shabd-logo

ഭാഗം -1

9 December 2023

0 കണ്ടു 0
1

മൂടും കാർമുകിലാലകാലതിമിരം വ്യാപിച്ചു മായുന്നിതാ കാടും കായലുമിക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും; ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്- ന്നിമ്മട്ടു വൻവൃഷ്ടിയാൽ പാടേ കേരള ഭൂമി കേണു ഭുവനം കണ്ണീരിൽ മുക്കുന്നിതേ.

2

നീരാളും ഘനവേണിവായ്പുരസിജ- ക്കുന്നോടടിഞ്ഞ് ശ്രുവിൻ- ധാരാപോതമിടഞ്ഞു നാവിസരസീ- കൂലം കവിഞ്ഞോലവേ, കേരോദഞ്ചിതപാണിയിദ്ധര, കരി- ങ്കല്ലും ദ്രവിച്ചീടുമാ- റോരോന്നിച്ചരമാർണ്ണവാനിലരവം ക്കൂട്ടിപ്പുലമ്പുന്നിതേ

3

സ്പഷ്ടം പാവനഗാത്രിയിജ്ജനനിയാൾ- ക്കിന്നോർക്കിലേതോ മഹാ- ദിഷ്ടക്കേടു പിണഞ്ഞിരിക്കണമതേ- കില്ലേതുമില്ലായതിൽ;


ക്ലിഷ്ടശ്രേയീവൾ മുമ്പിലായ് വെറുനില- ത്തയ്യോ കിടക്കുന്നിതാ! കഷ്ടം! “കൈരളി" കണ്ണു പൂട്ടി വിളറി- ക്കാൽ നീട്ടി നിശ്ശേഷ്ടയായ്.

4
ഹാ! വേഗം സ്ഫുടമാക്കിടുന്നു കഥ, നീ- താങ്ങുന്നതും പുത്രിയെ- ബ്ഭൂവേ, കയ്യുയർത്തി വിണ്ണിലുടനേ- ലക്ഷ്ഷ്യം കുറിക്കുന്നതും; പൂവേലും പല പൊയ്കയും പുഴകളും തോട്ടങ്ങളും പൂണ്ടെഴും “മാവേലിക്കര”യെത്തിരിഞ്ഞു നെടുവീർ- പ്പിട്ടിട്ടു നോക്കുന്നതും.

5

വ്യോമത്തിൻ മലിനത്വമേറ്റിയവിടെ- പ്പൊങ്ങുന്നതെന്തോ മഹാ- ഭീമത്വം കലരുന്ന കാലഫണിതൻ ജിഹ്വാഞ്ചലംപോലവേ, ശ്രീമദ്ഭാസുര”ശാരദാലയ”മഹാ- ദീപം കലാശിച്ചെഴും ധൂമത്തിൻ നികരുംബമല്ലി? - വസുധേ, കേണിടു കേണിടു നീ!

6

ആഹന്ത! പ്രിയപുത്ര യാത്രയിതു ക- ണ്ടിക്കൈരളിത്തയ്യലാൾ ദേഹധ്വംസമെഴാത്ത തൻ ഹൃദയസം- വേഗം സഹിച്ചില്ലഹോ; സ്നേഹത്തിൻ ഗരിമാവുകൊണ്ടധികമാ- മശ്ശോകഭാരത്തിനാൽ മോഹത്തിന്റെയഗാധമാം തലമണ- ഞ്ഞിട്ടുണ്ടു തച്ചേതന.

7
 “വത്സാ! മല്ലിയരാജരാജ! വിരവോ-

ടെന്തിന്നു വിണ്ണേറുവാ- നുത്സാഹിച്ചതു? ചൊൽക, നീ കനിവൊടെ- ന്തോർക്കാഞ്ഞതീ ഞങ്ങളെ? സത്സാഹിത്യവിധിജ്ഞയാം പ്രിയസുതേ! മാഴ്കായ്ക, -അല്ലെങ്കിലി- ക്കുത്സാർഹാമരഭാവയാമിവളെയും, മൂർച്ഛേ തുണച്ചീടുക."

8 ഈവണ്ണം പലതോതി, യാധിശിഖിയാ- ലുൾക്കാമ്പു കത്തി, ഗ്ഗള- വ്യാവല്മത്സ്വരയായ് സ്വയം ധര കര- ഞ്ഞീടുന്നു നിസ്സംശയം; ദേവപ്രജ്ഞയണുക്ഷയത്തിലുലകിൻ- വൈകല്യമോരും, മഹാ- ഭാവങ്ങൾകുളവാം വിപത്തുകൾ പരം പ്രക്ഷേഭഹേതുക്കൾതാൻ.

9 സത്യം, സ്യന്ദനചക്രമെഘനപഥം മർദ്ദിച്ചു തീപാറുമാ- റത്യന്തം ജവമോറ്റമർത്യരിവിടെ ക്കൂടുന്നു ഗാഢാർത്തരായ്; പ്രത്യക്ഷം സ്തനിതക്ഷണപ്രഭകളാ- ലിന്നായതീ വേഴ്ചയാൽ നിത്യം മണ്ണൊടു വിണ്ണിനുള്ള ഭഗിനീ- സൗഹാർദ്ദവും സ്പഷ്ടമായ്.

10 പാരം പങ്കിലമായി വീർത്തു ജഡമാം ഭൂവിന്മുഖം ഖിന്നയായ് ചാരത്താഞ്ഞു മുകർന്നിടുന്നു നിഭൃതം ദ്യോവിദ്ദിഗന്തങ്ങളിൽ; ദൂരത്തിപ്പൊഴുമേറ്റവും മുകളിലാ- യങ്ങങ്ങു കേൾക്കുന്നൊരി- സ്സാരംഗധ്വനിയാലുടൻ കരകയും ചെയ്യുന്നിതയ്യോയിവൾ!

11

നക്തം നിർഭരമാം തമസ്സിൽ വിലസും ഖദ്യോതജാലങ്ങൾപോൽ വ്യക്തസ്ഫുർത്തികലർന്നുയർന്ന പുകയിൽ പാറും സ്ഫുലിംഗങ്ങളാൽ; ഉക്തവ്യഗ്രതയോടുമൂർദ്ധ്വമുഖരാ- മദ്ദേവർ തിങ്ങി ദ്രുതം രിക്തത്വം വെടിയുന്നു താഴെ നരർ കേ- ണീടും ശ്മശാനാഭ്രവും.

12

അന്നെട്ടിച്ചരിവിങ്കൽ നഗഫണധ- മ്മില്ലങ്ങൾ ചിന്നീടുവോർ, ചെന്നെല്ലിങ്കതിരൊത്ത കേരമലരിൻ- മാല്യങ്ങൾ പൂണ്ടുള്ളവർ; ഇന്നെണ്ണാം നവതാളപത്രഹരിത- ചത്രങ്ങളേന്തി ദ്രുതം വന്നെത്തുന്നിതു ദേവിമാർ സഹജമാം സാമ്യംപെടും മൂന്നുപേർ.

13

വന്നാരാൽ നിജവൈനതേയഹയമാം തേർവിട്ടിറങ്ങി ദ്രുതം ചെന്നാഹന്ത! ചിതാന്തികത്തിലുടനേ ധൈര്യം കലാശിക്കയാൽ; നിന്നാപാണ്ഡുരപുണ്ഡരീകമുകുളശ്രീ- ഹസ്തശംഖത്തിനാ- ലൊന്നാമത്തവളാനതാസ്യകമലം ഛാദിച്ചു രോദിക്കയായ്.

14

 ശിഷ്ടന്മാർ പല പൂർവ്വവല്ലഭരെ നീ സേവിച്ചു വിദ്വൽ പ്രിയേ! പുഷ്ടശ്രീഗുണഭൂമി 'മൂലനൃവരൻ' വാഴുന്നുമുണ്ടെങ്കിലും; നഷ്ടപ്പെട്ടൊരു ബന്ധുരത്ന, മിതുപോൽ
സുരീന്ദ്രരില്ലൂഴിയിൽ കഷ്ടം, ഹാ! പ്രിയവഞ്ചിലക്ഷ്മി, മിഴിനീർ വാർക്കാൻ മടിക്കേണ്ട നീ.

15 പല്ലക്കേറി മനോജ്ഞമംഗളവിള- ക്കേന്തിശ്മശാനത്തിൽ വ- ന്നല്ലൽപ്പാടൊടിറങ്ങി നോക്കി നടുവേ- നിന്നന്യ കേഴുന്നഹോ! ഫുല്ലശ്രീ ഹരികേതു പാറിയ രഥം- വിട്ടെത്തി ദൂരത്തുപോയ് തെല്ലന്തർഗ്ഗതമാർന്നുനിന്നു വിലപി ച്ചീടുന്നു മൂന്നാമവൾ.

16
 അത്യാരൂഢവിപത്തിതെ,ങ്ങനെയിവർ- ക്കുൽത്താപമാറും? സ്വതേ വ്യത്യാസംകലരാത്തൊരിബ്ഗിനിമാർ പണ്ടേ പിരിഞ്ഞാകിലും; നിത്യാപത്യമിവർക്കു “കൈരളി"യൊരാൾ; കഷ്ടം! തദീയാത്മജൻ പ്രത്യാശാസ്പദതന്തു, ബന്ധനമിതി- ന്നിന്നറ്റു തെട്ടെന്നതും!

17

നിന്നാമട്ടവരൊട്ടുടൻ കടലിനെ- ക്കാർകൊണ്ടലിൻശ്രേണിപോ- ലിന്നാകായലിനെ സ്ഫുടം പുഴകൾപോൽ കണ്ടാർത്തയാം ഭൂമിയെ; ചെന്നാലോലദൃംഗംബു വാർത്തു തഴുകി- ത്തേങ്ങിക്കരഞ്ഞോർ, കലർ- ന്നൊന്നായരിവർ;-കൂറ്റുകാരെ- യൊരുമിപ്പിപ്പു കുടുംബാധികൾ.

18

 ഉത്താളദ്രുമരാജി ചൂഴുമിരുളി- ക്കാറ്റിൽ ചലിക്കുന്നതി-
ന്നൊത്തോരോ ഘനപാളി നീങ്ങി- യിടതൂർന്നീടും നഭോവീഥിയിൽ; ഹൃത്താരിൽ ഭയമേകുമാറുരു കരും- ഭൂതങ്ങൾ തിങ്ങുന്നുതാൻ ചത്തോരിബ്ബുധവാസരത്തിനുടലൊ- ത്താ പാണ്ഡുവാം രാവിതിൽ.

19

 നേരാണിങ്ങിതു “പർപ്പ”വംശപരദൈ- വങ്ങൾക്കു മുമ്പേ പരം ഘോരാഡംബരമോടകമ്പടിനട- ന്നെത്തുന്ന പട്ടാളമാം; ധാരാലദ്യുതിയാർന്നു കാണ്മു, വഴിയേ ഖദ്യോതവൃന്ദങ്ങളിൽ ധാരാവൃഷ്ടിയിൽതിൽ കെടാത്തൊരെഴുനെ- ള്ളത്തിൻ വിളക്കെങ്ങുമേ.

20

കൂവിടുന്നു കുറുക്കനും നിലവിളി ച്ചീടുന്നു ഭേകങ്ങളും ചീവീടും കരയുന്നു കൂമനുമിതാ കേഴുന്നിതൂഴങ്ങളിൽ; ആവിശ്ലോകമൊടിന്നിവറ്റകളിലാ- വേശിച്ചു തദ്ദേവർതാൻ വാവിട്ടാർത്തു പുലമ്പുകല്ലി? നിശതാൻ രോദിക്കുമാരുഗ്രമായ്.

21

 മൂന്നാളിമ്മഹനീയമാം നൃപകുല- ത്തിങ്കൽ കലാജാതരായ് പോന്നാർ “ബാഹട" "കാളിദാസ” “പണി- പുത്രന്മാർ മഹാന്മാരിവർ; ഇന്നാ ശാഖ വിടിർന്ന പൂക്കളിവ മൂ- ന്നും പോയ് മഹാശൂന്യമാ- യൊന്നായമ്മലർവാടിയും പൃഥിവിയും നിഷ്കാന്തസദ്ഗന്ധയായ്!


22

എന്നല്ലീയൊടുവിൽ സ്ഫടിച്ച മലരിൻ ലോകോത്തരാമോദമി- അന്നന്നേറുവതോർത്തതമുടിയിലേ- ന്തും തൽകുലശ്രീയുമേ ഇന്നപ്പൂവു കരിഞ്ഞകണ്ടഹഹ! തൻ- പുണ്യം പരിക്ഷീണമാ- യെന്നഞ്ചുന്നിത; മർത്ത്യരിൽ പതനഭീ- യില്ലാതെയിലാരുമേ.

23

 'ജീവേശ' 'പ്രിയതാത' ഇങ്ങനെയഹോ! സൗധസ്ഥരാം രാജ്ഞിമാ- രാവേഗത്തൊടിതാ തുടർന്നു മുറയി- ട്ടീടുന്നു; തൽക്രന്ദനം ജീവല്ലേത് “മഹാബലിക്ഷമ”വിഡം- ബിക്കുന്നു ദൂരത്തുനി- ന്നാവർത്തിപ്പൊരതിൻ്റെ മാറ്റൊലികളാൽ കേഴുന്നു ദിദേവിമാർ!

24

സ്നേഹാർദ്രാശയ! വൈദുഷീജിതജഗ- ത്തായീറ്റുമങ്ങെയെഴും മാഹാത്മ്യങ്ങളിൽ വിസ്മയിച്ചു കരയുന്നൂ ഹന്ത! മാദൃക്കുകൾ, ദേഹാലംബനമാം ഭവല്പണയിലോകം പിന്നെയെന്താം!-തടി- ത്താഹാ! ചുട്ടു മഹാദ്രുമം; ലത നിലം- പറ്റീ, പ്രരോഹാകുല.

25

സ്പഷ്ടം ഭൂമി മറയ്ക്കില്ലിന്ദു തെളിയും വീണ്ടും മുഹൂർത്തത്തില- പുഷ്ടശ്രീരവി മൂടിയാലുമുയരും പക്ഷം കഴിഞ്ഞാൽ മതി; ദുഷ്ടക്കാലമഹാഗ്രഹത്തിനിരയാ-, യീ 'രാജാരാജേന്ദു! ഹാ!

കഷ്ടം 'രോഹിണി'യക്കലേശനെയിനി- ക്കാണില്ല കേണാലുമേ.

26
 ജീവച്ഛേദനമാകുമാധിപിടിപെ- ട്ടാലും മനസ്വിവ്രജം വൈവശ്യംകലരാതെ കൃത്യമതിയാൽ വാഴാം കുറഞ്ഞോരുനാൾ പൂവറ്റാലുമുടൻ കരിഞ്ഞിടുവതി- ല്ലോരില്ല തീക്ഷ്ണക്ഷതം; ഭാവത്തിൻ പരകോടിയിൽ സ്വയമഭാ- വത്തിൻ സ്വഭാവം വരാം.

27

ആരാലെന്തു നിവൃത്തി?-ജീവിതരസം കാംക്ഷിച്ചു മേന്മേലഹോ! തീരാത്തോരതിതൃഷ്ണയാൽ രസന നീ- ട്ടാൻ കഷ്ട!മിദ്ദേഹികൾ; തോരാതുള്ളൊരു കണ്ണുനീരിലവരെ- ചുട്ടിട്ടു തല്ലാനയ- സ്ക്കാരാഢ്യൻ പറ്റുപശ്യതോഹരനവാ- ര്യക്രൗര്യനെന്നും വിധി!

28

 അന്തശ്ചന്ദ്രശാരദ്ഘനാഭ തടവി- പ്പൊങ്ങി പ്രദീപാംശുവാൽ പ്രാന്തസ്ഫുർത്തി കലർന്ന മാളികയില- ശ്ശയ്യാതലത്തിൽ ക്ഷണം; സ്വന്തം ദീപ്തി നശിച്ചഹോ രജതപാത്രം- പോൽ തണുത്തേറ്റവും ശാന്തം ഹന്ത! ശയിച്ചിരുന്നു ശിവനേ!- യബ്ദാനുവിൻമണ്ഡലം

29

 കായും ഹൃത്തൊടടുത്തു കേണരുളുവോർ നേരെ ചിരിച്ചും, തിരി- ഞ്ഞായുർജ്യോതിഷതത്ത്വവിദ്യകളെ :

ക്ലിഷ്ടശ്രേയീവൾ മുമ്പിലായ് വെറുനില- ത്തയ്യോ കിടക്കുന്നിതാ! കഷ്ടം! “കൈരളി" കണ്ണു പൂട്ടി വിളറി- ക്കാൽ നീട്ടി നിശ്ശേഷ്ടയായ്.
നോക്കിക്കൊഞ്ഞ്ണംകാട്ടിയും, ഭീയും ദീനതയും മഹാവിരതിയും നോട്ടങ്ങളാൽ ചേർത്തുമാ- ശ്രീയുക്താവയവങ്ങൾ തോറുമൊരുപോൽ കൂത്താടിയാർത്തൂ മൃതി!
8
ലേഖനങ്ങൾ
പ്രരോദനം
0.0
മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.
1

ഭാഗം -1

9 December 2023
0
0
0

1മൂടും കാർമുകിലാലകാലതിമിരം വ്യാപിച്ചു മായുന്നിതാ കാടും കായലുമിക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും; ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്- ന്നിമ്മട്ടു വൻവൃഷ്ടിയാൽ പാടേ കേരള ഭൂമി കേണു ഭുവനം കണ്ണീരിൽ മുക്കുന്ന

2

ഭാഗം -2

9 December 2023
0
0
0

30ലോകത്തെജ്ജഡമാക്കി നിർഭരനിശീ- ഥത്തിന്റെ സന്താനമാം മൂകത്വത്തെ മുതിർന്നു തൻ മുലകുടി- പ്പിക്കും മഹത്ത്വത്തൊടും, ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ- ധ്വാനങ്ങളേൽക്കാതെയും ഭൂകമ്പക്കിലനങ്ങിടാതെയുമിതാ! പൊങ്ങുന്നു നി

3

ഭാഗം -3

9 December 2023
0
0
0

63 ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും തൂവെള്ളിപോൽ ശുഭ്രമാം തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ കാണുന്നിതാ വ്യക്തികൾ; രാജച്ചന്ദ്രികയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക- ഭ്രാജന്മൂർത്തികൾ വാണിതൻ്റെ പരിഷൽ- സാമാജ

4

ഭാഗം -4

9 December 2023
0
0
0

85ഉന്നിദ്രാഭകലർന്നു കാറ്റിലിളകുംകാറൊത്തു കാലോളവും പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും തൂമഞ്ജുപൂ'മഞ്ജരി' ചിന്നിപ്പൂവുടയാട 'സാഹ്യ’മിയലും പൊൻനാടയാൽ മിന്നിയും മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ- വർണ്ണിച്ചു വർണ

5

ഭാഗം -5

11 December 2023
0
0
0

111ചട്ടറ്റീടിന ശോഭചേർന്ന പനിനീർപ്പുച്ചെണ്ടു പൊന്നൂലിനാൽ കെട്ടപ്പെട്ടതുപോലിണങ്ങിയ തല പ്ലാവാർന്നു കാമ്യാകൃതി ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ- ചിത്രാംഗവസ്താഢ്യനായ് തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ- ത്തിൽത്താൻ

6

ഭാഗം -6

11 December 2023
0
0
0

119 പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറാ

7

ഭാഗം -7

11 December 2023
0
0
0

126 പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർ

8

ഭാഗം -8

11 December 2023
0
0
0

137 കില്ലില്ലിമൃതി ജീവിതത്തിനുമഹോ!സൗഭഗ്യമേറ്റുന്നതാ- ണല്ലില്ലെങ്കിലതീവ ഘോരതരമാ മോർക്കുമ്പോഴാർക്കും പകൽ അല്ലിത്താർമണമാർന്നഹ നടമാ- ടീടട്ടെ, രമ്യാഭമായ് മല്ലി ശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ ചൂടിശ്ശയിക്

---

ഒരു പുസ്തകം വായിക്കുക