shabd-logo

ബാലയുഗം പ്രതിനിധികൾ

20 August 2023

3 കണ്ടു 3

പ്രിയപ്പെട്ട കൂട്ടുകാരേ, ഞാൻ ബാലനായിത്തീരുകയും ബാലയുഗം പ്രതിനിധി കളിൽ ഒരാളായി എന്നെ അംഗീകരിക്കുകയും ചെയ്ത അതിശയ കരമായ ചരിത്രമാണ് നിങ്ങളോടു പറയാൻ പോകുന്നത്.

മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പയെപ്പറ്റി ഓർത്തുകൊണ്ട് ഞാൻ നിൽക്കുകയായിരുന്നു, ഗേറ്റിനടുത്ത്. “എല്ലാത്തിനേം അരിഞ്ഞു കളയും!' സ്കൂളിലേക്കു പോകുന്ന ചെറിയ ആൺകുട്ടികളോടും ചെറിയ പെൺകുട്ടികളോടും പറഞ്ഞത് മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പ, മീശക്കാരൻ കൊടുവാൾ ഉപ്പാപ്പ എന്നും പറയും. ഇട വഴിയേ നടക്കുന്ന സ്കൂൾ കുട്ടികൾ മൂപ്പരുടെ കോരിപ്പൊത്തിയ മാട് ഇടിച്ചുകളയും. "മീശക്കാരൻ കൊടുവാൾ ഉപ്പാപ്പാ ഞങ്ങൾക്കു പുല്ലാണ്!' എന്നൊരു കുട്ടി പുതിയ മാടിൽ എഴുതിവെച്ചു. അതു മൂപ്പർ കണ്ടു. ഞാനും കണ്ടു. അതു ഞാനാണു മാച്ചുകളഞ്ഞത്. കഴിഞ്ഞുപോയ രംഗങ്ങൾ ഓർത്തു നില്ക്കുമ്പോൾ അശരീരി മാതിരി ഒരു വാർത്ത കേട്ടു. പത്രപ്രതിനിധികൾ വരുന്നു! എന്നോട് അഭിമുഖ സംഭാഷണത്തിനാണ്. ആ സന്ദർഭത്തിൽ എനിക്കു ഭേദ പ്പെട്ട കഷണ്ടിയുണ്ട്. ഭാര്യയും ഒരു കുട്ടിയും. ഞാൻ അവരെ ശകാരിച്ചു. കാരണം, പത്രപ്രതിനിധികളെ എനിക്കു ലവലേശം ഇഷ്ടമില്ല. അവരെ ഓടിച്ചിട്ടു കടിച്ചു കുടയാൻ പ്രത്യേകം പരി ശീലിപ്പിച്ചിട്ടുള്ള രവീരപരാക്രമിയായ ഒരു ഘോരവ്യാഘ്രം എനിക്കുണ്ട്. ഇവന്റെ പേരാകുന്നു ഷാൻ ഇവൻ നായർഗത്തിൽ പ്പെട്ടവനാകുന്നു. ഷാൻ കേരളീയാകുന്നു. കൊരയിലും കടി യിലും ശക്തിയിലും സൗന്ദര്യത്തിലും ഇവൻ കേരള നായ്ക്കളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഇതെങ്ങനെ സാധിച്ചെ ടുത്തു എന്നു പറഞ്ഞാൽ, മത്സരത്തിൽ മറ്റു കേരള നായ്ക്കളെ ആരെയും ചേർത്തില്ല. ഇതാകുന്നു പരമസത്യം. എങ്കിലെന്ത് ഷാന് പത്രപ്രതിനിധികളെ മണത്തറിയാൻ കഴിയും. സന്ധ്യ മുത കുരച്ചുകൊണ്ട് ഷാൻ വീടിനു ചുറ്റും പറമ്പിലുമൊക്കെ ഓടാൻ തുടങ്ങി. പത്രപ്രതിനിധികൾ ഇറങ്ങിട്ടുണ്ട്. അവർ പാത്തു പതുങ്ങി വരും. ഞാൻ ചെവി ഓർത്തു നിന്നു. സൂര്യൻ ന്യായമായ തോതിൽ മറഞ്ഞു. എങ്ങും ഇരുട്ട്. വീട്ടിലെ ലൈറ്റുകളെല്ലാം തെളിഞ്ഞു. മുറ്റവും ചെടികളിലെ പൂക്കളും പ്രശോഭിച്ചു. ഞാനും ഷാനും മിണ്ടാതെ കുമ്മാതെ ഗേറ്റിനടുത്ത് ഇരുട്ടിൽ പതുങ്ങിനിന്നു. അങ്ങനെ സമയം എട്ടുമണി കഴിഞ്ഞു. ഞങ്ങൾ തിരിഞ്ഞു. ഷാൻ വീടിനെ നോക്കി മണം പിടിച്ചു കുരച്ചു.

ഞാൻ വീടിനുള്ളിൽ കയറി കഠാരിയും ടോർച്ചും ഇരുമ്പു വടിയും എടുത്തു തട്ടുംപുറത്തും മുറികളിലും ഒക്കെ നോക്കി. വിശേഷിച്ചു വീട്ടിനുള്ളിൽ ആരുമില്ല. ഭാര്യ ആഹാരം പാകം ചെയ്യുന്നു. മോൾ വിളക്കിനു താഴെ ഇരുന്നു പഠിക്കുന്നു. മോൾ എന്നെ നോക്കി.

“എന്തിനാ റ്റാറ്റോ കഠാരിയും ഇരുമ്പുവടിയും

മോളോടു പറഞ്ഞാൽ മനസ്സിലാകുമോ? മോൾക്കു പത്തു വയസ്സ്, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. പഠിക്കാനും കളിക്കാനും കുസൃതിക്കും മിടുക്കി. പേര് ഷാഹിനാ ബഷീർ ചെറുപ്പം മുത ല മോളെന്നെ റ്റാറ്റാ എന്നു വിളിക്കുന്നു. ബാപ്പാ, അച്ഛൻ, അപ്പച്ചൻ എന്നിതുകൾക്കു പകരമായി.

'മോളേ, ഈ കഠാരിയും ഇരുമ്പുവടിയും പത്രപ്രതിനിധികളെ കണ്ടാൽ കുത്താനും തല്ലാനുമാണ്

മോൾ ഒന്നു ഞെട്ടിയമാതിരി. എങ്കിലും ഒന്നും പറഞ്ഞില്ല. ടോർച്ചു തെളിച്ചു പറമ്പിലും മരങ്ങളിലുമൊക്കെ ഞാനും ഷാനും കൂടി നോക്കി. പത്തുമണിയായപ്പോൾ ഗേറ്റു പൂട്ടി. ഇരുളിൽ ചെവിയോർത്ത് ഞാനും ഷാനും നിന്നു. മണം പിടിച്ചുകൊണ്ട് ഷാൻ രണ്ടേക്കർ പറമ്പിനു ചുറ്റും രണ്ടുവട്ടം ഓടിയിട്ടു വന്നു. പത്രപ്രതിനിധികളുടെ പൊടിപോലുമില്ല. സമാധാനത്തോടെ ഞാൻ വന്നു ജനാലകളെല്ലാം അടച്ചു കൊളുത്തുകളിട്ടു. ടോർച്ചു മായി ചെന്ന് മറ്റുള്ള വാതിലുകളെല്ലാം നോക്കി. മൃദം! ഞാൻ വന്നു കൈകാൽമുഖം കഴുകി. തള്ളയും മോളും ഊണു കഴിച്ച് ഉറക്ക മാണ്. എനിക്കുള്ള കഞ്ഞിയും മറ്റും മൂടി വച്ചിട്ടുണ്ട്. എനിക്കു
മാത്രമാണു കഞ്ഞി. പതിവായി നാലുമണിക്ക് ഘനമായി ഞാൻ

എന്തെങ്കിലും തിന്നും. മിക്കപ്പോഴും പപ്പടം കാച്ചിയതും പുട്ടും

കടലയുമായിരിക്കും. കഞ്ഞിക്ക് അച്ചിങ്ങ മെഴുക്കുപുരട്ടിയും

പപ്പടം കാച്ചിയതുമുണ്ട്. നല്ല ചൂടിൽ കുടിച്ചു. ബാക്കിവന്ന കഞ്ഞിയും മറ്റും വെളിയിൽ കൊണ്ടുപോയി ഷാന് അവൻറ പാത്രത്തിൽ ഒഴിച്ചുകൊടുത്തിട്ട് വായും മുഖവും കഴുകി. പാത്ര ങ്ങൾ കഴുകിക്കൊണ്ടു വന്നു കമിഴ്ത്തിവച്ചു. എന്നിട്ടു വാതിൽ അടച്ചു സാക്ഷയിട്ട് വെളിയിലെ വിളക്കണച്ച്, വായിക്കാനുള്ള വിളക്കു തെളിച്ചു. മറ്റു വിളക്കണച്ചു. ഫാൻ ഓൺ ചെയ്തു. ഫാനിന്റെ മന്ദ്രധ്വനിയല്ലാതെ മറ്റൊന്നുമില്ല. എങ്ങും പ്രശാന്തത. ഞാൻ കിടക്കയിൽ കിടന്നു. തൊട്ടടുത്തു മോൾ. അപ്പുറത്ത മ്മച്ചി. രണ്ടുപേരും സുഖമായി ഉറങ്ങുന്നു. ഒരല്ലലുമില്ല. കുറച്ചു നേരം കൂടി ചെവിയോർത്തു കിടന്നിട്ടു ഞാൻ വായന തുടങ്ങി. വായിക്കുന്നത് "സ്മരണമണ്ഡലം', ഗ്രന്ഥകർത്താവ് സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ള. അദ്ദേഹം മരിച്ചുപോയി. ഗ്രന്ഥത്തിലെ വിഷയം, അദ്ദേഹത്തിന്റെ കാലത്തെ ചില്ലറ വിശേ ഷങ്ങളും അദ്ദേഹത്തിന്റെ ജീവിതവും എനിക്കു രസം തോന്നി. ഭാഷയിലാണു കൂടുതൽ രസം. സംസ്കൃത മലയാളമാണെന്നു പറയാം. എന്തൊരു ഭാഷ അദ്ദേഹത്തിന്റെ കാലത്ത് ഇങ്ങനെ യാണോ ആളുകൾ സംസാരിച്ചിരുന്നത്? പ്രയോഗങ്ങളുടെ പൊരുൾ കണ്ടുപിടിക്കാൻ ഞാൻ നന്നേ കുഴങ്ങി. അദ്ദേഹത്തിന്റെ ജീവിത കാലം വളരെ ദൂരമല്ല. എങ്കിലും ഇന്നു മലയാളഭാഷയ്ക്ക് വന്നു ചേർന്ന മാറ്റം! എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഇനിയും മാറും. ഞാൻ മരിച്ചു കുറെ കൊല്ലം കഴിയുമ്പോൾ വല്ലവരും എന്റെ ഗ്രന്ഥങ്ങൾ വായിക്കുമോ... വായിച്ചാൽ ഭാഷ മനസ്സിലാക്കാൻ വിഷ മിക്കുമോ?... അങ്ങനെ എന്റെ ചിന്ത ഭാവിയിലേക്ക് ഭാവിയി ലേക്കു പാഞ്ഞു പോയി. ഒരെത്തുംപിടിയും കിട്ടാതെ, ഞാൻ ഇല്ലാത്ത കാലത്തിലേക്കു നോക്കിക്കൊണ്ടു കിടക്കുമ്പോൾ ഒരു ഗദ്ഗദവും ഒരു കരച്ചിലും

“എന്താ മോളോ?' എന്നു ചോദിച്ചപ്പോൾ മോളും മ്മച്ചിയും എണീറ്റിരുന്നു. മ്മച്ചി പറഞ്ഞു:

"കൊച്ചിനെ പേടിപ്പിച്ചാൽ കരയാതിരിക്കുമോ?' ഞാനെന്തു പേടിപ്പിച്ചു?'
"പത്രപ്രതിനിധികളെ കഠാരികൊണ്ടു കുത്തും. ഇരുമ്പുവടി കൊണ്ട് അടിക്കും എന്നൊക്കെ പറഞ്ഞില്ലേ?'

കഠാരികൊണ്ട് പത്രപ്രതിനിധികളെ കുത്തും. ഇരുമ്പുവടി കൊണ്ട് പത്രപ്രതിനിധികളെ അടിച്ചു ചതയ്ക്കും എതിരാക്ക് ആരാ എന്നോടു ചോദിക്കാൻ വരുന്നത്? മോൾക്കെന്താ ഇതിലി സങ്കടം

മോൾ കണ്ണി ചിതറിച്ചുകൊണ്ടു പറഞ്ഞു:

“ഞാൻ പത്രപ്രതിനിധിയാണ്!

ഈ സമയത്ത് ഷാൻ മുറ്റത്തു നിന്നു രണ്ടു കു കുരച്ചു. "മനസ്സിലായെടാ!” ഞാൻ ഉച്ചത്തിൽ പറഞ്ഞു. എന്നിട്ടു ഞാൻ

മോളെ അത്ഭുതത്തോടെ നോക്കി. മോൾ ഇരുന്നു കരയുകയാണ്. 'പത്രപ്രതിനിധി' ഞാൻ ചോദിച്ചു. “ഏതു പ്രതത്തിന്റെ മോൾ കരഞ്ഞുകൊണ്ടുതന്നെ പറഞ്ഞു: 'ബാലയുഗം!'

“അതുകൊള്ളാം!' എനിക്കു ലേശം ദേഷ്യമൊക്കെ വന്നു. കുറേ നാൾ മുമ്പ് രണ്ടു പത്രപ്രതിനിധികളെ ഷാൻ കടിക്കാൻ ഇട്ടോടിച്ചപ്പോൾ ഞാൻ രക്ഷിച്ചു വീട്ടിൽ കയറ്റി ഇരുത്തി ചായ കൊടുത്ത് ഇഷ്ടമായിട്ടൊക്കെ വർത്തമാനം പറഞ്ഞു. അവർ, ഞാൻ ചായ കൊണ്ടുവരാൻ പോയ തക്കത്തിനു മോളെ പറഞ്ഞു പാട്ടിലാക്കിയിരിക്കും. ഞാൻ പറയുന്നത്, ശ്രീമാന്മാരായ കാമ്പി ശ്ശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ എന്നീ യോഗ്യ താരെപ്പറ്റിയാണ്. അന്ന് അവരുടെ കൂടെ പുനലൂർ രാജൻ എന്ന ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു. അന്നു കുറെ ഫോട്ടോ എടുക്കുകയും ചെയ്തു. ശരി.

ഞാൻ ചോദിച്ചു.

“മോൾക്കെന്താ വേണ്ടത്? “അഭിമുഖസംഭാഷണം!

“എന്തു തരും?' മച്ചി പറഞ്ഞു:

"കൊച്ചിനോടങ്ങനെ ചോദിക്കാമോ

ഞാൻ പറഞ്ഞു.

"ചോദിക്കുമെടി ആരോടും ചോദിക്കും! എന്റെ സമയത്തിനു വിലയുണ്ട്. എന്റെ സമയത്തിന്റെ പ്രതിഫലം കൊണ്ടാണല്ലോടി നിനക്കും മോൾക്കും ചോറു തരുന്നത്. സാരിയും ബ്ലൗസും പുസ്തകങ്ങളും പൗഡറും റിബ്ബണുമൊക്കെ. എന്റെ സമയം വേണമെങ്കിൽ എണ്ണിക്കൊണ്ടു രൂപാ കിട്ടണം. ബാലയുഗത്തിനു വേണ്ടി അഭിമുഖസംഭാഷണം അനുവദിക്കാം എത്ര രൂപ തരും 'റ്റാറ്റോ!' മോൾ പറഞ്ഞു: “ന്നപ്പോലുള്ള കൊച്ചുകുട്ടികൾ

ക്കുള്ള മാസികയാണ് ബാലയുഗം "കാര്യം ശരി. പ്രതിഫലം കിട്ടണം!"

'എന്റെ രൂപാ ഇല്ല. മോൾ പറഞ്ഞു. “ഒരു പരിപ്പുവട തരാം ഞാൻ വാങ്ങിച്ചു കൊടുത്തതാണ്. എങ്കിലും

കൊണ്ടുവരു ശീലം

മോൾ ടോർച്ചു കൊണ്ടുപോയി പരിപ്പുവടയുമായി വന്നു. പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ഉള്ളിയും പാകംപോലെ യുണ്ട്. നല്ല മണവും, അഴിമുഖസംഭാഷണം പത്രപ്രതിനിധികളു മായി കുറെ അധികം നടത്തിയിട്ടുണ്ട്. എന്റെ വക ചായയും ചോറും കൊടുത്തതല്ലാതെ എനിക്കൊരു ദമ്പടിപോലും കിട്ടി യിട്ടില്ല. ആകെക്കൂടി കിട്ടിയ ഏക പരിപ്പുവട നാലായി ഭാഗിച്ചു. മ്മച്ചിക്കും മോൾക്കും ഓരോ കഷണം കൊടുത്തു. ഒരു കഷണം ഞാൻ വായിലിട്ടു ചവച്ചു. ഉപ്പു പാകം. പുറത്തെ ലൈറ്റിട്ടു വാതിൽ തുറന്നു. മുറ്റത്ത് ഷാൻ ഹാജർ. ഒരു ഗോൾഡൻ ചെമ്പകയുടെ ഇല നുള്ളിവെച്ച് ഷാന്റെ പങ്ക് അവനും കൊടുത്തു.

രുചിയോടെ തിന്നോ. അഭിമുഖസംഭാഷണത്തിനുള്ള പ്രതി ഫലം' എന്നു ഷാനോടു പറഞ്ഞിട്ടു തിരികെ വന്നു വാതിൽ അടച്ചു സാക്ഷയിട്ട് ലൈറ്റണച്ച് ഒരു ഗ്ലാസ് വെള്ളം കുടിച്ചു. മ്മച്ചിക്കും മോൾക്കും അര ഗ്ലാസ് വീതം വെള്ളം കൊടുത്തിട്ടു കിടക്കയിൽ ചെന്നിരുന്ന് ഒരു സിഗരറ്റ് പുകച്ചപ്പോൾ ഗംഭീരമായ ഒരാശയം കിട്ടി. ഞാൻ പറഞ്ഞു:

"ബാലയുഗത്തിന്റെ പേരു മാറ്റണം. സമ്മതമെങ്കിൽ അഭിമുഖ സംഭാഷണം അനുവദിക്കാം, വിവരത്തിന് കാമ്പിശ്ശേരിയെഴുതുക.
ശുഭം!'

 'റ്റാറ്റോ' മോൾ പറഞ്ഞു: 'ഞാമ്പറഞ്ഞില്ലേ കുട്ടികൾക്കുള്ള

മാസികയാണ്. ബാലയുഗം-എനിക്കും മറ്റു കുട്ടികൾക്കും ഇഷ്ടപ്പെട്ട

പോരാണ്"

“അതല്ലേ പിശക്? 'എന്തു പിശക്?' മ്മച്ചി ചോദിച്ചു.

ഞാൻ പറഞ്ഞു:
കുഞ്ഞുങ്ങളുടെ കാര്യം നോക്കാനും അവരെ ഓമനിക്കാനും അച്ഛനമ്മമാരുണ്ട്. ശരിയല്ലേ. നിനക്കും എനിക്കും അച്ഛനമ്മമാ രില്ല. കാമ്പിശ്ശേരി കരുണാകരൻ, കേശവദേവ്, അബ്ദുറഹുമാൻ ബാഫക്കിത്തങ്ങൾ, കെ.പി. കേശവമേനോൻ, ജി. ശങ്കരക്കുറുപ്പ്, ജോസഫ് മുണ്ടശ്ശേരി, ഇന്ദിരാഗാന്ധി, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി. അച്ചുതമേനോൻ എന്നീ അച്ഛനമ്മമാരില്ലാത്ത അനാഥരില്ലേ? "ഉണ്ടല്ലോ. മാതാപിതാക്കളില്ലാത്ത ഒരുപാട് അനാഥരുണ്ട്.

അതിനെന്താ?'

“ഞാൻ പറയുന്നത് വൃദ്ധജനങ്ങളെപ്പറ്റിയാണ്. വൃദ്ധരെ ആ സിപ്പിക്കാൻ ആരുണ്ട്? അവഗണിക്കപ്പെട്ട ഒരു ജനവിഭാഗമാണവർ. ഇപ്പോൾ കാമ്പിശ്ശേരി കരഞ്ഞാൽ കണ്ണുനീരു തുടച്ച് അദ്ദേഹത്തെ ആശ്വസിപ്പിക്കാനാരുണ്ട്? അതുപോലെ കേശവദേവും ഞാനും. ഇതുപോലെ, അനേകായിരം അനാഥർ. അനാഥരായ ഞങ്ങൾ ക്കായി പത്രം നടത്തണം. ബാലയുഗത്തിന്റെ പേരു മാറ്റി "വൃദ്ധ

യുഗം' എന്നാക്കണം. ഇതല്ലേ ന്യായം? ഹാ! വൃദ്ധയുഗം' പെട്ടെന്ന് മോളു നെഞ്ചത്തിടിച്ചു കരയാൻ തുടങ്ങി. 'വൃദ്ധയുഗം വേണ്ടാ ഞങ്ങൾക്കു ബാലയുഗം മതി!

മ്മച്ചിയും ഞാനും മോളുടെ കൈകൾ പിടിച്ചു. നെഞ്ചത്ത ടിച്ചതിന് മോളുടെ ചെവി പിടിച്ചു ഞാൻ തിരുമ്മി. മമ്മച്ചി മോളുടെ കണ്ണുനീരു തുടച്ചു.

"കൊച്ചിനെ ഇനി കരയിപ്പിക്കണ്ട. നാളെക്കാലത്തെ പുനലൂർ രാജൻ ക്യാമറയുമായി വരും. നേരത്തെ ഷേവു ചെയ്തു കുളിച്ച് കാപ്പി കുടിച്ചു തയ്യാറാകണം.

ഞാൻ മോളെ എടുത്തു മടിയിലിരുത്തി. എന്നിട്ടു കണ്ണീരെല്ലാം തുടച്ചുകളഞ്ഞു ചുംബിച്ചിട്ടു പറഞ്ഞു.

“സമ്മതിച്ചു. പക്ഷേ, എന്നെ ബാലയുഗത്തിൽ ചേർക്കണം. സർവമാന ബാലയുഗാംഗങ്ങളും എന്നെ ഇന്നുമുതൽ കൂട്ടുകാരാ

എന്നു വിളിക്കണം സമ്മതിച്ചോ?' "റ്റാറ്റോ, കൊച്ചുങ്ങളല്ലേ ബാലയുഗത്തിൽ റ്റാറ്റാ കൊച്ചുകുട്ടി യാണോ?'

"ശരിയല്ലേ മോളു പറയുന്നത്?' മേച്ചി ചോദിച്ചു.

ഞാൻ പറഞ്ഞു: “എടീ, ഈ പ്രപഞ്ചത്തിന്റെ വയസ്സും പ്രായ വുമായി തട്ടിച്ചുനോക്കുമ്പോൾ ഞാൻ കൊച്ചുകുട്ടി തന്നെയാണ്. ബാലയുഗാംഗം!മോൾക്കു ചിരിവന്നു. മോൾ പറഞ്ഞു. 'റ്റാറ്റായ ബാലയുഗത്തിൽ ചേർത്തിരിക്കുന്നു. നാളെ ഞങ്ങളും റ്റാറ്റായും കൂടിയുള്ള ഫോട്ടോ എടുത്തു കഴിഞ്ഞ് ഞങ്ങൾ റ്റാറ്റായോട് അഭിമുഖസംഭാഷണം നടത്തും.

"ഞങ്ങൾ?....ആരൊക്കെയാണ് ഞങ്ങൾ? *വത്ത, ശിവൻ, രാജൻ ബാബു, പിന്നെ ഞാൻ

അതു കേട്ടപ്പോൾ മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ സർവ പ്രൗഢിയോടെ എന്റെ കൺമുന്നിൽ വന്നു. നരച്ച കൊമ്പൻമീശ, തലേക്കെട്ട്, വെട്ടുകത്തി. ആറടി പൊക്കം. പരുപരുത്ത ശബ്ദം. തലേക്കെട്ടും ബനിയനും വെട്ടുകത്തിയുമായി മുണ്ടു മടക്കിക്കുത്തി പറമ്പിലൊക്കെ നടക്കും. കേടുപാടുവന്ന വേലി ശരിപ്പെടുത്തും. വൃക്ഷങ്ങൾക്കു വളം ചെയ്യിക്കും. വീടും പരിസരവും ഭംഗിയാക്കി വയ്പിക്കും. ഇല്ലെങ്കിൽ 'എല്ലാത്തിനേം അരിഞ്ഞുകളയും!

വത്ത എന്ന വത്സലാകുമാരി, ശിവൻ, രാജൻബാബു, മോൾ മുതലായവർ നടന്നു സ്കൂളിലേക്കു പോകയും വരികയും ചെയ്യുന്ന ഇടവഴിയുടെ പകുതിക്കവകാശി-മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ ഏഴടി താഴ്ചയിലാണ് ഇടവഴി. മണ്ണു കോരി തട്ടിപ്പൊത്തി വലി കെട്ടിയിരിക്കുന്നു. ആരും കാട് ഇടിച്ചുകളയരുത്. ന്യായം. പക്ഷേ, ഇടിയാൻ പാകത്തിലുള്ളതാണു മാട് വെള്ളപ്പൊടിമണലും ലേശം കളിമണ്ണും ചേർന്നതാണ്. വഴിയേ നടന്നു തുമ്മിയാൽ ഇടിഞ്ഞു വീഴും. തുമ്മാതെ മാടിടിക്കുന്ന പ്രതികളാകുന്നു, താഴെ പറയുന്നവർ

വത്സലാകുമാരി, എട്ടുവയസ്സ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. പാട്ടുപാടും. ഡാൻസു ചെയ്യും. ശിവൻ, പന്ത്രണ്ടു വയസ്സ്, ആറാം ക്ലാസ്സിൽ പഠിക്കുന്നു. ശീമയല്ല. എങ്കിലും

രാജൻ ബാബു, പന്ത്രണ്ടു വയസ്സ്. തോറ്റു തോറ്റ് മൂന്നാം

ക്ലാസ്സിൽ കിടക്കുന്നു. വീട്ടിലും വഴിക്കും സ്കൂളിലും പോകി യാണ്. പോലീസുകാരെ ഭയമുണ്ട്. ഫോട്ടോ എടുക്കാൻ സമ്മതി ക്കില്ല. ഫോട്ടോ പോലീസിന്റെ കൈയിൽ കിട്ടിയെങ്കിലോ! ഇവരൊക്കെയാണു മോളുടെ കൂട്ടുകാർ. സ്കൂളിൽ പോക്കും

വരവും ഒരുമിച്ച്, മാടു വല്ലവരും ഇടിക്കുന്നുണ്ടോ എന്നു നോക്കേ ണ്ടതു മോളുടെയും കൂട്ടുകാരുടെയും കടമയാണ്. ആയതിലേക്കുമീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ ഷാഹിന, ശിവൻ, രാജൻ ബാബു എന്നിവർക്കു മിഠായി കൊടുത്തിട്ടുണ്ട്. തന്നെയുമല്ല, പെരുമാറ്റ മൊക്കെ സ്നേഹത്തോടെ. ഒരിക്കൽ വത്തയുടെ കാലിൽ കൊണ്ട് മുള്ള് മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ എടുത്തു കളഞ്ഞു. അതിനെത്തുടർന്നാണു മാടിൽ ഒരു ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടത്

"മീശക്കാരൻ കൊടുവാൾ ഉപ്പാപ്പാ ഞങ്ങൾക്കു പുല്ലാണ് അതിന്റെ കർത്താവ് ശ്രീജിത് രാജൻബാബു സ്കൂളിൽ നിന്നും ഉണ്ണാൻ വരുന്നവഴി മോൾ ഓടിക്കിതച്ചു പരിഭ്രമത്തോടെ എന്നെ വിളിച്ചു പറഞ്ഞു.

'റ്റാറ്റോ, മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ അറുക്കാമ്പോണ്. ഓടിവാ ഇപ്പോൾ എന്തിനെയാണു മൂപ്പർ അറുക്കാമ്പോണത്?

"കോഴിയെയോ, ആടിനെയോ?

"റ്റാറ്റോ, ഓടിവാ രാജൻ ബാബൂനേം, ശിവനേം, വത്തനം! "നല്ല കാര്യം.' ഞാൻ പറഞ്ഞു: “മോള് ഒരു കൊട്ട് എടുത്തു കൊണ്ടു ചെന്നിട്ട് നമ്മുടെ പങ്ക് ഇറച്ചി ഇങ്ങു വാങ്ങിച്ചുകൊണ്ടു പോര്

മോളു കണ്ണീരോടെ പറഞ്ഞു റ്റാറ്റോ, അവർ അപ്പിക്കണ്ട് റ്റാറ്റാ ഓടിവാ

മ്മച്ചി വന്നു പറഞ്ഞു. 'ഒന്നങ്ങ് വേഗം ചെല്ലി ആ കുട്ടികൾ പേടിക്കും

ഞാൻ മോളോടു ചോദിച്ചു. “മോളോ, എന്താ ഉണ്ടായത്?"

“രാജൻ ബാബു, മോളു പറഞ്ഞു: “മാടിന്റെ മൂല ചവിട്ടിയി ടിച്ചു. എന്നിട്ട് മീശക്കാരൻ കൊടുവാൾ ഉപ്പാപ്പായെ പേടിയില്ല. ങ്കിൽ ചവിട്ടിയിടിച്ചതിൽക്കൂടെ നടക്കാൻ പറഞ്ഞു. ശിവനും വത്തയും നടന്നു. റ്റാറ്റാ അടിക്കുമെന്നു പറഞ്ഞു ഞാൻ നടന്നില്ല.

“എന്നിട്ട് "മീശക്കാരൻ കൊടുവാൾ ഉപ്പാപ്പാ മുകളിൽനിന്ന് അതൊക്കെ കാണുന്നുണ്ടായിരുന്നു!'

ശരി, ഞാൻ ഒരു ഇരുപത്തിയഞ്ചു രൂപായുമായി മോളുടെ കൂടെച്ചെന്നു. വഴിക്ക് ഇടിച്ച മാടിന്റെ ഭാഗം കണ്ടു. മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ മാടു ശരിപ്പെടുത്താൻ നൂറ്റിയമ്പതു രൂപാ ചെലവാക്കീട്ടുണ്ട്. അതിലാണു കുട്ടികളുടെ കളി! ഞങ്ങൾ ചെന്ന പ്പോൾ പ്രതികൾ പേടിച്ചു വിറച്ചു വരിയായി നില്ക്കുന്നു. മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പാ വേദനാജനകമായ ചുമയോടെ ഒരു കല്ലിൽ വെട്ടുകത്തി തേയ്ക്കുന്നു. മുമ്പിൽ മുറിച്ചിട്ടിരിക്കുന്ന രണ്ടു തൂശനിലകൾ, അതിലായിരിക്കും അറുത്തു കഷണിച്ചു വെക്കാൻ പോകുന്നത്. എന്നെക്കണ്ടയുടനെ വത്ത കരഞ്ഞുകൊണ്ടു പറഞ്ഞു: 'റ്റാറ്റോ ന്ന് അറത്ത് കൊല്ലാമ്പാണ്

ഞാൻ വത്തയുടെ കൈയിൽ ഇരുപത്തിയഞ്ചു രൂപാ വെച്ചു കൊടുത്തിട്ടു പറഞ്ഞു. “വത്ത ഇത് ഉപ്പാപ്പായ്ക്കു കൊടുക്ക് വം കൊടുത്തു. മൂപ്പർ ചുമയോടെ വാങ്ങി എണ്ണിനോക്കി.

ഞാൻ പറഞ്ഞു: "ഇന്നു നാലുമണിക്ക് സ്കൂൾ വിട്ടു വന്നിട്ട് നമുക്ക് ഉപ്പാപ്പാ

യുടെ മാടു ശരിപ്പെടുത്തിക്കൊടുക്കണം. ഏറ്റോ “ഏറ്റു.' വത്തയും ശിവനും രാജൻ ബാബുവും പറഞ്ഞു. ഞങ്ങൾ കുറെ ഇങ്ങു വന്നപ്പോൾ രാജൻ ബാബു ഒരെതിരെന്ന

വണ്ണം പറഞ്ഞു. "ഷാഹിനാ മോളെ മീശക്കാരൻ കൊടുവാളിപ്പാപ്പാ കളി

വിളിച്ച്!

“നേരോ മോളോ?

മോൾക്കു കരച്ചിൽ വന്നു. മോളു പറഞ്ഞു:

“ഇവരെ അത്തു കൊല്ലാപോപ്പ് ഞാൻ പറഞ്ഞ് മാടിടിച്ചത് ഇവരല്ലെന്ന്. അപ്പ ന്ന ഉപ്പാപ്പാ കള്ളീന്നു വിളിച്ച്

“മോളോടിച്ചെന്നിട്ട് കളവു പറഞ്ഞതു ക്ഷമിക്കാൻ ഉപ്പാപ്പാ യോടു പറഞ്ഞിട്ടു വാവേഗം

മോൾ ഓടിപ്പോയി പറഞ്ഞിട്ട് ചിരിച്ചുകൊണ്ടു വന്നു. മോള പറഞ്ഞു.

"ഉപ്പാപ്പാ ചിരിച്ച് ൻറ തല തടവി.

ഞാൻ ചോദിച്ചു.

"മോളെന്തിനാ കളവു പറഞ്ഞത്? "ഇവരെ അറുത്തു കൊല്ലാതിരിക്കാൻ

“ഒരിക്കലും ഒന്നിനും കളവു പറയാൻ പാടില്ല. ചെയ്ത തെറ്റു തിരുത്താമെന്നു പറയണം. തിരുത്തുകയും വേണം.'

അന്നു നാലുമണിക്ക് രണ്ടുമൂന്നു കുടം വെള്ളവും മണ

വെട്ടിയും കൊട്ടയുമായിച്ചെന്നു ഞങ്ങൾ മാടു ശരിപ്പെടുത്തിക്കൊടു ത്തിട്ടു വരുമ്പോൾ വത്ത ചോദിച്ചു.'മീശക്കാരൻ കൊടുവാളുപ്പാപ്പായ്ക്ക് രൂപം കൊടുത്തത് ഞങ്ങളെ അറുത്തു കൊല്ലാതിരിക്കാനാണോ?'' “അല്ല വത്ത്, കടമായി കൊടുത്തതാണ്. നേരത്തേ ചോദിച്ചി

രുന്നു; മൂപ്പരതു തിരിച്ചുതരും.'

ആ ഓർമകൾ മനസ്സിൽ ലേശം വിഷാദം ഉണ്ടാക്കി. ഞാൻ

മോളോടും മമ്മച്ചിയോടും പറഞ്ഞു: “രാത്രി കുറെ ഇങ്ങു പോന്നു. മോളും മ്മച്ചീം ഉറങ്ങ്. ബാക്കി

യെല്ലാം നാളെ ജീവനോടെ എണീറ്റെങ്കിൽ!' വെളുപ്പിനേതന്നെ ബഹളം കേട്ടു. അഭിമുഖസംഭാഷണത്തിനു വരുന്നവർക്ക് ചായയും പലഹാരവും കൊടുക്കണം. മോൾക്കു നിർബന്ധം. കാലേകൂട്ടിത്തന്നെ കുളിച്ചു മുടി ശീകി പുതിയ വസ്ത്രങ്ങൾ ധരിച്ച് പൊട്ടു തൊട്ട് വത്തയും ശിവനും രാജൻ ബാബുവും ഹാജർ ഷാഹിനാമോളുടെ കാര്യം പിന്നെ പറയേണ്ട തില്ലല്ലോ. കസേരകൾ മുറ്റത്തു നിരത്തി. ക്യാമറയുമായി പുനലൂർ രാജനെ കണ്ടപ്പോൾ രാജൻ ബാബു ഓടി തോട്ടിൽ മറഞ്ഞു രാജൻ ബാബു ഇല്ലാതെ മറ്റുള്ളവരെ എന്റെ ഒപ്പം കസേരകളിൽ യോഗ്യതയോടെ ഇരുത്തി ഫോട്ടോ എടുത്തു. തോട്ടിൽ പതുങ്ങി യിരിക്കുന്ന രാജൻ ബാബുവിന്റെ ഫോട്ടോ എടുത്താലോ? പുന ലൂർ രാജൻ ക്യാമറയുമായി അങ്ങോട്ടു നടന്നു. അപ്പോൾ സദസ്സിൽ

നിന്നു പെട്ടെന്നൊരു ശബ്ദം: 'ട്ടോഫോ കോടി'

ആരാണു പറഞ്ഞതെന്നറിഞ്ഞുകൂടാ. എനിക്കറിയാൻ പാടി ല്ലാത്ത ഭാഷയാണ്. എന്താണാവോ അർത്ഥം?

ശബ്ദം കേട്ട ഉടനെ രാജൻ ബാബു തോട്ടിൽനിന്നു കരയ്ക്ക കയറി പറമ്പിലൂടെ ഓടി വീട്ടിന്റെ എതിർവശത്തു മറഞ്ഞു. പുന ലൂർ രാജന് ഒരു ഗ്ലാസ് ചായയും നാലഞ്ചു ബിസ്കറ്റും കൊടുത്തു പറഞ്ഞയച്ചു. തുടർന്ന് അഭിമുഖസംഭാഷണക്കാർക്കു ചായ സൽക്കാരം ആവാമെന്നു ഞാൻ പറഞ്ഞപ്പോൾ ശിവൻ എണീറ്റ് ഉച്ചത്തിൽ കൂവി

'ട്ടോഫോ യീപ്പോ! ചാ അതു കേട്ടപ്പോൾ മണ്ണും ചെളിയും പുരണ്ടു വിയർത്തു കിതച്ചുകൊണ്ട് രാജൻബാബു ഓടിവന്നു. കസേരകളിൽ ഇരുത്തി ത്തന്നെ യോഗ്യമായി എല്ലാവർക്കും ചായയും ബിസ്കറ്റുകളും കൊടുത്തു. സദസ്സിന്റെ അടുത്തുതന്നെ മാന്യാതിഥിയായി ഷാൻ ഉണ്ടായിരുന്നു. ഷാന് എല്ലാവരും ഓരോ കഷണം ബിസ്കറ്റു കൊടുത്തു. എന്നെ ബാലയുഗം അംഗമാക്കിയ സന്തോഷവാർത്ത മോൾ എല്ലാവരോടും പറഞ്ഞു: ആർക്കും എതിർപ്പുണ്ടായില്ല. വത്തയ്ക്കു പ്രത്യേക സന്തോഷം തോന്നി. വത്തെ പറഞ്ഞു:

'റ്റാറ്റായെ ഞങ്ങൾ കൂട്ടുകാരാന്നു വിളിക്കും

“സന്തോഷം!' ഞാൻ പറഞ്ഞു: “വത്സലാകുമാരിയുടെ ഡാൻസും പാട്ടും വേണം. അതോടെ അഭിമുഖസംഭാഷണം ആരം ഭിക്കാം.

പാട്ടും ഡാൻസും ഒരു മുസ്ലിം പുതിയ പെണ്ണിന്റേതാണ്. കല്യാണം കഴിഞ്ഞിട്ടു ഭർത്താവിന്റെ വീട്ടിൽ പോയില്ല. ന്യായ മായ ദുഃഖം ഉണ്ടാവുമല്ലോ. പെണ്ണിനു തലേലിടാനും കഴുത്തിലും അരയിലും കെട്ടാനും ഇല്ല. പിന്നെ കുടയും. ഉമ്മ പൈസക്കാരി യാണ്. മോളോടു സ്നേഹക്കുറവ്, ഉമ്മാന്റെ തലേലിടാനും കഴുത്തിലും അരയിലും കെട്ടാനുമുണ്ട്; കുടയും. ഇതെല്ലാം ആങ്ങള പറഞ്ഞുകൊടുപ്പിക്കുന്നു. പുതിയ പെണ്ണിന്റെ ഭർത്താവു പാവപ്പെട്ടവനാണ്. സദസ്സിലില്ല. ഉമ്മയായിട്ട് ശിവൻ. വത്സലാ കുമാരി പുതിയ പെണ്ണ്. ഷാഹിനാ ആങ്ങള. ആങ്ങളയും പെങ്ങളും കൂടി വിലപിക്കുമ്പോൾ ഉമ്മ തലയിലിട്ടിരുന്നതും കഴുത്തിലും കാതിലും ഇട്ടിരുന്നതും കുടയും പുതിയ പെണ്ണിനു കൊടുക്കുന്നു.

ഡാൻസും പാട്ടും

ആങ്ങള:കൊയ്കൊയ്ത്ത, കൊയ്കൊയ്ത്താ,
പെണ്ണു ചമഞ്ഞുപോട്ടേ, നല്ല പുര്സൻ വീട്ടില്

പുതിയ പെണ്ണ് :എങ്ങനെ പോണിക്കാ എങ്ങനെ പോണിക്കാ എനിക്കു തലേലില്ലാതെ, എനിക്കു തലേലി ല്ലാതെ. 

ആങ്ങള: ഉമ്മാ. ഉമ്മാടെ തലേലത്തട്ടം ഒന്നു കൊടുത്ത
പെണ്ണു ചമഞ്ഞു പോട്ടെ, നല്ല പുര്സൻ വീട്ടില് 

പുതിയ പെണ്ണ്: എങ്ങന പോണിക്കാ എങ്ങനെ പോണിക്കാ എനിക്കു കവുത്തിലില്ലാതെ, എനിക്കു കവു ത്തിലില്ലാതെ.

ആങ്ങള :ഉമ്മാ, ഉമ്മാടെ കവുത്തില വട്ടം ഒന്ന്
കൊടുത്തനുമ്മാ പെണ്ണ് ചമഞ്ഞ് പോട്ടേ നല്ല പുര്സൻ വീട്ടില്, നല്ല പുര്സൻ വീട്ടില്
പുതിയ പെണ്ണ് എങ്ങനെ പോണിക്കാ എങ്ങന പോണിക്കാ എനിക്ക് അരേലില്ലാതെ, എനിക്ക് അരേലില്ലാതെ ഒന്നുകൊടുത്തേനുമ്മാ പെണ്ണ് ചമഞ്ഞ് പോട്ടെ, നല്ല പുര്സൻ വീട്ടില്

ആങ്ങള ഉമ്മാ ഉമ്മാന്റെ അരേല വട്ടം

പുതിയ പെണ്ണ്: കൊമ്പ്, കൊയ്ത്താ കൊകൊയ്ത്താ എങ്ങനെ പോണിക്കാ എങ്ങനെ പോണിക്കാ കൊടയില്ലാതെ, എനിക്ക്, കൊടയില്ലാതെ.

 ആങ്ങള :അന്ന് ഞമ്മട കാതിരിക്കാ, കൊയ്ക്കൊയ്ത്താ ഉമ്മാക്ക് മേങ്ങിയ, കൊള്കൊട ഒന്നു കൊടുത്തേനുമ്മാ, കൊകൊയ്ത്താ പെണ്ണു ചമഞ്ഞ് പോട്ടേ, പെണ്ണ് ചമഞ്ഞ് പോട്ടേ, നല്ല പുര്സൻ വീട്ടില് കൊമ്പ്, കൊന്താ, കൊകൊയ്ത്താ.


ഡാൻസും പാട്ടും കഴിഞ്ഞപ്പോൾ ആ രംഗങ്ങൾ ഫോട്ടോയിൽ പകർത്തേണ്ടതായിരുന്നു എന്നു സദസ്സ് അഭിപ്രായപ്പെട്ടു. ഷാൻ ഫോട്ടോകൂടി എടുക്കാഞ്ഞതിൽ ഞാൻ അമർഷം രേഖപ്പെടുത്തി. 'കേരളശി'യെ ഫോട്ടോഗ്രാഫർ അപമാനിച്ചതായി സദസ്സ് അഭി പ്രായപ്പെട്ടു. തുടർന്ന് മ്മച്ചീടെ വക പരിപ്പുവടസൽക്കാരം നടന്നു. അഭിമുഖസംഭാഷണക്കാർക്കും എനിക്കും പകുതി പരിപ്പുവട വീതം കിട്ടി. എന്റേതിൽ നിന്നു പകുതി കേരളീയായ ഷാനു കൊടുത്തു. അങ്ങനെ അഭിമുഖസംഭാഷണം ആരംഭിച്ചു.

ഷാഹിനാ കൂട്ടുകാരൻ റ്റാറ്റാ ഞങ്ങളുടെ പ്രായത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ട്?

കൂട്ടുകാരൻ ബഷീർ: "അടുക്കളയിൽ കയറി കട്ടുതിന്നിട്ടുണ്ട്. തേങ്ങാമുറി കണ്ടാൽ കട്ടു കാരിത്തിന്നും. മറ്റു കുട്ടികളുടെ ദേഹത്തു മഷി കുടഞ്ഞിട്ടുണ്ട്. കണ്ടവരുടെ മാടു ചവിട്ടിയിടിച്ചിട്ടുണ്ട്. ആളുകളെ പരിഹസിച്ചുകൊണ്ടു ചുവരെഴുത്തു നടത്തീട്ടുണ്ട്. വീട്ടിലെ അലമാരിയിൽനിന്നു ബിസ്കറ്റും മിഠായിയും കട്ടെടുത്തു തിന്നിട്ടുണ്ട്. കണ്ടവരുടെ പൂക്കൾ പറിച്ചിട്ടുണ്ട്. പട്ടിയെയും പശു വിനെയും എറിഞ്ഞു വേദനിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട തുമ്പികളെ പിടിച്ചു വാലിൽ നൂലുകെട്ടി പറപ്പിച്ചു ദ്രോഹിച്ചിട്ടുണ്ട്. തുമ്പികളുടെ ചിറകുകൾ പറിച്ചു കൊന്നിട്ടുണ്ട്.രാജൻബാബു, വത്ത, ശിവൻ, ഷാഹിനാ: (എല്ലാവരും കൂടി) "ഇതൊക്കെ ഞങ്ങളും ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ചെയ്യു ന്നുണ്ട്.

ശിവൻ: “കൂട്ടുകാരന് ഇപ്പോൾ എത്ര വയസ്സുണ്ട്? കൂട്ടുകാരൻ ബഷീർ: “കഴിഞ്ഞ വോട്ടേഴ്സ് ലിസ്റ്റിലെ സർക്കാർ കണക്കനുസരിച്ച് 45. പ്രമാണിയായ ഒരു വലിയ ഡോക്ട റുടെ ഈയിടത്തെ ദേഹപരിശോധന അനുസരിച്ച് 35. ഷാഹിനാ മോൾ സ്കൂളിൽ പറഞ്ഞതനുസരിച്ച് മ്മച്ചിക്ക് 20, റ്റാറ്റായ്ക്ക് 22. രാജൻബാബു: 'കൂട്ടുകാരനു കഷണ്ടി എങ്ങനെ ഉണ്ടായി?'

കൂട്ടുകാരൻ ബഷീർ: 'പറഞ്ഞാൽ വിശ്വാസം തോന്നുകയില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും തുമ്പികളുടെയും മറ്റും പിരാക്കു മൂലമാണ്. ചെറുപ്പകാലത്തു ഞാൻ വലിയ ദ്രോഹിയായിരുന്നു. പറഞ്ഞില്ലേ, കണ്ടവരുടെ മാടു ചവിട്ടിയിടിച്ചിരുന്നു. ചുവരെഴുത്ത്, തേങ്ങാമുറി കട്ടുകാർന്നു തിന്നൽ, അലമാരിയിൽനിന്നു മിഠായിയും ബിസ്കറ്റും

ഷാഹിനാ പരിഭ്രമത്തോടെ) 'റ്റാറ്റോ, പെൺകുട്ടികൾക്കു കഷണ്ടിയുണ്ടാകുമോ?' കൂട്ടുകാരൻ ബഷീർ: 'യാവനൊരുവൻ, അല്ലെങ്കിൽ യാവളൊ രുവൾ ചെറുപ്പകാലത്തു മാതാപിതാക്കളെ അനുസരിക്കാതിരിക്കു

കയോ, കക്കുകയോ, കളവു പറയുകയോ, മനുഷ്യർക്കും മൃഗ

ങ്ങൾക്കും പൂച്ചികൾക്കും ദ്രോഹം ചെയ്യുകയോ ചെയ്താൽ

കഷണ്ടി കട്ടായം

വത്തഃ (സങ്കടത്തോടെ) "റ്റാറ്റോ, ഞാൻ മുടി ചീകുമ്പം ഒരു

പാടു മുടി ചീപ്പേൽ ഇരിക്കുന്നുണ്ട്. രാജൻബാബു: “എന്റെ മുടിയും കൊഴിയുന്നുണ്ട്. ശിവൻ: “എന്റെയും

ഷാഹിനാ 'റ്റാറ്റോ, എന്റെ മുടിയും കൊഴിയുന്നുണ്ട്. ഇനി ഇപ്പോൾ എന്തു ചെയ്യും?

കൂട്ടുകാരൻ ബഷീർ: "ചെയ്തുപോയ തെറ്റുകൾക്കു മാപ്പിന പേക്ഷിക്കുക. മേലിൽ തെറ്റു ചെയ്യാതിരിക്കുക. മാതാപിതാക്ക ളോടും ഗുരുനാഥന്മാരോടും ഗുരുനാഥകളോടും വൃദ്ധജനങ്ങ ളോടും സ്നേഹവും ഭക്തിയും അനുസരണവും ഉള്ളവരായിരി ക്കുക. നല്ലവണ്ണം പഠിച്ചു മിടുക്കികളും മിടുക്കന്മാരുമായിത്തീരാൻ ശ്രമിക്കണം. കക്കരുത്. കളവു പറയരുത്. ആരെയും ഒന്നിനെയും വേദനിപ്പിക്കരുത്. ദ്രോഹിക്കുകയും അരുത്.

രാജൻബാബു: "എന്റെ ഫോട്ടോ എടുത്തു പോലീസിനു കൊടുക്കണമെന്നു പറയുന്നതോ?'

കൂട്ടുകാരൻ ബഷീർ. 'അതു നീ തെറ്റു ചെയ്തിട്ടല്ലേ? നിന്റെ അച്ഛൻ മരിച്ചുപോയി. അമ്മ മാത്രമേയുള്ളു. അമ്മ കഷ്ടപ്പെട്ടു ജോലിചെയ്തു നിനക്കാഹാരം തരുന്നില്ലേ? നാലഞ്ചു വീടുകളിൽ ചെന്നു വിഴുപ്പലക്കിക്കൊടുക്കുന്നു. നീ അമ്മയെ അനുസരിക്കു ന്നില്ല. അദ്ധ്യാപകരെ അനുസരിക്കുന്നില്ല. നാട്ടുകാർക്കു വേണ്ട ദ്രോഹം ചെയ്യും. നീ ഇവിടെ വന്നു പൂക്കൾ കട്ടുപറിക്കും. പേര യ്ക്കാ കട്ടു പറിക്കും. നീ ചീത്തയാകുന്നതു തന്നെയല്ല, മറ്റുള്ളവ രെയും ചീത്തയാക്കുന്നുണ്ട്. നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു?

രാജൻ ബാബു: “അതൊക്കെ ചെയ്തില്ലെങ്കിൽ ഒരു വിഷമം

മാതിരിയാണ്. മോഹം തോന്നുമ്പോൾ

കൂട്ടുകാരൻ ബഷീർ: “മോഹവും മോഹഭംഗവും ഇതു നിനക്കു മാത്രമല്ല. ഷാഹിനാമോൾക്കും വത്തയ്ക്കും ശിവനുമുണ്ട്. വത്തയ്ക്കു വീട്ടിൽ തേങ്ങാമുറി കണ്ടാൽ കട്ടു കാർന്നു തിന്നി ല്ലെങ്കിൽ മോഹഭംഗം'

വത്ത: “നേരം റ്റാറ്റോ തേങ്ങാമുറി കാണുമ്പ... പിന്നെ അമ്മ

അടിക്കുകേം ചെയ്യും.

രാജൻ ബാബു കുട്ടികളെ അടിക്കുന്നതു നല്ലതാണോ? കൂട്ടുകാരൻ ബഷീർ കുറ്റം ചെയ്താൽ ശിക്ഷയുണ്ട്. ഇപ്പോൾ എല്ലാ രാജ്യങ്ങളിലും പോലീസും പട്ടാളവും ജയിലുമുണ്ട്. കുട്ടുകാ രൻ ബഷീറിന്റെ അഭിപ്രായത്തിൽ കുട്ടികളെ അടിക്കാൻ ഓരോ വീട്ടിലും പ്രത്യേകം വടി വേണമെന്നാണ് കുട്ടികളെ സ്നേഹി ക്കുന്നതോടൊപ്പം തെറ്റു ചെയ്താൽ അവരെ ശിക്ഷിക്കുകയും വേണം.

വത്ത: 'റ്റാറ്റായുടെ റ്റാറ്റാ റ്റാറ്റായെ അടിച്ചിട്ടുണ്ടോ?' കൂട്ടുകാരൻ ബഷീർ : "ഞാൻ നേരത്തെ പറഞ്ഞില്ലേ, കഷണ്ടി യുണ്ടായ കാരണം. ആ പറഞ്ഞ വലിയ ദ്രോഹമൊന്നും ഞാൻ ചെയ്തിട്ടില്ല. ഇത് അതൊന്നും കൊണ്ടുണ്ടായതല്ല. എങ്കിലും ചെറു പ്പത്തിൽ ഞാൻ ചെറിയ ഒരക്രമിയായിരുന്നു. എന്റമ്മച്ചിയും റ്റാറ്റായും എന്നെ പൊതിരെ തല്ലിയിട്ടുണ്ട്. മുസൽമാന്മാരും ഹിന്ദു ക്കളുംകൂടിയാണ് എന്നെ ചെറുപ്പത്തിൽ തല്ലിയിട്ടുള്ളത്. ഞങ്ങളുടെഅടുക്കളക്കാരി നങ്ങേലി എന്ന ഒരു ഹിന്ദുസ്ത്രീയായിരുന്നു. അവരും എന്നെ തല്ലിയിട്ടുണ്ട്. പിന്നെ നാരായണപിള്ളസാർ. അദ്ദേഹം എന്റെ വാദ്ധ്യാരായിരുന്നു. എന്റെ റ്റാറ്റാ വീട്ടിൽ ഇല്ലാത്ത സമയത്തു ഞാൻ തെറ്റുചെയ്താൽ എന്റെ മച്ചി നാരായണ പിള്ളസാറിന് ആളയയ്ക്കും. അദ്ദേഹം വന്ന് എന്നെ തല്ലുമായിരുന്നു. എങ്കിലും എല്ലാവർക്കും എന്നോടു സ്നേഹമുണ്ടായിരുന്നു. വത്ത: 'റ്റാറ്റായുടെ റ്റാറ്റായും മ്മച്ചിയും എന്താ ഇവിടെ വരാ

ത്തത്?

കൂട്ടുകാരൻ ബഷീർ : “അവർ മരിച്ചുപോയി വന്നേ. വത്ത, ഷാഹിനാ : “റ്റാറ്റോ മീശക്കാരൻ കൊടുവാൾ ഉപ്പാപ്പാ മരിക്കുന്നതിനു മുമ്പ് റ്റാറ്റായ്ക്കു തരാനുണ്ടായിരുന്ന രൂപ തന്നോ?' കൂട്ടുകാരൻ ബഷീർ: "ഇല്ല. അദ്ദേഹത്തിനു തരാൻ സാധിച്ചില്ല. ഞാൻ അത് അദ്ദേഹത്തിനു മനസ്സുകൊണ്ട് ഇളവുചെയ്തു

കൊടുത്തിരിക്കുന്നു.'
9
ലേഖനങ്ങൾ
ആനപ്പൂട
0.0
ബഷീർ കൃതികളിലൂടെ നീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട് .അത് സ്നേഹത്തിൻറ്റെതാണ്.സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരൻറ്റെ ഹൃദയത്തിൽ നിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളയും അതിൻറ്റെ ഗാഢശ്ലോ ഷത്തിൽ വരിഞ്ഞുകെട്ടുന്നു.
1

ആനപ്പൂട

19 August 2023
3
1
0

ആനപ്പൂട മോഷണത്തിന്റെ കഥയാണ്. കൊലകൊമ്പനായ ഒരാന. ചവിട്ടി അരച്ചും കുത്തിയും അവൻ ഒന്നുരണ്ട് ആനക്കാരെ കൊന്നിട്ടുണ്ട്. അവന്റെ വാലിലെ ഒരു പടയാകുന്നു മോഷ്ടിക്കേണ്ടത്. മോഷ്ടിക്കേണ്ടതെന്നു പറഞ്ഞാൽ ആരും കാണരുത്.

2

മന്ത്രച്ചരട്

20 August 2023
2
1
0

മത മരുന്നത് അബ്ദുൽ അസീസിന്റെ കഷണ്ടിത്തല യിൽ ഒരു മാമ്പഴം പട്ക്കോന്നു വീണ ദിവസമാണ്. മുറ്റത്തിന ടുത്തുള്ള മാവിൽ നിന്ന് ചടുപിടോ മാമ്പഴം വീഴുന്നു. വീഴുന്ന യുടനെ ഓടിച്ചെന്നെടുത്തില്ലെങ്കിൽ പിശകുണ്ട്. ഖാൻ തൊ

3

ബാലയുഗം പ്രതിനിധികൾ

20 August 2023
1
0
0

പ്രിയപ്പെട്ട കൂട്ടുകാരേ, ഞാൻ ബാലനായിത്തീരുകയും ബാലയുഗം പ്രതിനിധി കളിൽ ഒരാളായി എന്നെ അംഗീകരിക്കുകയും ചെയ്ത അതിശയ കരമായ ചരിത്രമാണ് നിങ്ങളോടു പറയാൻ പോകുന്നത്.മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പയെപ്പറ്റി ഓർത്ത

4

വത്സരാജൻ

21 August 2023
0
0
0

വത്സരാജൻ എന്ന ചെറുപ്പക്കാരനെ കാണുമ്പോഴെല്ലാം എന്നിൽനിന്നു നിശ്ശബ്ദമായ ഒരു പ്രാർത്ഥന ഉയരും. വത്സരാജാ, നിന്നെ എന്നും ദൈവം അനുഗ്രഹിക്കട്ടെ! ഈ പ്രാർത്ഥന എന്റെ മനസ്സിൽനിന്നു വരുന്നതാണ്. ഇതി നൊരു കാരണമുണ്ട്

5

എന്റെ നൈലോൺ കുട

21 August 2023
0
0
0

വൈക്കം മുഹമ്മദ് ബഷീർ, കോഴിക്കോട് 15പ്രിയപ്പെട്ട വൈക്കം ചന്ദ്രശേഖരൻ നായർ, ചിത്രകാർത്തിക എന്ന താങ്കളുടെ മനോഹരമായ ആഴ്ച പതിപ്പ് ആഘോഷപൂർവം കാണുന്നുണ്ട്. വായിക്കുന്നുണ്ട്. ജ്ഞാനിയാകുന്നുണ്ട്, ആഹ്ലാദിക്കുന്ന

6

ആശുപത്രിയിലെ മരണം

21 August 2023
0
0
0

"ആശുപത്രികളിൽ ദിനംതോറും നടക്കുന്ന മരണങ്ങൾ കാര്യമായ വാർത്തയാണോ? വിളക്കണച്ചു കൂരിരുളിൽ ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം ചോദിച്ചു. സംഭാഷണം നമ്മുടെ ആശുപത്രികളിലെ ചെയ്തികളായിരുന്നു. ഘോരമായ ഇരുളിൽനിന്ന് അദ്ദേഹം

7

ഒരു ഭാര്യയും ഭർത്താവും(part 1)

22 August 2023
0
1
0

“ആ കൊച്ചമ്മയും സാറും ചന്ദ്രനിൽ ഇപ്പോൾ എന്തു ചെയ്യുക യാണ്?' പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുമ്പോൾ ചന്ദ്രഗോളത്തെ നോക്കിക്കൊണ്ട് മാലതിക്കുട്ടി പറയും: "സുഖമായി താമസിക്കു ന്നുണ്ടാവും. നല്ല കൊച്ചമ്മയും നല്ല സാറു

8

ഒരു ഭാര്യയും ഭർത്താവും (part 2)

22 August 2023
0
1
0

നിറയെ കുടകൾ നിവർത്തിയ മാതിരി ചുവന്ന പൂക്കൾ മാത്രം. ഇലകളില്ല. മതിലു കളോടു ചേർന്നു പന്ത്രണ്ടു സെന്റിൽ നാലു വശവും ചുവന്ന പൂക്കളുള്ള ചെമ്പരത്തികൾ. ലോറിയോ കാറോ കയറാവുന്നതാണു ഗേറ്റ്. അതെപ്പോഴും അടഞ്ഞുക

9

ഒരു ഭാര്യയും ഭർത്താവും( Last part 3)

22 August 2023
0
0
0

ഉത്തരവ് എന്നു മനസ്സിൽ പതുക്കെ പറഞ്ഞു. ഭാര്യ പോയ പ്പോൾ കിടപ്പുമുറിയിൽ നിന്നു കുഞ്ഞുമോളെ തൊട്ടിലോടെ പൊക്കി എടുത്തുകൊണ്ടുവന്ന് വിസിറ്റേഴ്സ് റൂമിൽ തൂക്കിയിട്ടു റേഡിയോഗ്രാമിൽ ശോകഗാനം ആലപിച്ചുകൊണ്ടു മ

---

ഒരു പുസ്തകം വായിക്കുക