shabd-logo

രണ്ട്

6 November 2023

0 കണ്ടു 0
ഒരണയുടെ ധനവുമായി ഒറ്റക്കണ്ണൻ പോക്കരുടെ അടുത്തു ചെന്നു.

"ഹായ്...വെച്ചോ രാജാ വെച്ചോ...ഒന്നു വെച്ചാ രണ്ട്...ഏതു മണ്ടന കയ്ക്കും വെക്കാം എന്നു പറഞ്ഞു തീരും മുമ്പ് ചീട്ടുകൾ കമഴ്ത്തിയിട്ടു മണ്ടൻ മുത്താ രൂപച്ചീട്ടിന്റെ പുറത്ത് ഒരണ വെച്ചു.

“പോടാ കയിതേ' എന്നും പറഞ്ഞ് ഒറ്റക്കണ്ണൻ പോക്കർ ചീട്ടു മലർത്തി

"ഇഞ്ഞീം വെച്ചോടാ!' ഒറ്റക്കണ്ണൻ പോക്കറ്റ് വെല്ലുവിളിച്ചു. പക്ഷേ, മണ്ടൻ മുത്തപായുടെ പക്കൽ വല്ലതുമുണ്ടോ?

അദ്ദേഹം ഒരു ബീഡി കത്തിച്ചു വലിച്ചു പുകവിട്ടുകൊണ്ടു ചന്തയുടെ ബഹളത്തിൽ നിന്നെല്ലാം ദൂരെ പ്രശാന്തമായ നദിയുടെ അടുത്തേക്കു നടന്നു. ദരിദ്രനായ ഒരു കലാകാരൻ അവശൻ എന്നു പറയാൻ മേല അദ്ദേഹം എന്തു ചെയ്യും? ജീവിതം എത്ര നല്ലതായിത്തീരുമായിരുന്നു. മനസ്സാ, മണ്ടൻ മുത്താ തൊരപ്പൻ അവറാന്റെയും ഡ്രൈവർ പപ്പുണ്ണിയുടെയും പൊൻകുരിശു തോമായുടെയും ശിഷ്യനാണ്. ആനവാരി രാമൻ നായരുടെയും ശിഷ്യനാണ്. ഇതവർ സ്വീകരിച്ചിരുന്നുവെങ്കിൽ ! എല്ലാറ്റിനും കാരണം, ആ വൺ ഐസ് മങ്കി, ഒറ്റക്കണ്ണൻ പോക്കരാണ്. മണ്ടൻ മുത്താ വിചാരിച്ചു. ഈവിധ ചിന്തകളോടെ അദ്ദേഹം നദിക്കരയിൽ ചന്തക്കടവിൽ ചെന്നു. നല്ല വീതിയുള്ള നദി

കടവിൽ ഒട്ടു വളരെ കെട്ടുവള്ളങ്ങൾ കിടപ്പുണ്ട്. വെള്ളത്തിനോടു തൊട്ടുതന്നെ ചേന, കാച്ചിൽ, കപ്പക്കിഴങ്ങ്, തേങ്ങ, നേന്ത്രക്കുല ഇതെല്ലാം കുന്നുകുന്നായി കിടക്കുന്നു. വഞ്ചികളിൽ കയറാനോ, ഇറക്കിയതോ? അദ്ദേഹം അതിലൊന്നിലും അത്ര ശ്രദ്ധ ചെലുത്താതെ സൈനബയെ

പറ്റി ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോൾ വലിയ ഒരത്ഭുത സംഭവമുണ്ടായി കൂട്ടത്തിൽനിന്ന് ഒരു വലിയ നേന്ത്രക്കുല നിരങ്ങി നിരങ്ങി നദിയിലേക്കു പതുക്കെ, വളരെ പതുക്കെ ഇറങ്ങിപ്പോകുന്നു.... നദിയിലേക്ക് ഉരുണ്ടു വീഴുകയല്ല, ഇറങ്ങിപ്പോകുന്നു. ജീവനുള്ളതുപോലെ

ഇതെന്തൊരതിശയം! മണ്ടൻ മുത്താ വിചാരിച്ചു. നേന്ത്രക്കുലയ്ക്ക് ഷൈത്താൻ കൂടിയതായിരിക്കും പിശാചു ബാധിക്കാതെ നേന്ത്രക്കുലയ്ക്ക് നിരങ്ങിപ്പോകാൻ കഴിയുമോ....? അതു മുങ്ങിപ്പോകുന്നത് അടുത്ത കടവിലേ ക്കാണല്ലോ! ആ കടവിനടുത്താണ് മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കരു താമസിക്കുന്നത്. ആ കടവിനും ചന്തക്കടവിനും ഇടയ്ക്ക് നദിയിലേക്കു ചാഞ്ഞു നില്ക്കുന്ന വൃക്ഷക്കൂട്ടമുണ്ട്; പരുത്തിമരമാണ് അധികവും. എല്ലാം ഒരു പച്ചപിടിച്ച വലിയ മറപോലെ നില്ക്കുന്നു. കടത്തുവഞ്ചിയിൽ സ്ത്രീ പുരുഷന്മാർ സാമാനങ്ങളുമായി അക്കരയ്ക്കും ഇക്കരയ്ക്കും. കടവിലും ആളുകളുണ്ട്. നിരങ്ങി നീങ്ങി മുങ്ങിപ്പോകുന്ന നേന്ത്രക്കുല ആരും കാണു ന്നില്ല.

ആ കുല, മുങ്ങി നീന്തിപ്പോയി കരയ്ക്കു കയറുന്ന അത്ഭുത കാഴ്ച കാണാനായി മണ്ടൻ മുത്തപാ പരുത്തിക്കൂട്ടങ്ങളുടെ ഇടയിലൂടെ അങ്ങോട്ടു ചെല്ലുമ്പോൾ മറന്നൊരത്ഭുതം മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കരുടെ അരുമ മകൾ സുന്ദരി സൈനബയുണ്ട് മാദകത്തിടമ്പായി വെള്ളത്തിൽ കുനിഞ്ഞു നില്ക്കുന്നു.... വസ്ത്രങ്ങളെല്ലാം നനഞ്ഞു ദേഹത്ത് ഒട്ടിക്കിട ക്കുന്നു. നല്ല കാഴ്ച. അവളെന്തോ ചരടു വലിച്ചുകൊണ്ടു നില്ക്കുകയാണ്. കുറേക്കഴിഞ്ഞ് അവൾ ആ വലിയ നേന്ത്രക്കുല പൊക്കിയെടുത്തു. ഹമ്പടി മനമേ ആ കുലയിൽ ഒരു വലിയ ചൂണ്ടക്കൊളുത്ത് മണ്ടൻ മുത്തപാ സംഗതി ശരിക്കു മനസ്സിലായി. വളരെ നീളമുള്ള ചരടിന്റെ തുമ്പത്ത് ഒരു ചൂണ്ടക്കൊളുത്ത്..... പതുക്കെ മുങ്ങിച്ചെന്നു വള്ളങ്ങളുടെ മറവിൽ ഇരുന്നു കൊണ്ടു വാഴക്കുലയിൽ ചൂണ്ട കൊളുത്തുക. എന്നിട്ടു മുങ്ങിവന്നു ചരടു പതുക്കെ, വളരെ പതുക്കെ വലിക്കുക. മണ്ടൻ മുത്തായ്ക്ക് എന്തെന്നി ല്ലാത്ത സങ്കടം തോന്നി. ആണുങ്ങൾ കക്കുകയോ, പിടിച്ചു പറിക്കുകയോ തീവെട്ടിക്കൊള്ള നടത്തുകയോ ഒക്കെ ചെയ്യുന്നതിൽ തെറ്റാന്നുമില്ല. കലാപ്രവർത്തനങ്ങൾ എന്നാൽ, പെണ്ണുങ്ങൾ അതു ചെയ്യുന്നത്... എന്തോ മണ്ടൻ മുത്തായ്ക്ക് സുഖമായി തോന്നിയില്ല. വ്യസനവും പരിഭവവും കലർന്ന മട്ടിൽ മണ്ടൻ മുത്തപാ അങ്ങനെ നിന്നു.

സൈനബ് വാഴക്കുലയുമായി നനഞ്ഞൊലിച്ചു കരയിൽ കയറി. ഇങ്ങനെ ഒരാൾ കരയിൽ നില്ക്കുന്ന വിവരം അവൾ അറിഞ്ഞില്ല. മണ്ടൻ മുത്തായ കണ്ടപ്പോൾ..... നേന്ത്രക്കുല താനേ താഴെ വീണു. അവളുടെ മുഖം ചുവന്നു; ഉടനെ തന്നെ വിളറിവെളുക്കുകയും ചെയ്തു. തലമുടിയിൽ നിന്നും മറ്റും വെള്ളം ഒലിപ്പിച്ചുകൊണ്ടു തീർത്താൽ തീരാത്ത വലിയ കുറ്റബോധത്തോടെ അവൾ തല കുനിച്ച് മണ്ടൻ മുത്തപായുടെ തിരുമുമ്പിൽ നിന്നു.

സൈനബാ മണ്ടൻ മുത്തപാ പതുക്കെ വിളിച്ചു. ആ വിളിയിൽ സ്നേഹവും വേദനയും പരിഭവവും മറ്റും കലർന്നിട്ടുണ്ടായിരുന്നു എന്നാണു

"ഓ!' എന്ന് സൈനബ പതുക്കെ വിളി കേട്ടു. ഇതു നല്ലതാണോ?' '.'
ഹല്ല
“ഞ്ഞിങ്ങനെ ചെയ്യുവോ?'
ഹില്ല
“പോയി വേകം തലേക്ക് തൊകർത്തി മുണ്ടും കുപ്പായവും മാറ്. പനി പിടിക്കും!

സൈനബ് ഏത്തക്കുല എടുക്കാതെ വീട്ടിലേക്കോടിപ്പോയി. മണ്ടൻ മുത്തപായാണു കുല എടുത്തു കൊണ്ടുപോയി കൊടുത്തത്. സൈനബ വീട്ടിൽ വച്ച് ഒരു കച്ചവടമുണ്ട്. പുട്ട്, അപ്പം, കടല പുഴുങ്ങിയത്. പരിപ്പു പഴം. ആനവാരി രാമൻ നായർ, പൊൻകുരിശു തോമാ, മണ്ടൻ
മുത്തപാ, എട്ടുകാലി മമ്മൂഞ്ഞ് മുതൽപേരാണു പറ്റുപടി.

ഇത്രയും ചരിത്രം മണ്ടൻ മുത്തപാ സമ്മതിക്കുന്നുണ്ട്. പിന്നെ സൈനബ സൂക്ഷിച്ചു വച്ചിരുന്ന ഇടിയപ്പവും പഴവും ചായയും കഴിച്ചു. സൈനബയും മണ്ടൻ മുത്തപായും തമ്മിൽ ഇഷ്ടമായിരുന്നോ എന്ന ചോദ്യത്തിന് സന മറുപടിയൊന്നും പറഞ്ഞില്ല. മുത്തപാ മണ്ടനൊന്നും അല്ലെന്നു മാത്രമാണ് അവൾക്ക് പറയാനുള്ള ന്യായം. പിന്നെ

"അത് ശുമ്മാ ബാപ്പയും മറ്റും പറേണതാ!'

ഏതായാലും അതു പോകട്ടെ, മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കർ എന്തു പറയുന്നുവെന്നു നോക്കാം. അദ്ദേഹത്തിന് സൈനബയുടെ ഉള്ളി ലിരുപ്പിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു. അതായത്, സൈനബയെ പറ്റി ഒരു സംശയവും ഉണ്ടായിരുന്നില്ല. അരുമമകളല്ലേ. ഒരഞ്ഞൂറു രൂപാ യെങ്കിലും സ്വരുക്കൂട്ടി അവളുടെ കാതിലും കഴുത്തിലും വല്ല പൊൻപണ്ട ങ്ങളുമിട്ട് കഴിച്ചിലിനു വകയുള്ള യോഗ്യന്മാർ, ആർക്കെങ്കിലും കല്യാണം ചെയ്തുകൊടുക്കുക. ഈ വിചാരമാണു രാവും പകലും. പെൺകൊച്ച് പുര നിറഞ്ഞു നില്ക്കുകയല്ലേ. ഏതെങ്കിലും യോഗ്യനെ കണ്ടുപിടിക്കണം. ഈവിധ വിചാരങ്ങളോടെ ഒറ്റക്കണ്ണൻ പോക്കര് അന്നൊരു ദിവസം ചന്ത പിരിഞ്ഞു കുറെ കപ്പക്കിഴങ്ങും ഉപ്പും മുളകും ഒരു കെട്ടു വെറ്റിലയും കുറച്ച് ഉണക്കമീനു മായി വീട്ടിലേക്കു ചെന്നു. അപ്പോൾ ഒറ്റക്കണ്ണൻ പോക്കരെ ഞെട്ടിച്ച് ഒരു ഭയങ്കര കാഴ്ച

സൈനബയുടെ മടിയിൽ തലയും വെച്ച് മണ്ടൻ മുത്താ സുഖമായി കിടക്കുന്നു.

ഒരു പിതാവിന്റെ ചങ്കു പൊട്ടാൻ വേറെ വല്ല സംഗതിയും വേണോ? സ്ഥലത്തെ പ്രധാന മണ്ടൻ, പോക്കറ്റടിക്കാരൻ, കറുമ്പ 3, കോങ്ക

ണ്ണൻ -നമ്മുടെ ഓമനപ്പുത്രിയുടെ മടിയിൽ തലയും വെച്ചു കിടക്കുക....ഈ

കാഴ്ച പിതാക്കന്മാർക്കാർക്കും അത്ര രസമായി തോന്നുകില്ല. തോന്നുമോ? "ബാപ്പാ!' എന്നും പറഞ്ഞ് സൈനബ ഉരുണ്ടു പിരണ്ട് എണീറ്റു. മണ്ടൻ മുത്താ വെള്ളപ്പല്ലുകൾ കാണിച്ച് ആവുന്നത്ര ഭംഗിയിൽ ഒന്നു ചിരിച്ചു.

ഒറ്റക്കണ്ണൻ പോക്കരുടെ കണ്ണു ചുവന്നു. അദ്ദേഹം ഒരു വലിയ മരച്ചീനി കിഴങ്ങടുത്ത് മുത്തപായുടെ നെഞ്ചത്ത് കൊടുത്തു ഒറ്

മുത്തപായ്ക്ക് നന്നെ നൊന്തെങ്കിലും വെളുക്കനെയുള്ള ആ ചിരി കളയാതെ കിഴഞ്ഞെടുത്ത് ഒടിച്ചു പല്ലുകൊണ്ടു കൊണ്ടു പൊളിച്ചു സാവധാന ത്തിൽ കരുമുരാ കടിച്ചു തിന്നു. എന്നിട്ടു സന്തോഷത്തോടെ പറഞ്ഞു: 'മാമാ, ഞാൻ സൈനബായെ കെട്ടാമ്പോണ്

രണ്ടുശിരൻ വെല്ലുവിളികളാണ് ആ പ്രസ്താവനയിൽ അടങ്ങിയിട്ടു ളളത്. സാധാരണയായി മാമാ എന്നു വിളിക്കുന്നത് അമ്മയുടെ സഹോദരനെ യാണ്; അല്ലെങ്കിൽ ഭാര്യയുടെ അച്ഛനെ, മണ്ടൻ മുത്തപാ, പോക്കരുടെ പെങ്ങളുടെ മകനൊന്നുമല്ല. മകളുടെ ഭർത്താവുമല്ല. ആ നിലയ്ക്ക് മാമാ എന്നു വിളിച്ചത്.... അതും പോകട്ടെ. സൈനബയെ കെട്ടാൻ പോണെന്നാണു പറഞ്ഞത്. ദയവായി എനിക്കു കെട്ടിച്ചു തരണമെന്നല്ല; കെട്ടാൻ പോകുന്നു...
ഹബ!
3
ലേഖനങ്ങൾ
മുച്ചീട്ടുകളിക്കാരൻറ്റെ മകൾ
0.0
വിശ്വവിഖ്യാതമായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരൻറ്റെ മകൾ എന്ന കൃതി പതിവിലും വളരെ വത്യസ്തത പുലർത്തുന്നു. തനതായ ഭാഷ പ്രയോഗവും ശൈലിയും ഇവിടെ ഈ കൃതിയെ മാറ്റ് കൂട്ടിക്കുന്നു
1

ഒന്ന്

6 November 2023
0
1
0

മൂച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തെ അങ്ങു പറഞ്ഞേക്കാം. പക്ഷേ, പെൺപിള്ളേരുടെ എല്ലാം ആരോഗ്യത്തിന് പറ്റിയതല്ല മൊത്തത്തിൽ പെൺമക്കൾ... അവർ ഏതു പ്രായത്തിലുള്ളവരാണെങ്കിലു

2

രണ്ട്

6 November 2023
0
0
0

ഒരണയുടെ ധനവുമായി ഒറ്റക്കണ്ണൻ പോക്കരുടെ അടുത്തു ചെന്നു."ഹായ്...വെച്ചോ രാജാ വെച്ചോ...ഒന്നു വെച്ചാ രണ്ട്...ഏതു മണ്ടന കയ്ക്കും വെക്കാം എന്നു പറഞ്ഞു തീരും മുമ്പ് ചീട്ടുകൾ കമഴ്ത്തിയിട്ടു മണ്ടൻ മുത്താ രൂപച്ച

3

മൂന്ന്

7 November 2023
0
0
0

“എടാ കള്ള ഹറാമി, നീ എന്റെ അത്യാഹത്തിനു ബെളി എറങ്ങടാ!' മണ്ടൻ മുത്തപ്പാ കൂട്ടാക്കിയില്ല. “മാമാ, മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാമ്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം. ഇ

---

ഒരു പുസ്തകം വായിക്കുക