shabd-logo

രണ്ടാം ഭാഗം -ഒന്ന്

5 November 2023

0 കണ്ടു 0
കഴിഞ്ഞ ഭാഗത്തിലെ സംഭവങ്ങളെയൊക്കെ പിന്നിൽ വിട്ടുകൊണ്ടു പതിനൊന്നു സംവത്സരങ്ങൾ പിന്നേയും പറന്നുപോയി. മുക്കത്തെ നെൽവയലുകൾ ഇരുപത്തി രണ്ട് കൊതുകാലങ്ങൾ പിന്നേയും കണ്ടു. ഇതുവഴിഞ്ഞിപ്പുഴയിലൂടെ എത്രയോ മലവെള്ളം പിന്നേയും ഒഴുകിപ്പോയി.

പരിഷ്കാരവും പരിവർത്തനവും പട്ടണത്തെയും കണ്ടാലറിയാത്തവിധം മാറ്റിയി രുന്നു. എത്രയോ പഴയ പണക്കാരും കമ്പനികളും പൊളിഞ്ഞ് പോയി. പുതിയ പണക്കാരും കമ്പനികളും ഗൃഹങ്ങളും പൊങ്ങിവന്നു.

“രാജേന്ദ്രവിലാസം" ഇന്നും ഒരു രാജമന്ദിരംപോലെ കോഴിക്കോട്ടു പട്ടണത്തിന്റെ മദ്ധ്യത്തിൽ ഉയർന്നുതാണപ്പെടുന്നുണ്ട്. പണ്ട് ഒരു ലക്ഷപ്രഭുവായിരുന്ന അതിന്റെ ഗൃഹനായകൻ ഇന്ന് കോടീശ്വരനാണ്.

രാജേന്ദ്രവിലാസത്തിന്റെ രണ്ടാം നിലയിലുള്ള സ്വന്തം മുറിയിൽ രവീന്ദ്രൻ ചിന്താമഗ്നനായിരിക്കയാണ്. അദ്ദേഹത്തിന്റെ നെറ്റിക്ക് മുകളിൽ അർത്ഥചന്ദ്രാകൃതിയിൽ കഷണ്ടി കയറി കൂടിയിട്ടുണ്ട്. ഇടത്തെ ചെവിക്ക് മുകളിൽ മുഴുവനും ശിരസ്സിന്റെ പിൻഭാഗത്ത് അവിടവിടെയായും മുടി നരച്ചിരിക്കുന്നു. കണ്ണുകളുടെ കീഴ്ഭാഗത്ത് ചിന്തകൾ തഴമ്പിച്ചപോലെ ഓരോ കറുത്ത കലകൾ കാൺമാനുണ്ട് പക്ഷെ മുഖത്തെ തേജസ്സും കണ്ണുകളിലെ തിളക്കവും മാഞ്ഞുപോയിട്ടില്ല. ആ അകാല വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളിലും ഒരാകർഷകത്വമുണ്ട്.

മുഖം മിനുക്കെ ക്ഷൗരം ചെയ്തു. മുടി ഭംഗിയിൽ കോതിവെച്ച്, പട്ടുകൊണ്ടുള്ള ഒരു ബംഗാളി ഷർട്ടു ധരിച്ചു. ഒരു വലിയ ചുരുട്ടും വലിച്ചുകൊണ്ടു മുമ്പിലുള്ള വിശാലമായ ജാലകത്തിലൂടെ അദ്ദേഹം പുറത്തെ തെരുവീഥികളിലേക്ക് കണ്ണോടിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ,ചിന്തകളുടെ നീരാവി ചിന്തിയ അദ്ദേഹത്തിന്റെ കണ്ണുകൾ ഒന്നും തന്നെ കാണുന്നില്ല. അവ സജീവിതത്തിന്റെ അതീതാദ്ധ്യായങ്ങളെ പ്രതി ബിംബിപ്പിക്കുന്ന കണ്ണാടികളായിത്തീർന്നു.

താൻ ഇന്നു സർവ്വരാലും സംപൂജിതനായ ഒരു കുബേരനാണ്. ചെറുപ്പം മുതൽക്കേ ദുഖമെന്താണെന്ന് തനിക്കറിയേണ്ടിവന്നിട്ടില്ല. സുഖങ്ങളെ താൻ അന്വേഷിക്കുകയല്ല. സുഖങ്ങൾ തന്നെ അന്വേഷിച്ചുവരികയാണ് ചെയ്തിരുന്നത്. എന്നാൽ ഒരു സുഖം മാത്രം തനിക്ക് ലഭിച്ചിട്ടില്ല. അഥവാ ഒരു ദുഖം മാത്രം തന്നെവിടാതെ കൂടി, ഈ പുതുവാർദ്ധക്യത്തിൽ പ്രത്യേകിച്ചും തന്നെ അലട്ടിക്കൊണ്ടിരുന്നു. സന്താനദുഖം ഒരു പുത്രമുഖം കണ്ടുമരിക്കുവാനുള്ള ഭാഗ്യം തനിക്കുണ്ടാവില്ലേ?.

അപത്യലാഭം കൊതിച്ച് അനുരാഗത്തെപ്പോലും ഒരിക്കൽ താൻ ബലികഴിച്ചു. തന്റെ ആദ്യഭാര്യയെ വിവാഹം കഴിഞ്ഞ് 8 വർഷത്തിനുശേഷം ഉപേക്ഷിച്ചതിനെ അദ്ദേഹം ഓർത്തു. ഹാ! സുനന്ദ എന്തൊരു സുന്ദരിയും സൽസ്വഭാവിയും ആയിരുന്നു. തങ്ങളുടെ ദാമ്പത്യകാലത്തെ പ്രേമപുഷ്ക്കലമായ ഓരോദിനത്തേയും അദ്ദേഹം അനുസ്മരിച്ചുനോക്കി. ഇപ്പോൾ പത്മിനിയെ വിവാഹം കഴിച്ചിട്ടു മൂന്നുവർഷമായി അവളും ആരേയും ആകർഷിക്കുന്ന സൌന്ദര്യവും ഏത് കർക്കശബുദ്ധിയേയും വശീകരിക്കുന്ന സ്വഭാവ ഗുണവും തികഞ്ഞ ഒരു ചെറുപ്പക്കാരി ആണ്. പക്ഷേ, അവൾക്കും തന്റെ ആഗ്രഹം സാധിച്ചുതരുവാൻ കഴിവുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ താൻ അവരെയെല്ലാം എന്തിന് കുറ്റപ്പെടുത്തുന്നു. ഇതിന്റെ കാരണം താൻ തന്നെ ആയിക്കൂടെന്നില്ലല്ലോ. ഒരു പിതാവായി തീരാനുള്ള ഭാഗ്യം തന്റെ ജാതകത്തിലില്ലെങ്കിൽ, നിരപരാധികളായ തരുണികളെ താനെന്തിന് പഴിക്കുന്നു.

പുറത്തു തെരുവിൽ നിന്നൊരു ബഹളം. അദ്ദേഹം അങ്ങോട്ടു ദൃഷ്ടി പതിപ്പിച്ചു. തെരുവിന്റെ ഒരു മൂലയിൽ വളർന്നുനിൽക്കുന്ന ഒരു പുളിമരത്തിന്റെ ചുവട്ടിൽ ഒരു സംഘം പിച്ചക്കാർ വൈകുന്നേതത്തെ ഭക്ഷണം പാകം ചെയ്യുകയാണ്. അവരിൽ അഞ്ചുവയസായ ഒരു കുട്ടിയുടെ കൈയിൽ നിന്ന് ഒരു കഷണം ഉണക്കമീൻ തട്ടിപ്പറിച്ച് പത്ത് വയസ്സായ ഏട്ടൻ ഓടിക്കളഞ്ഞതിനെ തുടർന്ന്, കൊച്ചിന്റെ അട്ടഹാസമാണ് ആ കേട്ടത്. ഉടനെ കഷ്ടിച്ച് അരമാത്രം മറയ്ക്കുന്ന ഒരു കഷണം മുണ്ടു ചുറ്റിയ പൂർണ്ണഗർഭിണി ആയ ഒരു വൃത്തികെട്ട പിച്ചക്കാരി, ഒരു വിറകു കൊള്ളിയെടുത്ത്, ആ തട്ടിപ്പറികാരന്റെ കൈ പിടിച്ച് 'എടാ നീ കുരിപ്പു പൊന്തി ചത്തു പണ്ടാരക്കെട്ടു കെട്ടിപ്പോയെങ്കിൽ എത്ര നന്നായിരുന്നു എന്നലറിക്കൊണ്ട് അവന്റെ മൂർദ്ധാവിൽ ഒരടി കൊടുത്തു. ചെക്കന്റെ തലയിൽ നിന്ന് ഒരു വലിയ ചോരപ്പാട്ടമുണ്ടായി. പകുതി കടിച്ച ഉണക്കമത്സ്യം, താഴെ തുപ്പിയിട്ട് ആ നഗ്നനായ ചെറുക്കൻ പ്രാണവേദനയോടെ തുള്ളിക്കൊണ്ട് പരക്കംപാച്ചിൽ തുടങ്ങി.

രവീന്ദ്രന്റെ കണ്ണുകളിൽ ജലം നിറഞ്ഞു "കഷ്ടം" അദ്ദേഹം വിചാരിക്കയാണ്. "ആർക്കും വേണ്ടാതെ, കുപ്പക്കുഴിയിൽ ഫലങ്ങൾ തനിയെ ഉണ്ടാകുന്നു. സ്വർണ്ണം വിളയുന്ന ഖനികളിൽ കനികളെ കണികാണാൻ പോലും കിട്ടുന്നില്ല.

അദ്ദേഹത്തിന്റെ ചുമലിൽ ഒരു കരസ്പർശമുണ്ടായി. അദ്ദേഹം മുഖം തിരിച്ച് നോക്കി. പത്മിനി പുഞ്ചിരി തൂകി കൊണ്ടു പിറകിൽ നിൽക്കുന്നു.

രവീന്ദ്രൻ തന്റെ മുഖവികാരങ്ങളെ പണിപെട്ട് മറയ്ക്കുവാൻ നോക്കി. എന്നാലും, ഭർത്താവ് എന്തോ ചിന്തയിൽ ലയിച്ചിരിക്കയാണെന്ന് പത്മിനി മനസ്സിലാക്കാതിരുന്നില്ല.

“എന്താണ് ആലോചിച്ചുകൊണ്ടിരിക്കുന്നത് പത്മിനി നിഷ്ക്കളങ്കമായ ഒരു പുഞ്ചിരിയിട്ടുകൊണ്ടു ചോദിച്ചു.

രവീന്ദ്രൻ ദയനീയമായി പത്മിനിയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ അദ്ദേഹത്തിന്റെ അന്തരാത്മാവിന്റെ ദയനീയമായ ഒരാഹ്വാനം ഉൾക്കൊണ്ടിരുന്നു. "ഹാ! പത്മിനി, നിന്റെ മാറിൽ കരഞ്ഞു ചായുന്ന ഒരു ചോരക്കുഞ്ഞിനെ കാണുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നെങ്കിൽ".

പത്മിനി വിലയേറിയ പട്ടുവസ്ത്രങ്ങൾ ധരിച്ചു സർവ്വാഭരണവിഭൂഷിതയായി ഒരുങ്ങി വന്നിരിക്കയാണ്.

രവി ചോദിച്ചു. “പ്രിയേ എങ്ങോട്ടാണ് പുറപ്പാട്

അവൾ അല്പം ചൊടിച്ചുകൊണ്ട് പറഞ്ഞു. "എന്താ ഇത്ര ക്ഷണം മറന്നോ? ബീച്ചിലേക്ക് എന്റെ കൂടെ വരാമെന്ന് ഏറ്റ് പറഞ്ഞിരുന്നില്ലേ?”

രവി അസ്വാസ്ഥ്യത്തോടെ ഒഴിഞ്ഞ് മാറുവാൻ നോക്കി. അദ്ദേഹം അവളുടെ കണ്ഠാഭരണങ്ങൾ നേരെയാക്കി ബ്ലൌസിന്റെ അഗ്രഭാഗം തെല്ലൊന്ന് പിടിച്ചുവലിച്ചു കൊണ്ട് പറഞ്ഞു. "പ്രിയെ, എനിക്ക് മനസ്സിന് നല്ല സുഖമില്ല. ചന്ദ്രശേഖരനേയും കൂട്ടികൊണ്ട് പൊയ്ക്കൊള്ളൂ.

"മനസ്സിന് സുഖമില്ലെങ്കിൽ ബീച്ചിൽ പോയാൽ സുഖം കിട്ടും. വരൂ" അവൾ രവിയുടെ ഷർട്ട് പിടിച്ച് വലിച്ചു.

“ഞാൻ ഇന്നു തനിച്ചിരുന്നു. വായിക്കുവാനാണ് ഇഷ്ടപ്പെടുന്നത്. പത്മിനി കാറ്റുകൊള്ളുവാൻ പോകും.

അദ്ദേഹം അവളെ ആലിംഗനം ചെയ്തുകൊണ്ട് അവളുടെ വലത്തെ കവിളിൽ ഒന്നു ചുംബിച്ചു. ഒരു കൊച്ചുകുട്ടിയെ ചുംബിക്കുംപോലെ നിർവ്വികാരമായ ഒരു ചുംബനമായിരുന്നു അത്.
അവൾ അല്പം നൈരാശ്യത്തോടെ മുറിയിൽ നിന്നു പുറത്തേക്ക് പോയി. രവി വീണ്ടും ചിന്താപരതന്ത്രനായി അവിടെത്തന്നെയിരുന്നു.

"ഹാ എന്റെ സമ്പത്തെല്ലാം അവകാശപ്പെട്ടനുഭവിക്കുന്നതിന് ഒരൊറ്റ ചെറുപൈതൽപോലുമില്ലാതെ ഞാൻ മരിക്കുകയാണെങ്കിൽ ഈ ജന്മത്തിന്റെ പുണ്യക്ഷേത്രം സന്ദർശിച്ച് മടങ്ങുമ്പോൾ എന്റെ സന്ദർശനത്തിന്റെ സ്മാരകമായി ഒരു പുതമുഖമാകുന്ന പൂജാപുഷ്പം പോലും അർപ്പിക്കുവാൻ സാധിക്കാതെ പോകാനിടവരികയാണെങ്കിൽ എന്റെ ഈ കുബേരം കൊണ്ടെന്തൊരു കാര്യമാണ്. ഹാ ദൈവമേ എന്റെ സമസ്തസമ്പത്തും, സ്വർണ്ണമാക്കി മാറ്റി. ഒരു പിണ്ഡമായി അങ്ങയുടെ മുമ്പിൽ വെച്ചുതരാം. അങ്ങുന്നു തിരികെ എടുത്തോളു പകരം എനിക്ക് ജീവനുള്ള ഒരു മാംസക്കട്ടയെ ഒരു ചോരക്കുഞ്ഞിനെ നൽകിയാൽ മതി.

അന്നു രാത്രിയും അദ്ദേഹത്തിന് തീരെ ഉറക്കം വന്നില്ല. അർദ്ധരാത്രി കഴിഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റിരുന്നു. പിന്നെയും ഓരോന്നു ചിന്തിച്ചുകൊണ്ടി രുന്നു രാത്രി രണ്ടു മണിയായപ്പോൾ അദ്ദേഹം പ്രച്ഛന്നവേഷത്തോടെ പുറത്തേക്കിറങ്ങി.

തെരുവുകളെല്ലാം ഉറങ്ങിക്കിടപ്പായി. പീടികത്തിണ്ണകളിലും നടവഴികളിലും മറ്റു അനാഥപിള്ളേരും യാചകന്മാരും കിടന്നുറങ്ങുന്നുണ്ട്. ആ കാഴ്ചകളോരോന്ന് കണ്ടുകൊണ്ട് അദ്ദേഹം ലക്ഷ്യമില്ലാതെ തെരുവുനീളെ നടക്കുവാൻ തുടങ്ങി. ഒരു വലിയ പീടികക്കോലായിൽ ഒരു പിച്ചക്കാരി ചെറുമിയും അവളുടെ ആറ് കുട്ടികളും ഉറങ്ങിക്കിടന്നു. നിരത്തിന്റെ അരികിൽ കത്തിക്കൊണ്ടിരുന്ന വൈദ്യുതി വിളക്കിന്റെ പ്രകാശം, ആ കോലായിലേക്ക് കുറേശ്ശെ വീശുന്നുണ്ട്.

മരക്കഷണങ്ങൾ ചിന്തിയിട്ടപോലെ, ആറു നഗ്നപൈതങ്ങളും താറുമാറായി ക്കിടക്കുന്ന കാഴ്ച. രവിയുടെ ഹൃദയാന്തർഭാഗത്ത് അനുകമ്പയിൽ പൊതിഞ്ഞ ഒരാനന്ദം ഉളവാക്കി. “ഹാ ദൈവമെ ഒരൊറ്റ കുഞ്ഞിനെപ്പോലും പോറ്റാൻ പാടു പെടുന്ന ഈ ദരിദ്രപാവങ്ങൾക്ക് സന്താനങ്ങളെ കണക്കില്ലാതെ സൃഷ്ടിച്ചുവിട്ടു. അവരുടെ ജീവിതത്തെ നരകീയമാക്കി തീർക്കുന്ന അവിടത്തെ ബുദ്ധി! ഒരൊറ്റ കുഞ്ഞിന്റെ എന്റെ സ്വന്തമെന്നഭിമാനിക്കാവുന്ന പൂപോലെയുള്ള ഒരു പിഞ്ചുപൈത ലിന്റെ മുഖദർശനം സാധിപ്പിച്ചുതരുവാൻ അവിടേക്കുള്ള മടി! ആറുകൊല്ലമായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. എന്റെആ ഉണങ്ങിക്കരിയാറായി. ജീവിതസുഖം എന്റെ ഹൃദയത്തെ ഇനി സ്പർശിക്കില്ല.

പെട്ടെന്ന് ഉറങ്ങിക്കിടന്നിരുന്ന പൈതങ്ങളിൽ ഒന്നുണർന്ന് എണീറ്റിരുന്നു. എന്നാൽ അത് കരഞ്ഞില്ല. കുറച്ചുനേരം ഉറക്കം തൂങ്ങിക്കൊണ്ട് അങ്ങനെത്തന്നെ കുത്തിയിരുന്നു. പിന്നെ, അവിടെ കോലായിൽ കിടന്നിരുന്ന ഒരു പൊളിഞ്ഞ പാട്ടയും ഒരു ചെറിയ വടിയുമെടുത്തു പതുക്കെ കളിക്കുവാൻ തുടങ്ങി.

രവി റോട്ടിൻമേൽ ആ കാഴ്ച നോക്കി രസിച്ചുകൊണ്ട് കുറേനേരം നിന്നു. ആ കുഞ്ഞു രവിയെ കണ്ടപ്പോൾ സന്തോഷത്തോടെ ചിരിക്കുവാൻ തുടങ്ങി. പിന്നെ, തന്റെ കൂടെ കളിക്കുവാൻ ക്ഷണിക്കുവാനോ എന്നു തോന്നുമാറ് ആ പാട്ട് രവിയുടെ നേർക്ക് വെച്ചുകാട്ടി. തലയാട്ടി വിളിച്ചു.

രവിയുടെ ഹൃദയം പതഞ്ഞുപൊങ്ങി. നിരത്തിലെങ്ങും ഒരൊറ്റ ജീവിയുടെ ചലനവുമില്ല. അദ്ദേഹം നാലുപാടും നോക്കി.

രവി ധൈര്യത്തോടെ ആ പീടികക്കോലായിലേക്ക് കേറിച്ചെന്നു. പിന്നെയും അദ്ദേഹത്തിന്, എന്തോ മോഷ്ടിക്കാനോരുമ്പെടുന്നതുപോലെ ഒരു പരുങ്ങൽ --ഒരു മിനുട്ട് അങ്ങനെ തരിച്ചുനിന്നതിൽ പിന്നെ അദ്ദേഹം പതുങ്ങിക്കൊണ്ടു. നാലു പുറവും നോക്കി, ആ കുഞ്ഞിന്റെ സമീപത്തേക്ക് നീങ്ങിച്ചെന്നു.

തള്ളച്ചെറുമി, തവള കരയുംപോലെ കൂർക്കം വലിക്കുന്നുണ്ട്. കുഞ്ഞുങ്ങളിൽ രണ്ടെണ്ണം നീർനായ്ക്കളെപ്പോലെ. തള്ളയുടെ മാറിൽ മുല കുടിച്ചുറങ്ങിക്കിടന്നു. ബാക്കി മൂന്നെണ്ണം ചെരിഞ്ഞും തലതിരിഞ്ഞും പല പ്രകാരത്തിൽ ശയിക്കുകയാണ്.

രവി ആ കുഞ്ഞിനെ വാരിയെടുത്താഷിച്ചു. അതിന്റെ മുഖത്തും മാറത്തും തെരുതെരെ ചുംബിച്ചു. ആ പൈതൽ കൈയിലുണ്ടായിരുന്ന വടികൊണ്ടു രവിയുടെ പുറത്തു നല്ല പ്രഹരം കൊടുത്തു പൊട്ടിച്ചിരിക്കുവാനും തുടങ്ങി.

പെട്ടെന്ന് അതിന്റെ കൈയിൽ നിന്നു തുത്തനാകപ്പാട്ട്, താഴെ ഇഷ്ടികയിൽമേൽ വീണു വലിയൊരൊച്ചയുണ്ടാക്കി

ആ തള്ളച്ചറുമി ഉണർന്നു തലപൊക്കി. പരിഭ്രമത്തോടെ റോട്ടിലേക്ക് ഒരോട്ടം കൊടുത്തു. രവി കുഞ്ഞിനെ താഴെ വെച്ചു.

എങ്ങനെയോ അദ്ദേഹം ഗൃഹത്തിലെത്തി. ഉറക്കറയിൽ ചെന്നു കിടന്നു എന്നാൽ വീണ്ടും ഉറക്കം അദ്ദേഹത്തെ സമീപിച്ചതേ ഇല്ല. അദ്ദേഹം ജനൽ വാതിൽ തുറന്നു പുറത്തേക്കുനോക്കിക്കൊണ്ടു നിന്നു. നിന്നതിനുശേഷം വീണ്ടും കിടക്കയിൽ ചാഞ്ഞു. കുറച്ചുനേരം അങ്ങനെ

പാതിരാക്കോഴി കൂകിയതോടൊപ്പം ഒപ്പം നേരിയ മയക്കം അദ്ദേഹത്തെ ബാധിച്ചു

ലോകത്തിലുള്ള കുട്ടികളെല്ലാം ഒരു ഘോഷയാത്രയായി ചിരിച്ചാനന്ദിച്ചുകൊണ്ട് ആ ജാലകത്തിനടുക്കെ വന്നു നിൽക്കുന്നു. രവി കിടക്കയിൽ നിന്നു ചാടിയെഴുന്നേറ്റു താഴെ തോട്ടത്തിലേക്കോടിച്ചെന്ന്, ഓരോ കുട്ടിയേയും എടുക്കുവാൻ കൈനീട്ടി, പക്ഷേ, ഓരോ കുട്ടിയും രവിയെ കണ്ടപ്പോൾ, മുഖം ചുളിച്ചു. അദ്ദേഹത്തിന്റെ പിടിയിൽപ്പെടാതെ ഓടിപ്പോയി. അല്പം അകലെ നിന്നിരുന്ന തങ്ങളുടെ രക്ഷിതാക്കളുടെ കാലുകൾ കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. അപ്രകാരം അവിടെ കൂടിയിരുന്ന കുട്ടികളെല്ലാം ഓടി മറഞ്ഞു. ഒരു കുട്ടിമാത്രം അവശേഷിച്ചു. രവീ രണ്ടു കൈയും നീട്ടി അവനെ സമീപിച്ചു. അവൻ ഓടിപ്പോയില്ല. അവൻ രവിയുടെ ആശ്ലേഷത്തിൽ അമർന്നു നിന്ന്, അദ്ദേഹത്തിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചുകൊണ്ട് അച്ഛാ അച്ഛാ എന്നു വിളിക്കുവാൻ തുടങ്ങി. ലോകസുഖം മുഴുവൻ തന്റെ കൈപ്പിടിയിലൊതുങ്ങിയ അഹങ്കാരത്തോടും ആവേശത്തോടും കൂടി രവി ആ ബാലനെ മുറുകെ പുണർന്നു ഹർഷാശ്രു പൊഴിച്ചുകൊണ്ടു ചോദിച്ചു. മകനെ കൊച്ചുകള്ളാ, നീ എവിടെയായിരുന്നു ഇത്ര നാളും "

“അല്ലാ. ഇനിയും ഉണർന്നിട്ടില്ലേ? പത്മിനിയുടെ കരസ്പർശവും ആ ചോദ്യവും രവിയെ ഉണർത്തി.

ആ ബാലന്റെ കരാശ്ലേഷം നിർമ്മിച്ച പുളകം അദ്ദേഹത്തിന്റെ കണ്ഠത്തിൽനിന്നു അപ്പോഴും മാഞ്ഞുപോയിരുന്നില്ല. അവന്റെ "അച്ഛാ" എന്നുള്ള മന്ദ്രമധുരമായ ആഹ്വാനം അദ്ദേഹത്തിന്റെ കർണ്ണരന്ധ്രങ്ങളിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.

രവി പത്മിനിയുടെ മുഖത്ത് ദയനീയമായി മിഴിച്ച് നോക്കി. ചൂടുപിടിച്ചു തുടങ്ങിയ ഇളവെയിൽ ജനവാതിലൂടെ മെത്തമേൽ വന്നു തട്ടുന്നുണ്ട്.

"അപ്പോൾ അതെല്ലാം വെറുമൊരു സ്വപ്നം! രവി നെടുവീർപ്പയച്ചു.


എന്താണ് ആലസ്യത്തോടെ കിടക്കയിൽ കിടക്കുന്നത്? മണി ൻപത് കഴിഞ്ഞു. ഇനിയും എണീക്കാറായില്ലേ? ഒരു യൂറോപ്യൻ നിങ്ങളെ കാണുവാൻ പുറത്ത് കാത്തിരിക്കുന്നു."

രവി കണ്ണു തിരുമ്മിക്കൊണ്ട് എഴുന്നേറ്റിരുന്ന് ചോദിച്ചു. "ഏതാണ് സായ്പ്. പത്മിനി ഒരു "വിസിറ്റിംങ് കാർഡ് നീട്ടിക്കൊടുത്തു. “എ.ഡി.ബർട്ടൻ, റബ്ബർ എസ്റ്റേറ്റ് ഉടമസ്ഥൻ, കോഴിക്കോട് എന്ന് അതിൽ എഴുതിയിരുന്നു.

രവി എഴുന്നേറ്റ് മുഖം കഴുകി വസ്ത്രധാരണം ചെയ്ത് അതിഥിമുറിയിലേക്ക് ചെന്ന് സായ്പിനെ സ്വീകരിച്ചു.

ഇരുവരും ഓരോ പൊതുകാര്യങ്ങളെകുറിച്ച് കുറച്ചുനേരം സംസാരിച്ചശേഷം മി ബർട്ടൻ ആഗമനോദ്ദേശ്യത്തിലേക്ക് തിരിഞ്ഞു

“മിസ്റ്റർ രവീന്ദ്രൻ, ഞാൻ അതിപ്രധാനമായ ഒരു കാര്യത്തെകുറിച്ച് സംസാരിക്കുവാനാണ് വന്നിരിക്കുന്നത്. സായ്പ് വായിലെ ഉലക്കപോലത്തെ ചുരുട്ടെടുത്ത് ഉറ തട്ടി, കയ്യിൽ പിടിച്ചു. കണ്ണടയൊന്ന് നോരെയാക്കി. രവീന്ദ്രന്റെ അടുക്കലേക്ക് കുറേക്കൂടി നീങ്ങിയിരുന്നു കാര്യഗൌരവം നിറഞ്ഞ സ്വരത്തിൽ തുടർന്നു. “എനിക്ക് പ്രായം അറുപത്തഞ്ച് കഴിഞ്ഞു. ഇരുപത് കൊല്ലമായി ഞാൻ ഇൻഡ്യയിൽ സ്ഥിരതാമസമാക്കിയിട്ട് ഇനി അവശേഷിച്ച ജീവിതം സ്വദേശമായ "ബർമിംങ് ഹാമിൽ" തന്നെ കഴിക്കുവാനാണ് ഞാൻ തീർച്ചപ്പെടുത്തിയിരിക്കുന്നത്. എന്റെ ഒരു മകൻ അവിടെ പഠിക്കുന്നുണ്ട്. അവന്റെ ഉൽക്കർഷത്തിനും എന്റെ സാന്നിദ്ധ്യം ആവശ്യമായിരിക്കും. സ്ഥിതിഗതികൾ അങ്ങനെയിരിക്കെ, ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും വിടുവാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ, മേലാൽ വെള്ളക്കാർക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും ഗുണം പ്രതീക്ഷിക്കുവാനും പ്രയാസമായിട്ടാണ് പരിതസ്ഥിതികൾ കാണപ്പെടുന്നത്. അതുകൊണ്ട് ഞാൻ എന്റെ വലിയ റബ്ബർതോട്ടം വിൽക്കുവാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു. ഒരു നാട്ടുകാരൻ ആ തോട്ടം ഏറ്റെടുത്ത് നടത്തിയാൽ അതിൽ നിന്നു വലിയ ലാഭം പ്രതീക്ഷിക്കാം. എന്റെ തോട്ടം വിലക്ക് വാങ്ങത്തക്ക യോഗ്യതയുള്ള ഒരു നാട്ടുകാരനായി ഞാൻ നിങ്ങളെ മാത്രമേ കാണുന്നുള്ളു. നിങ്ങൾ എന്റെ തോട്ടം വാങ്ങണം.

മി. ബർട്ടന്റെ വാക്കുകൾ കേട്ടു രവി വളരെ നേരം ചിന്താമഗ്നനായി ഇരുന്നു. പിന്നീട് ഒരു ശാന്തഗംഭീരസ്വരത്തിൽ പറഞ്ഞു “മി ബർട്ടൻ, ഇതു വളരെ അവധാന പൂർവ്വം ചിന്തിച്ച് മറുപടി പറയേണ്ടുന്ന ഒരു കാര്യമാണ്. കുറവ് വറ്റിയ ഒരു പശുവിനെ വിലക്ക് വാങ്ങുവാൻ പറയുന്നതുപോലെയാണിത്.

മി. ബർട്ടൻ ഒരു കൃത്രിമചിരി ചിരിച്ചു. “രിക്കലുമില്ല. മിസ്റ്റർ രവീന്ദ്രൻ കഴിഞ്ഞ നാലുവർഷത്തിനിടക്ക് ഞാൻ സിംഗപ്പൂരിൽ നിന്നും നല്ല ജാതി വിലയേറിയ റബ്ബർതൈകൾ വരുത്തി പിടിപ്പിച്ചിട്ടുണ്ട്. അവയിൽ നിന്നുള്ള അനുഭവം എടുക്കാൻ കഴിയുന്നതിനുമുമ്പാണ് ഞാൻ അവയെ അന്യന് ഏല്പിച്ചുകൊടുക്കുവാൻ പോകുന്നത്. ഇപ്പോൾ എന്റെ എസ്റ്റേറ്റിന്റെ വലുപ്പം 1100 ഏക്കറാണ്. ഒരുലക്ഷത്തെഴുപതിനായി രത്തോളം റബ്ബർ മരങ്ങളുണ്ട്. കഴിഞ്ഞ വർഷത്തിൽ എനിക്ക് എല്ലാ ചെലവും കഴിച്ചു. ഒരു ലക്ഷത്തോളം ഉറുപ്പിക ലാഭം കിട്ടീട്ടുണ്ട്. സകല കണക്കുകളും അവിടെ വന്നാൽ ഞാൻ കാണിച്ചുതരാം."

രവീന്ദ്രൻ പറഞ്ഞു. "ഇപ്പോൾ യാതൊരു മറുപടിയും പറയാൻ നിവൃത്തിയില്ല."

"വേണ്ടാ", മിസ്റ്റർ ബർട്ടൺ പറഞ്ഞു. "ഞാൻ നിങ്ങൾക്ക് രണ്ട് മാസത്തെ ഇട തരാം. അതിനിടെ നിങ്ങൾക്ക് എല്ലാം പരിശോധിച്ചു. തീരുമാനിയ്ക്കാം. കൂടാതെ വരുന്ന ഞാറാഴ്ച ഞാൻ നിങ്ങളെയും പത്നിയേയും മുക്കം എസ്റ്റേറ്റിലുള്ള എന്റെ ബംഗ്ലാവിലേക്ക് ഡിന്നറിന് ക്ഷണിക്കുന്നു.

രവീന്ദ്രൻ സമ്മതിച്ചു. പോകുമ്പോൾ മിസ്റ്റർ ബർട്ടൻ ചോദിച്ചു. "വഴി കാട്ടുവാൻ ഞാൻ ആളെ അയക്കണോ.

"വേണ്ട നന്ദി പറയുന്നു. രവീന്ദ്രൻ ഒരു നേരിയ പൂർവ്വ സ്മരണയോടെ പുഞ്ചിരിയിട്ടുകൊണ്ടു പറഞ്ഞു. “മുക്കം പ്രദേശം എനിക്ക് തീരെ അപരിചിതമല്ല.

മിസ്റ്റർ ബട്ടൻ പോയശേഷം പത്മിനി രവിയുടെ അരികിലേക്ക് വന്നു. സായ്പിന്റെ ആഗമനോദ്ദേശം അന്വേഷിച്ചു.

"ബർട്ടൻസ് റബ്ബർ എസ്റ്റേറ്റ് എന്നു പേരായ അദ്ദേഹത്തിന്റെ സ്വന്തം റബ്ബർതോട്ടം, എന്നോട് വിലക്കെടുക്കാൻ ആവശ്യപ്പെടാനാണ് അദ്ദേഹം വന്നത്.

“ഓഹോ റബ്ബർ തോട്ടം നടത്തുവാൻ നാട്ടുകാരെകൊണ്ടു കഴിയുമോ? പത്മിനി അല്പം പരിഹാസത്തോടെ ചോദിച്ചു.

പത്മിനി നീയും വിഡ്ഢിയാണോ?. നമ്മുടെ കേരളത്തിന്റെ ഫലപുഷ്ടിയെ കയ്യടക്കി എത്ര വിദേശീയർ കോടീശ്വരൻമാരായിരിക്കുന്നു. നമ്മുടെ നാട്ടുകാരായ ധനികരാകട്ടെ, ഭീരുക്കളായി തങ്ങളുടെ പണം യാതൊന്നിലും ഇറക്കാതെ ഒളിച്ചുവെക്കുന്നു. കാടും കരിങ്കല്ലും വെട്ടിത്തെളിയിച്ച് , എത്രയോ ആയിരം ഉറുപ്പിക ചെലവഴിച്ച് റബ്ബർതൈകൾ നട്ടുപിടിപ്പിച്ച് അവയെ ശുശ്രൂഷിച്ചു വളർത്തികൊണ്ടുവന്നു. ഫലമനുഭവിക്കുവാൻ അനേക വർഷങ്ങൾ കാത്തിരിക്കുവാനുള്ള ധൈര്യവും ക്ഷമയും വിദേശിയർക്കെ ഉള്ളൂ. അവർ കാട്ടിൽ പണം കൊണ്ടുവന്നെറിഞ്ഞ കാലത്ത് നാട്ടുകാർ ഉള്ളുകൊണ്ട് അവരെ പരിഹസിച്ചിരിക്കണം. ഇന്നാകട്ടെ അവർ അന്നു ചെലവഴിച്ചതിന്റെ പതിനായിരം ഇരട്ടി സമ്പാദിച്ചുകഴിഞ്ഞു. റബ്ബറിന് ഇന്നു റാത്തലിന് ശരാശരി എട്ടണ വിലയുണ്ട്. ഇപ്പോൾ അവരുടെ ഒരു വർഷത്തെ ലാഭം ഒരു ലക്ഷം ഉറുപ്പികയാണെന്നു പറയുന്നു. റബ്ബറിന് വില കൂടിയിരുന്ന കാലത്ത് റാത്തലിന് 15 ക വരെ എത്തിയിരുന്നു. അന്നവർക്ക് പ്രതിവർഷം 30 ലക്ഷം ഉറുപ്പിക ലാഭം കിട്ടിക്കാണ് നോക്കു അവരുടെ ദീർഘദൃഷ്ടിയുടെ ഫലം, ലുബ്ധതകൊണ്ട് പണം സമ്പാദിക്കുവാൻ കഴിയില്ല. അഥവാ അതല്ല ശരിയായ മാർഗ്ഗം. ബിസിനസ്സിൽ ധൈര്യമാണ് ആവശ്യം.

"അപ്പോൾ നിങ്ങൾ ഇ റബ്ബർ തോട്ടം വാങ്ങുവാൻ തന്നെ തീരുമാനിച്ചോ.

തീരുമാനിച്ചില്ല. അങ്ങനെയൊരുദ്ദേശ്യം ഇല്ലാതേയുമില്ല. പക്ഷേ അവിടെ ചെന്ന് എല്ലാം നേരിട്ട് കണ്ട് പരിശോധിച്ചതിനുശേഷം മാത്രമെ ഖണ്ഡിതമായി അഭിപ്രായം പറഞ്ഞുകൂടും അനിനക്ക് സായ്പ് നമ്മെ രണ്ടുപേരേയും വരുന്ന ഞായറാഴ്ച ഒരു ഡിന്നറിന് ക്ഷണിച്ചിട്ടുണ്ട്. എന്താ പത്മിനി വരില്ലേ."

"എന്നാൽ അടുത്ത ഞായറാഴ്ച നമുക്കു പോകാം. ഒരുങ്ങിയിരുന്നോളു
19
ലേഖനങ്ങൾ
നാടൻ പ്രേമം
0.0
നാടൻ പ്രേമം (ഗ്രാമപ്രദേശങ്ങളിലെ പ്രണയം ) 1941-ൽ എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ഒരു മലയാളം നോവലാണ്. രചയിതാവ് ബോംബെയിലായിരുന്നപ്പോൾ എഴുതിയ ഒരു ചെറുനോവലാണ് ഇത്,ഒരു ആധുനിക മനുഷ്യൻ ജിലിച്ച ഒരു നിരപരാധിയായ ഗ്രാമീണ സുന്ദരിയുടെ കഥ പറയുന്നു. പട്ടണം. ചാലിയാർ നദിയുടെ പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമീണ ഗ്രാമമായ മുക്കത്താണ് ഇത് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഒരു ചലച്ചിത്ര ചികിത്സ എന്ന നിലയിൽ എഴുതുകയും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും ചെയ്തു, ഇത് കേരള കൗമുദി ദിനപത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും 1941 ഓഗസ്റ്റിൽ പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. 1972-ൽ അതേ പേരിൽ ഒരു സിനിമയായി ഇത് രൂപാന്തരപ്പെടുത്തി, പക്ഷേ വിജയിച്ചില്ല.മുക്കത്തിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് നോവൽ. നോവലെഴുതാൻ ബോംബെയിലേക്ക് പോകുന്നതിനുമുമ്പ് എഴുത്തുകാരൻ കുറച്ചുകാലം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിച്ചു. 2005-ൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മുക്കത്തിന്റെ ഹൃദയഭാഗത്ത് എഴുത്തുകാരന് ആദരാഞ്ജലിയായി ഒരു സ്മാരകം നിർമ്മിച്ചു.
1

നാടൻ പ്രേമം -1

4 November 2023
0
0
0

കോഴിക്കോട്ടെ സ്റ്റാർക്ലബ്ബിൽ രാത്രി 10 മണിക്ക് ഗംഭീരമായ ഒരു വിരുന്നുസൽക്കാരം നടക്കുകയാണ്. ശിദ്യകുപ്പികളും മത്സ്യമാംസങ്ങൾ വിളമ്പിയ വലിയ പിഞ്ഞാണങ്ങളും കത്തിലുള്ള കരണ്ടികളും നിരത്തിവെച്ച വലിയൊരു മേശ

2

നാടൻ പ്രേമം -2

4 November 2023
1
0
0

മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു. വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിര

3

നാടൻ പ്രേമം -3

4 November 2023
0
0
0

മീനമാസക്കാലമാണ്. വെയിൽ മങ്ങിത്തുടങ്ങി. പുഴവക്കിലെ പൂഴിപ്പരപ്പിലേക്ക് ഒരു കൊച്ചുതരുണി സാവധാനം നീങ്ങിനിന്നു. അവളുടെ കൈയിൽ ഒരു ഭാണ്ഡവുമുണ്ട്വേനലിൽ വറ്റിപുരണ്ട ആ നദി, ചിലേടത്ത് വെറുമൊരു നീർച്ചാലായി ത്തീർന

4

നാടൻ പ്രേമം -4

4 November 2023
0
0
0

കുന്നിൻ നിരകൾ; പച്ചപുതച്ച മൈതാനങ്ങൾ; നീർച്ചാലുകൾ തലോടുന്ന താഴ് വാരങ്ങൾ; വെട്ടിതെളിയിച്ച മലംകൃഷി സ്ഥലങ്ങൾ, മേടുകൾ; മുളങ്കാടുകൾ; കവുങ്ങിൻ തോട്ടങ്ങൾ; കുരുമുളക് തോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതി മനോഹരമായ

5

നാടൻ പ്രേമം -5

4 November 2023
0
0
0

നേരം ഉച്ച തിരിഞ്ഞു. മാളു നദിയിലേക്ക് കുളിക്കുവാൻ ഇറങ്ങി. അവൾ ഒരു തോർത്തുമുണ്ട് മാത്രം ഉടുത്ത് കയത്തിലേക്ക് ഒരു ചാട്ടം കരവല്ലിവളെ കൊണ്ട് ജലത്തിൽ സാവധാനം തുഴഞ്ഞു. താളത്തിൽ കാലിട്ടടിച്ചു. തല ഒരു വശത

6

നാടൻ പ്രേമം -6

4 November 2023
1
0
0

ആ വസന്തചന്ദ്രനെപ്പോലെതന്നെ ഓരോ രാത്രി കഴിയുംതോറും അവരുടെ പ്രണയവും പ്രണയലീലകളും വർദ്ധിക്കുവാൻ തുടങ്ങി അവരുടെ നിശാസമ്മേളന ങ്ങൾക്ക് അന്തരീക്ഷത്തിലെ ആയിരം നക്ഷത്രങ്ങൾ നിത്യസാക്ഷികളായി നില കൊണ്ടു.സന്ധ്യ മയ

7

നാടൻ പ്രേമം -7

4 November 2023
0
0
0

ഇക്കാരന്റെ പേർ കേൾക്കാത്തവരായിട്ട് മുക്കം പ്രദേശത്ത് ആരുമില്ല. ഇരു നിറത്തിൽ ആരോഗദൃഢമായി പൊക്കം കുറഞ്ഞ ശരീരം. പറ്റെ മൂടി വെട്ടിച്ച ശിരസ്സ് സദാ പ്രസന്നമായ മുഖം. ഇവയെല്ലാം ഒട്ടും അസാധാരങ്ങളല്ലെങ്കിലുംആകപ

8

നാടൻ പ്രേമം -8

4 November 2023
1
0
0

പഞ്ചമിച്ചന്ദ്രൻ പിന്നെയും രണ്ട് പ്രാവശ്യം മുക്കം പുഴയിൽ പ്രതിഫലിച്ചു. രവി തന്റെ അജ്ഞാതവാസം കഴിഞ്ഞു പട്ടണത്തിലേക്ക് തിരിക്കുവാനുള്ള പുറപ്പാടായി.ഈ ഗ്രാമവാസംകൊണ്ട് രവിക്ക് അവിചാരിതമായ മനശ്ശാന്തിയും

9

നാടൻ പ്രേമം -9

5 November 2023
0
0
0

മാളു ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. പഞ്ചമിചന്ദ്രൻ വളർന്നു. പൌർണ്ണമിച്ചന്ദ്രനായി. പിന്നെ ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഇരുട്ടുവർദ്ധിക്കുന്തോറും അവളുടെ അന്തരംഗത്തിലും അന്ധകാരം കൂടിത്തുടങ്ങി.അവൾ ആ നദീതീരത്തിലേ

10

നാടൻ പ്രേമം -10

5 November 2023
0
0
0

നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന

11

രണ്ടാം ഭാഗം -ഒന്ന്

5 November 2023
0
0
0

കഴിഞ്ഞ ഭാഗത്തിലെ സംഭവങ്ങളെയൊക്കെ പിന്നിൽ വിട്ടുകൊണ്ടു പതിനൊന്നു സംവത്സരങ്ങൾ പിന്നേയും പറന്നുപോയി. മുക്കത്തെ നെൽവയലുകൾ ഇരുപത്തി രണ്ട് കൊതുകാലങ്ങൾ പിന്നേയും കണ്ടു. ഇതുവഴിഞ്ഞിപ്പുഴയിലൂടെ എത്രയോ മലവെള്ളം

12

രണ്ടാം ഭാഗം -രണ്ട്

5 November 2023
0
0
0

മുക്കം ഗ്രാമത്തെ മഞ്ഞവെയിലിൽ ആറാടിക്കുന്ന മേടമാസത്തിലെ ഒരു മൂവന്തി. ഗ്രാമീണ വനിതകൾ വസ്ത്രങ്ങൾ തിരുമ്മി കുട്ടികളെ കുളിപ്പിച്ചു. തങ്ങളുടെ കുളിയും കഴിച്ചു. ആറ്റിൽ നിന്നു മടങ്ങിപ്പോകാൻ തുടങ്ങി. താഴെ കടവിൽ

13

രണ്ടാംഭാഗം -മൂന്ന്

6 November 2023
0
0
0

യൌവ്വനത്തിന്റെ പുതുലഹരിയിൽ മതിമറന്ന ഒരു യുവാവ് ഒരു ഗൂഢ സ്ഥലത്തുവെച്ച് ഒരു യുവതിയോടു പ്രേമമർമ്മസ്പർശിയായ പ്രശംസാപരമായ ഒരു നർമ്മവാക്കു പറയുന്നു. അല്ലെങ്കിൽ കളിയായി അവളെ ഒന്നു നുള്ളുകയോ, അതിലും കടന്നു ഒന

14

രണ്ടാം ഭാഗം -നാല്

6 November 2023
0
0
0

അന്നു രാത്രി രവീന്ദ്രൻ മിസ്റ്റർ ബർട്ടനോട് തന്റെ ജീവിത കഥ മുഴുവൻ തുറന്നു പറഞ്ഞു. പന്തിരണ്ട് കൊല്ലം മുമ്പ്, താൻ മുക്കത്ത് അജ്ഞാതവാസത്തിന് പോയതും തന്റെ യൌവ്വനചാപല്യം മൂലം തൽക്കാല പ്രേമത്തിൽ മുഴുകിയതും പി

15

രണ്ടാം ഭാഗം -അഞ്ജ്

6 November 2023
0
0
0

ഒരാഴ്ച കഴിയുന്നതിനു മുമ്പു മി. ബർട്ടന്റെ അടുക്കലേക്ക് രവീന്ദ്രന്റെ കത്തുകൊണ്ട് അടിയന്തിരമായി ഒരാൾ വന്നു.മി.ബർട്ടൺ കത്തു വായിച്ചു. ഉടൻ നന്നെ ഇക്കോരനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ഇക്കോരൻ വന്നപ്പോൾ മി.ബർ

16

രണ്ടാം ഭാഗം -ആറ്

6 November 2023
0
0
0

നേരം ഇരുട്ടിത്തുടങ്ങി പക്ഷേ മാളു അതറിഞ്ഞില്ല. അവൾ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. പന്തിരണ്ട് വർഷത്തിന് മുമ്പ് ഇങ്ങനെ ഒരു സന്ധ്യയിൽ അവളുടെ ചിന്തകൾ കൊടുമ്പിരിക്കൊള്ളുകയുണ്ടായിട്ടുണ്ട്. പക്ഷേ അവൾ അന്ന

17

രണ്ടാംഭാഗം -ഏഴ്

7 November 2023
1
0
0

മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.പത്മിനിയുടെ മുഖത്

18

രണ്ടാം ഭാഗം -എട്ട്

7 November 2023
0
0
0

ഇടിയും മഴയും തുടർന്നുകൊണ്ടിരുന്നു. കുടുമയിൽ പിടികൂടികൊണ്ട് അവയെ വട്ടം ചുറ്റിച്ചു. കൊടുങ്കാറ്റു. കൂറ്റൻ മരങ്ങളുടെഇക്കോരൻ പുരയുടെ കോലായിലെ തിണ്ണമേൽ കിടക്കുകയാണ്. ഏതു വേനൽക്കാലത്തും മഴക്കാലത്തും ശീതക്കാല

19

രണ്ടാം ഭാഗം -ഒമ്പത്

7 November 2023
0
0
0

എട്ടു വർഷങ്ങൾ കഴിഞ്ഞുഒരു വൃദ്ധനും, അയാളുടെ ഇരുപതു വയസ്സു പ്രായം ചെന്ന പുത്രനും, ആ റബ്ബർതോട്ടത്തിലൂടെ ചുറ്റിനടക്കുകയാണ്. പുത്രൻ പിതാവിനെപ്പോലെ ദീർഘ കായകനും അതികോമളനുമാണ്. വൃദ്ധന്റെ തല മുഴുവനും നരച

---

ഒരു പുസ്തകം വായിക്കുക