shabd-logo

രണ്ട്

14 September 2023

0 കണ്ടു 0
നോക്കി. എല്ലാവരും നോക്കി.

എന്നാല് കുശാണ്ടവാര്ഡര് ഇവിടെ ഒരു നല്ല ബിസിനസ് കണ്ടു. ആ തുളയിലൂടെ നോക്കുന്നതിന് ഒരു ചെറിയ നികുതി ചുമത്തി. ഒരാള്ക്ക് * ഒരണ!

ഇവിടെ പാവപ്പെട്ടവനും പണക്കാരനുമുണ്ട്. പാവങ്ങള് എന്തു ചെയ്യും?

ലൈംഗികദാഹം സമം!

എന്റെ ക്ലാസ്മേറ്റ് പറഞ്ഞു:

"വാര്ഡറേ, ഇതു ശരിയല്ല?'

"ശരിയല്ലങ്കില് ഞാനീ തുള അടച്ചുകളയും!

കുശാണ്ടവാര്ഡര് ഭീഷണിപ്പെടുത്തി. തന്നെയുമല്ല, സിമന്റിട്ട് കുശാണ്ടവാര്ഡര് ആ തുള ക്രൂരതയോടെ അടച്ചുകളഞ്ഞു. സ്ത്രീയുടെയും പുരുഷന്റെയും ചോര ഒഴിച്ചല്ല ആ സിമന്റ് കുഴച്ചത്! എങ്കിലും ശിരസ്സു കുനിച്ച് ആ സിമന്റിട്ട ഭാഗം ഞാന് മണപ്പിച്ചു നോക്കി. പെണ്ണിന്റെ മണമുണ്ടോ?

നാലരക്കൊല്ലവും മുപ്പത്താറടിയും എന്റെ ക്ലാസ്മേറ്റിനു കിട്ടിയതിങ്ങനെയാണ്!

സന്തോഷത്തോടെ ഞങ്ങള് പച്ചക്കറിത്തോട്ടം നിര്മിച്ചു. എന്റെ ജയില്ഭാഗം ശൂന്യം. ഞാനും ഉറക്കം തൂങ്ങുന്ന ഒരു വാര്ഡറും മാത്രം. ഒരു വലിയ മതികെട്ടിനുള്ളില് ഞാന് മാത്രം!

രാവിലെ പച്ചക്കറിത്തോട്ടം നനയ്ക്കാന് രണ്ടുമൂന്നു പേര് വരും. ഒരു പ്രത്യേക വാര്ഡറുടെ അകമ്പടിയോടെ ഞാന് ചുമ്മാ നടക്കും. തകര്ന്നടിഞ്ഞ മഹാനഗരത്തിന്റെ ഏകാന്തമായ തെരുവീഥികളിലൂടെന്നപോലെ. മ്ലാനത. എങ്ങും നിശ്ശബ്ദത. ഞാന് നടന്നുപോകുമ്പോള് ഇടയ്ക്കു നിന്നുപോകും. ഈ നിശ്ശബ്ദത ഘനീഭവിക്കാന് പോകയാണോ? ഞാന് ചൂളകുത്തും. ചെടികളോടും വൃക്ഷങ്ങളോടും വര്ത്തമാനം പറയും. അവിടെ ഒരുപാട് അണ്ണാനുണ്ട്. ഒന്നിനെ പിടിച്ചു വളര്ത്തുകതന്നെ എന്നു തീരുമാനിച്ചു.

ഇട്ടോടിച്ചു മരത്തില് കയറ്റും. എന്നിട്ട് എറിഞ്ഞു വീഴിക്കാന് ശ്രമിക്കും. അങ്ങനെ ഒരു ദിവസം പെജയിലിന്റെ മതിലിന്നരികിലൂടെ

ചൂളകുത്തിക്കൊണ്ട് തനിച്ചങ്ങനെ നടക്കുമ്പോള് ഒരു സ്വര്ഗീയനാദം...! ലോകത്തിലേക്കും വെച്ച് ഏറ്റവും മനോഹരമായ ശബ്ദം.... മതിലിന്റെ അപ്പുറത്തുനിന്ന്... പെണ്ജയിലിന്റെ വക ഒരു ചോദ്യം:

“ആരാ അവിടെ ചൂളയടിക്കുന്നത്?

പെട്ടെന്നു സുഗന്ധവും പ്രകാശവും പരന്നതുപോലെ. അദ്ഭുതം. ആജയിലീന്നല്ല എനിക്കു രോമാഞ്ചമുണ്ടായി. ഞാന് തിക്കും പോക്കും നോക്കി. എന്നിട്ടു ധൈര്യത്തോടെ പറഞ്ഞു:

“ഞാനാണ്?' ഞാന് ആകെ ഇളകി. ദാ പെണ്ണ്! കുറെ ഉച്ചത്തില്ത്തന്നെ വേണം വര്ത്തമാനം പറയാന്. അവള് മതിലിന്റെ

അപ്പുറത്ത്, ഞാന് ഇപ്പുറത്ത്. അവള് ചോദിച്ചു:

“പേരെന്താ?”
ഞാന് പേരു പറഞ്ഞുകൊടുത്തു. ശിക്ഷയുടെ കാലാവധി, എന്റെ തൊഴില്, ഞാന് എഴുതിയതായ രാജദ്രോഹക്കുറ്റം, എല്ലാം. അവളും ജീവിതത്തില് ചെയ്ത

തെറ്റുകളെപ്പറ്റി പറഞ്ഞു. അവളുടെ സുന്ദരമായ പേര്: നാരായണി.

അവളുടെ സുന്ദരമായ വയസ്സ്: 22

അവള്ക്ക് എഴുതാനും വായിക്കാനും അറിയാം. ശകലം വിദ്യാഭ്യാസമുണ്ട്. പതിന്നാലു വര്ഷത്തേക്കാണു കഠിനതടവ്. വന്നിട്ട് ഒരു കൊല്ലമായി.

സന്തോഷമില്ലാത്ത ഒരു കൊല്ലം!

ഞാന് പറഞ്ഞു:

“നാരായണി, നമ്മളേതാണ്ട് ഒരുമിച്ചാണീ ജയിലില് വന്നത്.

“അങ്ങനെയാണോ?' കുറേ നേരത്തെ നിശ്ശബ്ദത. എന്നിട്ട് നാരായണി ചോദിച്ചു:

“എനിക്ക് ഒരു റോസാച്ചെടി തരുമോ

ഞാന് ചോദിച്ചു:

" നാരായണി എങ്ങനെ അറിഞ്ഞു, ഇവിടെ റോസാച്ചെടിയുണ്ടെന്ന്?

നാരായണി പറഞ്ഞു:

“ജയിലല്ല...! എല്ലാവരും അറിയും. ഇവിടെ രഹസ്യങ്ങളൊന്നുമില്ല

തരുമോ?'

അവള് പറയുന്നതു കേട്ടോ? രഹസ്യങ്ങളൊന്നുമില്ലന്ന്! എനിക്കു പെയിലിനെപ്പറ്റി എന്തറിയാം? അവിടെയുള്ള സ്ത്രീകളെപ്പറ്റി എന്തറിയാം?

നാരായണി വീണ്ടും ചോദിച്ചു:

“ഒരു റോസാച്ചെടി തരുകില്ലേ?'

"നാരായണീ!' ഞാന് ഹൃദയം പറിഞ്ഞുപോകുന്ന ശക്തിയോടെ ഉച്ചത്തില്

"ഈ ഭവനത്തിലുള്ള എല്ലാ പനിനീര്ച്ചെടികളും നാരായണിക്കു തരും! കൂകി

നാരായണി ചിരിച്ചു, അനേകായിരം ചെറിയ തങ്കമണികള് കിലുങ്ങുംവണ്ണം. അതു കേട്ടപ്പോള് എന്റെ ഹൃദയം നൂറുനൂറായിരം ചെറുകഷണങ്ങളായി

ചിതറിപ്പോയതുപോലെ, അവള് പറഞ്ഞു:

“ഒന്നു മതി. ഒരെണ്ണം മതി. തരുമോ?'

അവള് ചോദിക്കുന്നതു കേട്ടോ. ഒരെണ്ണം തരുമോ എന്ന്! നാരായണിയെ എന്താണു ചെയ്യുക? കെട്ടിപ്പിടിച്ചു ഞെരിച്ച് ഉമ്മവെച്ചു ശ്വാസംമുട്ടിച്ചുകളയണം, പിന്നല്ലാതെ!

"നാരായണീ!' ഞാന് വിളിച്ചുപറഞ്ഞു: “അവിടെത്തന്നെ നില്ക്ക് ഒന്നിപ്പോള് കൊണ്ടുവരാം, കേട്ടോ?'

നാരായണി പറഞ്ഞു:

'കേട്ടു.

ഞാന് ഓടി. അപ്പോള് എന്നെക്കണ്ട അണ്ണാര്ക്കണ്ണന്മാരെല്ലാം ഓടി മരങ്ങളില്ക്കയറി. ഞാന് പറഞ്ഞു:
"എന്തെടേ, ബഡുക്കൂസുകളെ, ഓടി മരത്തില്ക്കയറുന്നത്? നാണമില്ല ചുമ്മാ

ഇറങ്ങി ഇവിടെല്ലാം നടക്കട്ടെ!

എന്നിട്ട് ഓടി പനിനീര്ത്തോട്ടത്തില്ച്ചെന്നു. അദ്ഭുതം! പൂവുകളെല്ലാം പുതുമന്ദഹാസത്തോടെ വെയിലില് കുളിച്ചുനില്ക്കുന്നു... ഏറ്റവും ഭംഗിയും വളരെയധികം കമ്പുകളുമുള്ള ഒരു റോസാച്ചെടി വേരുകള് പൊട്ടിക്കാതെ ചേനമാതിരി ചുറ്റും മണ്ണുനിറുത്തിയെടുത്തു. ചുവട് ഒരു ചാക്കിന്കഷണത്തില് ഭദ്രമായി വരിഞ്ഞുകെട്ടി. ചില്ലകള് എല്ലാം ഒതുക്കിക്കെട്ടി. എന്നിട്ട് ഓടി മതിലിനടുത്തു ചെന്നു.

"നാരായണീ!' ഞാന് വിളിച്ചു.

ആരും വിളികേട്ടില്ല! അവള് പോയോ? എടി!!!

'നാരായണീ!

ഞാന് വീണ്ടും വിളിച്ചു. അപ്പോള് ഒരു ചിരി. എന്നിട്ട്

'എന്തോ!'

ഞാന് ചോദിച്ചു:

“ഞാന് വിളിച്ചപ്പോള് എവിടെയായിരുന്നു!

“ഇവിടെത്തന്നെ ഉണ്ടായിരുന്നു!

'എന്നിട്ട്?'

"ഞാന് മിണ്ടാതെ ഒളിച്ചുനില്ക്കുകയായിരുന്നു!'
കള്ളി!

അവള് ചിരിച്ചു. അവള് ചോദിച്ചു:

"റോസാച്ചെടി കൊണ്ടുവന്നോ?'

ഞാന് മിണ്ടിയില്ല. എന്താണെന്നുവെച്ചാല് ഞാന് ചുംബിക്കുകയായിരുന്നു.

ഓരോ പനിനീര്പ്പൂവിലും, ഓരോ മൊട്ടിലും, ഓരോ തളിരിലും. നാരായണി എന്റെ പേരു പറഞ്ഞു വിളിച്ചു.

ഞാന് മിണ്ടിയില്ല.

ഞാന് ചുംബിക്കുകയായിരുന്നു. ഓരോ മുള്ളിലും ഓരോ കമ്പിലും. പിന്നെയും നാരായണി ഉത്കണ്ഠയോടെ എന്റെ പേരു പറഞ്ഞു വിളിച്ചു.

ഞാന് വിളി കേട്ടു!

അപ്പോള് നാരായണി പരിഭ്രമത്തോടെ പറഞ്ഞു. "ദൈവത്തിനെ ഇത്ര സ്നേഹത്തോടെ വിളിച്ചിരുന്നെങ്കില്....!

ഞാന് ചോദിച്ചു:

“വിളിച്ചിരുന്നെങ്കില്?'

അവള് ചൊടിച്ചു:

“സ്നേഹത്തോടെ വിളിച്ചിരുന്നെങ്കില് എന്നാണു ഞാന് പറഞ്ഞത്

"സ്നേഹത്തോടെ വിളിച്ചിരുന്നെങ്കില്...?'

അവള് പറഞ്ഞു:

"ദൈവം എന്റെ മുമ്പില് പ്രത്യക്ഷപ്പെടുമായിരുന്നു!
“അതുവോ?'

ഞാന് പറഞ്ഞു:

"ദൈവം ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടുകയില്ല! ദൈവം നമ്മുടെ

അടുത്തുണ്ട്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചം; ചൈതന്യം..... നാരായണീ! പ്രത്യക്ഷപ്പെടാനുള്ളതു ഞാനല്ലേ!'

“ഞാന് വിളിച്ചിട്ടെന്തേ പിന്നെ ഇത്രയും നേരം വിളി കേള്ക്കാഞ്ഞത്?'

ഞാന് പറഞ്ഞു:

“ഞാന് ചുംബിക്കുകയായിരുന്നു.

“മതിലിലോ?

'!അല്ല!'

'പിന്നെ?'

"ഓരോ റോസാപ്പൂവിലും ഓരോ കമ്പിലും ഓരോ ഇലയിലും.'

നാരായണി പറഞ്ഞു:

"ദൈവമേ, എനിക്കു കരച്ചിലുവരുന്നു!

ഞാന് വിളിച്ചു. "നാരായണീ!'

'ന്തോ!'

"ചുവട്ടിലെ കെട്ടഴിക്കരുത്. ഒരു കുഴി കുഴിച്ച് അതില് ഈശ്വരനാമത്തില് വയ്ക്കുക.

എന്നിട്ടു മണ്ണിട്ടു വെള്ളം ഒഴിക്കണം കേട്ടോ? *Gas!'

ഞാന് പറഞ്ഞു:

‘എന്നാല്, ദാ വരുന്നു!

കൂട്ടിക്കെട്ടിയ ശിഖരത്തില്പ്പിടിച്ച് ആഞ്ഞുപൊക്കി വന് മതിലിന്റെ

അപ്പുറത്തേക്കിട്ടുകൊടുത്തു.

“കിട്ടിയോ?'

“ദൈവമേ!' ഒരു മഹാസാമ്രാജ്യം കിട്ടിയ സന്തോഷത്തോടെ നാരായണി

പറഞ്ഞു:

കിട്ടി!'

ഞാന് പറഞ്ഞു:

"കമ്പുകളിലെ കെട്ടുകള് അഴിക്കണം. “അഴിക്കാം.” അവള് പറഞ്ഞു: “ഞാന് പൂക്കളെല്ലാം നുള്ളി എടുത്തുവെക്കാന്

പോകുകയാണ്?'

“എവിടെ, മുടിക്കെട്ടിലോ?'

*അല്ല!'

'പിന്നെ?'

“ഹൃദയത്തിനുള്ളില്....! ബ്ലൗസിനുള്ളില് അതില് എന്റെ ചുംബനങ്ങളുണ്ട്! ഞാന് മതിലില് ചാരിനിന്നു. മതിലിനെ ഞാന് പതുക്കെ തലോടി. നാരായണി പറഞ്ഞു:

“ഞാന് നട്ടു വെള്ളം ഒഴിച്ചിട്ടു വരാം. എപ്പോഴും മതിലിന്റെ മുകളില് നോക്കണം. ഞാന് വരുമ്പോള് ഒരുണങ്ങിയ കമ്പ് എപ്പോഴും മതിലിനു മുകളിലേക്കിടും. കണ്ടാല് വരുമോ?

ഞാന് പറഞ്ഞു;

“വരും!

ഒരു കരച്ചില് മാതിരി!

“ഹെന്റെ ദൈവമേ! ' “എന്താ നാരായണീ?'

നാരായണി പറഞ്ഞു:

“എനിക്കു കരയാന് തോന്നുന്നു!'

ഞാന് ചോദിച്ചു:

'കാരണമെന്ത്?'

നാരായണി പറഞ്ഞു:

“ഹറിഞ്ഞുകൂടാ!

ഞാന് പറഞ്ഞു:

"നാരായണി പോയി കുഴിച്ചിട്ടിട്ട് വരൂ.'

"ഞാന് ഉണക്കക്കമ്പിടും! “ഞാന് അതു നോക്കിയിരിക്കും!

“കണ്ടാല് വരുമോ?'

*100!'

ഞാന് എന്റെ ലോക്കപ്പില്ച്ചെന്നു. വൃത്തികേടിന്റെ കശ! ഞാന് അതെല്ലാം

തൂത്തുവാരി വെടിപ്പാക്കി. കിടക്ക വളരെക്കാലമായിട്ടു ശരിക്കൊന്നു കുടഞ്ഞുവിരിച്ചു. ലോക്കപ്പിനകം ആകെ ഒരു ചിട്ടയും ചന്തവും ഒക്കെ വരുത്തി. എന്നിട്ടു ദൂരെ മതിലിന്റെ മുകളിലായി ആകാശത്തു നോക്കി ഇരുപ്പായി. ഉണങ്ങിയ കമ്പ് ഉയരുന്നതു കാണുന്നില്ല!

ദൈവമേ! നാരായണീ എന്റെ കാര്യം മറന്നുപോയോ? ഉണങ്ങിയ കമ്പ് ആകാശത്തില് ഉയരുകില്ല....! എന്നു വിചാരിച്ചപ്പോള്

പ്രപഞ്ചമേ, സുന്ദരമായ ഒരു കാഴ്ച!

ഒരുണങ്ങിയ കമ്പ് ആകാശത്തേക്കുയരുന്നു! ഞാന് അനങ്ങിയില്ല. കമ്പു പിന്നെയും ഉയര്ന്നു. ഞാന് അനങ്ങിയില്ല. കമ്പു പിന്നെയും ഉയര്ന്നു. ഞാന് അനങ്ങി.

പിന്നെ എണീറ്റ് ഓടിപ്പാഞ്ഞു ചെന്നു. അണ്ണാര്ക്കണ്ണന്മാര് അനേകം പേര് മരങ്ങളില് പ്രാണഭീതിയോടെ പാഞ്ഞുകയറി എന്നെ കണക്കിനു പുലഭ്യം പറഞ്ഞു

ഞാന് വിളിച്ചു:

"നാരായണീ!
മതിലിന്റെ അപ്പുറം നിശ്ശബ്ദം! ഞാന് വീണ്ടും വിളിച്ചു. ഒടുവില് അവള്

ദേഷ്യത്തോടെ വിളി കേട്ടു:

“ന്താണ്? എന്താ വേണ്ടത്?'

'60!'

നാരായണി പറഞ്ഞു:

“പിന്നല്ലാതെ! കമ്പെറിഞ്ഞു കറിഞ്ഞു കൈയുടെ കുഴപറിഞ്ഞുപോയി!

ഞാന് പറഞ്ഞു:

“ഞാന് തടവി ശരിപ്പെടുത്താം,

അവള് പറഞ്ഞു:

“ന്നാ കൈ! തടവി ശരിപ്പെടുത്ത്! ഞാന് മതിലില് കൊള്ളിച്ചുവെച്ചിരിക്കയാണ്!

ഞാന് പറഞ്ഞു:

ഞാനീ മതിലില് തടവുന്നുണ്ട്! ചുംബിക്കുന്നുമുണ്ട്!

അവള് പറഞ്ഞു:

"ഞാന് മതിലില് നെഞ്ചമര്ത്തി... അമര്ത്തി ചുംബിക്കുന്നുണ്ട്!

ഞാന് ചോദിച്ചു.

"നാരായണീ, അവിടെ എത്ര സ്ത്രീകളുണ്ട്?

നാരായണി ചിരിച്ചു. അവള് പറഞ്ഞു:

"ഞാന് മാത്രമേയുള്ളൂ!'

“കള്ളിപ്പെണ്ണേ! നേരു പറയൂ. എത്രയെണ്ണമുണ്ട് “കുറെയുണ്ട്. എല്ലാം പടുകിഴവികളാണ്

"എണ്പത്തേഴ്

'സുന്ദരികളെത്, കിഴവികളെ?'

നാരായണി പറഞ്ഞു:

“ഒരു സുന്ദരിയും എണ്പത്തിയാറു പടുകിഴവികളും!

ഞാന് തോറ്റു. ഞാന് ചോദിച്ചു:

“നിങ്ങളുടെ ജയിലില് റോസാച്ചെടികളില്ലേ?'

“ഇല്ല!' നാരായണി പറഞ്ഞു: “ഒന്നുമില്ല... ഞാനേ, കേള്ക്കണൊണ്ടോ?'

ഞാന് പറഞ്ഞു: ‘കേള്ക്കുന്നുണ്ട്!

"നാളെ... ബജറാ വറത്തു പൊടിച്ചത്... ഒരു സഞ്ചിയിലാക്കി... ഇട്ടുതരാം... ചക്കര ചേര്ത്തു തിന്നണം. തിന്നുമോ?

'തിന്നും!'

“ഇല്ല!' നാരായണി തീര്ത്തു പറഞ്ഞു: “വലിച്ചെറിഞ്ഞുകളയും!

“ഞാനോ?' ഞാന് പറഞ്ഞു: “ഒരു തരിപോലും കളയുകയില്ല!

നാരായണി ചോദിച്ചു.
“മുഖം എങ്ങനെ?'

“ഒരു ശകലം നീണ്ടു വെളുത്തതാണ്. മുടി കാപ്പു ചെയ്തിരിക്കുന്നു. ലേശം

കഷണ്ടിയുണ്ട്.

കണ്ണുകള് ?

ഞാന് പറഞ്ഞു:

“ഒരു മാതിരി ചെറിയ ആനക്കണ്ണ്.

നാരായണി പറഞ്ഞു:

“എന്റേത്. വലിയ ആനക്കണ്ണുകളാണ്. നെഞ്ച്?

“കുറച്ചു വിരിഞ്ഞതാണ്.

നാരായണി പറഞ്ഞു:

“എന്റെ നെഞ്ചും വിരിഞ്ഞതാണ്. അരക്കെട്ട്?

ഞാന് പറഞ്ഞു: "എന്റെ അരക്കെട്ട് ഒതുങ്ങിയതാണ്.

നാരായണി പറഞ്ഞു: “എന്റെ അരക്കെട്ടെങ്ങനെയാണെന്നോ?... പറയാന് മനസ്സില്ല.'

ഞാന് പറഞ്ഞു:

"വീപ്പക്കുറ്റിപോലൊത്ത

നാരായണി ചെറുതായൊന്നലറി. അവള് പറഞ്ഞു:

"എനിക്കു മാന്തിപ്പൊളിച്ചു കടിച്ചുകീറാന് തോന്നുന്നൊണ്ട്

'നാരായണീ!

'ന്തോ!'

നിറമെന്ത്?

“എവിടത്തെ!

"സുന്ദരമായ നിന്റെ മുഖത്തിന്റെ

“കുറച്ചു വെളുത്തതാണ്.

ഞാന് വിളിച്ചു. നാരായണീ

*ന്തോ!'

“പെണ്ണിന്റെ മണം.... എനിക്കനുഭവപ്പെട്ടു!

'ഹിപ്പോഴോ!... ഹാ!

ഞാന് പറഞ്ഞു:

"ഇപ്പോഴല്ല, ഞാനീ ജയിലില് വന്നു കയറി ഇങ്ങു വരുമ്പോള്

നാരായണി ചോദിച്ചു:

“അതെവിടന്ന്!... ഹെന്റതായിരിക്കുമോ?

“എനിക്കറിഞ്ഞുകൂടാ.

അവള് പറഞ്ഞു:“ആണ് ശരീരത്തിന്റെ മണം... അവിടത്തെ മണം എങ്ങനെയിരിക്കും?

ഞാന് പറഞ്ഞു:

"എനിക്കറിഞ്ഞുകൂടാ. നാരായണീ... നിന്റെ ശരീരത്തിന്റെ ആ മണം!' ഞാന് നാസാരന്ധ്രങ്ങള് വിടര്ത്തി ശക്തിയോടെ വലിച്ചു. ഒച്ച അവള് കേട്ടുകാണുമോ? നാരായണി ചോദിച്ചു:

“വരുന്നുണ്ടോ?”

ഞാന് പറഞ്ഞു:

*mere!'

നാരായണി പറഞ്ഞു:

“എനിക്കും കിട്ടുന്നില്ല. അസത്തുമതില്

ഞാന് ചോദിച്ചു:

"നാരായണീ! ഈ മതിലില് ഒരു ദ്വാരമുണ്ടായിരുന്നു. കണ്ടിട്ടുണ്ടോ?'

നാരായണി പറഞ്ഞു:

“സിമന്റിട്ടടച്ച സ്ഥലം കണ്ടിട്ടുണ്ട്. ഞാന് തൊട്ടുനോക്കീട്ടുമുണ്ട്. അതു ഞാനിവിടെ വന്നുചേരുന്നതിനു മുമ്പ് അടച്ചുകളഞ്ഞു!

ഞാന് പറഞ്ഞു:

"ഞാനാ ഭാഗം മണപ്പിച്ചു നോക്കി!

നാരായണി പറഞ്ഞു:

"അതടച്ച വാര്ഡറെ ഒരാളു തല്ലി. തല്ലിയ ആളെ മുക്കാലിയിലേക്കെട്ടി അടിച്ചു എന്നു കേട്ടു. അടി ഓരോന്നും ഇവിടെയുള്ള സ്ത്രീകള് വേദനയോടെ എണ്ണി

ഞാന് പറഞ്ഞു:

മുക്കാലിയില്പെട്ടി മുപ്പത്താറടി അടിച്ചു! അതിവിടെയുള്ള പുരുഷന്മാരും

വേദനയോടെ എണ്ണി!

നാരായണി പറഞ്ഞു: കഷ്ടമായിപ്പോയി.

“ഞാന് പറഞ്ഞു:

“അടികൊണ്ട് ആള് എന്റെ ക്ലാസ്മേറ്റാണ്. എന്റെ നാട്ടുകാരന്

'cmeno?'

'emo.'

അങ്ങനെ മതിലിന്റെ മുകളിലൂടെ നീണ്ടു വെളുത്തുരുണ്ട ഒരു തുണിസഞ്ചി വന്നു.

ബജറാ വറുത്തുപൊടിച്ചത്. മുളകുവറുത്ത് ഉപ്പുംകൂട്ടി പൊടിച്ചതും വന്നു. നാരങ്ങാ ഉപ്പിലിട്ടതു ചെന്നു. കായ് വറുത്തതും പാട്ടയോടെ ചെന്നു.

നാരായണി ചോദിച്ചു:

“ഞാന്... ഈ കായ്... വറുത്തത്... എല്ലാവര്ക്കും ഓരോ കഷണം

കൊടുക്കട്ടെ?

ഞാന് പറഞ്ഞു:“എല്ലാവര്ക്കും കൊടുക്ക്. നാരായണിയുടേയും എന്റേയും പേരില്.

നാരായണി ചോദിച്ചു.

"എന്നെ... എന്നെ മാത്രം സ്നേഹിക്കുമോ?'

ഞാന് ചോദിച്ചു:

“എന്താ നാരായണീ, ഇത്ര സംശയം?'

"ഇവിടെ, നാരായണി ലേശം വേദനയോടെന്നവണ്ണം പറഞ്ഞു. “എന്നേക്കാള് സുന്ദരികളുണ്ട്. ഞാന് വലിയ സുന്ദരിയൊന്നുമല്ല!

ഞാന് പറഞ്ഞു:

"ഞാന് സുന്ദരനൊന്നുമല്ല.

അവള് പറഞ്ഞു:

“എനിക്കൊന്നു കാണണം.

ഞാന് പറഞ്ഞു:

“എനിക്കും ഒന്നു കാണണം.

അവള് പറഞ്ഞു;

"ഹെന്റെ ദൈവമേ....! ഞാനിന്നു രാത്രി കിടന്നു കരയും! കാറ്റും മഴയും ഇടികുടുക്കവുമുള്ള ഘോരരാതി വന്നു! വെളിച്ചത്തില് മുങ്ങിയ

ഇരുമ്പഴിക്കൂട്ടില് ഞാന് ഇരിക്കുന്നു. സ്ഫടികക്കമ്പികള്പോലെ മഴവെള്ളം വീഴുന്നുണ്ട്; ചരല് വാരി എറിയുന്നപോലെ. ഈശ്വരന്റെ അനുഗ്രഹം. പെയ്യട്ടേ മഴ! കൊടുങ്കാറ്റേ, വീശിയടിച്ചോളൂ. പക്ഷേ, മരങ്ങളെ ഒന്നും പിഴുതെറിയല്ല! മേഘങ്ങളേ, പതുക്കെ... പതുക്കെ ഗര്ജിക്കുക!... നിങ്ങളുടെ ഈ ഘോരാട്ടഹാസം കേട്ടാല് പാവം സ്ത്രീകള് ഭയന്നുപോകും! പതുക്കെ.... പതുക്കെ

നേരം വെളുത്തു. വാര്ഡര് വന്നു വിളക്കണച്ചു കതകുതുറന്നു. ഞാന് പുറത്തേക്കിറങ്ങി. കഴുകി ശുദ്ധമാക്കിയ പുതിയ ലോകം. അപ്പോഴെനിക്കു തോന്നി, ജയില് ചാടുന്നതു നല്ലതല്ല! ഇത്ര കഷ്ടപ്പെട്ടു ജയില് ചാടി വെളിയില് ചെന്നിട്ടെന്തു ചെയ്യാനാണ്? വെളിയില് എന്നു പറയുന്നത്, വന്ജയിലുതന്നെ, അല്ല?

കാറ്റും മഴയും ഇടികുടുക്കവും മിന്നലുമുള്ള ഘോരരാത്രികള് ഇനിയുമുണ്ടാവും. പക്ഷേ, അധര്മം! ഞാനാ വലിയ ആണികള് വെച്ച സ്ഥലം തന്നെ അങ്ങ് മറന്നുകളഞ്ഞു. ജയില് ചാടുന്നത് അധര്മമാണെന്നു ബോധോദയമുണ്ടായി എന്നു ചുരുക്കം!

മതിലിനു ചോരയും നീരും വെച്ചു കാണുകയില്ല. പക്ഷേ, അതിനൊരാത്മാവ് ഉണ്ടായിട്ടില്ല എന്നൊരു സംശയം. മതില് പലതും കേട്ടു. പലതും കണ്ടു. ഉണക്കമത്സ്യം വറുത്തത്, കരള് പൊരിച്ചത്, മുട്ട, റൊട്ടി, പലതും മതിലിനു മുകളിലൂടെ അപ്പുറത്തേക്കു ചെന്നു.

ഒരു ദിവസം ഞാന് നോക്കുമ്പോള് മതിലിന്റെ പുറത്ത് ഒരു വലിയ അണ്ണാനിരിക്കുന്നു. അവന് എന്നെ നോക്കുകയാണ്.

ഞാന് പറഞ്ഞു:

“ഇറങ്ങിപ്പോടാ കള്ള ബഡുക്കൂസേ അവിടെ നിന്ന്. നിനക്കു നാണമില്ലേ?' നാരായണി ചോദിച്ചു:
“ആരെയാണു ചീത്ത പറയുന്നത്?

ഞാന് പറഞ്ഞു:

“ഒരണ്ണാനെ. അവന് മതിലിന്റെ പുറത്തിരുന്നു നമ്മളെ ശ്രദ്ധിക്കുന്നു! കള്ളന്

“അവിടെ ഇരുന്നോട്ടെ. നാരായണി പറഞ്ഞു. ഞാന് പറഞ്ഞു:

“അവന് എന്നെ പരിഹസിക്കാന് വന്നിരിക്കയാണ്. അവനെയും അവന്റെ

ബന്ധുക്കളെയും ഞാന് ഇട്ടോടിച്ചിട്ടുണ്ട്!

ഞാന് കുറെ ചരലു വാരിയെറിഞ്ഞു. അണ്ണാന് ഓടിപ്പോയി.

ഒരു പരിഭവം കലര്ന്ന വേദനയോടെ നാരായണി പറഞ്ഞു: “നോക്കിക്കേ! എന്റെ മുലയിലാ കല്ലു വന്നു വീണത്

ഞാന് ചോദിച്ചു:

“നൊന്തോ?'

നാരായണി പറഞ്ഞു:

“തമ്മിലൊന്നു കാണാനെന്തു വഴി?

ഞാന് പറഞ്ഞു:

“ഞാനൊരു വഴിയും കാണുന്നില്ല! നാരായണി പറഞ്ഞു:

'ഞാനിന്നു രാത്രി കിടന്നോര്ത്തു കരയും!

ഞാനും അന്നു രാത്രി കിടന്നോര്ത്തു. കിനാവു കണ്ടു! രാവുകള്, പകലുകള്, അങ്ങനെ കടന്നുപോയി.

"ഞാന് ആശുപത്രിയില് വരാന് ശ്രമിക്കും!' നാരായണി ഒരു ദിവസം പറഞ്ഞു:

"പറ്റുകയാണെങ്കില്... എന്നെക്കാണാന് ആശുപത്രിവരെ വരുമോ? എനിക്കു ദൂരെനിന്നെങ്കിലും ഒന്നു കണ്ടാല് മതി!'

ഞാന് പറഞ്ഞു:

"ഞാന് ഓടിവന്നു കെട്ടിപ്പിടിച്ച് ഉമ്മവെക്കും. മുഖത്തും, കഴുത്തിലും, മുലകളിലും, നാഭിയിലും?

അവള് ചോദിച്ചു:

“എന്നെക്കണ്ടാല് എങ്ങനെ അറിയും?'

ഞാന് പറഞ്ഞു:

“മുഖം കാണുമ്പോള് അറിയും!

നാരായണി പറഞ്ഞു:

"എന്റെ വലതുകവിളില് ഒരു കറുത്ത മറുകുണ്ട്. അതു നോക്കുമോ?

എനിക്കാ കറുത്ത മറുകില് തെരുതെരെ ചുംബിക്കണം!'

"വരാതിരിക്കരുത്. എന്റെ കൂടെ വേറെയും സ്ത്രീകളുണ്ടാകും! ഞാന് പറഞ്ഞു:

“ഞാന് തനിച്ചായിരിക്കും. എന്റെ തലയില് തൊപ്പി കാണുകയില്ല. ശകലം കഷണ്ടി. എന്റെ കൈയില് ഒരു ചുവന്ന റോസാപ്പൂവു കാണും.

“ഞാനതു നോക്കും!

"ആശുപത്രി ഓര്ഡര്ലി എന്റെ ഒരു പഴയ സുഹൃത്താണ്. “അതെനിക്കു തോന്നി.

“എങ്ങനെ?'

“മുട്ട... കരള്... റൊട്ടി... ഞാന് മരിച്ചുപോയാല് എന്നെ ഓര്ക്കുമോ?'

“ഇനി റോസാച്ചെടികള് വേണോ? ഇവിടെ ഒരുപാടുണ്ട്. “വേണ്ട. തന്നതില്നിന്നു ഞാനൊരു പൂങ്കാവനം ഉണ്ടാക്കിത്തുടങ്ങി

മരിച്ചുപോയാല് എന്നെ ഓര്ക്കുമോ?'

... ഞാന്

“പ്രിയപ്പെട്ട നാരായണീ! മരണത്തെപ്പറ്റി ഒന്നും പറയുക സാദ്ധ്യമല്ല. ആര്, എപ്പോള്, എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുന്നത്.

“അല്ല, ഞാനായിരിക്കും. എന്നെ ഓര്ക്കുമോ?'

ഞാന് പറഞ്ഞു:

“ഓര്ക്കും!

നാരായണി ചോദിച്ചു:

“എങ്ങനെ?... ഹെന്റെ ദൈവമേ! അങ്ങന്നെ എങ്ങനെ ഓര്ക്കും! അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓര്ക്കും?

"നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്!

വേദനയോടെ നാരായണി ചോദിച്ചു:

"ഭൂഗോളത്തിലെങ്ങുമോ?... അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്? ഞാന് പറഞ്ഞു:

"നാരായണീ, മുഖസ്തുതിയല്ല! പരമസത്യം... മതിലുകള്... മതിലുകള്! ഞാന് മതിലില് നോക്കിനിന്നു. അപ്പുറം നിശ്ശബ്ദമാണ്. കുറെക്കഴിഞ്ഞ്

നാരായണി പറഞ്ഞു:

"ഞാനൊന്നു പൊട്ടിക്കരയട്ടെ?'

ഞാന് പറഞ്ഞു:

"ഇപ്പോള് വേണ്ട, ഓര്ത്തു രാത്രി കരഞ്ഞുകൊള്ളൂ.'

കുറെ സമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം നാരായണി പറഞ്ഞു: “ആശുപത്രിയിലെന്നു കാണാമെന്നു ഞാന് നാളെ പറയാം.

ഉത്കണ്ഠയോടെ ഞങ്ങള് പിരിഞ്ഞു. രാത്രി വന്നു. വിളക്കു തെളിഞ്ഞു. വാര്ഡര് വന്നു. വിളക്കണഞ്ഞു. വാതില് തുറന്നു. ഞാന് പുറത്തിറങ്ങി. പല്ലുതേയ്ക്ക്, കസര്ത്ത്, കുളി എല്ലാം വേഗം നടത്തി. ആഹാരം കഴിച്ചെന്നുവരുത്തി. ചക്കിയില് ഒരു ബീഡി കത്തിച്ചു. അങ്ങനെ പുകവിട്ടുകൊണ്ടിരിപ്പായി. അനിയന് ജയിലര് കുശലം അനേഷിക്കാന് വന്നു. അപ്പോഴാണ് മതിലിന്റെ മുകളില് നീലാകാശത്ത് ഉണങ്ങിയ കബു പൊങ്ങിയത് !ഞാനാകെ ഇരുന്നു വിയര്ത്തു. ഞാനാകെ ഇരുന്നു പുകഞ്ഞു. എന്തുചെയ്യും? ഹാവൂ! ഒടുവില് അനിയന് ജയിലര് പോയി. ഞാന് ഓടി

"നാരായണീ! 'ന്തോ!'

'എന്ന്?'

നാരായണി പറഞ്ഞു:

"ഇന്നു തിങ്കളാഴ്ച. വ്യാഴാഴ്ച പകല് പതിനൊന്നു മണിക്കു ഞാന് ആശുപത്രിയിലുണ്ടാകും. വലതുകവിളില് കറുത്ത മറുക്. മറക്കല്ലേ?'

“ഓര്മിക്കും! എന്റെ കൈയില് ഒരു ചുവന്ന റോസാപ്പൂവ്! “ഓര്മിക്കും!

തിങ്കള്, ചൊവ്വ, ബുധന് ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങി. എണീറ്റ് ഒന്നു കുളിച്ചു. അങ്ങനെ ഇരിക്കുമ്പോള് അനിയന് ജയിലര് ചിരിച്ചുകൊണ്ട് എന്റെ പനിനീര് പൂങ്കാവനത്തില് വന്നു കുറെ പനിനീര്പ്പൂക്കള് നുള്ളി എടുത്തിട്ടു ലോക്കപ്പില് കയറിവന്ന് എന്റെ കിടക്കയിലിരുന്നു.

“പൂവുകള് വേണോ?' അനിയന് ജയിലര് ചോദിച്ചു.

എനിക്കു ചിരിവന്നു. ഞാന് പറഞ്ഞു: “ഞാന് പൂങ്കാവനമാകുന്നു; പൂവും!

‘കായല്ലേ?'

"കായും!

അങ്ങനെ ഞാന് നോക്കുമ്പോള് മതിലിന്റെ മുകളില് നീലാകാശത്ത് ഉണക്കക്കമ്പുയരുന്നു.

അനിയന് ജയിലര് പറഞ്ഞു:

“നിങ്ങളെ ഞാന് സാധാരണ ഡ്രസ്സില് ഇതുവരെ കണ്ടിട്ടില്ല!'

ഞാന് പറഞ്ഞു:

ജുബ്ബായും മുണ്ടും.

അലക്കി മടക്കി പൊതിഞ്ഞു വച്ചിരിക്കുന്ന എന്റെ ഡ്രസ്സ് അനിയന് ജയിലര് എടുത്ത് അഴിച്ചു.

ഞാന് പറഞ്ഞു:

“മുഷിഞ്ഞുപോകും! 'ഇതൊന്നു ധരിക്കൂ. ഒന്നു കാണാനാണ്!

ഞാന് പറഞ്ഞു: മുഷിഞ്ഞുപോകും!'

“അതിനെന്ത്? അലക്കിക്കാന് വ? '

“ശരി.' ഞാന് മുണ്ടുടുത്തു ജുബ്ബായിട്ടു.

“എപ്പടി?” ഞാന് ചോദിച്ചു.

പറഞ്ഞു:

“കൊള്ളാം!” അനിയന് ജയിലര് വളരെ സന്തോഷത്തോടെ നാടകീയമട്ടില്
പറഞ്ഞു
“യൂ കാന് ഗോ മിസ്റ്റര് ബഷീര്, യൂ ആര് ഫ്രീ!

ഞാന് നടുങ്ങിപ്പോയി. എന്റെ കണ്ണുകള് കാണാതായി. ചെവികള് കേള്ക്കാതായി. ആകെക്കൂടി ഒരു എരപ്പ്. എനിക്കൊന്നും മനസ്സിലായില്ല. ഞാന് ചോദിച്ചു:

“വൈ ഷുഡ് ഐ ബീ ഫ്രീ... ഹൂ വാഡ്സ് ഫ്രീഡം?'

അനിയന് ജയിലര് ചിരിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങളെ വിടാന് ഉത്തരവായിട്ടുണ്ട്. നിങ്ങള് ഈ നിമിഷം മുതല് സ്വതന്ത്രനാണ്. നിങ്ങള്ക്കു സ്വതന്ത്ര ലോകത്തേക്കു പോകാം! "സ്വതന്ത്രന്...! സ്വതന്ത്രലോകം...! ഏതു സ്വതന്ത്രലോകം? വന്ജയിലിലേക്കു വേണമല്ലോ പോകാന്! ആര്ക്കു വേണം ഈ സ്വാതന്ത്ര്യം?'

അനിയന്ജയിലര് പറഞ്ഞു:

"നാട്ടിലെത്താനുള്ള കാശും വാങ്ങിച്ചു നിങ്ങള്ക്കു പോകാം. വല്ലതും എടുക്കാനുണ്ടോ?

അദ്ദേഹം കിടക്ക മടക്കി. അതിന്റെ അടിയില് ഞാന് ജീവപര്യന്തക്കാര്ക്കു വായിക്കാന് എഴുതിവെച്ച “പ്രേമലേഖനം' എന്ന കഥ ഉണ്ടായിരുന്നു. അദ്ദേഹം അതു മടക്കി എന്റെ പോക്കറ്റില് വെച്ചു. വേറെ കുറെ കഥകള് ജീവപര്യന്തക്കാരുടെ പക്കലുണ്ട്. സാരമില്ല. അനിയന് ജയിലര് സന്തോഷത്തോടെ എന്റെ കൈയ്ക്കുപിടിച്ചു ലോക്കപ്പില്നിന്നു പുറത്തിറക്കി. ഞാന് ചെന്ന് എന്റെ പനിനീര്പൂങ്കാവനത്തില് നിന്നു. സ്വപ്നത്തിലെന്നപോലെ ഒരു ചുവന്ന റോസാപ്പൂവ് ഇറുത്തെടുത്തു ചുംബിച്ചുകൊണ്ടു നോക്കി.

മതിലിനു മീതേ നീലാകാശത്തില് ഉണങ്ങിയ കമ്പുയരുന്നു!.... ഉയരുന്നു!!

ഉയരുന്നു!!!

ദൈവമേ!

അനിയന്ജയിലര് എന്റെ ലോക്കപ്പൂ പൂട്ടി.

ശരി, നാരായണീ മംഗളം! നാട്ടില്ച്ചെന്നെത്താനുള്ള കാശുമായി വലിയ ജയില്ഗേറ്റിലൂടെ ഞാന് വെളിയില്

ഇറങ്ങി.

ജയിലിന്റെ പടുകൂറ്റന് വാതില് ഭയങ്കരശബ്ദത്തോടെ എന്റെ പിറകില് അടഞ്ഞു. ഞാന് തനിച്ചായി. ഞാന് ആ സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പൂവു കൈയിലെടുത്തു നോക്കിക്കൊണ്ട് ആ പെരുവഴിയില് സ്തബ്ധനായി വളരെനേരം നിന്നു. മംഗളം! സര്വ്വമംഗളം
2
ലേഖനങ്ങൾ
മതിലുകൾ
0.0
ഏറ്റവും മനോഹരമായ പ്രണയത്തിന്റെ കഥ പറയുന്ന ഒന്നാണ് മതിലുകൾ.ഒരിക്കെലെങ്കിലും ഓരോ പ്രണയിതാവും വായിക്കേണ്ട ഒന്ന്.ശബ്ദത്തിന് ഒത്തിരി പ്രധാനം നൽകുന്ന പുസ്തകം.പ്രണയത്തിന് കാഴ്ച ഒരു തടസമല്ല എന്ന് തെളിയിക്കുന്നു

ഒരു പുസ്തകം വായിക്കുക