shabd-logo

ഭാഗം -7

11 December 2023

0 കണ്ടു 0
126 

പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർഷങ്ങളേ! നിങ്ങളും?

127 

ചത്താൽ ജീവിതവാർത്ത പോയി, പട്ട- കാറ്റേറ്റോ ഘൃതം വറ്റിയോ കത്താതായ വിളക്കിനൊത്തതു കഴി ഞ്ഞെന്നാലിരുട്ടണുപോൽ; ഉത്താപത്തൊടു, ഭോഗവാസനകളാൽ, നിർദ്ദേഹനാം ദേഹി, കൈ- യെത്താതായ പഴം കൊതിച്ച ശിശു- വായ് കേഴുന്നുപോലേറെനാൾ:

128

 കർമ്മത്തിൻ വശരായുയർന്നു സുഖമായ് സ്വാരാജ്യമോ ദുഃഖമായ് നിർമ്മാർജ്ജിച്ചതിഘോരമാം നരകമോ പുകന്നുപോൽ ദേഹികൾ: ശർമ്മമ്പോലെയശർമ്മവും മറുതടം കാണാത്ത നിത്യബ്ധിപോൽ; ധർമ്മവ്യായതചക്രചാരിപുരുഷൻ വീണ്ടും വരുന്നുണ്ടുപോൽ,

129 

ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലർ- ക്കാരോരുന്നിതു തത്ത്വ?മെങ്ങനെയൊരാൾ കാണുന്നിതങ്ങേപ്പുറം? നേരോ പ്രേതകഥപ്രസക്തി? പൊളിയോ? മസ്തിഷ്കവൈകല്യമോ?
വേരോടിങ്ങു കരിഞ്ഞുപോയ തരുവിൻ ഛായയ്ക്കു നിൽക്കാവതോ?

130 
അല്ലെങ്കിൽ പുതിരയ്ക്കു ദൂരഗതമാ- മക്കാര്യമൂഹത്തിനാ- ലില്ലെന്നെങ്ങനെ നിർണ്ണയിക്കു?മിരുളിൽ ത്തങ്ങുന്നുവല്ലോ പൊരുൾ കില്ലെന്തിന്നതുമല്ലനന്തനിയമം വിശ്വം; വരാമേതുമേ. തെല്ലെന്നാകിലുമർത്ഥമെന്നി നിലനി ൽക്കില്ലോർക്കിൽ വിശ്വാസവും.

131 
ചൊല്ലാം തീയുടെ തീക്ഷ ദന്തമണയാ- തത്യന്തസൂക്ഷ്മാംഗമായ് തെല്ലാശാബ്ദദതത്ത്വമങ്ങു 'തടി'യിൽ ശേഷിക്കുമെക്കാലവും; അല്ലാഞ്ഞാൽ നരവാഴ്ചയല്ല, ഭുവനം താനും വൃഥാരംഭമാം. ഇല്ലാതാം വില കണ്ണുനീരിനു:മതി- ന്നാർക്കാനുമോർക്കവതോ?

132 
ആ പക്ഷം ശരിയെങ്കിലിന്നയീ! "ക്ല!" ഹാ! നിന്റെ ഘോരങ്ങളാ- മാ പല്ലിന്നിരകൾക്കു മൂർച്ചയിനിയും പോരെന്നു തോന്നാമുടൻ; ആപത്തിൻ പരകാഷ്ഠയായ പുലിയാ- യീ ഞങ്ങളഞ്ചുന്നൊരാ നീ പച്ചത്തണരാശി തിന്നരിയ പാ ലേകുന്ന ഗോരവന്നുമാം.

133 
നേരാമായയ്ക്കു ഹാ! ശുഭേ! ഭയദമാം വന്തോക്കുതൻ വായിലാ വീരാഖ്യയ്ക്കു കൊതിക്കുമെത്രതരുണൻ
ക്കാശ്വാസമേകുന്നു നീ! ആരായുന്നിതു രാഗപുഷ്പസൃതിമേൽ മുള്ളേറ്റ നോവാറ്റുവാൻ താരാർ മേനികൾതന്നെ ശീതതരമാം നിന്നംഗസംഗം മുതേ!

134 
ത്രാണിക്കൊത്തു പകൽ പരിശ്രമമിയ ന്നോർക്കമ്പിയെന്നന്തിയാൽ പേണിക്കണ്ണ തലോടിയെന്നുമണവോ- രാ ഭദ്രയാം നിദ്രപോൽ പ്രാണിക്കിന്നെടുജീവിതപ്പെരുവഴി. ക്ലേശം കഴിച്ചെത്രയും ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ ച്ചേർക്കുന്നു സൗഖ്യം മൃതി

135 

ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമ- ട്ടെമ്പോളിടയ്ക്കാത്തക- സ്ഥാനം കാണുവതില്ലയാതവലയ- ത്തോടൊത്ത വേഗത്തിനാൽ നൂനം ഹാ! ക്ഷമൃത്യുവിങ്ങനുദിനം നിദ്രാഖ്യമായ് ദീർഘമാ മൂനം വിട്ടതു നീണ്ടനന്തരമിതാം വിശ്രാന്തി ജന്തുക്കളിൽ

136
 ഈവണ്ണം ശരി! സൃഷ്ടിയും പ്രളയവും കല്പിച്ചൊടുക്കം മഹാ- കൈവല്യം വരുമെന്നു കാത്തിടുകയാ- മോരോ പുരാവിത്തുകൾ; ജീവന്നിങ്ങു ബഹുക്രിയാജടിലമാ- മി ദീർഘയാത്രാകഥ- യ്ക്കാവശ്യം മൃതിയാം 'വിരാമ്' തിലകം സ്വാർത്ഥപ്രതീതിക്കുമേ


8
ലേഖനങ്ങൾ
പ്രരോദനം
0.0
മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.
1

ഭാഗം -1

9 December 2023
0
0
0

1മൂടും കാർമുകിലാലകാലതിമിരം വ്യാപിച്ചു മായുന്നിതാ കാടും കായലുമിക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും; ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്- ന്നിമ്മട്ടു വൻവൃഷ്ടിയാൽ പാടേ കേരള ഭൂമി കേണു ഭുവനം കണ്ണീരിൽ മുക്കുന്ന

2

ഭാഗം -2

9 December 2023
0
0
0

30ലോകത്തെജ്ജഡമാക്കി നിർഭരനിശീ- ഥത്തിന്റെ സന്താനമാം മൂകത്വത്തെ മുതിർന്നു തൻ മുലകുടി- പ്പിക്കും മഹത്ത്വത്തൊടും, ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ- ധ്വാനങ്ങളേൽക്കാതെയും ഭൂകമ്പക്കിലനങ്ങിടാതെയുമിതാ! പൊങ്ങുന്നു നി

3

ഭാഗം -3

9 December 2023
0
0
0

63 ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും തൂവെള്ളിപോൽ ശുഭ്രമാം തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ കാണുന്നിതാ വ്യക്തികൾ; രാജച്ചന്ദ്രികയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക- ഭ്രാജന്മൂർത്തികൾ വാണിതൻ്റെ പരിഷൽ- സാമാജ

4

ഭാഗം -4

9 December 2023
0
0
0

85ഉന്നിദ്രാഭകലർന്നു കാറ്റിലിളകുംകാറൊത്തു കാലോളവും പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും തൂമഞ്ജുപൂ'മഞ്ജരി' ചിന്നിപ്പൂവുടയാട 'സാഹ്യ’മിയലും പൊൻനാടയാൽ മിന്നിയും മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ- വർണ്ണിച്ചു വർണ

5

ഭാഗം -5

11 December 2023
0
0
0

111ചട്ടറ്റീടിന ശോഭചേർന്ന പനിനീർപ്പുച്ചെണ്ടു പൊന്നൂലിനാൽ കെട്ടപ്പെട്ടതുപോലിണങ്ങിയ തല പ്ലാവാർന്നു കാമ്യാകൃതി ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ- ചിത്രാംഗവസ്താഢ്യനായ് തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ- ത്തിൽത്താൻ

6

ഭാഗം -6

11 December 2023
0
0
0

119 പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറാ

7

ഭാഗം -7

11 December 2023
0
0
0

126 പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർ

8

ഭാഗം -8

11 December 2023
0
0
0

137 കില്ലില്ലിമൃതി ജീവിതത്തിനുമഹോ!സൗഭഗ്യമേറ്റുന്നതാ- ണല്ലില്ലെങ്കിലതീവ ഘോരതരമാ മോർക്കുമ്പോഴാർക്കും പകൽ അല്ലിത്താർമണമാർന്നഹ നടമാ- ടീടട്ടെ, രമ്യാഭമായ് മല്ലി ശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ ചൂടിശ്ശയിക്

---

ഒരു പുസ്തകം വായിക്കുക