shabd-logo

ഭാഗം -22

4 January 2024

1 കണ്ടു 1
"വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവ്വനം- തദനു ബലദേവേ മൃദുലതരഭാവേ-ശമിതരുഷി സുജനപുഷി ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം."

രുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ മണക്കാട്ടു് പഠാണിപ്പാളയത്തിൽ പൗരന്മാരുടെ കോപാദിനാട്യങ്ങളെ അതി ശയിച്ചുള്ള അഭിനയങ്ങളോടുകൂടി ഒരു കൂടിയാട്ടം പ്രമാദമായി തകർക്കുന്നുണ്ടായിരുന്നു. ആ വാണിജ്യസംഘത്തിലെ ദ്വിഭാഷി, പ്രമാണിയായ വൃദ്ധൻ്റെ നിയോഗാനുസാരമായി, പൂർവരാത്രിയിൽ എവിടെയോ പോയതിൻ്റെ ശേഷം മടങ്ങിക്കാണായ്കയാൽ ദ്വിഭാഷി യാൽ താൻ വഞ്ചിതനായെന്നുള്ള വിശ്വാസം ജനിച്ച് വൃദ്ധൻ അതിസാഹസങ്ങൾ പ്ര വർത്തിക്കാൻ സന്നദ്ധനായിരിക്കുന്നു. വൃദ്ധൻ്റെ കോപം കണ്ടു് നൂറഡീൻ, ബീറാംഖാൻ മുതലായവർ അദ്ദേഹത്തിൻ്റെ മുമ്പിൽ നിന്നു് വാങ്ങി, ഓരോ മുറികളിൽ ഒതുങ്ങി, അവ രവരുടെ സ്വഭാവാനുസാരമായുള്ള ഓരോ ചിന്തകളിൽ മഗ്നന്മാരായും മറ്റും ഇരിക്കുന്നു. പണ്ടു് ഹസ്തിനപുരത്തെ ഹലായുധത്താൽ ഇളക്കി ഗംഗയുടെ അഗാധമായുള്ള കയങ്ങളിൽ സ്ഥാപിക്കുന്നതിനു് ഭാവിച്ച ബലദേവനെപ്പോലെ കയർത്ത് നില്ക്കുന്ന വൃദ്ധന്റെ സമീപ ത്ത് അദ്ദേഹത്തിൻ്റെ കോപം എത്രയും ന്യായമാണെന്നുള്ള നാട്യത്തോടുകൂടി ഉസ്മാൻ ഖാൻ ഹാജരുണ്ടു്. വൃദ്ധൻ്റെ കോപം ഒരു സന്ദർഭത്തിലും അന്നത്തെ സ്ഥിതിയിലോളം കവിഞ്ഞു് കണ്ടിട്ടില്ലാതിരുന്നതിനാൽ ഉസ്മാൻഖാനും അനുവാദമില്ലാതെ സ്വമേധയായി എന്തെങ്കിലും ഒന്നു് പറയുന്നതിനു ധൈര്യപ്പെടുന്നില്ല. ഈ ഉസ്മാൻഖാനെക്കുറിച്ചും സ്വല്പം ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ഇയാൾ ബാല്യം മുതൽക്കേ വൃദ്ധൻ്റെ സംരക്ഷണയിൽ വളർന്നിട്ടുള്ള ഒരു ഭൃത്യനായിരുന്നു. വൃദ്ധനു് ഈയാളെക്കുറിച്ചു് പ്രത്യേകം സ്നേഹവും വി ശ്വാസവും ഉണ്ടായിരുന്നു. ഷസുഡീനുമായുള്ള സംസർഗ്ഗം തുടങ്ങിയ അന്നു മുതല് വൃദ്ധന്റെ
സ്വഭാവത്തിനു് ഒരു പകർച്ചയുണ്ടായി. ഷസുഡീനെ കാണാതിരിക്കുമ്പോൾ വൃദ്ധൻ തനി ക്കു് സഹജമായുള്ള കോപാദി ദുശ്ശീലങ്ങളെ ധാരാളമായി പ്രദർശിപ്പിക്കുമെങ്കിലും ആ യുവാവിന്റെ ദർശനമാത്രേണ വൃദ്ധൻ്റെ മനഃകാഠിന്യങ്ങൾ ദ്രവിച്ചു് പോകുമാറുണ്ടായിരുന്നു. സുലൈഖയ്ക്കു ഷസുഡീനിൽ ഉള്ള പ്രേമം ഒന്നു് മാത്രമാണു് തനിക്കു് ആ യുവാവിനെക്കുറി ച്ചുള്ള സ്നേഹത്തിനു് കാരണമെന്നു് വൃദ്ധൻ ഗർവ്വ് പറയാറുണ്ടായിരുന്നതു് അദ്ദേഹത്തിന്റെ മനഃപരിചയത്തിനു് വിപരീതമായുള്ള ഒരു വ്യാജമായിരുന്നു. ഇപ്രകാരം ഷംസുഡിനെ സ്നേഹിച്ചു തുടങ്ങിയപ്പോൾത്തന്നെ ഉസ്മാൻഖാൻ്റെ ഉള്ളിൽ സ്പർദ്ധയൂണർന്നു തുടങ്ങി. വിദ്വാൻ വിദ്വാനെ അറിയുന്നതുപോലെ ഉസ്മാൻഖാൻ ഷംസുഡീന്റെ സൂക്ഷ്മമായ പ്രകൃ തത്തെയും മറ്റും ആദിയിൽ തന്നെ ശരിയായി ഗണിച്ചു് ധരിച്ചതിനാൽ വൃദ്ധനെ വഞ്ചിച്ച് തനിക്കുള്ള ചില ഗൂഢവ്യാപാരങ്ങൾക്കു് ആ യുവാവ് ഒരു തടസ്സമായിത്തീരുമെന്നു് കരുതി തക്കമുള്ളപ്പോഴെല്ലാം വൃദ്ധനിൽ ഷംസുഡീനെക്കുറിച്ചു് ദ്വേഷം ഉളവാകത്തക്കവിധത്തിൽ അയാളെ ഓരോന്നു് ഗ്രഹിപ്പിച്ചു വന്നിരുന്നു. ഷംസുഡീൻ്റെ നടപടികളെ സൂക്ഷിച്ച് ആ യുവാവിന്റെ പരമാർത്ഥത്തെ ആരാഞ്ഞറിയുന്നതിനു് ഉസ്മാൻഖാനോടു് വൃദ്ധൻ നിയോഗി ച്ചിരുന്നതു് തനിക്കു് നല്ല ഒരു അവസരമായെങ്കിലും ഉസ്മാൻഖാൻ്റെ ബുദ്ധിയിൽ ആലോ ചനാശക്തി എന്നുള്ള അംശത്തിനു് അധികപ്രാബല്യവും ഉൽസാഹശക്തിക്കു് ഏറ്റവും ക്ഷയവും ഉണ്ടായിരുന്നതിനാൽ, ഓരോന്നു് അനുഷ്ഠിച്ചാലുണ്ടാകുന്ന ആപത്തുകളെക്കുറിച്ചു് ആലോചിച്ചു് കാലം പൊയ്പ്പോകുന്നതിനു് സംഗതി ആയതല്ലാതെ, ഏഷണി ഒഴിച്ചു് ഷം സുഡീനു് ദോഷകരമായ യാതൊരു ക്രിയയും അനുഷ്ഠിക്കുന്നതിനു് അയാളുടെ ബുദ്ധിക്കു് ഉറപ്പും വൈഭവവും ഉണ്ടായിട്ടില്ല. ഷംസുഡീനു് തൻ്റെ ഉദ്ദേശ്യവും പരമാർത്ഥങ്ങളും മന സിലായിട്ടുണ്ടെന്നു് ആ യുവാവിൻ്റെ അസ്പഷ്ടമായുള്ള ചില ഭാവങ്ങൾ കണ്ട ഉസ്മാൻഖാന് ശങ്കയുണ്ടായിരുന്നു. എന്നാൽ അതികൃത്രിമമതികളും സ്പർദ്ധാദിദോഷങ്ങളുടെ നിധിക ളുമായുള്ള ചില ഖലന്മാർ സ്വശക്തിയുടെ അല്പത്വത്തെക്കുറിച്ചു് സൂക്ഷ്മബോധം ഉണ്ടായി സോദ്ദേശ്യങ്ങളെ ഫലിപ്പിക്കുന്നതിനു് ശ്രമിക്കാതെ സമചിത്തന്മാരെന്നു് നടിച്ചു് ലോ കരെ വഞ്ചിക്കയും ആപത്തൊഴിഞ്ഞു തക്കം കിട്ടുമ്പോൾ കൊള്ളിവയ്ക്കാൻ ശ്രമിക്കയും ചെയ്തു നടക്കുന്നതുപോലെ ഈ ഉസ്മാൻഖാൻ അടങ്ങിയിരുന്നു തരത്തിനു് ഏഷണിമാ ത്രം കൂട്ടിപ്പാർത്തുവന്നിരുന്നു. അതിനാൽ വൃദ്ധൻ്റെ കോപം നൂറഡീൻ മുതലായവരുടെ ഉള്ളിൽ വ്യാകുലത ഉണ്ടാക്കി എങ്കിലും ഉസ്മാൻഖാനു് അളവില്ലാത്തതായ സന്തോഷത്തെ പ്രദാനം ചെയ്തു. തൻ്റെ കോപത്തിനു് ഹേതുഭൂതനായ ഷംസുഡീൻ വരുന്നുണ്ടോ എന്നു് നോക്കിക്കൊണ്ടു് ശീഘ്രമായി അങ്ങോട്ടും ഇങ്ങോട്ടും ഉഴന്നു് നടക്കുന്ന വൃദ്ധൻ ബോധഹീ നനെന്ന പോലെ ഓരോന്നു് പറയുന്നുണ്ടു്. "ആട്ടെ, അള്ളാവിൻ്റെ കണ്മണിയായ നവാബ് ഇരിക്കുന്നല്ലോ. നമ്മുടെ അപേക്ഷയെ അദ്ദേഹം നിറവേറ്റും. ഈ പാപ്പാസുകളെ ഈ അവിശ്വാസിയായ നീചനെ ഞാൻ തീറ്റുന്ന കാലം വരാതിരിക്കുമോ? അവൻ നമ്മുടെ പുത്രിയെയും പുത്രനെയും മായംകൊണ്ടു് പാട്ടിലാക്കി നമ്മെയും വഞ്ചിച്ചു. ഈ ഏഭ്യൻ
ഇവൻ (ഉസ്മാൻഖാൻ) പിന്തുടർന്നിട്ടും അവന്റെ ഗതി അറിയുന്നതിനു് കഴിഞ്ഞില്ല. നമ്മു ടെ പുത്രി ഇപ്പോൾ വ്യസനിക്കുന്നു. ഇന്നലെ അവൻ കുറച്ചു് കണ്ണീർ ചൊരിഞ്ഞുപോലും. അതുകണ്ടു് അവളുടെ ഹൃദയം ഉരുകി അവൻ്റെ അഭീഷ്ടപ്രകാരം നടന്നുകൊള്ളുന്നതിനു് അനുമതി കൊടുത്തു. ഇപ്പോൾ ഇതാ ആഭരണങ്ങളെയും പറിച്ച് ദൂരത്തെറിഞ്ഞിട്ടു് കര യുന്നു. കരയട്ടെ - നമുക്കെന്തു്? ഇതെല്ലാം ദൈവശിക്ഷയാണു്. അവൻ ബോധമില്ലാ തെ കിടക്കുമ്പോൾത്തന്നെ നമ്മുടെ ഭക്ഷണം കൊടുത്തു്, നമ്മുടെ മതാനുസാരിയാക്കി അവന്റെ ആത്മശുദ്ധി വരുത്തണമെന്നു് ഞാൻ അഭിപ്രായപ്പെട്ടു. ഈ ഉസ്മാനും അതി നു് നമ്മെ നിർബന്ധിച്ചു. ചപലയായ സുലൈഖ അനുവദിച്ചില്ല. കരയട്ടെ, നമുക്കെന്തു്? അവൾ എന്നും കന്യകയായിരിക്കാൻ ഉറച്ചിരിക്കുന്നോ? ദൈവം അതിനെ തടുക്കട്ടെ. ആ രാജകുമാരൻ ഇവനെ അറിയും. രണ്ടുപേരുമായി നമ്മെ വഞ്ചിക്കുന്നു. ഈ നഗരത്തി നു് തീവയ്ക്കയോ? നമ്മുടെ ആളുകളെക്കൊണ്ടു് കൊള്ളയിടിക്കയോ? എന്നാലും നമ്മുടെ കോപം അടങ്ങുകയില്ല. അയ്യോ പുത്രി!" ഇപ്രകാരം ഓരോ അന്തർഗ്ഗതങ്ങളാൽ ബുദ്ധിക്കു് വൈവശ്യം നേരിടുക മൂലം വൃദ്ധൻ തൻ്റെ ശയ്യയിന്മേൽ ചെന്നു് കിടപ്പായി. അല്പനേരം നേത്രങ്ങൾ അടച്ചുകിടന്നു് പര്യാലോചന ചെയ്തതിൽ താൻ ശങ്കിച്ചതിൻവണ്ണം തന്റെ കോപത്തിനു് കാരണം ഷംസുഡീൻ്റെ വഞ്ചന അല്ലെന്നും സൂക്ഷ്മത്തിൽ ആ യുവാവിന്റെ വേർപാടാണെന്നും വൃദ്ധനു് മനസിലായി. ദൃഷ്ടിയിരിക്കുമ്പോൾ അതുകൊണ്ടുള്ള ഉപയോ ഗങ്ങളെ അറികയില്ലെന്നുള്ള പഴമൊഴിപോലെ ഷംസുഡീൻ തന്നോടുകൂടി ഉണ്ടായിരുന്ന പ്പോൾ ആ യുവാവിൻ്റെ സമ്പർക്കം മൂലം തന്റെ ആത്മാവിനുണ്ടായിരുന്ന ആനന്ദത്തെ വൃദ്ധനു് അറിവാൻ പാടില്ലായിരുന്നു. ഷസുഡീൻ്റെ ഗതിയെ സൂക്ഷിച്ചുകൊള്ളുന്നതിനു നി യോഗിക്കപ്പെട്ടിരുന്ന ഉസ്മാൻഖാൻ്റെ റിപ്പോർട്ട് പ്രകാരം സുലൈഖയോടും നൂറഡീനോടും ബീറാംഖാനോടും പ്രത്യേകം യാത്ര പറഞ്ഞുകൊണ്ടു്. ഉസ്മാനാൽ പിന്തുടരാൻ കഴിവി ല്ലാത്ത വിധത്തിൽ, ഇരുട്ടിൻ്റെ സഹായത്തോടുകൂടി കൃത്രിമമായുള്ള ഓരോ ഇടവഴികൾ മാർഗ്ഗമായി, ആ യുവാവ് ഓടിപ്പോകയാൽ അവന്റെ ശ്രമം ഫലിച്ചില്ലെന്നും ഷംസുഡീ ന്റെ യാത്രാനന്തരം സുലൈഖ ആഭരണാദ്യലങ്കാരങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു എന്നും അറികയാൽ ഷംസുഡീൻ സ്ഥിരമായിട്ടു് തന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു എന്നു് വൃദ്ധന് ബോദ്ധ്യമായി. അദ്ദേഹത്തിന്റെ മനസ്സിൽ വലുതായ ഒരു വ്രണം സംഭവിച്ചതുപോലെ ആയിരിക്കുന്നു. ധനത്തെക്കാളും വലുതായ പ്രതിപത്തി ഷംസുഡീനെക്കുറിച്ചുണ്ടെന്നുള്ള വാസ്തവം അപ്പോഴത്തെ തൻ്റെ മനോവികാരങ്ങൾ അനുഭവസിദ്ധമാക്കി. താൻ തന്നെ ഷംസുഡീന്റെ പരമാർത്ഥത്തെ അറിയുന്നതിനായി ചില കൃത്രിമങ്ങൾ ചെയ്കയും ഉസ്മാനെ ക്കൊണ്ടു് പ്രവർത്തിപ്പിക്കയും ചെയ്തിട്ടുണ്ടെങ്കിലും ആയതുകൾ ഓർത്തു് വലുതായ പശ്ചാ താപത്തോടും ഉസ്മാൻ്റെ നേർക്കു് കോപത്തോടും അയാളെ നോക്കി, "നൂറഡിനെയും സുലൈഖയെയും ഇങ്ങോട്ടുവരാൻ പറഞ്ഞിട്ട് നീ പോയി പണി നോക്കുക" എന്നു് വളരെ ക്ഷീണത്തോടുകൂടി പറഞ്ഞു. ഉസ്മാൻഖാൻ പോയി അല്പം കഴിഞ്ഞപ്പോൾ നൂറഡീനും
പുറകെ ഗതിയിൽ പാദങ്ങൾ ഭൂസ്പർശം ചെയ്യുന്നുവോ എന്നു സംശയം തോന്നിക്കുമാറുള്ള ഗാത്രലാഘവത്തോടുകൂടിയ ഒരു യുവതിയും ഹാക്കിമിൻ്റെ മുമ്പിൽ എത്തി.

ശങ്കരച്ചാർ മുതലായവരെ ഓരോ ജോലിക്കു നിയോഗിച്ചതിൻ്റെ ശേഷം സുഭദ്ര തന്റെ ഗൃഹത്തിലേക്കു് മടങ്ങി, നിദ്ര കൂടാതെ ഇരുന്നു. ശങ്കരച്ചാരെ തിരിച്ചു് കാണാത്തതിനാൽ പരിഭ്രമത്തോടുകൂടി ഓരോ വിചാരങ്ങളിൽ മുഴുകി സുഭദ്ര ഇരിക്കുന്നതിനിടയിൽ, ആന ന്തത്തിന്റെ ഗൃഹത്തിലേക്കു് അയയ്ക്കപ്പെട്ടിരുന്ന ആളുകൾ അവിടുന്നു് എടുക്കപ്പെട്ട ആഭരാ ണാദികളോടുകൂടി തിരിച്ചുചെന്നു്, പാരദേശികനെ കാണുന്നതിനും ബന്ധിക്കുന്നതിനും അയാൾ അവിടെ ഇല്ലാതിരുന്നതിനാൽ സാധിച്ചില്ലെന്നു് ഗ്രഹിപ്പിക്കയും ആഭരണങ്ങളെ സുഭദ്രയ്ക്കു കാഴ്ചയായി വയ്ക്കുകയും ചെയ്തു. അനന്തരം ആകൂട്ടത്തിൽനിന്നു് ഒന്നുരണ്ടാളെ കൊ ട്ടാരം വരെ പോയി ശങ്കരച്ചാരെ അന്വേഷിച്ചുവരുന്നതിനു് നിയോഗിക്കയും ആഭരണങ്ങ ളെ ഒരു ആവൃത്തി പരിശോധിക്കയും അതുകളെ ഒരു പെട്ടിക്കകത്തു് ഒതുക്കുകയും ചെയ്ത തിന്റെ ശേഷം സുഭദ്ര വർദ്ധിച്ച വ്യാകുലതയോടുകൂടി ഇരുന്നു. ഏകദേശം നാലഞ്ചുനാഴിക കഴിഞ്ഞപ്പോൾ ഈ കൂട്ടക്കാർ തിരിച്ചുചെന്നു് ശങ്കരച്ചാരുടെ പ്രേതത്തെ കൊട്ടാരത്തിന കത്തുനിന്നു് മൂന്നുനാലുപേരായി എടുത്ത് പുറത്ത് കൊണ്ടുവരികയും തങ്ങളെ കണ്ടപ്പോൾ വഴിയിൽ ഇട്ടിട്ടു് അവർ അകത്തേക്കു് ഓടിക്കളയുകയും ചെയ്തു എന്നും മറ്റും ധരിപ്പിച്ചു. ഈ കഥ കേട്ടപ്പോൾ സുഭദ്രയ്ക്കു ദുസ്സഹമായ വ്യസനം ഉണ്ടായി എന്നുമാത്രമല്ല, തനിക്കു് സംബ ന്ധമില്ലാതുള്ള ഒരു സംഗതിയിൽ പ്രവേശിച്ചതു് അബദ്ധമായെന്നു് തോന്നി, തന്നെത്താൻ ശാസിച്ചു തുടങ്ങുകയും ചെയ്തു. സുന്ദരയ്യനെയും കോടാങ്കിയെയും തമ്മിൽ കടികൂട്ടിക്കുന്നതി നു് ചെയ്ത ശ്രമം നിഷ്കലമായതിനെക്കുറിച്ചു് ഉണ്ടായ കുണ്ഠിതം മാറി, തൻ്റെ സഖാക്കളിൽ ഒരാൾക്കു് ജീവനാശം സംഭവിച്ചാലുണ്ടാകുന്നതുപോലുള്ള വ്യസനത്തിനു് അധീനയായി, മേലിൽ ആചരിക്കേണ്ടും ക്രമത്തെക്കുറിച്ചു് ആലോചനചെയ്യുന്നതിനു് ശക്തിയില്ലാതെ, ശങ്കരച്ചാരുടെ പ്രേതത്തെ ഏതുവിധത്തിലും ക്ഷണത്തിൽ പെരുവഴിയിൽ നിന്നു് കൊ ണ്ടുപോരണമെന്നുമാത്രം ആജ്ഞാപിച്ചിട്ടു് ക്ലേശിച്ചിരിക്കുന്നതിനിടയിൽ രാവും കഴിഞ്ഞു. നേരം വെളിച്ചമായ ഉടനെ ആനന്ദം സങ്കടക്കാറിയായി എത്തി. മറ്റുള്ള വിഷാദങ്ങൾക്കിട യിൽ, പരമാർത്തയായ ആനന്തത്തിനെ വഴിപോലെ ആശ്വസിപ്പിക്കാൻ സുഭദ്രയ്ക്ക് ഇടയി ല്ലായിരുന്നു എങ്കിലും, അവളെ ഒരു വിധത്തിൽ സ്ഥിരചിത്തയാക്കി അയച്ചു. ശങ്കരച്ചാരെ എടുത്തുകൊണ്ടുവരുന്നതിനു് നിയോഗിക്കപ്പെട്ടിരുന്നവർ മടങ്ങി, പ്രേതത്തെ രാമനാമാ ത്തിൽ പിള്ള മുതലായവർ കണ്ടു് യുവരാജാവു് വധിച്ചതാണെന്നു് നിശ്ചയമാക്കുകയാൽ കാര്യം കേൾക്കുന്നതിനായി പൗരന്മാരെ ഇളക്കി ഉൽസാഹിപ്പിക്കുന്നു എന്നും ഒരു തീർ ച്ച ഉണ്ടാകുന്നതു് വരെ പ്രേതത്തെ ആരും തൊട്ടുപോകരുതെന്നു് ആജ്ഞാപിച്ചിരിക്കുന്നു എന്നും ശ്രീപണ്ടാരത്തു വീട്ടിൽ വെച്ചു് വേലുക്കുറുപ്പിനെയും പാരദേശികനെയും യുവരാജാ വു് നിഗ്രഹിച്ചിരിക്കുന്നു എന്നും നഗരവാസികൾ ഇളകിത്തുടങ്ങിയിരിക്കുന്നു എന്നും മറ്റും റിപ്പോർട്ട് ചെയ്തു. ആകപ്പാടെ കഥ ആസകലം കേട്ടപ്പോൾ സുഭദ്രയുടെ ബുദ്ധി വല്ലാത്ത കുഴക്കിലായി. തനിക്കു് രാമനാമഠത്തിൽ പിള്ളയുടെ പക്കൽ നിന്നും കിട്ടിയ അറിവിൻ പ്രകാരം യുവരാജാവിനെ നിഗ്രഹിക്കാനായി തമ്പിയാൽ നിയോഗിക്കപ്പെട്ടിരുന്ന വേലു ക്കുറുപ്പു് ശ്രീപണ്ടാരത്തു വീട്ടിൽ മരിച്ചു കിടക്കുന്നു. യുവരാജാവിനെ രക്ഷിക്കുന്നതിനായി തന്നാൽ നിയോഗിക്കപ്പെട്ട ശങ്കരച്ചാർ കൊട്ടാരത്തിനകത്തുവച്ച് മരിച്ചിരിക്കുന്നു. വേ ലുക്കുറുപ്പിനോടുകൂടി കോടാങ്കിയും വധിക്കപ്പെട്ടിരിക്കുന്നു. ഈ സംഗതികൾ എങ്ങനെ സംഭവിച്ചു എന്നുള്ളതു് വ്യക്തമാകാതെ സുഭദ്ര മുമ്പിലത്തേതിലും അധികമായ കുഴക്കിൽ അകപ്പെട്ടു് ഇരിക്കുമ്പോൾ പുരവാസികളുടെ ലഹളകളെക്കുറിച്ച് ഓരോ വർത്തമാനങ്ങൾ ഓരോരുത്തർ എത്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ കുറച്ചു കഴിഞ്ഞപ്പോഴേക്കു് പപ്പുവിന്റെ പുറപ്പാടും തമ്പിയുമായി കഴിഞ്ഞ കൂടിക്കാഴ്ചയുടെയും സുന്ദരയ്യനിൽനിന്നു് കിട്ടിയ സമ്മാന ത്തിന്റെയും കഥകളും ആയി. എന്നാൽ ഇതുകൾ ഒന്നിലും സുഭദ്രയുടെ ശ്രദ്ധ പതിഞ്ഞില്ല. നാലഞ്ചുനാഴിക കഴിഞ്ഞപ്പോൾ മഹാരാജാവു് നാടുനീങ്ങിയിരിക്കുന്നു എന്നുള്ള വർത്ത മാനവും പൗരന്മാർ അടങ്ങി തിരിച്ചതിൻ്റെ വിവരങ്ങളും എത്തി. ആകപ്പാടെ തമ്പിക്കും സുന്ദരയ്യനും ജയകാലം തന്നെ എന്നും പാറുക്കുട്ടിക്കുവേണ്ടി താൻ ചെയ്യുന്ന പ്രയത്നങ്ങളും യുവരാജാവിനെ സഹായിപ്പാൻ പുറപ്പെട്ടതിൽ വന്നുകൂടിയ ഫലം പോലെ പ്രതികൂല മായി വന്നേക്കാമെന്നും ഉള്ള വിചാരങ്ങളോടും സ്ത്രീകളുടെ ബുദ്ധി മഹാമോശം തന്നെ എന്നു് സമ്മതിച്ചും ഇരിക്കുന്നതിനിടയിൽ, പഠാണിപ്പാളയത്തിലേക്കു് അയയ്ക്കപ്പെട്ടവൻ സന്തോഷം കൊണ്ടു് പ്രകാശിക്കുന്ന മുഖത്തോടുകൂടി ആ സ്ത്രീയുടെ മുമ്പിൽ എത്തി. ഇവ ന്റെ മുഖപ്രസാദം കണ്ട് സന്തോഷകരമായ എന്തോ വർത്തമാനം ഉണ്ടെന്നും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു് വിഷാദിക്കുന്നതുകൊണ്ടു് കാര്യമില്ലെന്നും ഉള്ള വിചാരങ്ങളോടുകൂടി “എന്തെല്ലാമാണു് നീ കൊണ്ടുവന്നിട്ടുള്ളതു്?" എന്നു് സുഭദ്ര ചോദിച്ചു. "ഞാനൊ?" എന്നു പറഞ്ഞുകൊണ്ടു് ഭൃത്യൻ ഒരു ഡപ്പി തന്റെ വസ്ത്രത്തിനിടയിൽ നിന്നു് എടുത്തു് സുഭദ്രയുടെ കൈയിൽ കൊടുത്തു.

സുഭദ്ര: (ആശ്ചര്യത്തോടുകൂടി) "സുന്ദരയ്യൻ തന്നയച്ചതാണോ?"

ഭൃത്യൻ: "അല്ലല്ല. ഇതൊരു മരുന്നു്. ചെമ്പകശ്ശേരിയിലെ കുഞ്ഞിനു് കൊടുപ്പാൻ പഠാണി കൾ തന്നയച്ചു."

സുഭദ്ര: “ആവൂ! നീ എങ്കിലും ഒരു സന്തോഷവർത്തമാനം കൊണ്ടുവന്നല്ലൊ! കാശിവാ സിയെ കണ്ടോ?"

ഭൃത്യൻ: “കാശിവാസിയെയും തുപ്പായിയെയും കണ്ടില്ല. തുപ്പായി ഇന്നലെ രാത്രിയേ പോ

യിട്ടു് തിരിച്ചുചെല്ലാത്തതുകൊണ്ടു് അവിടെ ഒരു ലഹള - അതാണു് ഞാൻ ഇത്ര താ മസിച്ചതു്."

സുഭദ്ര: "എന്നാൽ ഈ മരുന്നു് തന്നതാരു്? നീ എങ്ങനെ ഈ കഥകൾ അറിഞ്ഞു?"

ഭൂത്യൻ: "എല്ലാം പറയാം. ഞാൻ അവിടെ ചെല്ലുമ്പോൾ അവിടെ ഒരു മൂപ്പീന്നു് വെളിവാ ടുകൊണ്ടു് നിൽക്കുന്നു. എനിക്കു് ഒന്നും മനസിലായില്ല. ഞാൻ അവിടെ ഒക്കെ
ചുറ്റിപ്പറ്റി നടന്നു. അപ്പോൾ ഒരു ചെറിയ മേത്തൻ - എന്തു നിറം! എന്തു യോ ഗ്യൻ! നമ്മുടെ (പറവാൻ ആരംഭിച്ച വാക്കുകളെ അമർത്തിട്ടു്) കാമദേവൻ തന്നെ കണ്ടാൽ, അങ്ങേരു്, എന്നെ വിളിച്ചു് തമിഴിൽ ചോദിച്ചു. 'എവിടുന്നു്. എന്തിനു് ചെ ന്നു?' എന്നും മറ്റും. ഞാൻ ഒന്നും ഒളിക്കാതെ സത്യമെല്ലാം പറഞ്ഞു. പൊന്നുകൊ ചുമ്മാ, അങ്ങേരു് എൻ്റെ വാക്കുകൾ കേട്ടു് തൊലി ഉരിച്ച ഓന്തിനെപ്പോലെ ആയി. എങ്കിലും തുപ്പായിയും കാശിവാസിയും ആരും അവിടെ ഇല്ലെന്നു് ചിരിച്ചുകൊണ്ടു് പറഞ്ഞു. ചിരി തൂക്കക്കാറൻ്റെ ചിരി ആയിരുന്നു. അങ്ങേരു് എന്നെ നിൽക്കാൻ പറഞ്ഞിട്ടു് അകത്തുപോയി. രണ്ടു നാഴിക കഴിഞ്ഞു് എന്നെ അങ്ങോട്ട് വിളിച്ചു. എന്റെ കൊച്ചമ്മാ! അതിനകം തേവലോകം തന്നെ! പൊന്നും വെള്ളിയും ചെ ണ്ടപ്പോരു്! ഒടുക്കം ഒരു മൂപ്പീന്നെന്നു് പറഞ്ഞ ആളിൻ്റെ മുമ്പിൽ എത്തി. എന്റെ അമ്മോ! അവിടെക്കണ്ടു ഒരുത്തിയെയും ഒരുത്തനെയും - ഉടപ്പുറന്നവളും ഉടപ്പുറ ന്നവനും. അവളു് അവളുതന്നെ! എന്നെക്കണ്ടു് ഒരു മൂടുതുണി ഇട്ടു് മുഖം മറയ്ക്കാൻ തുടങ്ങി. എനിക്കു് കാണാൻ ഭാഗ്യമുണ്ടായിരുന്നതുകൊണ്ടു് മറച്ചില്ല. അവളു് ഏതു് സ്വർഗത്തിന്നു വന്നവളോ! ചന്തം നാലുവഴിക്കും ഒഴുകുന്നു. ചൂണ്ടീന്നു് ചോര തെറി ക്കുന്നു. മുഖം, അയ്യോ! എന്തുപോലെ എന്നൊന്നും എനിക്കു പറവാൻ വയ്യ. കണ്ണു രണ്ടു് നക്ഷത്രക്കുട്ടി, പല്ലു് കുമ്പളക്കുരു-"

സുഭദ്രാ "ആ വർണ്ണന പിന്നെ ആകാം. നടന്ന കഥ എല്ലാം കേൾക്കട്ടെ."

ഭൃത്യൻ: (സ്ത്രീകൾ അസൂയാനിലയനങ്ങൾ എന്നുള്ളതിനു് സുഭദ്രയും ഒരു ദൃഷ്ടാന്തം തന്നെ എന്നുള്ള വിചാരത്തോടുകൂടി) "പിന്നെ, അവരു് രണ്ടു പേരും കൂടി കരഞ്ഞും പിടി ച്ചും മൂപ്പീന്നിനെക്കൊണ്ടു് ഈ മരുന്നു് തരുവിച്ചു. അത്രതന്നെ. ഇന്നലെ ചെമ്പക ശ്ശേരിയിലെ ആശാനെ കൊച്ചമ്മ അവിടെ അയച്ചിരുന്നു. അപ്പോൾ അവിടത്തെ കുഞ്ഞിന്റെ ദണ്ഡകാര്യം അങ്ങേർ പറഞ്ഞറിഞ്ഞു. അതുകൊണ്ടു് ഈ മരുന്നു് തന്ന യയ്ക്കുണു; ഇതുകൊടുത്താൽ പിടീന്നു് ദീനം ഭേദം വരുമ്പോലും! എന്നൊക്കെ കൊ ച്ചമ്മയുടെ... അല്ല... ആദ്യത്തെ മേത്തൻ പറഞ്ഞയച്ചു. ഞാൻ ഇനിയും നാളെ അവി ടെച്ചെന്നു് വിവരം പറയണം എന്നും പറഞ്ഞു."

ഔഷധം കൊടുത്തതിനു് കാരണം ചെമ്പകശ്ശേരി വീട്ടുകാരെക്കുറിച്ചു് താല്പര്യം ഉള്ള വർ ആരോ ആ സ്ഥലത്തുള്ളതുകൊണ്ടാണെന്നു് സുഭദ്ര മുൻ അറിവുകളാൽ തീർച്ചയാക്കി ട്ടു്. തന്റെ ദൂതന്റെ വാക്കുകൾ രണ്ടു് ഭാഗങ്ങളിൽ സംശയകരമായുള്ള തടസ്സം ഉണ്ടാക്കിയതി നെക്കുറിച്ചു് തനിക്കുളവായ സന്ദേഹത്തിൻ്റെ നിവൃത്തിക്കായി ഇപ്രകാരം ചോദ്യം ചെയ്തു: "കാശിവാസിയും ദ്വിഭാഷിയും രണ്ടുപേരും അവിടെ ഇല്ലായിരുന്നോ?"

ഭൃത്യൻ: "ഏഹേ! രണ്ടുപേരെയും കണ്ടില്ല."

സുഭദ്ര: "നീ കണ്ട ആൾ ദ്വിഭാഷി അല്ലെന്നു് നിശ്ചയമാണോ?"

ഭൃത്യൻ: "അല്ലെന്നാണു് തോന്നുന്നതു്.

സുഭദ്ര: "കാരണം?"

ഭൃത്യൻ: “കാരണം... ദ്വിഭാഷി പൊയ്കളഞ്ഞതുകൊണ്ടാണല്ലോ ലഹള."

സുഭദ്ര: “എന്നു് ആരു് പറഞ്ഞു?"

ഭൃത്യൻ: "എന്നു് പറഞ്ഞതു് ആ സുന്ദരൻ മേത്തൻ തന്നെ.”

സുഭദ്ര: "കാശിവാസി പൊയ്കളഞ്ഞതിനല്ലയോ ശണ്ഠ?"

ഭൃത്യൻ: "എന്നുതന്നെയാണെന്നു് തോന്നുന്നു, മേത്തൻ പറഞ്ഞതു്."

സുഭദ്ര: “എന്തൊക്കെ അസംബന്ധങ്ങളാണു് നീ പറയുന്നതു്! അതെല്ലാം നിൽക്കട്ടെ. ആ സുന്ദരൻ പഠാണിയുടെ ഛായയിൽ നീ ആരെയെങ്കിലും ഇതിനു് മുമ്പിൽ കണ്ടിട്ടു ണ്ടോ?"

ഭൃത്യൻ വലിയ ചുറ്റിലായി. തൻ്റെ ധൃതിയും ഓർമകേടും നിമിത്തം പുറത്തുചാടിക്കാൻ ഭാവിച്ച ഒരു അഭിപ്രായത്തെ സുഭദ്രയുടെ പേരിലുള്ള ആദരവുമൂലം താൻ അമർത്തിയതി നെക്കുറിച്ചു് ആ സ്ത്രീ ഇങ്ങനെ ഖണ്ഡിച്ചു ചോദ്യം ചെയ്തപ്പോൾ ഭൃത്യൻ താൻ അറിയാതെ താളം ചവുട്ടിത്തുടങ്ങി. ഈ സ്ഥിതി കണ്ടു് സുഭദ്ര ഇങ്ങനെ ചോദിച്ചു: "നീ വിഷമിച്ച് നിൽ ക്കുന്നതെന്തിനു്? തോന്നുന്നതിനെ പറയരുതോ?"

ഭൃത്യൻ: "എന്റെ ഒരു സംശയമാണു്. സ്വരവും അതുതന്നെ. ആളും തരവും ഇങ്ങനെ ഒത്തു വരാറുണ്ടോ?"

സു: "ഏതു്? എങ്ങനെ?"

ഈ ചോദ്യത്തിനുണ്ടായ ഉത്തരത്തോടുകൂടി തൻ്റെ സർവ്വനാഡികളിലും ഒരു മിന്നൽ വ്യാപിച്ചതുപോലെ തോന്നി, അതിധൈര്യശാലിനിയായ സുഭദ്ര കേവലം മൃഗപ്രായയെ ന്നുള്ള സ്ഥിതിയിലായി.




26
ലേഖനങ്ങൾ
മാർത്താണ്ഡവർമ്മ
0.0
മാർത്താണ്ഡവർമ്മ, സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്. രാമ വർമ്മ മഹാരാജാവിൻ്റെ പരിണാമദിശയിലെത്തിയ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ചരിത്രാത്മക കാല്പനികസാഹിത്യ ഇനത്തിലുള്ള നോവലായാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 906 ((.ข. 1727 - 1732) അരങ്ങേറുന്ന നോവലിന്റെ ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ട‌നാക്കുന്നതിനുവേണ്ടി പത്മനാഭൻതമ്പിയും എട്ടുവീട്ടിൽപിള്ളമാരും പദ്ധതികൾ ഒരുക്കുന്നതും, അവയിൽ നിന്ന് യുവരാജാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രവർത്തികളും അനുബന്ധ സംഭവങ്ങളോടെയുമാണ് കഥാഗതി നീങ്ങുന്നത്.
1

ഭാഗം -1

28 December 2023
0
0
0

"വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ"ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്ര ദേശത്താണു് നടന്നതു്. വനപ്രദേശം

2

ഭാഗം -2

28 December 2023
0
0
0

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വി യുവാവേറ്റം."പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സ

3

ഭാഗം -3

28 December 2023
0
0
0

എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!" “പീഡിക്കേണ്ടാ തനയേ സുനയേ"തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാ സികൾ, നായ

4

ഭാഗം -4

28 December 2023
0
0
0

ഉർവ്വീസരാചലം പെരുതേ പാരിൽ സർവ്വവിദിതം കേവലം"ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറു ക്കുട്ടിയുടേയും കാർത്ത്യായനിയമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു് സ്വൽപ്പം വല്ലാതെ ആയെങ്കിലു

5

ഭാഗം -5

29 December 2023
0
0
0

“ഈശ്വരകാരുണ്യംകൊണ്ട നിഷധേശ്വര, നിന്നെ ഞാൻ കണ്ടേൻ." ചാരോട്ടു കൊട്ടാരത്തിൽനിന്നും രണ്ടുനാഴിക വടക്കായി മാങ്കോയിക്കൽ എന്നൊ രു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തി ലെ നായകൻ ആ കരയ്ക്കു

6

ഭാഗം -6

29 December 2023
0
0
0

കോപിതയമോപമദശാനനനിയോഗാൽ, ആസകലമാശരമഹാബലമസംഖ്യം നാലുപുറത്തും വലിയ ഗോപുരങ്ങളുടേ തിക്കി ഞെരിച്ചാശു പുറപ്പെട്ടു ഹരിരാമ."പത്മനാഭപുരത്ത് തെക്കേത്തെരുവിൽ ഒരു ദിവസം പുലർച്ച ആയപ്പോൾ ജന ബാഹുല്യം സാധാരണയിൽ അധികമായ

7

ഭാഗം -7

29 December 2023
0
0
0

അങ്ങോട്ട് പോകിലനലിങ്ങോട്ട് പോകിലനൽ എങ്ങോട്ട് പോവ- തിനിയെന്നു് അവനിപതി അന്നു് - അവശത കലർന്നു"മാർത്താണ്ഡവർമ്മ യുവരാജാവിനെ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി കണ്ടപ്പോൾ മാ ആളിൻറെ യാഥാർത്ഥ്യത്തെ സംബന്ധിച്ചു കുറുപ്പി

8

ഭാഗം -8

29 December 2023
0
0
0

"നീതിനിഗമാഗസാഗരസാരവേദിയാകുന്ന ഭവാനിഹ ദുർവ്വിധം തുടരുന്നതാകിലോ ഗുണദോഷഭാഗകഥനേ മമ കാ മതി:"സുന്ദരം, ഒന്നു വീശു - ഉഷ്ണം അതികഠിനം. നല്ല രാത്രി. രാജാക്കന്മാർക്കു യാ ത്രയ്ക്ക് അതിവിശേഷമായ മുഹൂർത്തം. സ്വർഗ്ഗവാ

9

ഭാഗം -9

30 December 2023
0
0
0

ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു. കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നും എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ ഇന്നു വഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ”യുവരാജാവും തമ്പിയും തിരുവനന്തപുരത്ത് എത്തി അവരവരുടെ മന്ദിരങ്

10

ഭാഗം -10

30 December 2023
0
0
0

"ശൃണു സുമുഖി! തവ ചരണനളിനദാസോഹം ശോഭനശീലേ, പ്രസീദ പ്രസീദ മേ."അന്നും സൂര്യാസ്തമനത്തോടുകൂടി ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ ഉദയം ഉണ്ടാ യി. ബ്രാഹ്മണനെ കണ്ടപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖം 'മുഴുതിങ്കളുദ യേന കു

11

ഭാഗം -11

30 December 2023
0
0
0

"മാർത്താണ്ഡാലയ രാമനാമാ കുളത്തൂരും കഴക്കൂട്ടവും വെങ്ങാനുരഥ ചെമ്പഴന്തി കടമൺ പള്ളിച്ചലെന്നിങ്ങനെ ചൊൽപ്പൊങ്ങീടിന ദിക്കിലെട്ടു ഭവനം തന്ത്രത്യരാം പിള്ളമാ രൊപ്പം വിക്രമവാരികരാശികളഹോ! ചെമ്മേ വളർന്നീടിനാർ."തിര

12

ഭാഗം -12

30 December 2023
0
0
0

"നളിനവിശിഖവീരപ്രാഭവപ്രൗഢി തേടും കളലളിത വിലാസശ്രേണികൊണ്ടുഢമാനം നളിനമിഴി കവർന്നാൽ മാനസം മാനവാനാം- നളനഖിലവധൂനാം ചിത്തതാരെന്നപോലെ."സംഘം പിരിഞ്ഞു മറ്റുള്ളവർ പോയതിൻ്റെ ശേഷം കുടമൺ പിള്ളയും രാമനാ മഠവും ഒരുമിച

13

ഭാഗം -13

1 January 2024
0
0
0

"ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ ഒട്ടുമേ താമസം കൂടാതെ നിങ്ങടെ പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ."രാമവർമ്മ മഹാരാജാവിൻ്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദി

14

ഭാഗം -14

1 January 2024
0
0
0

നന്ദിച്ചുള്ളൊരു ചന്ദ്രികക്ക് സമമാക്കേളീവിലാസങ്ങളും ഇന്നാളല്ലയോ കണ്ട് ഞാൻ അതിനിടയെന്തായഹോ കാലവും."നമ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്നു് അറിയു ന്നതിനു് വായനക്കാർക്ക് ആകാംക്ഷ ഉണ്ടായ

15

ഭാഗം -15

1 January 2024
0
0
0

ധന്യേ, മാനിനി,നീ മമ സദനേ താനേ വന്നതിനാൽ ശശിവദനേ, മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ ചെസകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്ത ദിവസം തമ്പിയുടെ സ്ഥി തി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു

16

ഭാഗം -16

1 January 2024
0
0
0

"വിന്ധ്യനെ ഇളക്കുവൻ സിന്ധുക്കൾ കലക്കുവൻ ഹന്ത വിവിദൻ മനസി ചിന്തിതമിളക്കുമോ?"തിരുവനന്തപുരം പട്ടണത്തിൻ്റെ ദക്ഷിണ ഭാഗമാകുന്ന മണക്കാടെന്ന ദിക്കിൽ, മു കിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മഹമ്മദീയരാക്കപ്പ

17

ഭാഗം -17

1 January 2024
0
0
0

വിരഹം മേ മർമ്മദാരണം, അതിലേറെ നല്ലു മാരണം, അതിദാരുണം കുടിലമതികളുടെ കുസൃതികൾ കളവാൻ നിടിലനയനനൊരു തടവിഹ നഹി നഹി."തമ്പിയുടെ നാലുകെട്ടിൽ നിന്നു് ചെമ്പകശ്ശേരിയിലേക്ക് പോന്നതിന്റെ ശേഷം തങ്കത്തിന്റേയും മറ്റും

18

ഭാഗം -18

3 January 2024
0
0
0

മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ- യനിരുദ്ധനങ്ങു വാഴുന്നു. ആർത്തനായിന്നു."മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപത്മപാംസുക്കൾ ചെ മ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊര

19

ഭാഗം -19

3 January 2024
0
0
0

"ദന്തിഗാമിനി തൻ്റെ വൈഭവം ചിത്രം ചിത്രം."യുവരാജാവു് വേഷപ്രച്ഛന്നനായി വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽ പിള്ളയോട്ട് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്ര യുടെ മുറിക്കു് തെക്കോട്

20

ഭാഗം -20

3 January 2024
0
0
0

"വ്യഥയുമവനകുതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ, നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ."ഇതിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു് ഗൂഢമായി വേണ്ട അന്വേഷണ ஐ ങ

21

ഭാഗം -21

3 January 2024
0
0
0

"രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു രാജാ ദശരഥൻ പുക്കു സുരാലയം."അടുത്ത പ്രഭാതമായി. രാവണൻ ലങ്കാധിപനായിരുന്ന കാലങ്ങളിൽ ഉത്തരായ നത്തിൽനിന്നു് പകർച്ച കൂടാതെ ഗതിചെയ്തുകൊണ്ടിരുന്ന മഹാഭീരു, തമ്പി മാരുടെ ജയകാ

22

ഭാഗം -22

4 January 2024
1
0
0

"വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവ്വനം- തദനു ബലദേവേ മൃദുലതരഭാവേ-ശമിതരുഷി സുജനപുഷി ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം."ഇരുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ

23

ഭാഗം -23

4 January 2024
0
0
0

"കാണാമിപ്പോളെനിക്കെൻ നിഷധനരപതിം പേർത്തുമെന്നോർത്തുനോക്കി ക്കാണുന്നേരത്തു കണ്ടാളതിവികൃതവപൂർ ദ്ധാരിണം നീചമേകം."രാമവർമ്മരാജാവിൻറെ സംസ്കാരാദിക്രിയകൾ കഴിഞ്ഞതിൻ ശേഷം മാർത്താ ണ്ഡവർമ്മ യുവരാജാവിനു് രാജ്യസംബന്

24

ഭാഗം -24

4 January 2024
0
0
0

പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ- ട്ടിട്ടു സന്തുഷ്ടനായ് ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം പൊങ്ങുന്ന ബാഷ്പത്തിലും."പപ്പൂ നീ ഇവിടെ നിൽക്കണം. തങ്കം ഭ്രാന്തനേയും മറ്റും ഇന്നു് വിടും. വിടുകയാണെ ങ്കിൽ അവര

25

ഭാഗം -25

4 January 2024
0
0
0

"തെളിഞ്ഞു തദാനീം മനോവല്ലഭം സാ ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ കളഞ്ഞു വിഷാദാനിമൗ ഹന്ത താനേ പൊങ്ങുന്ന ബാഷ്പത്തിലും."യുവരാജാവിനെ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുത ലായതുകളിലും കാണാ

26

ഭാഗം -26

4 January 2024
0
0
0

"ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ സൽക്കഥയല്ലോയെന്നാലൊട്ടൊടു പറഞ്ഞിടാം.”എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ബന്ധനത്തോടുകൂടി നാട്ടിൽ സമാധാനം പര ക്കുകയും, യുവരാജാവിൻ്റെ പേരിൽ ഉണ്ടായിരുന്ന ദുഷ്കീർത്തികൾ നീങ്

---

ഒരു പുസ്തകം വായിക്കുക