shabd-logo

മൂന്ന്

8 November 2023

2 കണ്ടു 2
ഓ....അതെല്ലാം കുലച്ചു കായായി പഴുക്കുമ്പോൾ തിന്നുകൊള്ളാം!'

“ആട്ടെ, ഈ ഓറഞ്ചസ് തിന്നു; നല്ല വിറ്റാമിനുള്ളതാണ്.

“എനിക്കു വേണ്ട!'

"നീ തിന്നേ തീരൂ!'

ജമീലാബീബി എണീറ്റിരുന്നു. വളരെ ധിക്കാരത്തോടെ തനി ലേഡിമട്ടിൽ ചോദിച്ചു:

"തിന്നില്ലേൽ തല്ലി തീറ്റുമോ?'

റൈറ്റ്! അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു. നല്ലൊരാശയം! മൂപ്പർ മിണ്ടാതെ അടുക്കളയിൽ ചെന്നു കമ്പിൽ നിന്ന് രണ്ടു ചെറു ചുള്ളികൾ ഒടിച്ചെടുത്തു കൊണ്ടു വന്നു.

ജമീലാബീബി വടി കണ്ടു. 'ഭ' എന്നു പറയുന്ന മാതിരി മൂപ്പത്തി ഇരുന്നു.

മൂപ്പർ പറഞ്ഞു:

"എണീക്ക്

"മനസ്സില്ല!'

“മനസ്സില്ലേ?' മൂപ്പർ പോയി വെട്ടുകത്തി എടുത്തു കൊണ്ടു

വന്നു.

"ബുസ്ക്!' എന്നു പറയുന്ന മാതിരി ജമീലാബീബി ഇരുന്നു.

“വരൂ'. മൂപ്പർ വിളിച്ചു. മൂപ്പത്തി പറഞ്ഞു: “മനസ്സില്ല.'

“അതുവോ?' മൂപ്പർ ജമീലാബീബിയുടെ തുടയിൽ രണ്ടു ചുട്ട അടി വെച്ചു കൊടുത്തു. എന്നിട്ടു വെട്ടു കത്തി കാണിച്ചു.

'അടുത്തതു വെട്ട്!

മുപ്പത്തി നിറഞ്ഞ കണ്ണുകളോടെ എണീറ്റു.

ആ കണ്ണുനീര്... അതു കണ്ടപ്പോൾ - എന്താ പറയുക! അബ്ദുൾഖാദർ സാഹിബിന്റെ ഹൃദയം അങ്ങു തകർന്നുപോയി. ആണല്ലേ? പെണ്ണിന്റെ കണ്ണുനീർ കണ്ടാൽ വിഷമം തോന്നാതിരി ക്കുമോ? എന്നാലും കുറച്ചു സമയത്തേക്ക് അബ്ദുൾഖാദർ സാഹിബ് തന്റെ ഹൃദയം ഒരു കരിങ്കൽ ഉണ്ടയാക്കി മാറ്റി. എന്നിട്ടു പറഞ്ഞു.
"ജമീലാ കണ്ണുനീർ ചുമ്മാ കളയേണ്ട വേണമെങ്കിൽ നീ ഒരു ഭരണിയിൽ കരഞ്ഞു വെച്ചോളൂ. ഞാൻ പിന്നെ അതിൽ കുളിച്ചു കൊള്ളാം! കേട്ടോ?

ജമീലാബീബി ഗദ്ഗദത്തോടെ ചോദിച്ചു:

"ഹെന്നെ കൊല്ലാൻ പോകുകയാണോ?'

"ഹ!! മൂപ്പർ പറഞ്ഞു: 'നിന്നെ ഹറുത്തു ചെറിയ കഷണങ്ങളാക്കി ബിരിയാണി വയ്ക്കാൻ പോകുന്നു!

മൂപ്പർ മൂപ്പത്തിയുടെ കൈ പിടിച്ച് അടുത്ത മുറിയിൽ കൊണ്ടുപോയി നാരങ്ങയുടെ മുമ്പിൽ നിർത്തി.

“എടുത്തു തിന്നൂ!' അബ്ദുൾഖാദർ സാഹിബ് ആജ്ഞാപിച്ചു. ജമീലാബീബി അതു കേട്ട ഭാവം പോലും കാണിച്ചില്ല. ചുമ്മാ അങ്ങനെ 'ബുസ്ക്' എന്നു പറയുന്ന മാതിരി നിന്നു.

ഭർത്താവു പറഞ്ഞാൽ കൂട്ടാക്കുകില്ലല്ലേ? മൂപ്പർ മുപ്പത്തി യുടെ ചന്തിയിൽ ഫട്ട്റൂക്കോ!' എന്നു പറയുന്ന മാതിരി ആറെണ്ണം വെച്ചു വീക്കിക്കൊടുത്തു!

മൂപ്പത്തി ഒരല്ലി എടുത്തു തിന്നു

"പോരാ! ഇനിയും!' മൂപ്പർ പതുക്കെ ഗർജിച്ചു. അതിനു പുറമേ വെട്ടുകത്തിയും കാണിച്ചു.

“കണ്ടോ? കാച്ചിക്കളയും; തിന്നു മുപ്പത്തി തെരുതെരെ അല്ലികൾ എടുത്തു തിന്നു.

മൂപ്പർ പറഞ്ഞു:

"കുരു കളഞ്ഞ് പതുക്കെ തിന്നാൽ മതി!'

അങ്ങനെ കണ്ണീരൊലിപ്പിച്ചു കൊണ്ട് ജമീലാബീബി പതുക്കെ കുരു കളഞ്ഞു തിന്നു തുടങ്ങി.

അബ്ദുൾഖാദർ സാഹിബ് അടിയന്തരാവശ്യങ്ങളെപ്പറ്റി ചോദിച്ചു:

"ഞാൻ നിന്റെ ആരാ?'

മൂപ്പത്തി പറഞ്ഞു:
ആവോ
'വെട്ടുകത്തി കണ്ടോ!....നിന്റെ ആരാണു ഞാൻ? “ഭർത്താവ്!!
ഇല്ല
മൂപ്പർ ചോദിച്ചു.

"വെട്ടുകത്തി കണ്ടോ... നീ എന്നെ ഇനി നന്നാക്കാൻ ശ്രമിക്കുമോ? ഇല്ലെന്നു വേഗം പറഞ്ഞോളൂ വെട്ടുകത്തി കണ്ടോ?'

മൂപ്പർ ചോദിച്ചു.

'ആ തിന്നുന്നതെന്താണ്?

"ഓറഞ്ചസ്.

മൂപ്പർ മുപ്പത്തിയുടെ ചന്തിക്ക് ഒന്നു കൂടി കൊടുത്തു. “വെട്ടുകത്തി കണ്ടോ? പറയൂ, തിന്നുന്നതു പൂവൻപഴം!

"പൂവൻപഴം!!

"അരിവെയ്പുകാരി വേണോ? വേണ്ടെന്നു പറയൂ. വെട്ടു കത്തി കണ്ടോ?'

*വേണ്ട!"

“നീ ലേഡിയാണോ? വെട്ടുകത്തി കണ്ടോ?...നീ എന്റെ പെണ്ണ് -
അല്ലേ..
'ഹതെ!

"മോട്ടോർ ഡ്രൈവറന്മാർ, റിക്ഷാവണ്ടിക്കാർ, കവികൾ, ചുമട്ടുകാർ, രാഷ്ട്രീയ പ്രവർത്തകന്മാർ, ബീഡിതെറുപ്പുകാർ - വർത്തിക്കാമോ എനിക്ക് അവരോടൊക്കെ സമത്വത്തിൽ വർത്തിക്കാമോ ...വെട്ടുകത്തി കണ്ടോ?... വർത്തിക്കാം,വർത്തിക്കാമെന്നു പറയൂ!'

“വർത്തിക്കാം. വർത്തിക്കാം!'

"തിന്നുന്നതെന്ത്?

"പൂവൻപഴം!

വെട്ടുകത്തിയും വടിയും ഒക്കെ താഴെ ഇട്ടിട്ട് 'ഹെന്റെ കരളേ
എന്നും പറഞ്ഞ് അബ്ദുൾഖാദർ സാഹിബ് ജമീലാബീബിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മുപ്പത്തിയുടെ ചന്തിയിലും തുടയിലു മൊക്കെ അടിയുടെ പാടുകൾ അതിൽ തൊട്ടപ്പോൾ മൂപ്പരുടെ ഹൃദയം തകർന്നുപോയി.

"ഹെന്റെ കരളിനു വളരെ നൊന്തോ?' മൂപ്പർ ചോദിച്ചു. മൂപ്പത്തി ദീർഘനിശ്വാസത്തോടെ പറഞ്ഞു:

എന്നാലും മൂപ്പരുടെ ഹൃദയം വേദനിച്ചു. ആണല്ലേ?

അങ്ങനെ ആ രാത്രി കഴിഞ്ഞു. പകൽ വന്നു. ദിവസങ്ങൾ വർഷങ്ങളായി മാറി. നദിയിൽ അനേകതവണ വെള്ളപ്പൊ ക്കമുണ്ടായി. ജമീലാബീബി ഒമ്പതു തവണ പെറ്റു. ലോകത്തിൽ പല മാറ്റങ്ങളുമുണ്ടായി. സാമ്രാജ്യങ്ങൾ തകർന്നു. കിരീടങ്ങളും ചെങ്കോലുകളും സിംഹാസനങ്ങളും പറന്നു. പുതിയ ആശയ ങ്ങൾക്ക് ആധിപത്യം കിട്ടി. മനുഷ്യസമുദായം വളരെ പുരോ ഗമിച്ചു. അബ്ദുൾഖാദർ സാഹിബിനും ജമീലാബീബിക്കും വളരെ വയസ്സായി. പല്ലൊക്കെ പോയി. രണ്ടു പേരും നരച്ചു കൂനി, പടു കിഴവനും കിഴവിയും, മക്കളും മക്കളുടെ മക്കളുമായി. അങ്ങനെ കഴിഞ്ഞു വരികയാണെങ്കിലും, പഴയ സംഗതികളിൽ ചിലതെ ങ്കിലും, ഓർക്കാതിരിക്കുമോ! അബ്ദുൾഖാദർ സാഹിബ് ചിരിച്ചു കൊണ്ട് ജമീലാബീബിയോടു ചോദിക്കും.

"മഹാറാണീ പണ്ടു നീ പൂവൻപഴം വേണമെന്നു പറഞ്ഞ പ്പോൾ, രാത്രി പുഴ നീന്തി ഞാനെന്താ കൊണ്ടുവന്നത്?

ജമീലാബീബി ചിരിച്ചു കൊണ്ടു പറയും:

"പൂവൻപഴം!'

മൂപ്പർ ചോദിക്കും:

“അതെങ്ങനെ ഇരുന്നു?

മൂപ്പത്തി പറയും:

'ഓറഞ്ചു പോലെ ഉരുണ്ട്!

"ഹ ഹ - ഹ ' എന്നു ചിരിച്ചു കൊണ്ടു മൂപ്പർ ചോദിക്കും:

“എന്താ കൊണ്ടു വന്നത്?'

മൂപ്പത്തി പറയും:

"പൂവൻപഴം! പൂവൻപഴം!!!
3
ലേഖനങ്ങൾ
പൂവൻ പഴം
0.0
മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ് ബഷീറിന്റെ കൃതികൾ. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും ആവിഷ്കരണരീതിയുടെ പുതുമയും അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയങ്ങളും രസകരങ്ങളുമാക്കുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത കഥകളിലൊന്നാണ് പൂവമ്പഴം)
1

ഒന്ന്

8 November 2023
0
0
0

മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ്

2

രണ്ട്

8 November 2023
0
0
0

അബ്ദുൾ ഖാദർ സാഹിബ് തിരിഞ്ഞു നിന്നു. മൂപ്പർ വിചാരിച്ചു. യാറബ്ബൽ ആലമീൻ! അരിവയ്പുകാരിയുടെ പ്രശ്നമാണു വരുന്നത്. എന്താ ചെയ്ക? അരിവയ്പുകാരിയെ കൂടാതെ ജീവിച്ചുകൂടേ? നമ്മുടെ സംഗതികൾ നമ്മൾ തന്നെ നിർവഹിക്കണം. ഒര

3

മൂന്ന്

8 November 2023
1
0
0

ഓ....അതെല്ലാം കുലച്ചു കായായി പഴുക്കുമ്പോൾ തിന്നുകൊള്ളാം!'“ആട്ടെ, ഈ ഓറഞ്ചസ് തിന്നു; നല്ല വിറ്റാമിനുള്ളതാണ്.“എനിക്കു വേണ്ട!'"നീ തിന്നേ തീരൂ!'ജമീലാബീബി എണീറ്റിരുന്നു. വളരെ ധിക്കാരത്തോടെ തനി ലേഡിമട്ടിൽ ചോ

---

ഒരു പുസ്തകം വായിക്കുക