഞ്ഞുകയറി. കാറ്റായിരിക്കാം. അന്തോനി ഉണർന്നു. കതക് അടയ്ക്കപ്പെട്ടു. കതകെങ്ങനെയാണ് താനെ അടഞ്ഞത്? കൊള്ളിയാൻ മിന്നി. ആ മുറിയിൽ ആരോ പ്രവേശിച്ചിട്ടുണ്ട്. പിശാചുക്കളുള്ള നാടാണോ അത്?

"ആരാണത്?"

"ഞാനാ. കുഞ്ഞമ്മ."

"എന്താ."

"അയ്യോ എനിക്കു പേടിയാ. അവിടെല്ലാം ചോരുകേം ചെയ്യുന്നു.''

"കുട്ടിച്ചേട്ടാ."

"വേണ്ട. അച്ചായനെ വിളിക്കണ്ട." കുഞ്ഞമ്മ അന്തോനിയുടെ വായ് പൊത്തി
അതെന്ന 

വേണ്ടാ."

“എന്നാൽ കുഞ്ഞമ്മ ഇവിടെക്കിടന്നോ." അന്തോനി പറഞ്ഞു. അവൻ

കതകുതുറക്കാൻ ഭാവിച്ചു. കുഞ്ഞമ്മ അവൻ്റെ കൈയ്ക്കു കയറി പിടിച്ചു.

"എനിക്കു പേടിയാ." അവൾ അവൻ്റെ ചെവിയിൽ മന്ത്രിച്ചു.

അന്തോനി അവളുടെ കൈ കുതറി. അവൻ ബലാല്ക്കാരമായി കതകു തുറന്ന് പുറത്തേക്കു നടന്നു. കുഞ്ഞമ്മ വിമ്മിവിമ്മിക്കരയുന്നത് കാറ്റിന്റെ ഇരമ്പലിനിടയ്ക്ക് അവനു കേൾക്കാമായിരുന്നു. അടുത്ത കന്നുകാലിക്കൂടിലേക്ക് അവൻ കയറിച്ചെന്നു. അവൻ രാത്രിയിൽ ആ കന്നുകാലിക്കൂട്ടിൽ കഴിച്ചുകൂട്ടി. അവൻ്റെ ദേഹമെല്ലാം നനഞ്ഞു കുളിച്ചിരുന്നു. നേരം വെളുക്കുന്നതുവരെ അവൻ മഴനനയുകയും ഉറക്കിളയ്ക്കുകയും ചെയ്തു. അവനു നെഞ്ചുനൊമ്പരവും തലവേദനയും ഉണ്ടായി. അവന്റെ ശരീരം തീപോലെ പൊള്ളുന്നു. മലമ്പനിയാണെന്ന് കുട്ടിച്ചേട്ടൻ വിധിച്ചു. കൊയാഗുളികയും ചൂടുള്ള കാപ്പിയും അവൻ്റെ പനിയെ ശമിപ്പിച്ചില്ല. പിറ്റേദിവസം ഒരു കാളവണ്ടിയിൽ കുര്യാക്കോ പനയോലയും കൊണ്ടുവന്നു. അന്തോനിക്കു പനിപിടിച്ചെന്നറിഞ്ഞപ്പോൾ കുര്യാക്കോയ്ക്കു സങ്കടമുണ്ടായി. അവൻ വൈദ്യന്റെ്റെ പക്കൽ നിന്നു മരുന്നു വാങ്ങിക്കൊണ്ടുവന്നു. മരുന്നു കുടിച്ചിട്ടും അന്തോനിക്കു യാതൊരു കുറവും കണ്ടില്ല. അന്നുച്ചതിരിഞ്ഞ് വീട്ടിൽനിന്ന് അമ്മിണിയുടെ എഴുത്തു വന്നു. അന്തോനി എഴുത്തു വായിച്ചു. “എനിക്കു വീട്ടിൽ പോണം." അന്തോനി രോഗശയ്യയിൽ നിന്നെണീറ്റിരുന്നു.

"സുകക്കേടുപോയിട്ടു പോയാൽ മതി." കുട്ടിച്ചേട്ടൻ പറഞ്ഞു. "പോകണം. പോയിട്ടത്യാവശ്യമുണ്ട്. സുഖക്കേടു സാരമില്ല. പോയി കുറെക്കഴിഞ്ഞു വരാം." അന്തോനി എണീറ്റു കഴിഞ്ഞു. കുട്ടിച്ചേട്ടൻ അന്തോനിയുടെ നെറ്റിയിൽ കൈവച്ചു നോക്കി. പനി പോയിട്ടില്ല. "ഒന്നുരണ്ടുദെവസികൂടെ കഴിയട്ടെ മോനേ. പനിയായിട്ടു യാത്രചെയ്‌താലോ?" "പോകണം."

"പോണോന്നു നിർപ്പന്തമാണേൽ പോ. അല്ലാണ്ടിപ്പം ഞാനെന്നാ പറയാനാ." കൂട്ടിച്ചേട്ടൻ പറഞ്ഞു.

“എന്നാ എടാ കുര്യാക്കോ നീയുടെ പോ. അന്തോനി ഒറ്റയ്ക്കു പോകണ്ടാ." പുതപ്പും പുതച്ച് കാളവണ്ടിയിലേക്കു കുര്യാക്കോയുടെ കൈയ്ക്കുപിടിച്ചു കയറുന്ന അന്തോനിയെ തുടിക്കുന്ന ഹൃദയത്തോടെ കുഞ്ഞമ്മ നോക്കിക്കൊണ്ടുനിന്നു. കൊച്ചു കല്യാണപ്പന്തലിൽനിന്ന് അന്തോനിയെ അവന്റെ അളിയൻ മണവറയിലേക്കു പിടിച്ചുകയറ്റുന്ന ആ സുദിനത്തെയാണ് കുഞ്ഞമ്മ ഇത്രയും കാലം കിനാവുകണ്ടിരുന്നത്. വണ്ടിയിലേക്കുള്ള പിടിച്ചുകയറ്റലിനെയല്ല, ഹോ! ആ കിനാവിന്റെ തകർച്ച! കാളവണ്ടിയുടെ ചക്രങ്ങൾ ഉരുണ്ടു. ചൂടുപിടിച്ച അവൻ്റെ മനസ്സ് ആണ്ടുകളുടെ ഊടുവഴിയിൽക്കുടെ പുറകോട്ടുപോയി. അവൻ ആദ്യമായി കാളവണ്ടിയിൽ കയറിയ ആ ദിവസം. അവൻ വണ്ടിക്കാരനായത്. വണ്ടിയുംകൊണ്ട് മടങ്ങിയെത്തുമ്പോൾ റാഹേൽ കയ്യാലയിറമ്പിൽ അവനെ കാത്തുനിന്നത്... അക്കാലങ്ങൾ!

പിറ്റേന്നു വളരെ ഇരുട്ടിയാണ് അന്തോനിയും കുര്യാക്കോയും ബോട്ടുകടവിൽ എത്തിയത്. പട്ടണവീഥി മിക്കവാറും ശൂന്യമായിരുന്നു. അന്തോനിക്ക് ഒരടിപോലും നടക്കാൻ വയ്യാതായി. അവനു കൂടക്കൂടെ മയക്കവും ബോധക്കേടും ഉണ്ടാകുന്നു. വല്ലവിധേനയും വീട്ടിൽ എത്തിയിരുന്നെങ്കിൽ പാവം കുര്യാക്കോയും വിഷമിച്ചു.

അന്തോനിയെ ബോട്ടുജട്ടിയിലെ മുറിയിൽ ഇരുത്തിയിട്ടു കുര്യാക്കോ വെളിയിലേക്കു നടന്നു. റിക്ഷാക്കാരെല്ലാം പൊയ്ക്കഴിഞ്ഞിരിക്കുന്നു; ഒരു കാളവണ്ടി കിടപ്പുണ്ട്. അതിനുള്ളിൽ നാലഞ്ച് അരിച്ചാക്കും ഇരിക്കുന്നു; വണ്ടിക്കാരനെ കാണുന്നില്ല. കുര്യക്കോയ്ക്കും സങ്കടമുണ്ടായി; അന്തോനിയെ എങ്ങനെ വീട്ടിലെത്തിക്കും.

കുര്യാക്കോ തിരിയെ നടന്നപ്പോൾ വണ്ടിക്കാരൻ വന്നു.

“ഈ വണ്ടി എങ്ങോട്ടാ?" കുര്യാക്കോ ചോദിച്ചു.

"ഉം എന്നാ?"

"ഒരാളെക്കൂടെ കൊണ്ടുപോകാമോന്ന്."

"ডোজ ১০?"

“വള്ളക്കാരൻ കൊച്ചാപ്പി എന്നു പറേന്ന ആളിൻ്റെ മോൻ അന്തോനി."

“അന്തോനിയോ? എവിടെ?" തടിയൻകറിയായുടെ കള്ളിന്റെ ലഹരി പമ്പകടന്നിരുന്നു.

അവൻ കുര്യാക്കോയുടെ കൂടെ നടന്നു.

"എൻ്റെ അന്തോനീ നിനക്കെന്നാ പറ്റിയെടാ!" കറിയാ അവന്റെ പഴയ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പണ്ടു പറങ്കിമാവിൻ്റെ തുഞ്ചത്തിരുന്ന് അ

ന്താനിയെ കാറയ്ക്കാകൊണ്ട് എറിഞ്ഞ ആ കറിയാതന്നെ. കറിയായും കുര്യാക്കോയുംകൂടി അന്തോനിയെ താങ്ങിയെടുത്തു

കൊണ്ടുവന്നു വണ്ടിയിലാക്കി. അന്തോനിക്കു സംസാരിക്കാൻ വിഷമമായിരുന്നു, വിവരങ്ങളെല്ലാം

തടിയൻകറിയായെ കുര്യാക്കോ അറിയിച്ചു. വണ്ടി നീങ്ങി; അന്തോനിയെ താങ്ങിപ്പിടിച്ചുകൊണ്ടു വണ്ടിക്കുള്ളിൽ കുര്യാക്കോ ഇരുന്നു.

"ആ മൈലക്കാളയാണോ കുറിയാ അത്?" അന്തോനി ചോദിച്ചു. അവന്റെ സ്വരം ക്ഷീണിച്ചിരുന്നു.

"അതേ; നീ വർത്തമാനം പറേണ്ട, അനങ്ങാതിരുന്നോ." കറിയാ താക്കീതു നൽകി. കുലുക്കം തട്ടാത്തമാതിരി പതുക്കെപ്പതുക്കെയാണ് കറിയാ വണ്ടിവിട്ടത്
നേരം പാതിരാത്രി കഴിഞ്ഞിരുന്നു; വഴിയിൽ അങ്ങിങ്ങു ചെമ്പൻവെള്ളം തങ്ങിക്കിടന്നിരുന്നു; മഴ പെയ്‌തുപറന്നതേയുള്ളൂ; മരങ്ങളിലെ പച്ചിലകളിൽ പുരണ്ടിരുന്ന ജലബിന്ദുക്കളിൽ ചന്ദ്രരശ്‌മികൾ തട്ടിയപ്പോൾ വെള്ളിപോലെ തിളങ്ങി.

വണ്ടി കൊച്ചാപ്പിച്ചേട്ടൻ്റെ വീട്ടിലെത്തി. അയാൾ ചോതൻ പുലയന്റെകൂടെ കൈത്തോട്ടിൽ ഊത്തപിടിക്കാൻ പോയിരിക്കുകയായിരുന്നു. അന്തോനി തിരിച്ചുവന്നു!

"ന്റച്ചാച്ചാ!" ലില്ലിക്കുട്ടി വിളിച്ചു. അന്തോനിയുടെ ക്ഷീണിച്ച മുഖത്ത് ഒരു

പുഞ്ചിരി മിന്നിപ്പൊലിഞ്ഞു. പിറ്റേന്നു രാവിലെതന്നെ കുര്യാക്കോ മലബാറിലേക്കു തിരിച്ചുപോയി.

അന്തോനിയുടെ സുഖക്കേടു വർദ്ധിച്ചതേയുള്ളൂ. വൈദ്യൻ ഗുളിക കൊടുത്തു. ഡോക്ട‌ർ വന്നു കുഴൽവച്ചുനോക്കി; കുത്തി വച്ചു; അന്ത്യകൂദാശകൾ നൽകപ്പെട്ടു. കരച്ചിലുകളും നെടുവീർപ്പുകളും ഉണ്ടായി.

കൊച്ചാപ്പിയുടെ മൺചുവരിൽ ഒരു കണ്ണാടിച്ചില്ലിട്ട പടമുണ്ടായിരുന്നു; ആ പടം അന്തോനിയുടെ ശയ്യയിൽ ഉണ്ടായിരുന്നു അവൻ മരിച്ച സമയത്ത്.

അന്നു സായാഹ്ന‌നം അന്തോനിയുടെ മൃതദേഹം ദേവാലയത്തിലെ സെമിത്തേരിയിലേക്കു കൊണ്ടുപോകപ്പെട്ടു. ഇടത്തൊണ്ടിൽക്കൂടി ആ ശവമഞ്ചം വഹിക്കപ്പെട്ടു. വെട്ടപ്പെട്ട ശർക്കരേച്ചിയുടെ കുറ്റിയിൽ ഒരു തളിരു പൊടിച്ചിരുന്നു; മരിച്ച മരത്തിൻ്റെ ആത്‌മാവുപോലെ ആ തളിരു കൊച്ചുകാറ്റത്തു വിറച്ചു. സ്വർണ്ണനിറത്തിലുള്ള വെളിച്ചം കിഴക്കോട്ടൊഴുക്കിക്കൊണ്ടു ചെമന്ന മേഘങ്ങളുടെ ഇടയ്ക്കു പകലോൻ നിന്നിരുന്നു.

അങ്ങത്തേക്കാരുടെ പറമ്പിലെ കാപ്പിച്ചെടികളുടെ ചുവട്ടിൽ ഇരുന്നു വേലക്കാരത്തി അന്നപ്പെണ്ണ് ഏങ്ങലടിച്ചുകരഞ്ഞു. രാജനും കുഞ്ചെറിയാച്ചേട്ടനും, അന്തോനിയുടെ ശവമഞ്ചം ചുമന്നവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടു. ചാണ്ടിപ്പാർവത്യകാർ വടിയും കുത്തിക്കുത്തി പുറകെ നടന്നിരുന്നു.

ഞാറയ്ക്കാക്കുന്നിൻ്റെ അരികുചേർന്നു പോകുന്ന പാതയിലൂടെ ആ ഘോഷയാത്ര നീങ്ങി.

ടിപ്പള്ളിക്കൂടത്തിൻ്റെ മുമ്പിലുള്ള ചരൽനിറഞ്ഞ വഴിയെ ആ ഘോഷയാത്ര നീങ്ങി.

റാഹേൽ അവളുടെ ചേടത്തിയുടെ വീട്ടിൽനിന്നു മടങ്ങി വരുകയായിരുന്നു. അവളും അവളുടെ ചേടത്തിയും ഉണ്ടായിരുന്നു കാറിൽ. കാർ വന്നപ്പോൾ ഘോഷയാത്രക്കാർ വഴിയുടെ അരികുചേർന്നു മുന്നോട്ടു നീങ്ങി. “ആരാണ് മരിച്ചത്?" റാഹേൽ ആ ശവമഞ്ചം കണ്ടു. അതിൻ്റെ മുകളിൽ വച്ചിരിക്കുന്ന പൂക്കളെക്കൊണ്ടുള്ള തട്ടം കണ്ടു; മുഖം കണ്ടില്ല. ആ പൂക്കളുടെ മുകളിൽ ന്തിസൂര്യന്റെ ചെമന്ന രശ്‌മികൾ പതിയുന്നുണ്ടായിരുന്നു. അവളുടെ
ഹൃദയത്തിന്റെ പ്രഭുവാണ് ആ ശവമഞ്ചത്തിൽ നിശ്ചലനായിക്കിടക്കുന്നതെന്ന് അവൾ അറിഞ്ഞില്ല; അവൾക്കു വേണ്ടിമാത്രം തുടിച്ചിരുന്ന ഹൃദയത്തിന്റെ സ്പന്ദനങ്ങൾ എന്നേക്കുമായി നിലച്ചു എന്ന് അവൾ അറിഞ്ഞില്ല.

അവളുടെ അന്തോനി മലബാറിനു പോയിരിക്കുകയാണ്. അവനെ എഴുത്തയച്ചു വരുത്തണം. അവൾ എഴുത്തയച്ചാൽ അവൻ വരാതിരിക്കയില്ല. അവനെ അടുത്തുകാണാൻ ലോകം അനുവദിച്ചില്ലെങ്കിൽ ദൂരെ നടന്നുപോകുന്നതു കാണാമല്ലോ. അവനെപ്പറ്റി ചിന്തിക്കുവാനും, അവനെ വല്ലപ്പോഴുമെങ്ങാൻ കാണാനും ഉള്ള സ്വാതന്ത്ര്യമെങ്കിലും ലോകമേ, നീ നിഷേധിക്കരുതേ.

ആരോ ഒരാൾ മരിച്ചു. പച്ചിലകൾ പഴുത്തു ഞെട്ടറ്റുവീഴും. വടക്കൻകാറ്റിന്റെ ശ്വാസമേറ്റു പൂക്കൾ കൊഴിയും. നക്ഷത്രങ്ങൾ അസ്‌തമിക്കും. യാതൊന്നു ജനിക്കുന്നു. അതു മരിക്കും. ഭൂമി മരണത്തിന്റെയും സ്വർഗ്ഗം ജീവന്റെയും നാടുകളല്ലേ.

റാഹേലിന്റെ കാർ ആ ഘോഷയാത്ര പിന്നിട്ടുകൊണ്ട് മുന്നോട്ടു നീങ്ങി. അവൾ വീട്ടിലെത്തി. ആ നാടെല്ലാം ഉറങ്ങിക്കിടക്കുന്നതുപോലെ കാണപ്പെട്ടു. പുറവേലിമേൽ ഇരുന്ന് ഒരു വണ്ണാത്തിപ്പുള്ളു ചിലയ്ക്കുന്നുണ്ട്. അങ്ങത്തേതിലെ കൈസർപട്ടി ലക്ഷ്യമില്ലാതെ കുരയ്ക്കുന്നതു കേൾക്കാം. ഇടയ്ക്കിടയ്ക്കു ചോതൻപുലയൻ്റെ തറയിൽനിന്ന് "ൻ്റ പൊന്നുകൊച്ചിന്റാ!" എന്ന നിലവിളി കേൾക്കുന്നുണ്ട്.

മറിയാമ്മ താടിക്കു കൈയുംകൊടുത്ത് തിണ്ണയിൽ ഇരിക്കുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടും 'അമ്മച്ചി' എന്തുകൊണ്ട് എണീറ്റുനോക്കിയില്ല? റാഹേലിനെ ക്കണ്ടിട്ടും എന്തുകൊണ്ട് ഓടിവരുന്നില്ല? 'അമ്മേ, അമ്മച്ഛേ!" റാഹേൽ വിളിച്ചു.

മുട്ടത്തു വർക്കി എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇണപ്രാവുകൾ
0.0
തണൽമരങ്ങൾ കുടചൂടിനിന്ന ഇടവഴികളിൽ, മകരക്കൊയ്ത്ത് കഴിഞ്ഞുകിടന്ന പാടങ്ങളിൽ, വിജനമായ ആറ്റിൻകര യിൽ എല്ലാം അവരൊന്നിച്ചായിരുന്നു. കുടുംബമഹിമയും പണവും സൃഷ്ടിക്കുന്ന വേർതിരിവുകളൊന്നുംതന്നെ അവരുടെ സ്നേഹത്തിനറിയില്ല. ആ സ്നേഹം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പടർന്നൊഴുകി. അന്തോണിയും റാഹേലും ഒരിക്കലും പിരിയാനാവാത്ത ഇണപ്രാവുകളായി. കേരളീയ ഗ്രാമാന്തരീക്ഷത്തിൽ സുപരിചിതമായ മനോ ഹരമായ ഒരു പ്രണയകഥ.
1

ഭാഗം - ഒന്ന്

11 January 2024
0
0
0

നല്ല ഓമനത്തമുള്ളൊരു പറങ്കിമാമ്പഴം ആയിരുന്നു അത്. മഞ്ഞയും ചെമപ്പും ഒന്നിച്ചലിഞ്ഞുചേർന്ന നിറത്തിൽ അങ്ങനെ തുടുതുടെക്കിടക്കുന്നു. അതു കണ്ടപ്പോൾ അന്തോനിയുടെ കൊച്ചുവായിൽ ഉമിനീരിളകി."ഇനിച്ചാ പായംതായേ!" ഉമിനീ

2

ഭാഗം -രണ്ട്

11 January 2024
0
0
0

തിണ്ണയിലിരുന്നു വെറ്റപ്പൊതി ശരിപ്പെടുത്തുകയാണ് കൊച്ചാപ്പി. അവനു വള്ളക്കടവിലേക്കു പോകുവാൻ സമയമായിരുന്നു. പോയാൽ ഇനി നാലാംപ ക്കമേ തിരിച്ചെത്തുകയുള്ളൂ.അവനോട് ഒരുപിടി കാര്യങ്ങൾ പറഞ്ഞയയ്ക്കുവാനുണ്ടായിരുന്നു

3

ഭാഗം -മൂന്ന്

11 January 2024
0
0
0

കലങ്ങിയ വെള്ളം തെളിയുകയും കൊച്ചുപിള്ളേർ വളരുകയും ചെയ്‌തു. തകിടിപ്പുരയിടങ്ങളിലും കൈത്തോട്ടിലും ഞാറക്കാട്ടിലും കുന്നിൻചെരുവുകളിലും കൊച്ചു കാറ്റുപോലെ കൂത്താടി കളിച്ചിരുന്ന കുഞ്ഞുങ്ങളുടെ കുഞ്ഞിക്കാലുകളുടെ

4

ഭാഗം- നാല്

11 January 2024
0
0
0

സന്ധ്യാപ്രാർത്ഥനയ്ക്കു ദേവാലയത്തിൽ മണിയടിച്ചു. ആ മണിനാദം വൃക്ഷങ്ങളുടെ മുകളിൽക്കൂടി ഒഴുകി കുന്നിൻചെരുവുകളിൽ മാറ്റൊലിക്കൊണ്ടു. തോളത്തു തൂമ്പായും പേറി കർഷകർ നാട്ടുവഴിയെ അപ്പോഴും പൊയ്ക്കൊണ്ടിരുന്നു. ഗ്രാമ

5

ഭാഗം-5

11 January 2024
0
0
0

എങ്കിലും മറിയച്ചേടത്തി അങ്ങനെ പറഞ്ഞുകളഞ്ഞല്ലോ. അന്തോനിക്ക് അതൊരു ആശ്ചര്യമായിത്തോന്നി. മാമ്മി ചോദിച്ചാൽ അവർ കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെയൊരനുഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. അവർ അവനെ ഒരു കൂലിക്കാരനായ

6

ഭാഗം -6

11 January 2024
0
0
0

പടിഞ്ഞാറെ മുറ്റത്തെ കൊച്ചു പറങ്കിമാവിൻ്റെ ചോട്ടിൽ അരികുകൾ കീറിപ്പറിഞ്ഞ ഒരു പഴയ കിടക്കപ്പായുടെ പുറത്ത് അമ്മിണി കാൽനീട്ടി ഇരിക്കുന്നു. അവളുടെ മടിയിൽ ഒരു കൊച്ചു മുറമുണ്ട്. അതിൻ്റെ ഒരുവശത്തായി അവൾ ചക്കക്ക

7

ഭാഗം -7

11 January 2024
0
0
0

രാജൻ്റെ ചിന്തകൾ പുഷ്‌പിച്ചു: മായാത്ത ഒരു മധുരസ്വ‌പ്നം അവന്റെ ചുറ്റും നൃത്തം വയ്ക്കുന്നതുപോലെ തോന്നി. ട്രോയിയിലെ ഹെലന്റെയും കാർത്തേജിലെ ക്ലിയോപാട്രയുടെയും കണ്വാശ്രമത്തിലെ ശകുന്തളയുടെയും ചിത്രങ്ങളെ അവൻ

8

ഭാഗം -8

11 January 2024
0
0
0

സന്ധ്യാദേവത' എന്ന കവിത എഴുതിക്കൊണ്ടിരിക്കുകയായിരുന്നു രാജൻ. മുണ്ടകപ്പാടത്തിന്റെ്റെ അരികുചേർന്നു പൂക്കൈതകളാൽ പരിവേഷം ചാർത്തിയ ആ കൊച്ചുകുളവും സന്ധ്യയുടെ പൊൻവെളിച്ചത്തിൽ അതിലെ തെളിനീരിൽ മുങ്ങിക്കുളിക്കുന

9

ഭാഗം -9

11 January 2024
0
0
0

മലബാറിൽപ്പോയ കുട്ടിച്ചേട്ടൻ്റെ മകൻ അന്ന് അന്തോനിയുടെ വീട്ടിൽ താമസിച്ചു. അവൻ മലബാറിലെ സുഖജീവിതത്തെപ്പറ്റി വർണ്ണിച്ചു. നാട്ടിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം വിറ്റുകിട്ടിയ പണവുമായി കുട്ടിച്ചേട്ടൻ മലബാറിനു പോ

10

ഭാഗം -10

13 January 2024
0
0
0

കുഞ്ചെറിയാച്ചന്റെ വീടിൻ്റെ മുറ്റത്തു ചിക്കുപായിൽ കറുത്തിട്ട്യാരൻനെല്ല് ഉണക്കാനിട്ടിരിക്കുന്നു. ഈർക്കിലിയുടെ അഗ്രത്തിൽ ചുവന്ന വറ്റൽമുളകു കോർത്ത് ആ നെല്ലുപായുടെ നാലുമൂലയ്ക്കും നാട്ടിനിർത്തിയിട്ടുണ്ട്, ന

11

ഭാഗം -11

13 January 2024
0
0
0

കാർമേഘങ്ങൾകൊണ്ട് കാലേകൂട്ടി നീലിച്ച കിഴക്കേ ചക്രവാളത്തിലേക്കു രണ്ടു തൂവെള്ളപ്പിറാവുകൾ ഇണചേർന്നു പറന്നുപോകുന്നു. നീലസമുദ്രപ്പരപ്പിലൂടെ ഒഴുകുന്ന വെളുത്ത കൊച്ചോടങ്ങൾമാതിരി. അവൾ കണ്ണിമയ്ക്കാതെ വിദൂരതയിലേക

12

ഭാഗം -12

13 January 2024
0
0
0

ചന്തയുടെ വടക്കേ തെരുവിൽ വണ്ടിപ്പേട്ടയ്ക്കു സമീപം കൊങ്കിണിയുടെ അങ്ങാടിമരുന്നുകടയ്ക്കും, കുഞ്ചു വിൻ്റെ ബാർബർഷാപ്പിനും ഇടയ്ക്ക്. മാണിക്കച്ചെറിയമ്മ ഇരുന്നു മോരു വില്ക്കുന്ന വാളംപുളിയുടെ ചുവടിനും വഴിക്കും

13

ഭാഗം -13

13 January 2024
0
0
0

ന്റെ പൊന്നുമോളല്ലേ, എണീറ്റേ. ബാ, എണീക്കമ്മാ! മോളേ!" മറിയാമ്മ കേണപേക്ഷിച്ചു. റാഹേൽ അവളുടെ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. അവളുടെ കൈയ്ക്കുപിടിച്ചു പൊക്കുവാൻ ശ്രമിച്ചുകൊണ്ട് മറിയാമ്മ തുടർന്നു: "എണീറ്

14

ഭാഗം -14

17 January 2024
0
0
0

റാഹേൽ കട്ടിലിൽ എണീറ്റിരുന്നു. വളരെ വ്യത്യസ്‌തവും അപരിചിതവുമായ ഒരു ലോകം അവളുടെ ചുറ്റും നിന്ന് വിറയ്ക്കുന്നതുപോലെ തോന്നി. അടുത്തുനില്ക്കുന്ന അമ്മിണിയുടെ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചുനോക്കി. ആ സൂക്ഷിച്ചു

15

ഭാഗം -15

17 January 2024
0
0
0

കൈപൊള്ളുന്നപോലെ അന്തോനിക്കു തോന്നി. റാഹേലിന്റെ ലോലമോഹനങ്ങളായ കൈപ്പത്തികൾക്കുള്ളിൽ ഒതുക്കപ്പെട്ട ആ തഴമ്പിച്ച കൈ; ആ കൈ പിൻ വലിക്കപ്പെട്ടിട്ടും അവളുടെ ഹൃദയത്തുടിപ്പുകൾ അതിന്മേൽ പ്രതിധ്വനിക്കുന്നുണ്ടായിരു

16

ഭാഗം -16

17 January 2024
0
0
0

റാഹേലേ! ഈ നിൽക്കുന്ന മാത്യു എന്നു വിളിക്കപ്പെടുന്ന രാജനെ വിവാഹം കഴിക്കാൻ നിനക്കു സമ്മതമാണോ?" പൂരോഹിതൻ ചോദിച്ചു.തലകുനിച്ചു നിന്നിരുന്ന റാഹേൽ ഒന്നും മിണ്ടിയില്ല. പുരോഹിതൻ വീണ്ടും ചോദിച്ചു. റാഹേൽ ഉത്തരം

17

ഭാഗം -17

17 January 2024
0
0
0

ശുദ്ധഗതിക്കാരനായ കുട്ടിച്ചേട്ടൻ നൂറുശതമാനം വിശ്വസിച്ചിരിക്കുകയാണ്, അ ന്താനിയെക്കൊണ്ടു കുഞ്ഞമ്മയെ കെട്ടിക്കാമെന്ന്. ഏഴരയേക്കർ ഒന്നാംക്ലാസ്സ് ഭൂമിയാണ് അവനു സ്ത്രീധനമായി കൊടുക്കാൻ പോകുന്നത്. അന്തോനിയുടെ

18

ഭാഗം -18

17 January 2024
0
0
0

ഒരു പാവപ്പെട്ടവൻ്റെ മരണംനിമിത്തം ആകാശം ഇടിഞ്ഞു വീണില്ല; ആ ഗ്രാമത്തിനു യാതൊരു വ്യത്യാസവും കണ്ടില്ല; പഴേപടി കയ്യാലയിറമ്പുകളിൽ കോളാമ്പിപ്പൂക്കൾ വിടരുകയും, കപ്പൽമാവിൻ്റെ ചില്ലകളിൽ ഇരുന്നു കാക്കത്തമ്പുരാട്

19

ഭാഗം -19

18 January 2024
0
0
0

എല്ലാവരും നല്ലാണത്രങ്ങൾ അണിഞ്ഞ് കല്യാണത്തിനു പോകാൻ തയ്യാറായി വന്നു. വയറ്റാട്ടി ഏഖിച്ചേടത്തി ഒരു പുത്തൻ കച്ചമുറിയും അലക്കിത്തേച്ച ചട്ടയും ചുളിയുള്ള കരണിയും ധരിച്ചിരിക്കുന്നു. ഏറ്റവും നല്ല സാരിയും

20

ഭാഗം -പത്തൊൻപത് അവസാന ഭാഗം

18 January 2024
0
0
0

പന്തലിനു വെളിയിൽ നിന്നിരുന്ന ഇച്ചിരിമേത്തൻ അടുത്തു നിന്നവരോടു പറഞ്ഞു: "എന്നാൽ ആ കൊച്ചാപ്പീടെ മോളെ കുറെനേരത്തേക്ക് അവിടെ പിടിച്ചിരുത്ത്.""പോടാ അസംബന്ധം പറയാതെ." തടിയൻ കറിയാ വിലക്കി.ബോധരഹിതയായിത്തീർന്ന

---

ഒരു പുസ്തകം വായിക്കുക