shabd-logo

രണ്ട്

8 November 2023

0 കണ്ടു 0
അബ്ദുൾ ഖാദർ സാഹിബ് തിരിഞ്ഞു നിന്നു. മൂപ്പർ വിചാരിച്ചു. യാറബ്ബൽ ആലമീൻ! അരിവയ്പുകാരിയുടെ പ്രശ്നമാണു വരുന്നത്. എന്താ ചെയ്ക? അരിവയ്പുകാരിയെ കൂടാതെ ജീവിച്ചുകൂടേ? നമ്മുടെ സംഗതികൾ നമ്മൾ തന്നെ നിർവഹിക്കണം. ഒരുത്തി ബി.എ. പാസ്സായി എന്നു വച്ച് എന്തു കൊണ്ട് അരി വെച്ചു കൂടാ? ബി.എ.അല്ല ഇനി എം.എ പി.എച്ച്.ഡി.ക്കാരിയാണെങ്കിലും അരിയും കൂട്ടാനും വയ്ക്കണം. അറിഞ്ഞുകൂടെങ്കിൽ അബ്ദുൾഖാദർ സാഹിബ് പഠിപ്പിക്കും. പഠിപ്പിച്ചു തുടങ്ങുകയാണ്. ബിരിയാണി മുതൽ ചായ ഉണ്ടാക്കാൻ വരെ മൂപ്പർക്കറിയാം.
“എന്താ ജമീലാ?' അബ്ദുൾഖാദർ സാഹിബ് ചോദിച്ചു. "അരിവയ്പുകാരിയുടെ പ്രശ്നമാണോ?'

"അല്ല. ജമീലാബീബി പരിഭവത്തോടെ പറഞ്ഞു: “ഞാൻ ബി.എ. പാസ്സായത് അടുക്കളക്കാരിയാവാനാണല്ലോ!'

"മുത്തേ!' അബ്ദുൾഖാദർ സാഹിബ് പറഞ്ഞു: "എന്റെ കരൾ അടുക്കളയിൽ കയറണ്ട. എല്ലാം ഞാൻ ശരിപ്പെടുത്തിക്കൊള്ളാം,

"ഓ മതി! ദിവസവും പറയുന്നുണ്ട്.

"ഇന്നു കൂടി എന്റെ മഹാറാണി അടുക്കളയിൽ കയറൂ. നാളെ

മുതൽ നിന്റെ ഈ ദാസൻ...!

'ചുമ്മാ വല്ലതും പറയല്ലേ!'

"ഇപ്പോഴെന്തിനാ വിളിച്ചത്?' മൂപ്പർ വിചാരിച്ചു, മുടി ചീകി മുഖത്തു പൗഡറിട്ടുകൊണ്ടു പോകാൻ ആയിരിക്കും. പക്ഷേ, ജമീലാബീബി വളരെ നാണത്തോടും പരിഭവത്തോടും പ ത്തോടും പറഞ്ഞു.

"പൂവൻപഴം

"എന്തു പൂവൻപഴം?' പെണ്ണുങ്ങൾ നേരെ ചൊവ്വേ വല്ലതും പറയുമോ!' മൂപ്പർ ചോദിച്ചു.

'എന്താണു പറയുന്നത്?

"പൂവൻപഴം! രണ്ടെണ്ണം വാങ്ങിച്ചു കൊണ്ടു വരുമോ?'
ഹാവൂ! പൂവൻപഴമാണല്ലേ? തിന്നാൻ കൊതിയുണ്ടല്ലേ? കൊണ്ടുവരാം, കൊണ്ടുവരാം. പുഴവക്കത്തുള്ള പീടികയിലുണ്ട്. ഇനി അവിടെയില്ലെങ്കിൽ കടത്തു വഞ്ചിയിൽ കയറി അക്കരെ ചെന്ന് ഒരു രണ്ടു ഫർലാംഗ് നടന്നാൽ അവിടെയുള്ള ചെറിയ ബസാറിൽ നിന്നു വാങ്ങിക്കാം. മൂപ്പർ പറഞ്ഞു:

"ഒരു കുല പൂവൻപഴം കൊണ്ടുവരാം'.

“രണ്ടെണ്ണം മതി. ജമീലാബീബി പറഞ്ഞു. “കണ്ടടത്തെല്ലാം അലഞ്ഞു നടക്കരുത്. വേഗമിങ്ങു പോരണം. സന്ധ്യയാകാൻ കാക്കരുത്. ഒറ്റയ്ക്കിരിക്കാൻ എനിക്കു പേടിയാണ്. ഒന്നും മറക്കരുത്, കേട്ടോ?'

"ഇല്ലേ!' എന്നും പറഞ്ഞു മൂപ്പർ നടന്നു. പെണ്ണുങ്ങൾ പറയുന്നതു കേട്ടോ, എങ്ങും അലഞ്ഞു നടക്കരുതെന്ന് അബ്ദുൾഖാദർ സാഹിബ് ചിരിച്ചു. ഉടനെ മൂപ്പർക്കു പ്രേമത്തിന്റെ ഹാലും ഇളകി. ജമീല ആദ്യമായിട്ട് ആവശ്യപ്പെട്ട ഒരു സംഗതി. വേറെ പെണ്ണുങ്ങളാണെങ്കിൽ, യാറബ്ബൽ ആലമീൻ, അബ്ദുൾ ഖാദർ സാഹിബ് വിചാരിച്ചു, എന്തെല്ലാം കുശാണ്ടങ്ങളാണവർ ഭർത്താവിനോടാവശ്യപ്പെടുക. പൊന്ന് പട്ട്, വള, മോട്ടോർ, ഡക്കോട്ടാ വിമാനം. അതൊക്കെ പോകട്ടെ, നിസ്സാരകാര്യങ്ങളാ ണല്ലോ. മൂപ്പർ വിചാരിച്ചു, ചിലരുണ്ട്, അവർ കെട്ടിയോന്മാരോടാ വശ്യപ്പെടുന്നതു തീരെ വിലയില്ലാത്ത സംഗതികളാണ്; കാട്ടിൽ പ്രസവിച്ചു കിടക്കുന്ന പെൺസിംഹത്തിന്റെ രണ്ടു മീശ! അതു കൊണ്ടെക്കൊടുത്തില്ലെങ്കിൽ പരിഭവം, “ഓ, എന്നാലും ഞാൻ പൂച്ച പോലുള്ള സിംഹത്തിന്റെ മുഖത്തെ രണ്ടു പൂട വേണമെന്നു പറഞ്ഞിട്ട്. ഓ, എല്ലാം ഇതേയുള്ളൂ' എന്നും പറഞ്ഞു വിങ്ങിപ്പൊട്ടിക്കരയും ഭർത്താവെന്തു ചെയ്യും? വേറൊരിനമുണ്ട്. അവർക്കുവേണ്ടത്, എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ നിന്ന് ഒരു ചെറിയ കഷണം മഞ്ഞു കട്ടയാണ്. 'അതു കൊണ്ടെത്തരാത്ത ആളല്ലേ...എന്നെ അങ്ങു കോര് ' ഭർത്താവെന്തു ചെയ്യും? ജമീലാബീബി കൊണ്ടുവരാൻ പറഞ്ഞത് ഇത്തരം വല്ല കുശാ ങ്ങളുമാണോ? വെറും രണ്ടേ രണ്ടു പൂൻപഴം! അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു. കുളി കഴിഞ്ഞ്, ഒസുവും എടുത്ത്, പോയി ഒരു കുല പൂവൻ പഴം വാങ്ങണം. മൂപ്പർ അങ്ങനെ പുഴവക്ക ത്തെത്തി.
നദി ഒരു കാവിനിറമായ സമുദ്രമായിരിക്കുന്നു. എന്തൊരു ഒഴുക്ക്. ഇരുകരകളിലും വെള്ളത്തിലേക്കു ചാഞ്ഞു നിന്നിരുന്ന വൃക്ഷങ്ങളൊന്നും കാണാനില്ല. എന്തെല്ലാം സാധനങ്ങളാണ് ഒഴുകിപ്പോകുന്നത്. നദി ആകെക്കൂടി ഭയാനകമായിരിക്കുന്നു.

അബ്ദുൾഖാദർ സാഹിബ് നദിയിലിറങ്ങി കുളിച്ചു. എന്നുവെച്ചാൽ ഒന്നു മുങ്ങി എന്നു മാത്രം. വെള്ളത്തിനു മഞ്ഞു കട്ടയെക്കാൾ തണുപ്പ്. മൂപ്പർ ഒന്നു എടുക്കാൻ മറന്നുപോയി. വേഗത്തിൽ കരയ്ക്കു കയറി. തല തുവർത്തി കടത്തു കടവിലെ കടയിലേക്കോടി. അവിടെ ചെന്നപ്പോൾ... കണ്ണൻ പഴമുണ്ട്, പാളേങ്കോടനുണ്ട്, പടറ്റിയുണ്ട്. പക്ഷേ, പൂവൻപഴം ഇല്ല! എന്താ ചെയ്യുക? മൂപ്പർ കടത്തുവഞ്ചിയിൽ കയറി. വഞ്ചി നീങ്ങി. നടുപ്പുഴയിൽ എത്തിയപ്പോൾ നല്ലൊരു കാറ്റു വീശിത്തുടങ്ങി. അതോടെ ലോകം ഇരുണ്ടും തുടങ്ങി. വഞ്ചി, ഒരു കണക്കിൽ വഞ്ചിക്കാരൻ മറുകരയിൽ എത്തിച്ചു. അബ്ദുൾഖാദർ സാഹിബ് ഇറങ്ങി ഓടി. പകുതി വഴിയായപ്പോൾ മഴയും തുടങ്ങി. മൂപ്പർ ഓടി ബസാറിൽ ചെന്നു കടയിൽ കയറി നിന്നു. ഗംഭീരൻ മഴ! കടകളിലൊക്കെ വിളക്കു തെളിഞ്ഞു. മഴ ഒന്നു മാറാൻ മുപ്പരങ്ങനെ നിന്നു. കലശലായ കാറ്റുമുണ്ട്. സമയം പോയതറിഞ്ഞില്ല. പഴയ കൂട്ടുകാരായ ചില അലവലാതികളോടു വർത്തമാനം പറഞ്ഞ് അങ്ങനെ ഇരുന്നു. എന്നിട്ടു നോക്കുമ്പോൾ മണി എട്ടോടുത്തിരി ക്കുന്നു! മൂപ്പർക്കു പരിഭ്രമമായി. ജമീലാബീബി രാത്രി ഒറ്റയ്ക്കിരുന്നു പേടിക്കും. മൂപ്പർ ഇറങ്ങി. വളരെ കടകളിൽ അന്വേഷിച്ചു. പക്ഷേ, പൂവൻപഴം മാത്രം ഇല്ല! എന്താ ചെയ്യുക? വളരെ നിരാശ തോന്നി ഒടുവിൽ ഒരു ഡസൻ ഓറഞ്ചസ് മൂപ്പര് വാങ്ങി. പൂവൻ പഴത്തെക്കാൾ നല്ലതല്ലേ മധുരനാരങ്ങ വിലയും കൂടുതലുണ്ട്; വിറ്റാമിനും കൂടുതലുണ്ട്. അതെല്ലാം ഒരു കടലാസുപൊതിയിലാക്കി മൂപ്പർ നടന്നു. നല്ല മഴയും നല്ല ഇരുട്ടും. ഒരിടത്തും ഒരു വെളിച്ചമില്ല. പൂവൻപഴവും മഴയും കൂടി ഒരു ഭയങ്കര ഗൂഢാലോചന നടത്തുകയാണല്ലേ? അബ്ദുൾഖാദർ സാഹിബ് കടത്തുകടവിൽ വന്നു. ആരുമില്ല, മൂപ്പർ ഇരുളിനെ നോക്കി മഴയിലൂടെ വഞ്ചിക്കാരനെ വിളിച്ചു. ഒരു പത്തിരുപതു പ്രാവശ്യം 'പൂ.. ഹോയി!' എന്നു കൂവി. ആരു കേൾക്കാൻ തൊണ്ടയടഞ്ഞതല്ലാതെ വേറെ വിശേഷമൊന്നുമില്ല. രണ്ടും കല്പിച്ചു മൂപ്പർ നീന്താൻ ഉറച്ചു. ഷർട്ടൂരി. തോർത്തിൽ നാരങ്ങ കെട്ടി തലയിൽ വെച്ചു. അതിന്റെ രണ്ടു തുമ്പും താടിയിൽ ബലമായി കെട്ടി. ഷർട്ടും മുണ്ടും നാരങ്ങയുടെ പുറമെ തലയിൽ കെട്ടി. മൂപ്പർ വിചാരിച്ചു. മൂപ്പത്തി ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും? നോക്ക് ജമീലാ, അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു. പെണ്ണുകെട്ടിയിട്ടില്ലായിരുന്നെങ്കിൽ എവിടെയെങ്കിലും എനിക്കു കയറി കിടക്കാമായിരുന്നില്ലേ? കണ്ടോ ആണിന്റെ സ്വാതന്ത്ര്യം പോകുന്ന പോക്ക്! യാറബ്ബുൽ ആലമീനായ തമ്പുരാനേ, ഞാൻ നദി യിൽ ചാടി നീന്താൻ പോകുന്നു. എന്നെ നീ രക്ഷിക്കണം! അങ്ങ നെ വിചാരിച്ചു കൊണ്ട് അബ്ദുൾഖാദർ സാഹിബ് കിഴക്കോട്ടു നദിവക്കത്തു കൂടെ ഒരു ഫർലോങ്ങ് നടന്നു. നദി കിഴക്കു നിന്നു പടിഞ്ഞാട്ടാണൊഴുകുന്നത്. നേർക്കു നീന്തിയാൽ ഒഴുക്ക് ഒരു ഫർലോങ്ങിൽ കൂടുതൽ താഴത്തേക്കു കൊണ്ടു പോയേക്കും!

അബ്ദുൾഖാദർ സാഹിബ് ധൈര്യപൂർവ്വം ഇറങ്ങി. എങ്കിലും

മുങ്ങി മരിച്ചു പോയാലോ? പക്ഷേ, ജമീലാബീബിക്കു

വേണ്ടിയല്ലേ? വെള്ളം അരവരെയായി. കാലുകൾ ഉറയ്ക്കുന്നില്ല.

മൂപ്പർ അങ്ങു നീന്തിത്തുടങ്ങി. തല മാത്രമേ വെളിയിലുള്ളൂ.

തുഴഞ്ഞും നീന്തിയും മുന്നോട്ടു പോയി. ഇരുട്ടിലെ ഒഴുക്കിൽ

മുന്നോട്ടേത്, പിന്നോട്ടേത്. ഒന്നും അറിഞ്ഞു കൂടാ, ഒരുഹം വെച്ച്

അങ്ങു പോകയാണ്. നടുപ്പുഴയിൽ എപ്പോൾ ചെന്നെന്നോ കര

എപ്പോൾ പറ്റുമെന്നോ ഒന്നും അറിഞ്ഞു കൂടാ. കൈകാലുകൾ

കുഴഞ്ഞു തുടങ്ങി. ഒടുവിൽ, എന്തിലോ എവിടെയോ മൂപ്പർക്കു

പിടി കിട്ടി. ശക്തിയോടെ ഒഴുക്കു താഴത്തേക്കു വലിച്ചു കൊണ്ടു

പോകുന്നു! പിടി വിട്ടില്ല. രണ്ടുമൂന്നു കവിൾ വെള്ളം കുടിച്ചു,

അബ്ദുൾഖാദർ സാഹിബിനു മനസ്സിലായി, പിടികിട്ടിയിരിക്കുന്നത്

ഒരു ഇല്ലിക്കൂട്ടിലാണ്. അനേകം മുള്ളുകളുടെയും കൊമ്പു

കളുടെയും പ്രതിഷേധം വകവെക്കാതെ മൂപ്പർ കരയ്ക്കു കയറി.

ഇരുന്നു വിറച്ചു. ഓർത്തു ഭയന്നു വിറച്ചു. ചുമ്മാ ഇങ്ങനെ

ഇരുന്നാലോ? കാട്ടിലും മുള്ളിലും കൂടി അബ്ദുൾഖാദർ സാഹിബ്

നടന്നു. പിറന്നപടിയാണ് ! മുണ്ടും ഷർട്ടും നഷ്ടപ്പെട്ടുപോയി.

താടിയിൽ കെട്ടിയിരുന്നതു കൊണ്ട് തോർത്തും നാരങ്ങയും

പോയില്ല. വളരെ ചെറിയ കമ്പുകളുള്ള ഒരു കൊമ്പൊടിച്ചു

വടിയാക്കിക്കൊണ്ട് അബ്ദുൾഖാദർ സാഹിബ് നടന്നു. ഒരു

വാഴത്തോട്ടം! മിന്നലിൽ ലോകം മൂപ്പർ കണ്ടു. ഒരു വീടും. അപ്പോൾ

സംഗതി മനസ്സിലായി. ചെല്ലേണ്ടിടത്തു നിന്ന് ഒരു അര മൈൽ

താഴത്തേക്കു പോന്നിരിക്കുന്നു!
ആ വീടിന്റെ പടികടന്നു തപ്പിത്തടഞ്ഞു തെങ്ങുംപാലം കടന്ന് അങ്ങ് നടന്നു. അപ്പോഴേക്കും ഒരു പട്ടി കുരച്ചു. അതോടെ വേറൊന്നും. അങ്ങനെ നാട്ടിലുള്ള എല്ലാനായ്ക്കളും! സദാചാര ത്തിന്റെ പേരിലായിരിക്കും അവർ കുരയ്ക്കുന്നത് മൂപ്പർ വിചാ രിച്ചു. എന്താ ചെയ്യുക! ഇടവഴികളും പാലങ്ങളും പെരുവഴികളും കടന്ന് ഒരു കണക്കിൽ താമസസ്ഥലത്തു ചെന്നു. ഹാവൂ! അവിടെ വെളിച്ചമുണ്ട്. പ്രിയപ്പെട്ട ജമീലാ ഉറങ്ങിയിട്ടില്ല. അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു. ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ. ജമീലാ വാതിൽ തുറക്കൂ എന്നു മൂപ്പർ പറഞ്ഞില്ല. തോർത്തുടുത്തിട്ടാ വട്ടെ, എന്നു വിചാരിച്ച് വരാന്തയിൽ കയറി. എന്നിട്ടു ജനാലവഴി അകത്തേക്ക് നോക്കി. തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും അബ്ദുൾഖാദർ സാഹിബ് തന്നത്താൻ ചിരിച്ചുപോയി. മനോഹര മായ ഒരു രംഗം.

മേശപ്പുറത്ത് ഒരു വിളക്കിരുന്നു കത്തുന്നു. അതിനടുത്തു രണ്ടു

വലിയ പ്ലേറ്റുകൾ അതു രണ്ടും വേറെ പ്ലേറ്റുകൾ കൊണ്ടു

മൂടിയിട്ടുണ്ട്. അരികത്തായി നാലഞ്ചു ചെറു പ്ലേറ്റുകൾ. അതു

മൊക്കെ മൂടിയിട്ടുണ്ട്. ചോറും കറികളുമാണതിൽ. ഭർത്താവിനെ

കാത്തു ഭാര്യയും. കൈയിൽ ഭയങ്കരനായ ഒരു വെട്ടു കത്തി

അതുമായി ജമീല ബീബി കസേരയിൽ ഇരുന്നു തളർന്നു മേശമേൽ

തലവെച്ച് ഉറങ്ങുകയാണ്.

അതു കൂടാതെ വേറെയുമുണ്ട് വിശേഷം. മുൻവശത്തെ വാതിൽ അകത്തു നിന്നു സാക്ഷ ഇട്ടിട്ടുണ്ട്. പക്ഷേ, വെളിയിൽ നിന്നു വല്ല കള്ളന്മാരും വാതിൽ തള്ളി സാക്ഷ ഞെരിച്ച് അകത്തു കടന്നെങ്കിലോ? ആയതിനാൽ ഒരു മേശ വലിച്ചുനീക്കി വാതിലോടു ചേർത്ത് ഇട്ടിരിക്കുന്നു. മേശയ്ക്കു ഘനം പോരാഞ്ഞിട്ടെന്ന മാതിരി മേശപ്പുറത്ത് ചെറിയ ഒരു തലയണയും പോരേ!

പെണ്ണുങ്ങളുടെ ബുദ്ധി കണ്ടോ, എന്നും വിചാരിച്ച് അബ്ദുൾഖാദർ സാഹിബ് ജമീലാബീബിയെ വിളിച്ചുണർത്താൻ ഭാവിച്ചപ്പോൾ വേറൊരു രസം: അടുക്കളവാതിലിലൂടെ നല്ല വെളിച്ചം മുറ്റത്തു വീഴുന്നു. അതെന്താ? മൂപ്പർ അങ്ങോട്ടു ചെന്നു. രസം തന്നെ! മൂപ്പത്തി പരിഭ്രമത്തിനിടയ്ക്ക് അടുക്കള വാതിൽ അടയ്ക്കാൻ മറന്നുപോയി. ലോകത്തിലുള്ള സർവ കള്ളന്മാർക്കും ഒരു ഘോഷയാത്രയായി നിർബാധം കടന്നു ചെല്ലാം, എന്നും വിചാരിച്ച് അബ്ദുൾഖാദർ സാഹിബ് അകത്തു കടന്നു.
ശബ്ദമുണ്ടാക്കാതെ പതുക്കെ, വളരെ പതുക്കെ, വാതിലടച്ചു സാക്ഷയിട്ടു. കൈയിലിരുന്ന കമ്പ് അടുക്കളയിൽ വെച്ചിട്ട് പതുക്കെ ഡ്രസ്സുമുറിയിൽ ചെന്നു. ദേഹം പടവും മുറിഞ്ഞിട്ടുണ്ട്; ചോരയും ഒലിക്കുന്നുണ്ട്. ജമീലാ, നിനക്കു വേണ്ടി എന്തു മാത്രം ചോരയാണു ഞാൻ ചിന്തിയത്. നോക്കു! മൂപ്പർ മുപ്പത്തി മുഖത്തിടുന്ന മണമുള്ള പൗഡർ ദേഹത്തെല്ലാം പൂശി. എന്നിട്ടു ഡസ്സു ചെയ്തു മുടി ചീകി വെച്ചു. അതിനുശേഷം ജമീലാ ബീബിയെ വിളിക്കാൻ ഭാവിച്ചപ്പോൾ നിസ്കാരത്തിന്റെ കാര്യം ഓർമ വന്നു. മിബും ഇഷായും നിസ്കരിച്ചിട്ടില്ല. അതു നടത്തിക്കളയാം. മൂപ്പർ അടുക്കളയിൽ ചെന്ന് വെള്ളം എടുത്ത് ഒന്നു ഉണ്ടാക്കി വന്നു നിസ്കരിച്ചു. ജമീലാബീബിക്കുവേണ്ടി തന്റെ ജീവനെ രക്ഷിച്ചതിന്, യാറബ്ബൽ ആലമീനായ തമ്പുരാനോടു പ്രാർത്ഥിക്കുകയും ചെയ്തു. അതും കഴിഞ്ഞ് ഓറഞ്ചസ് രണ്ടു പാത്രങ്ങളിലാക്കി മേശപ്പുറത്തു കൊണ്ടു വെച്ചിട്ട് വിളിച്ചു.

“മഹാറാണി!

ജമീലാബീബി ഞെട്ടി, പേടിച്ച് വെട്ടുകത്തിയുമായി കണ്ണു തുറന്നു!

"ഇവനെ വെട്ടരുത്!' അബ്ദുൾഖാദർ സാഹിബ് പറഞ്ഞു. "കള്ളനൊന്നുമല്ല. ഈ നിൽക്കുന്നത് സാധുവും ബുദ്ധിഹീന നുമായ സാക്ഷാൽ അബ്ദുൾഖാദറാണ്

'കടത്തെല്ലാം അലഞ്ഞു നടന്നിട്ടു വന്നല്ലോ?' എന്നും പറഞ്ഞു വാതില്ക്കൽ നോക്കിയപ്പോൾ മൂപ്പത്തി ഒന്നു പകച്ചു. "അകത്തെങ്ങനെ കടന്നു

അബ്ദുൾഖാദർ സാഹിബ് പറഞ്ഞു.

"ഈ പയ്യൻ വരുമ്പോൾ വാതിലുകളായ വാതിലുകളെല്ലാം താനേ തുറക്കപ്പെടും; ഹൃദയങ്ങളായ ഹൃദയങ്ങളെല്ലാം താനേ....!

'വിഡ്ഢിത്തം പറയാതിരിക്കൂ, എങ്ങനെ കടന്നു?'

മൂപ്പർ പറഞ്ഞു:

'അടുക്കളവഴി!'

മുപ്പത്തി ചോദിച്ചു:
"വല്ല കമ്പും ഇട്ട് സാക്ഷ നീക്കി തുറന്നല്ലേ? വല്ല കള്ളന്മാരും അതു കണ്ടെങ്കിലോ? ഇനി അവരും കയറും! ഇനി ഈ വീട്ടിൽ മനസ്സമാധാനത്തോടെ എങ്ങനെ താമസിക്കും?'

അബ്ദുൾഖാദർ സാഹിബ് പറഞ്ഞു:

"ബ്ലഡി ളേ! വാതിൽ അടച്ചിട്ടില്ലായിരുന്നു.

ജമീലാബീബി പറഞ്ഞു:

“ഓ.... ഒരു മാതിരി സംസ്കാരത്തോടെ സംസാരിച്ചു. വാതലിടച്ചിട്ടില്ലായിരുന്നുവത്രെ!'

“യാറബ്ബൽ ആലമീൻ! അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു: “പെണ്ണുങ്ങൾ ചെയ്ത തെറ്റിനെ അവരെക്കൊണ്ടു സമ്മതിപ്പിക്കാൻ സാധിക്കുമോ?' മൂപ്പർ ചോദിച്ചു.

“നീ നിസ്കരിച്ചോ?'

"നിസ്കരിച്ചു!' എന്നും പറഞ്ഞ് എണീറ്റപ്പോൾ മൂപ്പത്തി ഓറഞ്ചസ് കണ്ടു. മുഖം തുടുത്തു. ദേഷ്യമായി. കൊണ്ടു വന്നു വെച്ചിരിക്കുന്നു! വല്ലവരും തിന്നുമോ?

വളരെ അവജ്ഞയോടെ ജമീലാബീബി ഓറഞ്ചസ്സിനെ നോക്കി; കരിച്ചു കളയാനുള്ള ദേഷ്യത്തോടെ. എങ്കിലും അഭിപ്രായം ഒന്നും പറഞ്ഞില്ല.

അബ്ദുൾഖാദർ സാഹിബ് പറഞ്ഞു:

"പൂവൻപഴം ഒരിടത്തുമില്ല.

ജമീലാബീബി സമാധാനം ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ്? കൊണ്ടു വന്നു വെച്ചിരിക്കുന്നു....!

കൈ കഴുകാൻ വെള്ളം മുപ്പത്തി കൊണ്ടു വന്നു വെച്ചു. രണ്ടു പേരും കൈ കഴുകി ഊണും കഴിച്ചു.

“കൂട്ടാൻ നന്നായിരിക്കുന്നു! അബ്ദുൾഖാദർ സാഹിബ് പറഞ്ഞു. പരമാർത്ഥത്തിൽ കറികളെല്ലാം തീരെ പൊട്ടയാണ്. ഉപ്പില്ല; ചിലതിന് എരിവു കൂടുതല്. എങ്കിലും സഹധർമ്മിണിയെ കുറ്റം പറയുന്നതു ശരിയാണോ?

മുപ്പത്തി ഒരു സന്തോഷവാർത്ത പറഞ്ഞു:
“ഞാൻ ഉറങ്ങാൻ പോകുന്നു!

മൂപ്പർ പറഞ്ഞു:

"ഓറഞ്ചസ് തിന്നിട്ടുറങ്ങാം. പൂവൻ പഴം എങ്ങുമില്ല. ഞാൻ മല വെള്ളം നീന്തിക്കൊണ്ടു വന്നതാണ്.

മൂപ്പത്തി പറഞ്ഞു:

"ചുമ്മാ നുണയൊന്നും പറയേണ്ട. എനിക്കു മധുരനാരങ്ങ ഇഷ്ടമല്ല! കൊണ്ടുവന്നവർ തിന്നോളൂ.

മൂപ്പത്തി മൂക്കിന്റെ തുമ്പുയർത്തി നിവർന്ന് നടന്നു കിടക്കയിൽ ചെന്നു വീണു.

അബ്ദുൾഖാദർ സാഹിബ് നാരങ്ങയുടെ തൊലി കളഞ്ഞു. അല്ലികൾ ഒരു പാത്രത്തിൽ നിറച്ചു. എന്നിട്ടു വിളിച്ചു

*szalejo.....!"

"മനസ്സില്ല!

മനസ്സില്ലേ? അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു നിക്കാഹ് കഴിഞ്ഞ ഉടനെ പെണ്ണിന്റെ പള്ളയ്ക്ക് ഒരാറു കുത്തു കൊടുക്കേണ്ട തായിരുന്നു!

'ജമീലാ! ഇവിടെ എണീറ്റു വരൂ ശീഘ്രം!

“എനിക്കുറക്കം വരുന്നു!

“അതുവോ?' മൂപ്പർ എണീറ്റു ചെന്നു വളരെ സൗമ്യതയോടെ പറഞ്ഞു: “ജമിലാ ഞാൻ വളരെ കഷ്ടപ്പെട്ടു കൊണ്ടു വന്ന താണ്.നോക്ക്, ഞാൻ പുഴ നീന്തി വെള്ളം കുടിച്ചു മരിച്ചു പോയിരു ന്നെങ്കിലോ?'

ജമീലാബീബി കിടന്നു കൊണ്ടു തലയണയിൽ മുഖം അമർത്തി.

"ജമീലാ

ജമീലാ മുഖം അല്പം തിരിച്ചു.

“ഞാൻ പറഞ്ഞതു പൂവൻപഴമാണ്!'

"നാട്ടിൽ പൂവൻപഴം ഇല്ല. നാളെ ഞാൻ എവിടെന്നെങ്കിലും വാഴത്തൈകൾ കൊണ്ടുവരാം.
3
ലേഖനങ്ങൾ
പൂവൻ പഴം
0.0
മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ് ബഷീറിന്റെ കൃതികൾ. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും ആവിഷ്കരണരീതിയുടെ പുതുമയും അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയങ്ങളും രസകരങ്ങളുമാക്കുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത കഥകളിലൊന്നാണ് പൂവമ്പഴം)
1

ഒന്ന്

8 November 2023
0
0
0

മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ്

2

രണ്ട്

8 November 2023
0
0
0

അബ്ദുൾ ഖാദർ സാഹിബ് തിരിഞ്ഞു നിന്നു. മൂപ്പർ വിചാരിച്ചു. യാറബ്ബൽ ആലമീൻ! അരിവയ്പുകാരിയുടെ പ്രശ്നമാണു വരുന്നത്. എന്താ ചെയ്ക? അരിവയ്പുകാരിയെ കൂടാതെ ജീവിച്ചുകൂടേ? നമ്മുടെ സംഗതികൾ നമ്മൾ തന്നെ നിർവഹിക്കണം. ഒര

3

മൂന്ന്

8 November 2023
1
0
0

ഓ....അതെല്ലാം കുലച്ചു കായായി പഴുക്കുമ്പോൾ തിന്നുകൊള്ളാം!'“ആട്ടെ, ഈ ഓറഞ്ചസ് തിന്നു; നല്ല വിറ്റാമിനുള്ളതാണ്.“എനിക്കു വേണ്ട!'"നീ തിന്നേ തീരൂ!'ജമീലാബീബി എണീറ്റിരുന്നു. വളരെ ധിക്കാരത്തോടെ തനി ലേഡിമട്ടിൽ ചോ

---

ഒരു പുസ്തകം വായിക്കുക