shabd-logo

ഒന്ന്

8 November 2023

1 കണ്ടു 1
മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ് ബഷീറിന്റെ കൃതികൾ. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും ആവിഷ്കരണരീതിയുടെ പുതുമയും അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയങ്ങളും രസകരങ്ങളുമാക്കുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത കഥകളിലൊന്നാണ് പൂവമ്പഴം)

പൂവൻ പഴം എന്ന ഈ കഥ ഞാൻ മനസ്സായിട്ടെഴുതുന്നതല്ല. അബ്ദുൾഖാദർ സാഹിബിന്റെ ഉപദ്രവം മൂലമാണ്. അദ്ദേഹം വിചാരിക്കുന്നു, ഇതിൽ വലിയ ഒരു ഗുണപാഠമുണ്ടെന്ന്. മൂപ്പരുടെ കെട്ടിയോളായ ജമിലാബീബിയെപ്പറ്റിയാണു കഥ.

ജമീലാബീബി ബി.എ.ക്കാരിയാണ്. അബ്ദുൾഖാദർ സാഹിബ് സ്കൂൾ ഫൈനൽ വരെയേ പഠിച്ചിട്ടുള്ളൂ. നാട്ടുനടപ്പനു സരിച്ച് ബി.എ.ക്കാരിയെ സ്കൂൾ ഫൈനലുകാരൻ കെട്ടാൻ പാടുണ്ടോ? പക്ഷേ, യുദ്ധത്തിൽ പിടിച്ചു പറ്റി എന്നാണ് അബ്ദുൾ ഖാദർ സാഹിബ് വമ്പു പറയുന്നത്. പണ്ടൊക്കെ പെണ്ണുങ്ങളെ ആണുങ്ങൾ കട്ടു കൊണ്ടു പോയിരുന്നു. നീണ്ട കയറിന്റെ തുമ്പിൽ കുടുക്കിട്ട്, അത് എറിഞ്ഞും പെണ്ണുങ്ങളെ പിടിച്ചിരുന്നു. പല ബലാൽക്കാരങ്ങളും പെണ്ണുങ്ങളോട് ആണുങ്ങൾ കാണിച്ചിരുന്നു. അബ്ദുൾഖാദർ സാഹിബ് പരിഷ്കൃത മനുഷ്യനായതു കൊണ്ട് അത്തരമൊന്നുമല്ല ചെയ്തത്. മൂപ്പർ ടൗൺ കേഡിയും ബീഡിത്തൊഴിലാളി യൂണിയൻ സെക്രട്ടറിയും നല്ല ഒരു ഫുട്ബോൾ പ്ലെയറുമായിരുന്നു. ഫോർത്തു ഫോറം മുതൽ സ്കൂൾ ഫൈനൽ വരെ ജമീലാ ബീബിയുമൊരുമിച്ചു പഠിച്ചുവെന്നും ഫോർത്തു മുതൽക്കേ ജമീലാബീബിയിൽ അനുരക്തനായിരുന്നു എന്നുമാണ് അബ്ദുൾഖാദർ സാഹിബ് പറയുന്നത്. ജമീലാബീബി പറയുന്നത് അതു വെറും പച്ചക്കള്ളമാണെന്നാണ്.എങ്ങനെയായാലും ജമീലാബീബി ബി.എ. പാസ്സായി. ബാപ്പയുടെ ബീഡി ഫാക്ടറിയിൽ നിന്നു പണവും ഒക്കെ ഇഷ്ടം പോലെ എടുത്ത് ഒരു വലിയ "ലേഡി'യായി അങ്ങനെ ഗമയിൽ നടക്കുന്ന കാലം. നാട്ടിലെ ചെറുപ്പക്കാരെല്ലാം ജമീലാബീബിയിൽ അനുരക്തരുമാണ്. ജമീലാബീബിയെപ്പറ്റി ഒറ്റശ്ലോകങ്ങൾ, വലിയ പ്രേമകാവ്യങ്ങൾ അങ്ങനെ പലതും കവിപയ്യന്മാർ നിർമിക്കുന്നു. ജമീലാബീബിയുടെ ഹൃദയത്തിന്റെ നേർക്കു നാട്ടിലെ പ്രമാണികളായ ചെറുപ്പക്കാരുടെ ഒരു വ്യൂഹം എന്നു പറയട്ടെ, അവർ വലിയ ക്യൂ ആയി നിൽക്കുന്നു. അബ്ദുൾഖാദർ സാഹിബ് അതിലൊന്നിലും ഉണ്ടായിരുന്നില്ല. മൂപ്പർ കവിത എഴുതാനോ പ്രേമലേഖനം എഴുതാനോ ശ്രമിച്ചില്ല. അതൊന്നും അറിഞ്ഞു കൂടെന്നാണ് അബ്ദുൾഖാദർ സാഹിബ് പറയുന്നത്. മൂപ്പർ ജമീലാബീബിയെപ്പറ്റി ഒ കെസ്സുപാട്ട് എഴുതിയതായി ജമീലാബീബി പറയുന്നുണ്ട്.

അതു വെറും പച്ചക്കള്ളമാണെന്നാണ് അബ്ദുൾഖാദർ സാഹിബ് പറയുന്നത്. മൂപ്പർ ചെയ്തത് ഇപ്രകാരമാണ്: ഒരു ദിവസം ജമീലാബീബിയെ ഇടവഴിയിൽ ചുമ്മാ തടഞ്ഞു നിർത്തി മൂപ്പർ ചോദിച്ചു:

ജമീലാബീബി എന്നല്ലേ പേര്?

ജമീലാബീബിക്കതു രസിച്ചില്ല. ജമീലാബീബിയെ അറിയാത്ത വല്ല യുവാവും ആ നാട്ടിലുണ്ടോ? മുപ്പത്തി തനി ലേഡീ മട്ടിൽ വളരെ ഗൗരവത്തിൽ ചോദിച്ചു:

“അതെയെങ്കിലോ?'

അബ്ദുൾഖാദർ സാഹിബ് ചിരിച്ചു. വളരെ ഭംഗിയുള്ള ഒരു ചിരി. അത് ജമീലാബീബി കണ്ടിട്ടുണ്ട്; ഇഷ്ടവുമാണ്. പക്ഷേ, ആ ഭാവം! ജമീലാബീബിയെ പത്തു പിടച്ചെല്ലുന്ന ആ ഭാവം. അത് ജമീലാബീബിക്കിഷ്ടമില്ല.

'എന്താ വേണ്ടത്?

"വിശേഷിച്ചൊന്നുമല്ല!' അബ്ദുൾഖാദർ സാഹിബ് പറഞ്ഞു. "ജമീലാബീബിയുടെ ബാപ്പയുടെ ബീഡി ഫാക്ടറിയുണ്ടല്ലോ. അവിടെ നൂറ്റിരുപതു ബീഡി തെറുപ്പു തൊഴിലാളികളുണ്ട്. ഞാൻ അവരുടെ സിക്രട്ടറിയാണ്. പേര് അബ്ദുൾഖാദർ “വളരെ സന്തോഷം' ജമീലാബീബി പറഞ്ഞു: "ടൗൺ കേഡിയാ ണെന്നും കേട്ടിട്ടുണ്ട്.
അതെ
ബീഡിതെറുപ്പുകാർ ഒരു പണിമുടക്കിന് ആലോചിക്കുന്നു. ഞങ്ങൾ നിങ്ങളുടെ ഫാക്ടറി പൂട്ടിക്കും!

ജമീലാബീബി ചോദിച്ചു:

"ഇതെന്നോടെന്തിനാ പറയുന്നത്? ബാപ്പയോടു ചെന്നു
പറഞ്ഞു 
"ജമീലാബീബിയോടു പറയാൻ കാരണമുണ്ട്.

“എന്താണത്?'

അബ്ദുൾഖാദർ സാഹിബ് പറഞ്ഞു:

“ഞാൻ ജമീലാബീബിയെ ഗാഢമായി സ്നേഹിക്കുന്നു!'

ജമീലാബീബിയുടെ ഹൃദയത്തിന്റെ അകം കുളിർത്തു. എങ്കിലും ഒന്നു നാണിപ്പിക്കണം. ജമീലാബീബി ഒന്നു ചിരിച്ചു. വളരെ പരിഹാസത്തോടെയുള്ള ഒരു ചിരി.

'സന്തോഷം!' ജമീലാബീബി പറഞ്ഞു: “പിന്നെ വേറെ എന്തൊക്കെയാണു നാട്ടുവർത്തമാനങ്ങൾ?

ആ ചോദ്യത്തിനു സാധാരണ 'ക്യൂ'വിലുള്ള ഒരു ചെറുപ്പക്കാരനായിരുന്നെങ്കിൽ വിളറിപ്പോയേനേ! പക്ഷേ, അബ്ദുൾഖാദർ സാഹിബ് ഒരു വെല്ലുവിളി പോലെ പറഞ്ഞു:

"ജമീലാ, നീ എന്നെ വിവാഹം ചെയ്തില്ലെങ്കിൽ.... വെല്ലുവിളിപോലെ തന്നെ ജമീലാബീബി ചോദിച്ചു:

"ഇല്ലെങ്കിൽ എന്തു ചെയ്യും?'

"ഞാൻ കെട്ടിത്തൂങ്ങിച്ചത്തു കളയും!' എന്നൊന്നും അബ്ദു ൾഖാദർ സാഹിബ് പറഞ്ഞില്ല. മൂപ്പർ പറഞ്ഞു:

"ജമീലാ ഞാൻ നിന്റെ എല്ലു തകർക്കും!

ജമീലാബീബി ഒന്നും പറഞ്ഞില്ല. അബ്ദുൾഖാദർ സാഹിബ് പറഞ്ഞു."ജമീലാ, എന്റെ ജീവിതം നീ പാഴാക്കരുത്. ഞാൻ നിന്നെ ഗാഢഗാഢം സ്നേഹിക്കുന്നു. നിന്റെ വസ്ത്രങ്ങളെ സ്നേഹിക്കുന്നു. നിന്നെ ഞാൻ ഇഞ്ചിഞ്ചായി സ്നേഹിക്കുന്നു. നീ നടക്കുന്ന റോഡിനേയും സ്നേഹിക്കുന്നു!

എന്താ പറയുക? ജമീലാബീബിക്ക് ഇഷ്ടമായി, എങ്കിലും, അതു കാണിക്കുന്നതു ശരിയാണോ? ജമീലാബീബി ചോദിച്ചു: “കാണുന്ന യുവതികളെയെല്ലാം വഴിക്കു തടഞ്ഞു നിർത്തി ഇങ്ങനെ പ്രേമപ്രസംഗം ചെയ്യാറുണ്ടല്ലേ?

"ഇല്ല! എന്റെ ജമീലാ, നിന്നോടല്ലാതെ വേറൊരു പെണ്ണിനോടു ഞാൻ മിണ്ടീട്ടു പോലുമില്ല. നോക്കിയിട്ടു പോലുമില്ല. മിണ്ടുക യുമില്ല. നോക്കുകയുമില്ല. നീ എന്റെ കണ്ണിലെ കാഴ്ചയാണ്

മുപ്പത്തി ഗൗരവത്തിൽ ചോദിച്ചു:

“പിന്നെ?

മൂപ്പർ പറഞ്ഞു:

"നിനക്കു ഞാനും എനിക്കു നീയും!

“ഓ...വളരെ സന്തോഷം!' എന്നും പറഞ്ഞ് ജമീലാബീബി അങ്ങുപോയി. ഇങ്ങനെ യുദ്ധം തുടങ്ങി. വാക്കുതർക്ക ങ്ങളുണ്ടായി. വീട്ടുകാർ എതിര്. നാട്ടുകാർ എതിര് പണിമുടക്കു ബഹളം! ഒടുവിൽ...എന്തിന്? ജമീലാബീബിയെ അബ്ദുൾഖാദർ സാഹിബ് കല്യാണം കഴിച്ചു. കഴിച്ചു. അങ്ങനെ സന്തോഷത്തിൽ കഴിഞ്ഞുവരുമ്പോൾ വരുന്നു, പൂവൻപഴം

സമയം കൃത്യം അഞ്ചരമണി.

മഴക്കാലം. വെയിലുമുണ്ട്; മഴയുമുണ്ട്. ഓർക്കാപ്പുറത്തു രണ്ടും ഉണ്ടാവും. അടുത്തുള്ള നദിയിൽ വെള്ളം അങ്ങനെ 'ലും എന്നു പൊങ്ങി വരുന്നു. ചുമ്മാ അതു കാണാനും ഒന്നു കുളിക്കാനുമായി അബ്ദുൾഖാദർ സാഹിബ് ഷർട്ടിടാതെ തോർത്തുമായി മുറ്റത്തിറങ്ങിയപ്പോൾ ജമീലാബീബി പതുക്കെ വാതിലിന്റെ അടുത്തു വന്നു വിളിച്ചു.

'alem...@]'

അബ്ദുൾഖാദർ സാഹിബ് വിചാരിച്ചു. ഷർട്ടിട്ടു കൊണ്ടു പോകാൻ പറയാനായിരിക്കും! എന്താണെന്നു വെച്ചാൽ,കല്യാണം കഴിഞ്ഞ് അവർ ഒരുമിച്ചു താമസമാക്കിയ ഉടനെ ജമീലാബീബിയുടെ വക പുതിയ ചില ആർഡിനൻസുകൾ ഇറങ്ങി.

അബ്ദുൾഖാദർ സാഹിബ് ജന്റിൽ മനാകണം! നല്ലവണ്ണം വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ. പെരുമാറ്റത്തിൽ ഗൗരവം വേണം. വഴിയിൽ വെച്ചു പഴയ കൂട്ടുകാരായ അലവലാതികളോടു സംസാരിക്കരുത്. ബീഡി തെറുപ്പുകാർ, കവികൾ, ചുമട്ടുകാർ, രാഷ്ട്രീയ പ്രവർത്തകന്മാർ, മോട്ടോർ ഡ്രൈവർമാർ, റിക്ഷാ വണ്ടിക്കാർ അവരോടൊന്നും സമത്വത്തിൽ പെരുമാറരുത്.പിന്നെ വീട്ടിൽ ഒരു വേലക്കാരിയെ നിർത്തണം. അബ്ദുൾഖാദർ സാഹിബ് അരിയും കൂട്ടാനും വയ്ക്കരുത്. ഒരു സ്ഥിതിയിലൊക്കെ ജീവിക്കണം. ചുരുക്കത്തിൽ മൂപ്പർ നന്നാവണം! ജന്റിൽ മേനാകണം! ഏതു സ്ത്രീയും ഏതു പുരുഷനെയും കല്യാണം കഴിക്കുന്നതിന്റെ പ്രധാന ഉദ്ദേശം, ആ പുരുഷനെ നന്നാക്കാ നണല്ലോ.ആണിനെ നേർവഴിക്കു നടത്തുക, അവന്റെ ആത്മീയവും ശാരീരികവുമായ സർവസംഗതികളിലും കൈകടത്തി ഗുലുമാലു ണ്ടാക്കുക ഇതൊക്കെ പെണ്ണിന്റെ കടമയാണെന്ന് ജമീലാബീബി വിശ്വസിക്കുന്നു. എല്ലാ സ്ത്രീകളും വിശ്വസിക്കുന്നു. സുന്ദരമായ ഈ പെൺഫിലാസഫിയെപ്പറ്റി അബ്ദുൾഖാദർ സാഹിബ് ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് വിവാഹം കഴിഞ്ഞിട്ട് അധികകാല വുമായിട്ടില്ലല്ലോ? മൂപ്പർ പുതുമോടിയോടെ പറഞ്ഞു:

"എന്റെ ജമീലാ ഞാനൊന്നു കുളിക്കാൻ പോകുകയല്ലേ ? ഷർട്ടിട്ടോണ്ടു പോകണോ?'

"ഓ! ജമീലാബീബി ഹൃദയം നൊന്ത മാതിരി പറഞ്ഞു: "ഞാൻ പറഞ്ഞാൽ കേൾക്കുകില്ലല്ലോ!'

ജമീലാ പറഞ്ഞതു വല്ലതും ഞാൻ അനുസരിക്കാണ്ടി രുന്നിട്ടുണ്ടോ?' എന്നും പറഞ്ഞ് അകത്ത് ഓടിക്കേറി ഷർട്ടിട്ടു പുറത്തിറങ്ങി, പക്ഷേ, ഷർട്ടിൽ ബട്ടൺ ഒന്നും ഉണ്ടായിരുന്നില്ല.

നോക്കൂ, ആണിന്റെ അശ്രദ്ധ! ജമീലാബീബി മൂന്നു ബട്ടൻസ് എടുത്തുകൊണ്ടു വന്ന് ഇട്ടു കൊടുത്തു.

അബ്ദുൾഖാദർ സാഹിബ് നടന്നു.

ജമീലാബീബി വീണ്ടും വിളിച്ചു:

'പിന്നെയ്......'
3
ലേഖനങ്ങൾ
പൂവൻ പഴം
0.0
മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ് ബഷീറിന്റെ കൃതികൾ. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും ആവിഷ്കരണരീതിയുടെ പുതുമയും അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയങ്ങളും രസകരങ്ങളുമാക്കുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത കഥകളിലൊന്നാണ് പൂവമ്പഴം)
1

ഒന്ന്

8 November 2023
0
0
0

മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ്

2

രണ്ട്

8 November 2023
0
0
0

അബ്ദുൾ ഖാദർ സാഹിബ് തിരിഞ്ഞു നിന്നു. മൂപ്പർ വിചാരിച്ചു. യാറബ്ബൽ ആലമീൻ! അരിവയ്പുകാരിയുടെ പ്രശ്നമാണു വരുന്നത്. എന്താ ചെയ്ക? അരിവയ്പുകാരിയെ കൂടാതെ ജീവിച്ചുകൂടേ? നമ്മുടെ സംഗതികൾ നമ്മൾ തന്നെ നിർവഹിക്കണം. ഒര

3

മൂന്ന്

8 November 2023
1
0
0

ഓ....അതെല്ലാം കുലച്ചു കായായി പഴുക്കുമ്പോൾ തിന്നുകൊള്ളാം!'“ആട്ടെ, ഈ ഓറഞ്ചസ് തിന്നു; നല്ല വിറ്റാമിനുള്ളതാണ്.“എനിക്കു വേണ്ട!'"നീ തിന്നേ തീരൂ!'ജമീലാബീബി എണീറ്റിരുന്നു. വളരെ ധിക്കാരത്തോടെ തനി ലേഡിമട്ടിൽ ചോ

---

ഒരു പുസ്തകം വായിക്കുക