shabd-logo

ആശുപത്രിയിലെ മരണം

21 August 2023

0 കണ്ടു 0


"ആശുപത്രികളിൽ ദിനംതോറും നടക്കുന്ന മരണങ്ങൾ കാര്യമായ വാർത്തയാണോ? വിളക്കണച്ചു കൂരിരുളിൽ ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം ചോദിച്ചു. സംഭാഷണം നമ്മുടെ ആശുപത്രികളിലെ ചെയ്തികളായിരുന്നു. ഘോരമായ ഇരുളിൽനിന്ന് അദ്ദേഹം ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു.

“നിങ്ങൾക്കു വിശ്വസിക്കാൻ കഴിയാത്ത ഒരു സംഭവം കേൾ ക്കണമോ? ആശുപത്രിയിൽ കിടന്ന ഒരു ശവശരീരത്തെ മറ്റു ശവങ്ങളുടെ ഇടയിൽ നിന്ന് രണ്ടു ബന്ധുക്കൾ ഏറ്റുവാങ്ങി. ശവശരീരത്തെ ടാക്സിയുടെ ബാക്ക് സീറ്റിൽ വളച്ചുകിടത്തിക്കൊണ്ട് അവർ തിരിച്ചു. വഴി കുറെ പോകണം. മെയിൻ റോഡിൽനിന്ന് പതിനഞ്ചു മൈൽ കഴിഞ്ഞുള്ള, കുണ്ടും കുഴികളും നിറഞ്ഞ, അപ ധാനമായ റോഡ്, മഴ, ഇടികുടുക്കം, മിന്നൽ. ശവശരീരവുമായുള്ള അസുഖകരമായ യാത്ര ടാക്സി ഡ്രൈവർക്കു വേഗം അവസാനി പ്പിക്കണം. ടാക്സി ചീറിപ്പായുന്നു. കാ, ടോ എന്നുള്ള ശബ്ദ ത്തോടെ കാറ് കുഴികളിൽ ചാടുകയും കുലുങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒരു കുഴിയിൽ ചാടിയപ്പോൾ ഡ്രൈവറും ബന്ധു ക്കളും ഒന്നു നടുങ്ങി. കാരണം, ശവശരീരം ഒന്നു ദീർഘമായി ഞരങ്ങിയോ? ഭീതിയോടെ ചെവിയോർത്തുകൊണ്ട് ടാക്സി പതുക്കെ വിട്ടു. വീണ്ടും ഒരു കുഴിയിൽ കാറു ചാടിയപ്പോൾ ശവ ശരീരം പൊത്തോന്നു മറിഞ്ഞുവീഴുകയും ദൈവത്തെ വിളിച്ചു കരയുകയും ചെയ്തു.

“വീടടുത്തപ്പോൾ ദുഃഖത്തോടെ കാത്തിരിക്കുന്ന മാതാ പിതാക്കളുടെ മുമ്പിലേക്കു ബന്ധുക്കളുടെ രണ്ടു തോളുകളിലും പിടിച്ചുകൊണ്ടു ശവശരീരം പതുക്കെപ്പതുക്കെ നടന്നുചെന്ന് മാതാവിനോട് അവശതയോടെ കഞ്ഞി വേണമെന്നു പറഞ്ഞു.ക്ഷണത്തിൽ കഞ്ഞി തയ്യാറായി, അതു ശവശരീരം മാതാവിന്റെ കൈയിൽനിന്ന് ആർത്തിയോടെ വാങ്ങി കുടിച്ചു.

"ഓർക്കുക. അങ്ങനെ പത്തു കൊല്ലം മുമ്പു നമ്മുടെ നാട്ടിലെ പ്രസിദ്ധ ഡോക്ടർ മരിച്ചതായി സർട്ടിഫൈ ചെയ്ത ശവശരീര മാണു നിങ്ങളുടെ അടുത്തു കിടക്കുന്ന ഈ ഞാൻ!"
9
ലേഖനങ്ങൾ
ആനപ്പൂട
0.0
ബഷീർ കൃതികളിലൂടെ നീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട് .അത് സ്നേഹത്തിൻറ്റെതാണ്.സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരൻറ്റെ ഹൃദയത്തിൽ നിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളയും അതിൻറ്റെ ഗാഢശ്ലോ ഷത്തിൽ വരിഞ്ഞുകെട്ടുന്നു.
1

ആനപ്പൂട

19 August 2023
3
1
0

ആനപ്പൂട മോഷണത്തിന്റെ കഥയാണ്. കൊലകൊമ്പനായ ഒരാന. ചവിട്ടി അരച്ചും കുത്തിയും അവൻ ഒന്നുരണ്ട് ആനക്കാരെ കൊന്നിട്ടുണ്ട്. അവന്റെ വാലിലെ ഒരു പടയാകുന്നു മോഷ്ടിക്കേണ്ടത്. മോഷ്ടിക്കേണ്ടതെന്നു പറഞ്ഞാൽ ആരും കാണരുത്.

2

മന്ത്രച്ചരട്

20 August 2023
2
1
0

മത മരുന്നത് അബ്ദുൽ അസീസിന്റെ കഷണ്ടിത്തല യിൽ ഒരു മാമ്പഴം പട്ക്കോന്നു വീണ ദിവസമാണ്. മുറ്റത്തിന ടുത്തുള്ള മാവിൽ നിന്ന് ചടുപിടോ മാമ്പഴം വീഴുന്നു. വീഴുന്ന യുടനെ ഓടിച്ചെന്നെടുത്തില്ലെങ്കിൽ പിശകുണ്ട്. ഖാൻ തൊ

3

ബാലയുഗം പ്രതിനിധികൾ

20 August 2023
1
0
0

പ്രിയപ്പെട്ട കൂട്ടുകാരേ, ഞാൻ ബാലനായിത്തീരുകയും ബാലയുഗം പ്രതിനിധി കളിൽ ഒരാളായി എന്നെ അംഗീകരിക്കുകയും ചെയ്ത അതിശയ കരമായ ചരിത്രമാണ് നിങ്ങളോടു പറയാൻ പോകുന്നത്.മീശക്കാരൻ വെട്ടുകത്തി ഉപ്പാപ്പയെപ്പറ്റി ഓർത്ത

4

വത്സരാജൻ

21 August 2023
0
0
0

വത്സരാജൻ എന്ന ചെറുപ്പക്കാരനെ കാണുമ്പോഴെല്ലാം എന്നിൽനിന്നു നിശ്ശബ്ദമായ ഒരു പ്രാർത്ഥന ഉയരും. വത്സരാജാ, നിന്നെ എന്നും ദൈവം അനുഗ്രഹിക്കട്ടെ! ഈ പ്രാർത്ഥന എന്റെ മനസ്സിൽനിന്നു വരുന്നതാണ്. ഇതി നൊരു കാരണമുണ്ട്

5

എന്റെ നൈലോൺ കുട

21 August 2023
0
0
0

വൈക്കം മുഹമ്മദ് ബഷീർ, കോഴിക്കോട് 15പ്രിയപ്പെട്ട വൈക്കം ചന്ദ്രശേഖരൻ നായർ, ചിത്രകാർത്തിക എന്ന താങ്കളുടെ മനോഹരമായ ആഴ്ച പതിപ്പ് ആഘോഷപൂർവം കാണുന്നുണ്ട്. വായിക്കുന്നുണ്ട്. ജ്ഞാനിയാകുന്നുണ്ട്, ആഹ്ലാദിക്കുന്ന

6

ആശുപത്രിയിലെ മരണം

21 August 2023
0
0
0

"ആശുപത്രികളിൽ ദിനംതോറും നടക്കുന്ന മരണങ്ങൾ കാര്യമായ വാർത്തയാണോ? വിളക്കണച്ചു കൂരിരുളിൽ ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം ചോദിച്ചു. സംഭാഷണം നമ്മുടെ ആശുപത്രികളിലെ ചെയ്തികളായിരുന്നു. ഘോരമായ ഇരുളിൽനിന്ന് അദ്ദേഹം

7

ഒരു ഭാര്യയും ഭർത്താവും(part 1)

22 August 2023
0
1
0

“ആ കൊച്ചമ്മയും സാറും ചന്ദ്രനിൽ ഇപ്പോൾ എന്തു ചെയ്യുക യാണ്?' പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുമ്പോൾ ചന്ദ്രഗോളത്തെ നോക്കിക്കൊണ്ട് മാലതിക്കുട്ടി പറയും: "സുഖമായി താമസിക്കു ന്നുണ്ടാവും. നല്ല കൊച്ചമ്മയും നല്ല സാറു

8

ഒരു ഭാര്യയും ഭർത്താവും (part 2)

22 August 2023
0
1
0

നിറയെ കുടകൾ നിവർത്തിയ മാതിരി ചുവന്ന പൂക്കൾ മാത്രം. ഇലകളില്ല. മതിലു കളോടു ചേർന്നു പന്ത്രണ്ടു സെന്റിൽ നാലു വശവും ചുവന്ന പൂക്കളുള്ള ചെമ്പരത്തികൾ. ലോറിയോ കാറോ കയറാവുന്നതാണു ഗേറ്റ്. അതെപ്പോഴും അടഞ്ഞുക

9

ഒരു ഭാര്യയും ഭർത്താവും( Last part 3)

22 August 2023
0
0
0

ഉത്തരവ് എന്നു മനസ്സിൽ പതുക്കെ പറഞ്ഞു. ഭാര്യ പോയ പ്പോൾ കിടപ്പുമുറിയിൽ നിന്നു കുഞ്ഞുമോളെ തൊട്ടിലോടെ പൊക്കി എടുത്തുകൊണ്ടുവന്ന് വിസിറ്റേഴ്സ് റൂമിൽ തൂക്കിയിട്ടു റേഡിയോഗ്രാമിൽ ശോകഗാനം ആലപിച്ചുകൊണ്ടു മ

---

ഒരു പുസ്തകം വായിക്കുക