shabd-logo

നാടൻ പ്രേമം -10

5 November 2023

0 കണ്ടു 0
നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന്ന മട്ടായി. മരങ്ങളും ഫലങ്ങളും മറ്റും പുഴയിലൂടെ ഒലിച്ചുപൊയ്ക്കൊണ്ടിരുന്നു. പുഴക്ക് അപ്പോൾ നൂലിട്ടാൽ എത്താത്ത ആഴവും ആനയെപ്പോലും എടുത്തു മറിക്കത്തക്ക ശക്തിയുള്ള അടിയൊഴുക്കുമുണ്ടായിരുന്നു.

നദീതീരത്തുനിന്ന് അര ഫർല്ലോങ്ങ് ദൂരെയായി, അധികം ഉയർന്ന ഒരു പറമ്പും അതിൽ ഒരു ജീർണ്ണിച്ച ഭഗവതി ക്ഷേത്രവും കാണാം. തലേന്നു രാത്രി കുടിച്ചു ബോധമില്ലാത്ത നിലയിൽ, ആ ക്ഷേത്രത്തിന്റെ കോലായിൽ വന്നു കിടന്നുറങ്ങിയ ഇക്കോരൻ ഒരു വലിയ നിലവിളി കേട്ടുകൊണ്ടാണ് ഉണർന്നത്.

അവൻ തട്ടിപ്പിടഞ്ഞെണീറ്റു നാലുപാടും നോക്കി.

അയ്യോ! അയ്യോ! ആ നിലവിളി തുലോം ദയനീയമായി, കൂടെക്കൂടെ ശക്തി ക്ഷയിച്ചുവരുന്ന മട്ടിൽ അവന്റെ കാതുകളിൽ വന്നലച്ചു. മറുകരയിൽ നിന്നാണ്
നിലവിളി കേൾക്കുന്നതെന്ന് അവന് മനസ്സിലായി. അവൻ അങ്ങോട്ടു സൂക്ഷിച്ചു നോക്കി.

മറുകരയിലെ ജലത്തിലേക്ക് താഴ്ന്നു നിന്നിരുന്ന ഒരു കായൽ (മുളത്തുമ്പിൽ ഒരാൾ തൂങ്ങിനിൽക്കുന്നു. വെള്ളത്തിന്റെ ശക്തയേറിയ കുത്തിയൊഴുക്ക് ആ കായൽത്തുമ്പിനേയും അയാളേയും താഴോട്ടു കുറെനേരം ആഴ്ത്തി വലിച്ചു കൊണ്ടുപോകും. അവിടെ നിന്നു കായൽത്തുമ്പും അയാളും വായുവിലൂടെ മുമ്പത്തെ സ്ഥാനത്ത് തന്നെ വന്നു പറ്റും. അപ്പോഴാണ് ആ നിലവിളി വീണ്ടും മുമ്പറഞ്ഞപോലെ സംഭവിക്കും. ജീവനും മരണവും, മനുഷ്യനും, നദിയും, തമ്മിലുള്ള ആ പോരാട്ടം രോമാഞ്ചജനകമായിരുന്നു.

ആ ആളെ രക്ഷിക്കുവാൻ ഇക്കോരൻ മറുകരയിൽ ചെന്നെത്തണം.

ഭാഗ്യവശാൽ ആ ക്ഷേത്രത്തിനരികെ ഒരു തോണി കിടന്നിരുന്നു. കുട്ടികൾ വേനൽക്കാലത്ത് കുളിക്കുവാൻ ഉപയോഗിക്കുന്ന ഒരു കൊച്ചുതോണിയാണത്. തുഴയുവാൻ ഒരു മടലും ഇക്കോരൻ കയ്യലാക്കി. പിന്നീട് ഒരു നിമിഷം താമസിച്ചില്ല. ആപത്തിനോടു മല്ലിടുവാൻ തന്നെ അവൻ തീരുമാനിച്ചു. അവൻ പ്രസ്തുത സ്ഥലത്തുനിന്ന് സുമാറ് ഒരു ഫർല്ലോങ് ദൂരം മേൽപ്പോട്ട് തോണിയെ വലിച്ചുകൊണ്ടുപോയി. പിന്നീട് തോണിയിൽ ചാടിക്കയറി സാമർത്ഥ്യത്തോടെ തുഴയുവാൻ തുടങ്ങി. പൊതുമ്പുപോലത്തെ ആ തോണി തിരിഞ്ഞും ചെരിഞ്ഞും പല സർക്കസ്സുകളും തുടങ്ങി. എങ്കിലും അവൻ ഒഴുക്കിനനുസരിച്ച് പുഴയറിയാതെ തോണിയെ നിയന്ത്രിച്ചു. ഒരുവിധം മുമ്പറഞ്ഞ കായൽക്കൂട്ടത്തിന് സമീപം എത്തിച്ചു. കുറച്ചുകൂടി താഴോട്ടെത്തിയപ്പോൾ താനും തോണിയും ഭയങ്കരമായ ഒരു ചുഴിയിൽ പെട്ട് നശിക്കുമെന്നു അവന്നു മനസ്സിലായി. അതിനാൽ അവൻ അവിടെത്തന്നെ തോണി കരയ്ക്കടുപ്പിച്ചു.

കായൽക്കൂട്ടത്തിന് കീഴെയുള്ള ആ ഭയങ്കരമായ ചുഴിയുടെ മുകൾഭാഗത്താണ് ആ രൂപം ഇപ്പോൾ അതൊരു സ്ത്രീ ആണെന്ന് ഇക്കോരന് മനസ്സിലായി. തൂങ്ങിക്കിടക്കുന്നത്. അവളെ വെള്ളത്തിൽ മുക്കിക്കൊണ്ടിരുന്ന കുത്തിയൊഴുക്ക് അവളെ കുഴക്കി. അവളെ ഉയർത്തുന്ന മുളന്തുഞ്ചം മാത്രമേ അവൾക്ക് ആശ്രയമുള്ളു. പുഴയിലേക്ക് സ്വയം താഴുവാൻവേണ്ടി ചിലപ്പോൾ അവൾ പിടുത്തം വിട്ടുകൊണ്ടിരുന്നുവെങ്കിലും അവളുടെ നീണ്ട് തലമുടി മുളങ്കൊമ്പിൽ ചുറ്റിപ്പുറഞ്ഞ് കിടന്നിരുന്നതിനാൽ ആ ബന്ധം വിടുവിക്കുവാൻ അവൾക്ക് സാധിച്ചില്ല.

അവളുടെ പ്രാണൻ ആ കായൽത്തുമ്പിൽ തൂങ്ങി കിടക്കുന്നതായി ഇക്കോരൻ കണ്ടു. മുളങ്കൊമ്പും, വെള്ളത്തിന്റെ വലിവും കൂടി ഒരു കമ്പവലി നടത്തുമ്പോൾ അവൾ പ്രാണവേദനയോടെ മുളങ്കൊമ്പ് പിടിച്ചുയരുവാൻ നോക്കും. പക്ഷേ, അതിന്നുള്ള ശക്തിയും ക്രമേണ ക്ഷയിച്ചു വരികയാണ്. വെള്ളം കുടിച്ചു കുടിച്ചു അവളുടെ വയർ വീർത്തുവന്നു.

ഇക്കോരൻ കരയിലൂടെ ആ കായലിന് സമീപം ചെന്നു ഷണത്തിൽ അവളെ രക്ഷിക്കുവാൻ ഒരു ഉപായം കണ്ടുപിടിച്ചു. മുമ്പറഞ്ഞ കായൽകൂട്ടത്തിന് സുമാർ 30 അടി താഴെയായി മറ്റൊരു കായൽകൂട്ടം പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്നുണ്ട്. അവൻ ഞൊടിയിടകൊണ്ട് അതിന്റെ മുകളിൽ പാഞ്ഞുകയറി. വെള്ളത്തിലേക്ക് നീണ്ടുകിട ന്നിരുന്ന മുളത്തുമ്പിൽ ഒരു കയ്യുകൊണ്ട് മുറുകെ പിടിച്ചു. മറ്റെ കൈ നീട്ടി. ആദ്യത്തെ കായൽത്തുഞ്ചവും സ്ത്രീയും വെള്ളത്തിൽ മുങ്ങിപ്പൊങ്ങി വരുന്നതും കാത്തിരുന്നു. ആ കായൽത്തുഞ്ചവും അതിന്റെ സ്ത്രീഭാരവും ജലത്തിൽ അദൃശ്യമായി. ഇക്കോരൻ ശ്വാസം അടക്കിപിടിച്ചു ഒരുങ്ങിയിരുന്നു. വെള്ളത്തിന്നടിയിൽ നിന്നും സ്ത്രീയുടെ ശിരസ്സു പൊങ്ങിവരുന്നതുകണ്ട ഉടനെ അവൻ അവളുടെ തലമുടി കടന്നുപിടിച്ചു. അതിനെ കത്തി കൊണ്ടു അറുത്തു. "മുളന്തുഞ്ചം വിട്ടോളു എന്നു പറഞ്ഞു. അവൾ പിടുത്തം വിട്ടു. ഇക്കോരൻ വെള്ളത്തിലൂടെ അവളെ തന്റെ സമീപത്തേക്ക് വലിച്ചു. പിന്നെ അവളെ ഒരു കൈകൊണ്ട് എടുത്തുപൊക്കി തന്റെ അരികെ ആ മുളമേൽവച്ചു.

എന്നിട്ടും ആപൽഘട്ടം കഴിഞ്ഞില്ല. അവളേയും താങ്ങിക്കൊണ്ട് ആ മുളക്കൊമ്പി ലൂടെ ഇറങ്ങുന്ന കാര്യം അചിന്ത്യമാണ്. പോരെങ്കിൽ രണ്ടുപേരുടേയും ഭാരം താങ്ങു വാൻ കഴിയാത്ത ആ മുളന്തുഞ്ചം മെല്ലെമെല്ലെ വെള്ളത്തിലേക്ക് താഴുകയാണ്.

ഈ ആപത്തിനെ ഇക്കോരൻ മുൻകൂട്ടി ആലോചിച്ചിരുന്നില്ല. ആകപ്പാടെ രണ്ടു പേരും കൂടി ഒന്നിച്ചു വെള്ളത്തിലേക്ക് താഴുമെന്ന നിലയായി ഇക്കോരൻ വേറെ യാതൊരു പോംവഴിയും കണ്ടില്ല. ഒടുവിൽ വെള്ളം തന്നെ അധീനമാക്കുന്നതിന് മുമ്പ് വെള്ളത്തെ താൻ അധീനമാക്കുന്നതുതന്നെയാണ് യുക്തമെന്ന് ഇക്കോരൻ തീരുമാനിച്ചു. അവളോടു ധൈര്യസമേതം, തന്നെ മുറുകെ പിടിച്ചുകൊള്ളുവാൻ പറഞ്ഞുകൊണ്ട് അവൻ സാവധാനം വെള്ളത്തിലേക്ക് താഴ്ന്നു.

അവൻ അവളേയും താങ്ങി ഒഴുക്കു മുറിച്ചുകൊണ്ട് സർവ്വശക്തിയും ഉപയോഗിച്ച് കരയെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ പിടിത്തം അയഞ്ഞ് തൂങ്ങുന്നതുപോലെ അവന് തോന്നി. നോക്കിയപ്പോൾ അവൾ ബോധം കെട്ട്
വെള്ളത്തിലേക്ക് താഴുവാൻ ഭാവിക്കുന്നതായി കണ്ടു. ഉടനെ ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ച് മറ്റേ കൈകൊണ്ട് ശക്തിയോടെ തുഴഞ്ഞു. ജലശക്തിയോടു ഗുസ്തിപിടിച്ചു കൊണ്ട് ഒരുവിധം ആപത്തു കൂടാതെ കരയിലെത്തി.

പിന്നെ അവൻ അവളെ കരയിലെ പുൽത്തകിടിമേൽ കൊണ്ടുപോയി കിടത്തി. അവളെ മുറുകെ ബന്ധിച്ചിരുന്ന വസ്ത്രങ്ങളഴിച്ച് തനിക്കറിയാവുന്ന ചില പ്രഥമ ശുശ്രൂഷകൾ ചെയ്തു.

കാൽമണിക്കൂറു കഴിഞ്ഞപ്പോൾ അവൾക്ക് ബോധം വീണു. അവൾ കണ്ണുമിഴിച്ച് നാലുപാടും നോക്കി. മുമ്പിൽ നിൽക്കുന്ന ഇക്കോരനെക്കണ്ട് ഭയം നടിച്ചുകൊണ്ട് ചോദിച്ചു. “ എന്ത് ഞാൻ മരിച്ചിട്ടില്ലേ?

ഇക്കോരൻ പറഞ്ഞു. “അങ്ങനെയാ പെണ്ണേ തോന്നുന്നത്. അവൾ എഴുന്നേറ്റിരുന്നു.

ഇക്കാരൻ തുടർന്നുകൊണ്ട് ചോദിച്ചു. "അതെല്ലാം പോകട്ടെ. മാളു. വെള്ളത്തിൽ ചാടി മരിക്കാൻ ഒരുങ്ങിയതിന്റെ കാരണമെന്താണെന്ന് പറയൂ.

അവൾ തേങ്ങിക്കരയുവാൻ തുടങ്ങിയതല്ലാതെ ആദ്യം യാതൊരുത്തരവും പരഞ്ഞില്ല. ഇക്കോരൻ വീണ്ടും നിർബന്ധിച്ച് ചോദിച്ചു. “ഏതായാലും വന്നതോ വന്നു. ഈ സംഭവം ആരും കണ്ടിട്ടുമില്ല. ഈ പറയുന്ന വർത്തമാനം യാതൊരാളോടും ഞാൻ മിണ്ടുകയില്ല. ഇനി കാരണം പറഞ്ഞുതന്നുകൂടെ.

"ഞാൻ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ല. അതുകൊണ്ട് തന്നെ.

"അതിന്റെ കാരണം? *

"മാനക്കേട് അവൾ ഒരപരാധിനിയെപ്പോലെ തല താഴ്ത്തി നിന്നു.

"അപ്പോൾ നിനക്ക്

അവൾ നിശ്ശബ്ദമായി കുറ്റം സമ്മതിച്ചു.

"എല്ലാം ഞാൻ പറഞ്ഞുതരാം. ഇന്നു സന്ധ്യക്ക് ആ ഭഗവതിക്ഷേത്രത്തിൽ വന്നാൽ മതി.

അവൾ ബദ്ധപ്പെട്ട് കാൽ നാഴിക താഴെയുള്ള തന്റെ വീട്ടിലേക്ക് പോയി. ഇക്കോരൻ തന്റെ കൊച്ചുതോണിയിലെ വെള്ളം മുക്കിയൊഴിച്ചു. അതിൽ തന്നെ കയറിയിരുന്ന് തുഴഞ്ഞ് മറുകര പറ്റി.

പറഞ്ഞതുപോലെതന്നെ, അന്നു വൈകുന്നേരം, ആ ജീർണ്ണിച്ച ഭഗവതിക്ഷേത്ര ത്തിൽ അവർ കണ്ടെത്തി.

അവിടെവച്ചു മാളു യാതൊന്നും ഒളിച്ചുവെക്കാതെ തന്റെ ജീവിതകഥ മുഴുവൻ ഹൃദയസ്പൃക്കാകുംവണ്ണം ഇക്കാരനെ പറഞ്ഞു കേൾപ്പിച്ചു. ഇക്കാരൻ എല്ലാം ശ്രദ്ധിച്ചു കേട്ടു. ആശ്ചര്യവും അനുകമ്പയും ഹാസവും ക്രോധവും എല്ലാം അവന്റെ മുഖത്ത് കഥയുടെ ഓരോ ദശയിലും മാറിമാറി സ്ഫുരിച്ചുകൊണ്ടിരുന്നു.

മാളു എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ഇക്കോരൻ പറഞ്ഞു. "ഞാൻ അന്നേ നിനക്ക് പാട്ടുപാടിത്തന്നില്ലേ, ആ കോട്ടും കുപ്പായക്കാരനെ നീ നമ്പരുതെന്ന് നീ അത് പൊരുളിച്ചില്ല. അതിന്റെ അനുഭവമാണിതെല്ലാം. നീ മണ്ണും ചാണകവും തിരിച്ചറിയാൻ കഴിയാത്ത ഒരു പൊത്തിപ്പെണ്ണായി. ആ പത്രാസ്സുകാരനോ? ഒരു കാട്ടുകള്ളൻ. അവന്റെ പട്ടുക്കുപ്പായവും പുകയും, മണവും കണ്ട് നീ ഭ്രമിച്ചുപോയി. ഇനി അവനെ തിരികത്തിച്ചുനോക്കിയാൽ കാണില്ല. നിന്നെ മുഖത്തോടുമുഖം വെച്ച് മുട്ടിയാൽ തന്നെ അവൻ സത്യം ചെയ്ത് പറയും. നിന്നെ ഈ ഭൂമിയിൽ മുമ്പെങ്ങും കണ്ടിട്ടേ ഇല്ലെന്നു ഇനി നീയെന്താണ് ചെയ്യാൻ പോകുന്നത്. *

മാളു ഒന്നും മിണ്ടാതെ നിന്ന് ഒടുവിൽ പറഞ്ഞു "എനിക്ക് ഇനിയും മരിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, എന്റെ വയറ്റിൽ ജീവനുള്ള ഒരു കുഞ്ഞില്ലേ?. അതിനെ കൊല്ലുവാൻ ഇനി ഞാൻ വിചാരിക്കുന്നില്ല. അത് ജീവിക്കാനുള്ളതാണ്. അതാണ് എനിക്ക് മരിക്കുവാൻ കഴിയാഞ്ഞത്. അത് എന്നെ "അമ്മ എന്ന് ഒന്നു വിളിച്ചു കേൾക്കുവാനെങ്കിലും ഞാൻ ജീവിക്കണം. പക്ഷെ, എന്റെ കുലത്തിനും കുടുംബത്തിനും മാനക്കോടു വരുത്താൻ ഞാൻ ഇവിടെയെങ്ങും നിൽക്കില്ല. ഏതെങ്കിലും ഒടുങ്ങിയ രാജ്യത്തുപോയി ഞാൻ പിച്ചയെടുത്തു കഴിയും. അതായിരിക്കും എന്റെ തലയിലെഴുത്ത്.

അവൾ വീണ്ടും വിങ്ങികരയുവാൻ തുടങ്ങി. ഇക്കോരൻ അവളുടെ സമീപത്തേക്ക് കുറെക്കൂടി നീങ്ങിച്ചെന്നു. ഒരിടറിയ സ്വരത്തിൽ ചോദിച്ചു.

"മാളു നിനക്ക് എന്നെ കല്യാണം കഴിക്കുന്നതിൽ വിരോധം ഉണ്ടോ .

അവൾ തലയുയർത്തികൊണ്ട് സാശ്ചര്യം ചോദിച്ചു. "എന്ത്?"

ഇക്കോരൻ ആ ചോദ്യം ആവർത്തിച്ചു.

“എന്തിന്? നിങ്ങൾക്കുകൂടി മാനക്കോട് വരുത്താനോ? വേണ്ട, വേണ്ട ഞാനും എന്റെ അപമാനവും തന്നെ ആയ്ക്കോളാം".

"എന്ത് മാനക്കോടാ?. നീയും ഞാനും മാത്രമറിയുന്ന മാനക്കേടല്ലേ. അത് ഞാൻ സഹിച്ചോളാം. നിനക്കു സമ്മതമാണോ എന്ന് മാത്രമേ ഞാൻ ചോദിക്കുന്നുള്ളു. നീ ഒരിക്കൽ മരിച്ചതുപോലെ ആയി. നിന്റെ പാപങ്ങളെല്ലാം കഴിഞ്ഞ ജന്മത്തിലെതായി".

“വേണ്ട, ആ മഹാപാപം നിങ്ങൾ ഏറ്റെടുക്കേണ്ട.” അവൾ ഒരു നെടുവീർപ്പിട്ടു.

“എന്തോ ഒരു മഹാപാപം കൊണ്ടാണ് ഞാൻ തന്നെ ജനിച്ചുപോയത്. നിനക്ക് സമ്മതമാണോ പറയു

അവൾ ഉത്തരമൊന്നും പറഞ്ഞില്ല. ഇക്കാരൻ തുടർന്നു പറഞ്ഞു. "ശരി നിനക്കു സമ്മതമാണെന്നു ഞാൻ വിശ്വസിക്കുന്നു. നിന്റെ ഈ രഹസ്യം ഈ ഭഗവതി ക്ഷേത്രവും നീയും ഞാനും അറിഞ്ഞാൽ മതി. നിന്നെ ഞാൻ വിവാഹം ചെയ്ത് എന്റെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഒന്നുരണ്ടുകൊല്ലം കഴിഞ്ഞതിനുശേഷം നമുക്ക്

ഇങ്ങോട്ടുതന്നെ മടങ്ങിവരാം".

അവൻ അവളുടെ കൈ പിടിച്ചു. മാളു മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

ഒരു മാസം കഴിയുന്നതിന് മുമ്പ് ഇക്കോരൻ മാളുവിനെ വിവാഹം കഴിച്ചു. ആളുകളുടെയിടയിൽ ഈ വിവാഹവർത്തമാനം വലിയ അത്ഭുതമുളവാക്കി. ലോകത്തിൽ തന്റെ കൂട്ടുകാരനായി കള്ളല്ലാതെ മറ്റാരും വേണ്ടെന്ന് പറഞ്ഞു നടന്നിരുന്ന ഇക്കോരൻ വിവാഹം കഴിച്ചു എന്ന വർത്തമാനം ചിലർ വിശ്വസിച്ചതേ ഇല്ല.

പക്ഷേ വിവാഹാനന്തരം ഇക്കോരൻ ആകെയൊന്നുമാറി. കുടിയും കുടുംബവും വേണമെന്ന വിചാരം വന്നപ്പോൾ, അവൻ മദ്യപാനം നിർത്തി. അവൻ തന്റെ ജീവിതത്തെ പാടെയൊന്നുപുതുക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ.
19
ലേഖനങ്ങൾ
നാടൻ പ്രേമം
0.0
നാടൻ പ്രേമം (ഗ്രാമപ്രദേശങ്ങളിലെ പ്രണയം ) 1941-ൽ എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ഒരു മലയാളം നോവലാണ്. രചയിതാവ് ബോംബെയിലായിരുന്നപ്പോൾ എഴുതിയ ഒരു ചെറുനോവലാണ് ഇത്,ഒരു ആധുനിക മനുഷ്യൻ ജിലിച്ച ഒരു നിരപരാധിയായ ഗ്രാമീണ സുന്ദരിയുടെ കഥ പറയുന്നു. പട്ടണം. ചാലിയാർ നദിയുടെ പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമീണ ഗ്രാമമായ മുക്കത്താണ് ഇത് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഒരു ചലച്ചിത്ര ചികിത്സ എന്ന നിലയിൽ എഴുതുകയും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും ചെയ്തു, ഇത് കേരള കൗമുദി ദിനപത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും 1941 ഓഗസ്റ്റിൽ പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. 1972-ൽ അതേ പേരിൽ ഒരു സിനിമയായി ഇത് രൂപാന്തരപ്പെടുത്തി, പക്ഷേ വിജയിച്ചില്ല.മുക്കത്തിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് നോവൽ. നോവലെഴുതാൻ ബോംബെയിലേക്ക് പോകുന്നതിനുമുമ്പ് എഴുത്തുകാരൻ കുറച്ചുകാലം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിച്ചു. 2005-ൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മുക്കത്തിന്റെ ഹൃദയഭാഗത്ത് എഴുത്തുകാരന് ആദരാഞ്ജലിയായി ഒരു സ്മാരകം നിർമ്മിച്ചു.
1

നാടൻ പ്രേമം -1

4 November 2023
0
0
0

കോഴിക്കോട്ടെ സ്റ്റാർക്ലബ്ബിൽ രാത്രി 10 മണിക്ക് ഗംഭീരമായ ഒരു വിരുന്നുസൽക്കാരം നടക്കുകയാണ്. ശിദ്യകുപ്പികളും മത്സ്യമാംസങ്ങൾ വിളമ്പിയ വലിയ പിഞ്ഞാണങ്ങളും കത്തിലുള്ള കരണ്ടികളും നിരത്തിവെച്ച വലിയൊരു മേശ

2

നാടൻ പ്രേമം -2

4 November 2023
1
0
0

മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു. വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിര

3

നാടൻ പ്രേമം -3

4 November 2023
0
0
0

മീനമാസക്കാലമാണ്. വെയിൽ മങ്ങിത്തുടങ്ങി. പുഴവക്കിലെ പൂഴിപ്പരപ്പിലേക്ക് ഒരു കൊച്ചുതരുണി സാവധാനം നീങ്ങിനിന്നു. അവളുടെ കൈയിൽ ഒരു ഭാണ്ഡവുമുണ്ട്വേനലിൽ വറ്റിപുരണ്ട ആ നദി, ചിലേടത്ത് വെറുമൊരു നീർച്ചാലായി ത്തീർന

4

നാടൻ പ്രേമം -4

4 November 2023
0
0
0

കുന്നിൻ നിരകൾ; പച്ചപുതച്ച മൈതാനങ്ങൾ; നീർച്ചാലുകൾ തലോടുന്ന താഴ് വാരങ്ങൾ; വെട്ടിതെളിയിച്ച മലംകൃഷി സ്ഥലങ്ങൾ, മേടുകൾ; മുളങ്കാടുകൾ; കവുങ്ങിൻ തോട്ടങ്ങൾ; കുരുമുളക് തോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതി മനോഹരമായ

5

നാടൻ പ്രേമം -5

4 November 2023
0
0
0

നേരം ഉച്ച തിരിഞ്ഞു. മാളു നദിയിലേക്ക് കുളിക്കുവാൻ ഇറങ്ങി. അവൾ ഒരു തോർത്തുമുണ്ട് മാത്രം ഉടുത്ത് കയത്തിലേക്ക് ഒരു ചാട്ടം കരവല്ലിവളെ കൊണ്ട് ജലത്തിൽ സാവധാനം തുഴഞ്ഞു. താളത്തിൽ കാലിട്ടടിച്ചു. തല ഒരു വശത

6

നാടൻ പ്രേമം -6

4 November 2023
1
0
0

ആ വസന്തചന്ദ്രനെപ്പോലെതന്നെ ഓരോ രാത്രി കഴിയുംതോറും അവരുടെ പ്രണയവും പ്രണയലീലകളും വർദ്ധിക്കുവാൻ തുടങ്ങി അവരുടെ നിശാസമ്മേളന ങ്ങൾക്ക് അന്തരീക്ഷത്തിലെ ആയിരം നക്ഷത്രങ്ങൾ നിത്യസാക്ഷികളായി നില കൊണ്ടു.സന്ധ്യ മയ

7

നാടൻ പ്രേമം -7

4 November 2023
0
0
0

ഇക്കാരന്റെ പേർ കേൾക്കാത്തവരായിട്ട് മുക്കം പ്രദേശത്ത് ആരുമില്ല. ഇരു നിറത്തിൽ ആരോഗദൃഢമായി പൊക്കം കുറഞ്ഞ ശരീരം. പറ്റെ മൂടി വെട്ടിച്ച ശിരസ്സ് സദാ പ്രസന്നമായ മുഖം. ഇവയെല്ലാം ഒട്ടും അസാധാരങ്ങളല്ലെങ്കിലുംആകപ

8

നാടൻ പ്രേമം -8

4 November 2023
1
0
0

പഞ്ചമിച്ചന്ദ്രൻ പിന്നെയും രണ്ട് പ്രാവശ്യം മുക്കം പുഴയിൽ പ്രതിഫലിച്ചു. രവി തന്റെ അജ്ഞാതവാസം കഴിഞ്ഞു പട്ടണത്തിലേക്ക് തിരിക്കുവാനുള്ള പുറപ്പാടായി.ഈ ഗ്രാമവാസംകൊണ്ട് രവിക്ക് അവിചാരിതമായ മനശ്ശാന്തിയും

9

നാടൻ പ്രേമം -9

5 November 2023
0
0
0

മാളു ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. പഞ്ചമിചന്ദ്രൻ വളർന്നു. പൌർണ്ണമിച്ചന്ദ്രനായി. പിന്നെ ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഇരുട്ടുവർദ്ധിക്കുന്തോറും അവളുടെ അന്തരംഗത്തിലും അന്ധകാരം കൂടിത്തുടങ്ങി.അവൾ ആ നദീതീരത്തിലേ

10

നാടൻ പ്രേമം -10

5 November 2023
0
0
0

നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന

11

രണ്ടാം ഭാഗം -ഒന്ന്

5 November 2023
0
0
0

കഴിഞ്ഞ ഭാഗത്തിലെ സംഭവങ്ങളെയൊക്കെ പിന്നിൽ വിട്ടുകൊണ്ടു പതിനൊന്നു സംവത്സരങ്ങൾ പിന്നേയും പറന്നുപോയി. മുക്കത്തെ നെൽവയലുകൾ ഇരുപത്തി രണ്ട് കൊതുകാലങ്ങൾ പിന്നേയും കണ്ടു. ഇതുവഴിഞ്ഞിപ്പുഴയിലൂടെ എത്രയോ മലവെള്ളം

12

രണ്ടാം ഭാഗം -രണ്ട്

5 November 2023
0
0
0

മുക്കം ഗ്രാമത്തെ മഞ്ഞവെയിലിൽ ആറാടിക്കുന്ന മേടമാസത്തിലെ ഒരു മൂവന്തി. ഗ്രാമീണ വനിതകൾ വസ്ത്രങ്ങൾ തിരുമ്മി കുട്ടികളെ കുളിപ്പിച്ചു. തങ്ങളുടെ കുളിയും കഴിച്ചു. ആറ്റിൽ നിന്നു മടങ്ങിപ്പോകാൻ തുടങ്ങി. താഴെ കടവിൽ

13

രണ്ടാംഭാഗം -മൂന്ന്

6 November 2023
0
0
0

യൌവ്വനത്തിന്റെ പുതുലഹരിയിൽ മതിമറന്ന ഒരു യുവാവ് ഒരു ഗൂഢ സ്ഥലത്തുവെച്ച് ഒരു യുവതിയോടു പ്രേമമർമ്മസ്പർശിയായ പ്രശംസാപരമായ ഒരു നർമ്മവാക്കു പറയുന്നു. അല്ലെങ്കിൽ കളിയായി അവളെ ഒന്നു നുള്ളുകയോ, അതിലും കടന്നു ഒന

14

രണ്ടാം ഭാഗം -നാല്

6 November 2023
0
0
0

അന്നു രാത്രി രവീന്ദ്രൻ മിസ്റ്റർ ബർട്ടനോട് തന്റെ ജീവിത കഥ മുഴുവൻ തുറന്നു പറഞ്ഞു. പന്തിരണ്ട് കൊല്ലം മുമ്പ്, താൻ മുക്കത്ത് അജ്ഞാതവാസത്തിന് പോയതും തന്റെ യൌവ്വനചാപല്യം മൂലം തൽക്കാല പ്രേമത്തിൽ മുഴുകിയതും പി

15

രണ്ടാം ഭാഗം -അഞ്ജ്

6 November 2023
0
0
0

ഒരാഴ്ച കഴിയുന്നതിനു മുമ്പു മി. ബർട്ടന്റെ അടുക്കലേക്ക് രവീന്ദ്രന്റെ കത്തുകൊണ്ട് അടിയന്തിരമായി ഒരാൾ വന്നു.മി.ബർട്ടൺ കത്തു വായിച്ചു. ഉടൻ നന്നെ ഇക്കോരനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ഇക്കോരൻ വന്നപ്പോൾ മി.ബർ

16

രണ്ടാം ഭാഗം -ആറ്

6 November 2023
0
0
0

നേരം ഇരുട്ടിത്തുടങ്ങി പക്ഷേ മാളു അതറിഞ്ഞില്ല. അവൾ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. പന്തിരണ്ട് വർഷത്തിന് മുമ്പ് ഇങ്ങനെ ഒരു സന്ധ്യയിൽ അവളുടെ ചിന്തകൾ കൊടുമ്പിരിക്കൊള്ളുകയുണ്ടായിട്ടുണ്ട്. പക്ഷേ അവൾ അന്ന

17

രണ്ടാംഭാഗം -ഏഴ്

7 November 2023
1
0
0

മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.പത്മിനിയുടെ മുഖത്

18

രണ്ടാം ഭാഗം -എട്ട്

7 November 2023
0
0
0

ഇടിയും മഴയും തുടർന്നുകൊണ്ടിരുന്നു. കുടുമയിൽ പിടികൂടികൊണ്ട് അവയെ വട്ടം ചുറ്റിച്ചു. കൊടുങ്കാറ്റു. കൂറ്റൻ മരങ്ങളുടെഇക്കോരൻ പുരയുടെ കോലായിലെ തിണ്ണമേൽ കിടക്കുകയാണ്. ഏതു വേനൽക്കാലത്തും മഴക്കാലത്തും ശീതക്കാല

19

രണ്ടാം ഭാഗം -ഒമ്പത്

7 November 2023
0
0
0

എട്ടു വർഷങ്ങൾ കഴിഞ്ഞുഒരു വൃദ്ധനും, അയാളുടെ ഇരുപതു വയസ്സു പ്രായം ചെന്ന പുത്രനും, ആ റബ്ബർതോട്ടത്തിലൂടെ ചുറ്റിനടക്കുകയാണ്. പുത്രൻ പിതാവിനെപ്പോലെ ദീർഘ കായകനും അതികോമളനുമാണ്. വൃദ്ധന്റെ തല മുഴുവനും നരച

---

ഒരു പുസ്തകം വായിക്കുക