shabd-logo

മൂന്ന്

7 November 2023

0 കണ്ടു 0
“എടാ കള്ള ഹറാമി, നീ എന്റെ അത്യാഹത്തിനു ബെളി എറങ്ങടാ!' മണ്ടൻ മുത്തപ്പാ കൂട്ടാക്കിയില്ല.
 

“മാമാ, മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാമ്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം. ഇനി ഞാൻ പോക്ക റടിക്കാൻ പോകാൻ പാടില്ലെന്നാണ് സൈനബാ പറേണത്. ഇഞ്ഞി ആ പണിക്കു ഞമ്മളില്ല.

ഇഞ്ഞീ ഇനിം തെണ്ടാബോലാണോ കയിതേ?

മണ്ടൻ മുത്തപ്പാ പറഞ്ഞു:

“ഞമ്മളൊരു ശായ കച്ചോടം തൊടങ്ങാമ്പാണ്. അതിന് മാമാ ഒരു പത്തു രൂപാ കാശുകൊണ്ടു ഞങ്ങളെ സഹായിക്കണം.'

ഒറ്റക്കണ്ണൻ പോക്കരു പറഞ്ഞു:

“നിന്നെ മൂക്കിലൂടെ പൊക വിടാൻ പടിപ്പിച്ച വകയിലേ ഞമ്മക്ക് പത്തര അണ വരും. അതിഞ്ഞാ തന്നിട്ട് എറങ്ങി പോ

മണ്ടൻ മുത്തപ്പാ അതു കേട്ടതായി ഭാവിച്ചില്ല. മൂത്തപാ പറഞ്ഞു:

"ഞങ്ങക്ക് ഇമ്മാസത്തിത്തന്നെ നിക്കാഹു കഴിക്കണം.

'ഹറാമി ജൂസാ എറങ്ങ്!' ഒറ്റക്കണ്ണൻ പോക്കർ അലറി: 'എന്റെ ഹൊള്ള കാലത്തു നീ അയിന് മോഹിക്കേണ്ട!'

ഒറ്റക്കണ്ണൻ പോക്കരുടെ ജീവൻ ഉള്ളിടത്തോളം കാലം സൈനബാ സംബന്ധിയായി യാതൊരു മോഹവും മണ്ടൻ മുത്താ വെച്ചു പുലർത്ത ണ്ടതായിട്ടില്ല എങ്കിലും മുത്തപാ പറഞ്ഞു:

"മാമാട റൂഹൊള്ളപ്പത്തന്നെ ഞമ്മള് സൈനബാനെ കെട്ടും “എറങ്ങടാ!' എന്ന് ഒറ്റക്കണ്ണൻ പോക്കർ അലറി.

അങ്ങനെ മണ്ടൻ മുത്താ പോന്നു. സൈനബയെ നിക്കാഹു കഴിച്ചു.

കെട്ടിയോളാക്കും എങ്ങനെ?

അങ്ങനെ സ്ഥലത്തെ പ്രധാന ബഹുജന സമരവും പ്രഖ്യാപനം ചെയ്തു. സന്ധിയില്ലാത്ത സമരംതന്നെ

ഈ സമരവൃത്താന്തം കാട്ടുതീപോലെ സ്ഥലത്തെങ്ങും പരന്നു. സമരപാരമ്പര്യമുള്ള നാട്ടുകാർ ഉഷാറായി. ബഹുജനങ്ങൾ പൊടുന്നനെ രണ്ടു ചേരികളായി പിരിഞ്ഞു. സ്ഥലത്തെ ഔട്ട് പോസ്ററിലുള്ള രണ്ടു പോലീസുകാർ ആദ്യമാദ്യം ഒറ്റക്കണ്ണൻ പോക്കരുടെ ചേരിയിലായിരുന്നു. പിന്നീടവരും ബഹുജനങ്ങളിൽ അധിക ഭാഗവും മണ്ടൻ മുത്തപായുടെ ചേരിയിലേക്കു കൂറുമാറി. ഇതിനു കാരണവുമുണ്ടായിരുന്നു. അതു നില്കട്ടെ സൈനബാ ആരുടെ ചേരിയിൽ' ഇതായിരുന്നു ബഹുജനങ്ങളുടെ ചോദ്യം.

"ഞമ്മടെ ചേരില് ' മണ്ടൻ മുത്തപാ നെഞ്ചത്തടിച്ചു പറയും. "ഞമ്മടെ പുന്നാരമോളാ സൈനവാ!' എന്ന് ഒറ്റക്കണ്ണൻ പോക്കര് ഒരു ലേശം ധൈര്യത്തോടെ പറയും.

എന്നാൽ, സൈനബാ ആരുടെ ചേരിയിലാണെന്നു വ്യക്തമായി ആർക്കും അറിഞ്ഞുകൂടായിരുന്നു. ആനവാരി രാമൻ നായരും പൊൻകുരിശു തോമായും കൂടി നേതൃത്വം ഏടുത്തു സംഘടിതമായി ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

"ആ പെണ്ണിന്റെ മനസ്സു പോണടുത്താ ജയം!

ഇതൊരു കണ്ണുകുരുടൻ പ്രസ്താവനയായിട്ടാണു ജനങ്ങളിൽ ചിലർ കണക്കാക്കിയത്. സാധാരണ പെണ്ണിനും ചെറുക്കനും മനസ്സാണ് കെട്ടാം എന്ന പ്രമാണം ഇവിടെ സ്വീകാര്യമാണോ? പെണ്ണിനും ചെറുക്കനും മനസ്സാ ണെന്നുതന്നെ വിചാരിക്കൂ. എന്നാലും കെട്ടിച്ചു കൊടുക്കുകയില്ലെ ന്നമറുന്ന പിടിവാശിക്കാരനും ഒറ്റക്കണ്ണനുമായ ഒരു പിതാവുണ്ട്. അദ്ദേഹത്തിന്റെ പക്കൽ നൂറ്റിയിരുപതിലധികം രൂപായുമുണ്ട്. വേണമെങ്കിൽ മറ്റാരെയെ ങ്കിലും കൊണ്ട് എട്ട്പുക്കോന്ന് കല്യാണം നടത്താനും സാധിക്കും. ഇതാണ് വ്യക്തമായ നില. ഇതിനോടാണ് മണ്ടൻ മുത്തപാ യുദ്ധം പ്രഖ്യാപിച്ചത്. സൈനബായെ കെട്ടും.

യുദ്ധം അങ്ങു വീറോടെ തുടങ്ങി. മണ്ടൻ മുത്തായ്ക്ക് ജയവും കണ്ടു തുടങ്ങി. അപ്പോൾ അന്തരീക്ഷം ആകെയൊന്നു മാറി. മണ്ടൻ മുത്തപാ ഒരു വിപ്ളവവീര്യമുള്ള തൊഴിലാളി വീരനായി. ഒറ്റക്കണ്ണൻ പോക്കരു പൂഴ്ത്തി വെപ്പുകാരനും ഭയങ്കര കരിഞ്ചന്തക്കാരനുമായ ഒരു മൂരാച്ചിയുമായി.

“മണ്ടൻ മുത്തപാ സിന്താബാദ്!! “ഒറ്റക്കണ്ണൻ പോക്കരു മുർദാബാദ്'

ഈവിധം മുഴങ്ങിത്തുടങ്ങി ഉശിരൻ മുദ്രാവാക്യങ്ങൾ. മണ്ടൻ മുത്ത പായെ സ്തുതിക്കാനും മണ്ടൻ മുത്തായ്ക്ക് ചായ വാങ്ങി കൊടുക്കാനും സ്ഥലവാസികളായ ബഹുജനങ്ങൾ സന്നദ്ധരായി. അതുപോലെതന്നെ ഒറ ക്കണ്ണൻ പോക്കരെ ചീത്തപറയാനും ഒറ്റക്കണ്ണൻ പോക്കർക്കു ചുണ്ണാമ്പു പോലും കൊടുക്കാതിരിക്കാനും ബഹുജനങ്ങൾ തീരുമാനിച്ചു.

"ഞമ്മളെന്തു തെറ്റു ' എന്ന് ഒറ്റക്കണ്ണൻ പോക്കരു ചോദിക്കും. ബഹുജനങ്ങൾ ഒറ്റക്കെട്ടായി നിന്നു വീറോടെ പറയും:

“താനാ പെണ്ണിനെ പൂഴ്ത്തിവെച്ച്, അതിനെ കരിഞ്ചന്തയിൽ വിൽക്കാൻ പോകുന്ന വിദേശസർക്കാരിന്റെ മൂഡുതാങ്ങി മുതലാളിത്ത പിന്തിരിപ്പൻ

മൂരാച്ചിയല്ലേ?' "ആയിക്കോട്ടെ. ഞമ്മളാ മണ്ടന് സൈനാബാനെ കെട്ടിച്ചു കൊടുക്കുകല്ലേ. 
" കാണാമല്ലോ!'

അങ്ങനെ അതു ശരിക്കു കണ്ടുതുടങ്ങി. ഒരു പ്രകാരത്തിൽ നോക്കു മ്പോൾ അതു ബഹുജനസമരമായിരുന്നു. മണ്ടൻ മുത്താ മഹത്തായ നേതൃത്വം കൊടുത്തു എന്നു മാത്രം. കൂട്ടിന് ആനവാരി രാമൻ നായർ, പൊൻ കുരിശു തോമാ, എട്ടുകാലി മമ്മൂഞ്ഞ് മുതലായ പരമയോഗ്യന്മാരുമുണ്ട്. പിന്നെ സ്ഥലവാസികളെല്ലാവരും സമരം തന്നെ.

അതു തുടങ്ങിയത് എങ്ങനെ എന്നു പതുക്കെ പറയാം. ഒരു ചൊവ്വാഴ്ച. ചന്തയങ്ങനെ കൂടി സാവധാനം എരച്ചു വരികയായിരുന്നു. ഷാളില്ലാതെ മണ്ടൻ മുത്തപാ ചന്തയിൽ പ്രത്യക്ഷപ്പെട്ടു. കൈയിൽ ഒരു വെള്ളിരൂപാ യുമുണ്ടായിരുന്നു. അതിൽ മുത്തപാ കടിച്ചു രണ്ടുമൂന്നു പാടുണ്ടാക്കി.

എന്നിട്ടു പറഞ്ഞു:

"വർക്കത്തൊള്ളതാ, സൈനബാ തന്നതാ അതുമായി അദ്ദേഹം ഒറ്റക്കണ്ണൻ പോക്കരുടെ കളിസ്ഥലത്തു ചെന്നു. പതിവുപോലെ അവിടെ ബഹുജനങ്ങൾ കൂടിട്ടുണ്ടായിരുന്നു.

"ഹായ്... വെച്ചോ രാജാ വെച്ചോ.... ഒന്നു വെച്ചാ രണ്ട്, രണ്ടു വെച്ചാ നാല്... പുള്ളിയേ വെച്ചാ ഞമ്മക്ക് രൂപത്തെ വെച്ചാ നിങ്ങക്ക്.... നോക്കി വെച്ചോ!' എന്നിപ്രകാരം ഒറ്റക്കണ്ണൻ പോക്കര് പ്രസ്താവന പുറപ്പെടുവി ക്കുന്നുണ്ടായിരുന്നു.

മണ്ടൻ മുത്തപാ, വെള്ളിരൂപാ കൈയിലെടുത്തു തള്ളവിരലുകൊണ്ടു മണപ്പിച്ചു ശബ്ദമുണ്ടാക്കി.

ഒറ്റക്കണ്ണൻ പോക്കറ്റ് മണ്ടൻ മുത്തായെ ഒന്നു നോക്കി. എന്നിട്ടു പതിവില്ലാത്ത ഒന്നുരണ്ടു തകർപ്പൻ വാക്കുകൾ കൂടി ഉപയോഗിച്ചുകൊണ്ടു വീറോടെ മുദ്രാവാക്യം മുഴക്കി :

"ഹായ് ആരിക്കും വെക്കാം. ഏതു ചെറ്റയ്ക്കും വെക്കാം. ഒന്നു വെച്ചാ രണ്ട്, രണ്ടു വെച്ചാ നാല്... ഏതു കൈതമൂടുതാങ്ങിക്കും വെക്കാം. ഹായ്... ഉഷാർ. ഉഷാർ നോക്കിവെച്ചോ!'

അങ്ങനെ ശർർപുക്കോന്നു ചീട്ടുകളിട്ടു. മണ്ടൻ മുത്തപാ ചീട്ടുകളിൽ ശ്രദ്ധിച്ചു നോക്കിയിട്ട് ഒന്നിന്റെ പുറത്ത് ഒരു രൂപാ വെച്ചു.

ഏതോ മർമസ്ഥാനത്തു തൊട്ടതുപോലെ .... ഒറ്റക്കണ്ണൻ പോക്കര് ഒന്നു ചൂളി. ഇരുപത്തിരണ്ടു കൊല്ലത്തെ മുച്ചീട്ടുകളിയിൽ, ഒറ്റക്കണ്ണൻ പോക്കരുടെ അറിവോ, സമ്മതമോ കൂടാതെ ആരും തന്നെ രൂപച്ചീട്ടിന്റെ, പുറത്തു പണം വെച്ചിട്ടില്ല. എങ്കിലും ചിലപ്പോൾ ചിലരുടെ ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചിട്ടില്ലേ? ഒറ്റക്കണ്ണൻ പോക്കരിന് ഓർമിക്കാൻ കഴിയുന്നില്ല. മുച്ചീട്ടുകളിയും ഭാഗ്യവുമായി യാതൊരുവിധ ബന്ധവുമില്ല. വരത്തരായ ബഹുജനങ്ങൾ തോല്ക്കുകയും ഒറ്റക്കണ്ണൻ പോക്കർ ജയിക്കുകയും ചെയ്യു മെന്നുള്ളത് ഒരു അലംഘനീയനിയമം തന്നെയാണ്. എന്നാൽ ഒറ്റക്കണ്ണൻ പോക്കരു ചീട്ടു മലർത്തി. ബഹുജനങ്ങൾ സന്തോഷത്താൽ ഒന്നു നടുങ്ങി. ഒരു ചെറിയ ആർപ്പുവിളിയും നടത്തി മണ്ടൻ മുത്താ ഒരു ഭാവഭേദവും കാണിച്ചില്ല. (രൂപച്ചീട്ടിൽ രൂപാ വെച്ചിരുന്നതുകൊണ്ട് ഒറ്റക്കണ്ണൻ പോക്കർ

പിരാകിക്കൊണ്ട് മണ്ടൻ മുത്തായ്ക്ക് ഒരു രൂപാ കൂടി കൊടുത്തു.) "ഹായ് വെച്ചോ, രാജാ വെച്ചോ.... എനിക്കും വെക്കാം. ഏതു കയി തേൻ മോനിക്കും വെക്കാം. നോക്കിവെച്ചോ!

കളി തുടങ്ങി. മണ്ടൻ മുത്തപാ ചീട്ടുകളിൽ ശ്രദ്ധയോടെ നോക്കിയിട്ടു രണ്ടു രൂപാ അങ്ങു വെച്ചു.

ഒറ്റക്കണ്ണൻ പോക്കർ ചീട്ടു മലർത്തി. രൂപച്ചീട്ട് മണ്ടൻ മുത്തായ്ക്ക് നാലു രൂപാ കിട്ടി

കളി വീണ്ടും തുടങ്ങി. മണ്ടൻ മുത്താ നാലു രൂപാ മുഴുവനും അങ്ങു വെച്ചു. ഒറ്റക്കണ്ണൻ പോക്കരു ചീട്ടു മലർത്തി. രൂപം.... മണ്ടൻ മുത്തായ്ക്ക് എട്ടു രൂപായായി.

ഒറ്റക്കണ്ണൻ പോക്കർക്കു സങ്കടവും ദേഷ്യവും വന്നു. ബഹുജനങ്ങൾ ആർപ്പുവിളിച്ചു. ഒറ്റക്കണ്ണൻ പോക്കരു കളി തുടങ്ങി. മണ്ടൻ മുത്താ എട്ടു രൂപാ മുഴുവനും അങ്ങു വെച്ചു. ഒറ്റക്കണ്ണൻ പോക്കര് ചീട്ടു മലർത്തി. രൂപം

മണ്ടൻ മുത്തപായുടെ പക്കൽ പതിനാറു വെള്ളിരൂപായായി. അദ്ദേഹം അത് അട്ടിയാക്കി ഇടതുകൈയിലേക്ക് ഓരോന്നായി ഒഴുക്കി മനോഹരമായ ശബ്ദം പുറപ്പെടുവിച്ചു. എന്നിട്ട് അതിൽ നിന്ന് അടയാളപ്പെടുത്തിയ രൂപാ വേർതിരിച്ചെടുത്തു ചുംബിച്ചിട്ടു മുണ്ടിന്റെ തുമ്പത്തു കെട്ടി. എന്നിട്ടു ബഹുജനങ്ങളോടായിട്ടു പറഞ്ഞു:

"ഞമ്മളു പോക്കറ്റടി മതിയാക്കി. ഞമ്മളൊര് ശായൻ കച്ചോടം

അങ്ങനെ മണ്ടൻ മൂത്തപാ വിജയശ്രീലാളിതനായി പോയി. ആനവാരി രാമൻ നായർ, പൊൻകുരിശു തോമാ, എട്ടുകാലി മമ്മൂഞ്ഞ് എന്നീ കലാകാര ന്മാരും കൂടെ. പിന്നെ സമരവീര്യമുള്ള ബഹുജനങ്ങളിൽ അധികഭാഗവും അദ്ദേഹത്തെ അനുഗമിച്ചു. മണ്ടൻ മുത്തപായുടെ വിജയം സ്ഥലവാസികൾ എല്ലാവരും അറിഞ്ഞു. എല്ലാവരും സന്തോഷിച്ചു. മണ്ടൻ മുത്തായുടെ വിജയം ബഹുജനങ്ങളുടെ വിജയമാണ്

എന്നാൽ, ഒറ്റക്കണ്ണൻ പോക്കരുടെ തോൽവിയിൽ അനുശോചിക്കാൻ ആരും ഉണ്ടായില്ല. കരിഞ്ചന്തക്കാരൻ, പൂഴ്ത്തിവെപ്പുകാരൻ, വിദേശസർ ക്കാരിന്റെ മൂടുതാങ്ങി. മൂരാച്ചിയുടെ തോൽവിയിൽ ആരു സഹതപിക്കാൻ?

അന്നു രാത്രി ഒറ്റക്കണ്ണൻ പോക്കര് സൈനബയോടു പറഞ്ഞു : “മോളേ, ബാപ്പാ ഇന്നു പതിനഞ്ചു രൂപാ തോറ്...... ആ മണ്ടൻ ഹറാമിയാ തോപ്പിച്ചത്?'
അതിന് സൈനബ കമാന്നൊരക്ഷരം പറഞ്ഞില്ല. സഹതാപം പ്രകടിപ്പി ക്കുകയോ, ആഹ്ലാദം രേഖപ്പെടുത്തുകയോ ചെയ്തില്ല. ഒറ്റക്കണ്ണൻ പോക്കർ ക്കു സങ്കടം, ദേഷ്യം, വാശി- ഇതെല്ലാം കൂടി പുകഞ്ഞു. അദ്ദേഹം തന്നത്താൻ പറഞ്ഞു:

"ഇഞ്ഞീം എന്റെ രൂപായാണ്ട് ആ മണ്ടൻ കയിൽ വരട്ടെ. ഇഞ്ഞീം ഒന്നു കളിച്ചുനോക്കാം. ചന്ത വരട്ടെ. പോക്കരു തോക്കുവാന്നു നോക്കാം!'

ചന്ത വന്നു. ആളുകൾ കൂടി. എരപ്പാരംഭിച്ചു. മുത്തപായുടെ ചായക്കട യുടെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. പരമാർത്ഥത്തിൽ അവിടെ ചായയില്ല. വെറും ചക്കരക്കാപ്പിയും കടല പുഴുങ്ങിയതുമേയുളളു. രണ്ടു മൂന്നു ഗ്ലാസ്സുകളും വാഴയിലയും ഒരു പഴയ ബഞ്ചും രണ്ടു കെട്ടിടങ്ങളുടെ ഇടയിലുണ്ടായിരുന്ന ഒഴിഞ്ഞ ഇടുങ്ങിയ സ്ഥലമാണു കട. അവിടെ ചില മറകളും വിരികളുമെല്ലാം വച്ച് അങ്ങനെ ഹോട്ടൽ തുടങ്ങിയിരിക്കയാണ്. ഗ്ലാസ്സിൽ സ്പൂണിട്ടടിച്ചുകൊണ്ട് മണ്ടൻ മുത്തപാ ലോകത്തോടായി പറഞ്ഞു:

"ഹായ്...ട് വൈനാടൻ കാപ്പി കുടിച്ചു പോ.... വെല തുച്ചം, ഗൊണം മെച്ചം..ഹായ് കൂട് നാടൻ കാപ്പി.

അതെല്ലാം ഉച്ചതിരിയുന്നതിനു മുമ്പേ തീർന്നു. മണ്ടൻ മൂത്തപാ കാശെല്ലാം എണ്ണി കടലാസിൽ പൊതിഞ്ഞിട്ട് ഒറ്റക്കണ്ണൻ പോക്കരുടെ മുമ്പിൽ ഹാജരായി.

കളി വീറോടെ തന്നെ തുടങ്ങി. ഒറ്റക്കണ്ണൻ പോക്കര് അന്ന് ഇരുപതു രൂപാ തോന്നു. വിവരം അന്നു രാത്രി സൈനബയോടു പറഞ്ഞു. സൈനബ പറഞ്ഞു:

"ബാപ്പാ, അതിന് എല്ലാരും പടിച്ചായിരിക്കും!'

“എടീ, ഹറാമ്പറന്നോളേ, ഈ ഇരുപത്തിരണ്ടു കൊല്ലമായിട്ട് ആരും ഇതു പടിച്ചില്ല. രണ്ടു ദൈവസംകൊണ്ട് ആ കോങ്കണ്ണൻ മണ്ടനാംപറന്നോൻ പടിച്ചതെങ്ങനെ?

സൈനബ മിണ്ടിയില്ല.

- ഒറ്റക്കണ്ണൻ പോക്കർ ചോദിച്ചു:

ആ കള്ളജുസാന മൂക്കിക്കോടെ പൊഹ വിടാൻ പടിപ്പിച്ചതാരാ?'

അങ്ങനെ അടുത്ത ചന്ത. ഒറ്റക്കണ്ണൻ പോക്കര് വളരെ തോറ്റു. വിധം പത്തുപന്ത്രണ്ടു ചന്തകൾ കഴിഞ്ഞു ഒറ്റക്കണ്ണൻ പോക്കര് പാപ്പ മായി കടം വാങ്ങിച്ചു കളിച്ചു. ഒന്നിലും രക്ഷയില്ല. ഒടുവിൽ മണ്ടൻ മുത്താ യോട് ഒറ്റക്കണ്ണൻ പോക്കര് കേണപേക്ഷിച്ചു.

'എന്റെ മകനിനി കളിക്കാൻ ബാത്ത്, നെനക്ക് ശന്തതോറും അഞ്ചു രൂപാ കാശ് തന്നേക്കാം

യാതനക്കാരനായ മണ്ടൻ മുത്തപ്പാ പറഞ്ഞു:
കാരൊന്നും ഞമ്മക്കു വേണ്ട. ഞമ്മക്കിപ്പ് ശായക്കച്ചോടോണ്ട്. സൈനബാനെ കെട്ടിച്ചു തന്നാപ്പിന്നെ ഞമ്മള് ഒരിക്കലും കളിക്കാൻ ബരിയേല ഇതാണ് അന്ത്യശാസനം

സൈനബയെ മണ്ടൻ മുത്തപായെക്കൊണ്ടു കെട്ടിക്കുക... അതിൽ റഞ്ഞ് ഒന്നും തന്നെ മണ്ടൻ മുത്തപാ സ്വീകരിക്കാൻ പോകുന്നില്ല. അതിൽ കുറഞ്ഞൊന്നും തന്നെ സമരപാരമ്പര്യമുളള ബഹുജനങ്ങളും സ്വീകരിക്കാൻ പോകുന്നില്ല.

ഇനി എന്തു വഴി?

ഒറ്റക്കണ്ണൻ പോക്കറ്റ് ബഹുജനങ്ങളിൽ പലരേയും കണ്ടു. പോലീസു കാരോടു പറഞ്ഞു. ആനവാരി രാമൻ നായരോടു പറഞ്ഞു. പൊൻകുരിശു തോമായോടു പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞിനോടും. എല്ലാവരുടെയും പ്രസ്താവന ഒന്നുതന്നെ.

“ചുമ്മാ ആ പെണ്ണിനെ മുത്തപ്പാ കെട്ടിച്ചുകൊട്..... അതിൽ കുറ ഞൊന്നും ഞങ്ങൾക്കു സ്വീകാര്യമല്ല!'

“പൊട്, ഹറാമ്പറന്നവൻ മണ്ടനാ

ഒടുവിലെന്തിന്, സൈനബയെ മണ്ടൻ മുത്തപായെക്കൊണ്ട് ഒറ്റക്കണ്ണൻ പോക്കരു കെട്ടിച്ചു. കല്യാണത്തിനു ബഹുജനങ്ങൾ എല്ലാവരും കൂടി. മണ്ടൻ മുത്തായുടെ വക മുറുക്കാനും ബീഡിയും സർബത്തും ഉണ്ടായിരുന്നു. അന്നു രാത്രി സ്ഥലവാസികളുടെ വകയായി ചെറിയ തോതിൽ ഒരു വെടിക്കെട്ടും ഉണ്ടായിരുന്നു. അമിട്ട്, മാലപ്പടക്കം, വാണം, കുരവപ്പൂ

ഇങ്ങനെ എല്ലാം മംഗളമായി പര്യവസാനിച്ചു. ശുഭം എന്നു പറയാ മായിരുന്നു.

പക്ഷേ, ഒറ്റക്കണ്ണൻ പോക്കരുടെ ഹൃദയത്തിൽ വല്ലതും മംഗളമായി, ശുഭമായി പര്യവസാനിച്ചോ! ഒന്നുമില്ല. അദ്ദേഹം മുച്ചീട്ടുകളി അവസാനിപ്പിച്ചു. ഒന്നിലും ഒരു രസമില്ല. അദ്ദേഹം പിണങ്ങി നടക്കുകയാണ്. സൈനബയോടു പിണക്കം. മണ്ടൻ മുത്തപായോടും പിണക്കം. സ്ഥലത്തെ രണ്ടു പോലീസു മൂരാച്ചികളോടും പിണക്കം. പൊൻകുരിശു തോമായോടും ആനവാരി രാമൻ നായരോടും പിണക്കം. എട്ടുകാലി മമ്മൂഞ്ഞിനോടും, ദുഷിച്ചുനാറിയ സാമു ദായിക വ്യവസ്ഥിതിയോടും പിണക്കം. ചുരുക്കത്തിൽ എല്ലാവരോടും പിണക്കം. ഒന്നും തിന്നുകയില്ല; ഒന്നു കുടിക്കയുമില്ല. നിരാഹാരവ്രതം, മരണം വരെ നിരാഹാരവ്രതം.

പക്ഷേ, അതിൽ നിന്നു ബഹുജനങ്ങൾ എല്ലാവരും ചേർന്ന് ഒറ്റക്കണ്ണൻ പോക്കരെ രക്ഷിച്ചു. അദ്ദേഹത്തെ മണ്ടൻ മുത്തപായുടെയും സൈനബയുടെയും കൂടെ കൊണ്ടുപോയി താമസിപ്പിച്ചു. ഹോട്ടലിൽത്തന്നെ. ഹോട്ടൽ പഴയമാതിരി ഒന്നുമല്ല. സാക്ഷാൽ ചായക്കട. സൈനബയുടെ പൂട്ടും കടലയും പ്രസിദ്ധമാണ്. പറ്റുപടിക്കാർ ജോർ. ആനവാരി രാമൻ നായർ, പൊൻകുരിശു തോമാ, അവരുടെ ശിങ്കിടിയായ എട്ടുകാലി മമ്മൂഞ്ഞ്, വിദേശസർക്കാരിൻറ രണ്ടു പോലീസു മൂരാച്ചികൾ. അവരെപ്പോലെ ഒറ്റക്കണ്ണൻ പോക്കർക്കും, ഇഷ്ടംപോലെ തിന്നാം. ഒന്നിനും ഒരു കുറവുമില്ല. ഒരല്ലലുമില്ല. എങ്കിലും മണ്ടൻ മുത്തപായ്ക്ക് എപ്പോഴും രൂപച്ചീട്ടിൽ എങ്ങനെ രൂപ വെക്കാൻ സാധിച്ചു? ഈ ഒരേയൊരു ചോദ്യം അദ്ദേഹത്തെ സദാ അലട്ടിക്കൊണ്ടിരുന്നു. ഒടുവിൽ മണ്ടൻ മുത്തപായോടുതന്നെ ചോദിച്ചു. മണ്ടൻ മുത്തപാ പറഞ്ഞു:

"ബുദ്ധി. അതു ശരിയാണോ? മണ്ടൻ മുത്താ എന്ന മാന്യന് എവിടന്നാണു. ബുദ്ധി? നല്ല മാണിക്കാത്ത കാശുകൊടുത്തു ബീഡി വലിച്ചു മൂക്കിൽക്കൂടെ പുകവിടാൻ പഠിച്ച യോഗ്യനല്ലേ? മണ്ടൻ മുത്തപാ ബുദ്ധിമാനല്ലെന്ന് ഒറ ക്കണ്ണൻ പോക്കർക്ക് ഭംഗിയായി അറിയാം. വീണ്ടും വീണ്ടും അലട്ടിയപ്പോൾ മണ്ടൻ മുത്താ ആ രഹസ്യം അങ്ങു പറഞ്ഞു:

"എന്റെ കെട്ടിയോള് - സൈനബാ ജയിപ്പിച്ചതാ! മാമാ സൈനബ ജയിപ്പിച്ചു. അതിനുളള തെളിവും പറഞ്ഞു. സത്യം തന്നെ. ഒരു നടുക്കത്തോടെ ഒറ്റക്കണ്ണൻ പോക്കരു കണ്ടു. ചീട്ടുകുത്തിലെ എല്ലാ രൂപച്ചീട്ടിലും അടയാളം.....! ഓരോന്നിന്റെയും മൂലകളിൽ സൂചികൊണ്ടുള്ള നാലു ചെറിയ കുത്തുകൾ

“പറ മകനേ, ഒറ്റക്കണ്ണൻ പോക്കര് ഈ വിനീത ചരിത്രകാരനോടു പറയുകയാണ്, "പെമ്മക്കള് ഒന്നിനെങ്കിലും ജീവനോടെ വെച്ചേക്കാവോ?' 


മംഗളം.
3
ലേഖനങ്ങൾ
മുച്ചീട്ടുകളിക്കാരൻറ്റെ മകൾ
0.0
വിശ്വവിഖ്യാതമായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരൻറ്റെ മകൾ എന്ന കൃതി പതിവിലും വളരെ വത്യസ്തത പുലർത്തുന്നു. തനതായ ഭാഷ പ്രയോഗവും ശൈലിയും ഇവിടെ ഈ കൃതിയെ മാറ്റ് കൂട്ടിക്കുന്നു
1

ഒന്ന്

6 November 2023
0
1
0

മൂച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തെ അങ്ങു പറഞ്ഞേക്കാം. പക്ഷേ, പെൺപിള്ളേരുടെ എല്ലാം ആരോഗ്യത്തിന് പറ്റിയതല്ല മൊത്തത്തിൽ പെൺമക്കൾ... അവർ ഏതു പ്രായത്തിലുള്ളവരാണെങ്കിലു

2

രണ്ട്

6 November 2023
0
0
0

ഒരണയുടെ ധനവുമായി ഒറ്റക്കണ്ണൻ പോക്കരുടെ അടുത്തു ചെന്നു."ഹായ്...വെച്ചോ രാജാ വെച്ചോ...ഒന്നു വെച്ചാ രണ്ട്...ഏതു മണ്ടന കയ്ക്കും വെക്കാം എന്നു പറഞ്ഞു തീരും മുമ്പ് ചീട്ടുകൾ കമഴ്ത്തിയിട്ടു മണ്ടൻ മുത്താ രൂപച്ച

3

മൂന്ന്

7 November 2023
0
0
0

“എടാ കള്ള ഹറാമി, നീ എന്റെ അത്യാഹത്തിനു ബെളി എറങ്ങടാ!' മണ്ടൻ മുത്തപ്പാ കൂട്ടാക്കിയില്ല. “മാമാ, മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാമ്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം. ഇ

---

ഒരു പുസ്തകം വായിക്കുക