shabd-logo

ഭാഗം -6

11 December 2023

0 കണ്ടു 0
119 

പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറായി; പോയി ഭവാൻ!

120

 ഹന്ത! ദ്യോവിലിയൂർന്നിതങ്ങൊരു മഹാ- നിന്നി'യനതാലയ'- അന്തർദ്ധാനമിയന്നിത'ക്കവി' 'ബുധൻ പോയ്, പോയി 'വാചാസ്പതി' സ്വന്തക്ഷീണത രാജധാനി! പരിഗോ- പിച്ചിന്നു പോറ്റാം നിന- ക്കന്ത, സ്റ്റീ'ഗ്രഹചാര ദോഷമധികം മാലോകരാലോചിയ

121

 മദ്രാഭിഖ്യമഹാപുരത്തിലുയരും മാർത്താണ്ഡരമ്യാഭയായ് മുദ്രാതീതമഹത്ത്വമാർന്നു വിലസും ശ്രീ 'വിശ്വവിദ്യാസഭേ!' ത്വദ്രാജദ് ബിരുദങ്ങൾ നേടിയയി! നിൻ- സേനാഗ്രഭുവാർന്നൊരാ ഭദ്രാത്മാ നിജകൃത്യയാത്രയിലിതാ മുങ്ങി മഹാംഭോധിയിൽ.

122

 ഭ്രാജിക്കും ഭവദീയരാജ്യപരിധി- ക്കുള്ളിൽ സ്വതേജസ്സിനാൽ
രാജിക്കും പല ശബ്ദലോകമൊടു തൻ- ഭാഷാപ്രകാണ്ഡത്തെയും യോജിപ്പിച്ചഭിവൃദ്ധി ചേർക്കുവതിനായ് വാഗസ്തമേന്തി ശ്രമി- ച്ചി ജിഷ്ക്കദ്യുതി കൈരളിക്കുമരുളി ക്ഷേമം നിനക്കും സഭേ!


123 
ഈടേറുന്നൊരു നഷ്ടമിങ്ങനെ പിണ- ഞ്ഞാഹന്ത! ശോകാന്ധമായ് പാടേയൂർദ്ധ്വഗവാക്ഷദൃഷ്ടികൾ മിഴി- ച്ചിന്നാ സഭാസൗwer! കേടേശാതുരു ശാന്തവാക്കുകൾ കടൽ- ക്കാറ്റോതിനിന്നീടിലും ചൂടേലും നെടുവീർപ്പുകൊണ്ടു നഗരി- ക്കേകുന്നു താപത്തെ നീ!

124
 ഹാ! കഷ്ടം പ്രതിഭാപ്രകാശഭരമാർ- അർക്കോജ്ജ്വലൻ മർത്യനും ലോകത്തിമൃതി തുല്യമിന്നുമൊളി ക- ണ്ടിടാത്ത കീടത്തിനും ഈ കർമ്മക്ഷമവിദ്യയൊന്നുമിനിയും നൽകില സാഹായ്യമി ശോകത്തിന്നു, -വൃഥാ കപാലഫലകം കായിച്ചു നീണാൾ നരൻ!

125 
എന്തായി ശ്രമ? മെത്രനാളുഴറി നീ
 ശാരീരവിജ്ഞാനമേ! എന്താശിപ്പതു'രാസ''ബൗതിക'മഹാ- തന്ത്രങ്ങളേ! നിങ്ങളും? ചിന്താമർജ്ജരനായ നിങ്ങടെ പിതാ-
വാം മർത്യനെതീടുമി യന്താവസ്ഥയഹോ! ദയാർഹ, മിതഹോ! നിങ്ങൾക്കു ലജ്ജാവഹം




8
ലേഖനങ്ങൾ
പ്രരോദനം
0.0
മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.
1

ഭാഗം -1

9 December 2023
0
0
0

1മൂടും കാർമുകിലാലകാലതിമിരം വ്യാപിച്ചു മായുന്നിതാ കാടും കായലുമിക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും; ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്- ന്നിമ്മട്ടു വൻവൃഷ്ടിയാൽ പാടേ കേരള ഭൂമി കേണു ഭുവനം കണ്ണീരിൽ മുക്കുന്ന

2

ഭാഗം -2

9 December 2023
0
0
0

30ലോകത്തെജ്ജഡമാക്കി നിർഭരനിശീ- ഥത്തിന്റെ സന്താനമാം മൂകത്വത്തെ മുതിർന്നു തൻ മുലകുടി- പ്പിക്കും മഹത്ത്വത്തൊടും, ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ- ധ്വാനങ്ങളേൽക്കാതെയും ഭൂകമ്പക്കിലനങ്ങിടാതെയുമിതാ! പൊങ്ങുന്നു നി

3

ഭാഗം -3

9 December 2023
0
0
0

63 ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും തൂവെള്ളിപോൽ ശുഭ്രമാം തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ കാണുന്നിതാ വ്യക്തികൾ; രാജച്ചന്ദ്രികയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക- ഭ്രാജന്മൂർത്തികൾ വാണിതൻ്റെ പരിഷൽ- സാമാജ

4

ഭാഗം -4

9 December 2023
0
0
0

85ഉന്നിദ്രാഭകലർന്നു കാറ്റിലിളകുംകാറൊത്തു കാലോളവും പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും തൂമഞ്ജുപൂ'മഞ്ജരി' ചിന്നിപ്പൂവുടയാട 'സാഹ്യ’മിയലും പൊൻനാടയാൽ മിന്നിയും മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ- വർണ്ണിച്ചു വർണ

5

ഭാഗം -5

11 December 2023
0
0
0

111ചട്ടറ്റീടിന ശോഭചേർന്ന പനിനീർപ്പുച്ചെണ്ടു പൊന്നൂലിനാൽ കെട്ടപ്പെട്ടതുപോലിണങ്ങിയ തല പ്ലാവാർന്നു കാമ്യാകൃതി ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ- ചിത്രാംഗവസ്താഢ്യനായ് തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ- ത്തിൽത്താൻ

6

ഭാഗം -6

11 December 2023
0
0
0

119 പ്രാദൂർഭാവമിയന്നു തന്നിതു കവേ! യങ്ങയ്ക്കു ഗൈർവാണിയി വൈദുഷ്യപ്രഥ ഭാരതാവനിയിലും; പാശ്ചാത്യലോകത്തിലും; സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ- ശാലോന്നതിവ്യഗ്രനായ് ഹാ! ദുര്യോഗ, -മിതാ പ്രയത്നതരു ക്കാറാ

7

ഭാഗം -7

11 December 2023
0
0
0

126 പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർ

8

ഭാഗം -8

11 December 2023
0
0
0

137 കില്ലില്ലിമൃതി ജീവിതത്തിനുമഹോ!സൗഭഗ്യമേറ്റുന്നതാ- ണല്ലില്ലെങ്കിലതീവ ഘോരതരമാ മോർക്കുമ്പോഴാർക്കും പകൽ അല്ലിത്താർമണമാർന്നഹ നടമാ- ടീടട്ടെ, രമ്യാഭമായ് മല്ലി ശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ ചൂടിശ്ശയിക്

---

ഒരു പുസ്തകം വായിക്കുക