shabd-logo

നാടൻ പ്രേമം -3

4 November 2023

0 കണ്ടു 0
മീനമാസക്കാലമാണ്. വെയിൽ മങ്ങിത്തുടങ്ങി. പുഴവക്കിലെ പൂഴിപ്പരപ്പിലേക്ക് ഒരു കൊച്ചുതരുണി സാവധാനം നീങ്ങിനിന്നു. അവളുടെ കൈയിൽ ഒരു ഭാണ്ഡവുമുണ്ട്

വേനലിൽ വറ്റിപുരണ്ട ആ നദി, ചിലേടത്ത് വെറുമൊരു നീർച്ചാലായി ത്തീർന്നിരിക്കുന്നു. വെണ്മണൽ വിരിച്ച കര ഇരുപാടും പരന്നുകിടക്കുന്നു. 

പുഴയുടെ ഇരുവശത്തും ഉയർന്നു നിൽക്കുന്ന മതിലുകളിലെ പടുമരക്കൂട്ടങ്ങളിൽ നിന്ന് കൂടെക്കൂടെ ചിലച്ചുകൊണ്ടിരിക്കുന്ന കുരുവിക്കഞ്ഞുങ്ങൾ മാത്രമേ ആ അപരാഹ്ന ത്തിലെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്നുള്ളു.

വെയിലാറിയിരുന്നുവെങ്കിലും മണലിന്റെ ചൂടുമുഴുവൻ ശമിച്ചിരുന്നില്ല.

 അവൾ ആ നദിയിലെ ജലം കാലുകൊണ്ട് ഒന്നു സ്പർശിച്ചുനോക്കി. കുളിയ്ക്കുവാൻ പറ്റിയ ഒരിളം ചൂടുണ്ടായിരുന്നു അതിന്.

അവൾ പതുക്കെ തന്റെ ഭാണ്ഡം താഴെ വച്ചു. പിന്നെ തലമുടിയഴിച്ചിട്ടു മാടുവാൻ തുടങ്ങി. അതു ചുരുണ്ടതല്ല എങ്കിലും സമൃദ്ധമായി വളർന്ന് നിൽക്കുന്ന ആ നീലകേശത്തിന് അസാധാരണമായ ഒരു മിനുപ്പും പ്രകാശവും കാണ്മാനുണ്ട്.

 അവൾ അതിനെ ആകപ്പാടെ വാരിക്കൂട്ടി ശിരസ്സിന്റെ പിന്നിൽ കെട്ടിവച്ചു.

വേലചെയ്തു തളർന്ന അവളുടെ അവയവങ്ങളിൽ സ്വതന്ത്രമായ ഒരലസത വ്യാപരിച്ചു. അവൾ ആറ്റിന്റെ മറുകരയിലേക്കു കണ്ണോടിച്ചു. മരക്കൂട്ടങ്ങളുടെ ഇടയിലെ ഒരു ചെറിയ പഴുതിലൂടെ ദൂരെ ഒഴിഞ്ഞുകിടക്കുന്ന പാടം കാണ്മാനുണ്ട്. 
അവിടെ മഞ്ഞവെയിലിൽ സ്വപ്നപ്രായമായ ഒരു മൃഗതൃഷ്ണ മങ്ങി മാഞ്ഞതും അവൾ കണ്ടു.

വീണ്ടും അവളുടെ അലസമിഴികൾ നാലുപാടും സഞ്ചരിച്ചു. പ്രകൃതി സൌന്ദ ര്യത്തെ സംബന്ധിച്ച പാഠങ്ങൾ അവൾ തെല്ലും പറിച്ചിട്ടില്ല. 

എങ്കിലും ആ പരിസരത്തിൽ ഇഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു പരമശാന്തിയും എങ്ങുനിന്നെന്നറിയാതെ പൊങ്ങി പരന്ന ഒരു പുതുഭംഗിയും അവളുടെ കരളിനെ അറിയാതെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു.

കലന്തൻമാപ്പിള കഴുത്തിൽ കൊടമണി കെട്ടിയ രണ്ട് കാളകളെ 'വെള്ളം കാട്ടുവാൻ പുഴയിലേക്ക് കൊണ്ടുവന്നിറങ്ങി. 

പട്ടണത്തിൽ നിന്ന് അരിസ്സാമാനം കയറ്റി തിരിച്ചുവരുന്ന ഒരു തോണി, ആ ആറ്റിന്റെ വളവും കഴിഞ്ഞു കിഴക്കോട്ടുപോയി. 

ആ "കൊട്ടക്കയത്തിൽ നിന്നു ഒരു പരലിനെ കൊക്കിലാക്കി ഒരു കൊച്ചുപൊന മേൽപ്പോട്ടുയർന്നു.

 ഒരു ഗ്രാമീണിന്റെ നീണ്ട് കൂക്കിവിളി. അവൾ പുഴയുടെ മേൽപ്പുറത്തേക്ക് നോക്കി. കുറച്ചുമുമ്പേ ആ വഴിക്ക് കടന്നുപോയ തോണിക്ക് മുമ്പോട്ടു നീങ്ങുവാൻ തക്കവണ്ണം വെള്ളമില്ലാത്തതിനാൽ, തോണിക്കാരൻ തോണിയെ മേൽപ്പോട്ടു തള്ളിക്കയറ്റുന്നതിൽ തന്നെ സഹായിക്കുവാൻ ആൾക്കാരെ വിളിച്ച വിളിയാണത്.

കൂക്കിവിളി കേട്ടു കാൽ മണിക്കൂറിനകം അർദ്ധനഗ്നരായ അഞ്ചാറ് ഗ്രാമീണർ അവിടെ വന്നുചേർന്നു. അവർ വെള്ളത്തിലിറങ്ങി തോണി തള്ളിനോക്കി. 

നീങ്ങുന്നില്ല. തോണി മണലിൽ പുഴുന്നുപോകുമെന്നായി.


ആങ്ഹ, ഇക്കോരനെത്തിപ്പോയി എല്ലാവരും ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു. 

തടിച്ചു സാമാന്യം കറുതായി മുട്ടുമറയാത്ത ഒരു തോർത്തുമുണ്ടുമാത്രം ഉടുത്ത ഒരു ദേഹം. നദിയിലൂടെ തോണിയുടെ അടുത്തേക്ക് വന്നു.

ഇക്കോരനെ കണ്ടപ്പോൾ എല്ലാവർക്കും ഉത്സാഹം വർദ്ധിച്ചു. ഇക്കോരൻ തോണിക്കൊമ്പിന്മേൽ രണ്ടുകൈയ്യും അമർത്തി വെച്ചു. ചുമൽ ഒന്നു കുനിച്ചു. “ഉന്തിനെടാ” എന്നു പറഞ്ഞപ്പോൾ എല്ലാവരും ഒരുമിച്ച് ഊക്കോടെ ഒരു തള്ള് കൊടുത്തു.

 തോണി മുന്നോട്ടു നീക്കി, വെള്ളത്തിലേക്ക് തലകുത്തി നിന്നു. പിന്നെയും അപ്രകാരം ഒരു തള്ളു കൂടിക്കഴിഞ്ഞപ്പോഴേക്കും തോണി മുഴുവനും വെള്ളത്തിലായി.

എല്ലാവരും സന്തോഷത്തോടെ ആർത്തുവിളിച്ചു. തോണിക്കാരൻ തോണിയിൽ ചാടിക്കയറി തുഴഞ്ഞു പോയി.

 പിന്നെ ആളുകൾ അതാതു വഴിക്കു പിരിയുകയായി അവർ ആ വെള്ളത്തിൽ കാലും മുഖവും ഒന്നു നനച്ചു കരയ്ക്ക് കയറി. ഓരോ ഇടവഴിയിലൂടെ പോയി മറഞ്ഞു. ഇക്കോരൻ ഒരു മൂളിപ്പാട്ടും പാടികൊണ്ട് നദീ തിരത്തിലൂടെ പടിഞ്ഞാറോട്ട് നടന്നു.

ആ പെൺകുട്ടി അവിടെ ചിന്തയിൽ മുഴുകി നിൽക്കുന്നതു കണ്ട് ഇക്കോരൻ പരിചയസ്വരത്തിൽ ചോദിച്ചു.

“അല്ല മാളു. മാനത്ത് ഗന്ധർവ്വനുണ്ടോ?” അവൾ ഒരു സ്വപ്നത്തിൽ നിന്നുണർന്നപോലെ, ഒന്നു ഞെട്ടി. ഇക്കോരന്റെ മുഖത്തേക്ക് നോക്കി, പിന്നെ, പുഴയുടെ മറുകരയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ കാഞ്ഞിരപ്പാ സുകാരുടെ കളപ്പുര നോക്കുകയാണ്. 

കൊയ്തും മെതിയുമെല്ലാം കഴിഞ്ഞില്ലേ? പിന്നെ ഇപ്പോഴെന്തിനാണ് ആ കളപ്പുര നന്നാക്കിയിട്ടിരിക്കുന്നത്.?"

"അതു ഞാൻ പറഞ്ഞുതരാം. പട്ടണത്തിൽനിന്നു ആരോ അവിടെ പാർക്കുവാൻ വരുന്നുണ്ട്.

മാളു ഇക്കോരന്റെ വാക്ക് വിശ്വസിച്ചില്ല. എന്തിനാണ് ഇവിടെ വന്നു പാർക്കുന്നത്. "പട്ടണത്തിൽ നിന്ന് ആളുകൾ

“സുഖമെടുക്കാൻ.

“സുഖമെടുക്കാനോ ? ഇവിടെ എന്തു സുഖമാണുള്ളത് ?



നിന്നെപ്പോലെ അഴകുള്ള പെൺകുട്ടികളെ കാണുന്നതുതന്നെ ഒരു സുഖമല്ലേ “ഊം വേണ്ട, തോന്ന്യാസം പറഞ്ഞാലേ അവൾ ശുണ്ഠിയെടുത്തു. 

ഞാൻ മണ്ണുവാരി മുഖത്തേക്ക് ഒരേറു തരും.

ഇക്കോരൻ പൊട്ടിച്ചിരിച്ചു. അവൻ ഒരു നാടൻപാട്ടും പാടിക്കൊണ്ട് വീണ്ടും പടിഞ്ഞാട്ടു നടന്നു.

മാളു തന്റെ ഭാണ്ഡമൊഴിച്ചു. അതിൽ നിന്ന് ഓരോ മുണ്ടെടുത്ത് വെള്ളത്തിൽ നനച്ചു. സോപ്പുതിരുമ്മി കല്ലിന്മേൽ കൂട്ടി വെച്ചു. പിന്നെ ചെറിയൊരു തോർത്ത് മുണ്ടെടുത്ത് വേറെ വച്ചു. താൻ ഉടുത്തിരുന്ന വലിയ മുണ്ടും മേൽറൌക്കയും അഴിച്ച് വെള്ളത്തിലിട്ട് ഒരു ചെറിയ തോർത്ത് മുണ്ട് മാത്രമുടുത്തു. മറ്റൊന്നുകൊണ്ടു നെറ്റി
പകുതിയും മൂടികൊണ്ട് തലയിൽ കെട്ടി. അലക്കുവാൻ തുടങ്ങി.

പട്ടണത്തിൽ നിന്ന് സുഖമെടുക്കാൻ വന്ന ആൾ ഇതെല്ലാം നോക്കിക്കൊണ്ട് മറുകരയിലെ ഒരു മുളങ്കൂട്ടത്തിന്റെ മാവിൽ ഇരുന്നു. രസിക്കുന്നുണ്ടെന്ന് അവൾ അറിഞ്ഞതേ ഇല്ല.

കുറച്ച് കഴിഞ്ഞപ്പോൾ രവി ആ നീർച്ചാലും കടന്ന് ഇങ്ങേ കരയിലേക്ക് നടന്നുവന്നു. പരിഷ്കൃതവസ്ത്രം ധരിച്ച ഒരു നാഗരിക യുവാവിനെ മുമ്പിൽ കണ്ടപ്പോൾ മാളുവിന് ഒരു വല്ലായ്മയുണ്ടായി. 

അവൾ ഒരു നനഞ്ഞ വസ്ത്രമെടുത്തു മാറു മറച്ചു. മുഖം തിരിച്ചു നിന്നുകളഞ്ഞു.

രവി അവളെ കൺകുളിർക്കെ ഒന്നു നോക്കി. യൌവനത്തിന്റെ പുതുപരിമളം പരത്തുന്ന അനാഘ്രമായ ഒരു ഗ്രാമീണകുസുമം" രവി തന്നത്താൻ പറഞ്ഞു.

പ്രഥമദൃഷ്ടിയിൽത്തന്നെ രവിയുടെ കിളരം കൂടിയ ശരീരവും, ഭംഗിയിൽ കോതിമിനുക്കിവെച്ച ചുരുണ്ട മുടിയും ചലനരഹിതമായ നോട്ടവും അവളുടെ മനസ്സിൽ ഒരു മായാത്ത ചിത്രം രചിച്ചുകഴിഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ രവി ആ വഴി പടിഞ്ഞാട്ട് പോയി.

 ഒന്ന് തിരിഞ്ഞുനോക്കാതിരിപ്പാൻ അവളുടെ മനസ്സു സമ്മതിച്ചില്ല. അവൾ അഞ്ജാതമായ ഒരു കൊതിയോടെ നല്ലവണ്ണം ഒന്നു തിരിഞ്ഞുനോക്കി. അവളുടെ നിർഭാഗ്യം കൊണ്ടെന്ന് പറയട്ടെ. 

രവിയും അവളെ ഒരു നോക്ക് കൂടി കാണുവാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് അവളും നോക്കിയത്. അവരുടെ കടാക്ഷങ്ങൾ തമ്മിലിടഞ്ഞു. 

അവൾ ലജ്ജകൊണ്ട് പിടഞ്ഞു.പിന്തിരിഞ്ഞ് നിന്നുവെങ്കിലും ആ അരക്ഷണത്തെ കടാക്ഷം കൊണ്ട് രവിയുടെ നേരിയ ഒരു ശൃംഗാരരം അവൾക്ക് കണ്ടുപിടിക്കുവാൻ സാധിച്ചു.
19
ലേഖനങ്ങൾ
നാടൻ പ്രേമം
0.0
നാടൻ പ്രേമം (ഗ്രാമപ്രദേശങ്ങളിലെ പ്രണയം ) 1941-ൽ എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ഒരു മലയാളം നോവലാണ്. രചയിതാവ് ബോംബെയിലായിരുന്നപ്പോൾ എഴുതിയ ഒരു ചെറുനോവലാണ് ഇത്,ഒരു ആധുനിക മനുഷ്യൻ ജിലിച്ച ഒരു നിരപരാധിയായ ഗ്രാമീണ സുന്ദരിയുടെ കഥ പറയുന്നു. പട്ടണം. ചാലിയാർ നദിയുടെ പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമീണ ഗ്രാമമായ മുക്കത്താണ് ഇത് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഒരു ചലച്ചിത്ര ചികിത്സ എന്ന നിലയിൽ എഴുതുകയും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും ചെയ്തു, ഇത് കേരള കൗമുദി ദിനപത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും 1941 ഓഗസ്റ്റിൽ പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. 1972-ൽ അതേ പേരിൽ ഒരു സിനിമയായി ഇത് രൂപാന്തരപ്പെടുത്തി, പക്ഷേ വിജയിച്ചില്ല.മുക്കത്തിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് നോവൽ. നോവലെഴുതാൻ ബോംബെയിലേക്ക് പോകുന്നതിനുമുമ്പ് എഴുത്തുകാരൻ കുറച്ചുകാലം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിച്ചു. 2005-ൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മുക്കത്തിന്റെ ഹൃദയഭാഗത്ത് എഴുത്തുകാരന് ആദരാഞ്ജലിയായി ഒരു സ്മാരകം നിർമ്മിച്ചു.
1

നാടൻ പ്രേമം -1

4 November 2023
0
0
0

കോഴിക്കോട്ടെ സ്റ്റാർക്ലബ്ബിൽ രാത്രി 10 മണിക്ക് ഗംഭീരമായ ഒരു വിരുന്നുസൽക്കാരം നടക്കുകയാണ്. ശിദ്യകുപ്പികളും മത്സ്യമാംസങ്ങൾ വിളമ്പിയ വലിയ പിഞ്ഞാണങ്ങളും കത്തിലുള്ള കരണ്ടികളും നിരത്തിവെച്ച വലിയൊരു മേശ

2

നാടൻ പ്രേമം -2

4 November 2023
1
0
0

മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു. വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിര

3

നാടൻ പ്രേമം -3

4 November 2023
0
0
0

മീനമാസക്കാലമാണ്. വെയിൽ മങ്ങിത്തുടങ്ങി. പുഴവക്കിലെ പൂഴിപ്പരപ്പിലേക്ക് ഒരു കൊച്ചുതരുണി സാവധാനം നീങ്ങിനിന്നു. അവളുടെ കൈയിൽ ഒരു ഭാണ്ഡവുമുണ്ട്വേനലിൽ വറ്റിപുരണ്ട ആ നദി, ചിലേടത്ത് വെറുമൊരു നീർച്ചാലായി ത്തീർന

4

നാടൻ പ്രേമം -4

4 November 2023
0
0
0

കുന്നിൻ നിരകൾ; പച്ചപുതച്ച മൈതാനങ്ങൾ; നീർച്ചാലുകൾ തലോടുന്ന താഴ് വാരങ്ങൾ; വെട്ടിതെളിയിച്ച മലംകൃഷി സ്ഥലങ്ങൾ, മേടുകൾ; മുളങ്കാടുകൾ; കവുങ്ങിൻ തോട്ടങ്ങൾ; കുരുമുളക് തോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതി മനോഹരമായ

5

നാടൻ പ്രേമം -5

4 November 2023
0
0
0

നേരം ഉച്ച തിരിഞ്ഞു. മാളു നദിയിലേക്ക് കുളിക്കുവാൻ ഇറങ്ങി. അവൾ ഒരു തോർത്തുമുണ്ട് മാത്രം ഉടുത്ത് കയത്തിലേക്ക് ഒരു ചാട്ടം കരവല്ലിവളെ കൊണ്ട് ജലത്തിൽ സാവധാനം തുഴഞ്ഞു. താളത്തിൽ കാലിട്ടടിച്ചു. തല ഒരു വശത

6

നാടൻ പ്രേമം -6

4 November 2023
1
0
0

ആ വസന്തചന്ദ്രനെപ്പോലെതന്നെ ഓരോ രാത്രി കഴിയുംതോറും അവരുടെ പ്രണയവും പ്രണയലീലകളും വർദ്ധിക്കുവാൻ തുടങ്ങി അവരുടെ നിശാസമ്മേളന ങ്ങൾക്ക് അന്തരീക്ഷത്തിലെ ആയിരം നക്ഷത്രങ്ങൾ നിത്യസാക്ഷികളായി നില കൊണ്ടു.സന്ധ്യ മയ

7

നാടൻ പ്രേമം -7

4 November 2023
0
0
0

ഇക്കാരന്റെ പേർ കേൾക്കാത്തവരായിട്ട് മുക്കം പ്രദേശത്ത് ആരുമില്ല. ഇരു നിറത്തിൽ ആരോഗദൃഢമായി പൊക്കം കുറഞ്ഞ ശരീരം. പറ്റെ മൂടി വെട്ടിച്ച ശിരസ്സ് സദാ പ്രസന്നമായ മുഖം. ഇവയെല്ലാം ഒട്ടും അസാധാരങ്ങളല്ലെങ്കിലുംആകപ

8

നാടൻ പ്രേമം -8

4 November 2023
1
0
0

പഞ്ചമിച്ചന്ദ്രൻ പിന്നെയും രണ്ട് പ്രാവശ്യം മുക്കം പുഴയിൽ പ്രതിഫലിച്ചു. രവി തന്റെ അജ്ഞാതവാസം കഴിഞ്ഞു പട്ടണത്തിലേക്ക് തിരിക്കുവാനുള്ള പുറപ്പാടായി.ഈ ഗ്രാമവാസംകൊണ്ട് രവിക്ക് അവിചാരിതമായ മനശ്ശാന്തിയും

9

നാടൻ പ്രേമം -9

5 November 2023
0
0
0

മാളു ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. പഞ്ചമിചന്ദ്രൻ വളർന്നു. പൌർണ്ണമിച്ചന്ദ്രനായി. പിന്നെ ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഇരുട്ടുവർദ്ധിക്കുന്തോറും അവളുടെ അന്തരംഗത്തിലും അന്ധകാരം കൂടിത്തുടങ്ങി.അവൾ ആ നദീതീരത്തിലേ

10

നാടൻ പ്രേമം -10

5 November 2023
0
0
0

നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന

11

രണ്ടാം ഭാഗം -ഒന്ന്

5 November 2023
0
0
0

കഴിഞ്ഞ ഭാഗത്തിലെ സംഭവങ്ങളെയൊക്കെ പിന്നിൽ വിട്ടുകൊണ്ടു പതിനൊന്നു സംവത്സരങ്ങൾ പിന്നേയും പറന്നുപോയി. മുക്കത്തെ നെൽവയലുകൾ ഇരുപത്തി രണ്ട് കൊതുകാലങ്ങൾ പിന്നേയും കണ്ടു. ഇതുവഴിഞ്ഞിപ്പുഴയിലൂടെ എത്രയോ മലവെള്ളം

12

രണ്ടാം ഭാഗം -രണ്ട്

5 November 2023
0
0
0

മുക്കം ഗ്രാമത്തെ മഞ്ഞവെയിലിൽ ആറാടിക്കുന്ന മേടമാസത്തിലെ ഒരു മൂവന്തി. ഗ്രാമീണ വനിതകൾ വസ്ത്രങ്ങൾ തിരുമ്മി കുട്ടികളെ കുളിപ്പിച്ചു. തങ്ങളുടെ കുളിയും കഴിച്ചു. ആറ്റിൽ നിന്നു മടങ്ങിപ്പോകാൻ തുടങ്ങി. താഴെ കടവിൽ

13

രണ്ടാംഭാഗം -മൂന്ന്

6 November 2023
0
0
0

യൌവ്വനത്തിന്റെ പുതുലഹരിയിൽ മതിമറന്ന ഒരു യുവാവ് ഒരു ഗൂഢ സ്ഥലത്തുവെച്ച് ഒരു യുവതിയോടു പ്രേമമർമ്മസ്പർശിയായ പ്രശംസാപരമായ ഒരു നർമ്മവാക്കു പറയുന്നു. അല്ലെങ്കിൽ കളിയായി അവളെ ഒന്നു നുള്ളുകയോ, അതിലും കടന്നു ഒന

14

രണ്ടാം ഭാഗം -നാല്

6 November 2023
0
0
0

അന്നു രാത്രി രവീന്ദ്രൻ മിസ്റ്റർ ബർട്ടനോട് തന്റെ ജീവിത കഥ മുഴുവൻ തുറന്നു പറഞ്ഞു. പന്തിരണ്ട് കൊല്ലം മുമ്പ്, താൻ മുക്കത്ത് അജ്ഞാതവാസത്തിന് പോയതും തന്റെ യൌവ്വനചാപല്യം മൂലം തൽക്കാല പ്രേമത്തിൽ മുഴുകിയതും പി

15

രണ്ടാം ഭാഗം -അഞ്ജ്

6 November 2023
0
0
0

ഒരാഴ്ച കഴിയുന്നതിനു മുമ്പു മി. ബർട്ടന്റെ അടുക്കലേക്ക് രവീന്ദ്രന്റെ കത്തുകൊണ്ട് അടിയന്തിരമായി ഒരാൾ വന്നു.മി.ബർട്ടൺ കത്തു വായിച്ചു. ഉടൻ നന്നെ ഇക്കോരനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ഇക്കോരൻ വന്നപ്പോൾ മി.ബർ

16

രണ്ടാം ഭാഗം -ആറ്

6 November 2023
0
0
0

നേരം ഇരുട്ടിത്തുടങ്ങി പക്ഷേ മാളു അതറിഞ്ഞില്ല. അവൾ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. പന്തിരണ്ട് വർഷത്തിന് മുമ്പ് ഇങ്ങനെ ഒരു സന്ധ്യയിൽ അവളുടെ ചിന്തകൾ കൊടുമ്പിരിക്കൊള്ളുകയുണ്ടായിട്ടുണ്ട്. പക്ഷേ അവൾ അന്ന

17

രണ്ടാംഭാഗം -ഏഴ്

7 November 2023
1
0
0

മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.പത്മിനിയുടെ മുഖത്

18

രണ്ടാം ഭാഗം -എട്ട്

7 November 2023
0
0
0

ഇടിയും മഴയും തുടർന്നുകൊണ്ടിരുന്നു. കുടുമയിൽ പിടികൂടികൊണ്ട് അവയെ വട്ടം ചുറ്റിച്ചു. കൊടുങ്കാറ്റു. കൂറ്റൻ മരങ്ങളുടെഇക്കോരൻ പുരയുടെ കോലായിലെ തിണ്ണമേൽ കിടക്കുകയാണ്. ഏതു വേനൽക്കാലത്തും മഴക്കാലത്തും ശീതക്കാല

19

രണ്ടാം ഭാഗം -ഒമ്പത്

7 November 2023
0
0
0

എട്ടു വർഷങ്ങൾ കഴിഞ്ഞുഒരു വൃദ്ധനും, അയാളുടെ ഇരുപതു വയസ്സു പ്രായം ചെന്ന പുത്രനും, ആ റബ്ബർതോട്ടത്തിലൂടെ ചുറ്റിനടക്കുകയാണ്. പുത്രൻ പിതാവിനെപ്പോലെ ദീർഘ കായകനും അതികോമളനുമാണ്. വൃദ്ധന്റെ തല മുഴുവനും നരച

---

ഒരു പുസ്തകം വായിക്കുക