shabd-logo

ഭാഗം -2

9 December 2023

0 കണ്ടു 0
30

ലോകത്തെജ്ജഡമാക്കി നിർഭരനിശീ- ഥത്തിന്റെ സന്താനമാം മൂകത്വത്തെ മുതിർന്നു തൻ മുലകുടി- പ്പിക്കും മഹത്ത്വത്തൊടും, ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ- ധ്വാനങ്ങളേൽക്കാതെയും ഭൂകമ്പക്കിലനങ്ങിടാതെയുമിതാ! പൊങ്ങുന്നു നിശ്ശബ്ദത.

31

അമ്പേ! പിന്നതിശൂന്യമാമൊരു മര- ത്തോട്ടത്തിലുൽക്രാന്തനാം വമ്പേരാർന്ന സുധാമുഖാഹിപതി നിർ- മ്മോചിച്ച ചട്ടയ്ക്കിതാ! മുൻപേ പോയ 'മയൂരദൂത'കവി തൻ- ശേഷിച്ച ഭസ്മങ്ങളി- ന്നമ്പേലും കുശലങ്ങൾ ചൊൽവൂ, നിപുണ- ശ്രോത്രങ്ങൾ കേൾക്കുമ്പടി!

32

 “വന്നാലും വിധിയാൽ സ്വയം ത്വരിതമാ- യെത്തും പ്രിയാകാരമേ- യിന്നാളല്ലി, പിരിഞ്ഞു ഹന്ത, ചരമാ- ശ്ലേഷം കഴിഞ്ഞിങ്ങു നാം! ഒന്നാണിങ്ങെഴുമുഗ്രനാമനലഭൂ- തത്തിൻ കരം തട്ടിയാൽ വന്നാളും പരിണാമഭിന്നത പറ- ഞ്ഞാലും ഭയം തോന്നുമേ!

33

മുക്കാലും പുകയായി ഞങ്ങൾ ചെളിയാ
യൊട്ടൊട്ടുപുൽക്കൂട്ടമാ യുൽക്കാചഞ്ചലമായ ജീവിതമതി- ങ്ങോരോന്നു മാറുംവഴി, ഇക്കാണും നറുതുമ്പയും മൃദുലമാ- മിപ്പർപ്പടപ്പുല്ലുമാ നിൽക്കാതുള്ളൊരവസ്ഥ കണ്ടു ചെറുപൂ- കൊത്താൽ ചിരിക്കുന്നതാം.

34

വഞ്ചീശിത്രി പരേത 'ലക്ഷ്മി'യുടെ പൂ- മൈചേർന്നു രോമോദ്ഗമം തഞ്ചീടും തിരുമേനിതന്നവയവ- ക്ഷോദങ്ങളാം ഞങ്ങളെ, മിഞ്ചീ പാവകനീവിധം; മനുജർതൻ ഭാഗ്യങ്ങളെങ്ങോർക്കിലു- ള്ളഞ്ചീടും ചിതയെങ്ങു? ഞങ്ങൾ വിരവിൽ- ക്കണ്ടിങ്ങു രണ്ടും സ്വയം.

35

 കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി- ങ്ങോരില്ല ഘോരാനലൻ സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ പ്പക്കസ്തമിക്കുന്നിതി- ങ്ങിഷ്ടന്മാർ പിരിയുന്നു! ഹാ! -ഇവിടമാ- ണദ്ധ്യാത്മവിദ്യാലയം!

36

 ചോരച്ചെങ്കനൽ ചേർന്ന കൊള്ളിനിരപോൽ പൂക്കും മുരുക്കും പരം ചാർത്തീയെരിതീയൊടൊത്ത കുസുമം വായ്ക്കുന്ന മുൾക്കള്ളിയും ചാരംപൂണ്ടു ചവുണ്ട പൂവൊടിവിടം ചൂഴ്കാരെരുക്കും സ്വയം സാരജ്ഞർക്കു ഗ്രേതിഹാസചരമ- സ്ക്കന്ധം പ്രസംഗിക്കയാം.



37

പോകട്ടേയതു ഭൂതപിണ്ഡമനലൻ ഭജ്ഞിക്കിലും ഭാവിയാം- ലോകത്തിൽ ക്ഷതിയില്ല പുണ്യചരിത- ന്മാർക്കെന്നു കേൾക്കുന്നിതേ; ശോകം വേണ്ടയി, നമ്മളാ മഹിതർതൻ- ശിഷ്ടാംശമല്ലോ, വരാ- മാകല്പം പുകളിന്നമുക്കുമിനി നാം തങ്ങും സ്ഥലങ്ങൾക്കുമേ

38 ഓരോന്നിങ്ങനെയോതുമപ്പൊടികളെ- ആർജ്ജിച്ചു മേൽ കുട്ടവ- ച്ചാരോപിച്ചു വപുസ്സതങ്ങു മിഴിനീ- രോലുന്ന തജ്ഞാതികൾ, സാരോദഗ്രനവ”പ്രസാദസര”മൊ- അർപ്പിച്ചു തന്നാൽ സ്തുതൻ സ്ഫാരോച്ഛ്വാസമൊടാശ്രയാശനുമഹോ! പൊങ്ങി ബുഭുക്ഷാകുലൻ.

39

വൃതസ്തോത്രഗണം രചിച്ചു ദിവിഷദ്- ശ്രോത്രോത്സവം ചേർത്തു നൽ- ഭവ്യശ്രീകലരും നവീനമുനിയാ- മിക്ഷത്രിയശ്രോതിയൻ സുവ്യക്തം തനതംഗമിന്നു ബലിയായ് നൽകുന്നിതിമ്മട്ടെഴും ഹവ്യം ഭൂമിയിലില്ലഹോ! ഹുതവഹ- സ്വാമിൻ! പ്രസാദിക്ക നീ!

40

വൃതദ്വേഷി വിരഞ്ഞു വജ്രകരനാ- യെത്തീ വിയത്തിൽ സ്വയം മിത്രസ്നേഹമൊടിങ്ങിതാ വരുണനും വന്നൂ മരുത്തുക്കളും, അത്രത്യാഗ്നിശിഖാളിപോൽ മുകളിൽ വ-ന്നെത്തുന്നു രുദ്രാളിയും ചിത്രം! മേഘഗണം ക്ഷണം മഴയിതാ നിർത്തുന്നു ദൈവാജ്ഞയാൽ

41

കൃത്യജ്ഞൻ ഹതകൈരളിക്കു നവമാം ജീവൻ കൊടുത്തെങ്ങുമ- ന്നിത്യഖ്യാതിയിയന്നൊരിസ്സുകൃതിതൻ ദിവ്യാംഗസംഗത്തിനാൽ അത്യർത്ഥാം പരിശുഷ്ക്കമാം ചിതയിലെ- ഗ്ഗസേന്ധനങ്ങൾക്കു മേൽ പ്രത്യഗ്രാരുണമായ് മുളച്ച തളിരോ പൊന്തുന്നു ചെന്തീയതോ?

42

ഹാ! ഗർത്തോപരി തീർത്ത പട്ടടയിലെ- സംസ്ക്കാരപൂതം, മഹാ- ഭാഗന്തൻ ഗുണധോരണിമധുര, മി- പ്രേതം സ്വദിച്ചീടുവാൻ ഭൂഗർഭസ്ഥിതമായ ഭൂതനിവഹം പൊക്കുന്നു നാക്കൊക്കെയ- ന്നാഗശ്രേണികണക്കെ നീളുമനല- ജ്വാലാവലേഹങ്ങളാൽ.

43 രോചിസ്സേറി വപുസ്സു പൊൽത്തകിടുപോൽ പാളി പ്രധൂമാംശുകം മോചിച്ചിമ്മഹനീയദാഹവിധിയിൽ സംതൃപ്തനായ സത്വരം വീചിക്ഷോഭമിയന്ന തീക്കടലുപോൽ വ്യക്തസ്ഫുലിംഗാകുലൻ ശോചിഷ്കൃശനിതാ സ്ഫടം ജട വിതുർ- ത്താടുന്നു രുദ്രാകൃതി

44

ഹാ! കാലാഭിഭവം വെടിഞ്ഞനുപദം പൊങ്ങുന്ന ദാക്ഷിണ്യമേ!
ലോകാരാധിതരീതിയാർന്ന ലളിത- ശ്രീ തേടുമൗദാര്യമേ! പാകാർദ്രാവിരതാശ്രിതാശ്രിതപ്രണയമേ! നിർഗേഹരായ നിങ്ങളി- ന്നേകാലംബനമായൊരാലയമിതാ കത്തുന്നു കേണീടുവിൻ!

45
 ഊഹാഭ്യാസനിശാതചാരുധിഷണേ! യുന്മേഷസമൃഷ്ടസം- മോഹാന്ധ്യപ്രതിഭേ! മുഹൂർദ്ധതകലാ- പ്രസ്താരയാം ധാരണേ! ആഹാ വെന്തെരിയുന്നു! നിങ്ങളഭയം കൈക്കൊണ്ടു ചേർക്കാന്നൊരാ സ്നേഹാർദ്രം, സരളദ്രുമം; നിലവിളി- ച്ചാരാൽ പറന്നീടുവിൻ!

46

മങ്ങാത്തോരു മനോഗുണങ്ങളഖിലം കാലൂന്നി മെത്തും മണം പൊങ്ങാറായതിനാൽ സ്വയം പുകയിലും സൗരഭ്യമേറുംപടി ഇങ്ങാശിച്ചു വസിച്ചെരിഞ്ഞു പിരിയും ദേഹാണുപുഞ്ജങ്ങളേ- യെങ്ങാഹാ!യിനി നിങ്ങൾ പോവതുയരും കാറ്റിൽ കരഞ്ഞീവിധം.

47
 പൊങ്ങിപ്പൊങ്ങിയകാലധൂമനിരപൊൽ പര്യന്തമെങ്ങും നിറ- ഞ്ഞിങ്ങിക്കാണുവതെന്തുവാൻ? - സുദൃഢമി- ന്നോരോരു ഭാവങ്ങളാൽ; തിങ്ങിക്കൈരളിതന്മനോഗുഹവെടി- ഞ്ഞാശാഗണം താനഹോ! മുങ്ങിത്തീയിലുമിത്തദാത്മജഗുണം തപ്പും മഴപ്പാറ്റകൾ.

48

നാനാവ്യക്തി വഹിച്ചു കൈരളികരൾ- ആട്ടാർന്നൊരാശോൽക്കരം. താനാണിശ്ശലഭങ്ങളെന്നു ദൃഢമാ- യുൾച്ചിന്തുമിച്ചിന്തയിൽ, സൂനാകാരമടിഞ്ഞിവറ്റ ചിറക- റ്റാഞ്ഞും കരിഞ്ഞും പെടും ദീനാവസ്ഥകൾ കണ്ടെനിക്കു ഹൃദയം പൊട്ടുന്നു ഞെട്ടുന്നു ഞാൻ.

49

മോഹത്താൽ തുനിയുന്നു നിങ്ങൾ, മൃദവാ- മിമ്മേനിയെങ്ങു? ഗ്രനീ ദാഹവ്യാപൃതനെങ്ങു വഹ്നീ? - അഥവാ, സത്യം പതംഗങ്ങളേ! ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ കാത്താലിരിക്കാ,സ്ഥിര- സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ- റാവൃത്തി ചത്തീടുവിൻ

50
 ഹാ! വണ്ടിൻ നികരങ്ങളും ത്സടിതിയി- ദ്ദിവ്യൻ കവീന്ദ്രന്റെ മേൽ ഭാവവ്യക്തികൾ കാട്ടിയിന്നനുമരി- ച്ചാശ്വാസമേലാനിതാ ദേവന്മാർ ചിലരാവസിച്ചിടുകയാൽ കാറ്റത്ത്റ്റടിഞ്ഞാഞ്ഞിടും ഞാവൽകായ് നിരപോലെ പോന്നു ചിതമേൽ കേഴാതെ വീഴുന്നിതേ.

51

 സത്യം ദേവകൾതാൻ സുഖത്തിലനുമോ- ദിക്കുന്നു സത്തുക്കളോ- ടത്യന്തം, സ്വയമപ്രകാരമനുശോ- ചിക്കുന്നു ദു:ഖത്തിലും നിത്യ സ്പർദ്ധിമനുഷ്യവർഗ്ഗമിവിടെ- ക്കഷ്ടം ഗുണദ്വേഷിയായ്
പ്രത്യക്ഷത്തിലധ:പതിച്ചു സുരരേ! ഹാ! നിങ്ങൾ താങ്ങീടുവിൻ.

52
പ്രാമാണ്യം സ്വയമാർന്ന പാണ്ഡിതി, പരി- ഷ്കാരത്തിൽ നിത്യാദരം സാമാന്യാധികമായ ശക്തി കവിതാ- സാമ്രാജ്യസംരക്ഷയിൽ ശ്രീമാഹാത്മ്യമിവണ്ണമാർന്ന വിബുധ- ജ്യോതിഷ്പതേ! നിൻ യശോ- ഭൂമാവിൽ ചിൽ കൗശികവ്രജമഹോ! പുച്ഛം നടിച്ചു ചിരം.

53

പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോ- ഭാഗിത്വ, മദ്ദുർഗ്ഗുണം കണ്ടേറുന്ന വിവേകശക്തിയതിനെ- ക്കൊന്നില്ലയിന്നേവരെ; മിണ്ടേണ്ടാ കഥ-ഹന്ത! യിന്നതു വെറും മൂർഖത്വമോ മോഹമോ? വണ്ടേ! നീ തുലയുന്നു; വീണയി വിള- ക്കും നീ കെടുക്കുന്നുതേ.

54
 ശങ്കാപേതമുദിക്കുമർത്ഥരുചിയെ- ങ്ങെങ്ങാ വെറും ശബ്ദമാ- മാങ്കോലക്കുരുവിന്റെയെണ്ണയിലെഴു- ന്നജ്ജാലകൗതൂഹലം? ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോൽ- കർഷങ്ങൾ? ഉണ്ടൂഴിയിൽ പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ! പുംസ്കോകിലങ്ങൾക്കുമേ.

55

 വേണ്ടാ ചിന്തയിനിക്കലാനിലയ, വി- ണ്ണേറും ഭവൽജ്യോൽസ്നയെ- ത്തീണ്ടാ ഭൗമതമസ്സുമിന്നസീതമാം

പക്ഷാന്തരംതാനുമേ ഉണ്ടാകാം പരിഭൂതിഭീതി സുകൃത- ശ്ലോകർക്കു; വെൺചാമ്പലു ള്ളാണ്ടാറുന്ന തദസ്ഥിലേശനിരയും കത്തമതോർത്താധിയാൽ.

56 ശോകംപൂണ്ടുഴറിച്ചിരം വികൃതിഭേ- ദാകൃഷ്ടമാം സാഹിതീ- ലോകത്തിന്റെ ദുഷിച്ചുപോയ രുചിയെ പ്രത്യാനയിപ്പാൻ ഭവാൻ, പാകത്തിൽ കവിരാജരാജ! ഫലമാം- വണ്ണം ചികിത്സിച്ചു;-ഭീ- സ്തോകം വേണ്ടയിനിബ്ഭവാൻ്റെ ഗുളിക- ച്ചെപ്പേന്തുമേ ശിഷ്യരും

57 ക്ഷീണിക്കാത്ത മനീഷയും മഷിയുണ- ങ്ങീടാത്ത പൊൻപേനയും വാണിക്കായ് തനിയേയുഴിഞ്ഞു വരമായ് നേടി ഭവാൻ സിദ്ധികൾ: കാണിച്ചു വിവിദാദ്ഭുതങ്ങൾ വിധിദ്ര- ഷ്ടാന്തങ്ങളായ്, വൈരിമാർ നാണിച്ചു, സ്വയമംബ കൈരളി തെളി- ഞ്ഞൂക്ഷിച്ചു മോക്ഷത്തെയും.

58:

എന്നാലിപ്പണിതീര്ന്ന ഗോപുരമുണ- ങ്ങീട്ടില്ലറപ്പാർന്നതി- ല്ലെന്നയഗ്ഗളനാളമെത്തിയ ഭവൽ- പ്രാണങ്ങൾ കേണാകിലാം എന്നായാധിയിവർക്കു; ഹാ! വിധി വിനോ- ദിക്കുന്നു; നട്ടുച്ചയായ് നിന്നാ ഭാസ്ക്കരനസ്തമിച്ച; മുഴുകീ കണ്ണീരിലർണ്ണോജിനി.

59 കേണാലും മനമേ, കിളർന്നെരിയുവോ-
രിത്തീയിലക്കൈരളീ- പ്രാണാലംബനമാം കനിഷ്ഠതനയൻ കത്തുന്നു തത്താദൃശൻ! വീണാഹാ! കമ്യുന്നിതാർദ്രമുഖിയി- ബ്ഭൂദേവി, വാദേവിതൻ വീണാമുക്തകരാർപ്പിതാസ്യകമലം കണ്ണീർ തുളുമ്പാറുമായ്.

60 കാണുംമട്ടിലിടയ്ക്കിടയ്ക്കു തെളിവോ- രിത്താരചക്രോൽക്കരം പൂണും തേരുകളേറി മേഘമൊഴിയും വിണ്ണിന്റെ ഖണ്ഡങ്ങളിൽ താണുമ്പൊങ്ങിയുമങ്ങടുത്തുമകല- ത്തായും തിരക്കായിതേ ചേണുട്ടീടിന വിദ്യയാൽ സ്ഥിരപദം പ്രാപിച്ച വൈമാനികർ.

61 

വാനത്തബ്ബഹുദൂരെ വന്മഹിമയാൽ പണ്ടേ മഹാത്യുന്നുത- സ്ഥാനം ചേർന്നവരിങ്ങെഴും വ്യസനമോർ- ത്തിന്നാർത്തിതേടുന്നിതേ! നൂനം ഭൂമിയൊടുണ്ടവർക്കു വലുതാം സ്നേഹം, തമസ്സറ്റെഴും ജ്ഞാനത്താൽ നിജ ദേശകാലകൃതമാം ദൂരങ്ങളോരില്ലവർ.

62 

എന്നല്ലിത്തിരുമേനിതാനുമിവരൊ- ത്തന്യൂനമാഹാത്മ്യമാർ- ന്നെന്നേക്കും സ്വയമപ്പദത്തിൽ വിലസും ജ്യോതിസ്സിലൊന്നാമിനി എന്നദ്ദിവ്യരറിഞ്ഞു ഭൂമി വെടിയു- ന്നോരീ മഹാനെ ദ്രുതം വന്നേറ്റം ബഹുമാനപൂര്വ്വമെതിരേ റ്റീടുന്നുവെന്നുംവരാം.
8
ലേഖനങ്ങൾ
പ്രരോദനം
0.0
മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.
1

ഭാഗം -1

9 December 2023
0
0
0

1മൂടും കാർമുകിലാലകാലതിമിരം വ്യാപിച്ചു മായുന്നിതാ കാടും കായലുമിക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും; ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്- ന്നിമ്മട്ടു വൻവൃഷ്ടിയാൽ പാടേ കേരള ഭൂമി കേണു ഭുവനം കണ്ണീരിൽ മുക്കുന്ന

2

ഭാഗം -2

9 December 2023
0
0
0

30ലോകത്തെജ്ജഡമാക്കി നിർഭരനിശീ- ഥത്തിന്റെ സന്താനമാം മൂകത്വത്തെ മുതിർന്നു തൻ മുലകുടി- പ്പിക്കും മഹത്ത്വത്തൊടും, ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ- ധ്വാനങ്ങളേൽക്കാതെയും ഭൂകമ്പക്കിലനങ്ങിടാതെയുമിതാ! പൊങ്ങുന്നു നി

3

ഭാഗം -3

9 December 2023
0
0
0

63 ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും തൂവെള്ളിപോൽ ശുഭ്രമാം തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ കാണുന്നിതാ വ്യക്തികൾ; രാജച്ചന്ദ്രികയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക- ഭ്രാജന്മൂർത്തികൾ വാണിതൻ്റെ പരിഷൽ- സാമാജ

4

ഭാഗം -4

9 December 2023
0
0
0

85ഉന്നിദ്രാഭകലർന്നു കാറ്റിലിളകുംകാറൊത്തു കാലോളവും പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും തൂമഞ്ജുപൂ'മഞ്ജരി' ചിന്നിപ്പൂവുടയാട 'സാഹ്യ’മിയലും പൊൻനാടയാൽ മിന്നിയും മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ- വർണ്ണിച്ചു വർണ

5

ഭാഗം -5

11 December 2023
0
0
0

111ചട്ടറ്റീടിന ശോഭചേർന്ന പനിനീർപ്പുച്ചെണ്ടു പൊന്നൂലിനാൽ കെട്ടപ്പെട്ടതുപോലിണങ്ങിയ തല പ്ലാവാർന്നു കാമ്യാകൃതി ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ- ചിത്രാംഗവസ്താഢ്യനായ് തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ- ത്തിൽത്താൻ

6

ഭാഗം -6

11 December 2023
0
0
0

119 പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറാ

7

ഭാഗം -7

11 December 2023
0
0
0

126 പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർ

8

ഭാഗം -8

11 December 2023
0
0
0

137 കില്ലില്ലിമൃതി ജീവിതത്തിനുമഹോ!സൗഭഗ്യമേറ്റുന്നതാ- ണല്ലില്ലെങ്കിലതീവ ഘോരതരമാ മോർക്കുമ്പോഴാർക്കും പകൽ അല്ലിത്താർമണമാർന്നഹ നടമാ- ടീടട്ടെ, രമ്യാഭമായ് മല്ലി ശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ ചൂടിശ്ശയിക്

---

ഒരു പുസ്തകം വായിക്കുക