shabd-logo

നാടൻ പ്രേമം -2

4 November 2023

3 കണ്ടു 3
മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു. 

വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിരുന്നു. പാതയുടെ ഇരുവശത്തും വിശാലങ്ങളായ നെൽവയലുകളാണ്. 


കൊയ്തുകഴിഞ്ഞു ഒഴിഞ്ഞുകിട ക്കുന്ന ആ പാടങ്ങളിലെ വരമ്പുകളിൽ അങ്ങിങ്ങായി മുളച്ചിരുന്ന ഇളംപച്ചപുല്ല് കാർന്ന് തിന്നുന്നതിന് വാലാട്ടികൊണ്ട് പശുക്കൾ മേയുന്നുണ്ട്. ഇടയ്ക്കിടെ ചെറിയ വെച്ചുകെട്ടിയ പീടികകൾ.

 അവിടെ നിന്ന് അരിസ്സാമാനം വാങ്ങി തിരിച്ചുപോകുന്ന അർദ്ധനഗ്നകളായ ഗ്രാമീണവനിതകൾ നിരത്തിനരികിലേക്ക് നീങ്ങിനിന്നു. കള്ളുകുടിയന്മാരെപ്പോലെ ആടികൊണ്ടുപോകുന്ന ചില കാളവണ്ടികളും ആ കാറിന് വഴി മാറി കൊടുത്തു.

തൈതെങ്ങുകൾ തഴച്ചുവളർന്നു നിൽക്കുന്ന മേടുകൾ, പാറകൊണ്ടു പുള്ളി കുത്തിയ പരുത്ത മൊട്ടക്കുന്നുകൾ, വയലിന്റെ നടുവിൽ അവിടവിടെയായി ഏണും കോണുമൊക്കാത്ത പൊറ്റകൾ, അവയിൽ ചില ചെറുപുരകൾ. പൊളിഞ്ഞു കിടക്കുന്ന അമ്പലങ്ങൾ.

 ഇടിഞ്ഞുതകർന്ന ആൽത്തറകൾ, പാതിയും തൂർന്നുപോയ അമ്പല ക്കുളങ്ങൾ, മാവിൻ നടക്കാവുകൾ, പച്ചപ്പുൽമൈതാനങ്ങൾ, പച്ചക്കറിത്തോപ്പുകൾ ഇങ്ങനെ പല കാഴ്ചകളും പിന്നിട്ടുകൊണ്ട് ആ കാർ ഇരുവഴിഞ്ഞിപ്പുഴയും, ചെറുപുഴയും വന്നുചേരുന്ന മുക്കം കടവിന്നടുക്കെ ചെന്നുനിന്നു.

മദ്ധ്യവയസ്ക്കനായ ഒരു ഗ്രാമീണൻ മുന്നോട്ടുവന്ന് കാറിലിരിക്കുന്ന മാന്യനെ സ്വീകരിച്ചു.


എല്ലാം ശരിപ്പെടുത്തി വെച്ചിട്ടുണ്ടോ? ആ മാന്യൻ ചോദിച്ചു.

"താമസസ്ഥലമെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. വേലക്കാരനേയും നിശ്ചയിച്ചിരിക്കു

“ശരി, എനിക്കുപയോഗിക്കുവാനുള്ള സാമാനങ്ങളെല്ലാം ഞാൻ കാറിൽ കൊണ്ടുവന്നിട്ടുണ്ട്.

“അവയെല്ലാം ഇപ്പോൾത്തന്നെ അങ്ങോട്ടുകൊണ്ടുപോകാം.

ആ ഗ്രാമീണൻ “കുഞ്ഞാ. കൂഊഊ എന്ന് ഉച്ചത്തിൽ ഒന്നു കൂക്കിവിളിച്ചപ്പോൾ തടിച്ചു കൂറ്റനായ ഒരു ഗ്രാമീണൻ ഓടിയെത്തി.

“ഈ സാമാനങ്ങളെല്ലാം എന്റെ കളത്തിൽ കൊണ്ടുപോയി വെക്കും. പിന്നെ രവീന്ദ്രന്റെ നേർക്കു തിരിഞ്ഞ് അയാൾ പറഞ്ഞു. ഇവയെല്ലാം കുഞ്ഞൻ കൊണ്ടുപോയി വെയ്ക്കും. നമുക്ക് അവിടേക്ക് നടക്കാം.

"അങ്ങിനെ തന്നെ, രവീന്ദ്രൻ കൂലി കൊടുത്ത് ടാക്സിക്കാരനെ പറഞ്ഞയച്ചു.

രവീന്ദ്രനും ആ ഗ്രാമീണനും ആ നദീതീരത്തിലൂടെ നടന്നുതുടങ്ങി.

 വഴി നീളെ സ്ത്രീകൾ അലക്കുകയും കുളിക്കുകയും ചെയ്യുന്നു. കുട്ടികൾ പുഴവക്കിൽ പൂഴിക്കൊട്ടാരങ്ങളുണ്ടാക്കിയും കുഴികുത്തിയും അഴികെട്ടിയും കളിക്കുന്നു. ചില ഗ്രാമീണർ മൂരികളെ കുളിപ്പിക്കുന്നു. 

അവർ പുഴവക്കിൽ നിന്ന് ഒരിടവഴിയിലേക്ക് മാറി. പിന്നെ ഒരു ചെറിയ പാടത്തുചെന്നു. അവിടെ നിന്ന് ഒരു ചെറിയ മുളങ്കോണിവെച്ച പറമ്പിലേക്ക് കയറി.

അവിടെ ഒരു ചെറിയ കളപ്പുരയുണ്ട്. അതു പുല്ലുകൊണ്ടു പുതുക്കി മേഞ്ഞും ചുമരുകളിൽ വെള്ളവലിച്ചും, മുറ്റത്ത് ചാണകം തളിച്ച് വൃത്തിയാക്കിയും മനോഹരമാക്കി വച്ചിരിക്കുന്നു.

രവീന്ദ്രന് ആ ചെറിയ പറമ്പും, പുരയും വളരെ പിടിച്ചു. അതിൽ നിറയെ മാവും പ്ലാവും വാഴയുമുണ്ട്. മതിലിന്മേൽ മാനം മുട്ടുന്ന മുളങ്കൂട്ടം, മുമ്പിൽ കണ്ണെത്താത്ത ദൂരത്തോളം വയലുകൾ വടക്ക് വശത്ത് ചെറിയ കുന്നുകൾ, ഒരു ഭാഗത്തുകൂടി പുഴ വളഞ്ഞൊഴുകുന്നു.


അവർ കളത്തിനകത്തേക്ക് കടന്നു. അതിനു രണ്ട് വലിയ മുറികളുണ്ട്. കൂടാതെ ഒരു വശത്ത് പുതുതായി ഒരടുക്കളയും ഉണ്ടാക്കിയിട്ടുണ്ട്.

തന്റെ കിടക്കയും മടക്കു കസേരയും പെട്ടികളും മറ്റും എവിടെ വെയ്ക്കണമെന്നതിനെപ്പറ്റി ചില നിർദ്ദേശങ്ങൾ നൽകിയതിനുശേഷം രവീന്ദ്രൻ അല്പം വിശ്രമിക്കുവാൻ വേണ്ടി മുറ്റത്തെ മാവിൻചുവട്ടിൽ ചെന്നു കിടന്നു.

ആ പാടത്തിന് ഒരു കുളിർകാറ്റ് അവിടേക്കിഴഞ്ഞ് വന്നു രവീന്ദ്രനെ ആപാദചൂഡം ഒന്നു പുണർന്നു നാട്ടിൻപുറത്തിന്റെ ആ ആദ്യസ്വീകരണം രവീന്ദ്രനെ മയക്കി കളഞ്ഞു നഗരത്തിന്റെ നിരന്തരമായ ഇരമ്പത്തിലും കമ്പത്തിലും പരിചയിച്ച് അയാളുടെ കാതുകൾ അവിടത്തെ അഗാധശാന്തതയിൽ ആണ്ടാണ്ടുപോകുന്നതുപോലെ തോന്നി

രവീന്ദ്രൻ കോഴിക്കോട്ടെ ഒരു ലക്ഷപ്രഭുവാണ്. സ്വന്തം ഈർച്ചകമ്പനികളും നെയ്ത്തുശാലകളും വമ്പിച്ച തോതിലുള്ള മരക്കച്ചവടവും അയാൾ നടത്തുന്നുണ്ട്.

 കൊട്ടാരതുല്യമായ വീട് രണ്ട് മോട്ടോർ കാറ് സ്വന്തം ബേങ്ക് ധനസമ്പന്നരായ സഖാക്കൾ ഇവക്കു പുറമെ അവിവാഹിതനും ഉദാരമതിയും സൽസ്വഭാവിയും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ എന്ന ജനസമ്മതി നേടിയ പേരും പട്ടണത്തിന്റെ ബഹളത്തിൽ നിന്നു വിട്ടൊഴിഞ്ഞ്, രണ്ട് മാസം ശാന്തമായ ഒരജ്ഞാതവാസം കഴിക്കുവാൻ അയാൾ തിരഞ്ഞെടുത്തത് മുക്കം പ്രദേശത്തിന്റെ ഈ ഒഴിഞ്ഞ പുഴക്കരയാണ്.
19
ലേഖനങ്ങൾ
നാടൻ പ്രേമം
0.0
നാടൻ പ്രേമം (ഗ്രാമപ്രദേശങ്ങളിലെ പ്രണയം ) 1941-ൽ എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ഒരു മലയാളം നോവലാണ്. രചയിതാവ് ബോംബെയിലായിരുന്നപ്പോൾ എഴുതിയ ഒരു ചെറുനോവലാണ് ഇത്,ഒരു ആധുനിക മനുഷ്യൻ ജിലിച്ച ഒരു നിരപരാധിയായ ഗ്രാമീണ സുന്ദരിയുടെ കഥ പറയുന്നു. പട്ടണം. ചാലിയാർ നദിയുടെ പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമീണ ഗ്രാമമായ മുക്കത്താണ് ഇത് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഒരു ചലച്ചിത്ര ചികിത്സ എന്ന നിലയിൽ എഴുതുകയും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും ചെയ്തു, ഇത് കേരള കൗമുദി ദിനപത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും 1941 ഓഗസ്റ്റിൽ പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. 1972-ൽ അതേ പേരിൽ ഒരു സിനിമയായി ഇത് രൂപാന്തരപ്പെടുത്തി, പക്ഷേ വിജയിച്ചില്ല.മുക്കത്തിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് നോവൽ. നോവലെഴുതാൻ ബോംബെയിലേക്ക് പോകുന്നതിനുമുമ്പ് എഴുത്തുകാരൻ കുറച്ചുകാലം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിച്ചു. 2005-ൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മുക്കത്തിന്റെ ഹൃദയഭാഗത്ത് എഴുത്തുകാരന് ആദരാഞ്ജലിയായി ഒരു സ്മാരകം നിർമ്മിച്ചു.
1

നാടൻ പ്രേമം -1

4 November 2023
0
0
0

കോഴിക്കോട്ടെ സ്റ്റാർക്ലബ്ബിൽ രാത്രി 10 മണിക്ക് ഗംഭീരമായ ഒരു വിരുന്നുസൽക്കാരം നടക്കുകയാണ്. ശിദ്യകുപ്പികളും മത്സ്യമാംസങ്ങൾ വിളമ്പിയ വലിയ പിഞ്ഞാണങ്ങളും കത്തിലുള്ള കരണ്ടികളും നിരത്തിവെച്ച വലിയൊരു മേശ

2

നാടൻ പ്രേമം -2

4 November 2023
1
0
0

മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു. വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിര

3

നാടൻ പ്രേമം -3

4 November 2023
0
0
0

മീനമാസക്കാലമാണ്. വെയിൽ മങ്ങിത്തുടങ്ങി. പുഴവക്കിലെ പൂഴിപ്പരപ്പിലേക്ക് ഒരു കൊച്ചുതരുണി സാവധാനം നീങ്ങിനിന്നു. അവളുടെ കൈയിൽ ഒരു ഭാണ്ഡവുമുണ്ട്വേനലിൽ വറ്റിപുരണ്ട ആ നദി, ചിലേടത്ത് വെറുമൊരു നീർച്ചാലായി ത്തീർന

4

നാടൻ പ്രേമം -4

4 November 2023
0
0
0

കുന്നിൻ നിരകൾ; പച്ചപുതച്ച മൈതാനങ്ങൾ; നീർച്ചാലുകൾ തലോടുന്ന താഴ് വാരങ്ങൾ; വെട്ടിതെളിയിച്ച മലംകൃഷി സ്ഥലങ്ങൾ, മേടുകൾ; മുളങ്കാടുകൾ; കവുങ്ങിൻ തോട്ടങ്ങൾ; കുരുമുളക് തോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതി മനോഹരമായ

5

നാടൻ പ്രേമം -5

4 November 2023
0
0
0

നേരം ഉച്ച തിരിഞ്ഞു. മാളു നദിയിലേക്ക് കുളിക്കുവാൻ ഇറങ്ങി. അവൾ ഒരു തോർത്തുമുണ്ട് മാത്രം ഉടുത്ത് കയത്തിലേക്ക് ഒരു ചാട്ടം കരവല്ലിവളെ കൊണ്ട് ജലത്തിൽ സാവധാനം തുഴഞ്ഞു. താളത്തിൽ കാലിട്ടടിച്ചു. തല ഒരു വശത

6

നാടൻ പ്രേമം -6

4 November 2023
1
0
0

ആ വസന്തചന്ദ്രനെപ്പോലെതന്നെ ഓരോ രാത്രി കഴിയുംതോറും അവരുടെ പ്രണയവും പ്രണയലീലകളും വർദ്ധിക്കുവാൻ തുടങ്ങി അവരുടെ നിശാസമ്മേളന ങ്ങൾക്ക് അന്തരീക്ഷത്തിലെ ആയിരം നക്ഷത്രങ്ങൾ നിത്യസാക്ഷികളായി നില കൊണ്ടു.സന്ധ്യ മയ

7

നാടൻ പ്രേമം -7

4 November 2023
0
0
0

ഇക്കാരന്റെ പേർ കേൾക്കാത്തവരായിട്ട് മുക്കം പ്രദേശത്ത് ആരുമില്ല. ഇരു നിറത്തിൽ ആരോഗദൃഢമായി പൊക്കം കുറഞ്ഞ ശരീരം. പറ്റെ മൂടി വെട്ടിച്ച ശിരസ്സ് സദാ പ്രസന്നമായ മുഖം. ഇവയെല്ലാം ഒട്ടും അസാധാരങ്ങളല്ലെങ്കിലുംആകപ

8

നാടൻ പ്രേമം -8

4 November 2023
1
0
0

പഞ്ചമിച്ചന്ദ്രൻ പിന്നെയും രണ്ട് പ്രാവശ്യം മുക്കം പുഴയിൽ പ്രതിഫലിച്ചു. രവി തന്റെ അജ്ഞാതവാസം കഴിഞ്ഞു പട്ടണത്തിലേക്ക് തിരിക്കുവാനുള്ള പുറപ്പാടായി.ഈ ഗ്രാമവാസംകൊണ്ട് രവിക്ക് അവിചാരിതമായ മനശ്ശാന്തിയും

9

നാടൻ പ്രേമം -9

5 November 2023
0
0
0

മാളു ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. പഞ്ചമിചന്ദ്രൻ വളർന്നു. പൌർണ്ണമിച്ചന്ദ്രനായി. പിന്നെ ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഇരുട്ടുവർദ്ധിക്കുന്തോറും അവളുടെ അന്തരംഗത്തിലും അന്ധകാരം കൂടിത്തുടങ്ങി.അവൾ ആ നദീതീരത്തിലേ

10

നാടൻ പ്രേമം -10

5 November 2023
0
0
0

നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന

11

രണ്ടാം ഭാഗം -ഒന്ന്

5 November 2023
0
0
0

കഴിഞ്ഞ ഭാഗത്തിലെ സംഭവങ്ങളെയൊക്കെ പിന്നിൽ വിട്ടുകൊണ്ടു പതിനൊന്നു സംവത്സരങ്ങൾ പിന്നേയും പറന്നുപോയി. മുക്കത്തെ നെൽവയലുകൾ ഇരുപത്തി രണ്ട് കൊതുകാലങ്ങൾ പിന്നേയും കണ്ടു. ഇതുവഴിഞ്ഞിപ്പുഴയിലൂടെ എത്രയോ മലവെള്ളം

12

രണ്ടാം ഭാഗം -രണ്ട്

5 November 2023
0
0
0

മുക്കം ഗ്രാമത്തെ മഞ്ഞവെയിലിൽ ആറാടിക്കുന്ന മേടമാസത്തിലെ ഒരു മൂവന്തി. ഗ്രാമീണ വനിതകൾ വസ്ത്രങ്ങൾ തിരുമ്മി കുട്ടികളെ കുളിപ്പിച്ചു. തങ്ങളുടെ കുളിയും കഴിച്ചു. ആറ്റിൽ നിന്നു മടങ്ങിപ്പോകാൻ തുടങ്ങി. താഴെ കടവിൽ

13

രണ്ടാംഭാഗം -മൂന്ന്

6 November 2023
0
0
0

യൌവ്വനത്തിന്റെ പുതുലഹരിയിൽ മതിമറന്ന ഒരു യുവാവ് ഒരു ഗൂഢ സ്ഥലത്തുവെച്ച് ഒരു യുവതിയോടു പ്രേമമർമ്മസ്പർശിയായ പ്രശംസാപരമായ ഒരു നർമ്മവാക്കു പറയുന്നു. അല്ലെങ്കിൽ കളിയായി അവളെ ഒന്നു നുള്ളുകയോ, അതിലും കടന്നു ഒന

14

രണ്ടാം ഭാഗം -നാല്

6 November 2023
0
0
0

അന്നു രാത്രി രവീന്ദ്രൻ മിസ്റ്റർ ബർട്ടനോട് തന്റെ ജീവിത കഥ മുഴുവൻ തുറന്നു പറഞ്ഞു. പന്തിരണ്ട് കൊല്ലം മുമ്പ്, താൻ മുക്കത്ത് അജ്ഞാതവാസത്തിന് പോയതും തന്റെ യൌവ്വനചാപല്യം മൂലം തൽക്കാല പ്രേമത്തിൽ മുഴുകിയതും പി

15

രണ്ടാം ഭാഗം -അഞ്ജ്

6 November 2023
0
0
0

ഒരാഴ്ച കഴിയുന്നതിനു മുമ്പു മി. ബർട്ടന്റെ അടുക്കലേക്ക് രവീന്ദ്രന്റെ കത്തുകൊണ്ട് അടിയന്തിരമായി ഒരാൾ വന്നു.മി.ബർട്ടൺ കത്തു വായിച്ചു. ഉടൻ നന്നെ ഇക്കോരനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ഇക്കോരൻ വന്നപ്പോൾ മി.ബർ

16

രണ്ടാം ഭാഗം -ആറ്

6 November 2023
0
0
0

നേരം ഇരുട്ടിത്തുടങ്ങി പക്ഷേ മാളു അതറിഞ്ഞില്ല. അവൾ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. പന്തിരണ്ട് വർഷത്തിന് മുമ്പ് ഇങ്ങനെ ഒരു സന്ധ്യയിൽ അവളുടെ ചിന്തകൾ കൊടുമ്പിരിക്കൊള്ളുകയുണ്ടായിട്ടുണ്ട്. പക്ഷേ അവൾ അന്ന

17

രണ്ടാംഭാഗം -ഏഴ്

7 November 2023
1
0
0

മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.പത്മിനിയുടെ മുഖത്

18

രണ്ടാം ഭാഗം -എട്ട്

7 November 2023
0
0
0

ഇടിയും മഴയും തുടർന്നുകൊണ്ടിരുന്നു. കുടുമയിൽ പിടികൂടികൊണ്ട് അവയെ വട്ടം ചുറ്റിച്ചു. കൊടുങ്കാറ്റു. കൂറ്റൻ മരങ്ങളുടെഇക്കോരൻ പുരയുടെ കോലായിലെ തിണ്ണമേൽ കിടക്കുകയാണ്. ഏതു വേനൽക്കാലത്തും മഴക്കാലത്തും ശീതക്കാല

19

രണ്ടാം ഭാഗം -ഒമ്പത്

7 November 2023
0
0
0

എട്ടു വർഷങ്ങൾ കഴിഞ്ഞുഒരു വൃദ്ധനും, അയാളുടെ ഇരുപതു വയസ്സു പ്രായം ചെന്ന പുത്രനും, ആ റബ്ബർതോട്ടത്തിലൂടെ ചുറ്റിനടക്കുകയാണ്. പുത്രൻ പിതാവിനെപ്പോലെ ദീർഘ കായകനും അതികോമളനുമാണ്. വൃദ്ധന്റെ തല മുഴുവനും നരച

---

ഒരു പുസ്തകം വായിക്കുക