shabd-logo

ഭാഗം -3

9 December 2023

0 കണ്ടു 0
63

 ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും തൂവെള്ളിപോൽ ശുഭ്രമാം തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ കാണുന്നിതാ വ്യക്തികൾ; രാജച്ചന്ദ്രികയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക- ഭ്രാജന്മൂർത്തികൾ വാണിതൻ്റെ പരിഷൽ- സാമാജികന്മാരിവർ.

64

ത്വിട്ടാളും മിഴിശബ്ദരാശിതിവാൻ വിട്ടും വിരഞ്ഞാദിനൂൽ കിട്ടാൻ പണ്ടു കടുന്തുടിധ്വനികളിൽ കർണ്ണം കൊടുത്തും സ്വയം എട്ടായ് തീർത്ത സരങ്ങൾ കച്ഛസഹിതം കൂട്ടിപ്പഴക്കത്തിലും പൊട്ടാതക്കിയ സൂത്രഹാരമെഴുമീ ശ്രീമാനതിൽ പാണിനി.

65

'ഭാഷാ വ്യാകരണം നിജാഭിധയിലായ് തീർത്തന്നിജോപജ്ഞമാം. ഭാഷാശാസ്ത്രമതിൽ “ലഘൂകരണവും ചെയ്തൊരു ദേഹത്തിനായ് തോഷാശ്രുക്കൾ പൊഴിഞ്ഞു രണ്ടു കരവും പൊക്കീട്ടു മുല്ലെട്ടിതാ ശേഷാരാധിതപാദനമ്മുനി കനി- ഞ്ഞാശിസ്സു തൂവുന്നിതേ.

66

 തന്നെത്താൻ നിജചിന്തയിൽ ബലികഴി- ച്ചാർജ്ജിച്ച നിക്ഷേപമി- അന്യന്മാർ പകരുന്നകണ്ടു, കൃതിയായ്- ത്തീരുന്നു വിദ്വാൻ സ്വയം, പിന്നെത്തല്പരിപോഷണശ്രമഫലം പാർത്താലവൻ പൂണ്ടിടും ധന്യത്വം പറയേണ്ടതില്ലയി ഭവാൻ മോദിച്ചു സത്യം മുനേ!

67

കാണാമമ്മഹനീയരിൽ പലരെയും പിന്നിട്ടു പിന്നെപ്പരം ചേണാർന്നോരു കവീന്ദ്രപട്ടബിരുദം പൂണ്ടുജ്ജ്വലന്മൗലിയായ് വീണാപുസ്തകഹസ്തരാം പരിജന- ത്തോടൊത്തു ഗൈർവാണിതൻ പ്രാണാധായകനാം മഹാദ്യുതിയെഴു- ന്നെള്ളുന്നു മെല്ലെന്നിതാ.

68

അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും പൊന്നൊത്തു സത്വാഗ്നിയിൽ ശൃംഗാരക്കറ പോയ്തെളിഞ്ഞൊരു മഹാ- സൗന്ദര്യസാരാകൃതി; അംഗാശ്ലേഷവിധിക്കു മിത്രമണിയെ- ക്കുണ്ടാഞ്ഞു നീട്ടുന്നിതാ തുംഗാഭിഖ്യയെഴും കരാംകുരമഹോ! ശുക്രങ്കണക്കാക്കവി.

69

നൊന്താളുന്നഴലൊത്തു നിർമ്മലമുഖാ- ദർശത്തിൽ മൂർച്ഛിച്ചെഴും ചിന്താരൂഢകൃതജ്ഞതാബഹുമതി- സ്നേഹാനുമോദങ്ങളാൽ സന്താപാശ്രുകണങ്ങളൊത്തു തുടരും സന്തോഷബാഷ്പം ചൊരി- ഞ്ഞെന്താമിക്കുശലോക്തിയിൽ കവിവരൻ ബന്ധിക്കുമന്തർഗ്ഗതം?

70

ആ മന്ത്രിച്ചഴലാർന്ന ഭൂമിയെ വെടി- ഞ്ഞെത്തും ഭവാന്നാദ്യമായ്ശ്രീമൻ, ബാഷ്പസമാവിലാക്ഷരമുര- ച്ചീടുന്നു ഞാൻ സ്വാഗതം ഹാ! മർത്യൻ സുരഭാവമാർന്നിടുകിലും ഭൂസ്നേഹി; നിർഹേതുക- പ്രേമം തന്നെ ജയിപ്പൂ, ലോകമതുതാ- നാനന്ദദു:ഖാത്മകം.

71

ഏകാന്തം സുഖമിങ്ങു, നിത്യമഴലാം താഴെത്തമോഭൂമിയിൽ, പോകാ സക്തി തമ:പ്രകാശശബള- ശ്രീയൊത്ത മദ്ധ്യോർവ്വിയിൽ, ഛേകാത്മാചലഭോഗഭൂവിൽ നിമിഷ- ന്തോറും രസോന്മേഷിയാം, ശ്രീകാളും രസകാമധേനു രസയാ- മോർക്കിൽ കവിക്കെന്നുമേ.

72

ഹേമക്ഷാധരകൂടകല്പക മലർ- ക്കാവിന്റെ ഭാഗങ്ങളിൽ പ്രേമത്തിൽ സുരയൗവതങ്ങളനിശം പാടുന്ന മദ്വാണികൾ സാമഞ്ജസ്യമെഴും ഭവൽഫണിതിയിൽ സഹ്യാദ്രിസാനുക്കളിൽ ഭൂമൻ, ഭൗമ’കുമാര'രോതുവതെനി- ക്കേകുന്നു രോമോദ്ഗമം.

73

ഭംഗംവിട്ടു രസപ്രവാഹമമര- പ്രാമാണികർക്കപ്സരോ- രംഗത്തിൽ തിരതല്ലിയെന്നുമരുളും മദ്രുപകങ്ങൾക്കു മേൽ അംഗസ്വന്ത’കലാവിലാസ' വശയാ- യാടുന്ന വാദേവിത- ന്നംഗക്ഷേപകതൂഹലങ്ങളുമെനി- ക്കാനന്ദമേകുന്നുതാൻ.

74:

 രാസ്യശ്രീഗതിയാൽ സ്വയം 'രഘു'വിനെ- പ്പോ’ലാംഗ്ലസാമ്രാജ്യ'മാം പ്രാജ്യത്വംകലരുന്ന വാഗ്ലഹരിയാൽ വിശ്വം ജയിച്ചു ഭവാൻ; പൂജ്യഖ്യാതിയെഴും സുധാസദൃശിയ- ഗൈർവാണിതാനും തണു- ത്താജ്യമ്പോലെയുറച്ചുപോയ നിലവി- ട്ടിപ്പോൾ ദ്രവിച്ചു കവേ!

75

ഖേദവ്യാകുല, കേരളാവനി കര- ഞ്ഞീടുന്നതും, തീവ്രനിർ- വ്വേദവ്യാഹതചിത്ത കൈരളി വിര- ഞ്ഞിമ്മട്ടു മൂർച്ഛിച്ചതും, ഹാ! ദർശിച്ചു ഭവദ്ഗുണങ്ങളനുമാ- നിക്കാം സഖേ! ഭൂവിൽ നിർ- വ്വാദം വിശ്വഭരം രസത്തിൽ നിലനിർ ത്തീടുന്നു വാഗ്വേദികൾ

76

താരിൻ സൗരഭധാടി തെന്നലതുപോൽ സ്വച്ഛന്ദവഗ്വീചിയാൽ പാരിൻ പ്രാജ്യഗുണം പരത്തിയതിനെ- ബ്ഭോഗാർഹമാക്കും മഹാൻ നേരിൽ പ്രാണനിളയുക്കു, പിന്നെ മറയാൽ താരാട്ടി ബാല്യം മുതൽ ഭൂരിച്ഛാന്ദസർ പോറ്റിയോരു വസുധ- പ്ലോർക്കിൽ കഥിക്കേണമോ?

77

 അംഗച്ഛേദനതുല്യമാണു ഭവതി- ക്കേതാദൃശ്യന്മാർ നിജോ- ത്സംഗം വിട്ടു പിരിഞ്ഞുപോവതു, വിധി- ക്കിമ്മട്ടു കീഴ്പ്പെട്ടിനി, തുംഗപ്രാഭവമാർന്നിടും ത്രിപഥഗാ- സംഗത്തിനാൽ സ്തുത്യമാം

വംഗ’ദ്യോവിലുദിച്ചുയർന്ന 'രവി'യെ സ്നേഹിക്ക വിശ്വംഭരേ!

78

ഈവണ്ണം തുടരുനതിന്നിടയില- ശ്ശാകുന്തളോദ്യദ്യശോ- ധാവള്യംകലരും കവീന്ദ്രനുടനേ കമ്പിട്ടു മുമ്പാക്കവേ, ഭാവസ്വച്ഛതയാർന്നു ചാരുകവിതാ- മന്ദസ്മിതംപോൽ മന- സ്സാവർജ്ജിപ്പൊരു ധാമമെത്തി നിലകൊ- ള്ളുന്നൂ നിരാഡംബരം.

79

“ശ്രീമൻ, ഭൂപരിവർത്തനങ്ങളിലിട യെങ്ങോ മറഞ്ഞേറെനാ- ളീമട്ടിൽ പടുദന്തലേഖനി നയി- ച്ചിപ്പോൾ 'ഗണേശോ’ദ്രുതം ആ മന്നാടകചക്രമ്പിൽ നിജവാ- ക്കൂടേ തിരിക്കും ഭവാ- നാമർജ്ജിച്ചിതു കാലസിന്ധുവിലഹോ സംസാരപാരിപ്ലവം!"

80

 ഖ്യാതിപ്പെട്ട പുരാണരൂപകകവി- പ്രൗഢൻ കനിഞ്ഞീ വച- സ്സോതി സ്വസ്തി പറഞ്ഞുമാറുമുടന- ങ്ങോരോ കലാവല്ലഭർ ഹാ! തിക്കുന്നു, സമാനുകമ്പരവരിൽ പൗരസ്ത്യപാശ്ചാത്യരാം ജ്യോതിർവിത്തുകൾ മുഖ്യരാണുപചിത- ജ്യോതിഷ്പ്രസാദോജ്വലർ.

81

നാലഞ്ചാളുകൾ പിന്നെയർച്യപദരാ- വേദാന്തിമാരപ്പുറ- ത്താലങ്കാരികരാഗമജ്ഞർ പലര-തൈരുക്തികന്മാർ ചിലർ നീലശ്രീലശരന്നഭസ്സിലുയരും- ഗംഗാതരംഗത്തിലെ- പ്പാലഞ്ചും പുതു ബുദ്ബുദപ്രഭയൊടും പൊങ്ങുന്നിതങ്ങങ്ങവർ

82

താണാ ദിക്കിനു തെല്ലൂദൂരെയുടനെ കാർകൊണ്ടലിൻ കോടിയിൽ കാണാമാഭ കടൽക്കരയൊരു കരും- വാർകൈത പൂക്കുന്നപോൽ, ഏണാങ്കന്റെയപൂർണ്ണബിംബമവിടെ- പ്പൊങ്ങുന്നതോ? വാണിതൻ ചേണാർന്നീടിന ഹംസമാ വഴി പറ- ന്നെത്തുന്ന സന്നാഹമോ!

83

 അല്ലിൽ ദ്യോവിൽ മഹാണ്ഡകോടികൾ ചലി- ച്ചങ്ങങ്ങു പൊങ്ങും രവം തല്ലിക്കൂടിയ വാദ്യമൊത്തനുരണി- ച്ചാ വീണ കേണീടവേ, കില്ലില്ലിങ്ങു കനിഞ്ഞു ദേവിയെഴുനെ- ള്ളീടുന്നിതിപ്പുത്രനെ- ച്ചൊല്ലിത്താപമൊടും സുരർഷിനിവഹ- വ്യാഗീത, വാഗീശ്വരി.

84

അക്കാർവിട്ടു തെളിഞ്ഞ ഹംസപതിമേൽ തങ്ങി ക്ഷണം ഭൂമിയിൽ തൃക്കാരുണ്യകടാക്ഷദീധിതി നറും പാൽപോൽ പരത്തി സ്വയം; ചിൽക്കാമ്പാമവൾ കേരളോർവ്വിയെയഹോ! കാണുന്നു ദു:ഖാബ്ധിയിൽ, തൽക്കായത്തിലടിഞ്ഞ കൈരളിയെയും നോക്കുന്നിതമ്പാർന്നുടൻ.
8
ലേഖനങ്ങൾ
പ്രരോദനം
0.0
മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.
1

ഭാഗം -1

9 December 2023
0
0
0

1മൂടും കാർമുകിലാലകാലതിമിരം വ്യാപിച്ചു മായുന്നിതാ കാടും കായലുമിക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും; ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്- ന്നിമ്മട്ടു വൻവൃഷ്ടിയാൽ പാടേ കേരള ഭൂമി കേണു ഭുവനം കണ്ണീരിൽ മുക്കുന്ന

2

ഭാഗം -2

9 December 2023
0
0
0

30ലോകത്തെജ്ജഡമാക്കി നിർഭരനിശീ- ഥത്തിന്റെ സന്താനമാം മൂകത്വത്തെ മുതിർന്നു തൻ മുലകുടി- പ്പിക്കും മഹത്ത്വത്തൊടും, ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ- ധ്വാനങ്ങളേൽക്കാതെയും ഭൂകമ്പക്കിലനങ്ങിടാതെയുമിതാ! പൊങ്ങുന്നു നി

3

ഭാഗം -3

9 December 2023
0
0
0

63 ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും തൂവെള്ളിപോൽ ശുഭ്രമാം തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ കാണുന്നിതാ വ്യക്തികൾ; രാജച്ചന്ദ്രികയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക- ഭ്രാജന്മൂർത്തികൾ വാണിതൻ്റെ പരിഷൽ- സാമാജ

4

ഭാഗം -4

9 December 2023
0
0
0

85ഉന്നിദ്രാഭകലർന്നു കാറ്റിലിളകുംകാറൊത്തു കാലോളവും പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും തൂമഞ്ജുപൂ'മഞ്ജരി' ചിന്നിപ്പൂവുടയാട 'സാഹ്യ’മിയലും പൊൻനാടയാൽ മിന്നിയും മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ- വർണ്ണിച്ചു വർണ

5

ഭാഗം -5

11 December 2023
0
0
0

111ചട്ടറ്റീടിന ശോഭചേർന്ന പനിനീർപ്പുച്ചെണ്ടു പൊന്നൂലിനാൽ കെട്ടപ്പെട്ടതുപോലിണങ്ങിയ തല പ്ലാവാർന്നു കാമ്യാകൃതി ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ- ചിത്രാംഗവസ്താഢ്യനായ് തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ- ത്തിൽത്താൻ

6

ഭാഗം -6

11 December 2023
0
0
0

119 പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറാ

7

ഭാഗം -7

11 December 2023
0
0
0

126 പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർ

8

ഭാഗം -8

11 December 2023
0
0
0

137 കില്ലില്ലിമൃതി ജീവിതത്തിനുമഹോ!സൗഭഗ്യമേറ്റുന്നതാ- ണല്ലില്ലെങ്കിലതീവ ഘോരതരമാ മോർക്കുമ്പോഴാർക്കും പകൽ അല്ലിത്താർമണമാർന്നഹ നടമാ- ടീടട്ടെ, രമ്യാഭമായ് മല്ലി ശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ ചൂടിശ്ശയിക്

---

ഒരു പുസ്തകം വായിക്കുക