shabd-logo

ഒരു ഭാര്യയും ഭർത്താവും(part 1)

22 August 2023

0 കണ്ടു 0


“ആ കൊച്ചമ്മയും സാറും ചന്ദ്രനിൽ ഇപ്പോൾ എന്തു ചെയ്യുക യാണ്?' പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുമ്പോൾ ചന്ദ്രഗോളത്തെ നോക്കിക്കൊണ്ട് മാലതിക്കുട്ടി പറയും: "സുഖമായി താമസിക്കു ന്നുണ്ടാവും. നല്ല കൊച്ചമ്മയും നല്ല സാറുമായിരുന്നു. "ഏതു കൊച്ചമ്മയും സാറും?'

“അവിടെ ആ പൂക്കളുള്ള നല്ല വീട്ടിൽ താമസിച്ചിരുന്നില്ലേ? അവിടെ ഒരുപാടു മീനുള്ള മീങ്കുളവുമുണ്ട്. ആ സാറും കൊച്ച 2010....

അതിൽ കൂടുതലൊന്നും അവൾക്കറിഞ്ഞുകൂടാ. അവരുടെ വേലക്കാരിയായിരുന്നു അവൾ. അവരിപ്പോൾ ഭൂഗോളത്തിൽനിന്നു പോയി ചന്ദ്രമണ്ഡലത്തിൽ താമസിക്കുന്നു.

നേരാണോ? അവരെന്തിനു ഭൂമിയിൽനിന്നു പോയി? അവരാ

രാണ്

ആ ചരിത്രമാകുന്നു പറയാൻ പോകുന്നത്. പണ്ട് ചന്ദ്രനിൽ നമസ്തേന്ന് ആളിറങ്ങിയ കാലത്ത് ഒരു ഭാര്യയും ഭർത്താവും കുഞ്ഞുമകളും കൂടി മനോഹരമായ ഒരു വീട്ടിൽ സസുഖം താമസിച്ചു വരുമ്പോൾ അന്തസ്സിന്റേതായ ഒരുഗ്രൻ പ്രശ്നം ഉദിച്ചു. വീട്ടിൽ ഒരു വേലക്കാരി വേണ്ടതല്ലേ?

ആവശ്യമില്ലാത്ത ആ പ്രശ്നം കുത്തിപ്പൊക്കിയത്. ജഡ്ജി യുടെ പെൺമക്കളാണ്. അയൽക്കാർ. ജഡ്ജി പെൻഷൻ പറ്റി ക്കഴിഞ്ഞു. കൈകാലുകളിലും നെഞ്ചിലുമുള്ള രോമങ്ങൾ നരച്ചു നിരന്നു. പെൺമക്കൾക്ക് ഇരുപത്തഞ്ചും മുപ്പതും വയസ്സായി. കല്യാണം ആയിട്ടില്ല. വന്ന ആലോചനകളൊക്കെ നിരസിച്ചു. ജഡ്ജിയുടെ പെൺമക്കൾക്കു ചേർന്നതല്ല. പണം പോരാ സൗന്ദര്യം പോരാ, കുലം ഉയർന്നതല്ല. അങ്ങനെ തൈക്കിഴവിത്വത്തി ലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. പുരുഷവിദ്വേഷികൾ!അവരാണു ഭാര്യയുടെ കൂട്ടുകാർ, അവരിൽ മൂത്തവൾ ഒരു ദിവസം പറഞ്ഞു.

“ശ്ശോ? ഈ വീടും പണ്ടപ്പരപ്പുമൊക്കെ നിങ്ങൾ വൃത്തിയാക്കി ക്കൊണ്ടു നടക്കുന്നു. അടുക്കളപ്പണി ചെയ്യുന്നു. കുഞ്ഞിനെ നോക്കുന്നു. വരുന്ന അതിഥികളെ സ്വീകരിക്കുന്നു. നാഴികയ്ക്കു നാല്പതുവട്ടം ഭർത്താവിനു ചായയുണ്ടാക്കുന്നു. നിങ്ങൾക്കു വിശ്രമസമയം എപ്പോഴാണ്? ഞാൻ പറയുന്നത് നിങ്ങൾക്ക് ഒരു വേലക്കാരി വേണം? ജഡ് ജിമന്ദിരത്തിൽ തള്ളയും പെൺമക്കളുമായി മൂന്നു

വേലക്കാരികളുണ്ട്. അതിൽ ഇളയവളാണ് മാലതിക്കുട്ടി. മൂന്നു പേരുണ്ടെങ്കിലും പിന്നെയും ജോലി ബാക്കി. അപ്പഴോ? “ഞങ്ങളുടെ വീടിന്റെ അതേ മുഴുപ്പുണ്ട് ഈ വീടിന്. ഇവിടെ ഒരു വേലക്കാരിപോലുമില്ല. എല്ലാം കൂടി ഒരു ഭാര്യ?' 'ആണുങ്ങൾക്ക്, ജഡ്ജിയുടെ ഇളയ മകൾ പറഞ്ഞു: “ഞാൻ

പറയുന്നതു ഭർത്താക്കന്മാരെപ്പറ്റിയാണ്. അവർക്കു കണ്ണിൽ

ചോരയില്ല. അതു കേട്ട് ഭാര്യ ഉള്ളിൽ മന്ദഹാസത്തോടെ രക്തസാക്ഷിയായി നില്ക്കുന്നു. അങ്ങനെ തിളങ്ങുന്ന കണ്ണുകളോടെ നിന്നാൽ മതിയോ?

ഉത്തമയായ ഭാര്യയുടെ കടമ നിർവഹിച്ചു. സത്യം പറയൂ ഇവിടെ ഒരു വേലക്കാരിയുടെ ആവശ്യമില്ല. അനേക കൊല്ലം, അനേക രാജ്യങ്ങളിൽ, അനേക വീടുകളിൽ താമസിച്ച ഒരാളാണു ഭർത്താവ്. ഒരുപാട് അനുഭവങ്ങളുണ്ട്. ഓർമകളും. വീടുണ്ടാക്കു മ്പോൾ എല്ലാക്കാര്യവും ഓർത്തിരുന്നു. വീട്ടിൽ ഭാര്യയായി വരുന്ന മഹതിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. വേലക്കാരിയെ കൂടാതെ കാര്യങ്ങൾ നടത്തണം. അരയ്ക്കാനും പൊടിക്കാനും യന്ത്രമുണ്ട്. വെള്ളത്തിന്റെ കാര്യമാണെങ്കിൽ കിണറ് അടുക്കളയിൽത്തന്നെ യല്ലേ? ഉള്ളിലും പുറത്തുമായി രണ്ടു കക്കൂസുകൾ. രണ്ടു കുളിമുറി കൾ. അലക്കാനും വിരിക്കാനുമുള്ള സജ്ജീകരണങ്ങൾ. വീടുണ്ടാ ക്കുന്ന കൂട്ടത്തിൽ അലക്കി ഉണക്കാനിടാനുള്ള നീണ്ട് കമ്പി മതിലുകളിൽ ഏതു ഭർത്താവ് ഫിറ്റ് ചെയ്യിപ്പിക്കും? ഭാര്യ ഒന്നിനും ബുദ്ധിമുട്ടരുത്. എല്ലായിടത്തും സിമന്റു ടാങ്കുകൾ, അടുക്കളയി ലുള്ളതിൽ വെള്ളം കോരിയൊഴിച്ചാൽ എല്ലാ ടാങ്കുകളിലും ഒഴുകി ച്ചെല്ലും. കുഴലുകൾ വെച്ചിട്ടുണ്ട്. ദിവസവും രാവിലെ ഭർത്താവ് വെള്ളം കോരി ഒഴിച്ച് എല്ലാ ടാങ്കുകളും നിറയ്ക്കുന്നില്ലേ? ഉള്ള നാലഞ്ചു മുറികൾ ഭർത്താവല്ലേ കുളിക്കുന്നതിനു മുമ്പ് അടിച്ചു തൂത്തു വൃത്തിയാക്കുന്നത്? മുറ്റവും പറമ്പുമാണെങ്കിൽ മുറ്റത്തു നാലു വശവും വെള്ളമണൽ വിരിച്ചിരിക്കുന്നതു കണ്ടില്ലേ? ആകെ കൂടി നാലു മതിൽക്കെട്ടിനകം പന്ത്രണ്ടു സെന്റ്. മൂന്നു തൈത്തെ ങ്ങുകൾ. ചപ്പുചവറ്, അഴുക്ക് ഒരിടത്തുമില്ല. എല്ലാം ചുറ്റി നടന്ന് ഭർത്താവു വൃത്തിയാക്കും. റോസ് ചെടികൾ, ബോഗൻ വില്ല, മാൾട്ടാനാരകം, പേരകൾ, വെണ്ട, വഴുതിന, പാവൽ എന്ന കൈപ്പ, പച്ചമുളക്, കാന്താരിമുളക്, ചെറിയ കറിവേപ്പ് എന്നിവയ്ക്കു വെള്ളം ഒഴിക്കുന്നതാര്? ഭർത്താവ് വിറകു കീറി അടുക്കളയിലെ തട്ടിൽ അടുക്കിവച്ചതാര്? ഭർത്താവ്. ഉപ്പു മുതൽ കർപ്പൂരം വരെ എന്നു പറഞ്ഞമാതിരി വീട്ടാവശ്യത്തിനുള്ള എല്ലാ സാധനസാമഗ്രി കളും അടുക്കളവശത്തുണ്ട്. രാവും പകലും കുഞ്ഞിനെ നോക്കു ന്നതാര്? അപ്പിയിടീക്കുന്നതാര്? കഴുകിച്ചു കുളിപ്പിക്കുന്നതാര്? പുരികങ്ങളും കണ്ണുകളും എഴുതുന്നതാര്? ഭർത്താവ്. അലക്കു കാരൻ അലക്കട്ടെ. ആഴ്ചയിൽ ഒരു ദിവസം അലക്കിക്കൊണ്ടു വരട്ടെ. നീ ഒന്നിനും ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞതാര്? ഭർത്താവ്. ഈ ഭർത്താവ്, ഒരു ഇരുപത്തിനാലു മണിക്കൂർ ഭർത്താവാകുന്നു. പറയെടി

ഭാര്യ പറഞ്ഞു. "ഇവിടെ അത്ര വലിയ ജോലിയൊന്നും എനിക്കില്ല. ഞങ്ങൾ മൂന്നുപേരല്ലേയുള്ളു? പിന്നെ അതിഥികൾ വരുമ്പോ കൂടെയുള്ള സ്ത്രീകൾ സഹായിക്കും. ഭർത്താവു പാചകവിദഗ്ദ്ധ നാണ്.

“അതുവോ!' മൂത്ത അവിവാഹിത: “കണ്ടാൽ തോന്നുകില്ല!' 'എങ്ങനെയാണാവോ കണ്ടാൽ തോന്നിക്കേണ്ടത്?

'എന്തെല്ലാം പാകപ്പെടുത്തും?' "ബംഗാളി, പഞ്ചാബി, ഗുജറാത്തി, കാഷ്മീരി, മറാഠി, തമിഴ്, തെലുങ്ക്, കർണാടകം

"അപ്പോൾ, കഥകൾ എഴുതാൻ മാത്രമല്ല അറിയാവുന്നത്. "കഥകളും എഴുതും.

"ചപ്പാത്തി ഉണ്ടാക്കാൻ അറിയാമോ?' ഇളയ അവിവാഹിത "അറിയാമെങ്കിൽ ഞങ്ങളുടെ വീട്ടിൽ വന്ന് അതൊന്ന് ഉണ്ടാക്കി കാണിച്ചു തരാൻ പറയണം. അതിനുള്ള കറിയും “ഞങ്ങൾ വരാം. ഭാര്യ സമ്മതം മൂളി.

കൊള്ളാമല്ലോടി! ഭർത്താവിനോടു സൗകര്യമുണ്ടോ എന്നു ചോദിക്കാതെ നീ അങ്ങു സമ്മതിച്ചു. നീ ഒരാളാകാൻ തുടങ്ങുക യാണോ? നിന്റെ എല്ലുകൾ സമസ്തവും തകർക്കും. ജാഗ്രതൈ! “നിങ്ങൾക്കറിയാമോ?' മൂത്തവൾ: “ആണുങ്ങൾ എപ്പോഴും ആണുങ്ങളാണ്. സ്വാർത്ഥമതികൾ! അവർക്കു സ്ത്രീകളെപ്പറ്റി ശ്രദ്ധയില്ല. അടിമകളാക്കി വച്ചിരിക്കുന്നു. പേറുമൃഗങ്ങൾ. സ്ത്രീ

കൾ സ്വതന്ത്രരാവണം! “നിങ്ങൾ കേട്ടോ?' ഇളയ അവിവാഹിത: "ഇംഗ്ലണ്ടിലും അമേ രിക്കയിലുമൊക്കെ സ്ത്രീകൾ സംഘടിച്ചു പുരുഷമേധാവിത്ത ത്തോടു സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി. സമത്വത്തിനുവേണ്ടി. നമ്മുടെ നാട്ടിലെ സ്ത്രീകൾ കഴുതകളാണ്. പുരുഷന്റെ അടിമ. അവന്റെ കളിപ്പാട്ടം. അവന്റെ കാമസംതൃ പ്തിക്കുള്ള ഉപകരണം. ഞാൻ പറയുന്നു നമ്മൾ അടിമകളല്ല. പുരുഷന്റെ കളിപ്പാട്ടങ്ങളല്ല. സ്വതന്ത്രരായ സ്ത്രീകളാണ്. നിങ്ങൾ എന്തു പറയുന്നു? സ്ത്രീകൾ ഇനിമേൽ പ്രസവിക്കരുത്!

ഭാര്യ അന്തംവിട്ടു നില്ക്കുന്നു! എന്തെടീ കുന്തം വിഴുങ്ങിയതു പോലെ നില്ക്കുന്നത്? നിനക്കൊന്നും പറയാനില്ലേ? നിന്റെ അഭി പ്രായം കേൾക്കട്ടെ.

ഭാര്യ പതുക്കെ പറഞ്ഞു:

“ഞങ്ങൾക്ക് ഒരാൺകുട്ടികൂടി വേണം! “എന്തിനാണ്?' മൂത്ത അവിവാഹിത: സ്ത്രീകളെ അടിമകളാ

ക്കാനോ?'

“നിങ്ങൾ ഇതേപ്പറ്റി ചിന്തിക്കണം.' ഇളയവൾ: "ഞാൻ നിങ്ങൾ ക്കൊരു പുസ്തകം തരാം. അമേരിക്കയിലെ സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനത്തെപ്പറ്റിയാണ്. വായിച്ചാൽ നിങ്ങൾ നടുങ്ങിപ്പോകും. യുഗാന്തരങ്ങളിലൂടെയുള്ള പുരുഷന്മാരുടെ കടുംകൈകൾ!

ഭാര്യയ്ക്കു പാരവശ്യം വന്ന മട്ടിലാണ്. ഭാര്യ പറഞ്ഞു: “നമുക്കു വല്ലതും കുടിക്കാം.' ഭർത്താവിനോട് “ഒന്നിങ്ങു വരാമോ? ഒരു ഡിംഗ് ഉണ്ടാക്കണം

ഭർത്താവു ഭിത്തികളോടു ചേർന്നു സോഫകൾ നിറഞ്ഞ വിശാലമായ വിസിറ്റേഴ്സ് റൂമിൽ റേഡിയോഗ്രാമിനടുത്തിരുന്നു മൃദുലമായ ശബ്ദത്തിലുള്ള പാട്ടു കേൾക്കുകയാണ്. ആ മുറി യിലെ ഇളം നീലനിറത്തിലുള്ള ജനൽ കർട്ടനിട്ട ജനലുകൾ ആറും തുറന്നിട്ടിരിക്കുന്നു. പുറത്തേക്കുള്ള വാതിലും, അതിന് എതിരേ യുള്ള വാതിലും തുറന്നിട്ടിരിക്കുകയാണ്. പുറത്തേക്കുള്ള വാതി ലിലൂടെ കായ്കൾ നിറഞ്ഞ പേരകൾ, നിറഞ്ഞ് ഉണ്ടയായ മഞ്ഞ ക്കുലകളായി കിടക്കുന്ന മാൾട്ടാനാരങ്ങകൾ, അടുക്കളക്കിണറിനെ മറച്ചുകൊണ്ടു നിൽക്കുന്ന വെള്ളയും ചുവപ്പുമായി പൂക്കുലകൾ നിറഞ്ഞ ബോഗൻ വില്ല, തീജ്വാലകൾ പോലുള്ള പൂക്കുലകൾ നിറഞ്ഞു പടരുന്ന റോസുകൾ എല്ലാം കാണാം. വെള്ളമണൽ വിരിച്ച മുറ്റവും, ഭർത്താവു പാട്ടുകൾ ഉച്ചത്തിൽ വെക്കാറില്ല. റേഡിയോ കഴിയുന്നത് ഉച്ചത്തിൽ വെക്കുന്നത് ഒരന്തസ്സാണ്. ഭാര്യ ഉച്ചത്തിൽ വെക്കാൻ പറയും. ഭർത്താവ് അങ്ങനെ ചെയ്യാറില്ല. റേഡിയോ ഒരു ശാപമായിത്തീരരുത്. റേഡിയോയും ഫാനും ഓഫ്

ചെയ്തിട്ടു ഭർത്താവ് എണീറ്റുചെന്നു. "ഈ അലമാരകളിലുള്ള പുസ്തകങ്ങളെല്ലാം പുരുഷന്മാർ എഴുതിയതാണല്ലോ?' പുരുഷവിദ്വേഷിയായ ഇളയവൾ ചോദിച്ചു: "

സ്ത്രീകൾ എഴുതിയ പുസ്തകങ്ങളൊന്നുമില്ലേ?' "സ്ത്രീകൾ എഴുതിയവയുമുണ്ട്. ഭാര്യ പറഞ്ഞു:

“കാണണമോ?' “വേണ്ട. പുരുഷന്റെ അടിമകളായ സ്ത്രീകൾ എഴുതിയ തായിരിക്കും!

സ്ത്രീജനങ്ങൾ പോർട്ടിക്കോയ്ക്കു തൊട്ടുള്ള മുറിയിലാണ്. അതിന്റെ അഞ്ചു ജനാലകളും തുറന്നിട്ടിരിക്കുന്നു. അതിലുമുണ്ട് ഇളം നീലനിറത്തിലുള്ള ജനൽകർട്ടനുകൾ, ഭിത്തികളോടു ചേർന്നു പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾ, ഇരുന്നെഴുതാ നുള്ള ചാരുകസേര. എഴുതാനുള്ള കടലാസുകൾ, അടുക്കി വെച്ചി ട്ടുള്ള സ്കൂൾ. ഫൗണ്ടൻ പേന, ഫയലുകൾ വെച്ചിട്ടുള്ള റാക്കുകൾ. അടുത്തായി വേറൊരു സ്കൂളിൽ ഫാൻ. ആ മുറിയിൽ അലങ്കാര ങ്ങളൊന്നുമില്ല. മൂത്തവൾ പറഞ്ഞു:

"എഴുത്തുകാർ ഒരുപാടുണ്ട്. എഴുതേണ്ടതൊന്നും എഴുതു ന്നില്ല. ഞാൻ പറഞ്ഞുവരുന്നത് ഗർഭധാരണത്തെപ്പറ്റിയാണ്. യുഗ ങ്ങളായി സ്ത്രീകൾ ഗർഭംധരിക്കുന്നു. പ്രസവിക്കുന്നു. എന്തു കൊണ്ടു പുരുഷന്മാർ ഗർഭംധരിച്ചു പ്രസവിക്കുന്നില്ല.....ഇതൊ ന്യായമല്ലേ?'

ഭർത്താവു മനസ്സിൽ പറഞ്ഞു: നമ്മൾ തയ്യാർ! പുരുഷന്മാരായ ഞങ്ങൾക്കു ഗർഭം ഫിറ്റുചെയ്തുതരിക!.
സ്ത്രീജനങ്ങൾ അടുത്ത മുറിയിലേക്കു വന്നു. അതു കിടപ്പു മുറിയാണ്. കൊതുകുവലയിട്ട് രണ്ടു കട്ടിലുകൾ. അതിനടുത്തു തൂങ്ങുന്ന തൂവെള്ളയായ പിള്ളത്തൊട്ടിൽ. അതിൽ കുഞ്ഞുമകൾ കിടന്നുറങ്ങുകയാണ്. അവിടെ കോണിൽ ഒരു മേശ. അതിന്റെ പുറത്തു രണ്ടു വലിയ തുകൽപ്പെട്ടികൾ. വലിയ തെർമോഫ്ളാസ്ക ഒരു വലിയ ട്രേയിൽ പല ജാതി പഴങ്ങൾ; ഒരു കൈതച്ചക്കയുമുണ്ട്. ഒരു പളുങ്കുഭരണിയിൽ ഈത്തപ്പഴം. വേറൊരു പളുങ്കുഭരണിയിൽ ബിസ്കറ്റുകൾ. ആ മുറിയിൽ സീലിങ് ഫാനുണ്ട്. അതു മൃദുവായി കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു കട്ടിലിൽ പിടിപ്പിച്ച റീഡിങ് ലാമ്പ് ചെറിയ സ്കൂളിൽ പുസ്തകങ്ങൾ. ആ മുറിക്കു രണ്ടു ജനൽ, അതു തുറന്നിട്ടിരിക്കയാണ്. അതിനുമുണ്ട് ഇളം നീലനിറത്തിലുള്ള ജനൽ വിരികൾ.

സ്ത്രീജനങ്ങൾ അതിലൂടെ ഡ്രസ്സിങ് റൂമിലെത്തി. അതിൽ ഭിത്തികളിൽ ഉറപ്പിച്ചിട്ടുള്ള ഉരുണ്ട് കമ്പിപോലുള്ള മരത്തിന്റെ റേക്കിൽ മടക്കിയിട്ടിട്ടുള്ള പല നിറത്തിലുള്ള സാരികൾ, ബ്ലൗസു കൾ, പാവാടകൾ, തൂവെള്ളയായ തോർത്തുകൾ. വലിയ ആൾക്കണ്ണാടിയുള്ള ഡ്രസ്സിങ് ടേബിൾ, അതിൽ പൗഡറുകൾ, നോ, ലാക്റ്റോകലാമിൻ, ഷേവിങ് സെറ്റ്, ബ്രഷുകൾ, ഹെയർ ഡ്രയർ മുതലായവ.

അതിനടുത്തുള്ള മുറി തുറന്നുകിടക്കുന്നു. അതു കുളി മുറിയും കക്കൂസുമാണ്. അതിൽ രണ്ടു സിമന്റു തൊട്ടികളിൽ ശിക്കാറുവെള്ളം, ഷെൽഫിൽ എണ്ണ, കുഴമ്പ്, സോപ്പ്, ടൂത്ത് പേ കൾ. ആ മുറിയിൽ ഓടോനീലിന്റെ സുഗന്ധം പ്രസരിക്കുന്നു.

ആ മുറിയിലുമുണ്ട് ഇളം നിറത്തിലുള്ള ജനൽ വിരികൾ ഇട്ട തുറന്ന ജനലുകൾ, ഡ്രസ്സിങ് റൂമിന്റെയും ജനാലകൾ തുറന്നുകിട ക്കുന്നു. ഇളം നീലകർട്ടനുകളുടെ മുകളിലൂടെ പുഷ്പങ്ങൾ കാണാം.

അവർ അടുത്ത മുറിയിൽ പ്രവേശിച്ചു. അതിനുമുണ്ടു ജനാ ലകൾ. ഇളം നീലനിറത്തിലുള്ള ജനൽ വിരികളും. അതിലൂടെ പുഷ്പങ്ങൾ തൊട്ടടുത്തു കാണാം. ആ മുറി ചെറുതാണ്. ഊണു മുറി. ഒരു നീണ്ട മേശയും ബെഞ്ചും. അതിൽ രണ്ടാൾക്ക് ഇരുന്നു ണ്ണാനുള്ള സ്ഥലമേയുള്ളു. അതിന്റെ തൊട്ടടുത്തു സ്റ്റോർ മുറി യാണ്. അതിനു ജനലുകൾ ഇല്ല. അതിൽ ഭിത്തികളിൽ തട്ടുതട്ടായി ഉറപ്പിച്ച ഷെൽഫുകൾ, പാത്രങ്ങൾ, അരിപ്പെട്ടി. ഷെൽഫിൽ പളുങ്കുഭരണികളിൽ മുളക്, വാളൻപുളി, കുടമ്പുളി, പരിപ്പ്, വെള്ളുള്ളി, ജീരകം, ഇറച്ചിമസാല മുതലായവ. താഴെ ചുവന്ന ഉള്ളി കൂട്ടിയിട്ടിരിക്കുന്നു. തട്ടിന്റെ നടുക്കുള്ള ഒരു കൊളുത്തിൽ ഒരു കുല നേന്ത്രപ്പഴം തൂങ്ങുന്നു. കോണിൽ മൺവെട്ടി, കോടാലി, അരിപ്പെട്ടി നിറയെ അരിയാണ്. അരിയുടെ അടിയിൽ സിനിമാ നടിയുടെ പടമുള്ള ബിസ്കറ്റുപെട്ടിയിൽ, പതിനായിരം രൂപ നോട്ടു കളായി ഇരിപ്പുണ്ട്. ഭാര്യയാണ് അതു വെച്ചിരിക്കുന്നത്.

സ്ത്രീകൾ എല്ലാവരും അടുക്കളയിൽ എത്തി. അതൊരു വലിയ മുറിയാണ്. തെക്കോട്ടു വാതിൽ. അതിലൂടെ പപ്പായമരങ്ങളും പാവലും മതിലും കഴിഞ്ഞു തുറസ്സായ വയലും വെളിമ്പ്രദേശവും കാണാം. അടുക്കളയുടെ മൂലയ്ക്ക് ഇരുന്നും നിന്നും അരയ്ക്കാവുന്ന അരകല്ല്, പിള്ള. അരകല്ലിന്റെ ഇപ്പുറം മുതൽ അരവാതിൽ പോലെ സിമന്റുകെട്ട്. എത്തിയ അറ്റത്ത് ഒരു തൊട്ടി. അതിന്റെ ഇപ്പുറത്തു നിന്നു കിണറ്റിലെ വെള്ളം കോരാൻ പാകത്തിൽ ഉയരെ ചെറിയ വാതിൽ. അതിലൂടെ കപ്പിയും കയറും ബക്കറ്റും. ഒരു മൂലയ്ക്ക് കല്ലുരൽ, ഉലക്കകൾ, ചിരവ. ചുവരിൽ ഷെൽഫുകൾ. മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, തേയില എല്ലാം പളുങ്കുഭരണികളിൽ ഷെൽഫിൽത്തന്നെ കുപ്പികൾ, വെളിച്ചെണ്ണ, തേൻ, നെയ്യ് ശിക്കാറുള്ള ഒരു പളുങ്കുഭരണി. വേറൊന്നിൽ കോഴി മുട്ടകളും താറാമുട്ടകളും, ഷെൽഫിൽ പിഞ്ഞാണങ്ങൾ, കൽച്ചട്ടി കൾ, മൺചട്ടികൾ, കലങ്ങൾ. കൈയെത്താവുന്ന ഉയരത്തിൽ

കീറിയടുക്കിയ വിറക്.

നാലടുപ്പുകളുണ്ട്. അടുപ്പു വാർത്തതാണ്. ഒരരികിൽ ഒരു മേശ. അതിൽ ഉപ്പുപാത്രം, പ്രഷർ കുക്കർ, സ്റ്റൗ, ബോൺ എന്ന മൾട്ടി മിക്സർ, ഒരു താലത്തിൽ തക്കാളിപ്പഴം, പാവയ്ക്ക, വഴുത നങ്ങ, പച്ചമുളക്, ബീറ്റ്റൂട്ട്, കാരറ്റ്,

സ്ത്രീകൾ തുറന്നുകിടക്കുന്ന വാതിലിലൂടെ ചെറിയ വരാന്ത യിൽ നിൽക്കുകയാണ്. മുന്നിൽ താഴത്തു മതിൽക്കെട്ടിന്റെ മൂല യ്ക്കായി ചുവരു കെട്ടിമറച്ച ഓപ്പൺ എയർ കക്കൂസ്, മീൻകുളം, നിറയെ പച്ചക്കറിത്തോട്ടം. സമൃദ്ധമായി പച്ചമുളകും വഴുതനങ്ങയും പാവയ്ക്കയും. ഒരു ചെറിയ കറിവേപ്പ്, മതിലുകളോടു ചേർന്നു നിറയെ ചുവന്ന പൂക്കളുള്ള ചെമ്പരത്തി. ഭർത്താവ് ബോൺ ഫിറ്റുചെയ്തു. കഴുകിയ ബോണിന്റെ

ഗ്ലാസ്സിൽ പഞ്ചസാര ഇട്ടു. അഞ്ചാറു തക്കാളിപ്പഴവും. കുറേശ്ശ ബീറ്റ്റൂട്ടും കാരറ്റും. പുറമെ തൊലികളഞ്ഞ് ഒടിച്ച രണ്ടു നേ പ്പഴവും. നിറയെ വെള്ളമൊഴിച്ച് അടച്ച് യന്ത്രം നടത്തി. വർഷ ഞൊടിയിടകൊണ്ടു ഡ്രിങ്സ് തയ്യാർ!

അതു നാലു ഗ്ലാസ്സുകളിൽ പകർന്നു. ഭാര്യ എടുത്ത് രണ്ടു പുരുഷവിദ്വേഷികളായ അവിവാഹിതകൾക്കും ഓരോ ഗ്ലാസ് കൊടുത്തു. അവരതു രുചിയോടെ കുടിച്ചു. ഭാര്യയും ഭർത്താവും കുടിച്ചു. ഭാര്യ ഗ്ലാസ്സുകളെല്ലാം കഴുകി കമഴ്ത്തിവച്ചു. ഭർത്താവ്

ബോൺ കഴിച്ചു കഴുകിത്തുടച്ച് എല്ലാം പെട്ടിയിൽ സഭദ്രം വച്ചു. ഭാര്യയും മറ്റുള്ളവരും മുറ്റത്തിറങ്ങി. എവിടെയും റോസാ പൂക്കൾ. മുറ്റത്തുള്ള തൈത്തെങ്ങിന്റെ ചുറ്റും ചക്രംപോലെ സിമന്റു കെട്ടിയതിൽ കായ്കളുള്ള ഒരുപാടു വഴുതിന, പച്ചമുളക്, വരാന്ത യുടെ അറ്റത്തു കിണറിനോടു ചേർന്ന് ഒരു ഓപ്പൺ എയർ കുളി മുറി. അലക്കാനുള്ള കല്ല്. വെള്ളം നിറയെയുള്ള സിമന്റുതൊട്ടി.

മൂത്തവൾ ചോദിച്ചു. “രണ്ടു കക്കൂസുകളും രണ്ടു കുളിമുറികളും എന്തിന്?'

ഭാര്യ പറഞ്ഞു:

"ഭർത്താവ് രാവിലെ എണീറ്റാൽ ഉടനെ കടും ചായ കുടിച്ചു സിഗരറ്റും പുകച്ചു കക്കൂസിൽപ്പോകും. കക്കൂസിന്റെ വാതിൽക്കൽ കാത്തുനിൽക്കാൻ ഇഷ്ടമില്ല.

"പുരുഷമേധാവിത്തം!'

അവർ നടക്കല്ലുവഴി താഴെയിറങ്ങി മീൻകുളത്തിനടുത്തു വളരെ പതുക്കെ ചെന്നു. അതൊരു ആമ്പൽപ്പൊയ്കയും കൂടിയാണ്. വെളുത്ത ആമ്പൽപ്പൂക്കൾ, വട്ടത്തിലുള്ള നനുത്ത പച്ചനിറമാർന്ന ഇലകൾ വെള്ളത്തിൽ മുകളിൽ പറ്റിക്കിടക്കുന്നു. അങ്ങുമിങ്ങുമായി ബ്രാൽ മത്സ്യങ്ങൾ പൊങ്ങിനിൽക്കുന്നു. താണു നിൽക്കുന്ന ചെമ്പല്ലിമത്സ്യങ്ങൾ,

"നിങ്ങൾക്കു മീനിനും പച്ചക്കറിക്കും പഞ്ഞമില്ല. മൂത്തവൾ പറഞ്ഞു.

ഭാര്യ പറഞ്ഞു: “ഞങ്ങൾ പച്ചക്കറി, മീൻ, ഇറച്ചി ഇങ്ങനെ ഇടവിട്ടാണ്. ഇതിലെ മീൻ ഇവിടെ ഞാൻ മാത്രമേ കൂട്ടു. ഇതെല്ലാം ചൂണ്ടയിട്ടു താഴെ വയലിൽ നിന്നു പിടിച്ചിട്ടതാണ്.

"വയലിൽ ഇപ്പോൾ മീനില്ലേ?' 'ധാരാളമുണ്ട്. മതിലിൽക്കയറി ഇരുന്നു ചൂണ്ടയിട്ടു പിടിക്കും.'
വാങ്ങുന്ന വലിയ മീൻ മുറിച്ചു ശരിപ്പെടുത്തിത്തരുന്നത് ഭർത്താവാണെന്നെന്തേ പറയാത്തത്? ചെറിയ മീൻ ഭാര്യ മുറിക്കും. ഒരു ഇരുന്നൂറ്റിയൻപതു മൈൽ ദൂരത്താണു ഭാര്യയുടെ വീട്. അവിടെ വലിയ മത്സ്യം അധികമില്ല. അതുകൊണ്ട് വലിയവ മുറിച്ചു ശരിപ്പെടുത്താൻ അറിഞ്ഞുകൂടാ.

"നിങ്ങൾ ചൂണ്ട ഇടാറുണ്ടോ?'

"ഇല്ല.

"ചൂണ്ട ഇടണം. അതു പുരുഷന്മാരുടെ കുത്തകയൊന്നുമല്ല!' തെങ്ങിൽക്കയറി തേങ്ങ ഇടുന്നതു ഭർത്താവാണെന്നു പറ യെടീ. അത് ഇപ്പോൾ പുരുഷന്റെ കുത്തകയാകുന്നു. ഭർത്താവ് തെങ്ങിൽക്കയറി തേങ്ങ ഇടും. അത് ഇരുമ്പു പാര നാട്ടി പൊതിക്കും. ഭാര്യയ്ക്കു പൊതിക്കാൻ അറിയാവുന്നതു വെട്ടു കത്തിയായ കൊടുവാൾ കൊണ്ടാണ്. അതും ഒരുപാടു സമയം പിടിക്കും.

“നിങ്ങൾ ഒരു വേലക്കാരിയെ നിർത്തണം. പാവങ്ങളൊന്നും അല്ലല്ലോ.

ഭാര്യ ചിരിച്ചു. അരിപ്പെട്ടിയിൽ ബിസ്കറ്റുപെട്ടിയിൽ ഇരി ക്കുന്ന സംഗതി ഓർത്തു ചിരിച്ചു. പാവങ്ങളല്ല. മതിൽക്കെട്ടിനകം സ്വർഗമാണ്. വീട് ജഡ്ജിയുടെ വീടിനേക്കാൾ ഭംഗിയുള്ളതാണ്. പക്ഷേ, തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള അയൽപക്കങ്ങൾ അസൂയ ക്കാരും ദ്രോഹികളുമാണ്. കിഴക്കുവശം ചെറ്റപ്പുര. നേരാംവണ്ണം ആഹാരം കഴിക്കാൻ വക ഇല്ലാത്തവരാണ്. പതിന്നാലു സെന്റ്. അഞ്ചെട്ടു തെങ്ങുമുണ്ട്. അവരുടെ ആ സ്ഥലം വലിയ വില കൊടുത്തു വാങ്ങണം. ആവശ്യമില്ലെന്നു പറഞ്ഞപ്പോൾ അവർ ശല്യം ചെയ്യാൻ തുടങ്ങി. മതിലിനടുത്തിരുന്നു വെളിക്കിറങ്ങി നാറ്റും. അതങ്ങനെ തുടരുകയാണ്. പടിഞ്ഞാറുവശത്തുള്ളവർ, വിശേഷിച്ചു പെൺപിള്ളേർ, കുളിച്ചിട്ട് ഇഞ്ചയും താളിയും ഇപ്പുറ ത്തേക്കിടും. അതു മുറ്റത്തുനിന്നു ഭർത്താവു പെറുക്കിക്കൊണ്ടുവന്ന് വയലിനടുത്തുള്ള തോട്ടിലിടും. ഭർത്താവു വഴക്കിനു പോകാറില്ല. ഭർത്താവിന്റെ ആഗ്രഹം വലിയ ഭംഗിയുള്ള വീടായിരുന്നില്ല. ഒരു സ്ഥലത്തുനിന്നു നാല്പതിനായിരം രൂപാ ഭർത്താവിനു കിട്ടാനു ണ്ടായിരുന്നു. അതു വാങ്ങി ആദായം കിട്ടുന്ന തെങ്ങും പറമ്പു വാങ്ങിക്കണം. അതിലൊരു ചെറിയ വീടും ഉണ്ടായിരിക്കണം. പക്ഷേ, ആ പണം ഒരുമിച്ചുകിട്ടാൻ എളുപ്പം തോന്നിയില്ല. അവരോടു കേസു പറയേണ്ടിവരും. ഭർത്താവ് അവരോടു പറഞ്ഞു എനിക്കു വീടില്ല. ഒരു വീടു വയ്ക്കണം. പന്ത്രണ്ടു സെന്റ് ഭൂമി വാങ്ങിയ ട്ടുണ്ട്. അതൊരു കല്ലു വെട്ടിയ കുഴിയാണ്. അതു നികത്തി വീട വെക്കണം. അതിന് അഞ്ഞൂറോ ആയിരമോ ആവശ്യം അന സരിച്ചു പോരെ? പണി തുടങ്ങിക്കോളൂ. അങ്ങനെ ഉണ്ടായതാണ് ആ വീട്. ആദായം ഒന്നുമില്ല. മൂന്നു തൈത്തെങ്ങുകളേയുള്ളു. നല്ല വില കിട്ടിയാൽ വീടും പുരയിടവും വില്ക്കണം. ഭാര്യയുടെ നാട്ടിൽ ഭൂമിയുടെ വില കുറവാണ്. ആദായത്തിൽ തെങ്ങും പറമ്പു കിട്ടും. നോക്കാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, വീടു വിൽക്കാൻ ഭർത്താ വിനും ഭാര്യയ്ക്കും മനസ്സു തോന്നുന്നില്ല. അത്രയ്ക്ക് സുന്ദരമാണ് വീടും പറമ്പും. ഒരു വേലക്കാരിയില്ലാതെ സംഗതികളെല്ലാം ശരിക്കും നടക്കും. എങ്കിലും ഭാര്യ പറഞ്ഞു:

“വേലക്കാരിയെ നോക്കുന്നുണ്ട്. “ഞങ്ങളും നോക്കാം.

അവർ നടന്നു. എങ്ങും വിടർന്നു മന്ദഹസിക്കുന്ന പൂക്കൾ, ഇളയവൾ ചോദിച്ചു. “നിങ്ങൾ തലയിൽ പൂ ചൂടാറുണ്ടോ?'

ഭാര്യ ഒന്നും പറഞ്ഞില്ല. പൂക്കൾ കാണുന്നതാണിഷ്ടം. പൂവ്

ആർക്കും കൊടുക്കാറില്ല. ചെടികളുടെ കൊമ്പുകൾ കൂടി കൊടു

ക്കാറില്ല. ആരെങ്കിലും ചോദിച്ചാൽ, ഒട്ടിച്ചതാണ്, പിടിക്കയില്ല.

എന്നു പറയും. ഭർത്താവ് കൊടുക്കാൻ പാടില്ലായിരുന്നോ എന്നു

ചോദിച്ചാൽ അവരുടെ വീടിനൊക്കെ അത്രയ്ക്കന്തസ്സു മതി എന്നു

ഭാര്യ പറയും.

പുരുഷവിദ്വേഷിയായ ഇളയവൾ പറഞ്ഞു:

“പൂക്കൾ ചൂടരുത്! പുരുഷന്മാരെ എന്തിനാ കർഷിക്കണം? പൂവും പ്രേമവും മൂലമാണു സ്ത്രീലോകം അധപതിച്ചത്, അടിമ കളായത്. പൂവും പ്രേമവും സ്ത്രീക്കു നിഷിദ്ധമാണ്! ഇതൊരിക്കലും മറക്കരുത്.

ഭാര്യ അവരെ ഗേറ്റു തുറന്നു വെളിയിലാക്കി. അവർ നടന്ന പ്പോൾ ഗേറ്റടച്ചു കുറ്റിയിട്ടു. ഗേറ്റിൽ ഫിറ്റുചെയ്തിരിക്കുന്ന പെട്ടി യിലെ ഗ്ലാസ്സുവഴി എഴുത്തുകൾ കിടക്കുന്നതു കണ്ടു. പോസ്റ്റ്മാൻ വെളിയിൽ നിന്ന് ഇട്ടിട്ടു പോയതാണ്. അതു തുറന്നെടുത്തു. മതിൽക്കെട്ടിനോടു ചേർന്ന് അപ്പുറത്തും ഇപ്പുറത്തുമായി നിൽ ക്കുന്ന ചുവന്ന പൂക്കൾ നിറഞ്ഞ പൂമരങ്ങൾ. 
9
ലേഖനങ്ങൾ
ആനപ്പൂട
0.0
ബഷീർ കൃതികളിലൂടെ നീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട് .അത് സ്നേഹത്തിൻറ്റെതാണ്.സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരൻറ്റെ ഹൃദയത്തിൽ നിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളയും അതിൻറ്റെ ഗാഢശ്ലോ ഷത്തിൽ വരിഞ്ഞുകെട്ടുന്നു.
1

ആനപ്പൂട

19 August 2023
3
1
0

ആനപ്പൂട മോഷണത്തിന്റെ കഥയാണ്. കൊലകൊമ്പനായ ഒരാന. ചവിട്ടി അരച്ചും കുത്തിയും അവൻ ഒന്നുരണ്ട് ആനക്കാരെ കൊന്നിട്ടുണ്ട്. അവന്റെ വാലിലെ ഒരു പടയാകുന്നു മോഷ്ടിക്കേണ്ടത്. മോഷ്ടിക്കേണ്ടതെന്നു പറഞ്ഞാൽ ആരും കാണരുത്.

2

മന്ത്രച്ചരട്

20 August 2023
2
1
0

മത മരുന്നത് അബ്ദുൽ അസീസിന്റെ കഷണ്ടിത്തല യിൽ ഒരു മാമ്പഴം പട്ക്കോന്നു വീണ ദിവസമാണ്. മുറ്റത്തിന ടുത്തുള്ള മാവിൽ നിന്ന് ചടുപിടോ മാമ്പഴം വീഴുന്നു. വീഴുന്ന യുടനെ ഓടിച്ചെന്നെടുത്തില്ലെങ്കിൽ പിശകുണ്ട്. ഖാൻ തൊ

3

ബാലയുഗം പ്രതിനിധികൾ

20 August 2023
1
0
0

പ്രിയപ്പെട്ട കൂട്ടുകാരേ, ഞാൻ ബാലനായിത്തീരുകയും ബാലയുഗം പ്രതിനിധി കളിൽ ഒരാളായി എന്നെ അംഗീകരിക്കുകയും ചെയ്ത അതിശയ കരമായ ചരിത്രമാണ് നിങ്ങളോടു പറയാൻ പോകുന്നത്.മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പയെപ്പറ്റി ഓർത്ത

4

വത്സരാജൻ

21 August 2023
0
0
0

വത്സരാജൻ എന്ന ചെറുപ്പക്കാരനെ കാണുമ്പോഴെല്ലാം എന്നിൽനിന്നു നിശ്ശബ്ദമായ ഒരു പ്രാർത്ഥന ഉയരും. വത്സരാജാ, നിന്നെ എന്നും ദൈവം അനുഗ്രഹിക്കട്ടെ! ഈ പ്രാർത്ഥന എന്റെ മനസ്സിൽനിന്നു വരുന്നതാണ്. ഇതി നൊരു കാരണമുണ്ട്

5

എന്റെ നൈലോൺ കുട

21 August 2023
0
0
0

വൈക്കം മുഹമ്മദ് ബഷീർ, കോഴിക്കോട് 15പ്രിയപ്പെട്ട വൈക്കം ചന്ദ്രശേഖരൻ നായർ, ചിത്രകാർത്തിക എന്ന താങ്കളുടെ മനോഹരമായ ആഴ്ച പതിപ്പ് ആഘോഷപൂർവം കാണുന്നുണ്ട്. വായിക്കുന്നുണ്ട്. ജ്ഞാനിയാകുന്നുണ്ട്, ആഹ്ലാദിക്കുന്ന

6

ആശുപത്രിയിലെ മരണം

21 August 2023
0
0
0

"ആശുപത്രികളിൽ ദിനംതോറും നടക്കുന്ന മരണങ്ങൾ കാര്യമായ വാർത്തയാണോ? വിളക്കണച്ചു കൂരിരുളിൽ ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം ചോദിച്ചു. സംഭാഷണം നമ്മുടെ ആശുപത്രികളിലെ ചെയ്തികളായിരുന്നു. ഘോരമായ ഇരുളിൽനിന്ന് അദ്ദേഹം

7

ഒരു ഭാര്യയും ഭർത്താവും(part 1)

22 August 2023
0
1
0

“ആ കൊച്ചമ്മയും സാറും ചന്ദ്രനിൽ ഇപ്പോൾ എന്തു ചെയ്യുക യാണ്?' പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുമ്പോൾ ചന്ദ്രഗോളത്തെ നോക്കിക്കൊണ്ട് മാലതിക്കുട്ടി പറയും: "സുഖമായി താമസിക്കു ന്നുണ്ടാവും. നല്ല കൊച്ചമ്മയും നല്ല സാറു

8

ഒരു ഭാര്യയും ഭർത്താവും (part 2)

22 August 2023
0
1
0

നിറയെ കുടകൾ നിവർത്തിയ മാതിരി ചുവന്ന പൂക്കൾ മാത്രം. ഇലകളില്ല. മതിലു കളോടു ചേർന്നു പന്ത്രണ്ടു സെന്റിൽ നാലു വശവും ചുവന്ന പൂക്കളുള്ള ചെമ്പരത്തികൾ. ലോറിയോ കാറോ കയറാവുന്നതാണു ഗേറ്റ്. അതെപ്പോഴും അടഞ്ഞുക

9

ഒരു ഭാര്യയും ഭർത്താവും( Last part 3)

22 August 2023
0
0
0

ഉത്തരവ് എന്നു മനസ്സിൽ പതുക്കെ പറഞ്ഞു. ഭാര്യ പോയ പ്പോൾ കിടപ്പുമുറിയിൽ നിന്നു കുഞ്ഞുമോളെ തൊട്ടിലോടെ പൊക്കി എടുത്തുകൊണ്ടുവന്ന് വിസിറ്റേഴ്സ് റൂമിൽ തൂക്കിയിട്ടു റേഡിയോഗ്രാമിൽ ശോകഗാനം ആലപിച്ചുകൊണ്ടു മ

---

ഒരു പുസ്തകം വായിക്കുക