shabd-logo

ഒന്ന്

6 November 2023

0 കണ്ടു 0
മൂച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തെ അങ്ങു പറഞ്ഞേക്കാം. പക്ഷേ, പെൺപിള്ളേരുടെ എല്ലാം ആരോഗ്യത്തിന് പറ്റിയതല്ല മൊത്തത്തിൽ പെൺമക്കൾ... അവർ ഏതു പ്രായത്തിലുള്ളവരാണെങ്കിലും ശരി... കഴിയുന്നത്ര വേഗത്തിൽ... അവരെ ഒന്നടങ്കം വധിച്ചുകളയുക
ഇതു കേട്ട് ആരും ക്ഷോഭിച്ച് ഇളക ഈ അഭിപ്രായം എന്റെ സ്വന്തമാണെന്നാരും വിചാരിക്കരുത്. ഇതിൽ യാതൊരു പങ്കും എനിക്കില്ല. ഞാൻ നിർദോഷിയാണ്; പഞ്ചപാവവുമാണ്. മഹിളാരത്നങ്ങളും അവരുടെ അനുഭാവികളും ആശ്രിതന്മാരും എന്നോടു വഴക്കിനൊന്നും വരരുത്. എന്നെ പാകുകയും അരുത്. ഇതു സംബന്ധമായി ആർക്കെങ്കിലും ന്യായമായ തോതിൽ വഴക്കിടണമെങ്കിൽ നേരെ ചൊവ്വേ ഒറ്റക്കണ്ണൻ പോക്കരുടെ അടുത്താണു ചെല്ലേണ്ടത്. അദ്ദേഹമാകുന്നു ഈ ചരിത്രകഥയിലെ ദുഃഖിത നായ പ്രധാന നേതാവ്. ഇതിലെ വില്ലൻ മണ്ടൻ മുത്തപായാണ്. പക്ഷേ, ആ വില്ലൻ ഒരു യുദ്ധവീരനായി, കഥാനായകനായി ഒറ്റക്കണ്ണൻ പോക്കരുമായി പൊരുതുന്ന മനോഹര കാഴ്ച നമുക്കു കാണാൻ സാധിക്കും. സൈനബയും പൊരുതുന്നുണ്ട്. ഇവരെക്കൂടാതെ സ്ഥലത്തെ രണ്ടു മൂരാച്ചികളായ പോലീസുകാർ, പിന്നെ മഹാകള്ളന്മാരായ തൊരപ്പൻ അവറാനും ഡ്രൈവർ പപ്പുണ്ണിയും. അവർ സ്ഥലത്തില്ല. അവരുടെ അഭാവത്തിൽ പൊരുതുന്നവ രാണ് പൊൻകുരിശു തോമായെന്നും ആനവാരി രാമൻ നായരെന്നും പേരായ സ്ഥലത്തെ കള്ളന്മാരിൽ രണ്ടു പ്രമാണികൾ. ആശ്രിതനായ എട്ടുകാലി മമ്മൂഞ്ഞ്, പിന്നെ അവരുടെ ആരാധകരായ അനുഭാവികൾ. ഇവരെ കൂടാതെ സ്ഥലവാസികളായ രണ്ടായിരത്തി ഇരുനൂറിലധികം ബഹുജനങ്ങൾ അവരെല്ലാവരും തന്നെ സമാധാനത്തിന്റെ ആൾക്കാരാണ്. യുദ്ധക്കൊതിയ രായ മൂരാച്ചികളല്ല. ഇത്രയും വിശേഷങ്ങളാണു മാലോകർ മനസ്സിലാക്കേണ്ട തെന്നു പറയാൻ ഈ വിനീത ചരിത്രകാരനു സന്തോഷമേയുള്ളൂ. പിന്നെ ലേശം കൂടി പറയാനുണ്ട്. ഈ ചരിത്രത്തിൽ വരുന്ന സ്ഥലവാസികളെ കൂടാതെ ആണും പെണ്ണുമായി ഒരു രണ്ടായിരത്തി അറുനൂറോളം വരത്തരു മുണ്ട്. അവർ ഈ ചരിത്രത്തിൽ ചൊവ്വാഴ്ചയും ശനിയാഴ്ചയുമേ വരൂ. വരുന്നതു ചന്തയിലാണ്. വാങ്ങാനും വിൽക്കാനും. പൊതുവിൽ വലിയ ആരവ മുണ്ടാക്കാനും; കശപിശയ്ക്കും.

അങ്ങനെയുള്ള ബഹുജനങ്ങളുടെ ചേരിയിൽ നിന്നു വേല ചെയ്യുന്ന രണ്ടു കലാകാരന്മാരാണ് മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കരും പോക്കറ്റടിക്കാരൻ മണ്ടൻ മുത്തായും.

സൈനബ ബഹുജനങ്ങളുടെ ചേരിയിലാണെങ്കിലും ബഹുജനങ്ങളുടെ കൂടെ ഒരിക്കലും അവളെ കാണുകില്ല. അവളുടെ കലാപ്രവർത്തനങ്ങളെല്ലാ രഹസ്യമായിട്ടാണ്.

അവൾ എന്തു ചെയ്തു?

അതോർക്കുമ്പോൾ ആരുടെയും കണ്ണുതള്ളിപ്പോകും. പെൺമക്കളെ ഒന്നിനെയെങ്കിലും വിശ്വസിക്കാൻ കഴിയുമോ? തന്തമാരുടെ കാര്യപരിപാടി കളെ എന്തിന് അവരിങ്ങനെ ഗുലുമാലാക്കുന്നു? ഹാ! പെൺമക്കൾക്കറി യാമോ തന്തപ്പടികളുടെ മനോദുഃഖം

ഇതെല്ലാം ഒറ്റക്കണ്ണൻ പോക്കരുടെ ചോദ്യങ്ങളാണ്. ഇതിനൊക്കെ എന്താണു സമാധാനം പറയുക?

ഈ വിനീത ചരിത്രകാരനായ ഞാൻ ഈ ചരിത്രത്തിലെ എല്ലാവരു മായി അഭിമുഖസംഭാഷണം നടത്തി. തുടക്കത്തിലേ ഞാൻ എന്റെ ധാർമിക മായ പിന്തുണ ചിലർക്കു നൽകുകയും ചെയ്തു. അതാർക്കാണെന്നോ? ആകെക്കൂടി സംഗതി വളരെ ഗുലുമാലുപിടിച്ചതാണ്. ചരിത്രവിദ്യാർത്ഥി കൾക്കുവേണ്ടി ആ ചരിത്രം ഞാൻ ഇവിടെ പതുക്കെ രേഖപ്പെടുത്താം.

തുടക്കം ബഹുമാനപ്പെട്ട ഒറ്റക്കണ്ണൻ പോക്കരിൽ നിന്നായിക്കളയാം. അദ്ദേഹത്തിന് ഒരൊറ്റക്കണ്ണയുള്ളു. വൺ ഐസ് മങ്കി' എന്നു സ്ഥലത്തെ ചില ബുദ്ധിജീവികൾ അദ്ദേഹത്തെപ്പറ്റി രഹസ്യമായി പറയാറുണ്ട്. സാരമില്ല. മറക്കണ്ണു പണ്ടെങ്ങോ അദ്ദേഹം ചെറുപ്പമായിരുന്ന കാലത്ത് ഏതോ ധർമസമരത്തിൽ പോയതാണ്. അദ്ദേഹത്തിന് ഇപ്പോൾ നാൽപത്തിഒമ്പതു വയസ്സുണ്ട്. ആൾ നല്ലവണ്ണം വെളുത്തതാണ്. അദ്ദേഹത്തിന്റെ വായിൽ ബാക്കിയുള്ള പല്ലുകളുടെ സത്യമായ നിറം എന്തെന്ന് ആർക്കും അറിഞ്ഞു കൂടാ. വെറ്റില മുറുക്കുകാരനായതുകൊണ്ട് അതെല്ലാം നല്ല ചുവപ്പാണ്. ഒറ്റക്കണ്ണൻ പോക്കരെ സാധാരണമായി മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കര് എന്നു പറയും.

ഇത്രയും പറഞ്ഞതിൽനിന്നു മേല്പടിയാന്റെ ഓമനമകളാണ് സൈനബ എന്ന് ഇതിനകം ചരിത്രവിദ്യാർത്ഥികൾക്കു മനസ്സിലായല്ലോ. അവൾക്കു പത്തൊമ്പതു വയസ്സ്. സ്ഥലത്തെ പ്രധാന സുന്ദരി. അവളെ നല്ല പിടിപ്പുള്ള ഒരാൾക്കു കെട്ടിച്ചുകൊടുക്കണം. അതിനുവേണ്ടി ഒറ്റക്കണ്ണൻ പോക്കര് കെണഞ്ഞു വേല ചെയ്യുന്നുണ്ടായിരുന്നു. ആയതിലേക്ക് അദ്ദേഹത്തിൻറ പക്കൽ രൊക്കം നൂറ്റിയിരുപതു രൂപായും ഉണ്ടായിരുന്നു.
മണ്ടൻ മുത്താ പോക്കറ്റടിക്കാരനാകുന്നതിനുമുമ്പു മഹത്തായ മുച്ചീട്ടുകളി അഭ്യസിക്കുന്നതിനായി ഒറ്റക്കണ്ണൻ പോക്കരുടെ അപ്രന്റി സാകാൻ പലകുറി ശ്രമിച്ചിട്ടുള്ളതാണ്. പലരേക്കൊണ്ടും ശുപാർശ ചെയ്യി ച്ചിട്ടുമുണ്ട്. ഒറ്റക്കണ്ണൻ പോക്കര് അവജ്ഞയോടെ പറയും:

“പോടാ കയിതേ! ച്ചിരി തലച്ചോറുവായിട്ടുവാ '

സംഗതി സത്യമാണല്ലോ. ഏതു തൊഴിലിനും ശകലം തലച്ചോറുള്ളതു വളരെ നല്ലതാണ്. പിന്നെ കുറെ മൂലധനവും ഉണ്ടെങ്കിൽ ദേഷ്

ഇതു രണ്ടും ഒറ്റക്കണ്ണൻ പോക്കർ അവർകൾക്കുണ്ട്. അപ്പോൾ മുച്ചീട്ടു കളിക്കത്യാവശ്യമായി വേണ്ടത് എന്തെല്ലാമാണ്? ചരിത്രവിദ്യാർത്ഥികളുടെ അറിവിലേക്കായി ഈ വിനീത ചരിത്രകാരൻ പതുക്കെ പറയാം:

ഒരു കുത്തു പുതിയ ചീട്ട്. ഏതെങ്കിലും നല്ല നിലവാരം പുലർത്തുന്ന ദിനപ്പത്രത്തിന്റെ മുഷിയാത്ത ഒരു പഴയ ലക്കം. നാലു വൃത്തിയുളള ചെറിയ കല്ലുകൾ... ആ നാലു ചെറിയ കല്ലുകളും കടലാസ് നിവർത്തിയിട്ട് അതിൻറ നാലു മൂലയ്ക്കും വെക്കുക. ഈ മുൻകരുതൽ, കാറ്റുകൊണ്ടു കടലാസ് പറന്നുപോകാതിരിക്കാനാണ്. അടുത്തത് ആ പുതിയ കുത്തു ചീട്ടിൽ നിന്നു മൂന്നു ചീട്ടുകൾ എടുക്കുക. ഒരു രൂപച്ചീട്ടും രണ്ടു പുള്ളിച്ചീട്ടുകളും. ഒരു കൈയിൽ രണ്ടും മറേറ കൈയിൽ ഒന്നുമായി വിരലുകൾ കൊണ്ടു പിടിക്കുക. ബഹുജനങ്ങൾക്കു നല്ലവണ്ണം കാണത്തക്കവണ്ണം രൂപച്ചീട്ടു മുകളിലായിരി ക്കണം. അടുത്തതു നമ്മുടെ സത്യസന്ധതയെ വെളിപ്പെടുത്തിക്കൊണ്ടു പ്രപഞ്ചത്തോടായി ഉശിരൻ മുദ്രാവാക്യങ്ങൾ മുഴക്കുക അതിങ്ങനെയാണ്:

"ഹായ്... വെച്ചോ രാജാ വെച്ചോ... ഒന്നു വെച്ചാ രണ്ട്... രണ്ടു വെച്ചാ നാല് ...രൂപത്തെ വെച്ചാ നിങ്ങക്ക്, പുള്ളിയെ വെച്ചാ ഞമ്മക്ക്... ഹായ്... നോക്കി വെച്ചോ. മായമില്ല മന്ത്രമില്ല. ഹായ് വെച്ചോ രാജാ വെച്ചോ, ആരിക്കും വെക്കാം. നോക്കിവെച്ചോ!

എന്നു പറഞ്ഞിട്ട് ശൂർർന്നു ചീട്ടുകൾ മൂന്നും കടലാസ്സിൽ കമഴ്ത്തി യിടുക. ആദ്യം താഴെ വീഴുന്നതു രൂപച്ചിട്ടാവാം, പുള്ളിച്ചിട്ടാവാം. എന്തായാലും അതെല്ലാം ശ്രദ്ധിക്കേണ്ടത് വിപ്ലവവീര്യമുള്ള ബഹുജനങ്ങളുടെ കടമയാണ്. ബഹുജനങ്ങൾ ശ്രദ്ധിക്കുകയും ചെയ്യും..... എങ്ങനെ ആയാലും ഒന്നുവെച്ചാൽ രണ്ടു കിട്ടാൻ ആഗ്രഹമില്ലാത്ത ബഹുജനങ്ങളുണ്ടോ? അവർ കാശു വെക്കും; അണവെക്കും; രൂപാ വെക്കും.....അഞ്ചിന്റേയും പത്തിന്റേയും നോട്ടുകൾ വെക്കുന്ന ബഹുജനങ്ങളുമുണ്ട്. എന്നാൽ, ചീട്ടുകൾ മലർത്തു

മ്പോൾ, ഹാ കഷ്ടം, ബഹുജനങ്ങൾ പണം വെച്ചിരിക്കുന്നതു പുള്ളിച്ചിട്ടി ലാണ് ഒറ്റക്കണ്ണൻ പോക്കര് ആ പണമെല്ലാം അടുക്കും. (ആ പണത്തിൽ നിന്നും ചന്ത തോറും വിദേശസർക്കാരിന്റെ ആൾക്കാരായ സ്ഥലത്തെ പോലീസുമൂരാച്ചികൾക്കു ചെല്ലേണ്ടും രൂപാ രണ്ട്) ഇങ്ങനെ സമരപാരമ്പര്യമുള്ള ബഹുജനങ്ങൾ തോൽക്കുകയും ഒറ്റക്കണ്ണൻ പോക്കരു ജയിക്കുകയും ചെയ്യും. ഈ വിധമാണ് എല്ലാ കളിയിലും വരുന്നതെങ്കിൽ ബഹുജനങ്ങൾ പിന്നെ ഒറ്റക്കണ്ണൻ പോക്കരെ പ്രോത്സാഹിപ്പിക്കുമോ? ബഹുജനങ്ങൾ ശുദ്ധമണ്ടക്കഴുതകളാണോ? അല്ലെന്നു തെളിയിക്കാനായി ഒറ്റക്കണ്ണൻ പോക്കരുടെ കൈയിൽ ഒരു ഡാവുണ്ട്. പത്തിൽ ഒന്നു വീതമല്ല. ആറു വീതം ഒറ്റക്കണ്ണൻ പോക്കരു ബഹുജനങ്ങളെ ജയിപ്പിക്കും. എന്നാൽ, ഈ വിധം ജയിക്കുന്ന ബഹുജനം എപ്പോഴും ഒറ്റക്കണ്ണൻ പോക്കരുടെ ഏതെങ്കിലുമൊരു അപ്രന്റീസായിരിക്കും. ഈ രഹസ്യം മറ്റു ബഹുജനങ്ങൾ അറിയുകയില്ല. ഇതിൽ വല്ല വഞ്ചനയുമുണ്ടോ? ചതിയുണ്ടോ? ഒന്നുമില്ല. എല്ലാം ക്ലീൻ എന്നാൽ, ഇതുപോലെ വല്ലേടത്തും കുത്തിയിരുന്നു ലാഘവത്തോടെ

ചെയ്യാവുന്നതാണോ പോക്കറ്റടിക്കാരൻ മണ്ടൻ മുത്തപായുടെ തൊഴിൽ ഒരു തൊഴിലെന്ന നിലയ്ക്ക് പോക്കറ്റടി ഒരിക്കലും മോശമല്ല. പുറം രാജ്യങ്ങളിൽ പോക്കറ്റടിക്ക് അസൂയാവഹമായ പുരോഗതിയുണ്ട്. അവിടെ ഇതിനു കോളേജുകളുണ്ട്. അതു പോകട്ടെ ഈ തൊഴിലിന് ഏകാഗ്രത വേണം. ക്ഷമ വേണം. പിന്നെ ലേശം തലച്ചോറും വേണം. മണ്ടൻ മുത്ത പായ്ക്ക് തലച്ചോറുണ്ടോ...? മറ്റു മൂലധനമാണെങ്കിൽ സാധാരണമായി പോക്കറ്റടിക്ക് അത്യാവശ്യം വേണ്ടതു നല്ല ചങ്കൂറ്റവും നീണ്ടുമെലിഞ്ഞ വിരലുകളും വലിയ ഒരു ഷാളുമാണ്. അതുമായി ബഹുജനങ്ങളുടെ കൂടെ നടക്കുക. മുദ്രാവാക്യങ്ങളുടെയോ, പ്രസ്താവനകളുടെയോ യാതൊരാവശ്യ വുമില്ല. പരിപൂർണ്ണ നിശ്ശബ്ദത. എന്നാൽ, ശ്രദ്ധ എല്ലായിടത്തും വേണം താനും. പിന്നെ എപ്പോഴും ബഹുജനങ്ങളുടെ ചേരിയിൽ നിന്നില്ലെങ്കിൽ പോക്കറ്റടി ക്കാൻ വിഷമമാണ്. ബഹുജനങ്ങളുമായി കൂടിക്കഴിയാതെ, ഒറ്റപ്പെട്ട്, ദന്തഗോപുരത്തിൽ നിവസിച്ചാൽ പോക്കറ്റടിക്കാൻ സാദ്ധ്യമല്ല. ചരിത്ര വിദ്യാർത്ഥികൾ ഇത് ഓർക്കണം. ഒരു നല്ല പോക്കറ്റടിക്കാരൻ എപ്പോഴും ഒരു നല്ല സാമുദായിക ജീവിയായിരിക്കണം. വായ്നാറ്റമോ, വിയർപ്പിൻറ ദുർഗന്ധമോ വകവെക്കാതെ കഴിയുന്നത്ര കൂട്ടുജീവിതം നയിക്കുക. ചുരുക്ക ത്തിൽ ബഹുജനങ്ങളുടെ സുഖദുഃഖങ്ങളിൽ എപ്പോഴും പങ്കുകൊള്ളണം. കൂട്ടുജീവിതം! ഇതാണു പോക്കറ്റടിയുടെ ആപ്തവാക്യം! കല്യാണങ്ങൾ, ചാവടിയന്തിരങ്ങൾ, കാളച്ചന്തകൾ, ഉത്സവങ്ങൾ, ഘോഷയാത്രകൾ, മീറ്റിംഗുകൾ, ഗുസ്തി, പന്തുകളി, സാഹിത്യസമ്മേളനങ്ങൾ, രാഷ്ട്രീയമേള കൾ, ശവഘോഷയാത്രകൾ ചുരുക്കത്തിൽ എവിടെ ബഹുജനങ്ങളുണ്ടോ, - എവിടെ ബഹളമുണ്ടോ, എവിടെ തിരക്കുണ്ടോ, അവിടെ ഈ കലാകാരൻ കട്ടായം ഹാജരായിക്കൊള്ളണം. തിക്കിത്തിരക്കി മടിയിലോ, പോക്കറ്റിലോ പണമുള്ളവരുടെ അടുത്തു ചെല്ലുക. ഷാളിന്റെ തുമ്പുകൊണ്ട് അവരുടെ പോക്കനോ, മടിയോ മൂടുക, വലത്തുകൈ ഷാളിനടിയിലായിരിക്കണം. മറക്കരുത്. ഞൊടിയിടകൊണ്ട് എന്നു പറഞ്ഞാൽ ചട്ട്പുക്കന്ന്, മടിശ്ശീലയോ,പോ പിടുങ്ങുക... വേഗത ശീലിക്കാൻ കിണഞ്ഞ് അഭ്യസിക്കണം. പരിശീലനം കൊണ്ട് ഇതു സാധിക്കു. ഇതിനും പുറമേ വിശ്വസ്തനായ ഒരപ്രന്റീസും ഉണ്ടായിരിക്കണം. നമ്മൾ പിടുങ്ങുന്ന സാധനം ഉടനെ അവനെ ഏല്പിക്കുക. അവൻ ഉടനെ സ്ഥലവും വിട്ടിരിക്കണം... ഇങ്ങനെയുള്ള സംഗതികളിൽ മണ്ടൻ മുത്തായ്ക്കുള്ളതു കുറെ നീണ്ട വിരലുകളും ഒരു പഴയ ഷാളും മാത്രമാണ്. നിർഭാഗ്യമെന്നേ പറയേണ്ടൂ. മണ്ടൻ മുത്തായ വളരെ പൊക്കമുണ്ട്. ആറടി രണ്ടിഞ്ച്.

അതുകൊണ്ട് ഏതു ബഹളത്തിനകത്തു നിന്നാലും അദ്ദേഹം എവിടെ നില്ക്കുന്നു എന്ന് ആളുകൾക്കു കാണാൻ സാധിക്കും. തന്നെയുമല്ല, ദൂരെ നില്ക്കുന്ന ബഹുജനങ്ങളിൽ ഏതെങ്കിലും ഒരു പരമദ്രോഹി വിളിച്ചു പറയും “എടോ വാഴക്കുലക്കാരാ, തന്റെ അടുത്തു നില്ക്കുന്ന പൊക്കക്കാരൻ ശ്രീജിത് മണ്ടൻ മുത്തപായാണോ മടിശ്ശീല സൂക്ഷിച്ചോ! ഉഷാർ! ഉഷാർ!'

കലാകാരന്മാർക്കു കിട്ടുന്ന പ്രോത്സാഹനം.... ഈ വിളിച്ചുപറയുന്നതു സ്ഥലവാസികളിൽ ആരുമല്ല. വിദേശികൾ; വരത്തര്. വിദേശസർക്കാരിന്റെ ആൾക്കാര്. അവരാകുന്ന ബഹുജനങ്ങൾ മണ്ടൻ മുത്തപായ്ക്കെതിരായി ഒരു ഐക്യമുന്നണി തന്നെ സൃഷ്ടിച്ചുകഴിഞ്ഞു. സാധാരണ, ഇതുപോലെ യുള്ള സന്ദർഭങ്ങളിൽ രാഷ്ട്രീയ പ്രവർത്തകന്മാർ വിളിക്കുന്നതുപോലെ മണ്ടൻ മുത്തപാ ആ ബഹുജനങ്ങളെ മുരാച്ചികൾ' എന്നോ പിന്തിരിപ്പന്മാർ എന്നോ വിളിച്ച് ആക്ഷേപിക്കാറില്ല. അദ്ദേഹം മന്ദഹസിക്കും. നിർദോഷമായ മന്ദഹാസം; അതിൽ ആരും കറങ്ങിപ്പോകും. പക്ഷേ, പോലീസുമൂരാച്ചികൾ കറങ്ങുമോ? ചന്ത തോറും മണ്ടൻ മുത്തപായിൽ നിന്നു പോലീസുകാർക്കു ചെല്ലേണ്ടും രൂപാ ഒന്ന്. ഇതിനൊക്കെ സ്ഥലവാസികൾ എതിരാണ്. അവർ പ്രബുദ്ധരാണ്. വിദേശ സർക്കാരിന്റെ ആൾക്കാരായ പോലീസുകാരെ സ വാസികൾക്കാവശ്യമില്ല. പക്ഷേ, പോലീസ്. കിട്ടേണ്ടതു കിട്ടണം. എന്നാൽ, അതു കൊടുക്കാൻ എന്തു വഴി? ജോലി ചെയ്യുന്നുണ്ട്; ഒന്നും കിട്ടുന്നില്ല ഇതു പറഞ്ഞാൽ പോലീസു മൂരാച്ചികൾ സമ്മതിക്കുമോ?

എന്നാൽ, മണ്ടൻ മുത്തപായ്ക്ക് വേണ്ടി എതിരുസാക്ഷി പറയാൻ ഒറ ക്കണ്ണൻ പോക്കര് എപ്പോഴും തയ്യാറാണ്.

“ആ മണ്ടനാം പറന്നോന് ഇന്നു പത്തു രൂപാ കാശു കിട്ടി. ഞമ്മള് കണ്ടതാ.

അപ്പോൾ മണ്ടൻ മുത്തപാ പറയും: ഒറ്റക്കണ്ണൻ ഇബ്ലീസേ വൺ ഐസ് മങ്കീ! നിന്റെ മറ കണ്ണും

പൊട്ടിപ്പോകും!' ഇങ്ങനെ ഒറ്റക്കണ്ണൻ പോക്കരുടെ പ്രധാന ശത്രുക്കളിൽ പ്രധാനിയാണ് മണ്ടൻ മുത്തപാ, ഇങ്ങനെ മണ്ടൻ മുത്തപായുടെ പ്രധാന ശത്രുക്കളിൽ പ്രധാനിയാണ് ഒറ്റക്കണ്ണൻ പോക്കര്. ഇതൊക്കെ സർവമാനപേർക്കും അറിയാം. സ്ഥലത്തെ പ്രധാന മണ്ടനാണ്. പോക്കറ്റടിക്കാരൻ മണ്ടൻ മൂത്തപാ. സ്ഥലത്തെ ഒരു ബുദ്ധിജീവിയാണ്. മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കര്

ഇങ്ങനെയുള്ള മണ്ടൻ, ഇങ്ങനെയുളള ബുദ്ധിജീവിയെ... മുച്ചീട്ടുകളിയിൽ തോല്പിച്ചു പാളീസ്സാക്കിക്കളയുകയും, സൈനബയെ ആ ആ ചരിത്രമാണ് ഇനി പതുക്കെ പറയാൻ പോകുന്നത്.

ഒരു ശനിയാഴ്ച ചന്തയങ്ങനെ സുന്ദരമായി എരച്ചു തുടങ്ങുന്നതിനു മുമ്പ് മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കര് ചന്തയിലെ അതിപുരാതന പൂപ്പരുത്തിവൃക്ഷത്തണലിൽ തന്റെ കലാപ്രവർത്തനങ്ങൾ ചെയ്തു തുടങ്ങി യിട്ടുണ്ടായിരുന്നു. മണ്ടൻ മുത്തപാ നേരം വെളുത്തിട്ട് ഒന്നും കഴിച്ചിട്ടുണ്ടായിരു ന്നില്ല. ചായ കുടിക്കാഞ്ഞിട്ട് അദ്ദേഹത്തിനു നന്നെ വിഷമമുണ്ടായിരുന്നു. ആരും ആ കലാകാരനെ സഹായിച്ചില്ല. അരച്ചായപോലും മേടിച്ചു കൊടു ക്കാൻ ബഹുജനങ്ങളിൽ ആരും തയ്യാറായില്ല. സൈനബായുടെ അടുത്തേക്കു ചെന്നാലോ... കാശു കുറെ കൊടുക്കാനുണ്ടല്ലോ.... അങ്ങനെ അദ്ദേഹം നടന്നപ്പോൾ ഒരു ജുബ്ബാക്കാരനെ കണ്ടു. പൊന്നു പൂശിയ റിസ് വാച്ചും പൊന്നു പൂശിയ ഫൗണ്ടൻ പേനായുമുണ്ട്. മൊത്തത്തിൽ ഒരായിരം രൂപാ യുടെ പവ്വർ ആ ജുബ്ബാക്കാരൻ കാണിച്ചു. അയാൾ ഒരു സിഗരറ്റു പുകച്ചു പ്രപഞ്ചം മറന്ന് അങ്ങനെ ചന്തയെരപ്പിലൂടെ നടക്കുമ്പോൾ മണ്ടൻ മുത്തപാ അയാളുടെ പോക്കറ്റടിച്ചു. ഏറ്റവും വിജയകരമായിരുന്ന പോക്കറ്റടി യായിരുന്നു അത്.

എന്നാൽ, അത് മണ്ടൻ മുത്തപായെ സന്തോഷിപ്പിച്ചില്ല. ഉദ്ദേശിച്ച മാതിരി പണം ഇല്ലായിരുന്നു. തുണികൊണ്ടുണ്ടാക്കിയ ഒരു പേഴ്സ്, അതിൽ അഞ്ചര അണയും മൂക്കുകുത്തിയുള്ള ഒരു സിനിമാപ്പെണ്ണിന്റെ ഒരു കൊച്ചു പടവും ഉണ്ടായിരുന്നു. “അവള് പുളുന്ത് മൂക്കുത്തി! പോ ക!' മണ്ടൻ മുത്തപ്പാ സുന്ദരിയുടെ പടം വലിച്ചുകീറി ദൂരെ എറിഞ്ഞു. മനസ്സു കൊണ്ട് ആ ജുബ്ബാക്കാരനെ ചീത്ത പറയുകയും ചെയ്തു. കള്ളൻ അവന്റെയൊരു പത്രാസു കണ്ടോ? അഞ്ചരയ

സ്ഥലത്തു പുതുതായി തുറന്ന ഒരു ഹോട്ടലിൽ വലിയ തെരക്ക്. സാധ്യത വല്ലതുമുണ്ടോ? മണ്ടൻ മുത്തപാ കയറി ഒരു തടിയൻ സൈഡ് പോക്കറ്റി നരികെ ഇരുന്നു. പറയാതെ കൊണ്ടുവന്നുവച്ച് ചായയും പലഹാരവും കഴിച്ചു. നാലണയായി. അവിടെ നിന്നിറങ്ങി അരയണയ്ക്ക് ബീഡി വാങ്ങിച്ചു.
3
ലേഖനങ്ങൾ
മുച്ചീട്ടുകളിക്കാരൻറ്റെ മകൾ
0.0
വിശ്വവിഖ്യാതമായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരൻറ്റെ മകൾ എന്ന കൃതി പതിവിലും വളരെ വത്യസ്തത പുലർത്തുന്നു. തനതായ ഭാഷ പ്രയോഗവും ശൈലിയും ഇവിടെ ഈ കൃതിയെ മാറ്റ് കൂട്ടിക്കുന്നു
1

ഒന്ന്

6 November 2023
0
1
0

മൂച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തെ അങ്ങു പറഞ്ഞേക്കാം. പക്ഷേ, പെൺപിള്ളേരുടെ എല്ലാം ആരോഗ്യത്തിന് പറ്റിയതല്ല മൊത്തത്തിൽ പെൺമക്കൾ... അവർ ഏതു പ്രായത്തിലുള്ളവരാണെങ്കിലു

2

രണ്ട്

6 November 2023
0
0
0

ഒരണയുടെ ധനവുമായി ഒറ്റക്കണ്ണൻ പോക്കരുടെ അടുത്തു ചെന്നു."ഹായ്...വെച്ചോ രാജാ വെച്ചോ...ഒന്നു വെച്ചാ രണ്ട്...ഏതു മണ്ടന കയ്ക്കും വെക്കാം എന്നു പറഞ്ഞു തീരും മുമ്പ് ചീട്ടുകൾ കമഴ്ത്തിയിട്ടു മണ്ടൻ മുത്താ രൂപച്ച

3

മൂന്ന്

7 November 2023
0
0
0

“എടാ കള്ള ഹറാമി, നീ എന്റെ അത്യാഹത്തിനു ബെളി എറങ്ങടാ!' മണ്ടൻ മുത്തപ്പാ കൂട്ടാക്കിയില്ല. “മാമാ, മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാമ്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം. ഇ

---

ഒരു പുസ്തകം വായിക്കുക